23/04/2026

അനുരാഗി : ഭാഗം 34

രചന : ആയിഷ അക്ബർ

രാത്രി ശിവ വീട്ടിലേക്ക് വന്നതും ഉമ്മറത്തിരുന്നിരുന്ന വേദ ഒന്നെഴുന്നേറ്റു……ശിവയെ കണ്ടതും ആദി അവന്റെ അടുത്തേക്ക് ചാടി….ശിവ അവന്റെ കവിളിൽ അമർത്തി യൊന്നു ചുംബിച്ചു…..ഇത്… ഇതെവിടുന്നാ…കഴുത്തിൽ കിടക്കുന്ന മാല കാണാൻ മാത്രം ഉള്ളത് കൊണ്ട് തന്നെയാണ് ശിവയത് ചോദിച്ചത്……അത്…. അത് മുത്തശ്ശി… ഇട്ട് കൊടുത്തതാണ്….പറയുന്നത് കള്ളാമെന്നുള്ളത് കൊണ്ട് തന്നെ അവൾ അധികം അവന്റെ മുഖത്തേക്ക് നോക്കിയില്ല……ആദിയെ അവനെടുത്തത് കൊണ്ട് തന്നെ അവൾ പാലുണ്ടാക്കാൻ അടുക്കളയിലേക്ക് പോയിരുന്നു…….

ആ സമയം അവൻ കോണിപ്പടികൾ കയറിയതിനു പിറകെ ഗായത്രിയും കയറി…..ആാാഹാ…… മുത്തശ്ശൻ വാങ്ങി തന്ന മാല ആദിക്ക് നന്നായി ചേരുന്നുണ്ടല്ലോ……ഗായത്രി ശിവയുടെ തോളിൽ കിടക്കുന്ന ആദിയെ കൊഞ്ചിച്ചു കൊണ്ടത് പറഞ്ഞതും ശിവ അവൾക്ക് നേരെ യൊന്നു തിരിഞ്ഞു…ആര് വാങ്ങിച്ചതെന്ന്…..അവൻ സംശയത്തോടെ അവളോടത് ചോദിക്കുമ്പോൾ അവന്റെ സ്വര വ്യത്യാസം ഗായത്രി ക്ക് മനസ്സിലായിരുന്നു ……ആദിയുടെ മുത്തശ്ശൻ ഇട്ടതാണെന്ന് വേദ പറഞ്ഞല്ലോ……എന്തായാലും രാജന ങ്കിളിനു നല്ല സെലെക്ഷൻ ഉണ്ട്……

ഗായത്രി അതും കൂടി കൂട്ടി ചേർക്കുമ്പോൾ ശിവയുടെ മുഖം മാറുന്നത് ഗായത്രി ഉള്ളിൽ വിരിഞ്ഞൊരു ചിരിയാലെ നോക്കി നിന്നു……..ശിവ ദേഷ്യത്തോടെ താഴേക്ക് നടന്നു…വല്ലാത്തൊരു സന്തോഷത്തോടെ അവനു പിറകെ അവളും…….എന്റെ കുഞ്ഞിന് എന്താ വേണ്ടതെങ്കിൽ വാങ്ങി കൊടുക്കാൻ ഞാനുണ്ട്….. അതിനു വേറൊരാളുടെ ആവശ്യമില്ല……..ശിവ കോലായിലേക്ക് വന്നു ശബ്ദത്തിലത് പറയുമ്പോൾ ആ വാക്കുകളിലെ ദേഷ്യം മുഴച്ചു നിൽക്കുന്നതറിഞ്ഞത് കൊണ്ട് തന്നെ എല്ലാവരും അങ്ങോട്ടേക്ക് വന്നിരുന്നു…..സ്വർണവും പണവും കൊണ്ടല്ല…സ്വന്തമെന്ന് പറയാനോരാളെ ആവശ്യമുള്ളപ്പോൾ ഒരാളും ഉണ്ടായിരുന്നില്ല ഞങ്ങൾക്ക് … അത് കൊണ്ട് ഇനിയും ആരും വേണ്ടാ…..

