രചന – ആയിഷ അക്ബർ
നീയെന്താ ഇങ്ങനെയിരിക്കുന്നത് മോളെ….
ഒരുങ്ങുന്നില്ലേ….
അവരിപ്പോ ഇങ്ങെത്തില്ലേ…..
അറിയാമല്ലോ ഈ വിവാഹം നടന്നു കിട്ടിയാൽ നിന്റെ ഭാഗ്യമാ……
രാഗി ധൃതി കൂട്ടി കൊണ്ട് ശരണ്യയോടത് പറഞ്ഞതും അവൾ മുഖത്തിട്ടിരുന്ന ഫേസ് പാക്ക് കഴുകി കളയാൻ തുടങ്ങി……
വരുന്നവൻ കാശുകാരൻ മാത്രമാവില്ല അമ്മേ…..
സുന്ദരൻ കൂടിയായിരിക്കും….
അത് കൊണ്ടല്ലേ ലോകം മുഴുവൻ നടന്നവർ പെണ്ണ് കാണുന്നത്……
അപ്പൊ അവന്റെ മുമ്പിൽ നമുക്ക് പിടിച്ചു നിൽക്കേണ്ടേ……
ശരണ്യ ഒരു ചിരിയോടെ അത് പറഞ്ഞു……
എന്റെ മനസ്സ് പറയുന്നുണ്ട് മോളെ…. ഇതെന്തായാലും നടക്കും….,
അസ്സല് തറവാട്ടുകാരാണ്…..
രാഗി വല്ലാത്തൊരു സന്തോഷത്തോടെ അത് പറഞ്ഞു തിരിഞ്ഞത് അവളിലേക്കായിരുന്നു……
നീണ്ട ചുരുളൻ മുടി അഴിഞ്ഞുലഞ്ഞു കിടക്കുന്നുണ്ട്……
ബക്കറ്റിൽ നിന്നും പിഴിഞ്ഞെടുക്കുന്ന തുടപ്പിൽ പിടിച്ച നീണ്ടു മെലിഞ്ഞ കൈ വിരലുകൾ……
എടീ……
രാഗി ദേഷ്യത്തോടെ വിളിച്ചതും അവൾ നീണ്ടു വളഞ്ഞു നിൽക്കുന്നൊരാ കൺപീലികൾ അവർക്ക് നേരെ ചലിപ്പിച്ചു…..
ഇത്ര നേരമായിട്ടും ഈ നിലം തുടക്കൽ കഴിഞ്ഞില്ലേ നിന്റെ……
രാഗി അവൾക്ക് നേരെ ദേഷ്യത്തോടെ അത് പറഞ്ഞതും അവൾ ചെയ്യുന്നത് ഒന്ന് കൂടി വേഗത്തിലാക്കി…..
എന്തിനാ അമ്മേ അവളെ വഴക്ക് പറയുന്നത്….
അവള് ചെയ്തോണ്ടിരിക്കുവല്ലേ…
ശരണ്യ അത് പറഞ്ഞതും അവൾ നന്ദിയോടെ ശരണ്യയിലേക്കൊന്ന് നോക്കി……
എന്ത് ചെയ്യുന്നു…..
ഇങ്ങനെ സുഗിച്ചിരിക്കാൻ അവിടെ പറ്റാത്തത് കൊണ്ടാവും നിന്റെ അച്ഛൻ കാണാൻ പോയപ്പോഴേക്കും കൂടെയിങ് പോന്നത്…..
പെങ്ങടെ മോളോടുള്ള സ്നേഹം മൂത്തിട്ടിപ്പോ തലയിലായില്ലേ…….
രാഗി അത് പറഞ്ഞതും അവൾ കണ്ണുകൾ താഴ്ത്തി…….
ബക്കറ്റിലെ വെള്ളത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞത് അവൾ സ്വയം നോക്കി കണ്ടു…….
അപ്പോഴാണ് തന്റെ തൊട്ട് പിന്നിൽ ശരണ്യ വന്നു നിൽക്കുന്നത് വെള്ളത്തിലൂടെ അവൾ കാണുന്നത്……
കൃഷ്ണാ……
ശരണ്യ വിളിച്ചതും അവൾ കണ്ണുകളൊന്ന് തുടച്ചു കൊണ്ട് അവളിലേക്ക് മിഴികളുയർത്തി……
അമ്മയുടെ സ്വഭാവം നിനക്കറിയുന്നതല്ലേ കൃഷ്ണാ….. കാര്യമാക്കണ്ട……
ശരണ്യ അവളുടെ തോളിൽ പതിയെ കൈ വെച്ചു കൊണ്ടത് പറഞ്ഞതും പകുതി ആശ്വാസം അവൾക്ക് തോന്നിയിരുന്നു……
ഇവിടെ വന്നിട്ട് അഞ്ചാറു മാസമേ ആയിട്ടുള്ളുവെങ്കിലും തന്റെ ഏറ്റവും വലിയ കൂട്ടാണ് ശരണ്യ……
അമ്മായി തന്നെ വഴക്ക് പറയുമ്പോഴൊക്കെയും ശരണ്യ യാണ് തന്നെ ആശ്വസിപ്പിക്കാറുള്ളത്….
