രചന – ശംസിയ ഫൈസൽ
സമയം കടന്ന് പോയി അപ്പന് ബോധം തെളിയാന്‍ ഇനിയും സമയമെടുക്കും ദേവനും അഭിയും ദച്ചൂന്റെയും അമ്മയുടേയും അടുത്ത് വന്നിരുന്നു
അപ്പോയാണ് ദച്ചൂന് ആ കാര്യം ഓര്മ വന്നത്
ദച്ചു എണീറ്റ് ദേവന്റെ അടുത്ത് ചെന്നു
”ദേവാ ഒന്നിങ് വന്നെ ?
ദച്ചു ദേവനെ കൊണ്ട് മാറി നിന്നു
”എന്താടി.,,
”എനിക്ക് ഹരി വിളിച്ചിരുന്നു.,
അവനെ ആരോ തല്ലി ഞാന്‍ ആളെ വിട്ട് തല്ലിച്ചതാണെന്നൊക്കെ പറഞ്ഞത്.,
ദച്ചു ദേവന്റെ മുഖത്തേക്ക് നോക്കിയതും അവനൊന്ന് പരുങ്ങി
”ഒാ..ഹ് ഞാനും അറിഞ്ഞു.,,
കൈയ്യിലിരിപ്പ് ശെരിയല്ലാതിരുന്നാല് അടി വരുന്ന വഴി അറിയില്ല.,,
ദേവന് പറഞ്ഞതും ദച്ചു അവനെ കൂര്‍പ്പിച്ച് നോക്കി
”എന്താ മോനെ അഭിനയം.,
നീയും ദീപും കൂടെയല്ലെ അവനെ അടിച്ചെ.,
ഞാനപ്പോയെ ഉറപ്പിച്ചതാ നിങ്ങളാണെന്ന്.,
പക്ഷെ ആ മണ്ടന്‍ നിങ്ങളല്ലെന്നാ പറഞ്ഞെ.,
അവനെ രക്ഷിച്ചത് നിങ്ങള്‍ രണ്ടു പേരുമാണ്.,
അവനെ അടിച്ചത് ഞാന്‍ ക്വട്ടേഷന്‍ കൊടുത്തവരാണെന്ന്.,
ദച്ചു പറഞ്ഞതും ദേവനൊന്ന് ചിരിച്ചു
”പെങ്ങളെ തൊട്ടവനെ വെറുതെ വിടുന്നത് ശെരിയല്ല.,
കുറച്ച് കാലത്തേക്ക് അവന്റെ ശല്യം എന്തായാലും ഉണ്ടാകില്ല. അതിനുള്ളത് അവന് ഞങ്ങള്‍ കൊടുത്തിട്ടുണ്ട്,,
ദേവന് ദച്ചൂന്റെ തോളില്‍ കൈയ്യിട്ടു
”താങ്ക്യു.,
എനിക്ക് വേണ്ടി അവനെ തല്ലിയില്ലെ എന്റെ മനസ്സ് നിറഞ്ഞു.,
പിന്നെ അവനൊരു കാര്യം കൂടെ പറഞ്ഞിരുന്നു.,,
ദച്ചൂന്റെ മനസ്സിലേക്ക് പെട്ടന്നാ കാര്യം ഒാര്‍മ വന്നു
”എന്താ പറഞ്ഞെ ?
”ഞാനല്ല അവനെ ആളെ വിട്ട് തല്ലിച്ചതെങ്കില് അപ്പനാകും ഇതിന്റെ പിന്നിലെന്ന്.,,
ഇനി അപ്പന്റെ ഈ ആക്സിഡന്റിന്റെ പിന്നില്‍ ഹരിയാകുമോ ?
