രചന : ജിഫ്ന നിസാർ ❣️
തലേന്നത്തെ പോലെ അന്നും വൈകുന്നേരം ബാലൻ മാഷിന്റെ കൂടെ നളിനി വന്നത് പ്രിയക്ക് വല്ലാത്തൊശ്വാസമായിരുന്നു.അജുവും ലക്ഷ്മിയും അപ്പുവും കൂടി ലക്ഷ്മിയുടെ വീട്ടിലേക്ക് പോയതാണെന്ന് നളിനി പറഞ്ഞു.അവളുടെ സഹോദരനും ഭാര്യയും മകളും കൂടി എങ്ങോട്ടോ ദൂരേക്കൊരു യാത്ര പോകുന്നുണ്ട് നാളെ.അതിന്റെ ഒരുക്കങ്ങൾക്ക് വേണ്ടി പോയതാണെന്ന് പറഞ്ഞു.,അജു ബാലൻ മാഷിനെ പോലെ ഒരു ഒതുങ്ങിയ ടൈപ്പാണെങ്കിൽ ലക്ഷ്മി നിറയെ സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു.
നളിനി പിന്നെ വന്നു കയറിയാൽ വാ പൂട്ടിയടക്കാറില്ല.ചോദിക്കാനും പറയാനും അവർക്ക് നിറയെ കാര്യങ്ങളുണ്ടാവും.സത്യത്തിൽ ആ സംസാരം തന്നെയാണ് അവരുടെ ഭംഗിയുമെന്ന് പ്രിയക്ക് തോന്നി.ഇവരെ പോലെ തന്നെയായിരിക്കും സഞ്ജുവുംഅവനും നിർത്താതെ സംസാരിക്കാൻ കഴിയും.ഉമ്മറത്തിരുന്നു കൊണ്ട് അവർക്കൊപ്പം സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ആദിയിറങ്ങി വരുന്നത് കണ്ടു.ഞാനൊന്ന് നടന്നിട്ട് വരാമെന്നു പറഞ്ഞു കൊണ്ടവൻ ധൃതിയിലിറങ്ങി പോയി.
അവരെല്ലാം പരസ്പരമൊന്നു നോക്കിയെന്നല്ലാതെ ആരും ഒന്നും പറഞ്ഞില്ല.പക്ഷേ പിന്നീടങ്ങോട്ട് പ്രിയയുടെ ഹൃദയം വല്ലാത്തൊരു നോവിന്റെ പിടിയിലായി പോയിരുന്നു.അതവൻ ഇറങ്ങിപ്പോയല്ലോ എന്നോർത്ത് കൊണ്ടായിരുന്നില്ല.പകരം ഇതുപോലുള്ള വൈകുന്നേരങ്ങളിൽ ഇവർക്കൊപ്പം ഈ കൂട്ടത്തിൽ അവനും ഉണ്ടാവാറുണ്ടായിരിക്കണം. താൻ കാരണമാണ് ഇന്നവൻ ഇതിലൊന്നും കൂടാതെ പെട്ടെന്ന് ഇറങ്ങി പോയതെന്നും അവളുടെ ഹൃദയം കുറ്റപ്പെടുത്തി കൊണ്ടേയിരുന്നു.
മറ്റാർക്കും മനസ്സിലാവാത്തൊരു വീർപ്പു മുട്ടലോടെ പിന്നെയും ഏറെ നേരം പ്രിയ അവിടെ തന്നെയിരുന്നു.സന്ധ്യ മങ്ങി തുടങ്ങിയതോടെ നളിനി പോവാനെഴുന്നേറ്റു.കൂടെ ബാലൻ മാഷും.”ഇതിനകത്ത് തന്നെയിരിക്കാതെ അങ്ങോട്ടൊക്കെയൊന്നിറങ് മോളെ.. ദേ.. ആ കാണുന്നതാ നമ്മുടെ വീട്..”,കുറച്ചു മാറി നിൽക്കുന്നൊരു ഇരുനില വീടിന്റെ നേരെ കൈ ചൂണ്ടി കൊണ്ട് നളിനി പ്രിയയുടെ കയ്യിൽ പിടിച്ചു സ്നേഹത്തോടെ പറഞ്ഞു.’വരാം നളിനിയമ്മേ.. ”
പ്രിയയും ചിരിയോടെ തന്നെ പറഞ്ഞു.
