18/04/2026

നീർമാതളം പൂത്തപ്പോൾ : ഭാഗം 15

രചന – ലക്ഷ്മി ലച്ചു

ആദ്യം വാതിൽ തുറക്കാൻ ഒന്നു മടിച്ചെങ്കിലും.

തുരുതുരെ ഉള്ള കോളിങ്ബെൽ അടിയിൽ ഞാൻ വാതിൽ തുറക്കാൻ തന്നെ തീരുമാനിച്ചു

നെഞ്ചു പടപടാന്ന് ഇടിക്കാൻ തുടങ്ങി.

ഇപ്പോൾ കാറിന്റെ ശബ്ദം കേൾക്കുമ്പോൾ വല്ലാത്ത പേടിയാണ്.

അതുപോലുള്ള അനുഭവങ്ങൾ ആണല്ലോ കുറച്ചുദിവസമായി
എന്റെ ജീവിതത്തിൽ നടക്കുന്നത്.

രണ്ടും കൽപ്പിച്ചു ഞാൻ വാതിലിനു അടുത്തേക്ക് നടന്നു.

നൂറു ദൈവങ്ങളെ വിളിച്ചു ഞാൻ വാതിൽ തുറന്നു.

നോക്കുമ്പോൾ മുന്നിൽ ഉണ്ണിയേട്ടൻ.

പെട്ടെന്ന് ദേഷ്യം വന്നെങ്കിലും. ഞാൻ പ്രതീക്ഷിച്ച പോലെ പേടിക്കാൻ ഒന്നും ഇല്ലല്ലോ എന്നോർത്തപ്പോൾ എന്റെ ദേഷ്യം പെട്ടെന്ന് കെട്ടടങ്ങി.

അമ്മയും ചേട്ടനും ഇവിടെയില്ല.
അമ്പലത്തിൽ പോയേക്കുവാ.

അവർ പൊയ്ക്കോട്ടെ.എന്നാൽ ഞങ്ങൾക്ക് നിന്നെയാണ് കാണേണ്ടത്.

ഞങ്ങളോ..?

ഞാൻ സംശയരൂപേണ ഉണ്ണിയേട്ടനോട് ചോദിച്ചു.

അതെ ഞങ്ങൾ തന്നെ….

അതും പറഞ്ഞ് ഉണ്ണിയേട്ടൻ തിരിഞ്ഞു കാറിലേക്ക് നോക്കി.

കാറിന്റെ ബാക്ക് സൈഡിലെ ഡോർ തുറന്ന് ഒരാൾ പുറത്തേക്കു ഇറങ്ങി.

അദ്ദേഹത്തെ കണ്ടു എനിക്ക് നല്ല പരിചയം തോന്നി .എന്നാൽ എവിടെ വെച്ചാണ് കണ്ടത് എന്ന് മാത്രം ഓർമ്മയില്ല

എന്നാൽ അയാളുടെ മുഖം എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു നടന്നുകൊണ്ടേയിരുന്നു.

ഋതു എന്താണ് ഇത്ര കൂടുതൽ ആലോചിക്കുന്നത് എന്ന് ഞാൻ പറയട്ടെ

എന്നെ എവിടെയോ വച്ചു ഋതു കണ്ടിട്ടുണ്ട് എന്നു അല്ലേ. ഇത്ര പെട്ടെന്ന് എന്നെ മറന്നോ. ഞാൻ ബാങ്കിൽ വന്നിരുന്നു അന്ന് എന്നെ കണ്ടില്ലായിരുന്നോ നീ.

ഞാൻ പോയി എന്ന് കരുതി നിന്റെ കണ്ണുകൾ എന്നെ തേടി നടക്കുന്നത് ഞാൻ കണ്ടിരുന്നു.

അയാൾ അങ്ങനെ പറഞ്ഞപ്പോൾ എന്റെ നെഞ്ച് ഒന്ന് മിന്നി. എന്നാൽ ഞാനത് പുറമേ കാട്ടിയില്ല

ഉണ്ണിയേട്ടൻ ഇപ്പോൾ പോ. എന്നിട്ടു ആരേലും ഉള്ളപ്പോൾ വാ.

