രചന – ആയിഷ അക്ബർ
അഞ്ജലി ദയനീയ ഭാവത്തോടെ അവരെ നോക്കി……
വാങ് മോളേ…. എന്നിട്ട് വലത് കാല് വെച്ച് കയറ് ….
മംഗലത്തമ്മ അത് പറഞ്ഞതും അവൾ പതിയേ അത് കൈകളിലേക്ക് വാങ്ങി വാലത് കാല് വെച്ചു കയറി….
അരുണും താരയും അങ്ങനെ നിൽക്കുക യാണ് അപ്പോഴും…..
അവൾ അകത്തേക്ക് കയറിയതിന് പിന്നാലെ അർജുനും കയറി പ്പോയി….
സുകന്യ വേഗം നില വിളക്കെടുത് താരക്ക് കൊടുത്തു….
അപ്പോഴേക്കും താരയുടെ മുഖമാകെ മങ്ങി യിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നില വിളക്ക് പൂജാ മുറിയിലേക്ക് വെച്ച് മംഗലത്തമ്മ അവരുടെ മുറിയിലേക്ക് കയറുമ്പോൾ അർജുനും അഞ്‌ജലിയും അവരുടെ പിറകെ കയറി…..
ആ വാതിലടച്ചോളൂ….
കട്ടിലിലേക്കിരുന്നു കൊണ്ട് മംഗലത്തമ്മ അത് പറഞ്ഞതും അർജുൻ വാതിലടച്ചു…..
ഞാൻ…. ഞാൻ പറഞ്ഞതിന്റെ പേരിൽ നീയിത്രയും വലിയൊരു സാഹസം ചെയ്യുമെന്ന് മുത്തശ്ശി കരുതിയില്ല അജു……
മുത്തശ്ശി അർജുന്റെ കയ്യിൽ പിടിച്ചത് പറഞ്ഞതും അത് വരെ തല കുനിച്ചു നിന്ന അഞ്ജലി അവർക്ക് നേരെ മുഖമുയർത്തി….
അർജുനും ഒരു വേള അവരെയൊന്നു നോക്കി നിന്നു..
എന്തായാലും അവളുടേ ജീവിതം നീ രക്ഷപ്പെടുത്തിയല്ലോ….
മുത്തശ്ശിക്ക് സന്തോഷമായി…..
മുത്തശ്ശി കണ്ണുകൾ അമർത്തി തുടച് അതും കൂടി പറഞ്ഞു നിർത്തുമ്പോൾ അർജുനും അതൊരു പിടി വള്ളിയായി തോന്നി……..
അഞ്‌ജലിക്ക് ഹൃദയത്തിൽ എന്തോ ഒരു അസ്വസ്ഥത തോന്നി…..
അവളുടേ മനസ്സിൽ നിറഞ്ഞു നിന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയെങ്കിലും എന്റെ ഭാര്യ യെന്ന അവന്റെ വാക്ക് തനിക്ക് നൽകിയ ഒരു സംരക്ഷണമുണ്ടായിരുന്നിത് വരെ …..
അതാണ് മംഗലത്തമ്മയുടെ വാക്കിൽ അലിഞ്ഞു പോയതെന്ന് അവൾക്ക് തോന്നി…….
വാ മോളേ അഞ്ചു…
കുറച്ചപ്പുറം മാറി നിൽക്കുന്ന അഞ്ജലിയെ മുത്തശ്ശി സ്നേഹത്തോടെ അടുത്ത് വിളിച്ചു…..
അവൾ പതിയേ അവർക്കരികിലായി വന്നു നിന്നതും അവരവളുടെ കൈ പിടിച്ചു……
ജാനകിയുടെ എപ്പോഴത്തെയും സങ്കടമായിരുന്നു അവൾ പോയാൽ സതീശൻ നിന്നെ സ്വന്തമാക്കുമെന്ന്…
നിന്നെ രക്ഷപ്പെടുത്താൻ എനിക്കും കഴിയില്ലെന്ന് തോന്നിയിടത് നിന്നാണ് ഇവൻ എന്റെ സങ്കടം കാണാൻ കഴിയാതെ അത് ചെയ്തത്……
അവർ അരികിലായി ഇരിക്കുന്ന അർജുന്റെ കയ്യിൽ വാത്സല്യത്തോടെ ഒന്ന് തൊട്ടു…..
പഠിത്തം കഴിയാൻ ഇനി അധികമൊന്നുമില്ലല്ലോ….
അത് കഴിയും വരെ നീ അർജുന്റെ ഭാര്യയായി തന്നെയിരിക്കട്ടെ…..
