25/04/2026

പ്രിയേ… പ്രാണനെ: ഭാഗം 49

രചന : ജിഫ്ന നിസാർ ❣️

“എന്തായി മുത്തച്ഛ പോയ കാര്യം..?”
ആദിയൊരു ഗ്ലാസ്‌ ചായയുമായി മാഷിനരികിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു”നമ്മൾ പറഞ്ഞുറപ്പിച്ചത് പോലെ തന്നെ ആദി. മറ്റന്നാൾ പാർക്കിന്റെ ഉത്ഘാടനം. വിപുലമായി തന്നെ. അതും സാജൻ സ്‌കറിയ ips തന്നെ വരും . എല്ലാം റെഡിയാണ്..”
മാഷ് സന്തോഷത്തോടെ ആദിയെ നോക്കി പറഞ്ഞു.
“മുത്തച്ഛൻ പറഞ്ഞത് കൊണ്ടാണ്. എനിക്കീ ips കാരോന്നും ഉത്ഘാടനംചെയ്യുന്നത്രപിടിച്ചിട്ടില്ല…”ആദി ഇഷ്ടകേടോടെ തന്നെ പറഞ്ഞു.”അതെന്താ.. Ips ക്കാർ നിന്നെ പിടിച്ചു കടിച്ചാ.. അതോ അവരെ കുറിച്ച് നീ വല്ല സ്വപ്നവും കണ്ടാ..? ”

ആദിയുടെ നേരെ ചോദ്യമെറിഞ്ഞു കൊണ്ടാണ് സഞ്ജുവങ്ങോട്ട് കയറി വന്നത് തന്നെ.”ഓഓഓ.. വന്നോ.. തഗ്ഗ് വീരൻ?”ആദി അവനെ നോക്കി മുഖം ചുളിച്ചു.”ന്തേയ്‌.. നിനക്ക് പറ്റീലെ..?”
സഞ്ജു അവനന്റെ എതിരെയിരുന്നു കൊണ്ട് ചോദിച്ചു.”ഇല്ലെന്ന് പറഞ്ഞാലും നീ തിരികെ പോകുകയൊന്നുമില്ലല്ലോ. അസാമാന്യ തൊലികട്ടിയല്ലേ…?”ആദി ചിരിയോടെ പറഞ്ഞു.
“ആാാാ.. ആ തിരിച്ചവ് നല്ലതാ..അല്ല എനിക്ക് ചായയില്ലേ..?”സഞ്ജു നെറ്റി ചുളിച്ചു.
“അടുക്കളയിലുണ്ട്.. വേണേൽ പോയെടുത്തു കുടിക്ക്..”ആദി പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവന്റെ കയ്യിലുള്ള ചായ ഒരിറക്ക് കുടിച്ചു.

“ഓഓഓ..”സഞ്ജു ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു കൊണ്ട് നേരെ അകത്തേക്ക് നടന്നു.മാഷ് അവൻ പോകുന്നത് നോക്കിയിട്ട് ആദിക്ക് നേരെ തിരിഞ്ഞു.
കണ്ണടച്ച് കാണിച്ചു കൊണ്ട് ആദി മാഷിനെ നോക്കി ചിരിച്ചു.അപ്പൊ.. നമ്മളെന്താ പറഞ്ഞു നിർത്തിയത്…?”അവർക്കിടയിലേക്ക് തന്നെ ചായയുമായി വന്നിരുന്നു കൊണ്ട് സഞ്ജു ചോദിച്ചു.
“ഞങ്ങളായിരിന്നു പറഞ്ഞിരുന്നത്. നീ ഇപ്പഴല്ലേ വലിഞ്ഞു കയറി വന്നത്. പിന്നെങ്ങനെ നമ്മളാവും..?”ആദി സഞ്ജുവിനെ നോക്കിയൊന്ന് ചിരിച്ചു.എങ്കിൽ നിങ്ങള് പറഞ്ഞത്… ആ ഉത്ഘാടനം.. അതിന് വരുന്ന ips ക്കാരനെ ആദിത് മഹാ ദേവ് സ്വപ്നം കണ്ട് കിളി പോയ കാര്യം.. മ്മ്മ്.. ഇനി ബാക്കി പറ..”സഞ്ജുവൊന്ന് ഉഷാറായിരുന്നു.

