23/04/2026

അരുന്ധതി : ഭാഗം 04 & 05

രചന – തൂലിക

“അപ്പൊ നിങ്ങൾ കള്ളം പറഞ്ഞതാരുന്നല്ലേ ”

“പിന്നെ നീയെന്താ വിചാരിച്ചേ… നിന്റെ വീട്ടിൽ വന്ന് നിൽക്കാനൊന്നും എനിക്ക് വയ്യ. വീട്ടിൽ പോയി സുഖിക്കാമെന്ന് നീയും വിചാരിക്കണ്ട ”

“ഇതിനുമാത്രം എന്ത് തെറ്റാ ഞാൻ ചെയ്തേ “കരച്ചിൽ അടക്കാൻ ആയില്ല എനിക്ക്

“നീ എന്തിനീ വിവാഹത്തിന് സമ്മതിച്ചു നിന്നോട് ഞാൻ പറഞ്ഞതല്ലേ എനിക്കിഷ്ടമല്ലെന്നു.. എന്നിട്ടും നീ ”
“എന്റെ വീട്ടിലെ അവസ്ഥ അറിയാലോ.. എല്ലാവർക്കും സന്തോഷം ആകുമെങ്കിൽ..”

“നിന്റെയൊരു അവസ്ഥ.. ഞാൻ നിന്നെ സ്നേഹിക്കുമെന്ന് ഒരിക്കലും നീ പ്രതീക്ഷിക്കണ്ട അത് വെറുതെയാ ഒരു പെണ്ണിനും ഇനി എന്റെ മനസ്സിൽ സ്ഥാനമില്ല.. മര്യാദക്ക് അടങ്ങി ഒതുങ്ങി വീടിന്റെ മൂലയിൽ കഴിഞ്ഞോണം എന്റെ ഭാര്യ ആവാനൊന്നും നോക്കണ്ട നീ മനസ്സിലായോടീ ”
എല്ലാം കേട്ടുനിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു എല്ലാം വിധിയെന്നു കരുതി സമാധാനിക്കുക അല്ലാതെ എന്ത് ചെയ്യാൻ.. അച്ഛനും അമ്മയ്ക്കും സന്തോഷമായല്ലോ എനിക്കതു മതി.

“യാത്ര എങ്ങനെ ഉണ്ടാരുന്നു മോളെ.. നിങ്ങൾ ഇത്ര പെട്ടന്ന് എന്താ വന്നത് ”

“അത്.. രാജീവേട്ടന് എന്തോ അത്യാവശ്യ കാര്യം ഉണ്ടായിരുന്നു അമ്മേ ഞാനാ പറഞ്ഞത് തിരികെ പോരാമെന്ന് ”

പിന്നീടുള്ള ദിവസങ്ങളിലും രാജീവേട്ടന്റെ സ്വഭാവത്തിൽ മാറ്റമൊന്നും വന്നില്ല. ഞാൻ അതിപ്പോ കാര്യമാക്കാറില്ല അച്ഛനും അമ്മയും സ്നേഹത്തോടെ പെരുമാറുന്നതുകൊണ്ട് വലിയ വിഷമം തോന്നാറില്ല ഞാൻ എന്റെ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു.

“അമ്മേ ഇന്ന് ഞാൻ ലേറ്റ് ആയിട്ടേ വരൂ.. ഒരു പാർട്ടിയുണ്ട് ”

“നിനക്ക് മോളെകൂടി കൊണ്ടുപോയ്‌ക്കൂടെ അവൾ ഇവിടെ ഒറ്റക്കല്ലേ ”

“അമ്മ ഉദ്ദേശിക്കുന്ന പോലത്തെ പാർട്ടിയല്ല ഇത്.. എല്ലാവരും തനിച്ച വരുന്നത്.. ഭാര്യയെ കെട്ടി എസ്‌ന്നള്ളിച്ചു കൊണ്ടുപോകാനൊന്നും എനിക്ക് വയ്യ ”

“മോൾക്ക് വിഷമമായോ ”
“അയ്യേ എന്തിന്.. അല്ലേലും എനിക്കീ പാർട്ടിക്കൊന്നും പോകുന്നത് ഇഷ്ടമല്ല അമ്മേ രാജീവേട്ടനതറിയാം “ചിരിക്കാൻ ഞാൻ ശ്രമിച്ചു ഉള്ളിൽ കരഞ്ഞുകൊണ്ട്.

