രചന – തൂലിക
“എന്തായി മോളേ നിന്റെ തീരുമാനം,.. ഞാൻ അവർക്ക് വാക്ക് കൊടുക്കട്ടെ”
“കൊടുതോളു അച്ഛാ”
അച്ചനോടങ്ങനെ പറഞ്ഞെങ്കിലും എനിക്ക് പേടിയുണ്ടായിരുന്നു..അദ്യമെ ദേഷ്യപെടുമെങ്കിലും പിന്നെ അതൊക്കെ മാറി എന്നെ സ്നേഹിക്കുമരികും രാജീവെട്ടൻ എന്നാശ്വസിച്ചു.
“അരുന്ധതിയുടെ കല്യാണം ഉറപ്പിച്ചു അല്ലേ” അനൂപേട്ടൻ ആണ്. എന്റെ വീടിന്റെ അടുത്താണ് അനൂപെട്ടന്റെയും4 വീട് ഞങൾ ഒരുമിച്ചായിരന്നു സ്കൂളിൽ പോക്കൊണ്ടിരുന്നത് എന്നെ വല്യ കാര്യമാണ്.
“അതേ ഉറപ്പിച്ചു അനൂപേട്ട”
“നന്നായി നീ രക്ഷപ്പെട്ടല്ലോ.. എനിക്കൊരു കാര്യം പറയാൻ ഉണ്ടാരുന്നു”
“പറഞ്ഞോളൂ അനൂപേട്ട
“ഇനിയും അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല… എന്റെ എല്ലാ പ്രാർത്ഥനയും ഉണ്ടാവും സന്തോഷത്തോടെ ജീവിക്ക്”
അങ്ങനെ ആ ദിനം എത്തി എന്റെ കല്യാണം.. പെണ്ണ് കാണൽ കഴിഞ്ഞതിൽ പിന്നെ ഒരിക്കൽ പോലും ഞാൻ രാജീവെട്ടനുമായി സംസാരിച്ചിട്ടില്ല അമ്മയുമായി സംസാരിക്കും ബോൾ സ്നേഹം ഉള്ള അമ്മ.
താലികെട്ട് കഴിഞ്ഞു.. അച്ഛൻ എന്റെ കൈ പിടിച്ചു കൊടുത്തു.. ഇനിയും പുതിയൊരു ജീവിതത്തിലേക്ക്
വിലകൂടിയ സാരിയാണ് റിസപ്ഷന് അണിഞ്ഞത് എനിക്കതിന്റെ ഭാരം കൊണ്ട് അനങ്ങാനും വയ്യ എങ്ങനെ എങ്കിലും ഉറങ്ങിയാൽ മതിയെന്നായി. രാജീവേട്ടൻ എന്നോടൊന്ന് സംസാരിച്ചത് പോലുമില്ല പുള്ളി കൂട്ടുകാരോട് എന്തൊക്കെയോ സംസാരിക്കുന്നു ഒരേയൊരു തവണ നോക്കി ചിരിച്ചു.
അങ്ങനെ ആദ്യരാത്രി വന്നെത്തി.”മോൾ റൂമിലോട്ട് പോക്കൊളു അവൻ വന്നോളും .. ഇനി ഇത് സ്വന്തം വീടുപോലെ കരുതിയാൽ മതി” പാൽ തന്നുകൊണ്ട് അമ്മ പറഞ്ഞു
ഇത്രയും സ്നേഹമുള്ള അമ്മയി അമ്മമാരെ കിട്ടാൻ ഭാഗ്യം വേണം.
ഞാൻ റൂമിൽ ചെന്നു രാജീവേട്ടൻ വന്നില്ലായിരുന്നു എപ്പോ വരുമോ എന്തോ. പുള്ളിയുടെ വലിയ ഫോട്ടോ ഉണ്ടാരുന്നു അവിടെ അത് കണ്ടാൽ പറയുമോ ആൾ ഗൗരവക്കാരൻ ആണെന്ന് തേപ്പ് വല്ലോം കിട്ടിയത് കൊണ്ടാണോ ഇനി ഇങ്ങനെ..
എനിക്കെന്റെ വീട് ഓർമ വന്നു.. ഇപ്പൊൾ അച്ഛനും അമ്മയും എന്ത് ചെയ്യുവായിരികും.. അവരെ കാണാൻ തോന്നി
11 മണി കഴിഞ്ഞിട്ടും ആളെ കണ്ടില്ല.. ക്ഷീണം കൊണ്ട് ഞാൻ ഒന്ന് കിടന്നത ഉറങ്ങിപ്പോയി.. പിറ്റേന്ന് രാവിലെ കണ്ണ് തുറന്നപ്പോൾ ഞാൻ ഞെട്ടി പോയി..
