23/04/2026

മിഴി: അവസാനഭാഗം

രചന : ഗായത്രി സുരേന്ദ്രൻ

മിഴി അമ്മായിയോടും ആരാധ്യയോടുമെല്ലാം പഴയപടി തന്നെ പെരുമാറി…. ആർക്കും അവളുടെ പെരുമാറ്റത്തിൽ വ്യത്യാസമൊന്നും തോന്നിയില്ല….
എന്നാൽ ദിവസങ്ങൾ കഴിയുന്തോറും അവൾ മാധവിനെപാടേഅവഗണിച്ചുകൊണ്ടിരുന്നു…..അവളുടെ അകൽച്ച അവനിൽ മായാത്ത നോവു പടർത്തിക്കൊണ്ടിരുന്നു…ഓരോ വട്ടവും അവൾ തന്നിൽ നിന്നകലുമ്പോൾ…..തന്റെ നോട്ടങ്ങളെ അവൾ പാടേ അവഗണിക്കുമ്പോൾ അവന്റെ ഹൃദയത്തിലെ മുറിവിൽ നിന്നും ചോരചീറ്റിയൊഴുകി….അവളില്ലാതെ താൻ പൂർണ്ണമാവില്ലെന്നു മാധവിനു ബോധ്യമായി….

എന്നാൽ ഒരുവട്ടമെങ്കിലും അവളെക്കണ്ട് ഉള്ളുതുറന്നു ക്ഷമചോദിക്കുവാനും അവളില്ലാതെ തനിക്കു പറ്റില്ലെന്നു പറയാനും മാധവ് ഒരുപാടു തവണ ശ്രമിച്ചെങ്കിലും അതിവിദഗ്ധമായി മിഴി അവനെ ചെവികൊടുക്കാതെ തന്നെ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു…..മിഴിയുടെ മാധവിനോടുള്ള അകൽച്ചയും മാധവിന്റെ നിസ്സഹായതയും ആരാധ്യയ്ക്കു കുടുതൽ സന്തോഷം നൽകി….അവരെ അകറ്റാനായി താൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടി വന്നില്ല…..മിഴി സ്വയമേവ മാധവിൽ നിന്നും അകന്നു തുടങ്ങിയിരിക്കുന്നു….
എങ്കിലും തന്നെ നോവിച്ച അവളെ വെറുതെ വിടാൻ ആരാധ്യ ഒരുക്കമായിരുന്നില്ല….

എന്തായാലും എത്രയും പെട്ടന്നു തന്റേയും മാധവിന്റെയും വിവാഹം നടക്കട്ടെ…..അതിനു ശേഷം മതി അവളോടു കണക്കു പറയുന്നത്….
ഒന്നും എവിടേയും എത്താതെ അവളെ നോവിക്കാൻ മുതിർന്നാൽ താൻ ഒരുപക്ഷേ ഇവിടെ നിന്നും പുറത്താകും എന്നും അവൾക്കു ബോധ്യമുണ്ടായിരുന്നു…..ഇടയ്ക്കിടെ ആരാധ്യ മാധവിനെ വിവാഹത്തിനു വേണ്ടി സമ്മർദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു….അവളിൽ നിന്നും പല ന്യായങ്ങളും പറഞ്ഞുകൊണ്ട് അവൻ കഴിവതും അകന്നു നിൽക്കാനും വിവാഹത്തിന്റെ കാര്യങ്ങൾ നീട്ടി വയ്ക്കാനും ശ്രമിച്ചുകൊണ്ടിരുന്നു…..

മിഴി നാൾക്കുനാൾ ഗൗരവം പൂണ്ടു നിന്നു….അവളിലെ വാ തോരാതെ കിന്നാരം പറഞ്ഞു ആഹ്ലാദിച്ചു നടന്നിരുന്ന പെൺകുട്ടി മരിച്ചതുപോലെ മാധവിനു തോന്നി….വീട്ടുകാര്യങ്ങളൊക്കെയും അമ്മയോട് ചേർന്നു ഭംഗിയിൽ നിർവഹിക്കുകയും അവളുടെ പഠനകാര്യങ്ങൾ നോക്കിയും ചെയ്തുകൊണ്ട് അവൾ അവളിലേക്കു തന്നെ മൗനിയായ് ഒതുങ്ങിക്കൂടി….
ഇടനേരങ്ങളിൽ അവൾ പുസ്തകത്താളുകൾ തുറന്നു വച്ച് കുത്തിക്കുറിക്കുന്നതു മാത്രം കാണാം…അവൾക്കരികിലേക്കു വന്നാൽ അപ്പോൾ തന്നെ അവൾ അതു നിർത്തി അവനു മുഖം കൊടുക്കാതെ എഴുന്നേറ്റു പോവുകയാണ് പതിവ്….
വീട്ടിലിരിക്കുമ്പോൾ അസഹ്യമായ ഒരുതരം ഉഷ്ണം വന്നു മനസ്സിനെ തളർത്തുകയാണെന്നവനു തോന്നി….

അങ്ങനെ ദിനങ്ങളോരോന്നായ് എന്തെന്നില്ലാതെ ചോദ്യച്ചിഹ്നങ്ങൾ പോലെ കടന്നുപോകവേയാണ് അപ്രതീക്ഷിതമായി മിഴിക്ക് ശ്രീനാഥിന്റെ കാര്യത്തിൽ തീരുമാനം പറഞ്ഞേപറ്റു എന്ന അവസ്ഥ വന്നത്….
അന്നവൾ കോളേജു വിട്ടു വരുമ്പോൾ മുറ്റത്തു നിന്നേ ഉമ്മറത്തു ചായയും കുടിച്ചിരിക്കുന്ന ശ്രീനാഥിനെ കണ്ടു….വിവാഹാലോചന വന്നതു മുതൽ ശ്രീക്കൊപ്പമുള്ള പോക്കും വരവും അവൾ നിർത്തിയിരുന്നു…നേരത്തേ കോളേജിലേക്കിറങ്ങി അവനെത്തും മുന്നേ തന്നെ വീട്ടിലേക്കു പോവുകയും ചെയ്തിരുന്നു അവൾ….എന്തുകൊണ്ടോ ആ ആലോചന കാരണം ശ്രീയോട് അവൾക്കുള്ള അടുപ്പം കുറഞ്ഞു വന്നു….

താൻ ഇനിയും ഒപ്പം നടന്നാൽ പഴയതുപോലെ സംസാരിച്ചാൽ ശ്രീനാഥ് അത് അവനോടുള്ള തന്റെ ഇഷ്ടമായി കണക്കാക്കിയാലോ എന്നവൾക്ക് ആശങ്കയുണ്ടായിരുന്നു….തനിക്ക് ആ രീതിയിൽ ഒരിക്കലും അവനെകാണാൻ കഴിയില്ലെന്നതു കൊണ്ടു തന്നെ ശ്രീ ഇനി വല്ലതും ചോദിച്ചാൽ മനസ്സിലുള്ള വിഷമം മുഴുവൻ പെരുമഴയായ് പെയ്തിറങ്ങുമെന്നവൾ ഭയപ്പെട്ടു….ഒട്ടു പരിഭ്രമമുണ്ടായെങ്കിലും അതു പുറമേ പ്രകപിപ്പിക്കാതെ മിഴി വീട്ടിലേക്കു കയറി…അവൾ ശ്രീയുടെ നേരേ നോക്കി… അവളിലെ ആശങ്ക അൽപമെങ്കിലും മുഖത്തു കലർന്നിരിക്കാം അതുകൊണ്ടാവണം ശ്രീ സാന്ത്വനിപ്പിക്കും പോലെ നിറഞ്ഞ ഒരു പുഞ്ചിരി അവൾക്കു സമ്മാനിച്ചത്….

അതവളിലെ ആധിക്കു കുറവൊന്നും വരുത്തിയില്ലെങ്കിലും അവനു തന്നോടു പിണക്കണോ പരിഭവമോ ഒന്നും തന്നെ ഇല്ലെന്നതു വ്യക്തമാക്കിയതിലൂടെ ഒരാശ്വാസം തോന്നാതിരുന്നില്ല…അങ്ങനെ ചിന്തിച്ചു നിൽക്കവേയാണ് പത്മിനിയമ്മ അകത്തു നിന്നും പിഞ്ഞാണത്തിൽ ചക്കവറ്റലും ഏത്തയ്ക്കായുപ്പേരിയും നിറച്ചു കോലായിലേക്കു വന്നത്….അവർ നിർബന്ധപൂർവ്വം ശ്രീനാഥിനു വാത്സല്യത്തോടെ നിൽകി….അല്ലാ കുട്ട്യേ ദെന്താദ്…!നീയ്യവനെ ഇത് വരേം കണ്ടിട്ടേല്ല്യാന്ന മാതിരി മിഴിച്ചു നോക്കണത്??!!…

നമ്മടെ ഉണ്ണ്യല്ലേ ഇത് നിനയ്ക്കു മനസിലായില്ലാന്നുണ്ടോ??!…”പത്മിനിയമ്മ കുസൃതികലർന്ന ചോദ്യം അവൾക്കു നേരെ തൊടുത്തുവിട്ടു….iഅപ്പോഴാണവൾ നിറഞ്ഞുപരന്നു കിടന്ന ചിന്തകളെ അഴിച്ചു നീക്കി സ്വബോധത്തിലേക്കു കടന്നത്….അവൾ ജാള്യത കലർന്ന ഒരു ചിരി രണ്ടുപേർക്കും സമ്മാനിച്ചിട്ടു ധൃതിയിൽ അകത്തേക്കു നടന്നു….ബാഗും മറ്റും മുറിയിൽ വച്ചു താഴത്തേയ്ക്കു ചെന്നു…പുറത്തിറങ്ങി വാഴത്തടത്തോടു ചേർന്ന പൈപ്പിൻ ചുവട്ടിൽ നിന്നു കാലും മുഖവും കഴുകി ഉമ്മറത്തേക്കു നടന്നു….ഉണ്ണിയേട്ടൻ തന്നെക്കാണാൻ തന്നെ വന്നതാവും ഈ നേരത്ത്… അതുറപ്പാണ്…

