രചന :കണ്ണൻ്റെ മാത്രം
നിനക്ക് ഒരു കാര്യം അറിയോ നിധി… എത്രയോ പെൺകുട്ടികൾ ഒരു കല്യാണം കഴിച്ചതിന്റെ പേരിൽ റേപ്പിന് വിധേയമാകുന്നുണ്ട് എന്നറിയോ… അതിലേ തമാശ എന്താണെന്നറിയോ ഇവർക്കാർക്കും അത് ഒരു റേപ്പ് ആയിട്ട് തോന്നുന്നില്ല എന്നതാണ്.. അത് ചേട്ടന്റെ സ്നേഹം അല്ലേ എന്നാണ് ഒരു കുട്ടി എന്നോട് ചോദിച്ചത്… എത്ര പെൺകുട്ടികൾ ആണെന്നോ ആദ്യത്തെ സംഗമം കഴിഞ്ഞ് ആ ജനിറ്റൽ ഏരിയ ആകെ ഡാമേജ് ആയി എന്നെ കൺസൾട്ട് ചെയ്യാൻ വരുന്നത്… ചിലതൊന്നും കണ്ടാൽ സഹിക്കില്ല നിധി… നമ്മുടെ സമ്മതമില്ലാതെ നമ്മുടെ ശരീരം അവരുടെ സുഖത്തിന് വേണ്ടി ഉപയോഗിച്ചാൽ അത് റേപ്പ് ആണ് എന്ന് ഭൂരിഭാഗം പേർക്കും അറിയില്ല.. അത് ഞാൻ സമ്മതിക്കാത്തതുകൊണ്ട് ചേട്ടൻ ബലം പ്രയോഗിച്ചു എന്നൊക്കെയാ അവർ പറയുന്നത്… അത് നമ്മുടെ തെറ്റല്ലേ എന്ന്.. ഇതിലെ വിരോധാഭാസം എന്താണെന്നറിയോ മിക്ക പെൺകുട്ടികളും അവരുടെ അമ്മമാരോട് ഈ കാര്യം പറയുമ്പോൾ അവർ പറഞ്ഞുകൊടുക്കുന്ന കാര്യമാണ് അത്.. അവർ സമ്മതിക്കാത്തതുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്യ്തത് എന്ന്… അതിൽ അയാളുടെ തെറ്റൊന്നും ഇല്ലാ എന്ന്.. മീരാ ഒരു പുച്ഛത്തോടെ പറഞ്ഞു…
മീരാ എന്താടാ… എന്താ പറ്റിയേ.. നീ എന്താ ഇങ്ങനെ ആകെ തകർന്ന നിലയിൽ…. നിധി അവളുടെ അടുത്തേക്ക് ചെന്നുകൊണ്ട് ചോദിച്ചു…
അടുത്തനിമിഷം മീര അവളെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു….മീരാ… നീ ഇങ്ങനെ കരയല്ലേ… കാര്യം പറയ്…..എന്താടാ… പറയ്… അവൾ ഒന്ന് ഓക്കേ ആയതും നിധി ചോദിച്ചു…ഇന്ന് ഒരു പെൺകുട്ടിയും അതിന്റെ ഭർത്താവും കൂടി
