25/04/2026

കിഡ്നാപ്പിംങ് ലൗ : ഭാഗം 167

ഷംസിയ ഫൈസൽ

നന്ദുവിന് പകരം നമ്മുടെ മകള്‍ ആത്മഹത്യ ചെയ്താലോ ?അര്‍പ്പണയുടെ അമ്മയുടെ ചോദ്യത്തിന് അയാളൊന്ന് ശങ്കിച്ചുഇങ്ങനൊരു കാര്യം അയാളുടെ ചിന്തയില്‍ ഇല്ലായിരുന്നു.നന്ദു അയാളുടെ മറുപടിക്കായി കാതോര്‍ത്തു.”ഇത്രനാള്‍ ഞാന്‍ ചിന്തിക്കാത്തൊരു ചോദ്യമാണ് നീ ചോദിച്ചത്.,
അങ്ങനെ ഉണ്ടായാല്‍ തന്നെ ചക്കിന് വെച്ചത് കൊക്കിന്കൊണ്ടുഎന്നഅവസ്ഥയാകും.,”ഇപ്പോയെങ്കിലും മനസ്സിലായല്ലൊ.,ഇനിയെങ്കിലും ബോധമുണ്ടായിക്കിട്ടെ.,അമ്മ കടുപ്പിച്ച് പറഞ്ഞു

”ഹെ എന്ത് ബോധംഞാന്‍ വിചാരിച്ചതെന്തോ അത് നടത്തിയിരിക്കും ഇനി  അപ്പു ആത്മഹത്യ ചെയ്താല്‍ അവള്‍ക്ക് പോയി അല്ലാതെന്ത് . അയാള്‍ നിസാരമായി പറഞ്ഞു”എന്ന് വെച്ചാല്‍ അപ്പു ആത്മഹത്യ ചെയ്താല്‍ നിങ്ങള്‍ക്കൊരു കുഴപ്പവും ഇല്ലെന്നാണോ   അര്‍പ്പണയുടെ അമ്മ ഒന്നൂടെ ഉറപ്പ് വരുത്താന്‍ ശ്രമിച്ചു.’യാ.. എനിക്കതിനെ പറ്റി രണ്ടാമത് ചിന്തിക്കേണ്ട ആവിശ്യമില്ല., മകളെന്നാല്‍ ഒരിക്കലും ഒരു സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ പറ്റിയ മെറ്റീരിയല്‍ അല്ല.,മകനാണെങ്കില്‍ ഒക്കെ .,
പെണ്‍കുട്ടികളെ കെട്ടിച്ച് വിട്ടാല്‍ പിന്നെ എന്ത് ഉപകാരമാണ് അവരെ കൊണ്ട് ഉള്ളത്
നഷ്ടം മാത്രംഅല്ലെങ്കിലും പെണ്‍മക്കളെ നമുക്ക് നമ്മുടെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കി വിടേണ്ടതല്ലെ.,

അതിനി കല്ല്യാണം കഴിച്ചാണെങ്കിലും ചത്ത് പോയിട്ടാണെങ്കിലും എനിക്കൊരു ചുക്കും ഇല്ല
അതൊന്നും എന്നെ ഒരിക്കലുംബാധിക്കില്ലെ,അയാളെ സംസാരം അര്‍പ്പണയുടെ അമ്മയെ പോലെ കേട്ട് കൊണ്ടിരിക്കുന്ന നന്ദൂനെയും ചൊടിപ്പിച്ചു.’ച്ഛെ നിങ്ങളൊന്നും അച്ഛനല്ല.,ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരച്ഛന്‍ ഇങ്ങനെ സംസാരിക്കുന്നത്പെണ്‍മക്കള്‍ എന്നും വീടിന് വിളക്കാണ്ഭാഗ്യമാണ്ലോകത്ത് പെണ്‍മക്കളേക്കാള്‍ വില പിടിപ്പുള്ള മറ്റെന്തുണ്ട്.,നിങ്ങളെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ്   സ്വന്തം മകളെ ഉപയോഗിക്കുന്നത്.,എനിക്ക് നിങ്ങളോട് പുച്ഛം മാത്രമാണ് തോന്നുന്നത്.,ഞാന്‍ ആദ്യമെ എന്‍റെ കുഞ്ഞിനെ നിങ്ങളില്‍ നിന്ന് അകറ്റണമായിരുന്നു.,
ഇപ്പോള്‍ എന്‍റെ കൈ പിടിയില്‍ ഒതുങ്ങുന്നതിലും അപ്പുറം അവള്‍ നശിച്ച് പോയി അല്ല നിങ്ങള്‍ നശിപ്പിച്ചു.,,