പക്ഷേ എന്താണാവോ പറയാനുണ്ടാവുക??!!…അത് ഒരു പിടിയും കിട്ടുന്നില്ല… കല്യാണം എത്രയും വേഗം വേണമെന്ന്പറയാനാകുമോ??!!…അങ്ങനെയെങ്കിൽ തനിക്ക് തന്റെ അനിഷ്ടം തുറന്നു പറയാതെ വേറെ നിവൃത്തിയില്ലല്ലോ ഗുരുവായൂരപ്പാ….ഉണ്ണിയേട്ടന്റെ മനസ്സു നന്മ നിറഞ്ഞതാണ്…അതിനെ അറിഞ്ഞു കൊണ്ട് നോവിച്ചാൽ അതു വലിയ പാപമാകും എന്നാൽ പറയാതെ വയ്യ താനും….അവൾ ധർമ്മസങ്കടത്തിൽ പെട്ടു നിന്നു…അവളങ്ങനെ നിൽക്കവേ പിന്നിൽ നിന്നും ശ്രീനാഥ് വന്നത് അറിഞ്ഞില്ല.അവളെ അറിയിക്കാൻ അവനൊന്നു ചുമച്ചു..അവൾ തിരിഞ്ഞു നോക്കി… അൽപം ബുദ്ധിമുട്ടിയെങ്കിലും ഒരു ചിരി സമ്മാനിച്ചു…

“മിഴീ… താനിങ്ങനെ കഷ്ടപ്പെട്ടു സന്തോഷം അഭിനയിക്കണ്ടാട്ടോ…തന്റെ കള്ളത്തരം ഒക്കെ എനിക്കു പെട്ടന്നു പിടിക്കാനാവും കാരണം ഞാനേയ് അതിലും വല്യ കള്ളത്തരങ്ങളു ഭാവിച്ചിട്ടാ നിക്കണത്…”അവൻ കുസൃതിയോടെ പറഞ്ഞു നിർത്തി…”ഉണ്ണ്യേട്ടാ ഞാൻ….തെറ്റെന്റെ ഭാഗത്താണെന്നറിയാം ക്ഷമ പറയാനുള്ള അർഹത ഉണ്ടോയെന്നും എനിക്കറിയില്ല…എങ്കിലും എന്റെ മനോവിഷമം ഏട്ടനെങ്കിലും മനസിലാക്കണം….
ഇവിടെ ചിലർക്കു ഒന്നും മനസിലാക്കണ്ട ആവശ്യമില്ല സ്വന്തം കടമകളുടെ പേരിൽ മറ്റുള്ളവർക്കതെങ്ങനെ ബാധിക്കുന്നു എന്ന ബോധം പോലും അന്യമാണ്….
ഏട്ടനെങ്കിലും എന്റെ കൂടെ നിൽക്കണം…

ഉള്ളു തുറന്നു പറയട്ടെ എനിക്ക്… ഞാൻ ഏട്ടനെ….”വേണ്ട മിഴി നീയ്യിങ്ങനെ ഉള്ളു നൊന്തോണ്ട് പറയാൻ വരണതെന്തെന്നെനിക്കറിയാം…ഞാനത് അന്ന് രാവിലെ നിന്നെ കല്യാണം ആലോചിക്കാൻ ഇവിടെ വന്നിരുന്നല്ലോ… അപ്പോൾ തന്നെയും മനസിലാക്കിയിരുന്നു…ഇന്നും ഇന്നലേം കാണാൻ തുടങ്ങിയതല്ലലോ നിന്നേം കണ്ണനേം ഒക്കെ..
എനിക്ക് ഓർമ്മ വച്ചതു മുതൽ ചുറ്റിനും നിങ്ങളൊക്കെ ഉണ്ടായിരുന്നു ആ നിങ്ങൾ എന്നോടെന്തെങ്കിലും മറച്ചുവച്ചാൽ പോലും എനിക്കത് എളുപ്പം മനസിലാവും…പിന്നെ ഇത്രേം നാളൊന്നും പറയാതിരുന്നത് ഇഷ്ടമില്ലാത്ത ബന്ധത്തെ നീ തന്നെ തുറന്നു പറയട്ടെ എന്നു കരുതിയായിരുന്നു….

നിന്റെ ജീവിതം തിരഞ്ഞെടുക്കുമ്പോഴെങ്കിലും നിനക്കു തന്റേടം കാട്ടാൻ കഴിയണം എന്നു കരുതിയായിരുന്നു….എന്നാലവിടേം അവസാനം ഞാൻ തന്നെ മുന്നിട്ടു തിരിക്കേണ്ടി വന്നില്ലേടീ പൊട്ടിക്കാളീ…..നിനക്കിത്രേം ധൈര്യം ഇല്ലാതായിപ്പോയല്ലോ പെണ്ണേ….ഒന്നുമില്ലെങ്കിലും ഞാൻ അന്യനൊന്നും അല്ലല്ലോ…. നിനക്കറിയാവുന്നതല്ലേടീ എന്നെ….എന്നിട്ട് ആ എന്നോട്, ഉണ്ണ്യേട്ടാ എനിക്കീ കല്യാണത്തിനു വയ്യാട്ടോ എന്റെ മനസ്സിലു മറ്റൊരു കാട്ടുമാക്കാൻ കയറിക്കൂടീട്ടുണ്ടെന്നു നീ പറയുംന്ന് ഞാനൊരുപാട് വിചാരിച്ചു….

പക്ഷേ എവിടെ!!!……മന്ദബുദ്ധിക്ക് അതിനുള്ള ധൈര്യം കൂടെ ഇല്ല….നിന്നെയൊക്കെ എന്താണെന്നോ ചെയ്യേണ്ടേ തെങ്ങോടു ചേർത്തു പിടിച്ചുകെട്ടി വള്ളിത്തണ്ടുകൊണ്ട് നല്ല നാലടി തരാ വേണ്ടേ…..എനിക്കങ്ങനെ ഒരു ഇഷ്ടം തോന്നീച്ചിട്ട് നിന്നെ ഞാൻ പിടിച്ചുകെട്ടി കല്യാണം കഴിക്കുംന്ന് നീ കരുതിയോ മണ്ടീ…നിന്റെ ഇഷ്ടം കഴിഞ്ഞിട്ടേ എനിക്ക്എന്റെഇഷ്ടംഉള്ളൂടീമന്ദബുദ്ധീ…..അതുകൊണ്ട് മേലാൽ നീയിനി എന്നെ കല്ല്യാണം കഴിക്കണംന്നെങ്ങാൻ പറഞ്ഞാൽ…..
നിന്നെ ഓടിച്ചിട്ടു തല്ലും ഞാൻ…

എങ്ങനെയുണ്ട്??… ഇപ്പോ ഞാൻ ചമ്മിയതും ഇല്ല ഒന്നൂടെ ഗമ കൂടുകേം ചെയ്തു….ഇത്രേ ഉള്ളൂ നീ പറയാൻ വന്ന കാര്യം…അതിങ്ങനെ കണ്ണുനീറിക്കൊണ്ട് പറഞ്ഞു തീർക്കേണ്ട ആവശ്യമൊന്നും ഇല്ല….”മിഴിക്ക് അതു കേട്ടതോടെ പിടിച്ചു നിൽക്കാൻ പറ്റാതായി…. അവൾ അവന്റെ കാൽക്കൽവീണുപൊട്ടിപ്പൊട്ടിക്കരഞ്ഞു….അവനവളെ പിടിച്ചെഴുന്നേൽപ്പിച്ചു….കണ്ണീരൊപ്പി ആശ്വസിപ്പിച്ചു….”എന്റെ മിഴീ നീയ്യിങ്ങനെ കരയുവൊന്നും വേണ്ടാ…. ഞാൻ കാര്യായിട്ടാ പറഞ്ഞത്…നീ പറയുന്നതിനു മുന്നേ ഞാനീക്കാര്യം പറഞ്ഞത് വേറൊന്നും കൊണ്ടല്ല, നീ പറഞ്ഞു വരുമ്പോൾ നിനക്കും വിഷമമാകും അതുപോലെ കേൾക്കുന്ന എനിക്കും വിഷമമാകും…ഇതിപ്പോ ആ പ്രശ്നം തീർന്നില്ലേ…

പിന്നെ ഇഷ്ടപ്പെട്ട പെണ്ണിനെ പെട്ടന്ന് അനിയത്തിക്കുട്ടിയായിട്ടു കാണാൻ പറ്റീല്ലായെങ്കിൽപ്പോലും നിന്നെ ഞാനിനിയെന്റെ നല്ല സുഹൃത്തായിക്കാണും പെണ്ണേ….അടികൂടാനും നിന്നെ ദേഷ്യം പിടിപ്പിക്കാനും ഞാനിനീം വരും….
പിന്നെ എനിക്ക് നഷ്ടപരിഹാരം ആയിട്ട് നിന്നേപ്പോലൊരു പെണ്ണിനെ നീ തപ്പിക്കൊണ്ടു വന്നു തന്നാൽ മതീട്ടോ…ഞാനതിനു കാത്തിരിക്കാം….
എന്നാ ഞാനിറങ്ങുവാ അമ്മായിയോടു ഞാൻ പറഞ്ഞിട്ടുണ്ട്…എനിക്ക് ചെന്നിട്ടിത്തിരി പരിപാടി ബാക്കിയുണ്ട്….എന്നാപോട്ടേടീ പൊട്ടിക്കാളീ…”
മിഴിയുടെ ചെവിക്കു പിടിച്ചു തിരിച്ചും കൊണ്ട് കുസൃതിയോടെയവൻ പറഞ്ഞു നിർത്തി….

