രചന – ആയിഷ അക്ബർ
അടുക്കളയിൽ കയറുമ്പോൾ പതിവില്ലാതെ അവൾക്ക് വല്ലാത്തൊരു ഉത്സാഹം തോന്നിയിരുന്നു……
അവകാശത്തോടെ താൻ ചെയ്യുന്നത് കണ്ടിട്ടും ഒന്നും പറയാനില്ലാത്തത് കൊണ്ടായിരിക്കും ഭാനുമതിയോന്നോതുങ്ങിയതെന്ന് അവൾക്ക് തോന്നി…..
അവരെല്ലാം ഇരിക്കെ തന്നെ ഉച്ച ഭക്ഷണം വിളമ്പി അവൾ മേശ മേലിരുന്നു.
അവളങ്ങനെ ഇരുന്നത് ആർക്കും അത്ര പിടിച്ചിട്ടില്ലെന്ന് എല്ലാവരുടെയും മുഖത്ത് നിന്ന് അവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു…..
ഗോപിക ദേഷ്യത്തോടെ എഴുന്നേറ്റ് പോയത് അവൾ കണ്ടില്ലെന്ന് നടിച്ചു……
ഭാനുമതി വേഗം വേഗം കഴിച്ചെഴുന്നേൽക്കാൻ ശ്രമിക്കുന്നത് കാൻകെ അവൾക്ക് ചിരിയാണ് വന്നത്….
എന്നാൽ മുത്തശ്ശി ഭാവ ഭേതങ്ങളെത്തുമില്ലാതെ പാത്രം നക്കി തുടച്ചു കൊണ്ടിരുന്നു……
അന്ന് അവൻ കൊണ്ട് വന്നതാണ് എല്ലാവരും കഴിക്കുന്നതെന്നോർക്കേ എന്തോ അവൾക്കൊരു അഭിമാനം തോന്നി ….
എന്തിന്……
പെട്ടെന്നൊരു ചിന്ത അവളെ കടന്ന് പിടിച്ചു….
അവൻ…. അവൻ തനിക്കാരാണ്…..
ഇവിടെയുള്ളവർക്ക് മുമ്പിൽ അവനിൽ അഭിമാനം കൊള്ളാൻ മാത്രം അവന്റെ അവകാശി താനാണോ….
നീ ഒരിക്കലും എന്റെ ഭാര്യ യാകാൻ ശ്രമിക്കരുതെന്ന അവന്റെ വാക്കുകളായിരുന്നു അവളുടെ കാതിൽ മുഴങ്ങി കേട്ടത്…..
ഒരു വേള കഴിക്കുന്ന ഭക്ഷണം തൊണ്ടയിൽ കുരുങ്ങി നിന്നത് പോലെയവൾക്ക് തോന്നി…..
സ്വന്തമെന്ന് പറയാൻ ആരുമില്ലാത്തവർ പരസ്പരം താങ്ങാവുന്നു….
അത്ര മാത്രമേ കരുതാവു എന്നവൾ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അന്നു സന്ധ്യ കഴിഞ്ഞ് അവൻ മുറിയിലേക്ക് വന്നതും അവൾ പഠിക്കുന്നിടത് നിന്നും പെട്ടെന്നെഴുന്നേറ്റു……
ഏയ്…. താൻ പഠിച്ചോ..
ചെറു ചിരിയോടെയുള്ള അവന്റെ ആ വാക്കുകൾ മാത്രം മതിയായിരുന്നവൾക്ക്.
ഇന്നീ ലോകത്ത് തന്നോട് ഏറ്റവും അലിവുള്ളവൻ അവനാണെന്ന് അവൾക്കറിയാമായിരുന്നു……
പതിവ് പോലെ അവൻ കുളി കഴിഞ്ഞ് മുറിയിലേക്ക് വന്നതും അവൾ ഇടം കണ്ണാലെ അവനെയൊന്ന് പാളി നോക്കിയിരുന്നു…
അവനടുത് വരുമ്പോൾ വല്ലാത്തൊരു സുഗന്ധമാണ്….
ഇട്ടിരുന്ന ഷർട്ടിന്റെ കയ്യൊന്ന് മടക്കി വെച്ചു…
മുടി ചീകിയതിന് പിറകെ കട്ടിയുള്ള താടിയും മീശയും കൂടെ അവനൊന്നു ചീകിയൊതുക്കി…..