അമ്മ വേദനയോടെ പറഞ്ഞു.”ഹഹഹ ഇത്രക്കാലം അവളെ വളര്‍ത്തിയതിന് എനിക്കെന്തെങ്കിലും ലാപം വേണ്ടേടീ…,പെണ്‍കുട്ടിയാണെങ്കിലും അവള്‍ മിടുക്കിയാ.എന്‍റെ എല്ലാ കാര്യങ്ങള്‍ക്കും സപ്പോര്‍ട്ടായി കൂടെ നില്‍ക്കുന്നുണ്ട്.,എനിക്കത് മതി.,അച്ഛന്‍റെ ചോര മകളില്‍ ഇല്ലാതിരിക്കില്ലല്ലൊ.,അയാള്‍ വീണ്ടും ചിരിച്ചു.’ഇനി ഇങ്ങനെ പോയാല്‍ പറ്റില്ല.,എന്‍റെ മകളെ എനിക്ക് നഷ്ടപ്പെടുത്താന്‍ വയ്യ.,അപ്പുവിനെ എനിക്ക് മനുഷ്യനായി മാറ്റണം.,എല്ലാം ഞാന്‍ അവളോട് പറയും.,നിങ്ങളെ തനി രൂപം അവളറിയട്ടെ.,അര്‍പ്പണയുടെ അമ്മ ദേഷ്യത്തോടെ പറഞ്ഞു’നീ പോയി പറഞ്ഞോ.,നിന്നേക്കാള്‍ കൂടുതല്‍ എന്നെ അവള്‍ക്കറിയാ.അപ്പുവിനെ കുറിച്ച് നിനക്കെന്തറിയാം നിനക്കവള്‍ ഇന്നും  കുഞ്ഞായിരിക്കും.അപ്പു വളരും തോറും എനിക്കപ്പുറമാകും
   
എട്ടാം ക്ലാസ് മുതല്‍ എന്‍റൊപ്പം നില്‍ക്കുന്നതാ അവള്‍എങ്ങനെയാണെന്നല്ലെ ഡ്രക്സ് ബിസിനസ്സ്
ആരും അറിയാതെ സ്ക്കൂള്‍ കുട്ടികള്‍ക്ക് എത്തിച്ച് കൊടുക്കാറ് അപ്പു വഴിയാഅതിന് നല്ലൊരു കമ്മീഷന്‍ അപ്പൂന് ഞാന്‍ കൊടുക്കും.കോളേജില്‍ എത്തിയപ്പോള്‍അവള്‍എനിക്കുണ്ടാക്കിതന്നെലാഭംപറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്ആ മണ്ടന്‍ അഭിനന്ദിന് ഇതൊന്നും അറിയില്ല
രഹസ്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ അപ്പുവിന് നന്നായി അറിയാം.പ്രത്യേകിച്ച് കൂടെ നടക്കുന്നവരെ ഈസിയായി പറ്റിക്കാന്‍ അവള്‍ മിടുക്കിയാ
അതല്ലെ ആ അഭിനന്ദ് പൊട്ടന്‍ ഇപ്പോയും അപ്പുവിനെ താങ്ങി നടക്കുന്നത്കോളേജ് അവസാന വര്‍ഷം ഒരു പെണ്‍കൊച്ച് അര്‍പ്പണക്കെതിരെ പരാതി കൊടുത്തിരുന്നുഈ മയക്ക് മരുന്ന് കുട്ടികള്‍ക്ക് എത്തിച്ച് കൊടുക്കുന്നുണ്ടെന്ന് പറഞ്ഞ്ആ പെണ്‍കൊച്ചിനെ ഞാനങ് തട്ടി കളഞ്ഞു
ഇപ്പോയും അവിടെത്തെ പോലീസ് സ്റ്റേഷനില്‍ ആ മിസ്സിംങ് കേസ് തെളിയിക്കപ്പെടാതെ കിടക്കുന്നുണ്ട്.