അല്ലെങ്കിലും ഇനി ഈ ജന്മം തനിക്ക് ഇങ്ങനെയുള്ള കുഞ്ഞു ആശ്വാസങ്ങളൊക്കെ തന്നെയേ കിട്ടു…..
എന്തെന്നാൽ തന്നെ സ്നേഹിക്കാൻ ഈ ലോകത്ത് ആരും ബാക്കിയില്ല……
അമ്മയും അച്ഛനും ഒരുമിച്ചു യാത്ര പോയപ്പോൾ അവർക്ക് തന്നെ കൂടി കൂട്ടായിരുന്നില്ലേ…..
എങ്കിൽ ആർക്കും താനൊരു ബാധ്യതയാവില്ലായിരുന്നല്ലോ…….
അവൾ വേഗം നിലം തുടച് തിണ്ണയും കൂടി തുടച്ചെടുത്തപ്പോഴാണ് ആ കാറ് മുറ്റത്തേക്ക് വന്നു നിന്നത്…..
അവൾ പെട്ടെന്നൊന്നു ചൂളി പോയിരുന്നു…..
അതിൽ നിന്നും പല കണ്ണുകൾ തന്നെ നോക്കി വിടരുന്നത് അവൾ കണ്ടിരുന്നു….
അതേ…. ശരണ്യ യെ പെണ്ണ് കാണാൻ വന്ന കൂട്ടരാണ്……
ഇനിയും താനിവിടെ നില്കുന്നത് അമ്മായി കണ്ടാലുള്ള കാര്യം ഓർത്തതും അവൾ വേഗം ബക്കറ്റും തുടപ്പുമെടുത് പിറക് വശത്തേക്ക് ഓടി പോയിരുന്നു…..
അപ്പോഴേക്കും അകത്തു നിന്ന് അവരെ സ്വീകരിക്കാനെന്ന വണ്ണം രാഗി യും സുദേവനും ഇറങ്ങി വന്നിരുന്നു……
കാറിൽ നിന്നും ഓരോരുത്തരായി ഇറങ്ങി ചുറ്റുമോന്ന് നോക്കി…..
വരു…. അകത്തേക്കിരിക്കാം…..
സുദേവൻ അങ്ങേയറ്റം വിനയത്തോടെ അവരെ ക്ഷണിച്ചിരുന്നു…….
അപ്പോഴും രാഗിയുടെയും സുദേവന്റെ യും കണ്ണുകൾ അവരിൽ പയ്യനാരാണെന്ന ചോദ്ധ്യത്തോടെ തിരഞ്ഞിരുന്നു…….
ഞാൻ അവന്റെ മുത്തശ്ശിയാണ്……
ഇത് അമ്മ…….
ഇത് ചെറിയമ്മ….
കൂട്ടത്തിൽ ആഡിത്യത്തോടെ യിരിക്കുന്ന മുത്തശ്ശി അല്പം ഗൗരവത്തോടെ തന്നെ പറഞ്ഞു നിർത്തി……
ഞാൻ പയ്യന്റെ അച്ഛൻ വിജയൻ…..
ഇത് ചെറിയച്ഛനാണ്…..
ജയൻ….
കൂടെയിരുന്ന ആൾ അതും കൂടി പറഞ്ഞതും വന്ന അഞ്ചു പേരെയും വല്ലാതെ ബോധിച്ചു വെന്ന പോൽ സുധേവനും രാഗിയും പുഞ്ചിരിച്ചു……
അപ്പൊ പയ്യൻ……
സുധേവൻ ഉള്ളിലെ സംശയം മറച്ചു വെച്ചില്ല….
ഞങ്ങള് വീട്ടിൽ നിന്നാണ് വരുന്നത്…..
അവൻ പുറത്തേക്ക് പോയിരിക്കുകയാണ്…..
ഇങ്ങോട്ടേത്താമെന്നാണ് പറഞ്ഞത്…..
