രചന:കണ്ണൻ്റെ മാത്രം
കമ്പനിയുടെ ഓണർമാരിൽ ഒരാളായ ജേക്കബിന്റെ മകൾ ഹന്ന ജേക്കബിന്റെ ബാംഗ്ലൂരിലെ Hanna’s spa & beauty parlour ഇൽ നിന്ന് കോടികളുടെ മയക്കുമരുന്ന് കണ്ടെത്തി… അവിടെ നിന്ന് മയക്കുമരുന്ന് സപ്ലൈ ഉണ്ടെന്ന് ബാംഗ്ലൂർ പോലീസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് റെയ്ഡ് നടന്നത്… പെൺവാണിഭവും ഈ പാർലറിന്റെ മറവിൽ നടക്കുന്നുണ്ട് എന്ന് പോലീസ് കണ്ടെത്തി… അതിന് വേണ്ടുന്ന തെളിവുകൾ അവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്… ഹന്ന ജേക്കബിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല… അവർക്ക് വേണ്ടിയുള്ള ഊർജിതമായ അന്വേഷണം നടക്കുന്നുണ്ട്… കേരളത്തിലേക്ക് കടന്നതായിട്ടുള്ള ബാംഗ്ലൂർ പോലീസിന്റെ സംശയപ്രകാരം കേരള പോലീസും അവർക്ക് വേണ്ടിയിട്ടുള്ള തിരച്ചിൽ തുടങ്ങിയിട്ടുണ്ട്…
മോനേ… ഇത്… ടീവിയിലെ ന്യൂസ് കണ്ട ഞെട്ടലിൽ തന്നെ വിൻസെന്റ് ആദത്തോട് ചോദിച്ചു…സത്യമാണ് വല്യ പപ്പാ.. ഞാൻ ഇന്നലെ അറിഞ്ഞിരുന്നു ഇതിനെ കുറിച്ച് എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ട്… ഇതിൽ പറഞ്ഞതുപോലെ ഒന്നുമല്ല കാര്യങ്ങൾ… അതിലും രൂക്ഷമാണ് അവസ്ഥ… അവളുടെ ആ പാർലറിന്റെ മറവിൽ വലിയ വലിയ പാർട്ടികളിൽ ഒക്കെ പെൺകുട്ടികളെ സപ്ലൈ ചെയ്യാറുണ്ട് എന്ന്… അവളും അങ്ങനെ പോകാറുണ്ടത്രേ… ബാംഗ്ലൂരിലെ വിലകൂടിയ വേ***കളിൽ ഒന്നാണ് അവൾ എന്ന എന്റെ ഫ്രണ്ട് പറഞ്ഞത്… അവന് ആദ്യമേ അറിയാമായിരുന്നു എന്ന്.. ജോയോട് അവൻ നേരത്തേ പറഞ്ഞിരുന്നുത്രെ… ആദം അത് പറഞ്ഞതും വിൻസെന്റ് ഗ്രേസിയമ്മയെ നോക്കി…. അവർ ആരുടേയും മുഖത്തേക്ക് നോക്കാതെ തലയും കുമ്പിട്ടിരുന്നു…
ജോ പലപ്രാവശ്യം അവൾ ശരിയല്ല എന്ന് പറഞ്ഞപ്പോഴും അവർ അത് വിശ്വസിക്കാതെ അവൻ അവളെ കല്യാണം കഴിക്കാതിരിക്കാൻ വെറുതെ പറയുന്നതാണെന്നാണ് വിശ്വസിച്ചിരുന്നത്… അതിന്റെ പേരിൽ ആണ് ജോയുമായിട്ട് അവർ അകന്നതു തന്നെ… അയാൾ ഇതെല്ലാം ആലോചിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അടുത്ത വാർത്ത ടീവിയിൽ പറഞ്ഞത്… അത് കണ്ടതും എല്ലാവരും ഞെട്ടി തരിച്ചു നിന്നു…..