ഞാൻ പറഞ്ഞിട്ടാണ് ഇവനിത് ചെയ്തതെന്ന് ആരും അറിയേണ്ട…..
പഠിത്തം കഴിഞ്ഞാൽ പിന്നെ ഇവിടെ നിൽക്കേണ്ട……
സതീശന്റെ കണ്ണ് നിന്റെ മേൽ എപ്പോഴുമുണ്ടാവും….
അത് കൊണ്ട് കുറച്ച് ദൂരേക്ക് പോകാം….
അതിനുള്ള സ്ഥലമൊക്കെ എന്റെ മനസ്സിലുണ്ട്…
അവിടെ ജോലി ആയാൽ പിന്നെ നിനക്ക് നിന്റെ ഇഷ്ടം പോലെ കഴിയാം…
ആരും നിന്നെ ശല്യപ്പെടുത്താൻ വരില്ല…
അതായിരുന്നില്ലേ നിന്റെ സ്വപ്നം……
മംഗലത്തമ്മ ഏറെ സ്നേഹത്തോടെ ചോദിക്കുക യാണെങ്കിൽ കൂടി അഞ്‌ജലിക്ക് അത് നൽകിയതൊരു നോവായിരുന്നു…..
ഇവിടെയും താനാരുമല്ല എന്നൊരു സത്യവും മനസ്സ് അവളെ ഓർ മപ്പെടുത്തി….
എന്നാൽ അർജുൻ ഞെട്ടലോടെ നോക്കിയത് മുത്തശ്ശിയുടെ നേർക്കായിരുന്നു….
എനിക്കിഷ്ടമാണ് അവളെ…. ജീവിത കാലം മുഴുവൻ അവളെന്റെ കൂടെ വേണമെന്ന് പറയാൻ അവന് തോന്നിയെങ്കിലും അവൻ മനസ്സിനെ പിടിച്ചു നിർത്തി……
കാരണം അവളുടേ മനസ്സ് തനിക്കറിയില്ല….
താലി കെട്ടിയത് പോലും അവളുടേ സമ്മതമില്ലാതെയാണ്….
അതവളുടെ നിവൃത്തി കേടാണെന്ന് വെക്കാം….
എന്നാൽ തന്നെ സ്നേഹിക്കണോ വേണ്ടയോ എന്നത് അവളുടേ മാത്രം സ്വകാര്യതയാണ്…..
ഒരു പെണ്ണിന്റെ മനസ്സറിയാതെ അവൾക്ക് മേൽ തീരുമാനം പറയാൻ ആർക്കും അവകാശമില്ല….
ഉള്ളിൽ നിറഞ്ഞു വന്നൊരു ഗദ് ഗദത്തെ അടക്കി പിടിച്ചു കൊണ്ട് അവനവിടെ നിന്നും വേഗം എഴുന്നേറ്റു…..
നീയും അജുവും തമ്മിൽ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെന്ന് എനിക്കറിയാം……
എന്നാൽ നീയിവിടെ ഉള്ളത് വരെ അതെല്ലാം മറന്ന് പൊരുത്തപ്പെട്ടു നിന്നേ പറ്റു…..
കാരണം….. എല്ലാവരുടെയും കണ്ണിൽ നീയവന്റെ ഭാര്യയാണ്….
മുത്തശ്ശി അഞ്ജലിയേ അരികിൽ പിടിച്ചിരുത്തി അത് പറയുമ്പോൾ അവൾ അനുസരണയോടെ തലയാട്ടി……
എങ്കി പിന്നെ മുറിയിലേക്ക് പൊയ്ക്കോ…..
ഈ വേഷമൊക്കെ ഒന്ന് മാറിക്കോളു……
ഇനി ഒന്ന് കൊണ്ടും വിഷമിക്കേണ്ട…..
മുത്തശ്ശി അത് പറഞ്ഞതും അവളവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു…..
അപ്പോഴും പത്മ യും മഹാദേവനും ഇതറിയുന്ന ആ നിമിഷത്തെ കുറിച്ചുള്ള ഓർമ അവരിൽ നിറച്ചത് ഭീതിയായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അഞ്ജലി അവൾ പഠിക്കാനിരിക്കുന്ന മുറിയിലേക്കാണ് നടന്നത്…..
അവിടേക്ക് ചെന്നതും പൂമുഖത് കൂടിയ ആ സഭയിൽ പറയുന്നത് തന്നെ കുറിച്ചാണെന്ന് അവൾക്ക് വ്യക്തമായിരുന്നു..
അവനിങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല…..
