രചന – കാർത്തിക ശ്രീ
“ഋതു… നമ്മുക്ക് വിവാഹം കഴിക്കാം??”
“ഇച്ഛ.. ഞാൻ… ഇത്ര.. പെട്ടെന്ന് ”
അവളിൽ ഒരു ഞെട്ടലാണ് ആദ്യം ഉണ്ടായത്.. ഈ ഒരു കാര്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല..
“നീ എന്റേതാണ്.. അത് തെളിക്കുന്നതിനു ഇപ്പോൾ ഒരു മിന്ന് ആവശ്യമാണ്.. എനിക്ക് അറിയാം ഈ നടക്കുന്നതൊക്കെ നിന്നെ സംബന്ധിച്ചു വളരെ വേഗത്തിലാണെന്നു.. പക്ഷേ ഇപ്പോൾ ഇതു നടക്കണം എന്നാണ് എന്റെ ആഗ്രഹം… ഇനി നിന്റെ അഭിപ്രായം പറയാം.. ”
ഋതു ലിനുവിന്റെ നെഞ്ചിലേക്ക് മുഖം അമർത്തി.
“എനിക്ക് സമ്മതമാണ്.. എന്റെ ഇച്ഛൻ ചെയ്യുന്നത്തിനു എന്തെങ്കിലും കാരണമുണ്ടാകും.. എനിക്കറിയാം.. പിന്നെ ഞാൻ ആഗ്രഹിച്ചതാണ് എന്റെ ഇച്ഛന്റെ മിന്ന്.. വേഗത്തിൽ ആയെന്ന് മാത്രം..”
“ഒരു കാര്യം കൂടിയുണ്ട് പെണ്ണെ.. ഇപ്പോൾ നമ്മൾ രജിസ്റ്റർ മാര്യേജ് ആണ് ചെയ്യാൻ പോകുന്നത്.. പപ്പയും മമ്മയും ഡേവിഡ് അങ്കിളും മേരിയമ്മയും പിന്നെ നമ്മൾ അഞ്ചു പേരും മാത്രം അറിഞ്ഞുകൊണ്ടുള്ള ഒരു മാര്യേജ്..”
“ഇച്ഛ.. അത്.. ”
“നീ എന്തിനാ പേടിക്കുന്നെ ?? വിവാഹം കഴിച്ചു ഞാൻ പാതിവഴിയിൽ ഉപേക്ഷിക്കുമെന്ന് തോന്നുന്നുണ്ടോ നിനക്ക്?? ”
അവൻ അത് പറഞ്ഞതും ഋതു അവളുടെ വിരലുകൾ അവന്റെ ചുണ്ടിൽ മുട്ടിച്ചു.. പിന്നെ വിലങ്ങനെ തല ചലിപ്പിച്ചു..
” എനിക്ക് ഈ ലോകത്ത് എന്നേക്കാൾ വിശ്വാസമാണ് എന്റെ ഇച്ഛനെ.. ”
“മതി.. എല്ലാം കലങ്ങി തെളിഞ്ഞു ഞാൻ എന്റെ പെണ്ണിനെ ഒന്ന് കൂടി കെട്ടിക്കോളാം.. ”
അവളെ നെഞ്ചിലേക്ക് ചേർത്ത് അവൻ പറഞ്ഞു.. അവൾ കണ്ണുകൾ മെല്ലെ അടച്ചു അവനെ ചുറ്റി പിടിച്ചു.. അല്ലെങ്കിലും ഒന്നും ഇല്ലാത്ത തനിക്ക് ദൈവം തന്നതാണ് എന്റെ ഇച്ഛനെ.. എന്നും ഇതുപോലെ കൂടെ ഉണ്ടാകാൻ അനുഗ്രഹിക്കണേ ഈശ്വര.. ”
നിനക്ക് വിഷമമായെന്ന് എനിക്ക് അറിയാം മോളെ.. പക്ഷേ ഇപ്പോൾ ഇതാണ് നല്ലത്.. ആളറിഞ്ഞു വിവാഹം നടന്നാൽ ഞാൻ വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കില്ല.. എല്ലാം കഴിഞ്ഞു എന്റെ പെണ്ണിനെ ഞാൻ ഈ ലോകത്തിനു പരിചയപ്പെടുത്തും.. മനസ്സിൽ വിചാരിച്ചവൻ അവളുടെ തലയിൽ തലോടി..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
രാവിലെ വിവരങ്ങൾ ഓരോരുത്തരോട് പറയുമ്പോൾ എല്ലാരും പറഞ്ഞത് ഋതുവിന്റെ തീരുമാനം എന്താണോ അതിന് എല്ലാർക്കും സമ്മതമാണെന്നാണ്.. ആർക്കും എതിർപ്പില്ലാത്തതിനാൽ വേഗം തന്നെ അതിന്റെ ഫോർമാലിറ്റീസ് ക്ലിയറാക്കാൻ ലിനു ജിത്തുവിനോട് പറഞ്ഞു.. എല്ലാം രഹസ്യമായിരിക്കണം എന്ന് ഓർമ്മിപ്പിക്കാനും മറന്നില്ല..
