രചന:കണ്ണൻ്റെമാത്രം
പിയ അവിയെ നോക്കി ചിരിച്ചു.. ആ സമയത്താണ് രുദ്രന്റെ ഫോൺ ബെല്ലടിച്ചത്.. രുദ്രൻ ഫോൺ എടുത്ത് നോക്കിയപ്പോൾ അഷ്റഫ് ആണ്.. അവൻ ഫോണും എടുത്ത് അവിടെ നിന്ന് മാറി..എന്താ അഷ്റഫെ… ഫോൺ എടുത്തതും രുദ്രൻ ചോദിച്ചു..സാറെ.. ആ Dr. വിനായകന്റെ കാര്യം അന്വേഷിക്കാൻ പറഞ്ഞിരുന്നല്ലോ.. ഞാൻ അന്വേഷിച്ചപ്പോൾ അയാൾ മറ്റന്നാൾ മുതൽ ഹോസ്പിറ്റലിൽ ലീവ് പറഞ്ഞിട്ടുണ്ട്.. എന്തോ യാത്ര പോകാൻ എന്നാണ് അറിഞ്ഞത്…
മ്മ്… രുദ്രൻ മൂളി..പിന്നെ സാർ…എന്താ അഷ്റഫ്…അന്ന് സാർ രണ്ട് നമ്പർ പറഞ്ഞിരുന്നില്ലേ ഒരു ലോനപ്പന്റെയും മുരുകന്റെയും അത് രണ്ടും കുറച്ചുനേരം മുന്നേ ഒരേ ടവറിനു കീഴിൽ ആക്റ്റീവ് ആയിരുന്നു… ഞങ്ങൾ അത് നോക്കുന്ന നേരത്ത് ആക്റ്റീവ് ആയിരുന്നു. നോക്കികൊണ്ടിരിക്കുമ്പോൾ തന്നെ സ്വിച്ച് ഓഫ് ആയിട്ടുണ്ട്..ആണോ.. ഇടക്ക് ഒന്ന് മോണിറ്റർ ചെയ്യണം ട്ടോ.. ആക്റ്റീവ് ആവുമ്പോൾ അറിയിക്കണം..ശരി സാർ നോക്കാം… അഷ്റഫ് അതും പറഞ്ഞുകൊണ്ട് ഫോൺ വച്ചതും രുദ്രൻ ഗിരിയെ വിളിച്ചു…എന്താ സാർ… ഫോൺ എടുത്തതും ഗിരി ചോദിച്ചു..
ഗിരി നാളെ medicare ഹോസ്പിറ്റലിലെ Dr. വിനായകനെ പൊക്കണം… ആർക്കും സംശയമൊന്നും തോന്നരുത്….ശരി സാർ… ഞാൻ വിളിക്കാം… അവൻ അതും പറഞ്ഞുകൊണ്ട് ഫോൺ വച്ചു…രുദ്രൻ നേരെ അവിയും പിയയും ഒക്കെ ഇരിക്കുന്നിടത്തേക്ക് പോയി… രുദ്രൻ ചെല്ലുമ്പോൾ മൂന്നുപേരും എന്തൊക്കെയോ സംസാരിച്ചിരിക്കുന്നുണ്ട്..അവിനാശ്… ഇനി മുന്നോട്ട് എന്താ തന്റെ തീരുമാനം…ഞങ്ങളുടെ കൂടെ ഉണ്ടാവില്ലേ…അവനു ഓപ്പോസിറ്റ് ആയി ഇരുന്നുകൊണ്ട് രുദ്രൻ ചോദിച്ചു..
