രചന : ജിഫ്ന നിസാർ ❤️
അവളെന്നൊരാൾ ഈ മുറിയിൽ പോലുമില്ലെന്നുള്ള മട്ടിലാണ് ആദിയുടെ പെരുമാറ്റം മുഴുവനും.പ്രിയ അകത്തു കയറിയ ഉടനെ കാറ്റ് പോലെയവൻ പുറത്തേക്കിറങ്ങി പോകുന്നതവൾ കണ്ടിരുന്നു.
അവനോടൽപ്പം സംസാരിക്കാൻ തന്നെയാണ് പ്രിയ കാത്തിരുന്നത്.പക്ഷേ ഇത്തിരി നേരം കഴിഞ്ഞു വന്നവൻ കിടക്കയിരിക്കുന്ന പ്രിയയെയൊന്ന് നോക്കുക കൂടി ചെയ്യാതെ വാതിൽ വലിലടച്ചു നേരെ ബാത്റൂമിൽ കയറി.അവൾക്ക് വല്ലാതെ സങ്കടം വരുന്നുണ്ടായിരുന്നു.അവൻ തന്നോടെന്തെങ്കിലുമൊന്നു പറഞ്ഞു തുടങ്ങിയിരുന്നുവെങ്കിൽ.. അവനോളം തന്നെ ആഴത്തിൽ താനും അനുഭവിക്കുന്ന ഈ ഹൃദയഭാരമൊന്നൽപ്പം കുറയുമായിരുന്നു.
അവനെക്കാൾ പിന്നി കീറിയൊരു ഹൃദയത്തിന്റെ വേദനയും പേറിയാണ് ഞാനും നടക്കുന്നതെന്ന് അവനോട് പറയാൻ അവൾക്കങ്ങേയറ്റം കൊതിയുണ്ടായിരുന്നു.ആശ്വാസിപ്പിക്കണമെന്നല്ല… അവനിൽ നിന്നും അതാഗ്രഹിക്കുന്നുമില്ല.. പക്ഷേ അവനെ പോലെ തന്നെ താനും ഇന്നത്തെ ഈ കെണിയിലെ ഇരയായിരുന്നുവെന്നൊന്ന് പറയാൻ…
അവർക്ക് വേണ്ടി ഇറങ്ങി പോവാനും താനിപ്പോഴും തയ്യാറാണെന്ന്വനെയൊന്നോർമ്മിപ്പിക്കുവാൻ..അങ്ങനെയെങ്കിലും അവന്റെ സങ്കടമൊന്നു കുറഞ്ഞു കാണാൻ..
മാഷാവിശ്വപ്പെട്ടത് കൊണ്ട് മാത്രമാണ് അവന്റെ മുറിയിലേക്ക് കടന്ന് വന്നതെന്ന് പറയണമെന്നുണ്ടായിരുന്നു …അവന്റെ ദേഷ്യം ഇങ്ങനൊക്കെ തീർക്കുമ്പോഴും .. അതിനു പോലും കഴിയാത്ത തന്റെ നിസ്സഹായവസ്ഥയൊന്നു തുറന്നു കാണിക്കണമെന്നുണ്ടായിരുന്നു ..ഇവിടിരുന്നു കരഞ്ഞാൽ അതിവർക്കൊരു ബുദ്ധിമുട്ടാവാണ്ടെന്നു കരുതി ഹൃദയത്തിലൊരു കരച്ചിന്റെ കടൽ അലറി മറിയുമ്പോഴും അതോതുക്കി പിടിച്ചു നിൽപ്പാണെന്ന് ഓർമ്മിപ്പിക്കണമെന്നുണ്ടായിരുന്നു …ഇതെല്ലാം അവനെയൊന്നറിയിക്കാൻ അവൾക്കൊന്നവനോട് മിണ്ടണമെന്നുണ്ടായിരുന്നു.
പക്ഷേ ഒരുപാട് നേരം കഴിഞ്ഞിറങ്ങി വന്നവൻ… വീണ്ടും അവഗണിക്കുകയാണ്.മൗനം കൊണ്ട്.
