രചന – തൂലിക
“മോളേ , നീ ഇതുവരെ റെഡിയായില്ലെ അവരിപ്പോൾ എത്തും”
‘എനിക്കിപ്പോൾ കല്യാണം വേണ്ടെന്ന് പറഞ്ഞതല്ലേ അമ്മെ’.
ഇത് ഇങ്ങോട്ട് വന്ന ആലോചന അല്ലേ മോളേ പോരാത്തതിന് സ്ത്രീധനം ഒന്നും വേണ്ടന്ന അവർ പറഞ്ഞത് ഇനീം ഇതുപോലെ ഒന്ന് കിട്ടുമോ സ്ത്രീധനം ആവശ്യപ്പെട്ട് വരുന്നവര എല്ലാവരും. ഇപ്പോഴത്തെ അവസ്ഥയിൽ അച്ഛനെ കൊണ്ട് ഇതൊന്നും തങ്ങൂല, നിനക്ക് രണ്ട് അനിയത്തിമാർ കൂടിയുണ്ട്.
“ഞാൻ കാരണം ആരും വിഷമിക്കണ്ട, ഞാൻ പോയി റെഡി ആവട്ടെ”
എന്റെ പേര് അരുന്ധതി. മേലേപ്പുറം വീട്ടിലെ ശ്രീധരന്റയും മാലതിയുടെയും
രണ്ടാമത്തെ മകൾ. എനിക്കൊരു ഏട്ടനും കൂടിയുണ്ട് അശോകൻ.18ആം വയസ്സിൽ പണമുണ്ടാക്കാൻ വേണ്ടി നാടുവിട്ടു ഇതുവരെ തിരിച്ചു വന്നിട്ടില്ല. അന്നെനിക്ക് 10 വയസാരുന്നൂ. ഏട്ടൻ നാടുവിട്ടിട്ട് ഇപ്പൊൾ 14 വർഷം ആയി. ഒരുപാട് കടങ്ങൾ ഉണ്ട് വീട്ടാൻ. ഇന്നെന്നെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്. സ്ത്രീധനം വേണ്ട എന്ന് കേട്ടപ്പോൾ അച്ഛനും അമ്മക്കും ആശ്വാസം ആയി. അവരുടെ സന്തോഷം ആണ് എനിക്ക് വലുത് അതുകൊണ്ട് അവർക്ക് വേണ്ടി ഞാൻ ഒരുങ്ങാം പോവാ. എന്നാൽ ഞാൻ പോയി റെഡി ആവട്ടെ അല്ലേൽ അമ്മ ചീത്ത പറയും 😉
അങ്ങനെ അവർ വന്നു. ശങ്കർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ MD ശങ്കരനാരായണന്റെyum രേവതിയുടെയും മകനായ രാജീവ് ആണ് വന്നിരിക്കുന്നത്.
“നമസ്കാരം എല്ലാവരും വരണം, വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ” ശ്രീധരൻ
“അങ്ങനെ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാരുന്നു” രാജീവിന്റെ അച്ഛൻ
“ഒന്നും ചോദിക്കാതെ തന്നെ എന്റെ മകളെ നിങ്ങളുടെ മരുമകൾ ആക്കാൻ കാണിച്ച മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല” ശ്രീധരൻ
“അയ്യോ അതിന്റെ ഒന്നും ആവശ്യം ഇല്ല ഇവിടുത്തെ മോളേ അമ്പലത്തിൽ വെച്ച് കണ്ടപ്പോൾ തന്നെ ഞാൻ തീരുമാനിച്ചത എന്റെ മോന് ഇവൾ മതിയെന്ന് പിന്നൊന്നും നോക്കിയില്ല, ഞങ്ങൾക്ക് പൊന്നും പണവും ഒന്നും വേണ്ട” രേവതി
“എന്നാല് മോളെ വിളിക്കാം. മാലതി ആരുമോളെ വിളിക്ക്”
അങ്ങനെ എല്ലാവർക്കും ചായ കൊടുത്തു. സത്യം പറഞാൽ ഞാൻ വിറക്കുവാരുന്ന്
ആരുടെയും മുഖത്തു പോലും നോക്കിയില്ല
“ഇതാണ് ഞങ്ങളുടെ മകൾ അരുന്ധതി, സെയിൽസ് ഗേൾ ആയി വർക് ചെയ്യുന്നു കൂടാതെ നൃത്തം പഠിപ്പിക്കുന്നുണ്ട്. എന്റെ അസുഖം കാരണം ഇവളെ ശെരിക്ക് പഠിപ്പിക്കാൻ പറ്റിയില്ല, അനിയത്തി മാർക്ക് വേണ്ടി എന്റെ മോൾ പഠിത്തം പകുതിയാക്കി ജോലിക്ക് പോയി തുടങ്ങി”