ഉവ്വ് സാർ… ഞാൻ എന്തെങ്കിലും അറിഞ്ഞാൽ അത് നിങ്ങളെ അറിയിക്കാം… ഡാഡിയോട് ഒന്ന് സംസാരിച്ച് നോക്കട്ടെ.. ഇത്രയും വലിയ തെറ്റുകൾ ഇനിയും ചെയ്യാൻ ഞാൻ ഡാഡിയെ അനുവദിക്കില്ല… അവി ദൃഢനിശ്ചയത്തോടെ പറഞ്ഞു…പക്ഷേ അവിനാശ്…സാർ പേടിക്കേണ്ട.. ഞാൻ ഒരിക്കലും നിങ്ങളുമായി കണക്ഷൻ ഉള്ളത് ഡാഡിയോട് പറയില്ല.. ഞാൻ ഡാഡി ഫോണിൽ സംസാരിച്ചത് കേട്ടു എന്ന രീതിയിൽ സംസാരിച്ചോളാം… രുദ്രനെ പറഞ്ഞ് മുഴുവൻ സമ്മതിക്കാതെ അവി പറഞ്ഞു..അത് മാത്രം അല്ല അവിനാശ് തന്റെ സേഫ്റ്റി കൂടി നോക്കേണ്ടേ… രുദ്രൻ ആശങ്കയോടെ പറഞ്ഞു…
അങ്ങനത്തെ പേടി വേണ്ട സാർ.. ഡാഡിക്ക് ഞാൻ കഴിഞ്ഞേ വേറെ എന്തും വേറെ ആരും ഉള്ളൂ. അതുകൊണ്ട് എന്റെ മേൽ ഒരു മണൽത്തരി വീഴുന്നതുപോലും ഡാഡിക്ക് സഹിക്കില്ല.. അതുകൊണ്ട് എന്റെ സേഫ്റ്റിടെ കാര്യം ആലോചിച്ച് സാർ വിഷമിക്കേണ്ട.. അവി ഒരു ചിരിയോടെ എന്നാൽ ആത്മവിശ്വാസത്തോടെ പറഞ്ഞു…മ്മ്.. രുദ്രൻ ഒന്ന് മൂളി…എങ്കിൽ ഞാൻ ഇറങ്ങാൻ നോക്കട്ടെ… അവി അവരോടായി ചോദിച്ചു…ഓക്കേ.. അവിനാശ് ഇങ്ങനെ ഒരു ഹെല്പ് ചെയ്യ്തു തരാൻ മനസ്സ് കാട്ടിയതിന് നന്ദി. ഒരു ചെറിയ ആവശ്യം കൂടി ഉണ്ടായിരുന്നു… രുദ്രൻ പറഞ്ഞു..എന്താ സാർ…എനിക്ക് DDയുടെ നമ്പർ ഒന്ന് സംഘടിപ്പിച്ചു തരാൻ പറ്റുമോ തനിക്ക്…
അതിനെന്താ സാർ… ഡാഡിയുടെ ഫോണിൽ ഉണ്ടാവും. അത് ഞാൻ സാറിന് അയച്ചു തരാം…
താങ്ക്സ് അവിനാശ്… രുദ്രൻ പറഞ്ഞു..അതിന് അവി ഒന്ന് ചിരിച്ചതേ ഉള്ളൂ.. എങ്കിൽ ഞാൻ പോകട്ടെ… അവി അത് പറഞ്ഞുകൊണ്ട് പുറത്തേക്ക് പോകാനായി തിരിഞ്ഞു… പിന്നെ എന്തോ ഓർത്തതുപോലെ പിയയുടെ നേരെ തിരിഞ്ഞുകൊണ്ട് അവളെ വിളിച്ചു…എന്താ അവിനാശ്.. പിയ അവനെ നോക്കികൊണ്ട് ചോദിച്ചു…പിയ.. തന്നോട് എങ്ങനെ പറയണം എന്ന് എനിക്കറിയില്ല.. തെറ്റ് മുഴുവൻ എന്റെ ഭാഗത്ത് തന്നെ ആണ്.. എന്നാലും തനിക്ക് എന്നോട് ക്ഷമിക്കാൻ കഴിയുമോ.. ഞാൻ തന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. പക്ഷേ അന്ന് താൻ ആ റിപ്പോർട്ട് ഡാഡിയെ കുറിച്ച് എഴുതിയപ്പോൾ എന്തോ എനിക്ക് ഒന്നും വിശ്വസിക്കാൻ പറ്റിയില്ല.. അതാണ് അന്ന് അങ്ങനെ ഒക്കെ ഞാൻ റിയാക്ട് ചെയ്യ്തത്… പിന്നെ അന്ന് ഹോട്ടലിൽ തന്നെ അപമാനിക്കാൻ ശ്രമിച്ചതും താൻ ഡാഡിയോട് ചെയ്തതിലുള്ള ദേഷ്യത്തിൽ ആണ്. ഒരിക്കലും ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു. ഇപ്പൊ എനിക്ക് അറിയാം ഞാൻ നഷ്ടപ്പെടുത്തിയത് എത്രത്തോളം വിലമതിക്കാൻ ആവാത്തത് ആണെന്ന്… അത് പറയുമ്പോൾ അവിയുടെ ശബ്ദത്തിൽ ഒരു വല്ലാത്ത നഷ്ടബോധം ഉണ്ടായിരുന്നു. അത് കേട്ടതും അഭിയുടെ കൈകൾ പിയയുടെ കൈകളിൽ മുറുകി. പെട്ടന്ന് കൈയിൽ ഒരു മുറുക്കം തോന്നി അഭിയെ തിരിഞ്ഞു നോക്കിയപിയയുടെ കണ്ണുകൾ അഭിയുടെ മുഖത്തെ ഭാവം കണ്ടതും വിടർന്നുപോയി. കുശുബ് പിടിച്ച ഒരു കുഞ്ഞിന്റെ ഭാവം ആയിരുന്നു അപ്പോൾ അവന്റെ മുഖത്ത്.. ആദ്യമായി ആണ് പിയ അഭിയുടെ മുഖത്ത് അങ്ങനെ ഒരു ഭാവം കാണുന്നത്. പിയക്ക് അഭിയെ തന്നെ നോക്കിയിരിക്കാൻ തോന്നി. അത്രയും ക്യൂട്ട് ആയിട്ടുണ്ടായിരുന്നു അവനെ കാണാൻ..
സാരമില്ല അവിനാശ്. താൻ കാരണം എന്റെ ജീവിതത്തിൽ നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളൂ.. അന്ന് അങ്ങനെ ഒരു ബ്രേക്കപ്പ് നടന്നില്ലായിരുന്നെങ്കിലും നമ്മുടെ ബന്ധം അധികം മുന്നോട്ട് പോകില്ലായിരുന്നു. ഇന്നല്ലങ്കിൽ നാളെ ആയി നമ്മൾ പിരിഞ്ഞേനെ.. പിന്നെ അന്ന് ഹോട്ടലിൽ നടന്നതിന് തന്നോട് എനിക്ക് ദേഷ്യം ഒന്നുമില്ല. കാരണം ഞാൻ ഇപ്പൊ ജീവിക്കുന്ന ജീവിതം കിട്ടാൻ ആ ഇൻസിഡന്റ് ഒരു കാരണം ആയി.. അല്ലെങ്കിൽ ഇങ്ങനെ ഒരു ബന്ധം ഞങ്ങൾക്ക് ഇടയിൽ വരില്ലായിരുന്നു. തന്റെ കൈയിൽ കൊടുത്തിട്ടുള്ള അഭിയുടെ കൈയിൽ മുറുകെ പിടിച്ചിട്ടാണ് പിയ അത് പറഞ്ഞത്..