ഇപ്പോൾ കിട്ടിയ വാർത്ത ഹന്ന ജേക്കബിന്റെ മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി… സെർച്ചിങ്ങിനായി അവരുടെ വീട്ടിൽ എത്തിയ പോലീസാണ് വിഷം കഴിച്ച് മരിച്ച നിലയിൽ അവരെ കണ്ടെത്തിയത്… ഡോക്ടർ എത്തി മരണം സ്ഥിദീകരിച്ചു… ബോഡികൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്… മകളുടെ ന്യൂസ് അറിഞ്ഞ മനോവിഷമത്തിൽ ആവും അവർ ഇങ്ങനെ ഒരു പ്രവർത്തി ചെയ്‌തെതെന്നാണ് ബന്ധുക്കൾ പറയുന്നത്… ഹന്ന ജേക്കബ് ഇപ്പോഴും മിസ്സിംഗ് ആണ്… അവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടർന്നുകൊണ്ടിരിക്കുന്നു….
ഇച്ചായാ… ജേക്കബ് ചേട്ടായി… എല്ലാവരും ഞെട്ടി നിൽക്കുമ്പോൾ ആണ് തെരേസ ജോനാഥന്റെ അടുത്ത് അത് പറഞ്ഞത്….ചതിച്ചല്ലോ കർത്താവേ… ജോനാഥൻ നെഞ്ചിൽ കൈവച്ച് ഇരുന്നുപോയി അവിടെ…ഇച്ചായാ… തെരേസ ജോനാഥനെ പിടിച്ചുകൊണ്ട് അടുത്തേക്ക് ഇരുന്നു…
തെരേസെ…. നമ്മുടെ ജേക്കബ്… അയാളുടെ കണ്ണുകളിൽ കണ്ണുനീർ തെളിഞ്ഞു…നാഥാ.. ഇവിടെ ഇങ്ങനെ സങ്കടപ്പെട്ടിരിക്കാതെ ജേക്കബിന്റെ വീട് വരെ ഒന്ന് പോകാൻ നോക്ക്… ഞാനും വരാം… വിൻസെന്റ് പറഞ്ഞു…ശരി അളിയാ.. അയാൾ അതും പറഞ്ഞ് ഡ്രസ്സ് മാറുവനായി പോയി…
ഗ്രേസിയമ്മ മാത്രം അപ്പോഴും ഒരു പകപ്പിൽ ആയിരുന്നു.. അവർക്ക് കണ്ടതും കേട്ടതും ഒന്നും അപ്പോഴും വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല… ഇവൾക്ക് വേണ്ടിയാണല്ലോ ജോയെ ഇത്രേം വേദനിപ്പിച്ചത് എന്ന ചിന്ത അവരെ ആകെ തകർത്തു….
……………………
ജിത്തുവിന്റെയും മനുവിന്റെയും മരണം കണ്ട വിഷമത്തിൽ തകർന്നിരിക്കുന്ന വീരനെ അവിടെ ഉള്ള ഓരോരുത്തരും സംതൃപ്തിയോടെ നോക്കി…എന്താ വീരാ.. അവരുടെ ജീവൻ പോകുമ്പോഴുള്ള പിടച്ചിൽ നേരിട്ട് കണ്ട് ലഹരി പിടിച്ചില്ലേ… ഇനി നിനക്കുള്ള ശിക്ഷയാണ്.. പക്ഷേ അത് വിധിക്കാൻ പോകുന്നത് ഞാനല്ല നീ മൂലം നഷ്ടങ്ങൾ സംഭവിച്ച ഇവർ മൂവരും ചേർന്നാണ്… അത് നിന്റെ മരണമാണെങ്കിൽ പോലും…. ജോ അയാളെ നോക്കി പറഞ്ഞു…
മരിക്കരുത് മോനേ… ഒറ്റയടിക്കുള്ള മരണം അയാൾക്കുള്ള ശിക്ഷയാവില്ല… ഇയാള് നരകിക്കണം… നരകിച്ച് വേണം ചാകാൻ….അമ്മായി ദേഷ്യത്തോടെ അയാളെ നോക്കികൊണ്ട് പറഞ്ഞു…
അതേ മോനേ… നരകിക്കണം… പക്ഷേ അതൊരിക്കലും തറവാട്ടിൽ ഇവന്റെ മക്കൾ ഒരുക്കികൊടുക്കുന്ന സുഖസൗകര്യത്തിൽ ആകരുത്… ആരും ഇയാളെ അറിയാത്ത ഒരിടത്തു പുഴുത്ത പട്ടിക്ക് സമമായി കിടന്ന് നരകിക്കണം… മുത്തശ്ശി വല്ലാത്തൊരു പകയോടെ പറഞ്ഞു….