ആദി അവനെ തുറിച്ചു നോക്കുന്നുണ്ട്.തെണ്ടി.. മനഃപൂർവം ചൊറിയുകയാണ്.മുത്തച്ഛൻ അരികിലുള്ളത് കൊണ്ട് താനൊന്നും നിലവിട്ട് പറയില്ലെന്ന് അവനറിയാം.കാരണം അവൻ പറയുന്നതിൽ കൃഷ്ണ പ്രിയ കൂടി ഉൾപ്പെടുമല്ലോ.
“നീയെന്നെ കളിയാക്കുമല്ലേ.. ശെരിയാക്കി തരാട്ടാ ”
ന്നൊരു ഭാവമാണ് സഞ്ജുവിന്റെ മുഖത്തുള്ളത്.
അത് കണ്ടതും ആദിക്ക് ചിരി വന്നു.”എടാ.. എനിക്കാ ips കാരനോട് വിരോധമുണ്ടായിട്ടൊന്നുമല്ല ഞാനയാൾ വേണ്ടന്ന് പറഞ്ഞത്..”
ആദി സഞ്ജുവിനെയും മാഷിനെയും നോക്കി.

“പിന്നെന്താ മോനെ ആദി നിന്റെ പ്രശ്നം?”
സഞ്ജു അവനെ ചുഴിഞ്ഞു നോക്കി..
“അസൂയയാണോ.. നിനക്ക് Ips കിട്ടാത്ത നല്ല മുഴുത്ത അസൂയ..”സഞ്ജു അമർത്തി ചിരിച്ചു കൊണ്ടത് ചോദിച്ചു കേട്ടപ്പോൾ ആദിക്കവന്റെ തല മണ്ട നോക്കിയൊന്ന് കൊടുക്കാനാണ് തോന്നിയത്.”ഇവനെയിന്ന് ഞാൻ..”അരികിൽ സഞ്ജുവിനെ എറിയാനുള്ള വല്ലതുമുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ട് ചുറ്റും നോക്കി കൊണ്ട് ആദി കണ്ണുരുട്ടി.”നീ വിഷയത്തിൽ നിന്നും തെന്നി പോകുന്നു മിസ്റ്റർ ആദിത് മഹാ ദേവ്..ഉള്ള കാര്യമങ്ങോട്ട് പറയെടാ.. മോനേ..”
സഞ്ജു ചിരിയോടെ പറഞ്ഞു.മാഷൊരു ചിരിയോടെ രണ്ടു പേരുടെയും സംസാരം ശ്രദ്ധിച്ചു കൊണ്ടിരിപ്പുണ്ട്.

“എനിക്കതിന്റെ ഉത്ഘാടനം മുത്തച്ഛൻ തന്നെ ചെയ്താൽ മതിയെന്നായിരുന്നു.. അതായിരുന്നു എന്റെ ആഗ്രഹം.”ആദി പറഞ്ഞു കേട്ടതും മാഷിന്റെ മുഖത്തൊരു മനോഹരമായ ചിരിയുണ്ടായിരുന്നു.
സഞ്ജുവും മാഷിന് നേരെ തല ചെരിച്ചു.”പിന്നെന്ത് കൊണ്ട് അത് ചെയ്യുന്നില്ല. മിസ്റ്റർ മുത്തച്ഛൻ വിശദീകരണം തന്നെ മതിയാവൂ..”ആദിയെ ഒന്ന് നോക്കിയിട്ട് സഞ്ജു മാഷിന് നേരെ തിരിഞ്ഞിരുന്നു.
“അത് വേണ്ട മോനെ.. മറ്റൊന്നും കൊണ്ടല്ല. നിന്റെ ആഗ്രഹത്തെ ഞാൻ വില കുറച്ച് കാണുകയോ കണ്ടില്ലെന്ന് നടിക്കുകയോ അല്ല..”മാഷ് ചിരിയോടെ തന്നെയാണ് പറയുന്നത്.

