രചന : റിസ്വാന
“കുറച്ച് നിമിഷത്തേക്ക് ആണെങ്കിൽ പോലും മനസ്സിന് സമാധനം ഇല്ലെങ്കിൽ പിന്നെ ക്ഷീണിച്ച് പോകും..” എന്ന് പറഞ്ഞ് ഫസീലയെ നോക്കി അവൻ വിഷാദ ഭാവത്തോടെ പുറത്തേക്ക് പോയി,
പുഞ്ചിരിച്ചു എന്ന് വരുത്തി അവളും തിരിഞ്ഞ്പോകാൻ നിൽക്കവേ,”ഫസീ.., എന്താ പ്രശ്നം..? നിങ്ങൾ തമ്മിൽ വഴക്ക് കൂടിയോ?”
“ഗിരിയെന്താ അങ്ങനെ ചോദിച്ചത്..? ഞങൾ തമ്മിൽ പ്രശ്നം ഒന്നും ഇല്ലല്ലോ..””പിന്നെന്താ, അഫ്സൽക്ക അങ്ങനെ പറഞ്ഞത്?”അറിയില്ല..”
“നീ വന്നപ്പഴേ ഞാൻ ശ്രദ്ധിക്കുന്നതാ, നീ എന്തോ ഒളിച്ച് വെക്കുന്നുണ്ട്,”
“അങ്ങനെ ഒന്നും ഇല്ല ഗിരി, നിനക്ക് തോന്നുന്നതാകും, പിന്നെ ഇത്രയും ദൂരം യാത്ര ചെയ്തതല്ലേ അതാകും, അല്ല റോഹൻ എവിടെ? ഇത് വരെ കണ്ടില്ലല്ലോ..””അവൻ പുറത്ത് ഉണ്ട്..”
“ഉം.. ഞാൻ പോയി നോക്കട്ടെ..”റോഹനെ തിരഞ്ഞുള്ള നടത്തത്തിൽ, അഫ്സലിനും ഫസീലക്കും ഇടയിൽ അസ്വാരസ്യം ഉള്ളത് പോലെ ഗിരിക്ക് തോന്നി,തിരക്ക് പിടിച്ച് കുറച്ച് ആളുകളുടെ കൂടെ ധൃതിയിൽ മണ്ഡപത്തിനടുത്തേക്ക് പോകുന്ന റോഹനെ അവൾ പിടിച്ച് നിർത്തി,റോഹൻ എന്ത് കോലം ആണിത്, 2 മാസം ആയിട്ടുണ്ടാകും നമ്മൾ തമ്മിൽ കണ്ടിട്ട്, എന്നാലും ഇങ്ങനെ മാറ്റം വരുവാൻ ഒക്കെ ആയോ.. മുടിയും താടിയും നീട്ടി വളർത്തി ആകെ കോലക്കേട് ആയിട്ടുണ്ട്..”
അവനൊന്നും മിണ്ടാതെ അവളെ ആദ്യമായി കാണുന്ന പോലെ നോക്കി,”നീ എന്താ ഇങ്ങനെ നോക്കുന്നത്, എന്നെ അറിയാത്ത പോലെ, ഓഹ് ഇപ്പൊ മനസ്സിലായി വൈകിയതിൽ പിണങ്ങി ഇരിക്കുക ആവും അല്ലേ..”അവൾ പലതും പറഞ്ഞിട്ടും അവനൊന്നും മിണ്ടിയില്ല, അവളെ ആദ്യമായി കാണുന്ന പോലെ തന്നെ നോക്കി നിന്നു, അവളുടെ സംസാരം നോക്കി നിൽക്കുമ്പോഴും അഫ്സലിന്റെ മനസ്സ് കലങ്ങിമറിയുകയാണ്, സംസാരത്തിനിടയിൽ പെട്ടന്ന് എന്തോ ഓർത്ത്, ഉൾവിളി വന്ന പോലെ അവൾ പ്രധാന കവാടത്തിലേക്ക് ഓടി, അഫ്സലും അവളുടെ പിന്നാലെ പോയി, അവൾ ഓടി എത്തിയപ്പോൾ അൻഷാദ് അവിടെ എത്തിയിരുന്നു,
കോവിലകത്തേക്ക് കയറിയപാടെ ഫസീലയുടെ മുഖം കണ്ടതും അൻഷാദിന് സന്തോഷമായി, അവനെ കണ്ടതും അവൾ അവനരികിലേക്ക് ഓടി, മിഴികളിൽ നിന്നും ആനന്ദാശ്രുക്കൾ പൊഴിഞ്ഞു, അവന്റെ കൈകൾ അവളുടെ മുഖത്തേക്ക് നീളുന്നത് കണ്ട മറ്റൊരു ഹൃദയത്തിന് ഇതൊക്കെ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, “ഫസീ..”