അത് കേട്ടതും നളിനി സന്തോഷത്തോടെ ബാലൻ മാഷിനെയും മാധവൻ മാഷിനെയും നോക്കി ചിരിക്കുന്നുണ്ട്ശെരിയെന്ന.. പോയി ട്ടോ മോളെ..”
ഒരിക്കൽ കൂടി യാത്ര പറഞ്ഞു കൊണ്ട് ബാലൻ മാഷും നളിനിയുമിറങ്ങി പോസ്റ്റയി.സന്ധ്യയായി.. വിളക്ക് വെക്കണമെന്ന് പറഞ്ഞിട്ടാ നളിനി പോയത്..”അവർ പോയ വഴിയേ നോക്കി.. നിൽക്കുന്ന പ്രിയയെ നോക്കി മാഷ് പറഞ്ഞു.
പ്രിയ ചിരിയോടെയൊന്നു തലയാട്ടി.”ഇവിടുത്തെ വീട്ടുകാരിക്ക് ആ ചിന്തയൊന്നുമില്ലേ…?”മാഷ് കുറുമ്പോടെ പ്രിയയെ നോക്കി.”ഏഹ്..”അവൾക്കൊന്നും മനസിലായില്ല.
പോയി കുളിച്ചു വൃത്തിയായി വിളക്ക് വെക്കെന്റെ വീട്ടുകാരി പെണ്ണേ.നമ്മുക്കും വേണ്ടേ ഐശ്വര്യം..”മാഷവളുടെ തലയിലൊന്നു കൊട്ടി കൊണ്ട് കളിയായി പറഞ്ഞത് കേട്ടു പ്രിയയുടെ കണ്ണുകൾ മിഴിഞ്ഞു.
“എന്തെ.. ചെയ്യില്ലേ…?”അനങ്ങാതെ നിൽക്കുന്നവളെ നോക്കി മാഷ് വീണ്ടും ചോദിച്ചു.”ആഹ്.. ചെയ്യാം..”
പ്രിയ വെപ്രാളത്തോടെ തലയാട്ടി.”എങ്കിൽ പെട്ടന്നായികോട്ടെ… സമയം പോണ്.. കേട്ടില്ലേ ബാങ്ക് വിളിച്ചു തുടങ്ങി.. വിളക്ക് വെക്കാനുള്ള സിഗ്നലാണത്..”മാഷ് ചിരിയോടെ പറഞ്ഞതും പ്രിയ തലയാട്ടി കൊണ്ട് അകത്തേക്ക് ഓടി കയറി.
കുളിക്കാൻ ആദിയുടെ മുറിയിലേക്ക് പോയില്ല.
അഞ്ചു മിനിറ്റ് കൊണ്ട് തന്നെ അവൾ കുളിച്ചിറങ്ങി..
അപ്പോഴേക്കും മാഷ് നിലവിളക്ക് തുടച്ചു.. അതിൽ എണ്ണയൊഴിച്ചു തിരിയിട്ടിരുന്നു.”എന്റെ ദേവകി പോയെ പിന്നേ നിന്ന് പോയാ ആചാരങ്ങളാ ഇതൊക്കെ. അവള് പോയതോടെ ഐശ്വര്യങ്ങളും പോയി..”പ്രിയയെ നോക്കി നനുത്തൊരു ചിരിയോടെ കണ്ണ് ചിമ്മി കൊണ്ട് മാഷ് പറയുമ്പോൾ.. അയാൾക്കുള്ളിലെ വേദനിക്കുന്ന മനസിനെ അവളാ മുഖത്തു നിന്നും കണ്ടു പിടിച്ചിരുന്നു.”വാ.. തിരി തെളിയിക്ക്..”പ്രിയയെ അന്നരികിലേക്ക് വിളിച്ചു കൊണ്ട് മാഷ് ആവിശ്യപ്പെട്ടു.അവൾ തന്നെയാണ് തിരി കൊളുത്തി വിളക്കുമായി ഉമ്മറത്തേക്ക് ചെന്നത്അവൾക്ക് പിറകെ മാഷും.?
വിളക് നിലത്തേക്ക് വെച്ച് അതിനരികെ കൈകൾ കൂപ്പി കൊണ്ടവൾ നാമം ജപിക്കുന്നത് നോക്കി മാഷുമിരുന്നു.
