രചന – അമീന
മോളെ…. നീ ഇതുവരെ എണീറ്റില്ലേ, ഈ കുട്ടീടെയൊരു കാര്യം,ഇന്ന് കല്യാണമാണെന്ന് വല്ല വിചാരവും ഉണ്ടോ നിനക്ക്…. രാവിലെ എണിറ്റു കൃഷ്ണന്റെ അമ്പലത്തിൽ പോയി പ്രർഥിക്കണം എന്ന് പറഞ്ഞത….. ആരു കേൾക്കാൻ.. അമ്മയുടെ ശബ്ദം കേട്ടാണ് അപ്പു ഉറക്കിൽ നിന്നും ഉണർന്നത്…. ഇത്ര പെട്ടന്ന് നേരം വെളുത്തോ… പാതി ഉറക്കം തളം കെട്ടി നിൽക്കുന്ന കണ്ണുകൾ ഉയർത്തി മെല്ലെ ക്ലോക്കിലേക്ക് നോക്കി…. എന്റെ കൃഷ്ണ, സമയം 6.00 ആയല്ലോ…. വേഗം റൂം തുറന്നു അമ്മയ്ക്ക് ഒന്ന് മുഖം കൊടുത്തോണ്ട് ഞാൻ വേഗം ബാത്‌റൂമിലേക്ക് കേറി….. കുളിയും മറ്റ് കല പരുപാടികളൊക്കെ കഴിഞ്ഞ് വന്നതും സമയം 7നോട് അടുത്തു…. ഇനിയിപ്പോ അമ്പലത്തിൽ പോവാനൊന്നും നേരമില്ല, ആ പൂജ മുറിയിൽ കേറിയിരുന്നു പ്രാത്ഥിക്ക്…. ഒരു വാത്സല്യത്തോടെ അത്രയും പറഞ്ഞോണ്ട് അമ്മ അടുക്കളയിലേക്ക് നടന്നു….
എന്റെ കൃഷ്ണ, ഇന്ന് മുതൽ അമ്മായിയമ്മ പോര് ആവോളം കിട്ടാൻ പോവാ, നീ കാത്തോളണേ….. കുറച്ചു നേരം പൂജ മുറിയിൽ ഇരുന്നതിന് ശേഷം ഞാൻ പുറത്തേക്കിറങ്ങി…. ഏകദേശം ബന്ധുക്കൾ ഓരോ സ്ഥലത്തായി ഇടം പിടിച്ചിട്ടുണ്ട്…. ഞാൻ എല്ലാരേയും നോക്കിയൊന്ന് പുഞ്ചിരിച്ച് കൊണ്ട് അമ്മയുടെ അടുത്തേക്ക് നടന്നു…. ആ മോള് വന്നോ, വാ അമ്മ ചായ എടുത്തു തരാം ഇപ്പോഴേ കഴിച്ചില്ലേ ഇനി തിരക്കാവും….. ഒരു പാത്രത്തിൽ ആവി പറക്കുന്ന ഇഡലിയും സാമ്പാറും അമ്മ എന്റെ നേർക്ക് നീട്ടി…. പിന്നെ എന്തോ ഓർത്ത പോലെ ആ പാത്രം എന്നിൽ നിന്നും വാങ്ങി അമ്മ തന്നെ വാരി തരാൻ തുടങ്ങി…. ഓരോ തവണ എനിക്ക് വാരി തരുമ്പോയും ആ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു…. മോളെ നാളെ മുതൽ നിന്റെ പുറകെ നടക്കാൻ അമ്മയും അച്ഛനും ഉണ്ടാവില്ല…. എന്റെ മോള് എല്ലാം കണ്ടറിഞ്ഞു ചെയ്തോണം എവിടെ പോയാലും പഠിപ്പിൽ ഉഴപ്പരുത്…. അമ്മയുടെ വാക്കുകൾക്കൊക്കെ ഒരു കൊച്ചു കുഞ്ഞിനെ പോലെ ഞാൻ തലയാട്ടി കൊടുത്തു….
കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ ഞാനും കരഞ്ഞു പോവും….. ആഹ് ഇവിടെ അമ്മയും മോളും സെന്റി സീൻ ക്രീയേറ്റ് ചെയ്യണോ…. വാതിൽക്കൽ നിന്നും ഒരു ചിരിയോടെ അത്രയും ചോദിച്ചു കൊണ്ട് ഐഷു ഞങ്ങളുടെ അരികിലേക്ക് എത്തി…. എടി കുരുപ്പേ നീ ഇപ്പോഴാണോ വരുന്നത്…. അതിന് ഞാനിവിടുന്നു പോയിട്ട് മണിക്കൂറുകൾ ആവുന്നതല്ലേ ഉള്ളു…. അയിന്…. അയിന് നിന്റെ തല, തീറ്റ കഴിഞ്ഞെങ്കിൽ റൂമിലേക്ക് ചെല്ല് ഇപ്പൊ ബ്യുട്ടീഷൻ വരും.. അല്ല മോളെ മായ എന്തെ…(അമ്മ ) അമ്മയും അച്ഛനും കുറച്ചു കഴിഞ്ഞു വരും രണ്ടും നല്ല ഒരുക്കത്തില…. ഞാൻ പിന്നെ അപ്പുന്റെ കൂടെ ഒരുങ്ങാൻ കാലേ കൂട്ടി ഇങ്ങു പൊന്നു.. ആ നീ അല്ലേലും ഓസി ആണല്ലോ…🤣(അപ്പു ) അതേല്ലോ, മോൾക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ…. ആ മതി മതി വഴക്ക് അടിക്കാതെ രണ്ടും പോയി ഒരുങ്ങാൻ നോക്ക്…. അമ്മ ഞങ്ങളെ അടുക്കളയിൽ നിന്നും ആട്ടി പായിച്ചു…. അപ്പോയെക്കും ബ്യുട്ടീഷൻ വന്നു, ഐഷുന്റെ പരിചയ കാരയത്തോണ്ട് അതികം ഫോർമൽ ആവാതെ അവർ കാര്യത്തിലേക്ക് കടന്ന്….
ചില്ലി റെഡ് കളറിൽ ഗോൾഡൻ ബോർഡർ ഉള്ള കാഞ്ചിപുരം സാരിയിൽ അവൾ ഒന്നുടെ തിളങ്ങി… സർവ്വ ആഭരണ വിഭുശയായി അവൾ മണ്ഡഭത്തിലേക്ക് ഇറങ്ങുമ്പോൾ ചുറ്റും നിന്നവരുടെ കണ്ണുകളിൽ ഒരു തരം അസൂയ നിറഞ്ഞു നിന്നു….. അച്ഛന്റെയും അമ്മയുടെയും പൂർണ അനുഗ്രത്തോടെ അവൾ മണ്ഡഭത്തിലേക്ക് പുറപ്പെട്ടു…. അതികം താമസിയാതെ സർവ്വ പ്രൌഡിയോടെ നിലകൊള്ളുന്ന ഓഡിറ്റോറിയത്തിലേക്ക് കാർ വന്ന് നിന്നു….. പെൺ വീട്ടുകാർ വന്ന് കുറച്ചു കഴിഞ്ഞാണ് മങ്കലത്തു വീട്ടുകാർ എത്തിയത്….. മുഹൂർത്തം ആവറായി, പെണ്ണ് കുട്ടിയെ വിളിക്കു …. പൂജാരി അത്രയും പറഞ്ഞോണ്ട് ചടങ്ങ് തുടങ്ങാൻ തയ്യാറായിരുന്നു…. കുറച്ചു കഴിഞ്ഞതും കുറച്ചു പെൺ കുട്ടികൾ ചേർന്ന് അപ്പുനെ കതിർ മണ്ടഭത്തിലേക്ക് കൊണ്ട് വന്നു…..
സധസ്സിൽ ഇരിക്കുന്നവർ അവളെ കണ്ണിമ വെട്ടാതെ നോക്കി നിക്കുന്നത് സ്വല്പം അഭിമാനത്തോടെ ഹരി കണ്ട് നിന്നു….. ശ്രീജ അപ്പുവിനെ ഹരിയുടെ അരികിലായി കൊണ്ടിരുത്തി….. ആളും ആരാവങ്ങൾക്കും ഇടയിൽ താള മേളങ്ങൾ ആരംഭിച്ചു, നിമിഷ നേരം കൊണ്ട് വീണ്ടും ഹരി അപ്പുവിന്റെ കഴുത്തിൽ താലി ചാർത്തി….. ഇരു കൈകളും കൂപ്പി അവളും അതിനെ സ്വീകരിച്ചു…. ഉള്ളിലെ പകയെ അടക്കി നിർത്തി കൊണ്ട് ശ്രീദേവിയും, കൃഷ്ണനും അവരുടെ സന്തോഷത്തിൽ പങ്ക് ചേർന്നു…. ഒടുവിൽ സ്വന്തം മകളെ സുരക്ഷിതമായ കൈകളിൽ ഏല്പിച്ച നിർവൃതിയോടെ ജയദേവൻ ഹരിയുടെ കൈകളിലേക്ക് മകളെ ഏല്പിക്കുമ്പോൾ ചുറ്റും നിന്നവരുടെ കണ്ണുകൾ ഒരുപോലെ ഈറൻ അണിഞ്ഞു….. കണ്ണിൽ നിന്നും മറയുന്നതുവരെ അപ്പുവും ഹരിയും പോയ വഴിലേക്ക് അച്ഛനും അമ്മയും ഒരുപോലെ ദൃഷ്ട്ടി പതിപ്പിച്ചു….. കാലം പെണ്ണിനായി കരുതിവെച്ച ഒരു പറിച്ചു നടൽ കൂടി പൂർത്തിയായിരിക്കുന്നു…..