വിഷാദത്തിൽ കലർന്ന വളരേ നേർത്ത ഒരു സ്വരം അഫ്സലിൽ നിന്നുയർന്നു, അവൾ തിരിഞ്ഞ് നോക്കിയപ്പോൾ ആ മിഴികളും നിറഞ്ഞ് ഒഴുകുകയായിരുന്നു, പെട്ടന്നവൾ നിറമിഴികളോടെ അകത്തേക്ക് ഓടി, ഒന്നും മനസ്സിലാകാതെ അവളുടെ പിറകെ പോകുവാൻ നിന്ന അൻഷാദിനെ അഫ്സൽ കൈ പിടിച്ച് നിർത്തി,
അൻഷാദിന് അവനെ അറിയില്ലായിരുന്നു എങ്കിലും അഫ്സലിന് അൻഷാദിനോട് പല കാര്യങ്ങളും പറയാൻ ഉണ്ടായിരുന്നു, അവരുടെ സംഭാഷണം നടന്നുകൊണ്ടിരിക്കെ അവൾ വാഷ് റൂമിൽ കയറി കരയുകയായിരുന്നു, കരഞ്ഞ് തളർന്ന് സങ്കടം ഒന്ന് ഒഴിഞ്ഞ് പോയി എന്ന് തോന്നിയപ്പോൾ അവൾ അവിടെ നിന്നും പുറത്തിറങ്ങുമ്പോൾ നേരെ ചെന്ന്പെട്ടത് റോഹൻന്റെയും അമ്മയുടെയും മുന്നിലേക്കായിരുന്നു,റോഹൻ..” അവനെ കണ്ടതും അവൾ അമ്പരന്നു നോക്കി നിന്നു,
ഫസീ.. നീ വന്നോ..”ടാ.. നീ.. നീ അപ്പോഴേക്കും മുടിയുംവെട്ടി വന്നോ..”
“ഫസി, നിനക്കെന്താ പറ്റിയത്, എന്താ മുഖം വല്ലാതിരിക്കുന്നത്, കണ്ണുകളൊക്കെ ചുവന്നിരിക്കുന്നു,””എയ് അതൊന്നുല്യ, കണ്ണിലെന്തോ കരട് പോയി അതാ, നീ അതിനിടക്ക് പോയി മുടിയും താടിയും ഒക്കെ ചെറുതാക്കി വന്നോ..””മുടിയും താടിയും ചെറുതാക്കുകയോ ഞാനോ, നീയെന്താ ഇൗ പറയുന്നത്..””അത് മാത്രം അല്ല, ഡ്രെസ്സും മാറിയിട്ടുണ്ട്..””പിന്നേ, ഇവിടെ നിന്ന് തിരിയാൻ നേരമില്ല, അപ്പോഴല്ലേ മുടിവെട്ടി ഡ്രസ് മാറിവരാൻ സമയം, നീയെന്താ ഉറങ്ങുക ആയിരുന്നോ, വല്ല പകൽ കിനാവും കണ്ടോ..”അല്ല ഞാൻ ശരിക്കും കണ്ടതാണ്, നിന്നോട് സംസാരിച്ചതും ആണ്. അ,”
“ഇത് നല്ല തമാശ, ഞാൻ നിന്നെ ഇപ്പോഴാ കാണുന്നത് പിന്നെ നമ്മൾ എങ്ങനെ നേരത്തെ സംസാരിക്കും, അമ്മേ.. ഇത് കേട്ടോ ഫസീലയുടെ ഓരോ തമാശ..”അവൾ തമാശ പറയുകയല്ല, ഇത് പറയാൻ തന്നെയാണ് ഞാൻ നിന്നെ വിളിച്ച് കൊണ്ട് പോകുന്നത്, അവൻ എത്തിയിട്ടുണ്ട്, റോഷൻ..”