ദച്ചൂന്റെ മനസ്സിലെ സംശയം ദേവനോട് പറഞ്ഞു
”ഹേയ് അതിനുള്ള സമയം ആയിട്ടില്ലല്ലോ.,
ഹരിയെ രാവിലെ ഞങ്ങള്‍ ഹോസ്പിറ്റലില്‍ എത്തിച്ചെ.,
മുറിവ് കെട്ടലും പ്ലാസ്റ്ററിടലുമെല്ലാം കഴിഞ്ഞ് ഹരി വീട്ടിലെത്തിയത് ഉച്ചയോടെയാണ്
അങ്കിളിന് ആ നേരത്ത് അപകടം പറ്റിയിട്ടുണ്ടാകും
ഇത് അങ്ങനെ മനപൂര്‍വ്വം ക്രിയേറ്റ് ചെയ്ത ആക്സിഡന്റ് ആകാന്‍ ചാന്‍സില്ല.,,
ദേവന് ഇങ്ങനെ പറഞ്ഞെങ്കിലും അവന്റെ ഉള്ളില്‍ ചെറിയ തോതില്‍ സംശയം ഹരിയുടെ മേലിലുണ്ടായിരുന്നു
”അങ്ങനെ ഹരിയല്ലെന്ന് ഉറപ്പ് പറയാന്‍ പറ്റില്ല.,
എന്തായാലും അപ്പന് അപകടം പറ്റിയ സ്ഥലത്തെ സിസിടിവി പരിശോധിച്ചാല്‍ എന്തെങ്കിലും അറിയാന്‍ പറ്റും.,,
ദച്ചു അവളെ അഭിപ്രായം പറഞ്ഞു
”ഹ്മ് നമുക്ക് നോക്കാം.,
ആദ്യം അങ്കിളൊന്ന് ഒാക്കെയാകട്ടെ.,,
ബോധം പോലും തെളിഞ്ഞിട്ടില്ല.,
ചികിത്സയുടെ തിരക്കെല്ലാം ഒതുങ്ങുമ്പോള്‍ ഒരു അന്വേഷണം നടത്താം.,
ഇത് വരെ ആര്‍ക്കും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ആക്സിഡന്റായി തോന്നിയിട്ടില്ല.,
എന്തായാലും ചുമ്മാ തള്ളി കളയണ്ട രണ്ട് ദിവസം കഴിയട്ടെ നമുക്ക് നോക്കാം.,
ദേവന് പറഞ്ഞതും ദച്ചു ഒന്ന് മൂളി
”നീ ആന്റിയുടെ അടുത്ത് ചെന്ന് എന്തെങ്കിലും കഴിക്കാന്‍ പറ.,,
ആര് പറഞ്ഞിട്ടും കേള്‍ക്കുന്നില്ല.,
ഒരു പച്ചവെള്ളം പോലും കുടിക്കാതെയാണ് ഇരിപ്പ്.,,
ദേവന് ദച്ചൂനെ നന്ദൂന്റെ അമ്മയുടെ അടുത്തേക്ക് പറഞ്ഞയച്ചു
”അമ്മാ.., വാ ക്യാന്റീനില്‍ പോയി എന്തെങ്കിലും കഴിച്ചിട്ട് വരാം.,,
”എനിക്ക് വേണ്ട മോളെ.,
മക്കള്‍ പോയി എന്തേലും കഴിക്ക്.,
അമ്മ കഴിക്കാന്‍ കൂട്ടാക്കിയില്ല
”അങ്ങനെ പറഞ്ഞാല്‍ പറ്റില്ല.,,
ഒന്നും കഴിക്കാതെ ഇരുന്നാല്‍ തളര്‍ന്ന് വീഴും.,
അമ്മ എണീക്ക്.,,
ദച്ചു അമ്മയെ നിര്‍ബന്ധിപ്പിച്ച് എണീപ്പിക്കാന്‍ ശ്രമിച്ചു
”വിശപ്പില്ല മോളെ.,,
എന്റെ ഇച്ചായന് അങ്ങനെ കിടക്കുമ്പോള്‍ ഞാനങ്ങനെ..,,
അപ്പോയേക്കും അമ്മയുടെ കണ്ണ് നിറഞ്ഞു
”അമ്മ ഇങ്ങനെ എപ്പോയും കരയാതെ.,
അപ്പന് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞതല്ലെ.,
ഇങ്ങനെ ഒന്നും കഴിക്കാതെ കരഞ്ഞോണ്ടിരുന്നാല്‍ അപ്പനെ നോക്കാനുള്ള ആരോഗ്യം ഉണ്ടാകോ ?
അമ്മ എണീക്ക് കുറച്ച് ഭക്ഷണം കഴിക്കാം,,
ദച്ചൂന്റെ വാശിക്ക് മുന്നില്‍ അമ്മ താല്പര്യമില്ലാതെ ക്യാന്റീനിലേക്ക് നടന്നു
വിശപ്പകറ്റാന്‍ വേണ്ടി മാത്രം കുറച്ച് കഴിച്ചെന്ന് വരുത്തി രണ്ട് പേരും ഹോസ്പിറ്റലിലേക്ക് തന്നെ തിരിച്ച് കയറി
ഐസിയുവിന്റെ മുന്നിലെത്തിയപ്പോള്‍ വീട്ടിലേക്ക് സാധനങ്ങള്‍ എടുക്കാന്‍ പോയ മനുവും ദീപുവും തിരിച്ച് എത്തിയിരുന്നു
”ദീപു.,
അമ്മയെ വീട്ടിലാക്കിയോ ?