അന്ന് വൈകുന്നേരം ഒത്തിരി സമയമായിട്ടും പുള്ളിയെ കണ്ടില്ല എനിക്കാകെ ടെൻഷൻ ആയി. ഞാൻ വിളിച്ചാൽ എടുക്കില്ല എന്നാലും വിളിച്ചു നോക്കി.. ഇല്ല റിങ് ചെയ്തു പക്ഷെ എടുക്കുന്നില്ല.
“മോളു വന്ന് കഴിക്കാൻ നോക്ക്. അവൻ വന്നോളും.. അവൻ ഇടക്കിങ്ങനെ വൈകി വരാറുണ്ട് ”

“എന്നാലും ഫോൺ എടുക്കുന്നില്ലല്ലോ അമ്മേ.. അമ്മ ഒന്ന് വിളിച്ചു നോക്കാമോ ”

അമ്മ വിളിച്ചിട്ടും എടുത്തില്ല അതോടെ എനിക്ക് കൂടുതൽ പേടിയായി
“അവിടത്തെ ശബ്ദം കാരണം കേൾക്കാൻ പറ്റില്ലാരിക്കും മോളെ.. നീ വിഷമിക്കണ്ട വന്ന് കഴിക്ക്.. അവനിങ് വരട്ടെ കൊടുക്കുന്നുണ്ട് ഞാൻ ”

“ഞാൻ പിന്നെ കഴിച്ചോളാം അമ്മ പോയി കിടന്നോളൂ ”

ഒരുപാട് നേരം വെയിറ്റ് ചെയ്തു. സമയം രാത്രി 11മണി കഴിഞ്ഞു രാജീവേട്ടന്റ കാർ വന്നു. പക്ഷെ കണ്ട കാഴ്ച ഞെട്ടിക്കുന്നതാരുന്നു.. രണ്ടു മൂന്ന് പേർ ചേർന്ന് രാജീവേട്ടനെ താങ്ങിക്കൊണ്ട് വരുന്നു കുടിച്ചു ബോധം പോയിരിക്കുകയാണ്.. ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു അവസ്ഥയിൽ കാണുന്നത്.
“ഇന്ന് രാജീവ്‌ കുറച്ചു ഓവറായി പേടിക്കണ്ട നാളെ രാവിലെ ആകുമ്പോൾ ശെരിയായിക്കോളും ”

ഞാൻ പുള്ളിയെ താങ്ങിക്കൊണ്ട് റൂമിലെത്തി.. എന്തൊക്കെയോ പുലമ്പുന്നുണ്ടാരുന്നു
“വീണ..എന്നെ.. വിട്ട്.. പോവാണോ.. വീണ… വീണ ”
വീണ??
ആരാണീ വീണ.. അവളെ കുറിച്ചെന്തിനാണ് ഇപ്പൊ ഓർക്കുന്നത് എനിക്ക് ദേഷ്യം വന്നു.. ആ മനസ്സിന്റെ ഒരു കോണിൽ പോലും ഞാനില്ലല്ലോ എന്നോർത്തപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല. എപ്പോഴോ ഞാനും മയങ്ങിപ്പോയി.