അങ്ങനെ പോകാൻ അല്ലല്ലോ മോളേ ഞങ്ങൾ വന്നത്.

നീ വാതിൽ മറഞ്ഞു നിൽക്കാതെ അങ്ങോട്ടു മാറി നിൽക്കടി.
ഇതു ശിവദാസ്. ചുരുക്കി പറഞ്ഞാൽ നിന്റെ ഭർത്താവ് ആകാൻ പോകുന്ന ആൾ.

അതു നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ.?

മതിയല്ലോ…..

അതും പറഞ്ഞു എന്നെ ഉണ്ണിയേട്ടൻ തള്ളി മാറ്റി.

ഉണ്ണി ദേഹത്തു തൊട്ടുള്ള കളിയൊന്നും വേണ്ട.ചതവ് പറ്റുന്ന മാമ്പഴം കഴിച്ചാൽ ഒരു രുചി കാണില്ല.

ആ പടു കിളവൻ അങ്ങനെ പറഞ്ഞപ്പോൾ.എനിക്കു അതു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

അയാൾ എന്നെ മറി കടന്നു അകത്തേക്ക് കയറി.

ഞാൻ പുറത്തേക്കു ഇറങ്ങാൻ ഭവിച്ചപ്പോഴേ ഉണ്ണിയേട്ടൻ വാതിലിനു നടുവിലായി ഒരു കാൽ വച്ചു അയാളെ നോക്കി നിന്നു.

പിടിക്കപ്പെട്ടു എന്നു എനിക്കു മനസിലായി.

അല്ലെങ്കിൽ ആരെങ്കിലുമൊക്കെ അയൽ പക്കത്തു നിന്നും ഇവിടേക്ക് വരുന്നതാണ് എന്നാൽ ഇന്ന് അതും ഇല്ല.ഇനി ഞാൻ എന്ത് ചെയ്യും എന്റെ ദേവി

ഋതു ഇനി ഞാൻ കാര്യത്തിലേക്ക് വരാം.
എന്റെ ആവശ്യം എന്താണെന്ന് ഉണ്ണി പറഞ്ഞു കാണുമല്ലോ.

കാര്യം ശരിയാണ് എനിക്ക് അല്പം പ്രായക്കൂടുതൽ ഉണ്ട്.

എന്നാൽ എന്റെ ആരോഗ്യസ്ഥിതിക്കു യാതൊരു കുഴപ്പവുമില്ല.

ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കു എനിക്ക് ഇപ്പോഴും ഉണ്ട് .

എന്റെ ഭാര്യയാവാൻ നിന്നെക്കാൾ യോഗ്യതയുള്ളവൾ വേറെയില്ല

നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ …….
ആയ കാലത്ത് നിങ്ങൾ കെട്ടിയിരുന്നെങ്കിൽ എന്റെ പ്രായത്തിലുള്ള ഒരു കൊച്ചുമകൾ നിങ്ങൾക്കു ഉണ്ടായേനെ.

കല്യാണം കഴിഞ്ഞതാണ് ഋതു എന്റെ.
അതും രണ്ടു തവണ.

എന്നാൽ അവർ ഒന്നും എന്റെ മനസിൽ ഇടം പിടിച്ചവർ അല്ല. അവർ പോരാ എന്ന് തോന്നിയപ്പോൾ
അവർ ആവശ്യപ്പെട്ട തുക നൽകി ഞാൻ അവരെ പറഞ്ഞു വിട്ടു.

അവരിൽ ഞാൻ ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ നിന്നിൽ നിന്നും ഞാൻ അതു പ്രതീക്ഷിക്കുന്നു .

അതും പറഞ്ഞ് അയാൾഎന്നെ കയറി പിടിച്ചു.

എന്നെ തൊട്ടു പോകരുത് വൃത്തികെട്ട കിളവാ

അതും പറഞ്ഞ് ഞാൻ അയാളെ പിടിച്ചു തള്ളി.