അതുകൊണ്ട് ഒരു ക്ഷമ പറച്ചിലിന്റെ ആവശ്യം ഒന്നും ഇല്ല.. നമുക്ക് നമ്മുടെ റിലേഷൻ സ്റ്റാർട്ട് ചെയ്തിരുന്ന സമയത്തെപോലെ നല്ല സുഹൃത്തുക്കൾ ആയി ഇരിക്കാം.. പിയ അവനെ നോക്കി പറഞ്ഞു…
അതിന് അവിയും സമ്മതം മൂളി.. അധികം വൈകാതെ അവി അവരോട് യാത്ര പറഞ്ഞു പോയി…അഷ്റഫ് വിളിച്ചിരുന്നു എന്നെ… അവി പോയി കുറച്ച് കഴിഞ്ഞതും രുദ്രൻ പിയയോടും അഭിയോടും ആയി പറഞ്ഞു…എന്താ കാര്യം രുദ്രേട്ടാ…ആ ഡോക്ടർ ഇല്ലേ Dr. വിനായകൻ.. അയാൾ നാളെ കഴിഞ്ഞാൽ ഹോസ്പിറ്റലിൽ ലീവ് ആണത്രേ.. എന്തോ യാത്ര ഒക്കെ പോകാൻ ആണെന്ന് ആണ് അറിഞ്ഞത്…അയാൾ പോയാൽ നമ്മൾ വിചാരിച്ചത് പോലെ ഒന്നും നടക്കില്ലല്ലോ രുദ്രേട്ടാ.. പിയ ആശങ്കയോടെ പറഞ്ഞു..അതിന് അയാൾ പോയാൽ അല്ലേ.. അവൻ നാളെ നമ്മുടെ കസ്റ്റഡിയിൽ ആകും അതും ഒരു മനുഷ്യകുഞ്ഞുപോലും അറിയാതെ. ഞാൻ ഗിരിയെ വിളിച്ചിട്ടുണ്ട്… രുദ്രൻ ഒരു ചിരിയോടെ പറഞ്ഞു..
ആണോ… അയാളെ നമ്മുടെ കൈയിൽ കിട്ടിയാൽ എല്ലാം നമുക്ക് വെളിച്ചത് കൊണ്ടുവരാം.. പിയ സമാധാനത്തോടെ പറഞ്ഞു..മ്മ്.. പിന്നെ അഷ്റഫ് ഒരു കാര്യം കൂടി പറഞ്ഞു.. കാശി ഫോഴ്സിനെ ആവശ്യപ്പെട്ട് വിളിച്ച നമ്പറും ലോനപ്പന്റെ നമ്പറും ഒരേ ടവർ ലൊക്കേഷനിൽ ആക്റ്റീവ് ആയിരുന്നു എന്ന്… കുറച്ചുനേരം മാത്രമേ ആക്റ്റീവ് ആയിരുന്നുള്ളൂ പോലും അപ്പോഴേക്കും അത് ഡിസ്ക്കണക്ട് ആയെന്ന്.. കുറച്ചുകൂടി സമയം ആക്റ്റീവ് ആണെങ്കിൽ ലൊക്കേഷന്റെ കാര്യത്തിൽ നമുക്ക് കുറച്ചുകൂടി വ്യക്തത വന്നേനെ… രുദ്രൻ പറഞ്ഞു..
അപ്പൊ ഈ ലോനപ്പൻ എന്ന് പറയുന്ന ആൾ നാട്ടിൽ ഉണ്ടോ ഇപ്പൊ. അച്ഛന്റെ കൈയിൽ അയാളുടെ us നമ്പർ ആണ് ഉള്ളത്. അയാൾ അവിടെ ആണെന്ന് ആണ് രണ്ടുദിവസം മുൻപ് വിളിച്ചപ്പോൾ വരെ പറഞ്ഞത് എന്നാ അച്ഛൻ പറഞ്ഞത്… അപ്പൊ അത് എന്താ അങ്ങനെ.. രണ്ട് ദിവസം കൊണ്ട് അയാൾ നാട്ടിൽ എത്തിയോ… പിയ ആരോടെന്നില്ലാതെ പറഞ്ഞു…ഈ കേസ് ആകെ കുഴഞ്ഞു മറിയാണല്ലോ രുദ്രേട്ടാ.. നമ്മൾ ഒരു സൈഡിൽ നിന്ന് സത്യങ്ങളുടെ ചുരുൾ അഴിച്ചു വരുമ്പോൾ മറുസൈഡിൽ അത് കൂടുതൽ മുറുകാണല്ലോ… പിയ നിരാശയോടെ പറഞ്ഞു…
ഹേയ്.. നിരാശപ്പെടല്ലേ.. നമ്മൾ വളരെ അടുത്തെത്തിക്കഴിഞ്ഞു സത്യങ്ങളുടെ..