അവൻ രാജനേ നോക്കി അതും പറഞ്ഞു കൊണ്ടാ മാല അഴിച്ചു മേശ മേൽ വെക്കുമ്പോൾ രാജൻ വിങ്ങലോടെ തല താഴ്ത്തി നിന്നു…അടുക്കള പ്പടിയിൽ നിന്ന് കൊണ്ട് വേദ ഇത് കാണുമ്പോൾ ഇത്ര വേഗം ഇതവനെങ്ങനെ അറിഞ്ഞു എന്ന ചോദ്യമായിരുന്നു അവളിൽ നിറഞ്ഞു നിന്നത്…..അവൻ ദേഷ്യത്തോടെ കുഞ്ഞിനെ എടുത്ത് അകത്തേക്ക് പോകുമ്പോൾ അരുണിമയും ഗായത്രിയും മുഖത്തോട് മുഖം നോക്കി അവർക്ക് മാത്രം കാണാൻ കഴിയുന്ന വിധം അടക്കി ചിരിച്ചിരുന്നു….ശിവ പോയതും രാജാനൊന്ന് മുഖമുയർയത്തി….അയാളുടെ കണ്ണുകൾ വേദയിലേക്ക് പതിയുമ്പോൾ തെറ്റ് ചെയ്തില്ലെങ്കിൽ കൂടി എന്തിനോ കുറ്റ ബോധം അവളുടെ മനസ്സിനെ കീഴ്പ്പേടുത്തി…..

ആരോടും പറയരുതെന്ന് പറഞ്ഞു അത്ര മേൽ തന്നെ വിശ്വസിച്ചു പറഞ്ഞതാണ്…..അത് കൊണ്ട് തന്നെ ആ മനസ്സിൽ താനാണ് കുറ്റക്കാരി….അവൾ ദയനീയമായി അവരെ നോക്കി…….എന്നാലും അവൻ വന്ന് കയറും മുന്പേ ഇതെങ്ങനെ അറിഞ്ഞു……എരി തീയിൽ എണ്ണ ഒഴിക്കാനെന്ന വണ്ണം അരുണിമ അത് ചോദിക്കുമ്പോൾ വേദക്കെന്തോ മുഖമുയർത്താൻ കഴിഞ്ഞില്ല…….രാജന്റെ സംശയം വേദയിലേക്ക് തന്നെ നീളുമെന്ന കാര്യം അരുണിമക്കും ഉറപ്പായിരുന്നു…..രാജന്റെയും വേദയുടെയും മുഖത്തേക് രേവതിയൊന്നു നോക്കി…..

അത് ഞാൻ അമ്മയോട് അതിനെ കുറിച്ച് സംസാരിക്കുന്നത് കേട്ടതായിരിക്കും…..
ഇങ്ങനെയൊന്നും ആവുമെന്ന് ഞാൻ കരുതിയില്ല രാജേട്ടാ….രേവതി രാജാനെ നോക്കി ക്ഷമാപണ രൂപത്തിലത് പറഞ്ഞതും അരുണിമയും ഗായത്രിയും ഒരു പോലെ ഞെട്ടിയിരുന്നു….രാജൻ ഒരു നിമിഷം അങ്ങനെ നിന്ന് പിന്നേ പതിയെ അകത്തേക്ക് നടന്നു….അയാളുടെ മനസ്സിൽ നിന്ന് അവളെ കുറിച്ചുള്ള തെറ്റി ധാരണ പൂർണമായും മാറിയെന്ന ആശ്വാസത്തിൽ വേദ നിൽക്കുമ്പോഴും രേവതി വെറുതെ അതേറ്റെടുത്തതാണെന്ന് അവൾക്കറിയാമയിരുന്നു…..കാരണം അവൻ വന്നിത്രനേരമായിട്ടുംഅവർഅടുക്കളയിലാണ്….മുത്തശ്ശി ഉറങ്ങുകയുമാണ്……പിന്നേ എങ്ങനെ അവരുടെ സംസാരം അവൻ കേൾക്കും…..അവൾ ദയനീയമായി അവരെ നോക്കി…

രാജന്റെ മനസ്സിൽ അവളെ കുറിച്ചൊരു കരട് പതിയാതിരിക്കാനാണ് അവരത് പറഞ്ഞതെന്ന് ആ കണ്ണുകളിൽ നിന്ന് വേദക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു…..ഞാൻ…. ഞാൻ പറഞ്ഞിട്ടില്ല…..
തന്റെ ഉള്ളിലെ ഭാരമിരക്കാനെന്ന വണ്ണം അവൾ പെട്ടെന്ന് രേവതിക്ക് മുമ്പിൽ നിന്ന് കൊണ്ടത് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു….
അമ്മക്കറിയാം…… ഇത്ര ദിവസത്തെ പരിചയം കൊണ്ട് തന്നെ എനിക്ക് നിന്നേ അറിയാം…..
അവരത് പറഞ്ഞു കൊണ്ടവളെ ചേർത്ത് പിടിച്ചു…….അരുണിമയും ഗായത്രിയും കാറ്റ് പോയ ബലൂൺ പോലെയായിരുന്നു …വിചാരിച്ചതൊന്നും നടന്നില്ലെന്ന് മാത്രമല്ല…..വിചാരിക്കാത്ത അത്ര അടുപ്പം രേവതിക്ക് അവളോടുണ്ടെന്നത് വ്യക്തമാക്കിയിരിക്കുകയാണ്……അവർ പല്ലുകൾ ഞെരിച്ചു……