അവരുടെ രണ്ടുപേരുടെയും അഭിപ്രായം കേട്ടപ്പോൾ ജോ നോക്കിയത് നിധിയെ ആണ്… വീരനെ തന്നെ നോക്കി ഒന്നും മിണ്ടാതെ നിൽപ്പാണ് ആള്…
നിധി എന്താ നിന്റെ അഭിപ്രായം…. അവൻ ചോദിച്ചു….അവർ പറഞ്ഞതുപോലെ മതി ഇച്ചായാ… പക്ഷേ അതിന് മുൻപ് ഒരാളും തിരിച്ചറിയില്ല ഇയാളെ എന്ന് ഉറപ്പ് വരുത്തണം അതുപോലെ നാവടക്കം മൊത്തം തളർത്തണം ഇയാളുടെ…. അവർ പറയുന്നതെല്ലാം കേട്ടിട്ടും അല്പം പോലും പതർച്ച ഇല്ലാതെ അഹങ്കാരത്തോടെ ഇരിക്കുന്ന വീരനെ നോക്കി നിധി പറഞ്ഞു…അത് കേട്ടതും അയാളുടെ കണ്ണുകളിൽ ഭയം തെളിഞ്ഞു….
സുറുമി… അതിപ്പോ…അതിനുള്ള മെഡിസിൻ ഉണ്ട് ഇക്കാ.. നമ്മൾ മൊത്തമായി തളരും എന്നാലോ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഓരോ വേദനയും അറിയുകയും ചെയ്യും… ഞാൻ മീരയോട് പറഞ്ഞ് എടുപ്പിക്കാം അത്..അല്ലാതെ നമുക്കത് വാങ്ങാൻ ഒന്നും പറ്റില്ല.. മീരയുടെ സ്വന്തം ഹോസ്പിറ്റൽ ആയതുകൊണ്ട് അവൾക്ക് അത് എങ്ങനെയും സംഘടിപ്പിക്കാൻ പറ്റും…… അതുവരെ ഇയാൾ ഇവിടെ കിടക്കട്ടെ…. നിധി പറഞ്ഞു…എങ്കിൽ അതിന് മുൻപ് നിനക്ക് ഒരു കാഴ്ച്ച കാണിച്ചുതരാം വീരാ… ജോ അത് പറഞ്ഞുകൊണ്ട് മുത്തശ്ശിക്ക് നേരെ തിരിഞ്ഞു…
മുത്തശ്ശി എന്നോട് ക്ഷമിക്കണം… ഇയാളോടുള്ള ദേഷ്യം കൊണ്ട് മാത്രമല്ല ഞാൻ ഇങ്ങനെ ഒരു കാര്യം ചെയ്യ്തത്.. അവന്റെ കയ്യിലിരിപ്പ് അത്രയും മോശമാണ്.. മറ്റൊരു വീരദത്തൻ ആയിട്ടായിരുന്നു അവന്റെ വളർച്ച… മരിക്കില്ലായിരിക്കും പക്ഷേ എന്താ അവന് സംഭവിക്കുക എന്ന് എനിക്ക് കൃത്യമായി പ്രെഡിക്റ്റ് ചെയ്യാൻ പറ്റില്ല… ജോ അത് പറഞ്ഞതും അവർ കാര്യം മനസിലാകാതെ ജോയെ നോക്കി… ജോ തന്റെ കൈയിൽ ഉള്ള മൊബൈൽ വീരനും ബാക്കി ഉള്ളവർക്കും കാണുന്ന രീതിയിൽ പിടിച്ചു…. അതിൽ അമന്റെ കാർ പോകുന്നതാണ് കണ്ടത്… അവർ നോക്കികൊണ്ടിരിക്കലെ തന്നെ അമന്റെ കാറിലേക്ക് ഒരു ലോറി ഇടിച്ചു കയറി..