ഇനി ഒരുപാട് സമയം ഒന്നും ഇല്ല എല്ലാ സത്യങ്ങളും മറനീക്കി പുറത്തുവരാൻ… രുദ്രൻ ആത്മവിശ്വാസത്തോടെ പറഞ്ഞു…മ്മ്… പിയ അതിന് ഒന്ന് മൂളി… പിന്നെയും കുറച്ചുനേരം കാര്യം പറഞ്ഞിരുന്നിട്ടാണ് അഭിയും പിയയും പോകാനായി ഇറങ്ങിയത്…
………….
അഭിയും പിയയും കുറച്ച് വൈകി ആണ് അവരുടെ വീട്ടിൽ എത്തിയത്…ആ നിങ്ങൾ എത്തിയോ.. കഴിക്കാൻ എടുക്കട്ടെ മക്കളെ.. അവരെ കണ്ടതും സാവിത്രിയമ്മ ചോദിച്ചു…വേണ്ടാ അമ്മേ ഞങ്ങൾ കഴിച്ചതാണ്… അമ്മയും ആമിയും കഴിച്ചില്ലേ… അഭി മേശപുറത്ത് നിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടിച്ചുകൊണ്ട് അഭി ചോദിച്ചു…ഞങ്ങൾ കഴിച്ചതാടാ…. സാവിത്രിയമ്മ അതും പറഞ്ഞുകൊണ്ട് ഭക്ഷണം എടുത്ത് വെക്കാൻ ആമിയെ ഏൽപ്പിച്ചിട്ട് കിടക്കാനായി പോയി… ആമിയും പിയയും കൂടി എല്ലാം അടുക്കി എടുത്തു വച്ചു…എങ്കിൽ ഞാനും കിടക്കാൻ പോകട്ടെ ഏട്ടത്തി.. എല്ലാം കഴിഞ്ഞതും ആമി പിയയോടായി ചോദിച്ചു…
ശരി മോളെ… പിയ ഓക്കേ പറഞ്ഞതും ആമിയും ഉറങ്ങാൻ ആയി പോയി. പിയ റൂമിലേക്ക് ചെല്ലുമ്പോൾ അഭി കുളിച്ച് വന്ന് ബെഡിൽ കിടക്കുന്നുണ്ടായിരുന്നു. പിയ നേരെ നൈറ്റ് ഡ്രെസ്സും എടുത്ത് ബാത്റൂമിലേക്ക് കയറി… പിയ ഫ്രഷ് ആയി വരുമ്പോഴും എന്തോ കാര്യമായി ചിന്തിച്ച് കിടക്കുന്ന അഭിയെ ആണ് കാണുന്നത്…എന്താണ് മകനേ ഇത്ര കാര്യമായ ആലോചന… പിയ അവന് അടുത്തായി കിടന്നുകൊണ്ട് കളിയോടെ ചോദിച്ചു..
അവളുടെ ശബ്ദത്തിലെ കുറുമ്പ് കേട്ടതും അഭി അവൾക്ക് നേരെ തിരിഞ്ഞു കിടന്നുകൊണ്ട് കുസൃതിയോടെ പറഞ്ഞു..
അല്ല ഞാൻ ഇന്നെന്റെ പൊണ്ടാട്ടി അവളുടെ സുഹൃത്തിനോട് പറഞ്ഞത് ആലോചിച്ച് കിടന്നതായിരുന്നു.. അത്രയും സന്തോഷം നിറഞ്ഞതാണോ എന്റെ കൂടെ ഉള്ള ജീവിതം….