എടി നീ എന്റെ ശിവ സാറിനെ……

ഓ സാറിനെ തൊട്ടപ്പോൾ എന്റെ മൂത്ത ജ്യേഷ്ഠന് വേദനിച്ചോ.? അങ്ങനെയെങ്കിൽ നിങ്ങളുടെ ഭാര്യ ഗംഗയെ ഇയാൾക്ക് കെട്ടിച്ചുകൊടുക്കു. പണത്തിനുവേണ്ടി എന്ത് ചെറ്റത്തരവും കാണിക്കുന്ന വ്യക്തി അല്ലേ നിങ്ങൾ.

അത് പറഞ്ഞു തീരും മുന്നേ ഉണ്ണിയേട്ടന്റെ കൈ എന്റെ കവിളിനെ തലോടി

ഉണ്ണി…… നീ എന്താ ഈ ചെയ്തത് .

അതും പറഞ്ഞ് അയാൾ എന്റെ കവിളിൽ അയാളുടെ കൈത്തലം കൊണ്ട് തടവി .

മാറിനിൽക്ക് കിളവാ….. നിങ്ങൾ അടുത്തു വന്നാലേ സ്ത്രീ എന്ന വർഗ്ഗം അശുദ്ധിയാകും.

അങ്ങനെയുള്ള നിങ്ങൾ എന്നെ തൊട്ടു കഴിഞ്ഞാൽ .ഞാൻ മരിക്കുന്നത് ആയിരിക്കും നല്ലതു.

അങ്ങനെ നീ അശുദ്ധി ആയാൽ നിന്നെ ഞാൻ പനിനീരിൽ കുളിപ്പിക്കും ഋതു……

അതും പറഞ്ഞ് അയാൾ ഒരു രാക്ഷസനെ പോലെ അട്ടഹസിച്ചു

ആ സമയം ഞാൻ പുറത്തേക്ക് ഇറങ്ങി ഓടാൻ ശ്രമിച്ചു.

എവിടാടി നീ ഓടി രക്ഷപ്പെടാൻ നോക്കുന്നേ.

അപ്പോഴേക്കും എന്റെ കൈയ്യിൽ ഉണ്ണിയേട്ടൻ പിടുത്തം ഇട്ടിരുന്നു.

മോളെ ഇപ്പോൾ നീ ഒന്നു മനസ്സ് വച്ചാൽ ഈ ശിവദാസ്‌ സാറിന്റെ എല്ലാ സ്വത്തും നിന്നിൽ തന്നെ വന്നു ചേരും

പിന്നീട് നിനക്ക് ഒരു രാജകുമാരിയെ പോലെ ജീവിക്കാം.

വേണ്ട എനിക്ക് ഇങ്ങനെയൊരു സൗഭാഗ്യം ഒന്നും തന്നെ വേണ്ട .ഞാൻ ഇങ്ങനെയൊക്കെ അങ്ങു ജീവിച്ചോളാം.

ഓ നിന്റെ മനസ്സിൽ ഇപ്പോൾ ആ ആദി ആണ് അല്ലേ.

എന്നാൽ നീ അറിഞ്ഞോ. നിന്റെ ആഗ്രഹം ഒന്നും നടക്കാൻ പോകുന്നില്ല.

അവന്റെ ഇഷ്ടം മുളയില്ലേ അച്ഛനെ കൊണ്ട് നുള്ളിച്ചതാണ് ഞാൻ.

അങ്ങനെയാ അച്ഛൻ സൂരജിനെ കൊണ്ടു വന്നത്.

എന്നാൽ എരണം കേട്ട നിന്റെ കഴുത്തിൽ സൂരജ് താലി എപ്പോൾ കെട്ടിയോ അപ്പോൾ തന്നെ ഒരു ആക്സിഡന്റെ രൂപത്തിൽ അവനെ ദൈവം അങ്ങ് വിളിച്ചു.

ആദി അവനായിരുന്നു പണ്ടും എന്നെക്കാൾ എന്തെങ്കിലും മുൻപന്തിയിൽ.