എല്ലാം ശരിയാക്കി വിളിക്കാം എന്ന് പറഞ്ഞു ജിത്തു..
…..
ഹാളിൽ വട്ടം കൂടി ഇരിക്കുകയാണ് എല്ലാരും..
“എല്ലാരോടും കൂടി കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.. ”
അപ്പോഴാണ് തനുവിന്റെ ഫോൺ അടിച്ചത്..
“കർത്താവേ.. ഈ ചെകുത്താൻ എന്തിനാ ഇപ്പോൾ വിളിക്കുന്നെ??”
എല്ലാർക്കും ആളെ മനസിലായപ്പോൾ ഋതു മാത്രം ഒന്നും മനസിലാക്കാതെ എല്ലാരുടെയും മുഖത്തേക്ക് മാറി മാറി നോക്കി..
“നീ അറ്റൻഡ് ചെയ്ത് സ്പീക്കറിൽ ഇടു തനു”
“ശരി വല്യേട്ടാ..”
“ഹായ് ബേബി.. നീ എവിടെയാ?? ടു ഡേയ്സ് നോ കോൾസ് .. വാട്ട് ഹാപ്പെൻഡ്??”
ഫോണിലൂടെ ആ ശബ്ദം കേട്ട ഋതു ഒന്ന് ഞെട്ടി.. ലിനുവിന്റെ കൈയിൽ പിടിച്ചു.. എന്തോ പണ്ട് ഉണ്ടായതുപോലെ പേടി തനിക്ക് തോന്നുന്നില്ല എന്നത് ഋതുവിനെ തന്നെ അത്ഭുതപ്പെടുത്തി..
ഋതുവിനെ നോക്കി നിന്ന തനു എന്ത് പറയണം എന്നറിയാതെ കുഴങ്ങി.. പക്ഷേ അവളെ പോലും ഞെട്ടിച്ചുകൊണ്ട് ഋതു തനുവിന് മനോഹരമായൊരു പുഞ്ചിരി നൽകി… ലിനു അവളെ ഷോൾഡറിലൂടെ കൈ ഇട്ട് അവനിലേക്ക് അടുപ്പിച്ചു.. തനുവിനോട് സംസാരിക്കാൻ കണ്ണുകൾ കൊണ്ട് കാണിച്ചു…
“ഹലോ.. തനു കേൾക്കുന്നില്ലേ??”
“റേഞ്ച് കുറവാണ്.. വെയിറ്റ് ഞാൻ പുറത്തിറങ്ങട്ടെ..”
“ചേതാ ഞാൻ വീട്ടിൽ ഉണ്ട്.. നീ അല്ലേ തിരക്ക്.. എന്നെ വിളിക്കാൻ കൂടെ സമയം ഇല്ലല്ലോ..”