എന്നെ കാണാൻ വന്നിരുന്നു… 18 വയസ്സേ ഉള്ളൂ മോളെ ആ കുട്ടിക്ക്.. കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച… ബന്ധപ്പെടുമ്പോൾ വേദന എന്നാണ് പറഞ്ഞത്.. ആ കുട്ടിയുടെ മുഖത്തെ ദൈന്യത കണ്ടിട്ടാണ് ഒന്ന് പരിശോധിക്കണം എന്നും പറഞ്ഞ് അയാളെ പുറത്തേക്ക് ഇരുത്തിയത്… ഞെട്ടിപ്പോയി നിധി ഞാൻ അവിടം കണ്ടപ്പോൾ.. അത്രക്കും ഭയാനകമായിരുന്നു അവിടം.. ആകെ പൊട്ടി പഴുത്ത്… അതും വച്ച് ആ കുട്ടി എങ്ങനെ നടക്കുന്നു എന്നാണ് ഞാൻ ആലോചിച്ചത്… ബന്ധപ്പെടുമ്പോൾ വേദന എടുത്ത് കരയുന്നതിന് അയാൾ തുണി തിരുകി കയറ്റുമെന്ന് അതിന്റെ വായിൽ… അമ്മയോട് പറഞ്ഞില്ലേ മോള് എന്ന് ചോദിച്ചപ്പോൾ പറയാണ്.. അമ്മ പറഞ്ഞത്രേ ആദ്യം അങ്ങനെ ഒക്കെ തന്നെയാ പോകേപ്പോകെ ശരിയായിക്കോളും എന്ന്… ആകെ എല്ലും തോലുമായി വല്ലാത്തൊരു കോലം ആണ് ആ കുട്ടിയേ കാണാൻ.. മോള് എന്താ ആകെ ക്ഷീണിച്ചിരിക്കുന്നത് ഭക്ഷണം ഒന്നും കഴിക്കുന്നില്ലേ എന്ന് ചോദിച്ചതിന് ആ കുട്ടി പറഞ്ഞ മറുപടി കേട്ടപ്പോൾ ആണെന്ന വർഗത്തെ തന്നെ വെറുത്തുപ്പോയി നിധി… നാല് ദിവസമായെന്ന് അത് ഭക്ഷണം കഴിച്ചിട്ട് കാര്യം എന്താന്ന് കേൾക്കണോ നിനക്ക്… ഇവളുടെ മുറിവുകൾ കാരണം ബന്ധപ്പെടൽ നടക്കാതെ ആയപ്പോൾ ആ നാ***** ൻ അയാളുടെ ആ******* അതിന്റെ വായിലേക്ക് തള്ളി കയറ്റുമെന്ന്… ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോ അത് ഓർമവന്നിട്ട് ശർദ്ധിക്കാൻ വരുന്നു എന്ന്… ഭയങ്കര വിശപ്പാ ഡോക്ടറെ.. പക്ഷേ വല്ലതും കഴിക്കാൻ നോക്കിയാൽ അപ്പൊ ശർദ്ധിക്കാൻ വരുമെന്ന് ആ കുട്ടി പറഞ്ഞപ്പോ സത്യം പറഞ്ഞാൽ അയാളെ എനിക്ക് കൊല്ലാൻ തോന്നി…ഒരു തരത്തിലുള്ള കോൺടാക്റ്റും അവർ തമ്മിൽ കുറച്ചുനാളത്തേക്ക് പാടില്ല ഇല്ലെങ്കിൽ എന്തെങ്കിലും അസുഖം വരും എന്നൊക്കെ പറഞ്ഞിട്ടാണ് ഞാൻ അവരെ പറഞ്ഞു വിട്ടത്…പോകുമ്പോൾ ആ കുട്ടിയുടെ മുഖത്തുണ്ടായിരുന്ന ഭാവം സഹിക്കാൻ പറ്റില്ല നിധി… അറക്കാൻ കൊണ്ടുപോകുന്ന മാടിന്റെ മുഖത്ത് നമ്മൾ കാണില്ലേ ഒരു ദയനീയത… അതായിരുന്നു ആ കുട്ടിയുടെ മുഖത്തും….