ദച്ചു ദീപൂന്റെ അടുത്ത് വന്ന് ചോദിച്ചു
അവര്‍ വീട്ടിലേക്ക് പോയപ്പോള്‍ ദച്ചൂന്റെ അമ്മ ദീപൂന്റെയും മനൂന്റെയും കൂടെ പോയിരുന്നു
”അമ്മയെ വീട്ടിലാക്കി കൊടുത്താണ് ഞങ്ങള്‍ നന്ദൂന്റെ വീട്ടില്‍ പോയത്.,
ദീപു മറുപടി പറഞ്ഞു
”അമ്മാ നിങ്ങളും ദച്ചും റൂമില്‍ പോയിരുന്നോളു അപ്പന് ബോധം തെളിഞ്ഞാല്‍ ഞാന്‍ വിളിക്കാം.,,
അഭി അമ്മയുടെ അടുത്ത് ചെന്ന് പറഞ്ഞു
”വേണ്ട.,,
എനിക്ക് എങ്ങോട്ടും പോകേണ്ട.,,
അമ്മ ഐസിയൂവിന്റെ ഡോറിലേക്ക് തന്നെ നോക്കി നിറകണ്ണുകളോടെ പറഞ്ഞു
അമ്മയുടെ കണ്ണ് നിറഞ്ഞത് കണ്ട് അഭി പിന്നെ ഒന്നും പറഞ്ഞതുമില്ല
സമയം കടന്ന് പോയി
ഐസിയൂന്റെ വാതില്‍ തുറന്ന് സിസ്റ്റര്‍ പുറത്തേക്ക് വന്നു
”ജോണ്‍ മാത്യൂന്റെ കൂടെയുള്ളതാരാ.,,
ചോദിക്കേണ്ട നിമിഷം എല്ലാവരും എണീറ്റു
”ബോധം വന്നിട്ടുണ്ട്,
ഒരാള്‍ക്ക് കയറി കാണാം.,
ശബ്ദമുണ്ടാക്കി പേഷ്യന്റിനെ ബുദ്ധിമുട്ടിക്കരുത്.,,
സിസ്റ്ററെ പിറകെ അമ്മ കയറി
എെസിയൂന്റെ ഉള്ളില്‍ കയറിയപ്പോയേക്കും അമ്മ കരച്ചില് തുടങ്ങിയിരുന്നു
ബെഡില്‍ അവശയായി കിടക്കുന്ന അപ്പന്റെ അടുത്തേക്ക് അമ്മ നടന്ന് ചെന്നു
മുഖത്ത് നീലിച്ച പാടുകളും പലയിടത്തും മുറിവ് മരുന്ന് വെച്ച് ഒട്ടിച്ച പ്ലാസ്റ്ററുകളും
കാലിലെ വലിയ കെട്ടും കൈയ്യിലും ദേഹത്തേയും മുറിവുകളും കോറിയ പാടുകളുമെല്ലാം കണ്ട് അമ്മയുടെ ആധി കൂടി
അമ്മയുടെ കരച്ചില് ഉച്ചത്തില്‍ പുറത്തേക്ക് വന്നു
ശബ്ദം കേട്ട് അപ്പന് കണ്ണ് തുറന്ന് നോക്കി
”ഇച്ചായാ..,,
അമ്മ കരച്ചിലോടെ വിളിച്ചതും അപ്പന് ചിരിക്കാന്‍ ശ്രമിച്ചു
”ഹെയ് എന്താ ഇത് ശബ്ദം ഉണ്ടാക്കി രോഗിയെ ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞതല്ലെ.,,
പ്രായം ചെന്നൊരു സിസ്റ്റര്‍ അങ്ങോട്ട് വന്ന് ചൂടായി
”ഈ കിടക്കുന്നതെന്റെ ഇച്ചായനാ.,
രാവിലെ ചിരിച്ചിറങ്ങി പോയ ആളെ ഈ രൂപത്തില്‍ കിടക്കുന്നത് കാണുമ്പോള്‍ പിന്നെ കരച്ചില് വരാതിരിക്കോ ?