അമ്മേ.. റോഷൻ, അവൻ..””റോഷൻ..?”
ഒന്നും മനസ്സിലാകാതെ അവൾ സ്വയം ചോദിച്ചു..
“അതേ മോളെ, ഇവന്റെ മൂത്തസഹോദരൻ, മോൾ അവനെയാണ് കണ്ടത്..”റോഹൻ.., ഇങ്ങനെ ഒരു സഹോദരൻ ഉള്ള കാര്യം നീ എന്താ ഇത് വരെ പറയാഞ്ഞത്..?”
“പറഞ്ഞിട്ടും എന്തിനാ..?” ദേഷ്യം അടക്കാനാവാതെ അവൻ അവിടെ നിന്നും പോയി,”അമ്മേ.. ഈ റോഹന് എന്തുപറ്റി..? എന്താ ഇങ്ങനെ ദേഷ്യപ്പെട്ട് പോകുന്നേ..?””അത് മോളെ, അവൻ ഇപ്പോഴല്ലേ എത്തുന്നത്, അത് കൊണ്ടായിരിക്കും,””പെങ്ങളുടെ കല്യാണം ആയിട്ട് ഇപ്പൊ ആണോ എത്തുന്നത്..”
“മോള് അവരുടെ അടുത്തേക്ക് ചെല്ല്, ഞാനിപ്പോ വരാം, മുഹൂർത്തത്തിന് സമയം ആകാറായി,”
ഇതെന്താ ഇങ്ങനെ മകനെ കുറിച്ച് ചോദിക്കുമ്പോൾ അമ്മയും, സഹോദരനെ കുറിച്ച് ചോദിക്കുമ്പോൾ അനിയനും ഒഴിഞ്ഞ് മാറുന്നത്, അവനെന്തിനാ ദേശ്യപ്പെടുന്നത്, അപ്പുവിന് അറിയുമായിരിക്കും അവളോട് ചോദിച്ചു നോക്കാം, അങ്ങനെ ഓരോന്ന് ചിന്തിച്ചുകൊണ്ട് അവൾ അവരുടെ അടുത്തേക്ക് നടന്നു,
“അപ്പൂ, എല്ലാവരുടെയും ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞോ..””ഉം.. എല്ലാം കഴിഞ്ഞു, ഇനി മുഹൂർത്തം ആയാൽ മതി,””അപ്പു, ഒന്നിങ് വന്നേ, ഒരു കാര്യം ചോദിക്കാൻ ഉണ്ട്,””എന്താ ഫസി ഞാൻ അറിയാത്ത ഒരു രഹസ്യം,””ഒന്നുല്യാടി, എനിക്ക് ഇൗ കോവിലകത്തെ കുറിച്ച് അറിയാൻ ആണ്, നിനക്ക് അറിയുമോ..””ഹാ, എനിക്കറിയില്ല, അത് അവളോട് തന്നെ ചോദിച്ചോ,””ഹാ..””ഫസീ.. നിനക്കെന്താ കോവിലകത്തെ കുറിച്ച് അറിയാൻ ഉള്ളത്?””അപ്പൂ, എനിക്ക് കോവിലകത്തെ കുറിച്ചല്ല, റോഹൻന്റെ സഹോദരൻ റോഷനെ കുറിച്ചാണ് അറിയേണ്ടത്, അനു അവിടെ ഇരിക്കുമ്പോൾ അവളുടെ മുന്നിൽ വച്ച് ചോദിക്കേണ്ട എന്ന് കരുതിയിട്ടാണ്”
“റോഷനെ നിനക്ക് എങ്ങനെ അറിയാം,?”