അവൾക്കെന്തോ അവനെ വീണ്ടും വീണ്ടും നോക്കാൻ തോന്നി…….
അതേ സമയം ഈ രാത്രി ഇത്രയേറെ ഒരുങ്ങി ഇവനാരെ കാണാൻ പോകുന്നു എന്നവളാലോചിച്ചു….
ആ ചിന്തകൾക്കെന്തോ വല്ലാത്തൊരു കനമുണ്ടായിരുന്നു…….
തന്നെ നോക്കുന്ന അവളെ കണ്ണാടിയിലൂടെ അവൻ കാണുന്നുണ്ടായിരുന്നു….
എന്തോ ഇടയ്ക്കിടെ തന്റെ നോട്ടങ്ങളും അവളിലേക്ക് പാളി വീഴുന്നുണ്ട്….
അവൾ പോലുമറിയാതെ…
അതേയ്…..
അവൻ മുറിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയതും പിറകിൽ നിന്നവൾ വിളിച്ചത് പെട്ടെന്നായിരുന്നു…..
അവനൊരു നിമിഷം അവളിലേക്കൊന്ന് തിരിഞ്ഞു……
കഴിച്ചിട്ട്….. പൊയ്ക്കൂടേ…..
കഴിച്ചിട്ട് പോകാത്തത് വിശപ്പില്ലാനിട്ടല്ലെന്നും അവരുടെ വാക്കുകൾക്ക് ചെവി കൊടുക്കേണ്ടെന്ന് കരുതി യാണെന്നും അറിയുന്നത് കൊണ്ട് തന്നെയാണ് അവളത് ചോദിച്ചത്…….
വന്നിട്ട് കഴിക്കുന്നതാ ശീലം…..
അവൻ പതിഞ്ഞൊരു ചിരിയോടെയാണത് പറഞ്ഞത്……
ശീലമാക്കിയതല്ലേ….. മാറ്റാവുന്നതല്ലേ യുള്ളൂ…..
അതും പറഞ്ഞവൾ മുമ്പിൽ നടക്കുമ്പോൾ തന്നിൽ അവൾ വല്ലാതെ സ്വാതന്ത്ര്യം എടുക്കുന്നത് പോലെ അവനു തോന്നിയിരുന്നു…..
ഒരർത്ഥത്തിൽ അത് താനും ആസ്വദിച്ചു തുടങ്ങിയിട്ടുണ്ടോ…..
അവനിൽ നിറഞ്ഞു നിന്നതൊരു ഭയമായിരുന്നു…..
എന്തിനെന്നറിയാത്തൊരു ഭയം……..
അവൾ നടന്നതിനു പിറകെ അവനും നടന്നു…..
അവൻ താഴെക്കെത്തുമ്പോൾ ടേബിളിൽ ഭക്ഷണങ്ങൾ കൊണ്ട് വെക്കുകയായിരുന്നവൾ ……
അവൻ ചോറ് വെച്ച പാത്രത്തിലെ കൈൽ എടുത്ത് വിളമ്പാൻ തുടങ്ങിയതും അതിൽ അവൾ കയറി പിടിച്ചത് പെട്ടെന്നായിരുന്നു…..
അവനെന്തെന്ന ഭാവത്തിൽ അവളെയൊന്നു നോക്കി…
ഞാൻ…. ഞാൻ വിളമ്പി തന്നോട്ടെ……
അവൾ ദയനീയമായി അത് ചോദിക്കുമ്പോൾ അവൻ പെട്ടെന്ന് കയിലിലെ പിടി വിട്ടു…
അവളുടെ കണ്ണുകൾ തിളങ്ങി…….
അവൾ ചോറും കറികളും ഓരോന്നായി വല്ലാത്ത ആനന്ദത്തോടെ അവന്റെ പാത്രത്തിലേക്ക് വിളമ്പി…..
അതേ……. തന്റെ മനസ്സിന്റെ സന്തോഷം അവനെ ചുറ്റിയാണെന്ന് താനറിഞ്ഞു തുടങ്ങിയിരിക്കുന്നു……
എന്നാൽ അവൾ കാണിക്കുന്ന തീവ്രമായ ആ അടുപ്പത്തിൽ അവനു വല്ലാത്തൊരു അസ്വസ്ഥത തോന്നിയിരുന്നു..