(തുടരും)
രാവിലെ കണ്ണുതുറന്നപ്പോൾ ഞാൻ താഴെ കിടക്കുന്നു എന്റെ കെട്ടിയോൻ ബെഡിലും. ഇങ്ങേരിനി എന്നെ എടുത്തു താഴെ കിടത്തിയതാണോ..
വേഗം തന്നെ കുളിച്ചു അടുക്കളയിലേക്ക് പോയി.. അമ്മ നേരത്തെ എഴുനേറ്റിരുന്നു
“ആഹാ.. മോൾ എഴുന്നേറ്റോ.. വന്ന് ചായ കുടിക്ക്.. പിന്നെ അതിരാവിലെ കുളിച്ചിട്ടു അടുക്കളയിൽ കേറണം എന്നൊന്നുമില്ല കേട്ടോ ”
“ചായ ഞാൻ ഇടുമാരുന്നല്ലോ അമ്മേ ഇന്നിച്ചിരി വൈകിപ്പോയി ”
“അതൊന്നും സാരമില്ല ഇത് മോൾടെ ആദ്യത്തെ ദിവസമല്ലേ ചായ കുടിക്ക് എന്നിട്ട് അവനു കൊണ്ടുപോയി കൊടുക്ക്.. അവൻ ഇപ്പോഴേ എഴുന്നേൽക്കില്ല 8 മണി എങ്കിലും ആവും ”
“ശരി അമ്മേ ഞാൻ രാജീവേട്ടന് ചായ കൊടുത്തിട്ട് വരാം ”
റൂമിൽ ചെന്നപ്പോൾ ആൾ നല്ല ഉറക്കത്തിലാണ്.. എങ്ങനെയാ വിളിക്കുക ദേഷ്യപ്പെട്ടാലോ ഇന്നലെ ഒന്ന് സംസാരിക്കുക കൂടി ചെയ്തില്ല.. വിളിച്ചു നോക്കാം
“രാജീവേട്ടാ….. രാജീവേട്ട എഴുന്നേൽക് ചായ വേണ്ടേ ”
കണ്ണ് തുറന്ന് എന്നെ കണ്ടതും പുള്ളിക്ക് ദേഷ്യമായി
“നാശം.. നിന്നോടാരാ എന്നെ വിളിക്കാൻ പറഞ്ഞെ മര്യാദക്ക് ഉറങ്ങാനും സമ്മതിക്കില്ല ”
“അത്… ഞാൻ… ചായ ”
“എനിക്കെങ്ങും വേണ്ട നിന്റെ ചായ ഇനി മേലാൽ എനിക്ക് നീ ചായ തന്നുപോകരുത് എന്റെ ഒരു കാര്യത്തിലും തൊട്ട് പോകരുത്.. മനസ്സിലായോ ”
“അതിനു ഞാനല്ല അമ്മയാ ചായ ഇട്ടത് അമ്മ പറഞ്ഞിട്ട ഞാൻ വന്നത് ”
“എന്നാൽ ഇനി ഞാൻ പറയുന്നു എന്റെ ഒരു കാര്യത്തിലും നീ ഇടപെടേണ്ട..എന്റെ ബെഡിലും കിടക്കണ്ട ”
ഇതും പറഞ്ഞ് പുള്ളി എഴുന്നേറ്റ് പോയി. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടെ നിന്നു. ഭക്ഷണം കഴിക്കുമ്പോൾ പോലും എന്നോട് ഒന്നും മിണ്ടിയില്ല രാജീവേട്ടൻ ഞാൻ വിളമ്പി കൊടുത്തതൊന്നും കഴിച്ചുമില്ല അമ്മയും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടാരുന്നു. അമ്മയോട് യാത്ര ചോദിച്ചിട്ട് പുള്ളി കമ്പനിയിലേക്ക് പോയി
“മോൾക്ക് വിഷമമായോ അവൻ മിണ്ടാതെ ഇരിക്കുന്നതുകൊണ്ട് ”
“അത് സാരമില്ല അമ്മേ തിരക്കുണ്ടാവും.. രാജീവേട്ടന്റെ സമ്മതം ചോദിച്ചിട്ടല്ലേ ഈ വിവാഹം നടന്നത്?”