അല്ലെങ്കിലും ആണുങ്ങളെ വളച്ചെടുക്കാൻ അവൾക്ക് നല്ല കഴിവാണ്.
ഇതെല്ലാം അമ്മയുടെ പണിയാണെന്നാ എനിക്ക് തോന്നുന്നത്…..
അങ്ങനെ നീളുന്ന സംസാരങ്ങൾ അവളെ വല്ലാതേ പ്രയാസപ്പെടുത്തിയപ്പോഴാണ് ഇത് വരെ ഈ മുറിയിലുണ്ടായിരുന്ന സ്വാതന്ത്ര്യം ഇനി തനിക്കില്ലെന്ന് അവൾക്ക് മനസ്സിലായത്…..
അവളെന്തു ചെയ്യണമെന്നറിയാതെ അങ്ങനെ നിന്നു…..
തന്നെ കുറിച് അവർ പറയുന്ന വാക്കുകൾ അവളുടേ ഹൃദയത്തെ അങ്ങേയറ്റം മുറിപ്പെടുത്തുന്നുണ്ട്….
കണ്ണുകളിൽ നിന്നും കണ്ണ് നീർ ഇറ്റി വീഴാൻ വെമ്പി നിന്നു……
അത് കണ്ട് കൊണ്ടാണ് അർജുൻ താഴെക്കിറങ്ങി വരുന്നത്……
അവനവളോട് എന്ത് പറയണമെന്നറിയില്ലായിരുന്നു…….
അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച് ആ കണ്ണ് നീരോപ്പാൻ തനിക്കാഗ്രഹമുണ്ട് …
എന്നാൽ നേരിട്ടവളോട് ഒന്നും പറയാൻ അവന് കഴിയാത്തത് കൊണ്ട് തന്നെ അവൻ പുറത്തേക്ക് നടന്നു…..
അപ്പോഴാണ് രാവുണ്ണിയേട്ടനും ബിന്ദു ചേച്ചിക്കും കൂടെ പ്രവി വരുന്നതവൻ കാണുന്നത്….
അവരുടെ ചിരിയിൽ നിന്നും എല്ലാം അവരറിഞ്ഞെന്ന് അവന് മനസ്സിലായി……
അല്ലെങ്കിലും ഈ നേരം കൊണ്ട് ഈ വാർത്ത നാട്ടിലാകെ പരന്നിട്ടുണ്ടാകും….
പ്രവി….. അവള് താഴെ തന്നെ നിൽക്കുവാണേടാ….
എല്ലാവരുടെയും കുത്ത് വാക്കുകൾ കേട്ട്….
മുകളിലേക്ക് അവളെ എത്തിക്കാൻ എന്താ വഴി….
അവിടേയാകുമ്പോൾ ആരുടേയും ശല്യമുണ്ടാകില്ല…..
അർജുനത് പറയുമ്പോൾ പ്രവിയവനെ നോക്കി ഒന്ന് കളിയാക്കി ചിരിച്ചു…..
എന്നാൽ അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നത് അവളോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു…..
ഞാൻ…. ഞാൻ അമ്മയോടൊന്ന് സൂചിപ്പിക്കാം….
പ്രവി അതും പറഞ് ബിന്ദു വിന്റെ അടുത്തേക്ക് പോകുന്നത് നോക്കി പ്രതീക്ഷയോടെ അർജുനങ്ങനെ നിന്നു…..
അൽപ സമയം കഴിഞ്ഞതും ബിന്ദു അവളെ കൂട്ടി കോണിപ്പടികൾ കയറുന്നത് കണ്ടപ്പോഴാണ് അവന്റെ മുഖമൊന്നു വിടർന്നത്…..
അപ്പോഴും പ്രവി അവനെ കളിയാക്കിയെന്ന പോൽ ചിരിക്കുന്നുണ്ടായിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ആ മുറിയിലേക്ക് കയറുമ്പോൾ തന്നെ അഞ്‌ജലിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി…..
ബിന്ദു ചേച്ചി നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് താനീ കോണിപ്പടികൾ കയറിയത്….
അവന്റെ മുറിയിൽ പെട്ടെന്ന് തന്നെ കണ്ടാൽ അവനെങ്ങനെ പ്രതികരിക്കുമെന്നും അവൾക്ക് ഭയമുണ്ടായിരുന്നു….
അർഹതയില്ലാത്ത സ്ഥാനങ്ങൾ ആഗ്രഹിച്ചു ദുഃഖത്തിന്റെ ആഴിയിലേക്ക് കൂപ്പു കുത്താൻ താനാഗ്രഹിക്കുന്നില്ല…
എങ്കിലും….. താഴെ നിറഞ്ഞു നിന്ന പരിഹാസങ്ങളിൽ നിന്നും കുത്തു വാക്കുകളിൽ നിന്നും ഒരു രക്ഷപ്പെടലായി ആ മുറിയേ അവൾക്ക് തോന്നി…..
