23/04/2026

താലി: ഭാഗം 3

രചന: ആയിഷ അക്ബർ

അവൻ വിരൽ ചൂണ്ടിയത് തന്നിലേക്കാണെന്നറിഞ്ഞതും കൃഷ്ണ ഒരു മരവിപ്പോടെ അങ്ങനെ നിന്നു…….വാതിലിനു പിറകിൽ അവളാണെന്ന അറിവുള്ളത് കൊണ്ട് താന്നെ രാഗിയുടെ കണ്ണുകൾചുവന്നു……രാഗിയുടെ ദേഷ്യം കാൻകെ കൃഷ്ണയേ ഓർത്തു സുധേവന് വല്ലാത്തൊരു സഹതാപം തോന്നിയിരുന്നു…….
ശരണ്യ യുടെ മനസ്സിൽ കൃഷ്ണയുടെ മുഖം പതിഞ്ഞതും അവളും ഒരു നിമിഷം നിശ്ചലമായി പോയിരുന്നു…….എന്നാൽ മുത്തശിയും ചെറിയമ്മയും അമ്മയും വാതിലിനു പിറകിലെ ആളെ കാണാൻ എത്തി നോക്കുമ്പോൾ മുഖം പൊത്തി കൊണ്ട് അവളാ വരാന്തയിലൂടെ ഉള്ളിലേക്കോടി…..

അകന്നു പോകുന്ന അവളുടെ കൊല്സിന്റെ ശബ്ദം ഉയർന്നു കേട്ടു….ആ കുട്ടിയാരാ ഇവിടുത്തെ…..
നന്ദിനി പതിയെ അത് ചോദിക്കുമ്പോൾ രാഗിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു….ഇവിടുത്തെ ജോലിക്കാരിയാണ്…എന്റെ മോളെ കാണാൻ വന്നിട്ട് ജോലിക്കാരിയെ ആണോ ഇഷ്ടപ്പെട്ടത് ….
രാഗി അല്പം നീരസത്തോടെ തന്നെയാണ് അത് ചോദിച്ചത്……നന്ദിനി പതിയെ ഇരുന്നിടത് നിന്നും എഴുന്നേറ്റു…..

ഞങ്ങൾക്കെല്ലാവർക്കും നിന്നേ ഇഷ്ടമായി മോളെ….പക്ഷെ….. അവൻ….
അവനെവിടെ പോയാലും ആരെയും ഇഷ്ടമാകാറില്ല എന്നത് കൊണ്ട് തന്നെ ഇവിടെ യൊരു കൊച്ചിനെ ഇഷ്ടമായി എന്ന് പറയുന്നത് ഞങ്ങളെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള ഒന്നാണ്…..അതിന് മറ്റൊന്നും തടസ്സമല്ല….മോളോട് ഞങ്ങളെല്ലാവരും ക്ഷമ ചോദിക്കുകയാണ്….ഏയ്…. അത് സാരമില്ല…..നന്ദിനി ഏറെ സങ്കടത്തോടെ അത് പറഞ്ഞപ്പോൾ ശരണ്യ ഒരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി പ്പോയി……

എങ്കിലും ആ പുഞ്ചിരിക്കു പിറകിലെ നോവ് എല്ലാവർക്കും അറിയാൻ കഴിഞ്ഞിരുന്നു…..ആ കുട്ടിയുടെ വീടെവിടെ യാണെന്ന് പറഞ്ഞാൽ….
ഞങ്ങൾക്ക് അന്ന്വേഷിക്കാമായിരുന്നു…..വിജയൻ അല്പം മടിയോടെ അത് ചോദിക്കുമ്പോൾ രാഗിയും ദേഷ്യത്തോടെ അകത്തേക്ക് കയറി പോയിരുന്നു…..
മറുപടി പറയാൻ സുദേവനും നന്നേ പ്രയാസം തോന്നി…..അവൾ….. കൃഷ്ണ…..
എന്റെ സഹോദരിയുടെ മോളാണ്……
സുധേവൻ അത് പറയുമ്പോൾ എല്ലാവരുടെ കണ്ണുകളും ഒന്ന് തിളങ്ങി….കൃഷ്ണ……
ആ പേര് കാർത്തി മനസ്സിലൊന്നുരുവിട്ടു….