തെളിഞ്ഞ മന്ദഹാസത്തോടെ മുറ്റം കടന്ന് ഒതുക്കുകല്ലുകൾ ചാടിയിറങ്ങി അവനങ്ങനെ കടന്നു പോവുന്നത് മിഴി നിറകണ്ണുകളോടെ നോക്കി നിന്നു…
അറിയാതെ അവളുടെ കൈകൾ കൂപ്പി അവളവനെത്തന്നെ നോക്കിനിന്നു….പാടത്തുകൂടി നടക്കുമ്പോൾ കണ്ണിൽ നിന്നുമൊരു തുള്ളിയടർന്ന് താഴേക്കു പോയോ എന്നു ശ്രീനാഥിനു തോന്നി….
അതോടൊപ്പം ഉള്ളിലെ നോവും അടർന്നു പോയിട്ടുണ്ടാവുമെന്നാശ്വസിച്ച് അവൻ നടത്തത്തിനു വേഗത കൂട്ടി….പാടത്തിന്നപ്പുറം ഒരു പരാജിതനെന്നപോൽ തളർന്നു സൂര്യനും ഇരുളിലേക്കു മടങ്ങുന്നുണ്ടായിരുന്നു…..

******* ******* ******* *********

ദിനങ്ങൾ പിന്നേയും കൊഴിഞ്ഞു വീണുകൊണ്ടിരുന്നു….പത്മിനിയമ്മയും ആരാധ്യയെ അവിടെ താമസിപ്പിക്കുന്നതിൽ വിയോജിപ്പു പ്രകടിപ്പിച്ചു തുടങ്ങി….ഇനിയുമിങ്ങനെ ഇഴഞ്ഞു നീങ്ങിയാൽ ശരിയാവില്ലെന്നതു മനസിലാക്കി ആരാധ്യ വിവാഹം ഉടനേ വേണമെന്നു മാധവിനോടു നിർബന്ധപൂർവ്വം സമ്മതിപ്പിച്ചു….മറ്റുവഴികളില്ലാതെ കുറേ ആലോചനകൾക്കു ശേഷം രണ്ടാഴ്ച കഴിഞ്ഞു വരുന്ന തിങ്കളാഴ്ചയിൽ വിവാഹം റെജിസ്റ്റർ ചെയ്യാമെന്നു സമ്മതിച്ചു….മിഴി മാധവിന്റേയും ആരാധ്യയുടേയും തീരുമാനമറിഞ്ഞെങ്കിലും അതിൽ ഇടപെട്ടില്ല…..

എന്തു തീരുമാനമെടുത്താലും അതു മാധവ് സ്വയമേവ വരിക്കുന്നതാണെന്ന് അവൾ തീർച്ചപ്പെടുത്തി… മനസ്സിനെ ശക്തമാക്കി…രണ്ടാഴ്ചക്കാലം മാധവ് മുഴുവനായും തിരക്കുകളിലായിരുന്നു….വീട്ടിൽ വരുന്നതും പോവുന്നതും തന്നെ വളരെ പെട്ടന്നായിരുന്നു…..അങ്ങനെ ദിനങ്ങൾ നിമിഷവേഗത്തിലോടിയോടി അവസാനം തിങ്കളാഴ്ചയിൽ എത്തിനിന്നു…എല്ലാ ഒരുക്കങ്ങളും പൂർത്തിയായി എന്നറിയിച്ച മാധവ് ആരാധ്യയോടു റെജിസ്റ്റർ ചെയ്യാൻ പുറപ്പെടാമെന്ന് അറിയിച്ചു….
പത്മിനിയമ്മ ആ ചടങ്ങിൽ വരില്ലെന്നു നിർബന്ധം പിടിച്ചെങ്കിലും മിഴിയുടെ ആവശ്യപ്രകാരം മനസ്സില്ലാ മനസ്സോടെ കൂടെ വന്നു….

എല്ലാവരും കൂടെ മാധവിനൊപ്പം കാറിൽ കയറി…
ആരാധ്യ നിറഞ്ഞ ചിരിയോടെ മുന്നിൽ ഇരുന്നു… ഒരു വിജയിയുടെ മന്ദഹാസം അവളിൽ നിറഞ്ഞുനിന്നു…മിഴിയും പത്മിനിയമ്മയും പുറകിലിരുന്നു മിഴിയുടെ മനസ്സ് മരവിപ്പിലമർന്നിരുന്നു…എന്തു സംഭവിച്ചാലും തന്നെ ബാധിക്കില്ലെന്ന ഭാവത്തിൽ നിസ്സംഗതയോടെ അവളിരുന്നു….എല്ലാവരും കൃത്യം പത്തുമണിയോടെ റെജിസ്റ്റർ ഓഫീസിനു മുന്നിലെത്തി…മാധവ് നേരത്തേയിറങഅവിടെ ചെയ്തുതീർക്കേണ്ടതായ വ്യവസ്ഥകളൊക്കെ തീർത്ത് എല്ലാവരേയും ഉള്ളിലേക്കു വിളിച്ചു….അതു വരേയും ഒട്ടും കൂസാതെ പിടിച്ചു നിന്ന മിഴിയുടെ ശക്തി പതിയേ അവളിൽ നിന്നടരാൻ തുടങ്ങിയിരുന്നു…കണ്ണീരിനെ അവൾ ഒത്തിരി പാടുപെട്ട് അടക്കിപ്പിടിച്ചു നിർത്തി…

ഇന്നേവരെ താനുള്ളിൽ തന്റേതെന്നു ചൊല്ലിയുറപ്പിച്ച പുരുഷൻ മറ്റൊരാളുടേതായി മാറാൻ പോകുന്നു…
ഭൂമി പിളർന്നു താഴോട്ടു പോവാനായിരുന്നെങ്കിലെന്ന് അവൾ വൃഥാവിലോർത്തു….നിശ്ചയിച്ച സമയം ആയതോടെ വരനും വധുവും ചേർന്ന് ഒപ്പിടാൻ അറിയിപ്പു കിട്ടി നിറഞ്ഞ ചിരിയോടെ ഉള്ളിൽ തുളുമ്പി നിറയുന്ന സന്തോഷത്തോടെ ആരാധ്യ പേനയേറ്റു വാങ്ങി….തിരിഞ്ഞു നിന്നു മിഴിയെ ഒരുമാത്ര വീക്ഷിച്ചു….മിഴിക്കു മാത്രം കണ്ടെടുക്കുവാൻ പാകത്തിൽ ഒരു പുച്ഛം കലർന്ന പുഞ്ചിരി അവളുടെ ചായം പൂശിയ ചുണ്ടുകളിൽ തിളങ്ങിനിന്നു….മിഴി നിറഞ്ഞ കണ്ണുകളെ അവളിൽ നിന്നുമൊളിപ്പിച്ചു നിർത്തി തളർന്നു വീഴാതിരിക്കാൻ താങ്ങിനായി പത്മിനിയമ്മയുടെ കൈ പിടിച്ചു….

ആരാധ്യ വേഗം തന്നെ ഒപ്പിട്ടു പേന മാധവിനു കൈമാറി….മിഴി കണ്ണുകളച്ചു മൗനം പാലിച്ചു നിന്നു.. അതു കണ്ടുകൊണ്ടു നിൽക്കുവാൻ അവൾക്ക് ആവതില്ലായിരുന്നു…മാധവും പുഞ്ചിരിച്ചുകൊണ്ടു പേനയേറ്റു വാങ്ങി…റെജിസ്റ്ററിൽ ഒപ്പു വയ്ക്കാൻ തുനിഞ്ഞു…പെട്ടന്നു തന്നെ അവൻ സാക്ഷിയുടെ കോളത്തിൽ ഒപ്പു ചാർത്തി പേന മേശപ്പുറത്തു വച്ചു നേരേ നിന്നു ആരാധ്യയെ നോക്കി പുഞ്ചിരിച്ചു…മാധവ്!!!!എന്തായിത്?നീയെവിടെയാണ് ഒപ്പു ചാർത്തിയിരിക്കുന്നത്??!!”jആരാധ്യ പരിഭ്രമത്തോടെ ചോദിച്ചു.എന്റെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തിന് സാക്ഷിക്കോളതതിലല്ലാതെ മറ്റെവിടെയാണ് ഞാനൊപ്പു ചാർത്തേണ്ടത് ആരാധ്യാ…”

മാധവ് പുഞ്ചിരിച്ചു കൊണ്ടു മൊഴിഞ്ഞു…..
അതുവരേയും കണ്ണച്ചു നിന്നിരുന്ന മിഴി ആകാംക്ഷയോടെ മാധവിനു നേർക്കുറ്റു നോക്കി….
അവളുടെ ഹൃദയത്തിൽ നേരിയ തണുപ്പു പരക്കാൻ തുടങ്ങിയിരുന്നു….”മാധവ്??!!!!എനിക്കൊന്നും മനസിലാകുന്നില്ല സുഹൃത്തിന്റെ വിവാഹമോ??…
നീയെന്തൊക്കെയാണു പറയുന്നത്??!!…”ആരാധ്യ പരിഭ്രമപ്പെട്ടു ചോദിച്ചു…മാധവ് ഒന്നും മിണ്ടാതെ മുന്നിലേക്കു നോക്കി….ആരാധ്യയും പിൻതിരിഞ്ഞു അവൻ നോക്കിയിടത്തേക്കു ധൃഷ്ടി പായിച്ചു…
പെട്ടന്നവൾ ഞെട്ടിത്തിരിഞ്ഞു ഒരടി വേച്ചു പിന്നോക്കം പോയി…”പ്രത്യുഷ്!!!!!!!!!!!!…..”അവളുടെ ചുണ്ടുകൾ വിറകൊണ്ടു…