“അത്, ഞാൻ റോഹൻ ആണെന്ന് കരുതി സംസാരിച്ചത് അവരുടെ അടുത്ത് പോയി ആണ്, റോഹനോട് പറഞ്ഞപ്പോ അവന്റെ അമ്മയാ പറഞ്ഞത് അത് അവന്റെ സഹോദരൻ റോഷൻ ആണെന്ന്,””ഓഹ്..”സഹോദരനെ കുറിച്ച് ചോദിച്ചപ്പോ റോഹൻ ദേഷ്യപ്പെട്ടു, അമ്മയും ഒഴിഞ്ഞ് മാറി, അതാ ഞാൻ നിന്റെ അടുത്ത് ചോദിച്ചത്..”
“ഉം..കൂടുതലായിട്ട്എനിക്കുംഅറിയില്ല,കൊൽക്കത്തയിൽ എവിടെയോ ആണ് താമസം, അവിടെ എന്തോ ഡോൺ ഒക്കെ ആണ് എന്ന് കേട്ടത്, മയക്ക്മരുന്നും കഞ്ചാവും ഒക്കെ ഉപയോകിച്ച് ലഹരിക്ക് അടിമപ്പെട്ട് കഴിയുകയാണ്, പലസ്ത്രീകളുമായും ഇയാൾക്ക് ബന്ധമുണ്ടത്രെ..”
“ഓഹ്..””ഇടയ്ക്ക് വീട്ടിൽ വരും, എല്ലാവരെയും കണ്ട് മടങ്ങും, ഇൗ സ്വഭാവം ഒക്കെ കാരണംകൊണ്ട് കല്യാണത്തിന് ക്ഷണിച്ചിരുന്നില്ല, എങ്ങനെ ഒക്കെ ആയാലും, തന്റെ കല്യാണത്തിന് സഹോദരൻ വേണം എന്ന്, ഒരു സഹോദരി ആഗ്രഹിക്കുന്നത് തെറ്റല്ലല്ലോ, അനു ക്ഷണിച്ചിട്ട് വന്നതാണ്,””ഉം.”അപ്പൂ.. മോളേ വാ, മുഹൂർത്തത്തിന് സമയമായി,””ആ.., ദാ വരുന്നു, ഫസീ വാ, ഞാൻ മണ്ഡപത്തിൽ കയറാൻ പോവുകയാണ്..””ആ, നീ ചെല്ല് ഞാൻ വരാം..”
മുഹൂർത്തത്തിന് സമയമായപ്പോൾ എല്ലാവരും മണ്ഡപത്തിന് അടുത്തേക്ക് പോയി, എന്തൊക്കെയോ ചിന്തിച്ച് കൂട്ടി ഫസീലയും അവരുടെ പിറകെ പോയി, ഇതേ സമയം അൻഷാദും അഫ്സലും അവളേയും അന്വേഷിച്ച് നടക്കുകയായിരുന്നു, നവവധുമാരായ അപ്പുവിന്റെയും ജീനയുടേയും അടുത്ത് തന്നെ അവൾ നിൽപ്പുറപ്പിച്ചു, അവിടെ നിന്നാൽ എല്ലാവരേയും കാണാം എന്നുള്ളത് കൊണ്ട് തന്നെ അവളുടെ കണ്ണുകൾ പലതും തേടി അലയുകയായിരുന്നു,
നയനങ്ങൾ കൊണ്ടുള്ള തിരച്ചിൽ റോഷൻന്റെ അടുത്തെത്തിയപ്പോൾ, റോഷന്റെ നോട്ടം തന്റെ നേരെ നീളുന്നത് കണ്ട് അവൾ നോട്ടം പിൻവലിച്ചു, അവന്റെ മേലിലുള്ള ഭയം അവളിൽ ഉടലെടുത്തു, താലികെട്ട് കഴിയാൻ നിൽക്കാതെ അവൾ മണ്ഡപത്തിൽ നിന്നും ഇറങ്ങി, നേരെ ചെന്ന്പെട്ടത് അഫ്സലിന്റെ മുന്നിലേക്കയിരുന്നു,”നമുക്ക് പോകാം..”അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു, അവന്റെ കണ്ണുകളിലേക്ക് നോക്കുവാനുള്ള മനശക്തി അവൾക്കില്ലായിരുന്നു,
“ഉം.. പോകാം, അതിന് മുൻപ് ചെറിയ ഒരു കാര്യം ചെയ്തത് തീർക്കുവാൻ ഉണ്ട്,”എന്താണെന്നുള്ള അർഥത്താൽ അവൾ അവനെ നോക്കി, അവൻ തിരിഞ്ഞ് കൈ കാട്ടി വിളിച്ചു, അവിടെ നിന്നും അൻഷാദ് വന്നു, ഒരു നിമിഷം മൂവരിലും നിശബ്ദത തളം കെട്ടി നിന്നു, അപ്പോഴാണ് റോഷൻ മണ്ഡപത്തിൽ നിന്നിറങ്ങി വന്നത്, ഫസീലയെ തട്ടി അവരെ കടന്ന് പോകവേ, അവൻ തിരിഞ്ഞ് നോക്കി അവളോട് പുഞ്ചിരിച്ചുകൊണ്ട് നടന്നു നീങ്ങി,
“നമുക്ക് ഇവിടെ നിന്നും മാറിനിന്ന് സംസാരിക്കാം..”