അവളും അളിയനും ഒരു ആക്‌സിഡന്റിൽ മരിച്ചു പോയി……അവരുടെ വീട്ടിലായിരുന്നു കൃഷ്ണ ഇത്ര നാളും …. ഇങ്ങോട്ട് ഞ്ഞാൻ കൂട്ടി കൊണ്ട് വന്നിട്ട് ഒരാറ് മാസമൊക്കെയേ ആയിക്കാണു……
സുദേവൻ അത് പറഞ്ഞതും കാർത്തി ക്കെന്തോ മനസ്സിൽ വല്ലാത്തൊരെരിച്ചിൽ തോന്നി…..എനിക്കാ കുട്ടിയോടൊന്ന് സംസാരിക്കണം……അവനത് പറഞ്ഞത് പെട്ടെന്നായിരുന്നു…..അവന്റെ പരിചയമില്ലാത്ത പെരുമാറ്റത്തിൽ അവരെല്ലാം ഒരു നിമിഷം അന്താളിച്ചു പോയിരുന്നു…..
ഏത് പെൺകുട്ടിയെ കണ്ടാലും ഇഷ്ടമല്ലെന്ന് പറയുന്നവനാണ്…..വാതിലിനു മറവിൽ നിന്നല്പം കണ്ടപ്പോഴേക്കും ഇഷ്ടമായെന്ന് പറയുന്നത്…..

എന്താണെന്ന് മനസ്സിലാവാതെ എല്ലാവരും പരസ്പരം നോക്കി……അങ്കിൾ… ഞാൻ…. എനിക്കൊന്ന് സംസാരിക്കാൻ പറ്റുമോ….സുധേവനോട് അവൻ വീണ്ടും അത് തന്നെ ആവർത്തിച്ചപ്പോൾ സുദേവൻ ഇരുന്നിടത് നിന്നും എഴുന്നേറ്റു……ഞാൻ…. ഞാനൊന്ന് സംസാരിക്കട്ടെ……അയാൾ അത് പറഞ്ഞു അകത്തേക്ക് പോകുമ്പോൾ അവൾ രക്ഷപ്പെടുകയാണെങ്കിൽ ആകട്ടെയെന്ന് മാത്രമായിരുന്നു മനസ്സിൽ…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

മോളെ കൃഷ്ണാ….ആ കുഞ്ഞു മുറിയുടെ വാതിൽ തുറന്നയാൾ അവളെ വിളിച്ചു…..കട്ടിലിൽ കമിഴ്ന്നു കിടക്കുകയായിരുന്നു അവൾ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ടെഴുന്നേറ്റു…..ആ പയ്യന് മോളോടൊന്ന് സംസാരിക്കണം പോലും….വേണ്ട അമ്മാവാ….. എനിക്കതൊന്നും വേണ്ടാ….ആരോടും സംസാരിക്കുക യും വേണ്ടാ….ഒന്നും ആഗ്രഹിച്ചല്ല ഞാൻ അമ്മാവന്റെ കൂടെ വന്നത്…….ശരണ്യേച്ചി അത്രയേറെ ആഗ്രഹിച്ചതാണ്…..ചേച്ചിയുടെ കണ്ണ് നീർ കലർത്തി എനിക്കീ വിവാഹം വേണ്ടാ….
വന്നവരോടൊക്കെ മടങ്ങാൻ പറഞ്ഞോളൂ…..