ആ മൗനം മുഴുവനും തന്നോടുള്ള വെറുപ്പാണ്.. ദേഷ്യമാണ് എന്നോർക്കുമ്പോൾ വീണ്ടും വീണ്ടുമവൾക്ക് തോൽക്കുന്നത് പോലെ.
അറിയാതൊരു നോട്ടം പോലും അവളിലേക്ക് വീഴില്ലെന്ന് വാശിയുള്ളത് പോലെയാണ് ആദിയുടെ ചെയ്തികൾ..അത് കാണെ അങ്ങോട്ട് കയറി അവനോടെന്തെങ്കിലും പറയാനുള്ള ധൈര്യം അവൾക്കുമില്ല.
എന്നിട്ടും പ്രിയ പ്രതീക്ഷയോടെ കാത്തിരുന്നത് അപ്പാടെ തകർത്ത് കൊണ്ട് ആദി മുറിയിലെ ലൈറ്റ് ഓഫാക്കി കിടക്കയിലേക്ക് കയറി കിടന്നു.പ്രിയ നിന്നിടത്തു നിന്നും അനങ്ങാൻ കൂടി കഴിയാതെ ശ്വാസം പിടിച്ചു നിന്നു.ഒന്നോ രണ്ടോ നിമിഷങ്ങൾക്ക് ശേഷം ആദി മൊബൈൽ ഫോണിന്റെ ഫ്ലാഷ് മിന്നിച്ചു.അത് തനിക്ക് കയറി കിടക്കാനുള്ള സിഗ്നലാണെന്ന് പ്രിയക്ക് വളരെ പെട്ടന്ന് മനസ്സിലായി.
അത്രയെങ്കിലും കരുണ കാണിച്ചല്ലോ എന്നോർത്ത് ആശ്വാസിക്കുമ്പോഴും..പക്ഷേ അങ്ങോട്ട് കയറി കിടക്കാൻ അവളുടെ മനസ്സൊരുക്കമല്ല.
ഇനിയും അതേ നിൽപ്പ് തുടരാൻ കഴിയാത്ത വിധം അവളും തളർന്നു പോയിരുന്നു.എവിടെങ്കിലുമൊന്നു കിടക്കാൻ അത്ര മാത്രം കൊതിക്കുന്നുണ്ട്.
അത് കൊണ്ട് തന്നെ ആദിയാ വെളിച്ചമണച്ചു കളയുന്നത്തിനു മുന്നേ പ്രിയ അവനെ സ്പർശിക്കുകകൂടി ചെയ്യാതെ പതിയെ എതിർ സൈഡിൽ കയറി കിടന്നു.അതേ സെക്കന്റിൽ ആദിയാ വെളിച്ചവും അവസാനിപ്പിച്ചു.കനത്ത ഇരുട്ടിൽ അതിനേക്കാൾ കറുത്തു മൂടി കെട്ടിയ മനസ്സോടെ അവിടെ കിടക്കുമ്പോൾ അവൾക്ക് ശ്വാസം മുട്ടുന്നുണ്ടായൊരുന്നു.
എങ്ങോട്ടെങ്കിലും ഇറങ്ങി ഓടിപോകാനാണ് തോന്നുന്നത്.പക്ഷേ അത്രേം ആളുകൾക്ക് കൊത്തി പറിക്കാന്നിട്ട് കൊടുക്കാതെ കൂടെ കൂട്ടിയ മാഷും അദ്ദേഹത്തിന്റെ കൊച്ചു മോനും തന്റെ തിരോധാനത്തിനുത്തരം പറയേണ്ടി വരുമല്ലോ എന്നോർക്കുമ്പോൾ ഒളിച്ചോടി പോവാനുള്ള ആവേശം പതിയെ അവസാനിച്ചു പോകും.അനൂപിന്റെ ചെയ്തികളോട് വെറുപ്പായിരുന്നത് കൊണ്ട് തന്നെ പ്രതിരോധിക്കാൻ എളുപ്പമാണ്.ഇവിടെ പക്ഷേ സ്നേഹത്തോടെ അലിവോടെ മാഷൊരോന്നു ആവിശ്യപ്പെടുമ്പോൾ വയ്യെന്ന് തോന്നുന്നതും ചെയ്യേണ്ടി വരുന്നു.ഈ ഗതികേടിനി എത്ര കാലം സഹിക്കേണ്ടി വരുമാവോ..?എരിതീയിൽ നിന്നും വറ ചട്ടിയിലേക്ക് വീണത് പോലായി.