വിജയൻ അത് പറഞ്ഞപ്പോഴേക്കും വാതിൽ പടിയിൽ ആരോ ചെരുപ്പൂരിയിടുന്ന ശബ്ദം അവർ കേട്ടിരുന്നു……
ആ..ബാലനോ വാ……
ബ്രോക്കർ ബാലനെ രണ്ട് കൂട്ടർക്കും അറിയുന്നത് കൊണ്ട് തന്നെ അവരും പുഞ്ചിരിച്ചു……
പയ്യനെ കുറിച് പറയാതെ തന്നെ അറിയാമല്ലോ…..
നഗരത്തിൽ പഠിച് സ്വന്തമായി ഒരു കൺസ്ട്രക്ഷൻ കമ്പനി നടത്തി കൊണ്ട് പോകുന്നുണ്ട്…….
തറവാട്ടിലുള്ള സ്വത്തുക്കളൊന്നും വേണ്ട അവന് കഴിയാൻ……
അവനുള്ളത് അവനായി സമ്പാധിക്കുന്നുണ്ട്…..
ബാലൻ അത് പറഞ്ഞു നിർത്തുമ്പോൾ സുദേവന്റെ യും രാഗിയുടെയും മുഖം വല്ലാതെ തെളിഞ്ഞിരുന്നു…..
ഞങ്ങൾക്ക് അത്രയൊന്നും……
സുദേവൻ പറഞ്ഞു തുടങ്ങിയതും മുത്തശ്ശി അവർക്ക് നേരെ കയ്യുയർത്തി……
ഞങ്ങൾക്ക് നിങ്ങളുടേതായി ഒന്നും വേണ്ടാ…..
അവനു പെൺ കുട്ടിയെ ഇഷ്ടമായാൽ മാത്രം മതി…..
എവിടെ പോയി കണ്ടാലും അവനിഷ്ടപ്പെടുന്നില്ല..
അത് കൊണ്ടാണ് ഇത്തവണ ഞങ്ങളെല്ലാവരും കൂടി വാരാമെന്ന് വെച്ചത്…..
മുത്തശ്ശി അത് പറഞ്ഞപ്പോഴേക്കും ഇതൊന്ന് നടന്നു കാണാൻ അത്രയേറെ രാഗിയും സുധേവനും പ്രാർത്ഥിച്ചിരുന്നു…..
എങ്കിൽ നിങ്ങളീരിക്കു…. ഞാൻ കുടിക്കാനെടുക്കാം….
അതും പറഞ്ഞു രാഗി പതിയെ അടുക്കളയിലേക്ക് ഉൾവലിഞ്ഞിരുന്നു…..
ശരണ്യേ… നീ വേഗം പോയി ഒരുങ്ങിക്കേ…..
അവരെല്ലാം വന്നു……
അവർ പറഞ്ഞതിലും നേരത്തെ വന്നല്ലോ ഈശ്വരാ…….
ഇനി നീയെന്താ ഇവിടെ നോക്കി നില്കുന്നത്…. പോയി ഒരുങ് കുട്ടീ……
രാഗി പറഞ്ഞതും ശരണ്യ വേഗം മാറ്റാനായി മുറിയിലേക്ക് പോയിരുന്നു….
എന്ത് നോക്കി നിൽക്കുകയാടി ഒരുമ്പെട്ടോളെ…..
പോയി പാല് വാങ്ങി വാടി……
അവരെ നോക്കി നിൽക്കുന്ന കൃഷ്ണക്ക് നേരെ രാഗി ദേഷ്യത്തോടെ അത് പറയുമ്പോൾ കൃഷ്ണ പുറത്തേക്ക് തൂക്ക് പാത്രവുമെടുത് ഓടിയിരുന്നു……
ഇരുവശവുമായി നിൽക്കുന്ന പാടങ്ങൾക്ക് നടുവിലൂടെയുള്ള റോഡിലൂടെ പാവാട തുമ്പ് അല്പം ഉയർത്തി പിടിച്ചു അവളോടി…..
പാല് വാങ്ങാൻ ആ വീടിന്റെ മുമ്പിലെത്തുമ്പോൾ അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു…
കൃഷ്ണാ പതുക്കെ പോ…..
പാല് തന്നതും താൻ ശര വേഗത്തിൽ അവിടെ നിന്നും പോന്നത് കണ്ടിട്ടാവണം ജാനി ചേച്ചി പിറകിൽ നന്നും വിളിച് പറഞ്ഞത്……
വീണ്ടും റോഡിലേക്കെത്തിയതും പെട്ടെന്നാണ് ഒരു കാറ് തന്നെ ഇടിക്കാനെന്ന പോൽ ദേഹത്തേക്ക് വന്നത്……
ഒരു നിമിഷം അവൾ ഭയന്നത് കൊണ്ട് തന്നെ അല്പം വേഗത്തിൽ ഓടി മാറി നിന്നതും ഒരു കല്ലിൽ തട്ടി അവൾ വീണു പോയിരുന്നു…….