പിറ്റേ ദിവസം രാവിലെ ഞാനെഴുന്നേറ്റപ്പോഴും ഉണർന്നിട്ടില്ല. ഉറങ്ങുമ്പോൾ ഒരു കൊച്ചുകുട്ടിയെപ്പോലെ ഉണ്ട്.. എന്താ നിഷ്കളങ്കത കുറച്ചു നേരം നോക്കിയിരുന്നു പോയി ഞാൻ. ചായ എടുക്കാൻ വേണ്ടി അടുക്കളയിലേക്ക് ചെന്നു അപ്പോൾ തന്നെ അമ്മയും ഉണർന്നിരുന്നു.b”ഇന്നലെ അവൻ എപ്പഴാ മോളെ വന്നത് നീ കഴിച്ചാരുന്നോ ”
“കുറച്ചു കൂടി കഴിഞ്ഞാണമ്മേ വന്നത്.. രാജീവേട്ടൻ കഴിച്ചിട്ടാരുന്നു വന്നത്.. ഞാനും കഴിച്ചു “. രാജീവേട്ടനുള്ള ചായയും കൊണ്ട് ഞാൻ മുകളിൽ പോയി. അവിടെ ചെന്നപ്പോൾ പുള്ളി എഴുന്നേറ്റിരുന്നു.
“ചായ..”
“ചായയോ.. നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ ഭാര്യ ആവാൻ നോക്കണ്ടെന്ന്.. എനിക്കെങ്ങും വേണ്ട നിന്റെയൊരു ചായ ”
ഇതുംപറഞ്ഞു ഒരു ബ്രാണ്ടി കുപ്പി കൈയിലെടുത്തു കുടിക്കാനൊരുങ്ങി. “ഇന്നലെ ഇവിടെ കേറിവന്നത് നാല് കാലേല.. ഇനീം കുടിക്കാൻ പോവാണോ.. ഇങ്ങു താ..”
ഞാൻ ആ കുപ്പി തട്ടിപ്പറിച്ച് മദ്യം മുഴുവൻ വാഷ്ബേസിനിൽ ഒഴുകികളഞ്ഞു.
“ഡീ..,” അലറിക്കൊണ്ടെന്നേ രാജീവേട്ടൻ തല്ലി.. “ഇറങ്ങിപ്പൊടി എന്റെ മുറിയിൽ നിന്നു..” ദേഷ്യത്തോടെ എന്നെ പിടിച്ചു തള്ളിയതും എന്റെ തല ഭിത്തിയിൽ ഇടിച്ചു.. ശക്തമായി ഇടിച്ചതുകൊണ്ട് നല്ല വേദന ഉണ്ടാരുന്നു.. രക്തം വരുന്നുണ്ടാരുന്നു.. പതിയെ എന്റെ ബോധം മറയുന്ന പോലെ തോന്നി.. എന്റെ കണ്ണുകൾ അവസാനമായി കണ്ടത് എന്നെ തുറിച്ചു നോക്കുന്ന രാജീവേട്ടനെയാണ്…

(തുടരും

“മോളെ….”

“മോളെ… അരുന്ധതി..”

കുറേ നേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാത്തുകൊണ്ട് രേവതി റൂമിലേക്ക് ചെന്നു.

“അയ്യോ… മോളെ…. മോൾക്കെന്ത് പറ്റി ”

വീണുകിടക്കുന്ന അരുന്ധതിയെ കണ്ട് പരിഭ്രാന്തയായി അവർ രാജീവിനോട് ചോദിച്ചു

“എന്താടാ എന്റെ മോൾക്ക് പറ്റിയെ… വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോകണം ”

എന്തുചെയ്യണം എന്നറിയാതെ മരവിച്ചു നിൽക്കുവാരുന്നു രാജീവ്‌ “അത്…. അമ്മേ.. ഞാൻ അറിയാതെ… തള്ളിയപ്പോ.. അവൾ “. “നീ കൂടുതലൊന്നും പറയണ്ട വേഗം വണ്ടിയെടുക്ക് “.

കണ്ണ് തുറന്നപ്പോൾ ഞാൻ ഹോസ്പിറ്റലിലാണ്.