“ഞാനിപ്പോ പറഞ്ഞ സാജൻ സ്‌കറിയ ഈ സ്കൂളിൽ പഠിച്ചിറങ്ങി വിജയിച്ചു കയറിയവനാണ്. സാധാരണക്കാരൻ. എളിമയുള്ളവൻ. വിശേഷണങ്ങൾ നിരവധിയാണവന് . അതിനേക്കാൾ എന്നെ ആകർഷിച്ചത്… അവനിങ്ങോട്ട് വരുമ്പോൾ.. അവൻ കടന്നു പോയ വഴികളെ കുറിച്ചും സഹിച്ച കഷ്ടപ്പാടിനെ കുറിച്ചും ഇവിടെ.. നമ്മടെ സ്കൂൾ മുറ്റത്ത് നിന്ന് പറയുമ്പോൾ…”
മാഷൊന്ന് നിർത്തി രണ്ടു പേരെയും മാറി മാറി നോക്കി.മാഷെന്താണ് പറഞ്ഞു വരുന്നതെന്നറിയാനുള്ള ആകാംഷയോടെ ശ്രദ്ധിച്ചിരിപ്പാണ് ആദിയും സഞ്ജുവും.അവനൊരു പ്രതീകമാവും. ഇനിയും വിജയിച്ചു കയറാനും അവനെ പോലൊരു നല്ല നിലയിലേക്കെത്താനും. അതിനെക്കാളുപരി സാജൻ സ്‌കറിയ ips നെ റോൾ മോഡലായി സ്വീകരിക്കാനും ഇവിടെയുള്ള ഓരോ കുട്ടികൾക്കും തോന്നാനിടയായാൽ… അതൊരു വലിയ കാര്യമല്ലേ മക്കളെ.അല്ലാതെ കുറേ പാട്ടുകാരേയും സിനിമക്കാരെയും ആരാധനയെന്നുള്ളൊരു പേരിൽ മനസ്സിൽ കൊണ്ട് നടന്നിട്ട് സ്വന്തം ഭാവി കളയുന്നതിനേക്കാൻ നല്ലതല്ലേ.. ഇത്. പാട്ട് കാരും സിനിമക്കാരും മോശമാണ് എന്നല്ല. പഠിക്കുന്ന കുട്ടികൾക്ക് വേണ്ടത് അവരോടുള്ള ആരാധനയല്ല.അത് കൊണ്ടാണ് ഞാൻ..”

മാഷ് പറഞ്ഞു നിർത്തിയതും പരസ്പരമൊന്നു നോക്കി ആദിയും സഞ്ജുവുമൊന്നു കയ്യടിച്ചു.”നിങ്ങളാണ് മുത്തച്ഛ ശരി.. ഞാനിത്രേം കടന്ന് ചിന്തിച്ചില്ല. മതി.. സാജൻ സ്‌കറിയ ips തന്നെ മതി.”ആദി ഉറപ്പിച്ചു പറഞ്ഞു.”അതേ… അഹങ്കാരികളായവരേക്കാൾ എളിമ നിറഞ്ഞവർ തന്നെയാണ് ഒരു സ്കൂൾ പരിപാടി ഉത്ഘാടനം ചെയ്യാൻ ഏറ്റവും അർഹിക്കുന്നവൻ.. സാജൻ മതി..”സഞ്ജുവും പറഞ്ഞു.”നിങ്ങളിരുന്നു സംസാരിക്ക്.. എനിക്ക് കുറച്ചു പേരെ കൂടി കാണാനുണ്ട്.ഞാനിപ്പോ വരാം “അത് പറഞ്ഞു കൊണ്ട് മാഷേഴുന്നേറ്റു.