“എനിക്ക് മോളേ ഇഷ്ടായി, മോൾക്ക് സമ്മതമാണോ ഈ ബന്ധത്തിന്”രേവതി
“എനിക്ക് ഇഷ്ട കേടൊന്നും ഇല്ല”
“നിങൾ ഒന്ന് സംസാരിക്കൂ” രേവതി
ഇത്രയും നേരം മിണ്ടാതെ ഇരിക്കുവാരുന്നു നമ്മുടെ രാജീവ്
‘ ഈശ്വര ഇനി ഇയാൾ എന്താണാവോ ചോദിക്കുക
“എനിക്കൊന്നും പറയാനില്ല എല്ലാം അമ്മയുടെ നിർബന്ധം ആണ്. വേണ്ടെന്ന് പറഞ്ഞെക്ക്” രാജീവ്
“വേറെ ആരോടെങ്കിലും ഇഷ്ടം ഉണ്ടാവും അല്ലേ, ”
“കൂടുതൽ ചോദ്യം വേണ്ട ഞാൻ പറഞ്ഞല്ലോ അമ്മയാണ് എല്ലാം തീരുമാനിച്ചതെന്ന്, താൻ വേണ്ട എന്ന് പറഞ്ഞാല് ഞാൻ രക്ഷപെടും”
അതും പറഞ്ഞ് പുള്ളി അങ്ങ് പോയി
“എന്താ രണ്ടാളും സംസരിച്ചോ” രാജീവിന്റെ അച്ഛൻ
രാജീവ് ഒന്നും മിണ്ടിയില്ല
“എന്നാല് ഞങ്ങൾ ഇറങ്ങട്ടെ നന്നായി ആലോചിച്ച് ഒരു തീരുമാനം ഇന്നുതന്നെ പറയണം” രേവതി
“അതിനെന്താ പറയാമല്ലോ” അച്ഛൻ
അങ്ങനെ അവർ പോയി, സമാധാനം ആയി . അച്ചനോടെന്ത് പറയും
“മോളേ നിനക്ക് പയ്യനെ ഇഷ്ടയോ”അച്ഛൻ
“അത് അച്ഛ… ഞാൻ….”
” ഇഷ്ടം ആയില്ലെങ്കിൽ വേണ്ട, നിർബന്ധിക്കുന്നില്ല നല്ല കൂട്ടരാണ് നമ്മുടെ കഷ്ടപടെല്ലം മാറും”
“ഞാൻ ആലോചിക്കട്ടെ അച്ഛാ”
എന്ത് പറയണം എന്ന് അറിയില്ലല്ലോ, ഞാൻ സമ്മതം മൂളിയാൽ എല്ലാവർക്കും സന്തോഷമാകും പക്ഷേ അയാൾ പറഞ്ഞത് ഓർത്തിട്ട് അങ്ങനെ പറയാനും തോന്നുന്നില്ല..
ഫോൺ ബെൽ അടിക്കുന്നു… അറിയാത്ത; നമ്പർ അണല്ലോ ആരായിരിക്കും
“ഹലോ”
“മോളേ ഞാൻ രാജീവിന്റെ അമ്മയ”
ഞാൻ ഞെട്ടി പോയി എന്നീ എന്തിനാണാവോ വിളിക്കുന്നത്
“ഹലോ മോളേ.. കേൾക്കുന്നില്ലേ”
“കേൾക്കാം പറഞ്ഞോളൂ അമ്മെ”
“മോൾക്ക് വിവാഹത്തിന് സമ്മതം തന്നെയല്ലേ, അച്ഛനെ വിളിച്ചപ്പോൾ മോൾ ഒന്നും പറഞ്ഞില്ല എന്ന് പറഞ്ഞു.. ഞങ്ങൾക്ക് മോളെ അത്രക്ക് ഇഷ്ടമായി ”
“അമ്മേ.. അത് എനിക്ക് മാത്രം ഇഷ്ടമായാൽ മതിയോ”
” എന്റെ ഇഷ്ടമാണ് മോളേ അവന്റെ ഇഷ്ടം, അവൻ അധികം സംസാരിക്കില്ല.. അടുത്തു കഴിയുമ്പോൾ മനസ്സിലാകുo മോൾ സമ്മതികില്ലെ?”
“ഞാൻ പറയാം അമ്മേ”
“ആലോചിച്ചിട്ട് മതി.. എന്നൽ വെക്കട്ടെ മോളേ”
“ശെരി അമ്മേ”
എന്തെങ്കിലും തീരുമാനിക്കണമല്ലോ… ഇപ്പൊ ഞാൻ യെസ് പറഞാൽ അച്ഛന്റെ കഷ്ടപാടെല്ലം മാറും.. എന്നാലും… ഒരാളുടെ മുഖം ഓർക്കുമ്പോൾ..
മോളേ ആരു.. അച്ഛൻ കതകിൽ മുട്ടുന്നുണ്ട്.. ഞാൻ തീരുമാനിച്ചു കഴിഞ്ഞു എന്താ വേണ്ടതെന്ന്..
(തുടരും)
ആദ്യത്തെ കഥയാണ് എങ്ങനെ ഉണ്ടെന്ന് അറിയില്ല..

by