അസാധ്യമായ സ്വരമാധുര്യത്തിൽ ലയിച്ചുകണ്ണടച്ചിരിക്കുമ്പോൾ കഴിഞ്ഞു പോയ നിരവധി മധുരമുള്ള ഓർമകലിൽ കൂടി മാഷും ഒഴുകി സഞ്ചരിച്ചു.കണ്ണടച്ച് കൈ കൂപ്പിയിരിക്കു6മ്പോൾ അത് വരെയും അസ്വസ്ഥമായിരുന്ന തന്റെ മനസ്സും പതിയെ ശാന്തമാവുന്നത് പ്രിയ അറിയുന്നുണ്ടായിരുന്നു.
ഹൃദയഭാരം തീർത്തും വിട്ട് പോകുന്നത് വരെയും കുറച്ചധികം നേരം മാഷും അവൾക്കൊപ്പം അവിടെ ഇരുന്നു…”എനിക്കൊന്ന് വീട്ടിലേക്ക് വിളിക്കണമായിരുന്നു മാഷേ..”വിളക്ക് തിരികെ പൂജമുറിയിൽ കൊണ്ട് വെച്ച് വന്നതിന് ശേഷം മാഷിനരികിൽ വന്നിട്ട് പ്രിയ പറഞ്ഞു.”നിന്റെ ഫോണെവിടെ മോളെ..”മാഷ് നെറ്റി ചുളിച്ചു കൊണ്ടവളെ നോക്കി.
“ബാഗിൽ… ബാഗും ഫോണും സ്കൂളിൽ പെട്ടു പോയി..”അത് പറയുമ്പോൾ അത് വരെയുമുണ്ടായിരുന്ന പ്രസരിപ്പ് മാറി പ്രിയ മുഖം കുനിച്ചുഎന്നിട്ടെന്താ നീയത് പറയാഞ്ഞത്..?”
മാഷിന്റെ സ്വരം കടുത്തു.പ്രിയ ഒന്നും മിണ്ടാതെ നിന്നു.ആദിയോടും പറഞ്ഞില്ലേ…?”മാഷ് വീണ്ടും ചോദിച്ചു.ഇല്ലെന്ന് പ്രിയ തലയാട്ടി കാണിച്ചു.
അവളുടെ നിൽപ്പു കണ്ടതും പിന്നെയൊന്നും പറയാൻ നിൽക്കാതെ മാഷ് പോക്കറ്റിൽ നിന്നും ഫോണെടുത്തു കൊണ്ടവൾക്ക് നേരെ നീട്ടി.
ധൃതിയിൽ അത് വാങ്ങി അകത്തെക്കോടുന്നവളെ നോക്കുമ്പോൾ അദ്ദേഹത്തിനും വല്ലാത്തൊരു വേദന തോന്നിയിരുന്നു.
💞💞
അമ്മേ…നേർത്തൊരു നിലവിളി പോലെയാണ് പ്രിയ വിളിച്ചത്.എത്രയൊതുക്കി പിടിച്ചിട്ടും അവളുടെ കണ്ണ് നിറഞ്ഞു.നെഞ്ചിൽ വലിയൊരു കരച്ചിൽ ചിറകുകൾ വീശി..”മോളെ…”സുജയും കരച്ചിലോടെ തന്നെയാണ് വിളിക്കുന്നതെന്ന് പ്രിയക്ക് മനസ്സിലായി.”എന്താ വിശേഷമമ്മേ..?”കവിളുകൾ അമർത്തി തുടച്ചു കൊണ്ടവൾ പതിയെ ചോദിച്ചു.താനിനിയും കരഞ്ഞാൽ അതമ്മയെ കൂടി ബാധിക്കുമെന്ന് കരുതി അവൾ മനഃപൂർവം സ്വരം പ്രസന്നമാക്കി.അമ്മേടെ കുഞ്ഞിനവിടെ…”ഒരു കുഴപ്പമില്ലമ്മേ… എനിക്കിവിടെ യാതൊരു കുറവുമില്ല..”സുജ പറഞ്ഞു മുഴുവനാക്കും മുന്നേ തന്നെ പ്രിയ ധൃതിയിൽ പറഞ്ഞു.
“ഉരുളകുപ്പേരി പോലുള്ള മോളുടെ വർത്താനമൊന്നും അവിടെ ഇഷ്ടമാവില്ല.. സൂക്ഷിക്കണേ..”