അവൾ ഉറച്ച സ്വരത്തോടെ അത് പറഞ്ഞപ്പോഴാണ് ഒരു കാലടി സ്വരം അവർക്ക് പിറകിൽ കേട്ടത്…..
ഇരുവരും തിരിഞ്ഞു നോക്കിയതും കാർത്തിയാണ്…
വിവാഹം വേണോ വേണ്ടയോ എന്നത് പിന്നീടല്ലേ….
ഇപ്പൊ എനിക്ക് തന്നോടൊന്ന് സംസാരിക്കണമെന്നേ പറഞ്ഞുള്ളു……അവൻ അത് പറഞ്ഞതും അവൾ വേഗം മിഴികൾ തറയിലേക്കൂന്നി അങ്ങനെ നിന്നു…….സുദേവൻ അവർക്ക് സംസാരിക്കാനെന്ന വണ്ണം അവിടെ നിന്നും നടക്കുമ്പോൾ കൃഷ്ണക്ക് കൈ കാലുകൾ വിറക്കും പോലെ തോന്നിയിരുന്നു….ഞാൻ…. കാർത്തിക്…..മനക്കലെ മൂത്ത പേര കുട്ടിയാണ്….അവനത് പറയുമ്പോഴും അവൾ മുഖമുയർത്താതെ അങ്ങനെ നിന്നു…..പക്ഷെ…. എന്റെ വിവാഹം….അതെല്ലാവരുടെയും സന്തോഷത്തിനു വേണ്ടിയാണെന്ന് മാത്രം…..
എന്റെ സന്തോഷത്തിന് അവിടെ യാതൊരു വിലയുമില്ല……

അവൻ പുച്ഛത്തോടെ അത് പറയുമ്പോൾ തന്റെ മനസ്സിലുള്ള ഒരു ചിത്രമല്ല അവനെന്നു അവൾക്ക് തോന്നി തുടങ്ങിയിരുന്നു…തുറന്ന് പറഞ്ഞാൽ എനിക്ക് വിവാഹത്തിന് ഒട്ടും താല്പര്യമില്ല….
പക്ഷെ ഇതല്ലെങ്കിൽ മറ്റൊന്ന് അവരെനിക്ക് വേണ്ടി തീരുമാനിക്കുക തന്നെ ചെയ്യും …….തന്റെ ഇവിടുത്തെ അവസ്ഥ എനിക്ക് മനസ്സിലായി…..
പോകാനൊരിടമില്ലാത്തത് കൊണ്ടാണ് ഇവിടെയെല്ലാം സഹിച്ചു നിൽക്കുന്നതെങ്കിൽ തനിക്കീ വിവാഹത്തിന് സമ്മതിക്കാം…അതും പറഞ്ഞവൻ അവളെയൊന്ന് നോക്കി….

അവളെന്ത്‌ പറയണമെന്നറിയാതെ അങ്ങനെ നിൽക്കുക യാണ്…….തനിക്ക് മുമ്പിൽ അവൻ വെച്ചു നീട്ടുന്നത് ഒരു ഭാര്യാ സ്ഥാനമല്ലെന്ന് അവൾക്ക് മനസ്സിലായിരുന്നു…..ഒരു താലി യാണ്…..
അത് മാത്രം……പിന്നെ ഇത് നമ്മൾ രണ്ട് പേരുമല്ലാതെ മറ്റാരും അറിയരുത്…..അവനതും കൂടി പറഞ്ഞവളെയൊന്ന് കൂടി സൂക്ഷിച്ചു നോക്കി….പെട്ടെന്നാണവൾ അവനു നേരെ മിഴികളൊന്നുയർത്തിയത്..നീളൻ പീലികൾ ചുറ്റി യ ആ കണ്ണുകൾ തന്നെ കൊത്തി വലിക്കും പോലെ അവനു തോന്നി….