അഫ്സലിൻെറ വാക്കുകളെ മാനിച്ച് കൊണ്ട് അവർ നടന്ന്തുടങ്ങി,”ഇൗ പ്രണയം എന്നൊക്കെ പറയുന്നത് ഒരു തരം വിങ്ങലാണ്, ആ ഒരു ഫീൽ തിരിച്ച് കിട്ടിയില്ലെങ്കിൽ പിന്നെ നമുക്ക് ജീവിതം തന്നെ വെറുത്ത് പോകും, എന്ന് വെച്ച് നമ്മൾ ഇഷ്ടപ്പെടുന്ന ആൾക്ക് നമ്മളെയും ഇഷ്ടാവണം എന്നില്ല, അവർക്കും അവരുടേതായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടാവുമല്ലോ..സംസാരിക്കാൻ വേണ്ടി ഒഴിഞ്ഞ സ്ഥലം നോക്കി നടക്കവേ, അഫ്സൽ നിശബ്ദതയെ ഭേദിച്ച് കൊണ്ട് പറഞ്ഞു,
“അഫ്സൽ..”‘എയ്, അൻഷാദ് പേടിക്കേണ്ട, ഞാൻ നിങ്ങളെ കൊല്ലാൻ കൊണ്ട് പോവുകയൊന്നും അല്ല, ജസ്റ്റ് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ആണ്,”നമുക്ക് നാട്ടിൽ എത്തിയിട്ട് എല്ലാം സംസാരിക്കാം.., ഇപ്പൊ തിരിച്ച് പോകാം വാ..”
“അങ്ങനെ അല്ല അൻഷാദ്, പറയേണ്ട കാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങളും അപ്പൊതന്നെ നടത്തണം, പിന്നത്തേക്ക് മാറ്റിവെച്ചാൽ പിന്നെ അത് മറ്റുപലർക്കും ബുദ്ധിമുട്ടാകും,അങ്ങനെ അല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് ഇപ്പൊ മനസ്സിലായില്ലേ.. അത് കൊണ്ട് ഇനിയും സംസാരിക്കാതെ മുന്നോട്ട് കൊണ്ടുപോകുന്നത് നല്ലതല്ല..”
“ഓകെ, ശരി, എങ്കിൽ പറയ്..””പറയാം, അതിന് ഇവർ എവിടെയെങ്കിലും ഇരിക്കാൻ സമ്മതിക്കണ്ടെ, അങ്ങോട്ട് പോകണം എന്നല്ലേ പറയുന്നത്, പോയി പോയി വല്ല അന്ത:പുരത്തിലും എത്തുമോ ആവോ..”കോവിലകം നോക്കാൻ ഏന്ന 1ർപ്പാടാക്കിയ സെക്യൂരിറ്റികളുടെ നിർദേശപ്രകാരം അവർ നടന്നു നീങ്ങികൊണ്ടിരുന്നു, അവർ പറഞ്ഞ വഴികളിലൂടെ നടന്നു നടന്ന് അവർ ഒരു സ്ഥലത്തെത്തി, കല്യാണത്തിന്റെ തിരക്കുകൾ ഒന്നും അശേഷം എത്തിനോക്കാത്ത ഒരിടം
| തുടരും

by