പുറത്തുനിന്നും അവരെ ലക്ഷ്യമാക്കി സുമുഖനായൊരു ചെറുപ്പക്കാരൻ പുഞ്ചിരിച്ചു കൊണ്ടു കടന്നു വരുന്നത് മിഴിയും കണ്ടു…മാധവ് ഓടിച്ചെന്നു പ്രത്യുഷിനെ ആശ്ലേഷിച്ചു…. വേഗം തന്നെ മേശമേലിരുന്ന പേന കൈമാറി…പ്രത്യുഷ് പെട്ടന്നു തന്നെ വരന്റെ കോളത്തിലൊപ്പു ചാർത്തി യഥാവിധി കാര്യങ്ങൾ ചെയ്തു തീർത്തു…ആരാധ്യയ്ക്കു തലകറങ്ങും പോലെ അനുഭവപ്പെട്ടു അവളുടെ ശക്തി ക്ഷയിക്കും പോലെ തോന്നി…ജീവിതത്തിലാദ്യമായ് താൻ പരാജയപ്പെട്ടിരിക്കുന്നു… അവളുടെ മുഖം വിവർണ്ണമായി…..എല്ലാം കഴിഞ്ഞ് എല്ലാവരും പുറത്തേക്കിറങ്ങി…”പ്രത്യുഷിന്റെ രേഖകൾ ശരിപ്പെടുത്താനുള്ള ഓട്ടത്തിലായിരുന്നു ആരാധ്യാ നീ വന്ന നാൾ തൊട്ടു ഞാൻ…അവസാനം ഈ വൈകിയ വേളയിൽ എങ്കിലും ഒക്കേയും ഭംഗിയായി കലാശിച്ചു…

ഇത്രയെങ്കിലും ഞാൻ ഇവനു വേണ്ടി ചെയ്തില്ലായെങ്കിൽ ഞാനിവനെങ്ങനെ സഹോദരനാകും??!!….”മാധവ് നിറഞ്ഞ ചിരിയോടെ ആരാധ്യയോടു പറഞ്ഞു….”എന്താ പ്രത്യുഷ്??അപ്പോഴിനി നേരേ നമ്മുടെ വീട്ടിലേക്കല്ലേ??”മാധവ് പ്രത്യുഷിനോടാരാഞ്ഞു…ക്ഷമിക്കണം മാധവ്…
ഇന്നു എത്രയും പെട്ടന്നു വീട്ടിലേക്കു തിരിക്കണം അവിടെ എല്ലാവരും കാത്തിരിക്കുകയാണ്…
ചടങ്ങുകൾക്ക് ഒക്കേയും ആദ്യം ആങ്ങോട്ടേയ്ക്കു വരണം എല്ലാവരും… അതിനുശേഷം വിരുന്നിനു നിന്റെ വീട്ടിലേക്കു ഞങ്ങൾ വന്നിരിക്കും..എന്താ അങ്ങനെ പോരേ??”മിഴി അമ്മായിയോടും ആരാധ്യയോടുമെല്ലാം പഴയപടി തന്നെ പെരുമാറി…. ആർക്കും അവളുടെ പെരുമാറ്റത്തിൽ വ്യത്യാസമൊന്നും തോന്നിയില്ല….

എന്നാൽ ദിവസങ്ങൾ കഴിയുന്തോറും അവൾ മാധവിനെ പാടേ അവഗണിച്ചു കൊണ്ടിരുന്നു…..അവളുടെ അകൽച്ച അവനിൽ മായാത്ത നോവു പടർത്തിക്കൊണ്ടിരുന്നു….ഓരോ വട്ടവും അവൾ തന്നിൽ നിന്നകലുമ്പോൾ…..തന്റെ നോട്ടങ്ങളെ അവൾ പാടേ അവഗണിക്കുമ്പോൾ അവന്റെ ഹൃദയത്തിലെ മുറിവിൽ നിന്നും ചോരചീറ്റിയൊഴുകി….അവളില്ലാതെ താൻ പൂർണ്ണമാവില്ലെന്നു മാധവിനു ബോധ്യമായി….
എന്നാൽ ഒരുവട്ടമെങ്കിലും അവളെക്കണ്ട് ഉള്ളുതുറന്നു ക്ഷമചോദിക്കുവാനും അവളില്ലാതെ തനിക്കു പറ്റില്ലെന്നു പറയാനും മാധവ് ഒരുപാടു തവണ ശ്രമിച്ചെങ്കിലും അതിവിദഗ്ധമായി മിഴി അവനെ ചെവികൊടുക്കാതെ തന്നെ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു…..

മിഴിയുടെ മാധവിനോടുള്ള അകൽച്ചയും മാധവിന്റെ നിസ്സഹായതയും ആരാധ്യയ്ക്കു കുടുതൽ സന്തോഷം നൽകി…അവരെ അകറ്റാനായി താൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടി വന്നില്ല…..മിഴി സ്വയമേവ മാധവിൽ നിന്നും അകന്നു തുടങ്ങിയിരിക്കുന്നു….
എങ്കിലും തന്നെ നോവിച്ച അവളെ വെറുതെ വിടാൻ ആരാധ്യ ഒരുക്കമായിരുന്നില്ല….എന്തായാലും എത്രയും പെട്ടന്നു തന്റേയും മാധവിന്റെയും വിവാഹം നടക്കട്ടെ….അതിനു ശേഷം മതി അവളോടു കണക്കു പറയുന്നത്…ഒന്നും എവിടേയും എത്താതെ അവളെ നോവിക്കാൻ മുതിർന്നാൽ താൻ ഒരുപക്ഷേ ഇവിടെ നിന്നും പുറത്താകും എന്നും അവൾക്കു ബോധ്യമുണ്ടായിരുന്നു…..ഇടയ്ക്കിടെ ആരാധ്യ മാധവിനെ വിവാഹത്തിനു വേണ്ടി സമ്മർദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു….അവളിൽ നിന്നും പല ന്യായങ്ങളും പറഞ്ഞുകൊണ്ട് അവൻ കഴിവതും അകന്നു നിൽക്കാനും വിവാഹത്തിന്റെ കാര്യങ്ങൾ നീട്ടി വയ്ക്കാനും ശ്രമിച്ചുകൊണ്ടിരുന്നു…..

മിഴി നാൾക്കുനാൾ ഗൗരവം പൂണ്ടു നിന്നു….
അവളിലെ വാ തോരാതെ കിന്നാരം പറഞ്ഞു ആഹ്ലാദിച്ചു നടന്നിരുന്ന പെൺകുട്ടി മരിച്ചതുപോലെ മാധവിനു തോന്നി….വീട്ടുകാര്യങ്ങളൊക്കെയും അമ്മയോട് ചേർന്നു ഭംഗിയിൽ നിർവഹിക്കുകയും അവളുടെ പഠനകാര്യങ്ങൾ നോക്കിയും ചെയ്തുകൊണ്ട് അവൾ അവളിലേക്കു തന്നെ മൗനിയായ് ഒതുങ്ങിക്കൂടി….ഇടനേരങ്ങളിൽ അവൾ പുസ്തകത്താളുകൾ തുറന്നു വച്ച് കുത്തിക്കുറിക്കുന്നതുമാത്രംകാണാം…അവൾക്കരികിലേക്കു വന്നാൽ അപ്പോൾ തന്നെ അവൾ അതു നിർത്തി അവനു മുഖം കൊടുക്കാതെ എഴുന്നേറ്റു പോവുകയാണ് പതിവ്….

വീട്ടിലിരിക്കുമ്പോൾ അസഹ്യമായ ഒരുതരം ഉഷ്ണം വന്നു മനസ്സിനെ തളർത്തുകയാണെന്നവനു തോന്നി…അങ്ങനെ ദിനങ്ങളോരോന്നായ് എന്തെന്നില്ലാതെ ചോദ്യച്ചിഹ്നങ്ങൾ പോലെ കടന്നുപോകവേയാണ് അപ്രതീക്ഷിതമായി മിഴിക്ക് ശ്രീനാഥിന്റെ കാര്യത്തിൽ തീരുമാനം പറഞ്ഞേപറ്റു എന്ന അവസ്ഥ വന്നത്….അന്നവൾ കോളേജു വിട്ടു വരുമ്പോൾ മുറ്റത്തു നിന്നേ ഉമ്മറത്തു ചായയും കുടിച്ചിരിക്കുന്ന ശ്രീനാഥിനെ കണ്ടു….വിവാഹാലോചന വന്നതു മുതൽ ശ്രീക്കൊപ്പമുള്ള പോക്കും വരവും അവൾ നിർത്തിയിരുന്നു…നേരത്തേ കോളേജിലേക്കിറങ്ങി അവനെത്തും മുന്നേ തന്നെ വീട്ടിലേക്കു പോവുകയും ചെയ്തിരുന്നു അവൾ….എന്തുകൊണ്ടോ ആ ആലോചന കാരണം ശ്രീയോട് അവൾക്കുള്ള അടുപ്പം കുറഞ്ഞു വന്നു….

