രചന – ലക്ഷ്മി ലച്ചു
രണ്ടു രാവും രണ്ടു പകലും കഴിഞ്ഞു.
കിച്ചുവിന്റെ തീരുമാനത്തിൽ യാതൊരു മാറ്റവും കണ്ടില്ല.
എനിക്കു അതിൽ വിഷമം ഒന്നും ഇല്ല.
കാരണം ഇതിനേക്കാൾ വേദന അവൾക്കു ഞാൻ കൊടുത്തിട്ടുണ്ട്.
മനസിന് ഒരു സമാധാനവും ഇല്ല. അമ്മയെ ഇപ്പോൾ അങ്ങനെ ഒന്നും പുറത്തു കാണാറില്ല.എപ്പോഴും കിടത്തയാണ്. പൂജചേച്ചി അളിയന്റെ വീട്ടില്ലേക്കു തിരിച്ചു പോയി. അച്ഛൻ ഇപ്പോൾ ഇടക്കു ഓഫീസിൽ പോയി ഇരിക്കും.ഞാൻ അന്ന് ഇറങ്ങിയത് ആണ് ഓഫീസിൽനിന്ന്
ഇപ്പോൾ ഞാൻ ഈ വലിയ വീട്ടിൽ ഒറ്റക്കാണ്. ഇപ്പോൾ എനിക്കു കുട്ടു കിച്ചുവിന്റെ ഓർമകൾ മാത്രം ആണ്.
അവൾ എപ്പോഴും ഇരികറുള്ള പുന്തോട്ടത്തില്ലേ ചെയറിൽ. ഞാനും ഇപ്പോൾ സ്ഥാനം പിടിച്ചു. അവിടെ ഇരുന്നാൽ ഒരു ഉന്മേഷം ആണ് മനസിന് .
പെട്ടെന്ന് ആണ് കിച്ചു അന്ന് അമ്പലത്തിൽ പോയപ്പോൾ എന്നോട് പറഞ്ഞത്. ഞാൻ ഓർത്തതു.
എന്തു വിഷമം മനസിന് ഉണ്ടായാലും. ഓടി അമ്പലത്തിൽ വന്നാൽ മതി. നമ്മുടെ ടെൻഷൻ പകുതിയും അപ്പോൾ മാറും എന്നു.
പിന്നെ ഒട്ടും താമസിച്ചില്ല.അമ്പലത്തിൽ പോകാൻ റെഡി ആയി .
കണ്ണേട്ടനെ ഒന്നു കണ്ടിരുന്നെങ്കിൽ നാരായണാ. എത്ര ദിവസം ആയി കണ്ടിട്ടു.
കണ്ണേട്ടന് എന്നെ കാണണം എന്ന് ഇല്ലെങ്കിലും എനിക്കു അങ്ങനെ ചിന്തിക്കാൻ പറ്റുമോ. ഫോൺ ഓഫ് ആണ് ഇതുവരെ on ആക്കിയറ്റില്ല. എന്തിന് അങ്ങനെ ഫോൺ ഓഫ് ആക്കി എന്ന് ചോദിച്ചാൽ അതിനു ഉത്തരം എന്റെ കൈയിൽ ഇല്ല. അപ്പോൾ തോന്നി ഫോൺ ഓഫ് ആക്കി വെക്കാൻ അതുകൊണ്ടു ചെയിതു.
ശരി ഏതു തെറ്റു ഏതു ഒന്നും ആറിയാൻ വയ്യാതെ ഇരിക്കുവാണ് ഇപ്പോൾ.
ഇത്ര ദിവസം ആയിട്ടും കണ്ണേട്ടൻ ഒന്നു തിരക്കി വന്നാട്ടില്ല. അതിനു അർത്ഥം എന്നെ വേണ്ട എന്നു അല്ലെ.
അപ്പോൾ വൃന്ദാവനത്തിൽ ഉള്ളവർ പറഞ്ഞതു കള്ളം ആണ്. കണ്ണേട്ടൻ അല്ല അവരെ പറഞ്ഞു വിട്ടത്. അവർ സ്വയമേ വന്നതാണ് എന്നെ കൊണ്ട് പോകാൻ.
കൂടെ പോകാഞ്ഞത് നന്നായി. പോയിരുന്നെങ്കിൽ ഞാൻ ഒരു പരിഹാസകഥാപാത്രം ആയേനെ കണ്ണേട്ടന്റെ മുന്നിൽ.
എന്നെ വേണ്ടതാവരെ എനിക്കും വേണ്ടാ. പോട്ടെ എനിക്കു വിധിച്ചട്ടില്ല എന്നു കരുത്തികൊള്ളാം ഞാൻ. വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ.
കാർത്തി ഇന്ന് വരും എന്നാണ് പറഞ്ഞതു. കാർത്തി വന്നിരുന്നെങ്കിൽ എന്റെ മനസിന് ഒരു ആശ്വാസം ആയേനെ.