എന്തോ ഒരു ഭയം മനസ്സിൽ നിറയും പോലെ…
അവൻ കഴിച്ചു കഴിയും വരെ അവളവന്റെ കൂടെയിരുന്നിരുന്നു….
അവൻ കഴിച്ച പാത്രമെടുത്തപ്പോഴും അവളവന്റെ കയ്യിൽ നിന്നും ബലമായി തന്നെ അത് വാങ്ങുമ്പോൾ അവനൊരു നിമിഷം അവളെ ദയനീയമായി നോകിയെങ്കിലും അവളവന് മുഖം പോലും കൊടുക്കാതെ അടുക്കളയിലേക്ക് നടന്നു…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
എന്നത്തേതിലും വിപരീതമായി അവനന്നു അല്പം നേരത്തെ വന്നു….
പഠിത്തം കഴിഞ്ഞ് അവൾ കിടക്കാൻ നിൽക്കുമ്പോഴാണ് വാതിലിൽ ഒരു മുട്ട് കേൾക്കുന്നത്….
വാതിൽ തുറന്നതും മുമ്പിൽ നിൽക്കുന്ന അവനെ കണ്ട് അവളുടെ കണ്ണുകളൊന്ന് വിടർന്നിരുന്നു……
ആ ഫോണോന്ന് തരാമോ….
അമ്മുവിന് വിളിച്ചു നോട്സ് ഒന്ന് അയച് തരാൻ പറയാനാണ്….
അവള് കോച്ചിങ്ങിനു പോകുന്നുണ്ട്…….
അവളത് പറഞ്ഞതും അവൻ ഫോണവൾക്ക് നേരെ നീട്ടി……
റബ്ബർ ബാൻഡ് ചുറ്റി വെച്ച ആ ഫോൺ കാൻകെ അവളുടെ നെഞ്ചോന്ന് പിടഞ്ഞു….
താൻ കുറ്റം പറഞ്ഞ ഫോണാണ്…..
ഉപകാരത്തിന് തനിക്ക് അതേ ഉണ്ടായതുള്ളു എന്നോർക്കേ അവൾക്കൊരു വേദന തോന്നി……
അവൾ അമ്മുവിനെ വിളിച്ചു നോട്ട് അയച്ചതും അതെഴുതി തുടങ്ങി….
രാവിലെ അവൻ പോയാൽ പിന്നെ ഫോൺ കിട്ടില്ലല്ലോ എന്നോർത്ത് തന്നെയായിരുന്നത്…….
താൻ ലൈറ്റി ടുമ്പോൾ അവനു ബുദ്ധിമുട്ടാകുന്നുണ്ടോ എന്നൊരു ചിന്ത അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു…..
എന്നാൽ അവന്റെ മനസ്സിലെ ചിന്ത അവളെ ഓർത്തു കൊണ്ടായിരുന്നു…..
നേരത്തെ എഴുന്നേക്കേണ്ടവളാണ്….
ഒരു ഫോൺ അവൾക്കത്യാവശ്യമാണ്….
പക്ഷെ… ഇപ്പോൾ തന്നെ കൊണ്ട് അതിനു കഴിയില്ല…..
അവനൊരു നെടു വീർപ്പോടെ അങ്ങനെ കിടന്നു…..
അവനു രാവിലെ നേരത്തെ പോകേണ്ടതാണെന്ന തോന്നൽ മനസ്സിനെ വല്ലാതെ
അസ്വസ്ഥമാക്കിയത് കൊണ്ട് തന്നെ അവൾ വേഗം പുസ്തകം എടുത്ത് വെച്ചു കിടന്നിരുന്നു….
രാവിലെ എഴുന്നേറ്റപ്പോൾ ആദ്യം കണ്ണുകൾ പതിച്ചത് ആ കട്ടിലിലേക്കാണ്…
ഇല്ലാ…. അവിടെയില്ല….