“അവന് വല്യ താല്പര്യം ഇല്ലാരുന്നു മോളെ വിവാഹത്തോട് ഞാനും അവന്റെ അച്ഛനും നിർബന്ധിച്ചിട്ട സമ്മതിച്ചേ പിന്നെ നിങ്ങൾ നേരത്തെ സംസാരിച്ചിട്ടില്ലല്ലോ.. കുറച്ച് നാൾ കഴിയുമ്പോ ഇതൊക്കെ മാറും നിന്നെ ആർക്കാ മോളെ ഇഷ്ടപെടാത്തത്..സ്നേഹിച്ചാൽ മാറാത്ത മനുഷ്യരുണ്ടോ ”
അതിന് ഒന്ന് സംസാരിക്കാൻ നിന്ന് തന്നിട്ട് വേണ്ടേ..അമ്മയോട് പറയാൻ പറ്റുമോ ആദ്യരാത്രി തന്നെ ഭാര്യയെ നിലത്തു കിടത്തിയ ആൾ ആണ് അമ്മയുടെ മോൻ എന്ന്
“ഡീ.. നിന്നോടാരാ പറഞ്ഞെ എന്റെ ബെഡിൽ കിടക്കാൻ ”
“ഞാൻ പിന്നെ വേറെ എവിടെയാ കിടക്കണ്ടേ വലിഞ്ഞു കേറി വന്നതൊന്നുമല്ല ഞാൻ നിങ്ങൾ കെട്ടിയ താലിയാ എന്റെ കഴുത്തിൽ കിടക്കുന്നെ ”
“ദാരിദ്രവാസിയായ നിന്നെ സ്ത്രീധനം പോലും വാങ്ങാതെ കെട്ടിയത് എന്റെ ഔദാര്യം ആണെടി എന്നിട്ടാണോ നീ വലിയ വർത്തമാനം പറയുന്നത് ”
“എന്നെ അപമാനിക്കരുത് പണത്തിനു മാത്രമേ കുറവുള്ളു അഭിമാനം ഉണ്ട്.. പിന്നെ എന്നെ വേണ്ടെങ്കിൽ ഞാൻ എന്റെ വീട്ടിൽ പൊക്കോളാം അമ്മയോട് ഞാനെല്ലാം പറഞ്ഞോളാം ഇങ്ങനെ ജീവിക്കുന്നതിലും ഭേദം അതാ ”
“എന്ത് പറയാനാടി നീ.. നീ എന്തേലും പറഞ്ഞാൽ എന്റെ അമ്മ വിശ്വസിക്കുമെന്ന് കരുതിയോ ”
“അമ്മക്കിപ്പോൾ നിങ്ങളെക്കാൾ വിശ്വാസം ഉണ്ടെന്നെ നിങ്ങൾക്കെന്നെ ഇഷ്ടമല്ലെന്ന് ഞാൻ പറയും.. അമ്മക്കതു സഹിക്കില്ലെന്ന് അറിയാലോ അമ്മക്കെന്തേലും സംഭവിച്ചാൽ അതിന് ഉത്തരവാദി ഞാനല്ല.. അതുകൊണ്ട് നല്ല കുട്ടി ആയാൽ ഞാനൊന്നും പറയില്ല ”
“ഭീഷണിപ്പെടുത്തുവണോടി നീ.. എന്റെ അമ്മക്ക് വേണ്ടി ആയിപോയി അല്ലേൽ നിന്നെ കൊന്നേനെ ഞാൻ ”
എന്തായാലും അതിൽ പിന്നെ ഞാൻ തറയിൽ കിടക്കേണ്ടി വന്നിട്ടില്ല പക്ഷെ ബെഡിന്റെ രണ്ടാറ്റത്തായി കിടത്തം അതുപോലെ തന്നെ ഞങ്ങളുടെ മനസ്സും വളരെ ദൂരെ ആയിരുന്നു
ദിവസങ്ങൾ കടന്നു പോയി വലിയ മാറ്റമൊന്നും സംഭവിച്ചില്ല. പുള്ളി എന്നെ നോക്കിയൊന്ന് ചിരിക്കുക കൂടി ചെയ്യാറില്ല പക്ഷെ അമ്മയുടെ മുന്നിൽവെച്ച് സംസാരിക്കും പാവം അമ്മ വിചാരിക്കും ഞങ്ങളുടെ ഇടയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലന്ന്. “ഡാ രാജു നീയെന്താടാ മോളെക്കൂട്ടി എവിടെക്കെങ്കിലും പോകാത്തെ ഒത്തിരി നാളായില്ലേ കല്യാണം കഴിഞ്ഞിട്ട് ”
“അമ്മേ ഞാൻ ഭയങ്കര ബിസി ആണ് എനിക്കിപ്പോ അതിനൊന്നും നേരമില്ല ”
“കമ്പനിയിലെ കാര്യമൊന്നും ഓർത്ത് നീ ടെൻഷൻ അടിക്കണ്ട അതിന് ഞാൻ അവിടെ ഉണ്ട് നീ മോളെയും കൂട്ടി നാളെ പുറത്ത് പോയിട്ട് വാ “അച്ഛൻ പറഞ്ഞു.”അച്ഛൻ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ..”.