മുറ്റത്തേക്കിറങ്ങി നടന്നു പോവുകയും ചെയ്തു.
“എങ്ങനെയുണ്ടായിരുന്നു ഇന്നത്തെ ദിവസം?”
കൊള്ളിച്ചു കൊണ്ടുള്ള സഞ്ജുവിന്റെ ചോദ്യം.
ആദി തുറിച്ചു നോക്കുമ്പോഴും സഞ്ജുവിനൊരു കള്ള ചിരിയുണ്ട്.അത് വരെയുമുള്ള ആ ഒരു ഫീലിൽ നിന്നും ആദിയെത്ര വേഗമാണ് പുറത്ത് കടന്നത്.
എങ്കിലും തന്നിലേക്ക് വന്നു ചേരുന്ന പരവേശം സഞ്ജുവറിയാതെ സൂക്ഷിക്കാൻ അവൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്.പിന്നെയുമെന്തോ പറഞ്ഞു കൊണ്ടവൻ വിഷയം മാറ്റാൻ ശ്രമിക്കുന്നത് സഞ്ജുവിനു ശരിക്കും മനസ്സിലാവുകയും ചെയ്തു..

💞💞

ഇവിടുള്ളോരെവിടെ പോയി? “ശ്മാശാന മുഖതയിലാണ്ട് കിടക്കുന്ന അകത്തേക്ക് കയറുമ്പോൾ പ്രിയ സ്വയം ചോദിച്ചു.വലിയ ബഹളങ്ങളൊന്നുമില്ലെങ്കിലും ഇത്രേം നിശബ്‍ദ… അതാണവളെ ഭയപ്പെടുത്തിയതും.”അമ്മേ…”കയ്യിലുള്ള ബാഗ് കസേരയിലിട്ട് കൊണ്ടകത്തേക്ക് കയറുമ്പോൾ കാലുകൾ വിറക്കുന്നത് പോലെ.വിളിക്കും ഉത്തരമില്ല.
പക്ഷേ അടുക്കളയിലെ വെറും നിലത്തിരിക്കുന്ന സുജയെ കണ്ടതും ഒരേ സമയമവളിൽ ആശ്വാസവും ആശങ്കയും തോന്നി.അമ്മേ… ഇതെന്ത് പറ്റി. ഇവിടിരിക്കുന്നത്.”താൻ ആദ്യം വിളിച്ചതൊന്നും സുജ കേട്ടില്ലെന്ന് പ്രിയക്കുറപ്പായി.അവളവരുടെ തോളിൽ കൈ വെച്ച് കൊണ്ട് ചോദിച്ചു.ഞെട്ടി കൊണ്ട് തുറിച്ചു നോക്കുന്ന സുജയുടെ മുഖം കണ്ടതും പ്രിയ പകച്ചുപോയി.ന്തേ അമ്മേ…?”അത് ചോദിക്കുമ്പോൾ വീണ്ടും അനൂപ് വല്ല പ്രശ്നവുമുണ്ടാക്കിയോ എന്നൊരു ഭയമവളുടെ ഉള്ളിലപ്പോൾ വീർപ്പു മുട്ടുന്നുണ്ടായിരുന്നു.

സുജയൊന്നും മിണ്ടാതെ അവളെ തുറിച്ചു നോക്കി.
നെറ്റി ചുളിച്ചു കൊണ്ട് ചുറ്റും നോക്കിയ പ്രിയ ഒരു നിമിഷം ശ്വാസം നിലച്ചത് പോലെ നിന്ന് പോയി.
പത്മയുടെ കാലിൽ ചുറ്റി പിടിച്ചു കൊണ്ട് വെറും നിലത്ത് പ്രതിമപോലിരിക്കുന്നത്…അത് മാളവികയാണെന്നുള്ള തിരിച്ചറിവിൽ ഒരു നിമിഷത്തെ പതർച്ചക്ക് ശേഷം അവളുടെ രക്തം തിളച്ചു.

സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരച്ഛൻ ചങ്ക് പൊട്ടി മരിച്ചതവളുടെ ഓർമയിൽ കനൽ കാറ്റയി ആഞ്ഞു വീശി.അനൂപിനെ.. അവന്റെ ഉപദ്രവങ്ങളെ.. സ്വപ്നങ്ങളെല്ലാം നഷ്ടപ്പെട്ടു ജീവിക്കുന്ന പത്മയെ… മക്കളെയോർത്തു നീറി നീറി ജീവിക്കുന്ന സ്വന്തം അമ്മയെ…താൻ അനുഭവിച്ചതൊന്നും അവളുടെ ചിന്തകളുടെ ഏഴഴലത്തു വന്നില്ലെങ്കിലും ബാക്കിയെല്ലാം അവളെ ജ്വലിപ്പിച്ചു.”നിനക്കെന്താ ഇവിടെ കാര്യം….?”
വളരെയേറെ പരുക്കമായ അവളുടെ സ്വരം.
പത്മ ദുർബലമായി കാലൊന്ന് ചലിപ്പിക്കാൻ ശ്രമിച്ചിട്ടും ഉടുമ്പടക്കം കെട്ടിപിടിച്ചിരിക്കുന്ന മാളവികയൊന്ന് ചലിക്കുക കൂടി ചെയ്തില്ല.
“നിന്നോടാ ഞാൻ ചോദിച്ചത്..?”പത്മയിൽ നിന്നും മാളുവിനെ വേർപ്പെടുത്തി പ്രിയ ഉറക്കെ ചോദിച്ചു.

അപ്പോൾ മാത്രം സ്വബോധത്തിലേക്ക് വന്നത് പോലെ
മാളുവൊന്ന് വിറച്ചു.പ്രിയേ.. മോളെ.. ”
പ്രിയയുടെ നേരെ കൈ നീട്ടി കൊണ്ടവൾ വീണ്ടും കരഞ്ഞു തുടങ്ങി.”തൊടരുത് നീയെന്നെ.. എന്റെ.. എന്റെ അച്ഛനെ കൊന്നവളാണ് നീ.. എനിക്കറപ്പാണ് നിന്നെ..”പ്രിയ വെറുപ്പോടെ പിന്നിലേക്ക് നീങ്ങി.
മാളു നിലത്തു നിന്നും പിടഞ്ഞെഴുന്നേറ്റു.”ഞാനല്ല പ്രിയേ.. നമ്മടെ അച്ഛൻ.. അയ്യോ… എനിക്കിത് സഹിക്കാൻ വയ്യ…”സ്വന്തം തലയിൽ തല്ലി അലമുറ യിട്ട് കരയുമ്പോഴും ഒരു കൈ കൊണ്ടവൾ ചന്ദ്രദാസിന്റെയൊരു ഫോട്ടോ മുറുകെ പിടിച്ചിട്ടുണ്ട്.
“കരയ്യ് നീ. ഇനിയും ഇനിയുമുറക്കെ കരയ്യ്. പക്ഷേ അത് കൊണ്ടൊന്നും നീ കാരണം മരിച്ച എന്റെ അച്ഛന്റെ ആത്മാവ് പോലും പൊറുത്തു തരില്ല നിനക്ക്.. ഞാനും..”

പ്രിയയുടെ മുഖം വല്ലാതെ കല്ലിച്ചു പോയിരുന്നു അത് പറയുമ്പോൾ.പത്മ നിശബ്‍ദമായി കരയുന്നുണ്ട്.പ്രിയയോട് വേണ്ടന്ന് പറയാനുള്ള ധൈര്യമൊന്നും അവൾക്കില്ല.കാരണം അവൾ അനുഭവിച്ച യാഥാനകളുടെ ഭീകരമുഖം വളരെ അടുത്ത് നിന്നിട്ടറിഞ്ഞതിനാൽ തനിക്കൊന്നും പറയാനുള്ള അർഹതയില്ലെന്ന് പത്മമക്കറിയാമായിരുന്നു.”എനിക്കൊരു തെറ്റ് പറ്റിയതാ മോളെ.. എന്നോടിങ്ങനെയൊന്നും പറയല്ലേ നീ.. ഇവിടെ നടന്നതൊന്നും ഞാനറിഞ്ഞില്ല. എന്റച്ചൻ… അച്ഛനെ അവസാനമായിട്ടൊന്ന് കാണാൻ കൂടി കഴിഞ്ഞില്ലെനിക്ക്…”മാളവിക കരഞ്ഞു കൊണ്ട് തന്നെ ചുവരിൽ ചാരി.