എടാ… നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലെടാ… നിധി ചോദിച്ചു…ഞാൻ ചോദിച്ചതാ നിധി ഞാൻ ഇത് പോലീസിൽ റിപ്പോർട്ട് ചെയ്യട്ടെ എന്ന്… അതിന് അതെന്റെ കാലിൽ വീണു അങ്ങനെ ഒന്നും ചെയ്യല്ലേ അതിനെ അതിന്റെ വീട്ടുക്കാർ തന്നെ തല്ലികൊല്ലും എന്നും പറഞ്ഞിട്ട്…പക്ഷേ മീരാ… ഇങ്ങനെ ആയാൽ ആ കുട്ടി…അധികം വൈകാതെ അത് ചിലപ്പോ ആത്മഹത്യ ചെയ്യും… ഇല്ലെങ്കിൽ അയാള് തന്നെ അതിനെ കൊന്ന് കെട്ടിത്തൂക്കും… ഒന്നും ചെയ്യാനില്ല നമുക്ക്… നോക്കുകുത്തികളെ പോലെ എല്ലാം കണ്ടു നിൽക്കാം എന്നല്ലാതെ…
നമ്മള് പെൺകുട്ടികൾക്ക് കുറേ കാശോ ആഭരണങ്ങളോ ഒന്നും അല്ല വേണ്ടത്. നമ്മുടെ ഏതൊരു അവസ്ഥയിലും കൂടെ നിൽക്കും എന്നുറപ്പുള്ളൊരു കുടുംബം ആണ്… അങ്ങനെ ഒരു ധൈര്യം നമുക്ക് ഉണ്ടെങ്കിൽ ഉണ്ടല്ലോ നമുക്ക് നേരെ ഉണ്ടാകുന്ന ഏതൊരു ആക്രമങ്ങളിൽ നിന്നും പിന്തിരിഞ്ഞു നടക്കാൻ ഉള്ളൊരു തന്റേടം നമുക്ക് ഉണ്ടാകും… ഇങ്ങനത്തെ കേസുമായി വരുന്ന ഒട്ടുമിക്ക പെൺകുട്ടികൾക്കും ഇല്ലാത്തത് അതാണ്… എന്തും സഹിച്ച് കൊട്ടിക്കൊണ്ടുപോയ വീട്ടിൽ നിൽക്കാനാണ് പല വീട്ടുകാരും ആ കുട്ടികളെ ഉപദ്ദേശിക്കുന്നത്… എന്നിട്ടോ അവർ എന്തെങ്കിലും കടുംകൈ ചെയ്താൽ അലമുറയിട്ട് കരയും.. അതിൽ എന്ത് അർത്ഥമാണ് ഉള്ളതെന്ന് എനിക്കിതുവരെ മനസിലായിട്ടില്ല…
സത്യമാണ് മീര… എത്ര പെൺകുട്ടികൾ ആണ് ഭർതൃ വീട്ടിലെ പീഡനങ്ങൾ കാരണം സൂയിസൈഡ് ചെയ്യുന്നത്.. എന്നിട്ട് അവർ മരിച്ചു കഴിയുമ്പോൾ ആ പെൺകുട്ടിയുടെ വീട്ടുക്കാർ പറയും അവർ അവളെ അങ്ങനെ ഉപദ്രവിച്ചിരുന്നു ഇങ്ങനെ ഉപദ്രവിച്ചിരുന്നു എന്നൊക്കെ… അവർക്ക് ഇത് ആദ്യമേ അറിയുമായിരുന്നെങ്കിൽ എന്തുകൊണ്ട് ആ കുട്ടികളെ അവിടെ നിന്ന് വിളിച്ചുകൊണ്ട് പോന്നില്ല എന്ന് ചോദിച്ചാൽ അവർക്ക് മറുപടി ഇല്ലാ… നിധിയുടെശബ്ദത്തിൽരോഷംകലർന്നു….മ്മ്….അതിന് മീര ഒന്ന് മൂളി… പിന്നെ കുറച്ച് നേരത്തേക്ക് ഇരുവരും നിശബ്ദരായിരുന്നു….സോറി ഡാ.. ഞാൻ നിന്നെയും കൂടി വിഷമിപ്പിച്ചോ… സത്യത്തിൽ ഇന്ന് ആ കുട്ടി വന്ന് പോയപ്പോൾ തൊട്ട് മനസ്സാകെ അസ്വസ്ഥമായിരുന്നു…. ആ സമയത്താണ് നീ വിൻസെന്റ് അങ്കിളിനെ കൊണ്ട് നിങ്ങൾ വരുന്നുണ്ട് എന്നും പറഞ്ഞു വിളിച്ചത്.. അതോടെ ആ തിരക്കിൽ ഇത് ഉള്ളിൽ നിന്ന് പോയതായിരുന്നു… ഇപ്പൊ നീ അയാളുടെ കാര്യം പറഞ്ഞപ്പോൾ ആണ് പിന്നേം ഇത് തികട്ടി വന്നത്.. നിന്നോട് എല്ലാം ഒന്ന് ഷെയർ ചെയ്തപ്പോൾ വല്ലാത്ത ഒരു ആശ്വാസം.. അല്ലാ നീ എന്താ വന്നത്… മീര പറഞ്ഞു..