“സോറി മോളെ.. കുറച്ചു തിരക്കിലായി പോയി.. കഴിയുന്നതും വേഗം കാണാട്ടോ.. ”
“ഓക്കേ.. ബൈ ടേക്ക്കെയർ ”
“ബൈ ബേബി..”
കട്ട് ചെയ്ത് തനു ആദ്യം നോക്കിയതും ഋതുവിനെയായിരുന്നു.. ഋതു അടുത്തേക്ക് വന്നു തനുവിനെ കെട്ടിപ്പിടിച്ചു..
“എനിക്കുവേണ്ടിയല്ലേ ഇതൊക്കെ?? പേടിയുണ്ട് എനിക്ക് പക്ഷേ ഇപ്പോൾ ആ പേടി പോലും എന്നിലേക്ക് കടക്കാൻ വിടാതെ തടയാൻ എനിക്കൊപ്പം എന്റെ പ്രാണൻ ഉള്ളപ്പോൾ.. നിങ്ങൾ ഉള്ളപ്പോൾ ഞാൻ എന്തിന ഭയക്കുന്നേ??”
ആ വാക്കുകളിൽ എല്ലാർക്കും സന്തോഷം തോന്നി.. ഇത്രയും കാലമായിട്ടും അവൾക്ക് കഴിയാത്ത കാര്യം ലിനുവിന്റെ വരവോട്കൂടി മാറ്റം വന്നിരിക്കുന്നു..
“ഇതാണെന്റെ അനിയത്തി.. ഈ അനിയത്തിയെയാണ് ഞങ്ങൾക്ക് വേണ്ടതും.. ഒരിക്കലും നീ തനിച്ചായിരിക്കില്ല.. കൂടെ ഞങ്ങൾ ഉണ്ടാകും ”
“മതി… മതി .. എല്ലാരും വന്നേ ഭക്ഷണം കഴിക്കാം.. വിശന്നു വയറു കരിഞ്ഞു “- വിക്കി
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
മേലേടത്ത്
ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുകയാണ് രാഘവൻ.. അപ്പോഴാണ് പോസ്റ്റ് മാൻ അതുവഴി വന്നത്..
“മോളെ ദേവ…”
“ദാ വരുന്നച്ഛാ..”
“എന്താ രാജേട്ടാ ഈ വഴി..”
“മോൾക്ക് ഒരു ലെറ്റർ വന്നിട്ടുണ്ട്..അത് തരാനാണ് ”
“എനിക്ക് ലെറ്റർ???”
സൈൻ ചെയ്ത് വാങ്ങി അവൾ അത് പൊട്ടിച്ചു വായിക്കുമ്പോൾ സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു..
“എന്താ മോളെ??”
“അപ്പോയ്ന്റ്മെന്റ് ലെറ്റർ ആണ്.. തിരുവനന്തപുരത്ത് RL ഗ്രൂപ്പിന്റെ
ഓഫീസിൽ സ്റ്റാഫ് ആയിട്ട്..ബയോഡാറ്റ മെയിൽ അയച്ചതെ ഉള്ളു.. ഇന്റർവ്യൂ ഉണ്ടായില്ലല്ലോ.. പിന്നെ എങ്ങനെ???”
“എന്തെങ്കിലും പ്രശ്നമുണ്ടോ മോളെ??”
“ഇല്ല.. എന്തായാലും പോയി നോക്കാം.. ”
“എപ്പോഴാ പോകേണ്ടത്??”
“പത്തു ദിവസം കഴിഞ്ഞിട്ട്.. പക്ഷേ ഇവിടെ ആളില്ലാതെ??’
“അതോന്നും മോള് ആലോചിക്കണ്ടാ.. ഞാൻ ഒറ്റക്ക് നിന്നോളാം.. നീ അതിനു വേണ്ടാ കാര്യങ്ങൾ ചെയ്യാൻ നോക്ക്..”
അതിനൊന്നു മൂളി ദേവ അകത്തേക്ക് കയറി…പലതും ആലോചിച്ചു രാഘവൻ ചാരുകസേരയിലേക്ക് കിടന്നു..
തുടരും

by