“നീ ഒന്നും പറയണ്ട നാളെ നിങ്ങൾ പുറത്തുപോകുന്നു “.അച്ഛൻ പറഞ്ഞാൽ പിന്നെ രാജീവേട്ടന് നിരസിക്കാൻ പറ്റില്ല. അങ്ങനെ മാസങ്ങൾക്കു ശേഷം ഞങ്ങൾ പുറത്ത് പോകുന്നു ആദ്യം എന്റെ വീട്ടിലേക്കാണ് പോകുന്നത് എനിക്ക് ഒത്തിരി സന്തോഷമായി.. എത്ര നാളുകൾക്കു ശേഷമാണ് വീട്ടിൽ പോകുന്നത് 2 ദിവസം നിൽക്കാനുള്ള അനുവാദവും അമ്മ തന്നു.
ഇന്ന് വീട്ടിലേക്കു പോവാണ് ഇവിടെ ഞാൻ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന അവർ വിചാരിച്ചിരിക്കുന്നത് ഇവിടുത്തെ അമ്മയ്ക്കും അച്ഛനും എന്നോടൊത്തിരി സ്നേഹമാണ്.. രാജീവേട്ടന് മാത്രം എന്നെ ഇഷ്ടമല്ല 😢 അതൊന്നും അവർ അറിയണ്ട അറിയാൻ പാടില്ല. കാറിലിരിക്കുമ്പോൾ പോലും ഈ മനുഷ്യൻ ഒന്ന് വാ തുറക്കുന്നില്ലല്ലോ.
“രാജീവേട്ടാ..”
“മം..”
“വീട്ടിൽ എല്ലാവർക്കും ഡ്രസ്സ് എടുക്കണമാരുന്നു ”
“ഏതെങ്കിലും കടയുടെ മുൻപിൽ നിർത്താം പോയി വാങ്ങിച്ചിട്ട് വാ ”
“വരുന്നില്ലേ കൂടേ ”
“നിന്റെ വീട്ടുകാർക്ക് എടുക്കുന്നതിനു ഞാനെന്തിനാ വരുന്നേ 😏”
ഒരു വലിയ തുണികടയുടെ മുൻപിൽ വണ്ടിനിർത്തി. ഇറങ്ങാൻ ഞാൻ മടിച്ചിരുന്നത് കൊണ്ടാകണം അയ്യായിരം രൂപ എന്റെ കൈയിൽ തന്നു. എന്റെ കണ്ണ് തള്ളിപ്പോയി
എല്ലാവർക്കും ഡ്രസ്സ് എടുത്ത് ഞങ്ങൾ മടങ്ങി.
അങ്ങനെ ഞാനെന്റെ സ്വന്തം വീട്ടിൽ എത്തി. എന്നെ കണ്ടപ്പോൾ അമ്മ ഓടിവന്നു കെട്ടിപിടിച്ചു എന്റെ കണ്ണും നിറഞ്ഞുപോയി. രാജീവേട്ടൻ കുളമാക്കുമോ എന്നാരുന്നു എന്റെ പേടി.. എന്തായാലുംപുള്ളിക്ക് അഭിനയിക്കാനറിയാം എന്ത് വിനയത്തോട അച്ഛനോട് സംസാരിക്കുന്നെ. എല്ലാവർക്കും ഒത്തിരി ഇഷ്ടായി രാജീവേട്ടനെ. പക്ഷെ ബിസിനസ് മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ് പിറ്റേദിവസം തന്നെ തിരികെ പോണമെന്നു പറഞ്ഞു. എനിക്കൊത്തിരി വിഷമം ആയി വീട്ടിൽ നിന്ന് കൊതി തീർന്നിട്ടില്ല.. എങ്കിലും പോകാൻ ഞാൻ നിർബന്ധിതയായി.. എന്റെ കണ്ണീർ കണ്ടിട്ടും രാജീവേട്ടന് ഒരു മൈൻഡും ഇല്ല.. ഫോണിൽ എന്തോ ചെയ്യുവാണ് എനിക്ക് ദേഷ്യം കൂടി വന്നു
ഞങ്ങൾ അവിടന്ന് യാത്രയായി. “എന്റെ വീട്ടിൽ കുറച്ച് ദിവസം നിന്നു എന്നുകരുതി ഒന്നും സംഭവിക്കില്ല.. മീറ്റിംഗ് ഒന്നും ഇല്ലെന്നു ഉറപ്പിച്ചു പറഞ്ഞതല്ലേ മാറ്റിവെക്കാമാ രുന്നില്ലേ “വിഷമത്തോടെയും ദേഷ്യത്തോടെയും ഞാൻ പറഞ്ഞു..
“ഏത് മീറ്റിംഗ്?”
അഭിപ്രായം പറയണേ എല്ലാരും..

by