താൻ ഇനിയും ഒപ്പം നടന്നാൽ പഴയതുപോലെ സംസാരിച്ചാൽ ശ്രീനാഥ് അത് അവനോടുള്ള തന്റെ ഇഷ്ടമായി കണക്കാക്കിയാലോ എന്നവൾക്ക് ആശങ്കയുണ്ടായിരുന്നു….തനിക്ക് ആ രീതിയിൽ ഒരിക്കലും അവനെകാണാൻ കഴിയില്ലെന്നതു കൊണ്ടു തന്നെ ശ്രീ ഇനി വല്ലതും ചോദിച്ചാൽ മനസ്സിലുള്ള വിഷമം മുഴുവൻ പെരുമഴയായ് പെയ്തിറങ്ങുമെന്നവൾ ഭയപ്പെട്ടു….ഒട്ടു പരിഭ്രമമുണ്ടായെങ്കിലും അതു പുറമേ പ്രകപിപ്പിക്കാതെ മിഴി വീട്ടിലേക്കു കയറി…

അവൾ ശ്രീയുടെ നേരേ നോക്കി… അവളിലെ ആശങ്ക അൽപമെങ്കിലും മുഖത്തു കലർന്നിരിക്കാം അതുകൊണ്ടാവണം ശ്രീ സാന്ത്വനിപ്പിക്കും പോലെ നിറഞ്ഞ ഒരു പുഞ്ചിരി അവൾക്കു സമ്മാനിച്ചത്….
അതവളിലെ ആധിക്കു കുറവൊന്നും വരുത്തിയില്ലെങ്കിലും അവനു തന്നോടു പിണക്കണോ പരിഭവമോ ഒന്നും തന്നെ ഇല്ലെന്നതു വ്യക്തമാക്കിയതിലൂടെ ഒരാശ്വാസം തോന്നാതിരുന്നില്ല…അങ്ങനെ ചിന്തിച്ചു നിൽക്കവേയാണ് പത്മിനിയമ്മ അകത്തു നിന്നും പിഞ്ഞാണത്തിൽ ചക്കവറ്റലും ഏത്തയ്ക്കായുപ്പേരിയും നിറച്ചു കോലായിലേക്കു വന്നത്….

അവർ നിർബന്ധപൂർവ്വം ശ്രീനാഥിനു വാത്സല്യത്തോടെ നിൽകി….”അല്ലാ കുട്ട്യേ ദെന്താദ്…!നീയ്യവനെ ഇത് വരേം കണ്ടിട്ടേല്ല്യാന്ന മാതിരി മിഴിച്ചു നോക്കണത്??!!…നമ്മടെ ഉണ്ണ്യല്ലേ ഇത് നിനയ്ക്കു മനസിലായില്ലാന്നുണ്ടോ??!…”പത്മിനിയമ്മ കുസൃതികലർന്ന ചോദ്യം അവൾക്കു നേരെ തൊടുത്തുവിട്ടു…അപ്പോഴാണവൾ നിറഞ്ഞുപരന്നു കിടന്ന ചിന്തകളെ അഴിച്ചു നീക്കി സ്വബോധത്തിലേക്കു കടന്നത്…അവൾ ജാള്യത കലർന്ന ഒരു ചിരി രണ്ടുപേർക്കും സമ്മാനിച്ചിട്ടു ധൃതിയിൽ അകത്തേക്കു നടന്നു….ബാഗും മറ്റും മുറിയിൽ വച്ചു താഴത്തേയ്ക്കു ചെന്നു…

പുറത്തിറങ്ങി വാഴത്തടത്തോടു ചേർന്ന പൈപ്പിൻ ചുവട്ടിൽ നിന്നു കാലും മുഖവും കഴുകി ഉമ്മറത്തേക്കു നടന്നു….ഉണ്ണിയേട്ടൻ തന്നെക്കാണാൻ തന്നെ വന്നതാവും ഈ നേരത്ത്… അതുറപ്പാണ്…പക്ഷേ എന്താണാവോ പറയാനുണ്ടാവുക??!!…അത് ഒരു പിടിയും കിട്ടുന്നില്ല… കല്യാണം എത്രയും വേഗം വേണമെന്ന്പറയാനാകുമോ??!!…അങ്ങനെയെങ്കിൽ തനിക്ക് തന്റെ അനിഷ്ടം തുറന്നു പറയാതെ വേറെ നിവൃത്തിയില്ലല്ലോ ഗുരുവായൂരപ്പാ… ഉണ്ണിയേട്ടൻ്റെ മനസ്സു നന്മ നിറഞ്ഞതാണ്…അതിനെ അറിഞ്ഞു കൊണ്ട് നോവിച്ചാൽ അതു വലിയ പാപമാകും എന്നാൽ പറയാതെ വയ്യ താനും….

അവൾ ധർമ്മസങ്കടത്തിൽ പെട്ടു നിന്നു…അവളങ്ങനെ നിൽക്കവേ പിന്നിൽ നിന്നും ശ്രീനാഥ് വന്നത് അറിഞ്ഞില്ല…അവളെ അറിയിക്കാൻ അവനൊന്നു ചുമച്ചു..അവൾ തിരിഞ്ഞു നോക്കി… അൽപം ബുദ്ധിമുട്ടിയെങ്കിലും ഒരു ചിരി സമ്മാനിച്ചു…”മിഴീ… താനിങ്ങനെ കഷ്ടപ്പെട്ടു സന്തോഷം അഭിനയിക്കണ്ടാട്ടോ…
തന്റെ കള്ളത്തരം ഒക്കെ എനിക്കു പെട്ടന്നു പിടിക്കാനാവും കാരണം ഞാനേയ് അതിലും വല്യ കള്ളത്തരങ്ങളു ഭാവിച്ചിട്ടാ നിക്കണത്…”അവൻ കുസൃതിയോടെ പറഞ്ഞു നിർത്തി…”ഉണ്ണ്യേട്ടാ ഞാൻ….

തെറ്റെന്റെ ഭാഗത്താണെന്നറിയാം ക്ഷമ പറയാനുള്ള അർഹത ഉണ്ടോയെന്നും എനിക്കറിയില്ല…എങ്കിലും എന്റെ മനോവിഷമം ഏട്ടനെങ്കിലും മനസിലാക്കണം….ഇവിടെ ചിലർക്കു ഒന്നും മനസിലാക്കണ്ട ആവശ്യമില്ല സ്വന്തം കടമകളുടെ പേരിൽ മറ്റുള്ളവർക്കതെങ്ങനെ ബാധിക്കുന്നു എന്ന ബോധം പോലും അന്യമാണ്….ഏട്ടനെങ്കിലും എന്റെ കൂടെ നിൽക്കണം…ഉള്ളു തുറന്നു പറയട്ടെ എനിക്ക്… ഞാൻ ഏട്ടനെ….””വേണ്ട മിഴി നീയ്യിങ്ങനെ ഉള്ളു നൊന്തോണ്ട് പറയാൻ വരണതെന്തെന്നെനിക്കറിയാം… ഞാനത് അന്ന് രാവിലെ നിന്നെ കല്യാണം ആലോചിക്കാൻ ഇവിടെ വന്നിരുന്നല്ലോ… അപ്പോൾ തന്നെയും മനസിലാക്കിയിരുന്നു…

ഇന്നും ഇന്നലേം കാണാൻ തുടങ്ങിയതല്ലലോ നിന്നേം കണ്ണനേം ഒക്കെ..എനിക്ക് ഓർമ്മ വച്ചതു മുതൽ ചുറ്റിനും നിങ്ങളൊക്കെ ഉണ്ടായിരുന്നു ആ നിങ്ങൾ എന്നോടെന്തെങ്കിലും മറച്ചുവച്ചാൽ പോലും എനിക്കത് എളുപ്പം മനസിലാവും…പിന്നെ ഇത്രേം നാളൊന്നും പറയാതിരുന്നത് ഇഷ്ടമില്ലാത്ത ബന്ധത്തെ നീ തന്നെ തുറന്നു പറയട്ടെ എന്നു കരുതിയായിരുന്നു….നിന്റെ ജീവിതം തിരഞ്ഞെടുക്കുമ്പോഴെങ്കിലും നിനക്കു തന്റേടം കാട്ടാൻ കഴിയണം എന്നു കരുതിയായിരുന്നു….എന്നാലവിടേം അവസാനം ഞാൻ തന്നെ മുന്നിട്ടു തിരിക്കേണ്ടി വന്നില്ലേടീ പൊട്ടിക്കാളീ…..നിനക്കിത്രേം ധൈര്യം ഇല്ലാതായിപ്പോയല്ലോ പെണ്ണേ….

ഒന്നുമില്ലെങ്കിലും ഞാൻ അന്യനൊന്നും അല്ലല്ലോ…. നിനക്കറിയാവുന്നതല്ലേടീ എന്നെ….എന്നിട്ട് ആ എന്നോട്, ഉണ്ണ്യേട്ടാ എനിക്കീ കല്യാണത്തിനു വയ്യാട്ടോ എന്റെ മനസ്സിലു മറ്റൊരു കാട്ടുമാക്കാൻ കയറിക്കൂടീട്ടുണ്ടെന്നു നീ പറയുംന്ന് ഞാനൊരുപാട് വിചാരിച്ചു….പക്ഷേ എവിടെ!!!……മന്ദബുദ്ധിക്ക് അതിനുള്ള ധൈര്യം കൂടെ ഇല്ല….നിന്നെയൊക്കെ എന്താണെന്നോ ചെയ്യേണ്ടേ തെങ്ങോടു ചേർത്തു പിടിച്ചുകെട്ടി വള്ളിത്തണ്ടുകൊണ്ട് നല്ല നാലടി തരാ വേണ്ടേ…..എനിക്കങ്ങനെ ഒരു ഇഷ്ടം തോന്നീച്ചിട്ട് നിന്നെ ഞാൻ പിടിച്ചുകെട്ടി കല്യാണം കഴിക്കുംന്ന് നീ കരുതിയോ മണ്ടീ…നിന്റെ ഇഷ്ടം കഴിഞ്ഞിട്ടേ എനിക്ക് എന്റെ ഇഷ്ടം ഉള്ളൂടീ മന്ദബുദ്ധീ…..
അതുകൊണ്ട് മേലാൽ നീയിനി എന്നെ കല്ല്യാണം കഴിക്കണംന്നെങ്ങാൻ പറഞ്ഞാൽ…..