ഒരമ്മയുടെ ആധി മുഴുവനുമുണ്ട് സുജയുടെ വാക്കുകൾക്ക്.”മ്മ്..””ഈ നരകത്തിലേക്കിനി തിരികെ വരാൻ അമ്മേടെ മോൾക്ക് വിധിയുണ്ടാവാതിരിക്കട്ടെ…”മനസ്സറിഞ്ഞു കൊണ്ടായിരുന്നു സുജയുടെ ആപ്രാർത്ഥന: അതിന് മാത്രം പ്രിയ ഉത്തരമൊന്നും പറഞ്ഞില്ല..
അവൾക്കപ്പോൾ ആദിയെ ഓർമവന്നു..അവന്റെ വെറുപ്പും ദേഷ്യവും നിറഞ്ഞ മുഖമോർത്തു.
പ്രിയക്കപ്പോൾഒരുപാട്നോവുന്നുണ്ടായിരുന്നു.”ചേച്ചിയും മാളുവും എവിടെയമ്മേ..?”പ്രിയ ചോദിച്ചു.
“ഇവിടുണ്ട്.. നീ പറയുന്നത് കേട്ടിരിപ്പാണ് “സുജ പറയുന്നത് കേട്ടതും പ്രിയ കണ്ണുകൾ ഇറുക്കിയടച്ചു.അപ്പോഴും അവൾക്ക് മുന്നിൽ മിഴിവോടെ നിറഞ്ഞ ചിത്രം.. ഫോണിൽ സംസാരിച്ചിരിക്കുന്ന അമ്മയും അമ്മക്കരികെ ചേർന്നിരിക്കുന്ന സഹോദരിമാരുമായിരുന്നു.ഇവിടെ നിന്നിറങ്ങിയോടി അവരിൽ ഒരാളായി ചേർന്നിരിക്കാൻ അവൾക്കുള്ളം തുടിച്ചു.”അനൂപ്… അനൂപ് പ്രശ്നം വല്ലതുമുണ്ടാക്കിയോ അമ്മേ..?”വല്ലാതെ പരുക്കമായിരുന്നുഅവളത്ചോദിക്കുമ്പോൾ.അവനോടുള്ള വെറുപ്പ് മൂലം മുഖം പോലും വലിഞ്ഞു മുറുകി.
ഇല്ലെന്ന് സുജ പറഞ്ഞ ഉത്തരം പ്രിയക്ക് വിശ്വാസമായിരുന്നില്ല.
പക്ഷേ കൂടുതൽ അതിനെ കുറിച്ച് ചോദിക്കാൻ അവൾക്കും പിന്നെ തോന്നിയില്ല.ഫോണും ബാഗും സ്കൂളിൽ പെട്ടു പോയത് കൊണ്ടാണ് ഇന്നലെയൊന്നും വിളിക്കാഞ്ഞതെന്ന് പ്രിയ അവരോട് പറഞ്ഞുഇനി പിന്നെ വിളിക്കാമെന്ന് പറഞ്ഞു വെക്കുമ്പോഴേക്കും വീണ്ടും സുജയുടെയും പ്രിയയുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു… സ്വരമിടറി…ഫോൺ ഓഫ് ചെയ്തു കൊണ്ടവൾ ഒരു നിമിഷം ശ്വാസം പിടിച്ചിരുന്നു.
സഹിക്കാൻ കഴിയാത്തൊരു അസ്വസ്ഥത തന്നെ ഒന്നാകെ പൊതിയുന്നു..
വീണ്ടും ഫോണെടുത്തു കൊണ്ടവൾ ഇന്ദുവിന്റെ നമ്പറിൽ വിളിച്ചു..മൊബൈൽ ഫോൺ വന്നതിൽ പിന്നെ കുറെയേറെ നമ്പരൊന്നും ഓർമകളിൽ സൂക്ഷിച്ചു വെക്കാറില്ല ആരും..
പക്ഷേ പ്രിയപ്പെട്ടവരുടെ നമ്പർ.. അതേത് പാതിരാത്രി വിളിച്ചു ചോദിച്ചാലും നമ്മൾക്ക് പറയാനും കഴിയും”ഇന്ദു… ഞാനാടി..ഫോണെടുത്തയുടനെ പ്രിയ പറഞ്ഞു.മറുവശം ഒന്നോ രണ്ടോ സെകന്റ് മൗനമായിരുന്നു.”കുഴപ്പമില്ലല്ലോടി…?”ആശങ്കയോടെ ഇന്ദു ആദ്യം അതാണ്‌ചോദിച്ചത്.ഇല്ല…”നേർത്തൊരു ചിരിയോടെ പ്രിയ ഉത്തരം പറഞ്ഞു.