അപ്പോഴേക്കും അമ്മയുടെ വിളി താഴെ നിന്നും വന്നു. കാപ്പി കുടിക്കാൻ ആയിട്ടുള്ള വിളിയാണ്. ഞാൻ താഴേക്കു പോയി.
കാറിൽ ഇരിക്കുമ്പോഴും ഞാൻ എന്നെ തന്നെ ശാപിക്കുകയായിരുന്നു.
കൈയിൽ കിട്ടിയ നിധിയെ വേണ്ടാതെ വലിച്ചെറിഞ്ഞ ഞാൻ ഒരു വിഡ്ഢി ആണ്.
അമ്പലത്തിന്റെ ഒരു വശത്തു കാർ പാർക്ക് ചെയിതു.
അമ്പലത്തിലേക്ക് നടക്കുമ്പോൾ ആയിരുന്നു പുറകിൽ നിന്നും മോനെ എന്നു ഉള്ള വിളി എന്റെ കാത്തുകല്ലേ തേടി വന്നത്.
തിരിഞ്ഞു നോക്കുമ്പോൾ അന്ന് കണ്ടാ കൈ നോക്കുന്ന ‘അമ്മ.
ഞാൻ ഒന്ന് ചിരിച്ചട്ടു മുന്നോട്ടു നടന്നു.തിരിഞ്ഞു നോക്കാൻ മനസ് പറഞ്ഞെങ്കിലും ഞാൻ തിരിഞ്ഞു നോക്കില്ല.
തൊഴുതു ഇറങ്ങി വന്ന എന്റെ കൈയിൽ ആരോ പിടുത്തം ഇട്ടു.
പെട്ടെന്ന് ഞാൻ തിരിഞ്ഞു നോക്കി.
അതു ആ അമ്മ ആണ്.
മഹാലക്ഷ്മി കൈ വിട്ടു പോയി അല്ലെ.
അതും പറഞ്ഞു അവർ എന്റെ മുഖത്തു നോക്കി മോണ കാട്ടി ചിരിച്ചു.
ഞാൻ ഒന്നും മിണ്ടാതെ അവരെ തന്നെ നോക്കി നിന്നു. ഇതു ഇവർക്കു എങ്ങനെ അറിയാം എന്നു ചിന്തിച്ചു.
എന്താ നീ ആലോചിക്കുന്നത് അവൾ പോയത് അല്ലല്ലോ. നീ ആട്ടി പായിച്ചത് അല്ലെ. പണത്തിനു പകരം വെക്കാൻ കഴിയാത്ത പലതും ഈ ലോകത്തു ഉണ്ടാടാ ചെക്കാ .നീ അതു ഇപ്പോൾ ആറിയുന്നുണ്ടാകും അല്ലെ.
അപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
നീ വിഷമികണ്ടാ. നിന്റെ ഇപ്പോഴുതെ സങ്കടം ഒക്കെ മാറും. ഈശ്വരനെ പോലും ശനി വേട്ടയാടാറുണ്ട്. അപ്പോൾ മനുഷ്യന്റെ കാര്യം പറയണ്ടല്ലോ.
എല്ലാം മാറും ഈശ്വരനെ മനസുരുക്കി വിളിക്കു. കൈ വിടില്ല നിന്നെ എന്നു നീ സ്വയം വിശ്വാസിക്ക്.
അതും പറഞ്ഞു അവർ നടന്നു പോയി.
പുറകെ ചെന്നു ഞാൻ പേഴ്‌സിൽ നിന്നും ഒരു 500ന്റെ നോട്ടു എടുത്തു അവർക്കു നീട്ടി. എന്നാൽ അവർ എനിക്കു ഒരു പുച്ഛം നിറഞ്ഞ ചിരി സമ്മാനിച്ചു കൊണ്ടു നടന്നു അകന്നു.
ഇപ്പോൾ ഞാൻ നന്നായിട്ട് അറിയുന്നുണ്ട് പണത്തിനു പകരം വെക്കാൻ കഴിയാത്തത് ആയി പലതും ഉണ്ടെന്നു.
ഞാൻ ഓടി നടയുടെ മുറ്റത്തു ചെന്നു കൈ കുപ്പി കണ്ണടച്ചു നിന്നു തൊഴുതു.കണ്ണിൽ ഉരുണ്ടു കുടിയ കണ്ണുനീർ പുറത്തേക്കു ഒഴുകി.എത്ര നേരം അങ്ങനെ നിന്നു എന്നു അറിയില്ല.
കാറിന്റെ ശബ്ദം കേട്ടാണ് ഞാൻ ജനലിനു അരുകിലായി വന്നു നിന്നു പുറത്തേക്കു നോക്കിയത്. കാറിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടു എന്റെ കണ്ണുകൾ നിറഞ്ഞു.
ഞാൻ ഓടി പുറത്തെക്കു ഇറങ്ങി. കരഞ്ഞു കൊണ്ട് ആ നെഞ്ചില്ലേക് വീണു.
എന്തിനാ എന്റെ വായടി ഇങ്ങനെ കരയുന്നേ എന്താ പറ്റിയെ എന്റെ കിച്ചുനു.