അത് സാരമില്ലെടാ…. അല്ലെങ്കിലും നമ്മുടെ ഉള്ളിലെ വിഷമങ്ങളും ദേഷ്യങ്ങളും ആരോടേലും ഷെയർ ചെയ്താൽ നമ്മുടെ മനസ്സിന്റെ ഭാരം അത്രേം കുറഞ്ഞു കിട്ടുമല്ലോ…. ഞാൻ നിന്നോട് ഇന്നലെ ഒരു കാര്യം പറഞ്ഞിരുന്നില്ലേ അത് വാങ്ങാനായിട്ട് വന്നതാ… എനിക്ക് നിന്റെ ഒരു ഹെല്പ് കൂടി വേണം…മ്മ്… സാധനം ഞാൻ റെഡി ആക്കി വച്ചിട്ടുണ്ട്… അതല്ലാതെ എന്ത് ഹെൽപ്പാണ് വേണ്ടത്…. മീര ചോദിച്ചു…ആ ഗ്യാസ്ട്രോന്റെ മുൻപിലെ cctv ഇല്ലേ.. അതിൽ കുറച്ച് മുൻപ് പതിഞ്ഞ വിഷ്വൽസ് എനിക്കൊന്ന് വേണം… പിന്നെ അമൻ ഇവിടെ അഡ്മിറ്റാണ്… ഇപ്പൊ ഐസിയുവിൽ ആണ്… അവന് ബോധം വന്നിട്ടില്ല… ബോധം വന്നതിന് ശേഷം ആരെങ്കിലും അവനെ കയറികാണുമ്പോൾ ഉള്ള വിഷ്വൽസും വേണം….ഓക്കേ… അതൊക്കെ ഞാൻ സംഘടിപ്പിച്ചു തരാം… അല്ലാ ഇതൊക്കെ എന്തിനാ…. മീര ചോദിച്ചു..
ഞാൻ അമ്മാവന്റെ ഉള്ളിൽ ഒരു തിരി കൊളുത്തി കൊടുത്തിട്ടുണ്ട്.. അത് ആളികത്തുന്നതും അതിൽ അവർക്ക് അവരുടെ അച്ഛനോടും മുത്തശ്ശനോടുമൊക്കെയുള്ള സ്നേഹം കത്തിയമരുന്നതും എനിക്ക് അയാൾക്ക് കാണിച്ചു കൊടുക്കണം… ആൺമക്കളും കൊച്ചുമക്കളും എല്ലാം അയാൾക്ക് പ്രിയപ്പെട്ടവർ ആണ്.. അവർ അയാളെ വെറുക്കുന്നത് അയാളെ തകർക്കും… എല്ലാംകൊണ്ടും അയാൾ തകരണം.. അതെനിക്ക് കാണണം… നിധി ഒരു പകയോടെ പറഞ്ഞു…
മ്മ്…. ഇതൊക്കെ ഞാൻ സെറ്റ് ആക്കിത്തരാം.. നീ വിഷമിക്കേണ്ട… മീര പറഞ്ഞു.. പിന്നെ അധികം നേരം വൈകാതെ നിധി മീരയുടെ കൈയിൽ നിന്ന് സാധനവും വാങ്ങി അവിടെ നിന്ന് പോയിരുന്നു…
…………………
ഏട്ടാ… എന്താ പ്രശ്നം… നേരത്തേ പൈസ അടച്ച് വന്നപ്പോൾ മുതൽ മുഖം ആകെ വല്ലാതെ ഉണ്ടല്ലോ.. എന്താ കാര്യം.. ഇന്ദ്രൻ ബ്രഹ്മനോട് ചോദിച്ചു…