എന്തിനേറെ അമ്മയ്ക്ക് പോലും അവൻ കഴിഞ്ഞേ ഉള്ളൂ ഞാൻ

സ്കൂളിൽ എല്ലാവർക്കും അവനായിരുന്നു എല്ലാം.

പലതവണ ഞാൻ അവന്റെ കാലു പിടിച്ച് പറഞ്ഞതാണ് ഒന്നു മാറി തരാൻ.

എന്നാൽ അവൻ അതൊന്നും ചെവിക്കൊണ്ടില്ല.

അവൻ ഇല്ലായിരുന്നെങ്കിൽ ചെസ്സ്‌ മത്സരത്തിൽ ഉപജില്ലാതലത്തിൽ ഞാനായിരുന്നു മത്സരിക്കേണ്ടത്.

ഇത്രനാളും എന്നെ തോൽപ്പിക്കാൻ മറ്റാരും ഉണ്ടായിരുന്നില്ല.

എന്നാൽ അവൻ എന്നെ തോൽവിയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു .

അതും മനപ്പൂർവ്വം. മറക്കില്ലഡി അതൊന്നും ഞാൻ .

കൂട്ടുകാരുടെ പരിഹാസം
ഇപ്പോഴും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്.

അടങ്ങാത്ത പകയാണ് അവനോടു

അങ്ങനെയുള്ള അവനോട് നീ ഒന്നിച്ച് ജീവിക്കാൻ ഞാൻ സമ്മതിക്കില്ല

സ്വന്തം പെങ്ങളുടെ ജീവിതം തല്ലിത്തകർത്ത നിങ്ങൾ ഒരു മനുഷ്യനാണോ.
ഒരു ദൈവവും നിങ്ങളോട് ക്ഷമിക്കില്ല.

അതിനല്ലേ നിനക്ക് ഞാൻ ഇത്ര വലിയ സൗഭാഗ്യം ഉള്ള ഒരു ജീവിതം കൊണ്ടുവന്നത്

നിങ്ങൾ ഒരു ചേട്ടൻ ആണോ .
സ്വന്തം രക്തത്തോട് ഇങ്ങനെ ചെയ്യുന്ന നിങ്ങൾ .നിങ്ങളുടെ ഭാര്യയോട് എങ്ങനെയാകും.

അത് പറഞ്ഞു തീരും മുന്നേ സ്റ്റാൻഡിൽ ഇരുന്ന പൂച്ചട്ടിയെടുത്തു ഉണ്ണിയേട്ടൻ എന്റെ തലയിൽ അടിച്ചു.

ഒരു നിലവിളിയോടെ ഞാൻ താഴേക്ക് വീഴുന്നത് മാത്രമേ എനിക്ക് ഓർമ്മ ഉണ്ടായിരുന്നുള്ളൂ.

തറയിൽ ചിന്നിച്ചിതറി കിടന്ന പുചട്ടിയിലേക്ക് ഉണ്ണി അടങ്ങാത്ത പകയുടെ നോക്കിനിന്നു.

ഉണ്ണി ………നീ എന്താ ഈ കാട്ടിയെ .ഋതുവിന് എന്തേലും സംഭവിച്ചാൽ.

രക്തം വാർന്ന് ഒഴുകുന്ന ഋതുവിനെ നോക്കി ശിവദാസ് പറഞ്ഞു.

ചാവട്ടെ ശവം ചാകാൻ വേണ്ടിയാണ് അടിച്ചത്.

ഡും ഡും……

അപ്പോഴേക്കും പിന്നാമ്പുറത്തെ വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടു..

ഉണ്ണി പുറകുവശത്ത് ആരോ വന്നിട്ടുണ്ട് എന്തായാലും ഉമ്മറത്തേക്കു അവർ വരാതിരിക്കില്ല.

അതിനുമുമ്പ് നമുക്ക് ഇവിടെ നിന്നും രക്ഷപ്പെടണം .

അതും പറഞ്ഞ് ശിവദാസ് ഉണ്ണിയെ പിടിച്ചു വലിച്ച് കാറിൽ കയറ്റി. കാർ സ്റ്റാർട്ട് ആക്കി അവിടെ നിന്നും തിരിച്ചു

ശെടാ ഈ ദേവകിചേച്ചി എവിടെ പോയിരിക്കുകയാണ്. എത്ര നേരമായി വിളിക്കുന്നു.