Noooo…. വീരൻ ഉറക്കെ അലറിക്കൊണ്ട് ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു… അയാൾക്ക് നിൽക്കാൻ പറ്റാതെ നില തെറ്റി താഴേക്ക് വീണു….
ഹാ… വീരന് ഷോക്ക് ആയെന്ന് തോന്നുന്നു…. ഇച്ചു ഒരു പുച്ഛത്തോടെ ചോദിച്ചു….എടാ… നീയൊക്കെ അവനെ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞിട്ടല്ലെടാ നായേ ഞാൻ നീ പറഞ്ഞതൊക്കെ ചെയ്യ്തത്… എന്നിട്ടും എന്റെ കുഞ്ഞിനെ നീ…. അയാൾ അവിടെ കിടന്നുകൊണ്ട് അലറി…
തന്നോട് ഞങ്ങൾ പറഞ്ഞോടോ അവനെ ഞങ്ങൾ വെറുതെ വിടുമെന്ന്… ഇല്ലല്ലോ.. നിനക്ക് പ്രിയപെട്ടവന് കൊണ്ടപ്പോ നിനക്ക് നൊന്തു അല്ലേ…. അതുപോലെ ഞങ്ങൾ ഓരോരുത്തർക്കും പ്രിയപെട്ടവരെ ആണ് നീ തൊട്ടുകളിച്ചത്…
നാ******* ഇതിന് നിനക്ക് മാപ്പില്ല… അയാൾ അലറി…
അടുത്തനിമിഷം അയാളുടെ നട്ടെല്ല് നോക്കി ഇച്ചു ആദ്യ പ്രഹരമേൽപ്പിച്ചിരുന്നു…ആാാാ… അയാൾ അലറി കരഞ്ഞു…. പക്ഷേ ഇച്ചുവിന്റെ കൈയിലെ ദണ്ട് പിന്നെയും പിന്നെയും അവിടെ പതിച്ചു… അയാളുടെ നട്ടെല്ല് തല്ലി തകർത്തതിന് ശേഷമാണ് ഇച്ചു അടി നിർത്തിയത്… ആ മുറിയിൽ ആകെ അയാളുടെ ദയനീയമായ കരച്ചിൽ മുഴങ്ങി കേട്ടു.. എല്ലാവർക്കും അതൊരു സംഗീതമായി ആണ് തോന്നിയത്…മോനേ.. അമൻ.. മുത്തശ്ശി അല്പം വിഷമത്തോടെ ചോദിച്ചു…അവനെ ഉപദേശിച്ചു നേരെയാക്കേണ്ട സമയം എല്ലാം കഴിഞ്ഞു മുത്തശ്ശി… മറ്റൊരു വീരൻ ആയാണ് അവൻ വളർന്നുകൊണ്ടിരിക്കുന്നത്… ഒരുപാട് പേർക്ക് അവൻ ദ്രോഹം ചെയ്തിട്ടുണ്ട്…. ജോ പറഞ്ഞു….