നീ വാ.. ഞാൻ പറയാം എന്നും പറഞ്ഞ് ബ്രഹ്‌മൻ ഇന്ത്രനേം വിളിച്ച് അവിടെ നിന്ന് മാറിനിന്നു… എന്നിട്ട് നിധിയെ ഇവിടെ ഹോസ്പിറ്റലിൽ വച്ച് കണ്ടതുമുതൽ ഉള്ള എല്ലാ കാര്യങ്ങളും പറഞ്ഞു… എല്ലാംകേട്ട ഇന്ദ്രനും ആകെ ഞെട്ടലിൽ ആയിരുന്നു…ഏട്ടന് തോന്നുന്നുണ്ടോ അച്ഛൻ അങ്ങനെ ഒരു കാര്യം ചെയ്യുമെന്ന്… ഇന്ദ്രൻ അയാളെ നോക്കികൊണ്ട് ചോദിച്ചു…ആദ്യം എനിക്കും ഒന്നും വിശ്വസിക്കാൻ പറ്റിയില്ല പക്ഷേ നമുക്ക് കിട്ടിയ തെളിവുകൾ… ജിത്തിന്റെയും മനുവിന്റെയും പേരുകൾ.. അവർ പറഞ്ഞ വീരൻ സാർ എന്ന പേര്.. പിന്നെ ഇന്നലെ രാത്രി അച്ഛന്റെ ആരോടും പറയാതെ ഉള്ള പോക്ക്.. എല്ലാംകൂടി എനിക്കാകെ സംശയം തോന്നുന്നു…
അച്ഛനെകുറിച്ച് ഇതുവരെ പിന്നെ ന്യൂസ് ഒന്നും അറിഞ്ഞില്ലല്ലോ.. പിന്നെ അമന് ബോധം വരാതെ ഒന്നും നമുക്ക് ഉറപ്പിക്കാനും പറ്റില്ല… എന്തിന് അവൻ ആ ഭാഗത്തേക്ക് പോയി… എന്റെ അറിവിൽ ആ ഒരു ഭാഗത്തേക്ക് പോകേണ്ട യാതൊരു കാര്യവും അവനില്ല… ഇതൊക്കെ ഒന്ന് ഉറപ്പിക്കണ്ടേ… പിന്നെ നിനക്ക് അച്ഛന്റെ സ്വഭാവം അറിയില്ലേ.. അച്ഛനെ ആരെങ്കിലും എതിർക്കുന്നു എന്ന് തോന്നിയാൽ എങ്ങനെ ആവും റിയാക്ട് ചെയ്യുക എന്ന്…
അതിന് അമൻ അച്ഛനെ ഒന്നിലും എതിർത്തിട്ടില്ലല്ലോ ഏട്ടാ… ഇന്ദ്രൻ സംശയത്തോടെ ചോദിച്ചു..
അറിയില്ല.. ഇന്നാള് എന്തോ ഒരു കാര്യം മുത്തശ്ശനോട് സംസാരിക്കണം ആ തീരുമാനം ശരിയായില്ല എന്നൊക്കെ പറയുന്നത് കേട്ടിരുന്നു… ഇനി അങ്ങനെ വല്ലതും നടന്നോ എന്നറിയില്ല.. ഞാൻ അന്ന് ചോദിക്കാനും വിട്ടു എന്താ കാര്യമെന്ന്… മ്മ്.. എന്തായാലും അവന് ബോധം വന്നാലേ എല്ലാ കാര്യത്തിനും വ്യക്തത വരികയുള്ളൂ… ഇന്ദ്രൻ പറഞ്ഞു…മ്മ്… ബ്രഹ്മൻ ആലോചനയോടെ ഒന്ന് മൂളി..
………………….