നിന്നെ ഓടിച്ചിട്ടു തല്ലും ഞാൻ…എങ്ങനെയുണ്ട്??… ഇപ്പോ ഞാൻ ചമ്മിയതും ഇല്ല ഒന്നൂടെ ഗമ കൂടുകേം ചെയ്തു….ഇത്രേ ഉള്ളൂ നീ പറയാൻ വന്ന കാര്യം…അതിങ്ങനെ കണ്ണുനീറിക്കൊണ്ട് പറഞ്ഞു തീർക്കേണ്ട ആവശ്യമൊന്നും ഇല്ല….”മിഴിക്ക് അതു കേട്ടതോടെ പിടിച്ചു നിൽക്കാൻ പറ്റാതായി…. അവൾ അവന്റെ കാൽക്കൽ വീണു പൊട്ടിപ്പൊട്ടിക്കരഞ്ഞു….അവനവളെ പിടിച്ചെഴുന്നേൽപ്പിച്ചു….കണ്ണീരൊപ്പി ആശ്വസിപ്പിച്ചു….”എന്റെ മിഴീ നീയ്യിങ്ങനെ കരയുവൊന്നും വേണ്ടാ…. ഞാൻ കാര്യായിട്ടാ പറഞ്ഞത്…നീ പറയുന്നതിനു മുന്നേ ഞാനീക്കാര്യം പറഞ്ഞത് വേറൊന്നും കൊണ്ടല്ല, നീ പറഞ്ഞു വരുമ്പോൾ നിനക്കും വിഷമമാകും അതുപോലെ കേൾക്കുന്ന എനിക്കും വിഷമമാകും….ഇതിപ്പോ ആ പ്രശ്നം തീർന്നില്ലേ…

പിന്നെ ഇഷ്ടപ്പെട്ട പെണ്ണിനെ പെട്ടന്ന് അനിയത്തിക്കുട്ടിയായിട്ടു കാണാൻ പറ്റീല്ലായെങ്കിൽപ്പോലും നിന്നെ ഞാനിനിയെന്റെ നല്ല സുഹൃത്തായിക്കാണും പെണ്ണേ….അടികൂടാനും നിന്നെ ദേഷ്യം പിടിപ്പിക്കാനും ഞാനിനീം വരും….
പിന്നെ എനിക്ക് നഷ്ടപരിഹാരം ആയിട്ട് നിന്നേപ്പോലൊരു പെണ്ണിനെ നീ തപ്പിക്കൊണ്ടു വന്നു തന്നാൽ മതീട്ടോ…ഞാനതിനു കാത്തിരിക്കാം….എന്നാ ഞാനിറങ്ങുവാ അമ്മായിയോടു ഞാൻ പറഞ്ഞിട്ടുണ്ട്…എനിക്ക് ചെന്നിട്ടിത്തിരി പരിപാടി ബാക്കിയുണ്ട്….എന്നാപോട്ടേടീ പൊട്ടിക്കാളീ…”മിഴിയുടെ ചെവിക്കു പിടിച്ചു തിരിച്ചും കൊണ്ട് കുസൃതിയോടെയവൻ പറഞ്ഞു നിർത്തി….

തെളിഞ്ഞ മന്ദഹാസത്തോടെ മുറ്റം കടന്ന് ഒതുക്കുകല്ലുകൾ ചാടിയിറങ്ങി അവനങ്ങനെ കടന്നു പോവുന്നത് മിഴി നിറകണ്ണുകളോടെ നോക്കി നിന്നു…
അറിയാതെ അവളുടെ കൈകൾ കൂപ്പി അവളവനെത്തന്നെ നോക്കിനിന്നു….
പാടത്തുകൂടി നടക്കുമ്പോൾ കണ്ണിൽ നിന്നുമൊരു തുള്ളിയടർന്ന് താഴേക്കു പോയോ എന്നു ശ്രീനാഥിനു തോന്നി….അതോടൊപ്പം ഉള്ളിലെ നോവും അടർന്നു പോയിട്ടുണ്ടാവുമെന്നാശ്വസിച്ച് അവൻ നടത്തത്തിനു വേഗത കൂട്ടി….പാടത്തിന്നപ്പുറം ഒരു പരാജിതനെന്നപോൽ തളർന്നു സൂര്യനും ഇരുളിലേക്കു മടങ്ങുന്നുണ്ടായിരുന്നു…..

******* ******* ******* *********

ദിനങ്ങൾ പിന്നേയും കൊഴിഞ്ഞു വീണുകൊണ്ടിരുന്നു….പത്മിനിയമ്മയും ആരാധ്യയെ അവിടെ താമസിപ്പിക്കുന്നതിൽ വിയോജിപ്പു പ്രകടിപ്പിച്ചു തുടങ്ങി….ഇനിയുമിങ്ങനെ ഇഴഞ്ഞു നീങ്ങിയാൽ ശരിയാവില്ലെന്നതു മനസിലാക്കി ആരാധ്യ വിവാഹം ഉടനേ വേണമെന്നു മാധവിനോടു നിർബന്ധപൂർവ്വം സമ്മതിപ്പിച്ചു….മറ്റുവഴികളില്ലാതെ കുറേ ആലോചനകൾക്കു ശേഷം രണ്ടാഴ്ച കഴിഞ്ഞു വരുന്ന തിങ്കളാഴ്ചയിൽ വിവാഹം റെജിസ്റ്റർ ചെയ്യാമെന്നു സമ്മതിച്ചു….മിഴി മാധവിന്റേയും ആരാധ്യയുടേയും തീരുമാനമറിഞ്ഞെങ്കിലും അതിൽ ഇടപെട്ടില്ല…..എന്തു തീരുമാനമെടുത്താലും അതു മാധവ് സ്വയമേവ വരിക്കുന്നതാണെന്ന് അവൾ തീർച്ചപ്പെടുത്തി… മനസ്സിനെ ശക്തമാക്കി…

രണ്ടാഴ്ചക്കാലം മാധവ് മുഴുവനായും തിരക്കുകളിലായിരുന്നു….വീട്ടിൽ വരുന്നതും പോവുന്നതും തന്നെ വളരെ പെട്ടന്നായിരുന്നു…..
അങ്ങനെ ദിനങ്ങൾ നിമിഷവേഗത്തിലോടിയോടി അവസാനം തിങ്കളാഴ്ചയിൽ എത്തിനിന്നു….
എല്ലാ ഒരുക്കങ്ങളും പൂർത്തിയായി എന്നറിയിച്ച മാധവ് ആരാധ്യയോടു റെജിസ്റ്റർ ചെയ്യാൻ പുറപ്പെടാമെന്ന് അറിയിച്ചു….പത്മിനിയമ്മ ആ ചടങ്ങിൽ വരില്ലെന്നു നിർബന്ധം പിടിച്ചെങ്കിലും മിഴിയുടെ ആവശ്യപ്രകാരം മനസ്സില്ലാ മനസ്സോടെ കൂടെ വന്നു….എല്ലാവരും കൂടെ മാധവിനൊപ്പം കാറിൽ കയറി…ആരാധ്യ നിറഞ്ഞ ചിരിയോടെ മുന്നിൽ ഇരുന്നു… ഒരു വിജയിയുടെ മന്ദഹാസം അവളിൽ നിറഞ്ഞുനിന്നു…

മിഴിയും പത്മിനിയമ്മയും പുറകിലിരുന്നു മിഴിയുടെ മനസ്സ് മരവിപ്പിലമർന്നിരുന്നു…എന്തു സംഭവിച്ചാലും തന്നെ ബാധിക്കില്ലെന്ന ഭാവത്തിൽ നിസ്സംഗതയോടെ അവളിരുന്നു….എല്ലാവരും കൃത്യം പത്തുമണിയോടെ റെജിസ്റ്റർ ഓഫീസിനു മുന്നിലെത്തി…മാധവ് നേരത്തേയിറങ്ങി മുന്നോട്ടു നടന്നു…അവിടെ ചെയ്തുതീർക്കേണ്ടതായ വ്യവസ്ഥകളൊക്കെ തീർത്ത് എല്ലാവരേയും ഉള്ളിലേക്കു വിളിച്ചു….അതു വരേയും ഒട്ടും കൂസാതെ പിടിച്ചു നിന്ന മിഴിയുടെ ശക്തി പതിയേ അവളിൽ നിന്നടരാൻ തുടങ്ങിയിരുന്നു…കണ്ണീരിനെ അവൾ ഒത്തിരി പാടുപെട്ട് അടക്കിപ്പിടിച്ചു നിർത്തി…ഇന്നേവരെ താനുള്ളിൽ തന്റേതെന്നു ചൊല്ലിയുറപ്പിച്ച പുരുഷൻ മറ്റൊരാളുടേതായി മാറാൻ പോകുന്നു…ഭൂമി പിളർന്നു താഴോട്ടു പോവാനായിരുന്നെങ്കിലെന്ന് അവൾ വൃഥാവിലോർത്തു….നിശ്ചയിച്ച സമയം ആയതോടെ വരനും വധുവും ചേർന്ന് ഒപ്പിടാൻ അറിയിപ്പു കിട്ടി നിറഞ്ഞ ചിരിയോടെ ഉള്ളിൽ തുളുമ്പി നിറയുന്ന സന്തോഷത്തോടെ ആരാധ്യ പേനയേറ്റു വാങ്ങി….