ശരിയാ അമ്മേ.. എന്റെ മോനും ഭർത്താവും അടക്കം അവിടത്തെ ആണുങ്ങൾ എല്ലാം ഇയാളുടെ വാക്കിന്റെ പുറത്ത് ഒത്തിരി ദുഷ്പ്രവർത്തികൾ ചെയ്യത് കൂട്ടിയിരുന്നു.. ഇയാൾ ഇല്ലാതെ ആയാൽ തന്നെ കുറേ മാറ്റം വരും… ചാരു അമന്റെ ആക്‌സിഡന്റ് കണ്ടപ്പോൾ വിഷമിച്ചെങ്കിലും ജോ പറയുന്നത് കേട്ടപ്പോൾ അവർക്ക് തോന്നി അവൻ പറഞ്ഞത് സത്യം ആണെന്ന്..വിഷമിക്കേണ്ട അമ്മായി അവന് ഈ ആക്‌സിഡന്റ് ഉണ്ടാക്കിയവൻ ഇപ്പൊ പോലീസിന്റെ പിടിയിൽ ആയിട്ടുണ്ടാവും.. അവൻ പറയാൻ പോകുന്നത് ദാ ഇയാളുടെ പേരാകും… അവർ തന്നെ വെറുത്തോളും ഇയാളെ… ജോ വേദനയാൽ ഒരു പുഴുവിനെ പോലെ പുളയുന്ന വീരനെ നോക്കി അവജ്ഞയോടെ പറഞ്ഞു…
നിങ്ങൾ എന്നാൽ തറവാട്ടിലേക്ക് പൊക്കോളൂ അമ്മായി… ഇനിയും നേരം വൈകണ്ട… ഇയാള് ഇനിയൊരിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക് വരില്ല… നിധി അവരോട് പറഞ്ഞു…മുത്തശ്ശിയും ചാരുവും അതികം വൈകാതെ അവിടെ നിന്ന് പോയി…നിധി അവരോട് സംസാരിക്കുന്ന നേരത്താണ് ജോയുടെ ഫോൺ ബെല്ലടിക്കുന്നത്…. അവൻ അതും എടുത്ത് മാറി നിന്ന് സംസാരിച്ചു…
നിധി… ഇച്ചു… നിങ്ങൾ എന്റെ കൂടെ വാ… ഒരു കാര്യം ഉണ്ട്…. മുത്തശ്ശിയോടും ചാരുവും പോയതും ജോ നിധിയേയും ഇച്ചുവിനെയും കൂട്ടി ആ റൂമിൽ നിന്ന് പുറത്തേക്ക് പോയി….എന്താ ഇച്ചായാ…..
ഒരു ന്യൂസ് ഉണ്ട് നിധി… ജോ അതും പറഞ്ഞ് മൊബൈൽ എടുത്ത് ഹന്നയുടെ ന്യൂസ് അവർക്ക് കാട്ടികൊടുത്തു…. ഇച്ചുവും നിധിയും മിഴിഞ്ഞ കണ്ണോടെയാണ് എല്ലാം കണ്ടത്…ഇവൾ ഇത്രേയും പിഴയായിരുന്നോ… അതായിരുന്നു ഇച്ചുവിന്റെ ആദ്യ പ്രതികരണം….
ഇച്ചായാ.. അവളുടെ പേരെന്റ്സിന്റെ മരണം…. നിധി വിഷമത്തോടെ ചോദിച്ചു..അത് ഞാനും പ്രതീക്ഷിച്ചിരുന്നില്ല നിധി….. അവർ ഇങ്ങനെ ഒരു കടുംകൈ ചെയ്യുമെന്ന്… അന്നത്തെ ആ ഇഷ്യൂവിന് ശേഷം ജേക്കബ് അങ്കിൾ ഒക്കെ അവളെ തള്ളിക്കളഞ്ഞപോലെ ആയിരുന്നു.. അതുകൊണ്ട് ഇങ്ങനെ ഒരു പ്രവർത്തി അവരുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ചില്ല…അപ്പൊ.. നീ ആയിരുന്നോ ഇതിന് പിന്നിൽ… ഇച്ചു ജോയോട് ചോദിച്ചു….അതേ… ഞാനാണ് അവളുടെ പാർലറിനു മറവിൽ നടക്കുന്ന എല്ലാ കൊള്ളരുതായ്മകളും പോലീസിൽ അറിയിച്ചത്… അവിടെ മയക്കുമരുന്ന് കൂടുതൽ വെപ്പിച്ചതും ഞാൻ തന്നെ ആണ്….