ആ കാറ് അവൾക്ക് തൊട്ടടുത്തായി വന്നു സഡൻ ബ്രേക്കിട്ട് നിന്നു……
അവളൊരു നിമിഷം ആ കാറിലേക്കൊന്ന് നോക്കി..
പെട്ടെന്ന് തന്നെ അവളുടെ മിഴികൾ നീങ്ങിയത് നിലത്തു വീണു കിടക്കുന്ന തൂക്ക് പാത്രത്തിലേക്കായിരുന്നു…
മുഴുവൻ പാലും നിലത്താകെ വീണു കിടക്കുന്നത് കണ്ടതും ഉള്ളിൽ നിന്നൊരു വിതുമ്പൽ അവളുടെ തൊണ്ടക്കുഴിയിൽ തങ്ങി നിന്നു…..
ഹലോ…..ആർ യു ഓക്കേ…..
പരിചയമില്ലാത്ത ആ പുരുഷ ശബ്ദത്തിനു നേർക്കവളൊന്ന് മുഖമുയർത്തി….
ഇരു നിറത്തിൽ ഒത്ത ശരീരമുള്ള ഒരു പുരുഷനായിരുന്നത്..
ഒരു വൈൻ കളർ ഷർട്ടും ക്രീം പാന്റുമാണ് വേഷം…..
താനിതിനു മുമ്പയാളെ കണ്ടിട്ടേയില്ല……
അവൻ അവളെയും ഒന്ന് നോക്കി…..
ചുരുണ്ട നീളൻ മുടി അവളെയൊന്നാകെ പൊതിഞ്ഞു കിടക്കുന്നുണ്ട്…….
വിടർന്ന കണ്ണുകളിലെ കൃഷ്ണ മണിക്ക് സൂര്യ പ്രകാശമേൽക്കുമ്പോൾ മറ്റെന്തോ ഒരു നിറമായി അവനു തോന്നി……
ഉയർന്ന മനോഹരമായ മൂക്ക്……
പ്രത്യേക ഭംഗിയുള്ള അധരങ്ങളും……
എന്തോ വല്ലാത്തൊരു വശ്യത അവനവളിൽ തോന്നി……
അവൻ കൈ അവൾക്ക് നേരെ നീട്ടി……
എഴുന്നേൽക്കാനെന്ന പോൽ…….
അവൾക്കവനോട് വല്ലാത്തൊരു ദേഷ്യം തോന്നി…..
താനെന്താടോ ഈ കാണിച്ചത്……
അവൾ അവന്റെ കയ്യിൽ പിടിക്കാതെ സ്വയം എഴുന്നേറ്റ് അത് ചോദിക്കുമ്പോൾ വാക്കുകൾ വിതുമ്പുന്നുണ്ടായിരുന്നു….
ഒന്നും പറ്റിയില്ലല്ലോ ഇയാൾക്ക്…. പിന്നെന്താ…..
അവളുടെ ഭാവത്തിന്റെ തീവ്രതയുടെ കാരണം എന്തെന്ന് മനസ്സിലാവാതെ യാണ് അവനത് പറഞ്ഞത്…..
അവൾ വീണു കിടക്കുന്ന തൂക്ക് പാത്രം വേഗം കയ്യിലെടുത്തു..
പാല്… മുഴുവൻ പോയില്ലേ….
അവളത് പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു……
അവനെന്തെന്ന് മനസ്സിലാവാതെ അങ്ങനെ നിന്നു…..
പാല് പോയതിനു അവളിത്ര മാത്രം സങ്കടപ്പെടുന്നതെന്നോർത്ത് അവന് അത്ഭുതം തോന്നി……
പിന്നെ പോക്കറ്റിൽ നിന്ന് കുറച്ചു പൈസയെടുത് അവനവൾക്ക് നേരെ നീട്ടുമ്പോൾ അവൾ അവനെയൊന്ന് അമർത്തി നോക്കിയ ശേഷം കണ്ണുകൾ തുടച്ചു കൊണ്ട് അവിടെ നിന്നും നടന്നിരുന്നു…….
സൊ സ്ട്രേൻജ്……
അവൻ അവൾ പോകുന്നതും നോക്കി അങ്ങനെ നിന്നു….
(തുടരും)

by