തിരിഞ്ഞു നിന്നു മിഴിയെ ഒരുമാത്ര വീക്ഷിച്ചു….
മിഴിക്കു മാത്രം കണ്ടെടുക്കുവാൻ പാകത്തിൽ ഒരു പുച്ഛം കലർന്ന പുഞ്ചിരി അവളുടെ ചായം പൂശിയ ചുണ്ടുകളിൽ തിളങ്ങിനിന്നു….മിഴി നിറഞ്ഞ കണ്ണുകളെ അവളിൽ നിന്നുമൊളിപ്പിച്ചു നിർത്തി തളർന്നു വീഴാതിരിക്കാൻ താങ്ങിനായി പത്മിനിയമ്മയുടെ കൈ പിടിച്ചു….ആരാധ്യ വേഗം തന്നെ ഒപ്പിട്ടു പേന മാധവിനു കൈമാറി….മിഴി കണ്ണുകളച്ചു മൗനം പാലിച്ചു നിന്നു.. അതു കണ്ടുകൊണ്ടു നിൽക്കുവാൻ അവൾക്ക് ആവതില്ലായിരുന്നു…മാധവും പുഞ്ചിരിച്ചുകൊണ്ടു പേനയേറ്റു വാങ്ങി…റെജിസ്റ്ററിൽ ഒപ്പു വയ്ക്കാൻ തുനിഞ്ഞു…

പെട്ടന്നു തന്നെ അവൻ സാക്ഷിയുടെ കോളത്തിൽ ഒപ്പു ചാർത്തി പേന മേശപ്പുറത്തു വച്ചു നേരേ നിന്നു ആരാധ്യയെ നോക്കി പുഞ്ചിരിച്ചു…മാധവ്!!!!
എന്തായിത്?നീയെവിടെയാണ് ഒപ്പു ചാർത്തിയിരിക്കുന്നത്??!!”ആരാധ്യ പരിഭ്രമത്തോടെ ചോദിച്ചു…എന്റെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തിന് സാക്ഷിക്കോളതതിലല്ലാതെ മറ്റെവിടെയാണ് ഞാനൊപ്പു ചാർത്തേണ്ടത് ആരാധ്യാ…”മാധവ് പുഞ്ചിരിച്ചു കൊണ്ടു മൊഴിഞ്ഞു….അതുവരേയും കണ്ണച്ചു നിന്നിരുന്ന മിഴി ആകാംക്ഷയോടെ മാധവിനു നേർക്കുറ്റു നോക്കി…അവളുടെ ഹൃദയത്തിൽ നേരിയ തണുപ്പു പരക്കാൻ തുടങ്ങിയിരുന്നു….”മാധവ്??!!!!എനിക്കൊന്നും മനസിലാകുന്നില്ല സുഹൃത്തിന്റെ വിവാഹമോ??…
നീയെന്തൊക്കെയാണു പറയുന്നത്??!!…”ആരാധ്യ പരിഭ്രമപ്പെട്ടു ചോദിച്ചു…മാധവ് ഒന്നും മിണ്ടാതെ മുന്നിലേക്കു നോക്കി….

ആരാധ്യയും പിൻതിരിഞ്ഞു അവൻ നോക്കിയിടത്തേക്കു ധൃഷ്ടി പായിച്ചു…പെട്ടന്നവൾ ഞെട്ടിത്തിരിഞ്ഞു ഒരടി വേച്ചു പിന്നോക്കം പോയി…
“പ്രത്യുഷ്!!!!!!!!!!!!…..അവളുടെ ചുണ്ടുകൾ വിറകൊണ്ടു…പുറത്തുനിന്നും അവരെ ലക്ഷ്യമാക്കി സുമുഖനായൊരു ചെറുപ്പക്കാരൻ പുഞ്ചിരിച്ചു കൊണ്ടു കടന്നു വരുന്നത് മിഴിയും കണ്ടു…മാധവ് ഓടിച്ചെന്നു പ്രത്യുഷിനെ ആശ്ലേഷിച്ചു…. വേഗം തന്നെ മേശമേലിരുന്ന പേന കൈമാറി…പ്രത്യുഷ് പെട്ടന്നു തന്നെ വരന്റെ കോളത്തിലൊപ്പു ചാർത്തി യഥാവിധി കാര്യങ്ങൾ ചെയ്തു തീർത്തു…ആരാധ്യയ്ക്കു തലകറങ്ങും പോലെ അനുഭവപ്പെട്ടു അവളുടെ ശക്തി ക്ഷയിക്കും പോലെ തോന്നി…ജീവിതത്തിലാദ്യമായ് താൻ പരാജയപ്പെട്ടിരിക്കുന്നു… അവളുടെ മുഖം വിവർണ്ണമായി…..എല്ലാം കഴിഞ്ഞ് എല്ലാവരും പുറത്തേക്കിറങ്ങി…”പ്രത്യുഷിന്റെ രേഖകൾ ശരിപ്പെടുത്താനുള്ള ഓട്ടത്തിലായിരുന്നു ആരാധ്യാ നീ വന്ന നാൾ തൊട്ടു ഞാൻ…

അവസാനം ഈ വൈകിയ വേളയിൽ എങ്കിലും ഒക്കേയും ഭംഗിയായി കലാശിച്ചു..ഇത്രയെങ്കിലും ഞാൻ ഇവനു വേണ്ടി ചെയ്തില്ലായെങ്കിൽ ഞാനിവനെങ്ങനെ സഹോദരനാകും??!!….”
മാധവ് നിറഞ്ഞ ചിരിയോടെ ആരാധ്യയോടു പറഞ്ഞു….”എന്താ പ്രത്യുഷ്??അപ്പോഴിനി നേരേ നമ്മുടെ വീട്ടിലേക്കല്ലേ??”മാധവ് പ്രത്യുഷിനോടാരാഞ്ഞു…ക്ഷമിക്കണം മാധവ്… ഇന്ന് എത്രയും പെട്ടന്നു വീട്ടിലേക്കു തിരിക്കണം അവിടെ എല്ലാവരും കാത്തിരിക്കുകയാണ്…
ചടങ്ങുകൾക്ക് ഒക്കേയും ആദ്യം ആങ്ങോട്ടേയ്ക്കു വരണം എല്ലാവരും…

അതിനുശേഷം വിരുന്നിനു നിന്റെ വീട്ടിലേക്കു ഞങ്ങൾ വന്നിരിക്കും..എന്താ അങ്ങനെ പോരേ??””അതുമതി…നീയിങ്ങനെ ചിരിച്ചു കണ്ടാൽ മതി..””ഞാൻ വണ്ടി ഏർപ്പെടുത്തിയിട്ടുണ്ട് എയർപോർട്ടിലേക്ക് 12 മണിക്കാണ്…ഇപ്പോൾത്തന്നെ പോയാലേ കിട്ടുകയുള്ളൂ…ഞാൻ പോയിട്ടു വരാം മാധവ്….
മിഴീ…. അമ്മേ…. പോയിട്ടു വരാംവരൂ ആരാധ്യാ………പ്രത്യുഷ് എല്ലാവരോടും യാത്ര ചോദിച്ചു നടന്നകന്നു….അവനു പിന്നിൽ മുറിവേറ്റവളെപ്പോലെ തലകുനിച്ചു കൊണ്ട് ആരാധയയും മൂകമായ് നടന്നകന്നു….മിഴി ഇരുവരേയും ഒറ്റുകൊടുക്കുന്നു നോക്കി അങ്ങനേ നിന്നു….മാധവ് വന്നു തട്ടിവിളിച്ചപ്പോഴാണു അവൾ വന്നു കാറിൽ കയറിയത്…പിന്നിൽ ചെന്നിരിക്കാൻ തുടങ്ങിയ അവളെ മാധവ് ബലമായ് ചുറ്റിപ്പിടിച്ചു മുന്നിലിരുത്തി….

പത്മിനിയമ്മ പിറകിലിരുന്നു…”അമ്മേ അമ്മയ്ക്ക് ഇവിടെ നടന്നതൊന്നും മനസിലായില്ലാന്നറിയാം…
ഒക്കേം നേരം കിട്ടുമ്പോൾ ഇവളോടു ചോദിച്ചാൽ മതി പറഞ്ഞു തരും കേട്ടോ…”മാധവ് വീട്ടിലേക്കു തിരിക്കുന്നതിനിടയിൽ പറഞ്ഞു….വീട്ടിലെത്തിയ ഉടനേ മിഴി കുളപ്പടവിലേക്ക് ഓടി….കാർ ഒതുക്കിയിട്ട് മാധവ് അവളെ നോക്കി അങ്ങോട്ടേക്കു നടന്നു….കൽപ്പടവുകളിൽ ഇരുന്നു മുഖം പൊത്തി തേങ്ങുകയായിരുന്നു അവൾ….”അല്ലാ പെണ്ണേ നിന്റെ കരച്ചിലിതു വരേം തോർന്നില്ലേ….ഇനി എന്റെ പെണ്ണു കരയാൻ ഞാൻ സമ്മതിക്കില്ലാട്ടോ….ഇനി നീയാ പഴയ വായാടിയായിരുന്നാൽ മതി….”
അവനവളെ ചേർത്തുപിടിച്ചതു പറഞ്ഞപ്പോഴേക്കും അവനിലേക്കടർന്നു വീണു വീണ്ടും പേമാരിപോലെ ദുഖങ്ങളവൾ പെയ്തു തീർത്തു….