അത്രയേറെ ഒരു വശ്യമായ സൗന്ദര്യം അവൾക്കുണ്ടായിരുന്നു….ഒരു നിമിഷം അവനാ നോട്ടത്തിൽ ഒന്ന് പതറി പോയിരുന്നു…..അവൻ അവളുടെ മറുപടിക്ക് പോലും കാത്ത് നിൽക്കാതെ അവിടെ നിന്ന് നടക്കുമ്പോൾ മനസ്സിൽ ആ മിഴികൾ തറഞ്ഞു നിന്നിരുന്നു……നിറഞ്ഞു വന്ന കണ്ണുകൾ തുടക്കുക പോലും ചെയ്യാതെ അവളവിടെയിരുന്നു പോയി….എന്തിനാണ് വീണ്ടുമൊരു പരീക്ഷണം…..
പുതിയ അതിഥികളെ ജീവിതത്തിലേക്ക് കൊണ്ട് വന്നു തന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കാൻ ശ്രമിക്കുന്നതെന്തിനാണ്….എന്തായാലും ഈ ബന്ധം വേർപ്പെട്ടതിൽ ശരണ്യേച്ചിക്ക് സന്തോഷിക്കാം….അതാലോചിക്കുമ്പോൾ അവൾക്ക് ആശ്വാസം തോന്നിയിരുന്നു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കാർത്തി പുറത്തേക്ക് വന്നതും പ്രതീക്ഷയോടെ എല്ലാവരും അവനെ നോക്കി….അപ്പോ ശെരി അങ്കിൾ….കൃഷ്ണക്ക് താല്പര്യമുണ്ടെങ്കിൽ വിളിച്ചാൽ മതി……..കാർത്തി അതും പറഞ്ഞയാൾക്ക് കൈ കൊടുത്തു അവിടെ നിന്നിറങ്ങി…..എടാ…. ഞങ്ങളൊന്നും ആ കൊച്ചിനെ ഒന്ന് കണ്ടത് പോലുമില്ല…….ചിത്ര അവന്റെ തൊളിൽ കൈ വെച്ച് കൊണ്ടത് പറയുമ്പോൾ എല്ലാവരുടെയും മുഖത്ത് അത് തന്നെയായിരുന്നു…..അവൾക്ക് സമ്മതമാണെങ്കിൽ നിങ്ങളവളെ ഇനിയും കാണും….
അതല്ലാ അവൾക് താല്പര്യമില്ലെന്നാണെങ്കിൽ കാർത്തിയുടെ ഭാര്യയായി ഒരാളെ നിങ്ങൾ ജീവിതത്തിൽ കാണില്ല……ഞാൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അതവളെ മാത്രമായിരിക്കും…..

കാർത്തി ഉറച്ച വാക്കുകളോടെ അത് പറയുമ്പോൾ എല്ലാവരും ഒരേ പോലെ സ്ഥബ്ദരായി….ഓരോരുത്തരായി കാറിലേക്ക് കയറുമ്പോൾ ഇത്രയേറെ അവനെ ആകർഷിക്കാൻ തക്ക എന്താണ് അവളിലുണ്ടാകുക എന്നത് എല്ലാവരെയും ചിന്തിപ്പിച്ചിരുന്നു……അവസാനം ഡ്രൈവിംഗ് വീട്ടിലേക്ക് കയറും മുമ്പായി അവനാ മുറിയുടെ സ്ഥാനത്തേക്ക് ഒന്ന് നോക്കി…..
ആ ജനൽ തുറന്ന് തന്നെ കിടക്കുന്നുണ്ട്…..അവൾ തന്നെ കാണുന്നുണ്ടെന്ന് അവനറിയുന്നത് കൊണ്ട് തന്നെ അവനവിടേക്ക് നോക്കിയൊന്ന് പുഞ്ചിരിച്ചു……കൃഷ്ണ അവിടെ നിന്നും പെട്ടെന്ന് മാറി നിന്നു…

മനസ്സ് ആകെ കലുഷിതമാണ്….പുതിയ സ്വപ്നങ്ങളും അതിലേറെ ദുഖങ്ങളുമായി ജീവിതം തന്നെ വരവേൽക്കാനൊരുങ്ങിയിട്ടേ യുള്ളൂ എന്നവൾക്ക് തോന്നി തുടങ്ങിയിരുന്നു….

(തുടരും)