ഇച്ചായാ… ഇച്ചാക്ക വിളിച്ചിരുന്നോ…. അവർ തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു…
മ്മ്…. നമ്മളോട് ഇന്ന് അങ്ങോട്ട് ചെല്ലണ്ട എന്നും പറഞ്ഞ് വിളിച്ചതാ.. സമയം ഇത്രേം ആയില്ലേ എന്ന്….ഇച്ചായന് ക്ഷീണം ഇല്ലെങ്കിൽ നമുക്ക് പോകാം ഇച്ചായാ… എനിക്ക് അവനെ ഒന്ന് നേരിട്ട് കാണണം… നമ്മുടെ കുഞ്ഞിയെ കുറിച്ച് പറഞ്ഞവനെ…നമുക്ക് പോകാം നിധി.. ഞാനും നമ്മൾ അവിടെ എത്തും എന്ന് തന്നെയാണ് പറഞ്ഞത്… ജോ പറഞ്ഞു…മ്മ്……
……………….
സേവ്യറിന് താൻ എവിടെയാ എന്താ എന്നൊരു പിടിയും കിട്ടിയില്ല… ഒരുവിധം വീട്ടിൽ നിന്നിറങ്ങി അതിലേ വന്നൊരു വണ്ടിക്ക് കൈകാട്ടിയത് എങ്ങനെയും രക്ഷപ്പെടണം എന്നൊരു ചിന്തയോടെ ആണ്… പക്ഷേ അതൊരു ട്രാപ് ആണെന്ന് മനസിലായത്… അതിൽ ഉള്ളവർ തന്റെ കൈയും കാലും കണ്ണും ഒക്കെ കൂട്ടിപ്പിടിച്ചു കെട്ടിയപ്പോൾ ആണ്… എതിർക്കാൻ ശ്രമിച്ചപ്പോൾ അവരിൽ ഒരുത്തൻ തന്ന അടിയിൽ പകുതി ബോധം പോയപോലെ ആയിരുന്നു.. ഇപ്പോഴും താൻ ബന്ധനസ്ഥാനാണ് എന്നല്ലാതെ കണ്ണുകെട്ടിയതുകൊണ്ട് എവിടെയാണ് എന്താണ് എന്നൊരു സൂചന പോലും ഇല്ലാ… അയാൾക്കുള്ളിൽ പേടി നിറഞ്ഞിരുന്നു… ആരായിരിക്കും ഇതിന് പിന്നിൽ എന്നൊരുറിവും ഇല്ലാ… ജോ ഒക്കെ വിൻസെന്റിനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയ സമയം ആയതുകൊണ്ട് അവൻ ആവാൻ സാധ്യത ഇല്ലാ.. പിന്നെ ആരാവും… എന്തിന് വേണ്ടി… അയാൾ ആലോചിച്ചു….
പെട്ടന്നാണ് വാതിൽ തുറക്കുന്നതുപോലെ ഒരൊച്ച അയാൾ കേട്ടത്.. അധികം വൈകാതെ തന്റെ കണ്ണിലെ കെട്ടഴിക്കുന്നതും അയാൾ അറിഞ്ഞു… കണ്ണിലെ കെട്ടഴിച്ചതും പെട്ടന്നുള്ള പ്രകാശത്തിൽ അയാളുടെ കണ്ണുകൾ ചിമ്മിയടഞ്ഞു.. തന്റെ മുന്നിൽ ആരോ ഇരിക്കുന്നതുപോലെ തോന്നിയപ്പോൾ ആണ് അയാൾ കണ്ണുകൾ തുറന്നത്… തന്റെ മുന്നിലായി ഒരു പുച്ഛചിരിയോടെ ഇരിക്കുന്ന ജോയെ കണ്ടതും അയാൾ ഞെട്ടിപ്പോയി…
തുടരും…
മോന് കുറഞ്ഞു… പക്ഷേ ആകെ ചൂട് അല്ലേ അവന് അങ്ങോട്ട് സെറ്റ് ആവുന്നില്ല മുഴുവനായിട്ട്.. എനിക്കും.. പിന്നെ വെക്കേഷൻ അല്ലേ വീട്ടിൽ ഇരിക്കാൻ നേരം കിട്ടുന്നില്ല.. അതാ സ്റ്റോറി വൈകുന്നത്.. സോറി 😁😁

by