അവനെ കുറ്റം പറയാനോക്കില്ലെങ്കിലും രാജേട്ടന്റെ സങ്കടം കാണാൻ വയ്യ…..രേവതി അതും കൂടി പറഞ്ഞു ചുണ്ട് കൂട്ടി പിടിക്കുമ്പോൾ പേര കുട്ടിയോടുള്ള വാത്സല്യം തുളുമ്പുന്ന ആ കണ്ണുകൾ അവളുടെ ഉള്ളിലും ഒരു നോവ് നൽകിയിരുന്നു…….അവൾ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടാ മേശ മേൽ വെച്ച മാല കയ്യിലെടുത്തു മുകളിലേക്ക് കയറുമ്പോൾ ഗായത്രിയും അരുണിമയും പരസ്പരം നോക്കി….അവൾ കള്ളം പറഞ്ഞതിന് അവന്റെ കയ്യീന്ന് വാങ്ങിച്ചു കൂട്ടുന്നത് ഇപ്പൊ കണ്ടോണം….ഗായത്രി അത് പറഞ്ഞു ചിരിക്കുമ്പോൾ അരുണിമയും പ്രതീക്ഷയോടെ നിന്നു…

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷അവളാ മാല കയ്യിലെടുത്തു അവനടുത്തേക്കെത്തിയതും അവനൊന്നു തിരിഞ്ഞു……അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു നില്ലപ്പുണ്ട്…..താനെന്തിനാ എന്നോട് കള്ളം പറഞ്ഞത്….
ഞാൻ ആദ്യമേ പറഞ്ഞതല്ലേ ആദി എന്റെ
മാത്രമാണെന്ന്…ശെരിയാണ്….. പക്ഷെ അവനു നിങ്ങള് മാത്രം പോരേന്ന് തോന്നിയത് കൊണ്ടാ ഞാൻ കള്ളം പറഞ്ഞത്……ശിവ ദേഷ്യത്തോടെ അത് ചോദിച്ചതും വേദയുടെ ശബ്ദം ഉയർന്നത് പെട്ടെന്നായിരുന്നു…..അവനോട്ടുംപ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവനൊന്നടങ്ങി…..അവനു….. അവനു നിങ്ങള് മാത്രം മതിയോ…..

ശാന്തമായ ആ ചോദ്യത്തിന് നേരെ അവനൊന്നു കൂടി മിഴികളുയർത്തി……ഇത്….. ഇതെന്താണെന്ന് അറിയുമോ…….അവൾ കയ്യിലുള്ള ആ മാല അവനു നേരെയൊന്നുയർത്തി…..ആ മനസ്സിലെ വാത്സല്യം കൊണ്ട് പണിതതാണ്…..
എത്രയൊക്കെ നിങ്ങളില്ലാതാക്കിയാലും മാഞ്ഞു പോകാത്ത ബന്ധം തന്നെയാണ് ആദിക്ക് ഈ വീട്ടിലുള്ള ഒരോരുത്തരോടും…അവരുടെയെല്ലാം സ്നേഹം അവനർഹിക്കുന്നുണ്ട്….അവര് നിങ്ങളോടെന്ത്‌ ചെയ്തോ അതിനവർക്കേറെ കുറ്റ ബോധമുണ്ട്….

അവർ നിങ്ങളോട് ചെയ്ത തെറ്റിന് ആധിയെന്ത് പിഴച്ചു….ഒരു രാജ കുമാരനെ പോലെയീ വീട്ടിൽ കഴിയേണ്ട കുഞ്ഞിനെയാണ് നിങ്ങൾ അടക്കി പ്പിടിച്ചു വെക്കുന്നത്…..അവന്റെ സന്തോഷങ്ങളുടെ മേലാണ് നിങ്ങൾ വാശി തീർക്കുന്നത്…..വേദ ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു തീർത്ത പ്പോഴേക്കും അവൾ വല്ലാതെ കിതക്കുന്നുണ്ടയായിരുന്നു….ശിവ ഒന്നും മിണ്ടിയില്ല….വാശിയുടെ ചരടിനാൽ ബന്ധിച്ച തന്റെ മനസ്സിലും ചലനങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു….അവൾ പറയുന്നത് ശെരിയാണെന്ന തോന്നലും…… അവനു….. അവനു വേണ്ടിയാണ് ഞാൻ…..അവൾ അതും പറഞ്ഞൊന്ന് നിർത്തുമ്പോൾ വാക്കുകൾ ഏറെ ശാന്തമായിരുന്നു…..നിറഞ്ഞ കണ്ണുകൾ താഴേക്ക് നീക്കി ആ ഇരുട്ടിലേക്കവൻ തിരിഞ് നിന്നു…..