അറിയാതെ തന്നെ കണ്ണ് നിറഞ്ഞു..ഇരുട്ടിലേക്ക് തുറിച്ചു നോക്കി കിടക്കവേ.. അമ്മയെ ഓർമ വന്നു.. പത്മയെ.. മാളുവിനെ.. അപ്പോഴൊക്കെ അവൾക്ക് വല്ലാതെ വേദനിച്ചു.തനിക്ക് വേണ്ടി അനൂപ് ഇനിയും ക്രൂരതകൾ ചെയ്യും..
ഇനി മുതൽ തനിക്ക് പകരം മാളുവിനെ കുറിച്ചോർത്തു കൊണ്ട് അമ്മ നീറി പുകഞ്ഞു തുടങ്ങേണ്ടിയും വരും.ആദി എടുത്തിട്ടടിച്ച ദേഷ്യം കൂടി ഇനി അവനിനി പത്മയെ ദ്രോഹിച്ചു തീർക്കുമെന്നോർത്തവൾ പിടഞ്ഞു..കരച്ചിലൊതുക്കാൻ കഴിയാതെ ആ ഇരുട്ടിൽ പ്രിയയുടെ തേങ്ങലിന്റെ ശബ്ദം മാത്രം ഉയർന്നു കേൾക്കാം..
“കൃഷ്ണ പ്രിയ.. പ്ലീസ്…”അരികിൽ നിന്നും ഗൗരവം നിറഞ്ഞ ആക്ഞ്ഞ… അത് കരച്ചിൽ അവസാനിപ്പികാനുള്ളതാണ്.പ്രിയ തിരിഞ്ഞ് കിടന്നു കൊണ്ട് വാ പൊതിഞ്ഞു പിടിച്ചു.എതിരെ അവനും ഉറങ്ങിയിട്ടില്ലെന്ന് തെളിയിച്ചു കൊണ്ട് ഇടയ്ക്കിടെ ഉയരുന്ന ദീർഘനിശ്വാസങ്ങളും തിരിയലും മറിയലും.. പാതിരാ വരെയും രണ്ടു പേരും ഒരേ കാരണം കൊണ്ട് അസ്വസ്ഥരായിരുന്നു..
💞💞
പ്രിയ എണീറ്റയുടനെ ഒരു നിമിഷം അന്തം വിട്ടത് പോലെ കിടന്നു. പിന്നെ ഞെട്ടലോടെ തനിക്കരികിലേക്ക് നോക്കി.ഇല്ല.. അവൻ കിടന്നയിടം ശൂന്യമാണ്.എവിടെ പോയാവോ?
ഒരേ സമയം അവൾക്ക് അവനില്ലായ്മ സങ്കടവും സന്തോഷവും നൽകി.അവൻ അരികിലെയുണ്ടെന്നുള്ള വീർപ്പു മുട്ടൽ ഒഴിഞ്ഞു കിട്ടിയ സന്തോഷം..താൻ കാരണം അവന്റെ ദിനചര്യകളൊക്കെ തെറ്റി പോകുന്നുണ്ടോ ന്നുള്ള സങ്കടം..അവൾ എഴുന്നേറ്റിയിരുന്നു.നന്നായി വെളിച്ചം വെച്ചിരിക്കുന്നു.സമയമെത്രയായെന്നാവോ?
മുറിയിൽ ആകമാനം അവളുടെ കണ്ണുകൾ ക്ലോക്ക് തിരഞ്ഞു.നിരാശയായിരുന്നു.. ഫലം.അത്യാവശ്യം വലിയൊരു മുറിയാണ്.പഴമയുടെ പ്രൌഡിക്കൊപ്പം തന്നെ പുതുമയുടെ ആഡംബരവും നിറഞ്ഞ മുറി.