ഇച്ചായൻ എങ്ങനെ…ആൽബി.. അവനാണ് എനിക്ക് പകരം ബാംഗ്ലൂർ പോയി എല്ലാം സെറ്റ് ആക്കിയത്…പക്ഷേ ഇച്ചായാ… ആൽബിക്ക്…
ദേഷ്യമല്ലേ എന്നല്ലേ… അവന് എന്നോട് ദേഷ്യമായിരുന്നു… എന്നോട് മാത്രമല്ല ജീവിതത്തിനോട് തന്നെ ദേഷ്യമായിരുന്നു… അതിന് കാരണം ഹന്നയും….എനിക്ക് മനസിലായില്ല ഇച്ചായാ….എന്നേക്കാൾ മുൻപ് ഹന്ന അവനുമായി പ്രണയത്തിൽ ആയിരുന്നു… ഞാൻ ബിസിനസ് ഒക്കെ തുടങ്ങി അത് പച്ചപ്പിടിച്ചു കണ്ടപ്പോൾ ആണ് അവൾ എന്റെ പിന്നാലെ കൂടിയത്… അത് അവന് എന്നോട് ദേഷ്യമാക്കി.. പിന്നെ ഞാൻ അവളെ ഒഴിവാക്കി നിന്നെ കല്യാണം കഴിച്ചപ്പോൾ ഞാൻ അവളെ ചതിച്ചു എന്ന രീതിയിൽ അവൾ അവന്റെ മുൻപിൽ അഭിനയിച്ചു.. അതോടെ അവന് എന്നോടുള്ള ദേഷ്യം കൂടി… നീ തിരികെ വന്ന് നിന്റെ ഒളിച്ചോട്ടത്തിന് പിന്നിൽ അവർ ആണെന്ന് അറിഞ്ഞപ്പോൾ ആണ് അവളെ കുറിച്ച് ഞാൻ വിശദമായ അന്വേഷണം നടത്തിയത്…. അതിലാണ് ഈ കാര്യങ്ങൾ എല്ലാം അറിഞ്ഞത്… ആൽബിയെ കണ്ട് സംസാരിച്ചപ്പോൾ ആദ്യം അവൻ എന്നെ വിശ്വസിക്കാൻ കൂട്ടാക്കിയില്ലെങ്കിലും ഞാൻ നമ്മുടെ കൈയിൽ ഉള്ള തെളിവുകൾ എല്ലാം അവനെ കാണിച്ചു… അതോടെ അവൻ എന്തിനും നമ്മുടെ കൂടെ ഉണ്ടാകുമെന്നു ഉറപ്പ് തന്നു….
എന്ത് പെണ്ണാണ് ഇത്… വൃത്തികെട്ടവൾ… ഇനിയിപ്പോ എന്താ ജോ നിന്റെ പരിപാടി….ഈ ന്യൂസ് ചൂടോടെ അവളെ കാണിക്കണം… അത് കഴിഞ്ഞ് തീരുമാനിക്കാം എന്താ വേണ്ടതെന്ന്…
നിങ്ങൾ വാ….ഇച്ചായാ.. അയാൾ രക്ഷപ്പെടാൻ ശ്രമിക്കുമോ….ഇല്ല നിധി… ഇപ്പൊ അയാളിലേക്ക് ഒന്നും എത്തിയിട്ടില്ലല്ലോ.. ഇനി അതിന് ശ്രമിച്ചാലും ആൽബി ശ്രദ്ധിച്ചോളും… ജോ അതും പറഞ്ഞുകൊണ്ട് അവരെയും കൊണ്ട് ഹന്നയെ അടച്ചിട്ട റൂമിലേക്ക് പോയി…..
തുടരും….
ഗയ്‌സ്… ഇന്നലെ കാത്തിരുന്നു മടുത്തോ.. പറ്റിച്ചതല്ലാട്ടോ… മോന് ഇന്നലെ പുലർച്ചെ പനി കൂടി പിന്നെയും ഹോസ്പിറ്റലിലേക്ക് പോകേണ്ടി വന്നു… Ear ഇൻഫെക്ഷനും throat ഇൻഫെക്ഷനും ഒക്കെ ഉണ്ട്…. ഒന്നിനും സമയം ഉണ്ടായില്ല… സോറി ട്ടോ 😞😞

by