“ആഹാ.. ബോധം വന്നോ..പേടിക്കണ്ട ഒരു മുറിവുണ്ടാരുന്നു നെറ്റിയിൽ.. എന്ത് പറ്റിത ” നേഴ്സ് ചോദിച്ചു

“ഒന്ന് വീണതാ ”

“അമ്മയും ഭർത്താവും വെളിയിലുണ്ട് ഞാൻ വിളിക്കാം ”

“എങ്ങനുണ്ട് മോളെ ഇപ്പോൾ.. വേദന കുറവുണ്ടോ ” എന്നെ തലോടിക്കൊണ്ട് അമ്മ ചോദിച്ചു

“കുറവുണ്ടമ്മേ… എന്റെ അച്ഛനും അമ്മയും..”

“അവരെ വിവരം അറിയിച്ചില്ല മോളെ.. പേടിക്കണ്ട എന്ന് കരുതിയ.. വേണമെങ്കിൽ വിളിക്കാം ”

“വേണ്ടമ്മേ.. അവർക്ക് സങ്കടാവും.. ഇത് ചെറിയ മുറിവല്ലേ ”

“അവൻ വെളിയിൽ നിൽപ്പുണ്ട് മോളെ.. നിന്നെ കാണാൻ അവനു മടിയാണ് പോലും ”

“എന്തിനു… ഞാൻ തെന്നിവീണതല്ലേ ”

“ആണോ??” സംശയത്തോടെ അമ്മ നോക്കി

“എനിക്കറിയാം മോളെ എല്ലാം.. എന്റെ തെറ്റാ ”

“അങ്ങനെയൊന്നും വിചാരിക്കല്ലേ അമ്മേ.. എനിക്കൊന്ന് കാണാൻ പറ്റുമോ ”

“പറഞ്ഞുവിടാം മോളെ ”

“ഡാ… നീയെന്തൊരു ഭർത്താവാ.. നിന്റെ ഭാര്യ നീ കാരണം ഹോസ്പിറ്റലിൽ കിടക്കുമ്പോൾ നിനക്കൊന്ന് വന്ന് കാണാൻ തോന്നിയോ ”

“അമ്മ ഞാൻ പറഞില്ലേ.. എനിക്കവളെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് ”

“എന്റെ വാക്കിന് നീ വില കല്പിക്കില്ലല്ലോ.. നിന്റെ ഇഷ്ടം പോലെ ആയിക്കോട്ടെ ”

“അമ്മാ പ്ലീസ്….. ഓക്കേ ഞാൻ പോവാം ”

“അരുന്ധതി ”

ഇത്രയും സോഫ്റ്റായിട്ട് എന്റെ പേര് വിളിക്കുന്നത് ഇതാദ്യമായ.. കണ്ണ് നിറഞ്ഞുപോയി

എന്താണ് പറയാൻ പോകുന്നതെന്നറിയാൻ ഞാനാ മുഖത്തേക്ക് നോക്കി

” I am sorry.. ഞാൻ കള്ളിന്റെ പുറത്ത് അറിയാതെ ചെയ്തുപോയതാ.. മനഃപൂർവം അല്ല.. തനിക്ക് നല്ല വേദനയുണ്ടോ ”
ഏയ്… നെറ്റി മുറിഞ്ഞാൽ പിന്നെ നല്ല സുഖമല്ലേ.. കോന്തൻ 😤

“ഇപ്പൊ കുറവുണ്ട്.. എന്നാലും മനസ്സിന്റെ വേദന മാറീട്ടില്ല ”

“ഞാൻ സോറി പറഞ്ഞില്ലേ.. താൻ റസ്റ്റ്‌ എടുക്ക്.. മരുന്നൊക്കെ കഴിക്കണം നന്നായി ”

എനിക്കൊരു പുഞ്ചിരി സമ്മാനിച്ചിട്ട് രാജീവേട്ടൻ പോയി.. ആദ്യമായിട്ടാ എന്നെ നോക്കി ചിരിക്കുന്നത്.. എന്റെ മുഴുവൻ വേദനയും മാറി.