അവിടെ തന്നെയുള്ള ബാത്റൂമിൽ കയറി ഫ്രഷാവാൻ തോന്നാതെ അവൾ ചാരി വെച്ച വാതിൽ തുറന്നു പുറത്തേക്കിറങ്ങി.അവിടെങ്ങും ആരെയും കാണുന്നില്ല.മാഷുണർന്നോന്നു പോലും അറിയില്ല. തലേന്ന് രാത്രിയിൽ കുളിക്കാൻ കയറിയ മുറിയിലേക്കാണ് പ്രിയ കയറിയത്.ലക്ഷ്മി കൊണ്ട് വെച്ച കവറിൽ നിന്നും മറ്റൊരു കൂട്ടം ഡ്രസ്സ് എടുത്തു കൊണ്ടവൾ ബാത്‌റൂമിൽ കയറി.ബ്രഷ് ഇല്ലേലും അതിനൊന്നും ആരോടും പരാതി പറയാൻ വയ്യാത്തതിനാൽ അവിടെയുണ്ടായിരുന്ന പൽപ്പൊടി കൊണ്ട് പല്ലും തേച്ചു കുളിയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങി.
നേരെ പൂജാ മുറിയിലേക്ക് നടന്നു.ദൈവത്തിനു മുന്നിൽ നിൽക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു.
എന്നിട്ടും കൈകൾ കൂപ്പി കുറച്ചു നേരമവിടെ നിന്നിട്ടാണ് പുറത്തേക്കിറങ്ങിയത്.ഇനിയെന്ത് ചെയ്യണമെന്നറിയില്ല.പിന്നെയൊരു തോന്നലിൽ
രാത്രിയിൽ കണ്ട് പരിചിതമായ അടുക്കള ലക്ഷ്യമാക്കി നടന്നു.പോകുമ്പോൾ അഴിച്ചിട്ട വസ്ത്രങ്ങൾ കൂടി എടുത്തു.അവിടൊരു മൂലയിലെ ബാസ്ക്കറ്റിൽ കയ്യിലുള്ള മുഷിഞ്ഞ വസ്ത്രങ്ങൾ കൊണ്ടിട്ടു.
അടുക്കളയുടെ പുറത്തേക്കുള്ള വാതിൽ തുറക്കാൻ കാത്തിരുന്നത് പോലെ പുലരി കുളിരവളെ ഓടി വന്നു പുണർന്നു.കൈകൾ കൂട്ടി തുരുമ്പി കൊണ്ടവൾ ചിരിയോടെ പുറത്തേക്ക് നോക്കി.
മുന്നിലുള്ളതിനേക്കാൾ അൽപ്പം കൂടി വിശാലമായ മുറ്റമാണ് അടുക്കള വശത്തുള്ളത്.അവിടെ തന്നെ കായ്ച്ചു നിൽക്കുന്ന അനവധി മരങ്ങൾ… പൂക്കൾ.. പച്ചക്കറികൾ.ആകെക്കൂടി സമാധാനം തരുന്നൊരു കാഴ്ച..അകലെ മാറി ഒന്നോ രണ്ടോ വീടുകൾ കാണാം.അടുത്തെന്ന് പറയാൻ പറ്റില്ലെങ്കിലും അതാണ് അയൽക്കാർ..ചായയിട്ടാലോ എന്നൊരു തോന്നൽ വന്നു.അതിവിടെ ഇഷ്ടമാവുമോ എന്നൊരു ആശങ്ക തോന്നിയെങ്കിലും ഒടുവിൽ അവൾ അടുക്കളയിലേക്ക് തന്നെ തിരികെ കയറി.
നളിനി ചായക്ക് വെച്ച പാത്രം ഇന്നലെ തന്നെ കണ്ടിരുന്നത് കൊണ്ട് അവളതിൽ വെള്ളം പിടിച്ചു.. തിളപ്പിക്കാൻ വെച്ചു.
അന്നേരം വീണ്ടും വീടോർമ വന്നു.അത് വരെയുമുള്ള സന്തോഷം മാഞ്ഞു..ഇതെല്ലാം ഉപേക്ഷിച്ചു കൊണ്ട് അങ്ങോട്ടോടി പോവാൻ തുടങ്ങി.പക്ഷേ എത്രയൊക്കെ ആഗ്രഹിച്ചാലും പോവാൻ കഴിയില്ല..