വേദക്ക് വല്ലാത്തൊരു വിങ്ങൽ തോന്നിയിരുന്നു…താൻ പറഞ്ഞത് തെറ്റല്ലെങ്കിലും അതവനെ വേദനിപ്പിച്ചെന്നൊരു തോന്നൽ മനസ്സിൽ നിറഞ്ഞു……അവൾ പതിയെ അവനരികിലേക്ക് ചേർന്ന് നിന്നു…..ഞാൻ…. ഞാനിത് അവന്റെ കഴുത്തിൽ തന്നെ കെട്ടി കൊടുത്തോട്ടെ……ശിവ എടുത്ത് നിന്ന ആ ദിയുടെ തോളിലേക്ക് പതിയെ ചാരി അവളത് ചോദിക്കുമ്പോൾ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല……ഞാൻ…. ആമിയെ കൂട്ടി ഈ പടി കയറി വരുമ്പോൾ ഞാൻ അവളെ പ്രണയിച്ചിരുന്നില്ല….ഒരു രാത്രി തീർത്തും അറിയാതെ സംഭവിച്ചു പോയൊരു തെറ്റിനെ കണ്ടില്ലെന്ന് നടിക്കാതെ സ്വയം ഏറ്റെടുക്കുകയായായിരുന്നു….

അത് വരെ എനിക്കെല്ലാം ആയിരുന്ന എന്റെ വീട്ടുകാർക്ക് അന്നുമുതൽ ഞാൻ തറവാടിന്റെ പേര് കളഞ്ഞവനായി….എന്റെ ഭാഗം ഒന്ന് കേൾക്കാൻ പോലും അവര് തയ്യാറായില്ല….ആട്ടിയിറക്കുകയാണ് ചെയ്തത്…. അറിയോ വേദക്ക്…..അന്ന് ഞാനനുഭവിച്ച വേദന……..അറിയാതെ ചെയ്തൊരു നിമിഷത്തെ തെറ്റിന്റെ പേരിൽ അനാഥനായി…..അതെല്ലാം മനസ്സിൽ കിടന്നങ്ങനെ നീറുകയാണ്….ആധിയുണ്ടായ വിവരം പറയാൻ ഞാൻ വിളിച്ചപ്പോൾ എന്റെ അമ്മ എന്തെന്ന് കേൾക്കുക പോലും ചെയ്യാതെ എനിക്കിങ്ങനെയൊരു മകന്നില്ലെന്ന് പറയുകയാണ് ചെയ്തത് ..

പിന്നേ ശരത്തേട്ടന് കുഞ്ഞുങ്ങളുണ്ടാകാത്തതും എന്നെയും കുഞ്ഞിനേയും കണ്ടത് ആരൊക്കെയോ ഇവിടെ പറഞ്ഞതും എല്ലാം കൊണ്ടാണ് എല്ലാവരുടെയും മനസ്സ് മാറിയത്…..പക്ഷെ…. ഞാൻ അനുഭവിച്ചവേദനയോ…..ഇരുട്ടിലേക് നോക്കി തന്നെ അത് പറയുമ്പോൾ ആ കണ്ണുകളിലെ തിളക്കം വേദക്ക്കാണുന്നുണ്ടായിരുന്നു….എല്ലാവരും മനുഷ്യരല്ലേ…. ആദിക്ക് വേണ്ടി അതെല്ലാം ക്ഷമിച്ചു കൊടുത്തു കൂടെ….അവൾ പതിയെ അത് ചോദിക്കുമ്പോൾഅവനൊന്നുംമിണ്ടിയില്ല…..അവന്റെ യുള്ളിലെ ഭാരം അറിഞ്ഞെന്ന വണ്ണം അവൾ പതിയെ ആധിയിലേക്ക് ചാരി നിന്നു…..ആ മരത്തിന്റെ ചാരു പടിയിൽ അവൻ വിരലുകൾ വെച്ചതിനു അരികിലായി അവളും കൈ വെച്ചു….ആ കൈകൾ കൂട്ടി പ്പിടിച്ചു ആശ്വസിപ്പിക്കണമെന്നുണ്ടെങ്കിലും എപ്പോഴും അവനിൽ നിന്ന് പിറകിലേക്ക് വലിക്കുന്ന അതേ ചിന്തകൾ അവളെ പിന്തിരിപ്പിച്ചു….അവനും പതിയെ അവളിലേക്കൊന്ന് നോക്കി…….ആ ചാര കണ്ണുകൾ ഇരുട്ടിലും തിളങ്ങുന്നത് പോലെ അവൾക്ക് തോന്നിയിരുന്നു …….

(തുടരും)