അതും പറഞ്ഞാണ് ഗീത (അയൽ വാസി ആണ് ) ഉമ്മറത്തേക്ക് വന്നത്.

അവർ ആ കാഴ്ച കണ്ട് സ്തംഭിച്ച് നിന്നു പോയി.

ചോരയിൽ കുളിച്ച് കിടക്കുന്ന ഋതു.

എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം അവർ അവിടെത്തന്നെ നിന്നു ഋതുവിനെ നോക്കി .

പെട്ടെന്ന് അവരുടെ സ്വബോധം ഉണർന്ന പോലെ മേലേടത്തു വീട്ടിൽ നിന്നും ഇറങ്ങിയോടി.

മോനെ രാജീവേ മോനേ…..

ഗീതേച്ചിയോ എന്താ ചേച്ചി…

മോനേ അപ്പുറത്തെ ഋതുകുഞ്ഞ് തറയിൽ വീണു തല പൊട്ടിയതാണെന്ന് തോന്നുന്നു .
ചോരയിൽ കുളിച്ചു കിടക്കുവാ.

മോൻ ഒന്നു വരാമോ.
അവിടെ വേറെ ആരും ഇല്ല.

അതിനു എന്താ ഞാൻ കാറുമായി ഇപ്പോൾ വരാം ചേച്ചി.
ചേച്ചിഅങ്ങോട്ട് പൊയ്ക്കോ.

അപ്പോഴേക്കും ഗീത ഒരു തുണികൊണ്ട് ഋതുവിന്റെ തലയിലെ മുറിവ് പൊതിഞ്ഞു.

രാജീവ് കാറുമായി മുറ്റത്തെത്തി .

ഋതുവിനെ രാജീവ് കോരിയെടുത്തു ബാക്ക് സീറ്റിൽ കിടത്തി .തല ഗീതയുടെ മടിയിൽ വെച്ചു.

മോനേ സ്പീഡ് അല്പം കൂട്ടു. ചോര നിൽക്കുന്നില്ല എനിക്ക് പേടിയാവുന്നു.

ചേച്ചിയെ മാക്സിമം സ്പീഡിൽ ആണ് വണ്ടി ഓടിക്കുന്നത്.

ആൽത്തറ മൂട്ടിൽ ഇരുന്നു സംസാരിംകുന്ന ശ്രീയെയും ആദിയേയും രാജീവ് അകലെ നിന്നു തന്നെ കണ്ടു

ആൽത്തറയുടെ കുറച്ചു മുന്നിലായി രാജീവ് വണ്ടി നിർത്തി .

എന്താ മോനെ വണ്ടി ഇവിടെ നിർത്തിയത് പെട്ടെന്ന് .

ചേച്ചി ശ്രീ അവിടെ ഇരിപ്പുണ്ട് .

അതെയോ ….. വിളിക്കു മോനെ അവനെ

ശ്രീക്കുട്ടാ രാജീവ് ഉറക്കെ വിളിച്ചു

എന്താടാ രാജീവേ…. അതും പറഞ്ഞ് ആൽത്തറയുടെ തിണ്ണയിൽ നിന്നും ചാടി ഇറങ്ങി രാജീവിന്റെ അടുത്തേക്ക് നടന്നു വന്നു .

പെട്ടെന്ന് ചോരയിൽ കുളിച്ചു കിടക്കുന്ന ഋതുവിനെ ശ്രീ കണ്ടു.

അയ്യോ ഋതു…. ഇവൾക്ക് എന്താ പറ്റിയെ…. ആദി ഡാ ദാ ഋതു

അത് പറഞ്ഞു തീരും മുന്നേ ആദി ആൽത്തറയുടെ തിണ്ണയിൽ നിന്നും ചാടി ഇറങ്ങി വണ്ടിയുടെ അടുത്തേക്ക് ഓടി

( തുടരും )