25/04/2026

അഗ്നിമിത്ര :ഭാഗം 20

രചന : റിസ്വാന

“നമ്മുടെ പ്രണയത്തിൽ നീ ആയിരിക്കും എന്നെ കൂടുതൽ സ്നേഹിചിരുന്നത്, അതായിരിക്കാം നിന്റെ സ്നേഹത്തിൻറെ ഓർമകൾ ഒരിക്കലും എന്നിൽനിന്നും മായാത്തതും എനിക്കൊരിക്കലും നിന്നെ മറക്കാൻ കഴിയാത്തതും, എന്നും നിന്റെ സ്നേഹത്തിന്റെ അവകാശിയായി, ഞാൻ മാത്രമായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു,, എന്റെ ജന്മസാഫല്യം പൂർത്തീകരിക്കാൻ നീ എന്നിലേക്ക് അടുക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു..,”ശബ്ദത്തിന്റെ ഉടമയെ മനസ്സിലാക്കിയ അപ്പു, തന്റെ മുന്നിൽ നിൽക്കുന്ന രൂപത്തെ നോക്കി “ഗിരീ..” എന്നും വിളിച്ച്, സന്തോഷം കൊണ്ട് നിറഞ്ഞ മിഴികളോടെ ആ ഇടനെഞ്ചിലേക്ക് മുഖം താഴ്ത്തി,

പെട്ടന്നാണ് ആ ഹാളിൽ ലൈറ്റുകൾ തെളിഞ്ഞത്, ചുറ്റുനിന്നും കൈയ്യടികളും ഉയർന്നു, തല ഉയർത്തി നോക്കിയപ്പോൾ അഛനും അമ്മയും മുത്തശ്ശിയും അമ്മായിമാരും എല്ലാവരും ഇതിന് സാക്ഷ്യം വഹിക്കാനായി എത്തിചേർന്നിട്ടുണ്ട്,”ടീ കാന്താരീ.. എങ്ങനെയുണ്ട് എന്റെ സർപ്രൈസ്”ഇറ്റുവീഴുന്ന കണ്ണുനീർ തുള്ളികളെ തുടച്ച് കൊണ്ട് പുഞ്ചിരി തൂകി, അവൾ രഘുവിന്റെ മാറിലേക്ക് ചാഞ്ഞു,,”താങ്ക്സ് രഘുവേട്ടാ…””വെറും നന്ദി മാത്രമോ.. നിന്റെ ഉണക്ക താങ്ക്സ് ദാ.. ആ നിൽക്കുന്ന ഉണക്ക കമ്പിക്ക് കൊടുക്ക്, എനിക്ക് വേണ്ട കാര്യം ഞാൻ അവിടെ പറഞ്ഞിട്ടുണ്ട്, അതങ്ങ് ശരിയാക്കി തന്നാൽ മതി”‘എന്താണെ’ന്നുള്ള അർത്ഥത്തിൽ ഗിരിയെ നോക്കി,,”അതൊക്കെ പിന്നെ പറയാം” എന്നും പറഞ്ഞ് കണ്ണിറുക്കി ഒരു ചിരിയും പാസാക്കി..,

———————–
ഇന്നലെ എഴുതിയ നാടകത്തിന്റെ തിരക്കഥയുടെ ബാക്കി ഭാഗം അഭിനയിച്ച് തകർക്കാൻ, കോളേജിൽ എത്തിയ അപ്പുവും ഗിരിയും, ഫസിലയും ജീനയും സംസാരിച്ച് കൊണ്ടിരിക്കുന്ന പുതിയ അതിഥിയെ കണ്ട് ഞെട്ടി.. അപ്പു അവരുടെ അടുത്തേക്ക് ഓടിചെന്നു..”വാട്ട് എ സർപ്രൈസ്, എന്തൊക്കെ വിശേഷം ടാ.. സുഖമല്ലേ.. അല്ല നീ എങ്ങനെ ഇവിടെ എത്തി, എന്താ കാര്യം..””കൂൾ അപ്പു, കൂൾ, ഇങ്ങനെ എല്ലാം ഒറ്റ ശ്വാസത്തിൽ ചോദിക്കല്ലെ, എല്ലാം ഞാൻ വിശദമായി പറഞ്ഞ് തരാം.. ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ.. ഇനി എങ്ങോട്ടും പോകുന്നില്ല..”