അവളെല്ലാം അറിഞ്ഞു കഴിഞ്ഞെന്ന് പ്രിയക്കുറപ്പായി.
“നന്നായെടി.. എനിക്കിപ്പഴാ നിന്റെ കാര്യത്തിലൊരു ആശ്വാസമുണ്ടായത്.ഏതു വിവരമില്ലാത്തവൻ ചെയ്ത ചെറ്റത്തരമാണെങ്കിലും ഉർവശി ശാപം ഉപകാരമെന്ന് പറയുമ്പോലെ… ഈ ചതി നിനക്കൊരു സഹായമാവുകയാണ് ചെയ്തത് പ്രിയേ..”ഉള്ളിലെ ആശ്വാസം മുഴുവനുമുണ്ട് ഇന്ദുവിന്റെ വാക്കുകളിൽ.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിശ്വാസിക്കുന്ന ചുരുക്കം ചിലരിൽ ഇന്ദു വും ഉണ്ടാവുമെന്ന് പ്രിയക്കുറപ്പുണ്ടായിരുന്നു..”എന്നിട്ട്.. പറ. എങ്ങനുണ്ട് നിന്റെ മത്തങ്ങാ മോറൻ… ഇപ്പഴും പഴയ കലിപ്പ് മോഡ് ഓൺ തന്നെയാണോ?”
ഇന്ദു ചിരിയോടെയാണ് ചോദിക്കുന്നത്.
“ന്റെ പൊന്നോ. ഓർമ്മിപ്പക്കല്ലേ..”
പ്രിയയും ചിരിയോടെ പറഞ്ഞു.”സാരമില്ലടി. ഇതൊക്കെ മാറും. അത്രേം പേരുടെ മുന്നിൽ വച്ചേറ്റ അപമാനം അവനെ കൊണ്ടങ്ങനെ ചെയ്യിപ്പിക്കുന്നതാ.. നീയത് കാര്യമാക്കണ്ട..”
ഇന്ദു അവളെ ആശ്വാസിപ്പിച്ചു.”കടിച്ചു കീറാൻ നിൽക്കുന്നവർക്ക് മുന്നിലേക്ക് നിന്നെയിട്ട് കൊടുക്കാതെ കൂടെ ചേർക്കാൻ അവൻ കാണിച്ച ആ മനസ്സുണ്ടല്ലോ… അത് മതി.. അവന്റെ തട്ട് താണ് തന്നെയിരിക്ഇന്ദു ആവേശത്തിൽ പറയുന്നുണ്ട്.അതവൻ മാഷ് പറഞ്ഞിട്ട് ചെയ്തതായെന്ന് പറയണമെന്നുണ്ടായിരുന്നു പ്രിയക്ക്.
പക്ഷേ അവളൊന്നും മിണ്ടിയില്ല.”കൊള്ളാവുന്ന ഒരുത്തൻ നിന്റെ ഭർത്താവായി വന്നത് കൊണ്ടാണോ എന്തോ എന്റെ പ്രിയപ്പെട്ട പെർഫെക്ട് ഏട്ടൻ ഇന്നലെ മുതൽ ഇഞ്ചി കടിച്ച പോലാണ് നടക്കുന്നത്. കാണാൻ ന്തൊരു സന്തോഷം ന്നോ എനിക്ക് ”
ഇന്ദു പറഞ്ഞത് കേട്ടതും പ്രിയക്ക് അവളുടെ സന്തോഷമോർത്തു ചിരിയാണ് വന്നത്.അതേ സമയം അവൾക്ക് ഏട്ടനെക്കാൾ പ്രിയം തന്നോടാണല്ലോ എന്നയോർമയിൽ പ്രിയക്കും വല്ലാത്തൊരു നിർവൃതി തോന്നിയിരുന്നു.എങ്കിലും രാജീവിനെ പരാമർശിക്കുന്ന ആ സംസാരം നീട്ടി കൊണ്ട് പോകാൻ പ്രിയ ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല.കൃഷ്ണ പ്രിയ എഴുതി കഴിഞ്ഞു അടച്ചു വെച്ച അദ്ധ്യായമാണ് രാജീവ് രാധാകൃഷ്ണൻ.എന്തിന്റെ പേരിലും ഇനിയത് തുറന്നു വായിക്കാൻ പോലും അവൾ ആഗ്രഹിക്കുന്നില്ല.