ഭാഗ്യത്തിന് ആ പെണ്‍കൊച്ച് പരാതി പറഞ്ഞ സാറ് നമ്മുടെ ഡീലറായിരുന്നു.,അപ്പുവിനെ ഞാനായിട്ട് നശിപ്പിക്കേണ്ട അവളെന്‍റെ വഴിക്ക് ഞാനറിയാതെ തന്നെ വന്ന് ചേര്‍ന്നതാണ്.,  അയാളുടെ വാക്കുകള്‍ അര്‍പ്പണയുടെ അമ്മയെശെരിക്കുംഞെട്ടിച്ചു”നിങ്ങള്‍ മനുഷ്യനല്ല ചെകുത്താനാണ്ആ പെണ്‍കൊച്ചിനെ നിങ്ങള്‍ എന്ത് ചെയ്തു.,’എന്ത് ചെയ്യാന്‍ ലക്ഷങ്ങള്‍ക്ക് അങ് വിറ്റു.,ഇപ്പോള്‍ ഏതേലും വേശ്യാലയത്തില്‍ മിടുക്കിയായി കഴിയുന്നുണ്ടാകും.,  അയാള്‍ വീണ്ടും ചിരിച്ചു.’നിങ്ങളെ ഈ ചിരിയാണെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നത്.നോക്കിക്കൊ ഇതൊന്നും കൂടുതല്‍ നാള്‍ വാഴില്ല.നിങ്ങള്‍ ചെയ്ത ഒാരോ തെറ്റിനും ഈ ഭൂമിയില്‍ നിന്ന് തന്നെ നിങ്ങള്‍ അനുഭവിക്കും .
    

നിങ്ങള്‍ മുടിഞ്ഞ് പോകത്തെയൊള്ളു കണ്ണില്‍ ചോരയില്ലാത്ത ഹൃദയത്തിന് പകരം പാറകല്ല് ഏറ്റിനടക്കുന്ന ചെകുത്താനാണ് നിങ്ങള്‍.,ഇങ്ങനൊരു ദുഷ്ടനെയാണല്ലൊ ദൈവമേ എനിക്ക് ഭര്‍ത്താവായി തന്നത്ഒരു ചെകുത്താന്‍ കുഞ്ഞിനാണല്ലൊ ഞാന്‍ ജന്മം കൊടുത്തത്. നശിച്ച് തുള്ളി വെള്ളം കിട്ടാതെ നിങ്ങള്‍ ചത്ത് പോകും.,,അര്‍പ്പണയുടെ അമ്മ ശാപ വാക്കുകള്‍ അയാള്‍ക്ക് നേരെ തൊടുത്ത് വിട്ടു
”ഠെ!!!,, അടുത്ത  നിമിഷം വലിയൊരു ശബ്ദം കേട്ടു. അയാളെ കരുത്തുറ്റ കൈകള്‍  ആ അമ്മയുടെ കവിളില്‍ ശക്തിയില്‍ പ്രഹരമേറ്റെന്ന് നന്ദൂന് മനസ്സിലായി.”ച്ഛീ.. നിര്‍ത്തെടീ..,
കുറേ നേരമായി ഞാന്‍ സഹിക്കുന്നു
നീയാരടീ എന്നെ നന്നാക്കാന്‍ എന്‍റെ ഒരു കാര്യത്തിലും ഭാര്യയെന്ന പേരും പറഞ്ഞ് ഇടപെടരുതെന്ന് ഞാന്‍ ആദ്യമെ പറഞ്ഞതല്ലെ.

 എനിക്കറിയാം എങ്ങനെ ജീവിക്കണമെന്ന് എനിക്ക് സ്വപ്നങ്ങളില്ല എല്ലാം  യാഥാര്‍ത്ഥ്യങ്ങള്‍ മാത്രം
എനിക്ക് ഞാന്‍ വിചാരിക്കുന്നതല്ലാം നടക്കണം
നടത്തിക്കും ഞാന്‍എന്‍റെ വഴിക്ക് തടസ്സമായി നിന്നാല്‍ കൊന്ന് കളയും ഞാന്‍.,കേട്ടോടീ.. #%&@*@ മോളെ.,കേട്ടാല്‍ അറക്കുന്ന തെറികളോടെ വാതിലടച്ച് പോകുന്ന ശബ്ദം നന്ദൂന്‍റെ ചെവിയില്‍ കേട്ടു.  കൂടെ തന്നെ അര്‍പ്പണയുടെ അമ്മയുടെ ചുമയുംചിലപ്പോള്‍ അയാള്‍ അവരെ കഴുത്തില്‍ പിടിച്ച് ഞെരിച്ചതാകാം ആ ചുമക്ക് പിന്നില്‍
അതോടെ ആ റെക്കോര്‍ഡും തീര്‍ന്ന് പോയി
നന്ദു ചെവിയില്‍ നിന്ന് ഹെഡ്സെറ്റ് മാറ്റി അര്‍പ്പണയുടെ അമ്മ അയച്ച എല്ലാ മെസ്സേജും കോപ്പി ചെയ്ത് മറ്റൊരു ഫയലിലേക്ക് പേസ്റ്റ് ചെയ്തു.