പിറ്റേ ദിവസം തന്നെ ഡിസ്ചാർജായി വീട്ടിൽ വന്നു.

അച്ഛന്റെ കൈയിൽ നിന്നും വഴക്ക് കിട്ടി രാജീവേട്ടന്.. പക്ഷെ മറുതൊന്നും പുള്ളി പറഞ്ഞില്ല എല്ലാം നിന്ന് കേട്ടു.

“താൻ ബെഡിൽ തന്നെ കിടന്നോ ഞാൻ സോഫയിൽ കിടന്നോളാം ”

ഇപ്പോഴും ഞങ്ങൾക്കിടയിൽ അകൽച്ച ഉണ്ടെന്നുള്ളത് എന്നെ ഒരുപാട് വേദനിപ്പിച്ചു.. സാരല്യ പതിയെ മാറിക്കോളും.

“ഡോ.. എണീക്ക്.. ഇന്നാ ചായ ”

കണ്ണ് തുറന്നപ്പോൾ എന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഞാൻ ഞെട്ടി

ഞാൻ കണ്ണ് തിരുമ്മി നോക്കുന്നത് കണ്ടിട്ടാവണം പുള്ളി പറഞ്ഞത്

“സ്വപ്നം ഒന്നുമല്ല ഇത് ഞാൻ തന്നെയാ.. അമ്മയാ ചായ ഇട്ടത്.. ഞാൻ കാരണമാണല്ലോ നിനക്കിങ്ങനെ സംഭവിച്ചത് അതുകൊണ്ടാ.. അല്ലാതെ പ്രേമം കൊണ്ടാണെന്നു തെറ്റിദ്ധരിക്കല്ലേ ”
ഇതും പറഞ്ഞിട്ട് ആളങ് പോയി.. എനിക്കാണെങ്കിൽ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ.. ആദ്യമായിട്ട് എനിക്ക് ചായ കൊണ്ടുത്തരുന്നു.. ഇപ്പൊ ദേഷ്യപ്പെടാറില്ല ഇടക്ക് ചിരിക്കാറുമുണ്ട്.. ശേ നേരത്തെ ഇങ്ങനൊക്കെ സംഭവിക്കേണ്ടതാരുന്നു.. ഓരോന്നിനും അതിന്റെതായ സമയം ഉണ്ടല്ലോ.. എനിക്കുറപ്പാ ഇനിയും ആ മനസ്സിൽ കേറാൻ എനിക്ക് പറ്റും ഇതൊരു തുടക്കം മാത്രം.

എന്നെ പതിവിലും സന്തോഷത്തിൽ കണ്ടതുകൊണ്ട് അമ്മ ചോദിച്ചു

“എന്താ.. മോള് വല്യ സന്തോഷത്തിലാണല്ലോ ”

ഉണ്ടായതെല്ലാം ഞാൻ പറഞ്ഞു

“അപ്പൊ നിനക്ക് വേണ്ടിയാരുന്നോ അവൻ ചായ കൊണ്ടുപോയെ.. ഞാൻ കരുതി അവനാരിക്കുമെന്ന്.. എന്നാലും ഇതുവരെ അടുക്കളേൽ കേറാത്ത ചെക്കനാ ”

“ഞാനും ഞെട്ടിപ്പോയി അമ്മേ ”

“ന്റെ കുട്ടി പഴേത് പോലെ ആയാൽ മതിയാരുന്നു ”

“അപ്പൊ രാജീവേട്ടൻ ഇപ്പൊ കാണുന്ന പോലല്ലാരുന്നോ ”

“ഒരിക്കലുമല്ല… കളിയും ചിരിയും കുറുമ്പും എല്ലാമുണ്ടാരുന്നു അവന് ”

“പിന്നെ ഇപ്പൊ എന്തുപറ്റി?”

“അവന്റെ ജീവിതത്തിലും ഒരു ദുരന്തം സംഭവിച്ചു മോളെ..” നിരകണ്ണുകളോടെ അമ്മ പറഞ്ഞു.