ബലമുള്ള രണ്ടു കരങ്ങൾക്കുള്ളിൽ ചേർന്നിരിക്കുമ്പോൾ മിഴിക്കു വല്ലാത്ത സുരക്ഷിതത്വം അനുഭവപ്പെട്ടു….കാറൊഴിഞ്ഞ മാനം കണക്കു മിന്നുന്ന അവളുടെ മുഖം പിടിച്ചുയർത്തി മാധവ് അവളെ നോക്കി നിന്നു….”ഇന്നു നമുക്കും അവിടേന്നു കല്യാണം കഴിച്ചാൽ മതിയായിരുന്നല്ലേ മിഴീ…”അവൻ കുസൃതിച്ചിരിയോടെ അവളോടു മൊഴിഞ്ഞു….”അതു വേണ്ട, ഞാൻ എന്റെ കണ്ണനെ ഗുരുവായൂർ നടയിലെ കണ്ണന്റെ മുന്നിൽ വച്ചു സ്വന്തമാക്കിക്കൊള്ളാമെന്നു വാക്കു കൊടുത്തിട്ടുണ്ട്…അതുകൊണ്ട് അവിടെ വച്ചു മതീട്ടോ… താലികെട്ട്….”അതു ശരി കുറുമ്പീ നീയൊക്കേം തീരുമാനിച്ചുറപ്പിച്ചിട്ടിരിക്കാണല്ലേ….”
മാധവ് അവളെ ചേർത്ത് പിടിച്ചു…മിഴി അവനെ നോക്കി പുഞ്ചിരിച്ചു…നിങ്ങളെന്റെ പ്രണയമാണ്…. എന്റെ ജീവനാണ്…. എന്റെ ജീവിതമാണ്….നിന്നിലലിഞ്ഞു തീരുന്നതെന്റെ കർമ്മമാണ്…എന്നിൽ നിന്നു ഞാൻ നിങ്ങളെയാർക്കും അടർത്തിക്കൊടുക്കുകയില്ലാ….

നിന്നോടു ചേർത്തു വയ്ക്കാനൊരുക്കിയതാണെന്നെയെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം….മാധവ് , ഞാൻ നിങ്ങളെ പ്രണയിക്കുന്നു….ഇനിയുമിനിയും പ്രണയിച്ചു കൊണ്ടേയിരിക്കുന്നു…..”മിഴിയുടെ വാക്കുകൾക്കു വിരാമമിടും മുന്നേ മാധവ് അവളുടെ നെറുകയിലധരങ്ങൾ ചേർത്തിരുന്നു…..അവരുടെ പ്രണയമവിടെ ആരംഭിക്കുകയായിരുന്നില്ല…
മറിച്ച് പ്രണയമൊരുമിക്കുകയായിരുന്നു…നിള പോലൊഴുകുകയായിരുന്നു…..

“അതുമതി….നീയിങ്ങനെ ചിരിച്ചു കണ്ടാൽ മതി..””ഞാൻ വണ്ടി ഏർപ്പെടുത്തിയിട്ടുണ്ട് എയർപോർട്ടിലേക്ക് 12 മണിക്കാണ്…ഇപ്പോൾത്തന്നെ പോയാലേ കിട്ടുകയുള്ളൂ…ഞാൻ പോയിട്ടു വരാം മാധവ്….മിഴീ…. അമ്മേ…. പോയിട്ടു വരാംവരൂ ആരാധ്യാ………പ്രത്യുഷ് എല്ലാവരോടും യാത്ര ചോദിച്ചു നടന്നകന്നു….അവനു പിന്നിൽ മുറിവേറ്റവളെപ്പോലെ തലകുനിച്ചു കൊണ്ട് ആരാധയയും മൂകമായ് നടന്നകന്നു….
മിഴി ഇരുവരേയും ഒറ്റുകൊടുക്കുന്നു നോക്കി അങ്ങനേ നിന്നു….

മാധവ് വന്നു തട്ടിവിളിച്ചപ്പോഴാണു അവൾ വന്നു കാറിൽ കയറിയത്…പിന്നിൽ ചെന്നിരിക്കാൻ തുടങ്ങിയ അവളെ മാധവ് ബലമായ് ചുറ്റിപ്പിടിച്ചു മുന്നിലിരുത്തി….പത്മിനിയമ്മ പിറകിലിരുന്നു…”അമ്മേ അമ്മയ്ക്ക് ഇവിടെനടന്നതൊന്നുംമനസിലായില്ലാന്നറിയാം…ഒക്കേം നേരം കിട്ടുമ്പോൾ ഇവളോടു ചോദിച്ചാൽ മതി പറഞ്ഞു തരും കേട്ടോ…”മാധവ് വീട്ടിലേക്കു തിരിക്കുന്നതിനിടയിൽ പറഞ്ഞു….വീട്ടിലെത്തിയ ഉടനേ മിഴി കുളപ്പടവിലേക്ക് ഓടി….കാർ ഒതുക്കിയിട്ട് മാധവ് അവളെ നോക്കി അങ്ങോട്ടേക്കു നടന്നു….കൽപ്പടവുകളിൽ ഇരുന്നു മുഖം പൊത്തി തേങ്ങുകയായിരുന്നു അവൾ….”അല്ലാ പെണ്ണേ നിന്റെ കരച്ചിലിതു വരേം തോർന്നില്ലേ….

ഇനി എന്റെ പെണ്ണു കരയാൻ ഞാൻ സമ്മതിക്കില്ലാട്ടോ….ഇനി നീയാ പഴയ വായാടിയായിരുന്നാൽ മതി….”
അവനവളെ ചേർത്തുപിടിച്ചതു പറഞ്ഞപ്പോഴേക്കും അവനിലേക്കടർന്നു വീണു വീണ്ടും പേമാരിപോലെ ദുഖങ്ങളവൾ പെയ്തു തീർത്തു….ബലമുള്ള രണ്ടു കരങ്ങൾക്കുള്ളിൽ ചേർന്നിരിക്കുമ്പോൾ മിഴിക്കു വല്ലാത്തസുരക്ഷിതത്വംഅനുഭവപ്പെട്ടു….കാറൊഴിഞ്ഞ മാനം കണക്കു മിന്നുന്ന അവളുടെ മുഖം പിടിച്ചുയർത്തി മാധവ് അവളെ നോക്കി നിന്നു….”ഇന്നു നമുക്കും അവിടേന്നു കല്യാണം കഴിച്ചാൽ മതിയായിരുന്നല്ലേ മിഴീ…”അവൻ കുസൃതിച്ചിരിയോടെ അവളോടു മൊഴിഞ്ഞു….

“അതു വേണ്ട, ഞാൻ എന്റെ കണ്ണനെ ഗുരുവായൂർ നടയിലെ കണ്ണന്റെ മുന്നിൽ വച്ചു സ്വന്തമാക്കിക്കൊള്ളാമെന്നുവാക്കുകൊടുത്തിട്ടുണ്ട്…അതുകൊണ്ട് അവിടെ വച്ചു മതീട്ടോ… താലികെട്ട്….””അതു ശരി കുറുമ്പീ നീയൊക്കേംതീരുമാനിച്ചുറപ്പിച്ചിട്ടിരിക്കാണല്ലേ….”മാധവ് അവളെ ചേർത്ത് പിടിച്ചു…മിഴി അവനെ നോക്കി പുഞ്ചിരിച്ചു…”നിങ്ങളെന്റെ പ്രണയമാണ്…. എന്റെ ജീവനാണ്…. എന്റെജീവിതമാണ്….നിന്നിലലിഞ്ഞു തീരുന്നതെന്റെ കർമ്മമാണ്…എന്നിൽ നിന്നു ഞാൻ നിങ്ങളെയാർക്കും അടർത്തിക്കൊടുക്കുകയില്ലാ….

നിന്നോടു ചേർത്തു വയ്ക്കാനൊരുക്കിയതാണെന്നെയെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം….മാധവ് , ഞാൻ നിങ്ങളെ പ്രണയിക്കുന്നു….ഇനിയുമിനിയും പ്രണയിച്ചു കൊണ്ടേയിരിക്കുന്നു…..”മിഴിയുടെ വാക്കുകൾക്കു വിരാമമിടും മുന്നേ മാധവ് അവളുടെ നെറുകയിലധരങ്ങൾ ചേർത്തിരുന്നു…..
അവരുടെ പ്രണയമവിടെ ആരംഭിക്കുകയായിരുന്നില്ല…മറിച്ച് പ്രണയമൊരുമിക്കുകയായിരുന്നു….നിള പോലൊഴുകുകയായിരുന്നു…..

അവസാനിച്ചു……..

(എന്റെ ആദ്യതുടർക്കഥയായിരുന്നിട്ടു കൂടി നല്ല പ്രോത്സാഹനങ്ങളേകിയ തൂലികയിലെ പ്രിയപ്പെട്ട വായനക്കാർക്കു നന്ദി 😊 തുടക്കം മുതലലൊടുക്കം വരെ മിഴിയെ സ്നേഹിച്ചതിൽ ഒത്തിരി സന്തോഷം ❤
നിങ്ങളുടെ അഭിപ്രായങ്ങളായിരുന്നു എന്റെ എഴുത്തിനു പ്രേരണയേകിയത് ധൈര്യം പകർന്നത് കൂടെ നിന്നത്😊ഇന്നിവിടെ മിഴി താളുകളിൽ തീരുകയാണ്… എല്ലാവരും ഹൃദയം തുറന്നു അഭിപ്രായങ്ങൾ പറയണം😊

സസ്നേഹം ഗായത്രി 😊)