അര്‍പ്പണയുടെ അമ്മയുടെ മെസ്സേജ് ക്ലിയര്‍ ചെയ്യാനും മറന്നില്ല.സ്വന്തം ജീവിതം പണയം വെച്ചാണ് ആ പാവം ഇതെല്ലാം  തനിക്ക് അയച്ച് തന്നത്
അര്‍പ്പണ കാണാന്‍ ഇടയായാല്‍ അവളെ ആ ദുഷ്ടന്‍ തന്ത അവരെ കൊല്ലാതെ കൊല്ലും നന്ദു ആലോചിച്ചു ഇത്രയും നീചനായൊരാളെ ഇത് വരെ കണ്ടിട്ടില്ല എന്തിനാണയാള്‍ ഇങ്ങനൊക്കെ ചെയ്യുന്നത്
ഇങ്ങനെ കൊന്നും ചതിച്ചും പണം നേടിയിട്ട് എന്താണയാള്‍ക്ക് കിട്ടുന്നത്എന്‍റെ  അമ്മ പണ്ട് പ്രണയം നിരസിച്ചതിന്‍റെ പേരില്‍ മാത്രം ഞങ്ങളെ കുടുംബം മുയുവന്‍ നശിപ്പിക്കാന്‍ നോക്കുന്നു
മറ്റുള്ളവര്‍ സന്തോഷിക്കുന്നത് പോലും അയാള്‍ക്ക് പകയാണ്.

ശെരിക്കും അയാള്‍ക്ക് എന്തോ മാനസിക പ്രശ്നമുണ്ട്
ഒരിക്കലുംനോര്‍മലാണെന്ന്തോന്നുന്നില്ല.അയാള്‍ക്കെതിരെ കേസ് കൊടുത്ത് ജയിലില്‍ ഇട്ടാല്‍ പോലും അയാള്‍ ഈസിയായി ഊരി പോരുംഅയാളെ വല്ല ഭ്രാന്താശുപത്രിയിലും കൊണ്ട് പോയി ഷോക്കടിപ്പിക്കേണ്ടി വരുംഎന്നാലും അയാളെ പണത്തിനോടുള്ള ആര്‍ത്തിയും മറ്റുള്ളവരോടുമുള്ള പകയും തീരാന്‍ പോകുന്നില്ലതനിക്ക് എന്ത് ചെയ്യാന്‍ പറ്റും., നന്ദു കണ്ണടച്ച് ആലോചിച്ചുഅര്‍പ്പണയുടെ കാര്യം അറിഞ്ഞാണ് നന്ദു ശെരിക്കും ഞെട്ടിയത് മയക്ക് മരുന്ന് സ്റ്റുഡന്‍റ്സിലേക്കെത്തിച്ചത് അര്‍പ്പണയായിരുന്നു പോലുംഎത്ര വിദഗ്ധമായി പറ്റിച്ചാണവള്‍ എല്ലാം ചെയ്യുന്നത്.

അര്‍പ്പണയുടെ അച്ഛന്‍ പറഞ്ഞ സാറ് ചിലപ്പോള്‍ മുകേഷ് മാഷ് ആകാം.അവര്‍ ഇടക്ക് സംസാരിക്കുന്നത് കൊണ്ട് കുട്ടികളെല്ലാം അവര്‍ പ്രണയത്തിലാണെന്ന് പറഞ്ഞ് കളിയാക്കാറുണ്ടായിരുന്നു.,നന്ദൂന് കൂടുതല്‍ ഒന്നും ആലോചിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല
ആകെ ഒരു മരവിപ്പാണ്ഒപ്പം ഭയവു നന്ദു മനസ്സൊന്ന് റിലാക്സാകാന്‍ കുളിക്കാനായി ബാത്ത് റൂമില്‍ കയറി
കുളി കഴിഞ്ഞിറങ്ങി ഡ്രസ്സിടുമ്പോയാണ് നന്ദൂന്‍റെ ഫോണ്‍ അടിച്ചത്നന്ദു ഫോണ്‍ എടുത്ത് നോക്കിയതും അവന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.കോള്‍ അറ്റന്‍റ് ചെയ്യാന്‍ നേരം ഒരു മെസ്സേജും വന്നു
അത് കണ്ട് നന്ദൂന്‍റെ ചുണ്ടില്‍ വിരിഞ്ഞ ചിരി അപ്രതിക്ഷമായി

        *(തുടരും..)*