അവൻ പോകുന്നത് താനറിയാത്തത് എന്ത് കൊണ്ടാണ്……
അല്ലെങ്കിലും ഉറങ്ങി കിടക്കുമ്പോൾ മനസ്സിനെ തനിക്ക് പിടിച്ചാൽ കിട്ടുകയെ യില്ല……
ജോലികളെല്ലാം തീർക്കുമ്പോഴും അവനു വേണ്ടിയാണ് ഭക്ഷണം ഉണ്ടാക്കുന്നതെന്ന് മാത്രം മനസ്സിൽ നിറഞ്ഞു നിൽക്കുന്നതെന്ത് കൊണ്ടാവും….
താനുണ്ടാക്കിയ ഭക്ഷണം അവൻ കഴിക്കുന്നത് കാൻകെ മനസ് അത്ര മേൽ നിർവൃതിയെ പേറുന്നുണ്ട്…..
അന്ന് രാത്രി പഠിക്കാനിരിക്കുമ്പോഴും അവൻ വരുന്ന സമയമായതും മിഴികൾ എന്തിനോ ആ ജനലിലൂടെ ഇടയ്ക്കിടെ എത്തി നോക്കി കൊണ്ടിരുന്നു….
അവസാനം ഒരു ശബ്ദത്തോടെ അവന്റെ വണ്ടി വന്നു നിന്നതും അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു…..
അവൾ പുസ്തകത്തിലേക്ക് മാത്രം കണ്ണുകൾ നട്ടിരിക്കുമ്പോഴും കോണിപ്പടികളിലുള്ള കാലൊച്ചയിലായായിരുന്നു മനസ്സ് മുഴുവൻ…..
അവൻ മുറിയിലേക്ക് വന്നതും അവൾ പെട്ടെന്നെഴുന്നേറ്റു…..
അവൻ പോക്കറ്റിൽ നിന്നും അവന്റെ ഫോണെടുത്തു അവൾക്ക് നേരെ നീട്ടി…..
റബ്ബർ ബാൻഡ് അതിൽ നിന്നും അഴിച്ചിട്ടുണ്ട്…..
മൊത്തത്തിൽ ഒന്ന് ശെരിയാക്കി എടുത്തിട്ടുണ്ട്…….
അവൾ സംശയത്തോടെ അവനെ നോക്കി….
നിനക്ക്…. പഠിക്കാൻ ആവശ്യ മുള്ളതല്ലേ….. ഇനി ഇത് നീ വെച്ചോ……
അവനത് പറയുമ്പോൾ അവളുടെ നെഞ്ച് വിങ്ങി പ്പൊട്ടി പോകുമോയെന്നവൾക്ക് തോന്നി പ്പോയി….
വേ….ണ്ടാ…..
അക്ഷരങ്ങൾക്ക് വിറയൽ ബാധിച്ചിരുന്നു…..
വെച്ചോ……
അവനതും പറഞ്ഞു ഫോൺ അവൾ ക്കരികിൽ വെച്ചു….
അപ്പൊ ഇയാൾക്കോ…..
ചോദ്യം ഹൃദയത്തിന്റെ അടി തട്ടിൽ നിന്നായിരുന്നു…..
അവൻ അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് പോക്കറ്റിൽ നിന്നും ഒരു കുഞ്ഞു സ്വിച് ഫോൺ എടുത്തതും അവൾക്ക് തൊണ്ടയിൽ എന്തോ ഒന്ന് തങ്ങി നിന്നു…
വിളിക്കാനല്ലേ….എനിക്കിത് മതി……
അവനതും കൂടി പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു….
അവൻ കാണാതിരിക്കാൻ അവൾ പെട്ടെന്നവനിൽ നിന്നും തിരിഞ്ഞപ്പോഴേക്കും അവൻ തോർത്തെടുത്തു കൊണ്ട് താഴെക്കിറങ്ങി പോയിരുന്നു…..
അവൾ കട്ടിക്കിലെക്കിരുന്നു കൈ രണ്ടും ചേർത്ത് മുഖം പൊത്തി….
കണ്ണ് നീർ കൈ രേഖകളിൽ നനവ് തീർത്തു……
അവൾ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവൻ വെച്ച ആ ഫോണെടുത്തു…
ഇന്ന് വരെ വിപണിയിൽ ഇറങ്ങിയ എല്ലാ ഫോണിനെക്കാളും മൂല്യം അതിനുണ്ടെന്ന് അവൾക്കറിയാമായിരുന്നു…..
അവളതിനെ ഒന്ന് കൂടി മുറുകെ പിടിച്ചു…..
(തുടരും)

by