“ആഹാ… അത് നന്നായി.. ഞങ്ങൾക്കൊരു കൂട്ടായല്ലോ..”നിങ്ങൾക്കും നിങ്ങളുടെ കുറുമ്പുകൾക്കും ഒപ്പം കൂടാൻ, ഒരു കൂട്ടായിട്ട്‌ നിങ്ങളുടെ ബാച്ചിൽ നിങ്ങളുടെ ക്ലാസ്സിൽ ഇനി എന്നും ഞാനും ഉണ്ടാകും.. എന്താ പോരെ.. ഹാപ്പി ആയില്ലേ..””പിന്നെ.. നമുക്ക് ഇനി അടിച്ച് പൊളിക്കാം..”അല്ല അപ്പൂ.. ഞാനിപ്പോ ഔട്ട്‌ ആയോ?, ഇതാരാ ഞാൻ അറിയാത്ത പുതിയൊരു കൂട്ട്?””കുട്ടേട്ടാ.. ഇതാണ് റോഹൻ.. ഞാൻ പറഞില്ലായിരുന്നോ, അന്ന് എൻവിരോൺമെന്റൽ ട്രിപ്ന്റെ അന്ന് നടന്നത്.. അന്ന് ഞങ്ങളെ ഹെൽപ് ചെയ്ത ഒരു ഫ്രണ്ട്..””ഹാ.. ഇപ്പൊ ഓർമ വന്നു.. ഹെല്ലോ റോഹൻ, ആം ഗിരി, നയ്‌സ്‌ റ്റു മീറ്റ് യു, അല്ല എന്താ ഇവിടെ?”

“ഹായ് ഗിരി… ഞാൻ കാമ്പസ് ചേയ്ഞ്ചിന് കൊടുത്ത് ഇങ്ങോട്ട് മാറി, ഇനി ഈ കാന്താരികളുടെ ക്ലാസിൽ അവരോടൊപ്പം തുടർ പഠനവും കുസൃതികളും…””ഹാ, എങ്കിൽ നടക്കട്ടെ ഞാൻ പിന്നെ വരാം, ജീന ഫസി ഓകെ എന്നാൽ, അപ്പൂ ഒന്നിങ് വന്നേ..””എന്താ കുട്ടേട്ടാ..””അത്, ഒന്നുല്യ നമ്മൾ പ്ലാൻ ചെയ്ത് വന്ന കാര്യങ്ങൾ പിന്നെ ശരിയാക്കാം, ഇപ്പൊ അതിനെപ്പറ്റി ഒന്നും പറയണ്ട”
“ഓകെ””എന്ന ശരി, ഞാൻ ബ്രേക്ക് ന് വരാം””എന്താ അപ്പു ഞങ്ങളെ ഒഴിവാക്കി ഒരു സംസാരം..””ഹേയ് ഒന്നുല്യാ.. ഞങൾ വെറുതെ പറഞ്ഞെന്നെ ഒള്ളു..”എന്ന നിങ്ങൾ ക്ലാസ്സിലേക്ക് നടന്നോളു ഞാൻ HODയെ കണ്ട് വരാം..””ഓകെ റോഹൻ, ദാ.. ആ കാണുന്നതാണ് നമ്മുടെ ക്ലാസ്സ്”
“ഓകെ ഫസി..”

——————-
ഫസ്റ്റ് അവറിൽ ക്ലാസ്സിൽ എത്തിയ അൻഷാദിനെ അമ്പരപ്പെടുത്തിയായിരുന്നു റോഹൻന്റെ എൻട്രി..
“എക്സ്ക്യൂസ്മി സർ,,””യെസ്..””മെ ഐ കം ഇൻ?””യാ,, കം ഓൺ..””താങ്ക്യൂ സർ.. സർ എ നോട്ട്ഫോർയു””സൊ,യുആർന്യൂഅഡ്മിഷൻ,””യാ..””ഓകെ, ലെറ്റ്സ് ഇൻട്രട്യൂസ് യുവർ സെൽഫ്, ആൻഡ് ടേക്ക് യുവർ സീറ്റ്..””ഓകെ, ഹായ് ഗായ്സ്, ആം റോഹൻ കൃഷ്ണ വർമ, യുവർ ന്യൂ കൊളീഗ് ഫോർ ദിസ് ക്യാമ്പസ് ജേർണി””ലെറ്റ്സ്, ഗിവ് ഹിം എ ക്ലാപ് ആൻഡ് വെൽക്കം റോഹൻ”

*************
ഒരു അദ്ധ്യാപകൻ എന്ന നിലയിൽ, മറ്റുള്ള കുട്ടികളെ പോലെ റോഹനെ ക്ലാസിൽ അംഗീകരിച്ചു, ശരിയാണ്… പക്ഷേ അവൻ.., അവൻ എന്തിനാണ് ക്യാമ്പസ് ചെയ്ഞ്ചിൽ ഈ കോളേജിനെ തന്നെ തിരഞ്ഞെടുത്തത്,” അൻഷാദിന്റെ മനസ് റോഹനെ അംഗീകരിക്കുവാൻ തയ്യാറാവാതെ, ഉള്ളിൽ മറ്റു പല ചോദ്യങ്ങളും ഉയർന്നു,