ഇന്ദുവിന്റെ കല്യാണവിശേഷങ്ങൾ ചോദിച്ചു.വൈഷ്ണവിനെ കുറിച്ച് പറയുന്നവളുടെ നാണത്തെ പ്രിയ കളിയാക്കി ചിരിച്ചു.കല്യാണം വിളിക്കാൻ ഞാനും വൈഷ്ണവേട്ടനും കൂടി വരുമെന്ന് ഇന്ദു ഉറപ്പ് പറഞ്ഞ .അന്ന് തന്നെ രാജീവിന്റെ കല്യാണവുമുണ്ടന്നിരിക്കെ പ്രിയക്കെങ്ങനെയങ്ങോട്ട് പോകുമെന്നൊരു ആശങ്കയുണ്ടായിരുന്നു.പക്ഷേ അതവൾ ഇന്ദുവിനോട് പറഞ്ഞില്ല.വീണ്ടും വീണ്ടും അവർക്ക് പറയാൻ നിറയെ വിശേഷങ്ങളുണ്ടാവുകയായിരുന്നു…
💞💞
“നീ വ്യക്തമായിട്ട് പറ ആദി.. എനിക്കൊന്നും മനസിലാവുന്നില്ല..”ഗൗരവത്തോടെ മാഷത് പറയുമ്പോൾ ആദി അകത്തേക്കൊന്നു നോക്കി.
“പ്രിയ അകത്താണ്.. അവളുടെ വീട്ടിലേക്ക് വിളിക്കുന്നു “അവന്റെ നോട്ടം കണ്ടതും മാഷ് പറഞ്ഞു.”അവളുടെ ഫോണും ബാഗും സ്കൂളിൽ പെട്ടു പോയെന്ന്. ഇന്നലെ മുതൽ വീട്ടിലേക്ക് വിളിക്കാൻ അവൾ ആഗ്രഹിച്ചു നടപ്പാവും. നീ അറിഞ്ഞായിരുന്നോ..?”മാഷ് ആദിയെ നോക്കി.”എന്നോട്… എന്നോട് പറഞ്ഞില്ല..”
ആദി മാഷിനെ നോക്കാതെ പറഞ്ഞു.
‘.'”അതിന് ഏതു നേരവും മുറിയടച്ചിരിപ്പല്ലേ നീ. പുറതിറങ്ങുന്ന നേരം വീട്ടിലുമില്ല. പിന്നെങ്ങനെ പറയും…”മാഷ് അവനെ നോക്കി”ഇത്.. ഇത് ശെരിയാവുമെന്ന് എനിക്ക് തോന്നുന്നില്ല മുത്തച്ഛ”
ആദി അദ്ദേഹത്തെ നോക്കാതെ പറഞ്ഞു.എന്ത് ‘ശെരിയാവില്ല.. എന്താ നീ ഉദ്ദേശിച്ചത്..?”
മാഷിന്റെ സ്വരമുയർന്നു.”ഞാനും.. ഞാനും കൃഷ്ണപ്രിയയും..”ആദി മാഷിനെ നോക്കി.
നീയും.. കൃഷ്ണ പ്രിയയും.. ബാക്കി പറയെടാ…”
മാഷിന്റെ രൂക്ഷമായ നോട്ടം.
“എനിക്ക്.. എനിക്കിതൊന്നും അസെപ്റ്റ് ചെയ്യാൻ കഴിയുന്നില്ല മുത്തച്ഛ. ദയവായി എന്നെയൊന്നു മനസ്സിലാക്ക്. എനിക്കിതൊന്നും സഹിക്കാൻ വയ്യ.. ഓർക്കുമ്പോൾ തന്നെ ലോകത്തോട് മുഴുവനും ദേഷ്യം വരുവാ.. അതെന്റെ കണ്ട്രോളിൽ പോലും നിൽക്കുന്നില്ല പലപ്പോഴും. വാവിട്ട് വല്ലതും പറയാതിരിക്കാൻ വേണ്ടിയാ ഞാനാ മുറിയിൽ…”
തല കുനിച്ചിരുന്നു പറയുന്ന ആദിയെ മാഷ് അലിവോടെ നോക്കി.”ഇനിയിപ്പോ എന്ത് വേണമെന്ന നീ പറയുന്നത്..?”ആ അലിവ് പക്ഷേ അദ്ദേഹം വാക്കുകളിലേക്ക് പകർത്തിയില്ല.