അവൾ ചുറ്റുമോന്ന് കണ്ണോടിച്ചു……
താൻ എത്രയോ തവണ കണ്ട മുറിയാണെങ്കിൽ കൂടി ഇന്നതിനൊരു പുതുമ തോന്നുന്നുണ്ട് …..
അതൊരു പക്ഷേ എവിടെ നോക്കിയാലും അവന്റെ സാധനങ്ങൾ കാണുന്നത് കൊണ്ടാവാം …
മുറിയിൽ കെട്ടിയ ഒരു അയയിൽ അവന്റെ വസ്ത്രങ്ങൾ അലങ്കോലപ്പെട്ടു കാണാം….
കട്ടിലിനോട് ചേർന്നൊരു കുഞ്ഞ് മേശയിൽ ലാപ്ടോപും ടാബും പോലത്തെ ഇലക്ട്രോണിക് ഉപകരണങ്ങൾ വെച്ചിട്ടുണ്ട്…
അതെപ്പോഴും ഉപയോഗിക്കുന്നതായത് കൊണ്ടായിരിക്കാം അവിടെ വെച്ചിരിക്കുന്നതെന്ന് അവൾക്ക് തോന്നി….
അവന്റെ കയ്യിൽ അതെല്ലാം താൻ കണ്ടിട്ടുള്ളതുമാണ്…..
ബെഡ് ഷീറ്റ് വൃത്തിയായി വിരിച് വെച്ചിട്ടുണ്ട്..
അതിൽ ഒരു തലയിണയുമുണ്ട്…..
മറ്റൊന്നും അവന്റേതായി ആ മുറിയിൽ കാണുന്നില്ല….
ഒരു പക്ഷേ ആ തടിയലമാരയിലായിരിക്കാം…….
അവൾ സ്വയമൊന്ന് നോക്കി……
വൃത്തിയുള്ള ആ സാരി സതീഷേട്ടൻ ഇന്നലെ വാങ്ങി കൊണ്ട് വന്നതാണ്…
എന്തോ അതുടുത് നിൽക്കുമ്പോൾ ദേഹമാസകലം പൊള്ളുന്നത് പോലെ…..
ഇതൊന്ന് ഉടുത് മാറാൻ പറ്റിയിരുന്നെങ്കിലെന്ന് അവളതിയായി ആഗ്രഹിച്ചു…
ഇത് വരെ മംഗലത്തേക്ക് വരുമ്പോളില്ലാത്ത വല്ലാത്തൊരു വീർപ്പു മുട്ടൽ ഇന്ന് തനിക്കുണ്ട്……
ഇത് വരെ തനിക്ക് എല്ലാമായി തന്റെ അമ്മയുണ്ടായായിരുന്നു….
എന്നാൽ ഇന്നങ്ങനെയല്ല….
അവളുടേ കണ്ണുകൾ നിറഞ്ഞു…….
ഇവിടെ താനൊരു അഭയാർത്തി മാത്രമാണ്…..
എങ്കിലും അതും ഒരനുഗ്രഹം തന്നെയാണ്…
അല്ലെങ്കിലിപ്പോ ഞാൻ സതീഷേട്ടന്റെ ഭാര്യ യായി കഴിഞ്ഞേനെ……
എല്ലാം അമ്മയുടെ പ്രാർഥന ഒന്ന് കൊണ്ട് മാത്രമായിരിക്കും….
ഓർമ്മകൾ അവളെ നോവിനാൽ വരിഞ്ഞു….
അല്ലെങ്കിൽ തന്നെ അത്രയും ദേഷ്യമുള്ള ഒരുവൻ തന്നെ താലി കേട്ടുമായിരുന്നോ….
അത് എന്തിന്റെ പേരിലാണെങ്കിലും…..
എന്തായാലും അധികം വൈകാതെ തന്നെ ഇവിടെ നിന്ന് പോകേണ്ടി വരും…
അത് വരെ താൻ നേരിടേണ്ട പ്രയാസങ്ങൾ എന്തൊക്കെയായിരിക്കും…
ഓർക്കും തോറും അവൾക്കറ്റമില്ലാത്തത് കൊണ്ട് തന്നെ അവൾ ജനലിലൂടെ പുറത്തേക്ക് നോക്കിയങ്ങനെ നിന്നു…..
(തുടരും)

by