—————-

ക്യാമ്പസ് കുസൃതികൾ നിറഞ്ഞ ദിവസങ്ങൾ പൊഴിഞ്ഞ് കൊണ്ടിരുന്നു.. അങ്ങനെ ആ ദിവസം വന്നെത്തി.., പ്രണിയിക്കുന്നവർക്കും പ്രണയം പറയാൻ കാത്തു വെച്ചവർക്കും ഉള്ള ദിവസം.. ഫെബ്രുവരി 14, വലെന്റൻസ് ഡേ..അന്നത്തെ ദിവസം അടിച്ച് പൊളിക്കാൻ എല്ലാവരും നേരത്തെ തന്നെ കോളേജിൽ എത്തി..അപ്പുവും രഘുവും വന്ന കാറിൽ നിന്നും ഗിരി ഇറങ്ങുന്നത് കണ്ട് ഫസീല കളിയാക്കി..”അവർക്കിടയിൽ കട്ടുറുമ്പ് ആകാൻ നാണമില്ലേ കുട്ടേട്ടാ..”ഞാനെന്തിന് നാണിക്കണം.. വേണമെങ്കിൽ അവർ നാണിച്ചോട്ടെ.., അല്ലേ ജീന അതല്ലേ ശരി?”ആദ്യ നഷ്ടപ്രണയത്തെ നോക്കി കൊണ്ട് മെല്ലെ പുഞ്ചിരിച്ച് കൊണ്ട് അവൾ അവിടെ നിന്നും പോകാനൊരുങ്ങി..

“ജീന നിൽക്ക് എവിടെ പോകുവാ..”അപ്പുവിന്റെ പിൻവിളിയിൽ ജീന അവിടെ തന്നെ നിന്നു,ഇന്നത്തെ ദിവസം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്.. എന്റെ മുറച്ചെക്കൻ എന്നെ അണിയിച്ചത് കണ്ടോ.. എങ്കെജ്മെന്റ് റിംഗ്..”ചെറുതായി പൊടിഞ്ഞ് വരുന്ന കണ്ണീർ കണങ്ങളുമായ് ജീന രഘുവിനെ നോക്കി.. അത് കണ്ടപ്പോൾ രഘുവിന് സഹിച്ചില്ല..”അപ്പൂ ഒന്ന് നിർത്ത്..,””എന്താ രഘുവേട്ടാ..””പോടി.. ഇനി എന്റെ പെണ്ണിനെ കരയിച്ചാൽ ഉണ്ടല്ലോ.. തെളിച്ച് പറഞ്ഞ് കൊടുക്കെടി, ഗിരിയാണ് നിനക്ക് മോതിരം ചാർത്തിയത് എന്ന്..,””ഹാ.. ബെസ്റ്റ്.. ഗിരി ഇപ്പൊ എങ്ങനെ ഉണ്ട്.. ഞാൻ അപ്പയേ പറഞ്ഞില്ലേ രഘുവേട്ടൻ അവസാനം ചെന്ന് കലം ഉടക്കും എന്ന്.. നിങൾ രണ്ട് പേരും കൂടി നാടകം കളിച്ച് എന്നെ കരയിച്ചപ്പോ ഒരു പ്രോബ്ലവും ഇല്ലായിരുന്നു.. ജീനയുടെ കണ്ണിൽ ഒന്ന് വെള്ളം നിറഞ്ഞപ്പോയേക്കും രഘുവേട്ടന് സഹിക്കുന്നില്ല.. ഇനി എന്താണെന്ന് വെച്ചാൽ നേരിട്ട് പറഞ്ഞോ..”

“സോറി.. ജീന സോറി ഫോർ എവരി തിങ്..”ഒന്നും പറയാതെ അവനെ തന്നെ നോക്കി നിൽക്കുന്ന ജീനയുടെ അടുത്തേക്ക് ചെന്നു,”പ്രണയമെന്ന ഫീലിംഗ് മനുഷ്യർക്ക് ഇല്ലായിരുന്നു എങ്കിൽ നമ്മളിങ്ങനെ ശ്വാസം മുട്ടില്ലായിരുന്നു.. അല്ലേ ജീന..?”രഘുവിന്റെ ആ ചോദ്യം, ഇത്രയും നാൾ ഉള്ളിൽ അടക്കി വെച്ച പേമാരി ആനന്ദാശ്രുക്കളായി ജീനയുടെ മിഴികളിൽ നിന്നും ഉതിർന്നു വീണു..”സന്തോഷം കൊണ്ടായാലും വിഷമം കൊണ്ടായാലും ഇനി ഇൗ കണ്ണുകൾ നിറയാൻ ഞാൻ സമ്മതിക്കില്ല, ഇത് എന്റെ വാക്കാണ്..”രഘുവിന്റെ വാക്കുകൾ അവൾ ഹൃദയത്തിൽ കോറിയിട്ടു, അവന്റെ മാറിലേക്കായി ചാഞ്ഞു..

“ഹേലോ.. ഇത് കോളേജ് ആണ്, ഇവിടെ ഇങ്ങനെ കെട്ടിപ്പിടിച്ച് നിൽക്കാനൊന്നും പറ്റത്തില്ല..”അപ്പൂ.. ദേ നോക്ക് ഫസിക് കുശുമ്പ് കേറി, പ്രണയിക്കാൻ ആരേയും കിട്ടാത്തതിന്റെ രോദനം..””പിന്നേ.. ഒന്ന് പോ കുട്ടേട്ടാ, ആരും ഇല്ലെങ്കിലും ഞാൻ ഹാപ്പി ആണ്..”

തുടരും