“ഇപ്പോഴെല്ലാം കലങ്ങി തെളിഞ്ഞില്ലേ.. ഇനി.. ഇനി കൃഷ്ണ പ്രിയയെ അവളുടെ വീട്ടിലേക്ക്…””നടക്കില്ല ആദി…അവൻ പറഞ്ഞു തീർക്കാൻ കൂടി ക്ഷമയില്ലാതെ മാഷ് അൽപ്പമുറക്കെ തന്നെ പറഞ്ഞു.”മുത്തച്ഛ… ഞാൻ..”മിണ്ടരുത് ന…… “മാഷ് വീണ്ടും അവനെ രൂക്ഷമായി നോക്കി.”എന്ത് കലങ്ങി തെളിഞ്ഞെന്നാ നീ പറയുന്നത്?സ്വഭാവദൂക്ഷ്യം കൊണ്ട് കെട്ടി കേറി പോയതിന്റെ പിറ്റേന്ന് തന്നെ ഭർത്താവും ഉപേക്ഷിച്ചുവെന്നൊരു ചീത്ത പേര് കൂടി ആ പാവം പെണ്ണിന് നീയായിട്ട് കൊടുക്കണോടാ മോനെ.. അത്രേം ക്രൂരത ചെയ്യണോ നീ.. ദൈവം പോലും പൊറുക്കില്ല നിന്നോട്.. ഞാനും..”മാഷിന്റെ സ്വരം വല്ലാതെ മുറുകി.ആദി പിന്നെന്ത് പറയണമെന്നറിയാതെ മാഷിനെ നോക്കിയിരുന്നു.
“നിനക്ക് വേണമെങ്കിൽ നീ നൽകിയ ഭാര്യയെന്ന പദവി തിരികെ വാങ്ങിക്കാം.. അവളെ നിന്റെ ജീവിതത്തിൽ നിന്നും ഇറക്കി വിടാം. പക്ഷേ മാധവൻ അവൾക്കൊരു കൊടുത്തൊരു പദവിയുണ്ട്. എന്റെ കൊച്ചു മോളെന്നുള്ളത്. നീ ഉപേക്ഷിച്ചു കളഞ്ഞാലും അവളിലത് അത് പോലെ തന്നെയുണ്ടാവും. ഞാനുള്ളടത്തു തന്നെ ഇനിഅവളുമുണ്ടാവും…എന്റെ തീരുമാനം ഇനി അതാണ്. നീ അംഗീകരിച്ചാലും ഇല്ലെങ്കിലും..”മാഷിന്റെ കടുപ്പമുള്ള വാക്കുകൾ കേട്ടതും പിന്നൊന്നും പറയാനില്ലാത്തത് പോലെ ആദി മിണ്ടാതെയിരുന്നു..നിനക്കെന്തു വേണമെങ്കിൽ പോലും തീരുമാനിക്കാം.ഞാൻ നിന്നെയൊരിക്കലും തടയില്ല. പക്ഷേ… ഇപ്പോഴുള്ള ആവേശത്തിൽ നീയെടുക്കുന്ന തീരുമാനം.. അത് നീ ഉറപ്പിക്കണം..”അവസാന വാക്ക് പോലെ പറഞ്ഞിട്ട് മാഷ് എഴുന്നേറ്റു അകത്തേക്ക് പോയി.
പുറത്തെ ഇരുട്ടിലേക്ക് തുറിച്ചു നോക്കി ആദി അതേയിരുപ്പ് തുടർന്നു.
💞💞
ഭക്ഷണം കഴിഞ്ഞു അടുക്കളയൊതുക്കാൻ മാഷ് കൂടി പ്രിയക്കൊപ്പമിറങ്ങി ചെന്നു.”ഇതെല്ലാം ഞാനും ആദിയും കൂടിയാ മോളെ ചെയ്‌തോണ്ടിരുന്നിരുന്നത്.. അവനൊപ്പം എനിക്കിത് ചെയ്യാമെങ്കിൽ നിനക്കൊപ്പവുമാവാം..”നേർത്തൊരു ചിരിയോടെ മാഷത് പറഞ്ഞതും പ്രിയ പിന്നൊന്നും പറഞ്ഞില്ല.