ഭാര്യയെന്ന പദവി ചങ്ങല കണ്ണിപോലെ കാലിൽ ചുറ്റി പിണഞ്ഞു കഴിഞ്ഞിരിക്കുന്നു.അതേ നിമിഷം തന്നെ അവൾക്ക് ആദിയെ ഓർമ വന്നു.ഇന്നലെ ഹൃദയഭാരത്തോടെ ഉറക്കം പിടിച്ചു കണ്ണടക്കും വരെയും വെറുതെ മോഹിച്ചിരുന്നു.. അവിടെന്താണ് സത്യത്തിൽ സംഭവിച്ചതെന്നവൻ ചോദിക്കുമെന്ന്.
എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അവന് പറഞ്ഞു കൊടുക്കാൻ കഴിയില്ല.. അത് തനിക്കും അറിയില്ലല്ലോ..
പക്ഷേ ഒരാശ്വാസം കിട്ടുമായിരുന്നു..”ആഹാ.. ചായക്ക് വെള്ളവും വെച്ചിട്ട് നിന്ന് സ്വപ്നം കാണുവാണോ മോളെ..?”മാഷിന്റെ ശബ്ദമാണ്.
ഞെട്ടി തിരിഞ്ഞു നോക്കി.നിറഞ്ഞ ചിരിയോടെ അടുക്കള വാതിൽക്കൽ നിൽക്കുന്നുണ്ട്.”പൊടിയിട് മോളെ…. അത് തിളച്ചു മറിയുന്നു”മാഷ് വീണ്ടും പറഞ്ഞു.ചമ്മലോടെ തിരിഞ്ഞു നിന്നു.പിന്നെയൊരു വെപ്രാളമായിരുന്നു.ഒന്നു രണ്ടു വട്ടം തിളച്ച ചായ തുള്ളികൾ കയ്യിൽ വീണവളെ പൊള്ളിച്ചു..
“സൂക്ഷിച്ചു ചെയ്യ് മോളെ..”മാഷ് അവളുടെ വെപ്രാളം കണ്ടിട്ടാണങ്ങനെ പറഞ്ഞത്.”ആദി എണീറ്റില്ലേ..?”മാഷ് അടുക്കളയിലെക്കിറങ്ങി കൊണ്ട് ചോദിച്ചു.”മ്മ്…”പ്രിയ മാഷിനെ നോക്കി.
“ഇപ്പോഴും മുറിയിൽ തന്നെ കുത്തിയിരിപ്പ് സത്യാഗ്രഹമാണോ എന്റെ കൊച്ചു മോൻ.. ഏഹ്?”
ചിരിയോടെ മാഷ് പ്രിയയെ നോക്കി.”അവിടില്ല..”
പ്രിയപതിയെയാണ്ഉത്തരംപറയുന്നത്.”മുറിയിലില്ലേ..?”മാഷിന്റെ നെറ്റി ചുളിഞ്ഞു.ഇല്ലെന്ന് പ്രിയ തലയാട്ടി.”പിന്നെവിടെ പോയാവോ…?”മാഷ് ആശങ്കയോടെ അവളെ നോക്കി.അതേ ചോദ്യത്തിന് തന്നെയാണ് ഉണർന്നത് മുതൽ അവളും ഉത്തരം തേടി കൊണ്ടിരിക്കുന്നത്…
…….തുടരും…..
മനസ്സ് വിഷമിച്ച ന്റെ ചെക്കനിനി നാട് വിട്ടാവോ..?
അങ്ങനെ വല്ലതും സംഭവിച്ച.. ബാക്കി ഞാനപ്പോ പറയാ..വെച്ചിട്ടുണ്ട് ഞാൻ.. എല്ലാത്തിനും 😬😬
ഇന്നലെ പെട്ടന്നൊരു ട്രിപ്പ് പോയി.. എന്റെ കൂട്ടുകാരുടെ കൂടെ.. വരുന്നുണ്ടോന്നു അവര് വിളിച്ചു ചോദിച്ചപ്പോൾ പിന്നൊന്നും ഓർക്കാതെ പോയി… അടിച്ചു പൊളിച്ചു… വന്നു ❣️
സ്നേഹത്തോടെ jiff❣️❣️

by