“അത് ദൈവം നിനക്ക് തന്ന ശിക്ഷയല്ല. നിന്നെയൊക്കെ ഒരുപാട് സ്നേഹിച്ച എന്റെ അച്ഛനോട് കാണിച്ച കരുണയായിരുന്നു. കൊന്ന് കളഞ്ഞ നിനക്ക് ആ മുഖം കാണാൻ കഴിയാഞ്ഞത്..”പ്രിയ വല്ലാത്തൊരു ഭാവത്തിൽ അവളെ നോക്കി.
അവൾ ഉള്ളിലെ രോഷം കൊണ്ട് കിതക്കുന്നുണ്ടായിരുന്നു.മാളവിക വിങ്ങി വിറച്ചു കൊണ്ടപ്പോഴും കരയുകയാണ്….മരിക്കേണ്ടി വന്നാൽ പോലും നിന്നോടെനിക്ക് ക്ഷമിക്കാൻ കഴിയില്ല.. കാരണം.. നിന്നെ നിർബന്ധിച്ചു പിടിച്ചു കെട്ടിക്കാനൊന്നും എന്റച്ഛൻ ശ്രമിച്ചിട്ടില്ല. നിന്നോട് സമ്മതം ചോദിച്ചു തന്നെയാണ് അച്ഛൻ നിന്റെ കല്യാണമുറപ്പിച്ചത്. ഉള്ളിലൊരാളെ കൊണ്ട് നടന്നിട്ട് നീ.. നീയെന്റെ അച്ഛനെ ചതിക്കുകയായിരുന്നു.. ഒന്നും തുറന്നു പറയാതെ ആ പാവത്തിനെ കൊലക്ക് കൊടുക്കുകയായിരുന്നു.. നിനക്കൊരു ജീവിതം കിട്ടാൻ വേണ്ടി ഞങ്ങളെ അനാഥരാക്കിയ ദുഷ്ടയാണ് നീ…”

ദേഷ്യത്തോടെ പ്രിയയുടെ വിരൽ മാളുവിന് നേരെ നീണ്ടു”ക്ഷമിക്കേടി.. പറ്റി പോയി…”
ചന്ദ്രദാസിന്റെ ഫോട്ടോയടക്കം മാളവിക പ്രിയക്ക് നേരെ കൈ കൂപ്പി”ക്ഷമ പറയേണ്ടത് നീ എന്നോടല്ല.ദേ നോക്ക്.. നീ കാരണമാണെന്റെ ചേച്ചി.. ഈ ചക്രങ്ങളിലൊതുങ്ങി പോയത്. നിന്റത്രേം ഇല്ലായിരുന്നുവെങ്കിലും അവൾക്കുമുണ്ടായിരുന്നു സ്വപ്നങ്ങൾ. അവളുടെ വിധിയെന്നൊക്കെ പറഞ്ഞു തള്ളി കളയാൻ എനിക്ക് മനസില്ല. കാരണം ആ വിധിയിലെക്കവളെ തള്ളിയിട്ടത്.. നീയാണ്.. നിന്റെ ഒടുക്കത്തെ പ്രേമമാണ്..”ഒരുവേള പ്രിയ രോഷം കൊണ്ട് മാളവികയെ തല്ലുമോയെന്നു പോലും പത്മയും സുജയും ഭയന്നു പോയി.അത് പോലൊരു ഭാവത്തിൽ.. അത്രയും ദേഷ്യത്തിൽ അവളെയവർ അന്നാദ്യമായി കാണുകയായിരുന്നു…
അറിയുകയായിരുന്നു…

തുടരും..

കലിപ്പിനാരുമത്ര മോശമൊന്നുമല്ല 🫣എന്നിട്ടാണ് എല്ലാം കൂടി ന്റെ ചെക്കന്റെ കലിപ്പിനെ കുറ്റം പറഞ്ഞോണ്ട് നടക്കുന്നത് 😌
സ്നേഹത്തോടെ jiff❣️❣️