മങ്കലത്തു വീടിന്റെ മുമ്പിലെ ആഡംബരത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന സ്റ്റേജിൽ നിക്കുമ്പോഴും അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…. കൂടെ ഹരിയേട്ടൻ ഉണ്ടെങ്കിലും അച്ഛന്റെയും അമ്മയുടെയും കുറവ് അവളെ വല്ലാതെ അലട്ടി.. ആരൊക്കെയോ വന്ന് പരിചയ പെടുന്നുണ്ട്, എല്ലാത്തിനും ഒരു പാവ കണക്കെ നിന്നു തലയാട്ടി ചിരിച്ചു കൊടുത്തു….. സമയം ഏകദേശം 8 മണിയോടെ അടുക്കുന്നു, രാവിലെ തൊട്ട് നിക്കാൻ തുടങ്ങിയാത തലക്കൊക്കെ ആകപ്പാടെ ഒരു പെരുപ്പ്….. വാ അപ്പു, ഫുഡ് കഴിക്കാം…. എന്റെ മുഖ ഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു ശ്രീജെച്ചി വന്ന് വിളിച്ചത്…. അത് കേട്ടപാടെ ഹരിയേട്ടൻ എന്റെ കൈയിൽ ചേർത്ത് പിടിച്ചുകൊണ്ടു ഫുഡ് സെക്ഷനിലേക്ക് നടന്നു….. അങ്ങനെ എന്തൊക്കെയോ കഴിചെന്ന് വരുത്തി വന്നപ്പോയെക്കും എല്ലാവരും പോകാൻ ഇറങ്ങിയിരുന്നു…
അപ്പു നീ ഹരിയുടെ റൂമിലേക്ക് പൊക്കോ, അവിടെ നിനക്ക് വേണ്ട എല്ലാം വാങ്ങി വെച്ചിട്ടുണ്ട്….. ഞാൻ തായോട്ട് ചെല്ലട്ടെ രാജിവെട്ടന്റെ അച്ഛനും അമ്മയും പോവാൻ നിക്ക…. മോൾക്ക് എന്തേലും വേണമെങ്കിൽ എന്നെ വിളിച്ച മതിട്ടോ….. ഞാൻ ഒന്ന് തല ആട്ടി കാണിച്ചോണ്ട് മെല്ലെ റൂമിലേക്ക് ചെന്നു…. അച്ഛൻ പെങ്ങളുടെ വീട് ആണെങ്കിലും ഞാൻ ഇവിടെ വന്നിട്ടുള്ളത് വെറും വിരലിൽ എണ്ണാവുന്ന അത്രയും തവണ മാത്രമാണ്.. ഹരിയേട്ടൻ എപ്പോഴും അങ്ങോട്ട് വരുമെങ്കിലും അപ്പച്ചിയുടെ പൊങ്ങച്ചവും മാമന്റെ പുച്ഛവുമൊക്കെ കാരണം അച്ഛൻ അതികം ഇങ്ങോട്ട് വരാറില്ല…. എന്തെങ്കിലും വിശേഷ ദിവസങ്ങളിൽ അപ്പച്ചി അങ്ങോട്ട് വരുമായിരുന്നു, ഇനി അതൊക്കെ ഉണ്ടാവോന്ന് കണ്ടറിയാം…. എന്തായാലും ഞാൻ ഈ വീട്ടിലേക്ക് വന്നിട്ട് ചടങ്ങുകൾക്ക് അല്ലാതെ അപ്പച്ചി എന്റെ അരികിൽ വന്നിട്ടില്ല, വെറുതെയെങ്കിലും ഒരു ചിരി എനിക്കായി ഉണ്ടായില്ല…. ഒരു നിരാശയോടെ ഞാൻ റൂമിലേക്ക് കേറി…. ഹരിയേട്ടൻ റൂമിൽ ഇല്ലായിരുന്നു…. ഞാൻ വേഗമോന്ന് ഫ്രഷ് ആയി ഒരു സിമ്പിൾ ചുരിദാറൂം ധരിച്ചു പുറത്തേക്ക് ഇറങ്ങിയതും റൂമിന്റെ ഡോർ തള്ളി തുറന്നു ആരോ അകത്തേക്ക് കേറി….. (കാത്തിരിക്കാം )

by