രാത്രിയിലേക്കുള്ള ചപ്പാത്തിയും കറിയും കൂടി രമണിയുണ്ടാക്കി വെച്ചിട്ടുണ്ട്.’അതെല്ലാമൊന്നു ചൂടാക്കിയെടുക്കേണ്ട പണി മാത്രമേ ഉണ്ടായിരുന്നുള്ളൂആദി നേരത്തേ തന്നെ കഴിച്ചു പോയത് കൊണ്ട് പ്രിയയും മാഷും ഒരുമിച്ചിരുന്നു കൊണ്ടാണ് കഴിച്ചത്.മാഷിനൊപ്പം അവൾക്കൊരു അപരിചിതത്വവും തോന്നുന്നുണ്ടായിരുന്നില്ല.കളി പറയാനും കുറുമ്പും പറയാനും യാതൊരു മടിയുമില്ല.പക്ഷേ ആദിയെ കാണുന്നതോടെ അവളുടെ ഭാവം തന്നെ മാറും.”ഇനി പോയി കിടന്നോ..?അടുക്കളയിൽ നിന്നും തിരികെ പോകുമ്പോൾ മാഷ് പ്രിയയോട് പറഞ്ഞു.
അത് കേട്ടതും വീണ്ടും അവൾക്കൊരു വെപ്രാളം തോന്നി.ഇന്നലെ ക്ഷീണം കൊണ്ടൊന്നു കിടന്നാൽ മതിയേന്നഉണ്ടായിരുന്നുള്ളൂ.ഇന്ന് പക്ഷേ ഉച്ചക്ക് ഒരുപാട് നേരം കിടന്നുറങ്ങിയത് കൊണ്ട് തന്നെ കുറെയേറെ നേരം മച്ചിൽ നോക്കി കിടക്കേണ്ടി വരുമെന്നുറപ്പാണ്.അതിനേക്കാൾ ദുഷ്കരം ആ മുറിയിൽ ആദിയുണ്ട്.ഉറക്കം വരാതെ എത്ര നേരം ശ്വാസം പിടിച്ചു കിടക്കുമെന്നാണ്.പക്ഷേ അവൾ ആദിയുടെ മുറിയിലേക്ക് തന്നെ കിടക്കാൻ പോയെന്നുറപ്പിച്ചിട്ടാണ് മാഷ് ഹാളിലെ ലൈറ്റ് ഓഫ് ചെയ്തു കിടക്കാൻ മുറിയിലേക്ക് പോയത്..
ന്ന
💞💞
ചാരി വെച്ച മുറിയുടെ വാതിൽ തുറന്നു കൊണ്ട് പ്രിയ കയറി ചെല്ലുമ്പോൾ ആദി അവിടില്ലായിരുന്നു.
ആശ്വാസതോടെ പ്രിയയൊന്നു ശ്വാസമെടുത്തു.പക്ഷേ അതിന് അതികം ആയുസ്സില്ലായിരുന്നു.തല തുടച്ചു കൊണ്ട് ആദി ബാത്റൂമിൽ നിന്നുമിറങ്ങി വന്നത് കണ്ടതും പ്രിയ ഞെട്ടി പോയി.അവളെ മുറിയിൽ കണ്ടതോടെ ആദിയുടെയും അവസ്ഥയും ഏറെക്കുറെ അത് തന്നെയാണ്.എന്ത് ചെയ്യണമെന്നറിയാതെ രണ്ടു പേരും പരുങ്ങി കളിച്ചു.ഒരു നിമിഷത്തെ പതർച്ച മാറിയതും ആദി പോയൊരു ടീ ഷർട്ട് എടുത്തിട്ടു.ശേഷം തുറന്നു കിടക്കുന്ന വാതിൽ ചേർത്തടച്ചു കൊണ്ടവൻ തിരിഞ്ഞു.
…… – ‘തുടരും…
ഒളിഞ്ഞു നോക്കാതെ പോ പിള്ളേരെ ഇന്നിത്രേം ഒള്ളു.
സ്‌നേഹത്തോടെ jiff❣️

by