ഏയ്യ്… അത് ഞാൻ ചുമ്മാ അവിയെ ചൂട് പിടിപ്പിക്കാൻ പറഞ്ഞതല്ലേ. അല്ലെങ്കിൽ അവൻ കരുതില്ലേ അവൻ എന്നെ തേച്ചതുകൊണ്ട് ഞാൻ ആകെ സങ്കടത്തിൽ ആണെന്ന്… കുറുമ്പോടെ ഉള്ള പിയയുടെ മറുപടി കേട്ടതും അഭിയുടെ മുഖം വീർത്തു…അച്ചോടാ… സോ ക്യൂട്ട്.. നന്ദന്റെ മുഖം ഇങ്ങനെ വീർത്തുകാണുമ്പോൾ എന്തൊരു രസമാ.. ഈ കുശുമ്പ് പിടിച്ച മുഖം കാണാൻ നല്ല രസമുണ്ട് ട്ടോ… അഭിയുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് പിയ പറഞ്ഞു..പോടീ… അഭി അവളുടെ കൈ തട്ടി മാറ്റികൊണ്ട് തിരിഞ്ഞു കിടന്നു…ഈശ്വരാ ഈ ഗൗരവക്കാരൻ ആയി നടന്നിരുന്ന എന്റെ നന്ദന്റെ ഉള്ളിൽ ഇങ്ങനെ ഒരു കുശുമ്പൻ ഉണ്ടായിരുന്നോ… പിയ ഉള്ളിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞു കിടക്കുന്ന അഭിയെ പിന്നിൽ നിന്നും പുണർന്നു…
എന്റെ നന്ദൻ പിണങ്ങിയോ… പിയ അഭിയുടെ കാതിലായി പതിയെ ചോദിച്ചു.. അഭി ഇക്കിളിയോടെ തല വെട്ടിച്ചു. അത് കണ്ടപ്പോൾ പിയക്ക് ഹരമായി.. അവൾ പിന്നെയും അവന്റെ കാതിനടുത്തായി ഊതി…ചുമ്മാ ഇരി പെണ്ണേ… അഭി അവളെ തോളുകൊണ്ട് തട്ടിക്കൊണ്ടു പറഞ്ഞു… അവൾ പക്ഷേ പിന്നെയും പിന്നെയും അത് തന്നെ ചെയ്തുകൊണ്ടിരുന്നു.. അവസാനം അഭി അവളുടെ മറിച്ചിട്ടുകൊണ്ട് അവളുടെ മേലേക്കായി അമർന്നു…
എന്തേ ഇനി എന്റെ പെണ്ണിന് എന്നെ ഇക്കിളി ആക്കേണ്ടേ… പെട്ടന്നുള്ള അഭിയുടെ പ്രവർത്തിയിൽ അവനെ മിഴിച്ചു നോക്കുന്ന പിയയോടായി അഭി കുസൃതിയോടെ ചോദിച്ചു…ന.. നന്ദൻ… പിയ വിറയലോടെ വിളിച്ചു.. അഭിയുടെ മുഖത്ത് കുസൃതി മാറി അവിടെ മറ്റെന്താല്ലാമോ ഭാവം നിറഞ്ഞു… അവൻ അവളുടെ കണ്ണിലേക്കു നോക്കികൊണ്ട് അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നു.. അവന്റെ ചുണ്ടുകളും കൈകളും അവളുടെ ശരീരം മുഴുവൻ പതിയെ സ്വന്തമാക്കി.. വസ്ത്രങ്ങൾ അഴിഞ്ഞു വീണു… അവസാനം ഏതോ ഒരു ചെറുനോവോടെ നന്ദൻ അവന്റെ ശ്രീയെ എല്ലാ രീതിയിലും സ്വന്തമാക്കി…
……തുടരും…

by