അമ്മ തിരിച്ചവര്‍ക്ക് നേരെ ഒച്ചയെടുത്തു
”രോഗിക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതി പറഞ്ഞതാ.,
പേഷ്യന്റിനെ കൊണ്ട് കൂടുതല്‍ സംസാരിപ്പിക്കരുത്.,,
സിസ്റ്ററവിടെന്ന് പോയതും അമ്മ അപ്പനെ നോക്കി
”എടിയെ എന്തിനാ കരയുന്നെ.,
എനിക്കൊന്നുല്ല,
കുറച്ച് മുറിവല്ലെ അതൊക്കെ പെട്ടന്നങ് മാറിക്കോളും.,,
അപ്പന് വേദന കടിച്ച് പിടിച്ച് പറഞ്ഞു
”എന്താ ഇച്ചായാ കാണിച്ചെ ഞാന്‍ പറഞ്ഞിട്ടില്ലെ ശ്രദ്ധിക്കണമെന്ന്.,
ഇച്ചായനല്ലാതെ എനിക്കാരാ ഉള്ളത്,,
അമ്മ തേങ്ങി അപ്പന്റെ നെറ്റില്‍ ചുണ്ട് ചേര്‍ത്തു
അപ്പന്റെ കണ്‍കോണിലും നനവ് പടര്‍ന്നു
ഇതേ സമയം അപ്പന് ബോധം തെളിഞ്ഞത് പറയാനായി ദച്ചു നന്ദൂന്റെ ഫോണിലേക്ക് വിളിച്ചു
”ഹലോ നന്ദേട്ടാ..,,
ഫോണെടുത്തയുടെ ദച്ചു വിളിച്ചു
”നന്ദു അല്ല ഞാനാണ്.,,,,
അര്‍പ്പണയുടെ ശബ്ദം കേട്ടതും ദച്ചൂന് കലി കയറി
”ഡീ..,,ഞാന്‍ നന്ദൂനാണ് വിളിച്ചത് നിനക്കല്ല.,
ഇത് വലിയ കഷ്ടായല്ലൊ.,
നീ കാരണം എന്റെ ഭര്‍ത്താവിന് വിളിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.,
വിളിച്ചാല്‍ നീ ചുറ്റിപറ്റി അടുത്തുണ്ടാകും.,
വാട്സാപ്പ് തുറന്നാലോ എന്റെ നന്ദേട്ടനോട് ഒട്ടി നില്ക്കുന്ന കുറേ ഫോട്ടോസും.,
നീയെന്താ കരുതിയെ അതൊക്കെ കണ്ടാല്‍ ഞാന്‍ കരഞ്ഞ് നിലവിളിക്കുമെന്നോ ?
എന്നാ നിനക്ക് തെറ്റി എന്റെ ഭര്‍ത്താവിനെ കിട്ടുമെന്ന മോഹം നീ അങ് മാറ്റി വെച്ചേക്ക്.,
ദച്ചു ഒരു നിമിഷം ആശുപത്രിയിലാണെന്ന് മറന്ന് പോയിരുന്നു
”എന്താ ദച്ചൂ ഇങ്ങനൊക്കെ പറയുന്നെ.,
നിനക്ക് എന്താ എന്നോടിത്ര ദേഷ്യം.,,
അര്‍പ്പണ ദയനീയമായി ചോദിച്ചു
”ഹെ ഇന്നെന്താണാവോ ഒരു മനംമാറ്റം.
ആദ്യമായാണ് നീ ഇങ്ങനെ നല്ല രീതിയില്‍ സംസാരിക്കുന്നത് കേള്‍ക്കുന്നത്.,
അല്ലെങ്കില്‍ എന്നോട് ചാടി കടിച്ച് ഭീഷണിപ്പെടുത്താറാണല്ലൊ പതിവ്.,,
ദച്ചു പുച്ഛത്തോടെ പറഞ്ഞു
”അയ്യോ എന്തൊക്കെ ദച്ചൂ പറയുന്നെ.,
ദൈവത്തിന് നിരക്കാത്ത കാര്യങ്ങള്‍ പറയല്ലെ.,,
നിനക്കെന്നോടുള്ള ദേഷ്യം എന്തിനാണെന്ന് മനസ്സിലാകുന്നില്ല.,
അര്‍പ്പണ വിഷമത്തോടെ പറയുന്നത് കേട്ട് ദച്ചു ഒന്ന് അന്തംവിട്ട് നിന്നു
അര്‍പ്പണയുടെ സംസാരത്തില്‍ വന്ന മാറ്റം ദച്ചൂനെന്തോ സംശയം ഉളവാക്കി.,
ഇനി ഇതും അര്‍പ്പണയുടെ പുതിയ അടവാണോ ?
*(തുടരും)

by