കാർത്തി കണ്ണേട്ടൻ…… എന്റെ വാക്കുകൾ അപ്പോഴേക്കും മുറിഞ്ഞു പോയി.
എന്നെ അടർത്തി മാറ്റാതെ തന്നെ കാർത്തി നെഞ്ചോട് ചേർത്തു. കൊണ്ടു ടാക്സികാരന് പേഴ്‌സിൽ നിന്നും പൈസ എടുത്തു കൊടുത്തു. നന്ദി പൂർവം ചിരിച്ചു കൊണ്ടു അയാൾ പോയി.
ഇനി എന്റെ കിച്ചുട്ടൻ പറ എന്താന്നു. എന്തിനാ കാരയുന്നെന്നും.
അപ്പോഴേക്കും ‘അമ്മ പുറത്തേക്കു ഇറങ്ങി വന്നു. കാർത്തിയെ കണ്ടപ്പോഴേ അമ്മയും കരയാൻ തുടങ്ങി.
നടന്നതോകെ ഞാൻ കാർത്തിയോട് പറഞ്ഞു..
ഒന്നും മിണ്ടാതെ എല്ലാം കേട്ടുകൊണ്ട് കാർത്തി ഇരുന്നു.
ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു. കാറിന്റെ കീ യുമെടുത്തു പുറത്തേക്കു ഇറങ്ങിയതും.അച്ഛൻ വന്നതും ഒത്തിരുന്നു.
നീ എപ്പോൾ വന്നടാ
ഇപോം വന്നതെ ഉള്ളു അച്ഛാ. അച്ഛൻ ഇവിടെ പോയി. ഇവിടെ ഇരുന്നിട്ട് എന്തു ചെയാനാ.ബ്ലോക്കിൽ പുതിയ വിത്തു വല്ലതും വന്നോ എന്നു അറിയാൻ പോയതാ.
അച്ഛാ ഞാൻ ഇപ്പോൾ വരാം . പുറത്തു ഒന്നു പോകണം.
ഇവിടേക്ക് ആണെന്ന് എനിക്കു നന്നായി അറിയാം . ഇപ്പോൾ നീ അങ്ങോട്ടു പോകണ്ട കാര്യം ഇല്ല കാർത്തി.
പോകാതെ പിന്നെ എന്റെ കിച്ചുനേ വേദനിപ്പിച്ചട്ടു അവൻ അങ്ങനെ സുഖം ആയി ജീവികണ്ട. അവൻ പോകുന്നെങ്കിൽ പോകട്ടെ .ഇവളെ ഞാൻ നോക്കും.എനിക്കു ജീവൻ ഉള്ളിടത്തോളം.
എന്നാൽ അവനെ അങ്ങനെ അങ്ങു വിടാൻ പറ്റില്ലല്ലോ.
അതിനു നീ എന്താ ചെയ്യാൻ പോകുന്നേ. അവനെ പോയി അടിക്കുമോ. അടിച്ചു കഴിഞ്ഞാൽ പ്രശ്നം എല്ലാം തീരുമോ.നീ എത്ര നാൾ ഇവളെ നോക്കും. നിന്റെ വിവാഹം കഴിഞ്ഞു നിന്റെ ഭാര്യ ഇവൾ ഇവിടെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കും എന്നു എന്താ ഉറപ്പ്. നിങ്ങളെ ക്കാൾ കുടുത്തൽ ജീവിതങ്ങൾ അച്ഛൻ കണ്ടിട്ടുണ്ട്.അതിന്റെ വെളിച്ചത്തിൽ പറയുവ എടുത്തു ചാട്ടം ഒന്നിനും നല്ലതു അല്ല. ഇപ്പോൾ നമ്മൾ വേണ്ടത് രണ്ടായി നിൽക്കുന്നവരെ ഒന്നാക്കാൻ നോക്കുക എന്നതാണ്.അല്ലാതെ പോയി തല്ലി തിർക്കുകയാല്ല.
ഇപ്പോൾ നീ അകത്തോട് പോ. പോയി ഫ്രഷ് ആയി എന്തേലും കഴിക്കാൻ നോക്കു പോ.
കാർത്തി ഒന്നും മിണ്ടാതെ തിരികെ അകത്തേക്ക് കയറി.
എനിക്കു ഒന്നും തന്നെ പറയാൻ കഴിഞ്ഞില്ല. അച്ഛന്റെ വിശ്വാസം എന്നെ കണ്ണേട്ടൻ വന്നു കൊണ്ടു പോകും എന്നാണ്. എന്നാൽ അതു ഒരിക്കലും നടക്കില്ല എന്നു എന്റെ അച്ഛന് അറിയില്ലല്ലോ പാവം.
നീ എന്താ കണ്ണാ ഇപ്പോൾ ഓഫീസ് കാര്യങ്ങളിൽ നിന്നും ഒക്കെ മാറി നിൽക്കുന്നത്. കുടുംബത്തിൽ പല പ്രശ്നങ്ങളും കാണാം. അതു മാനസികമായി നമ്മളെ തകർത്തു എന്നും വരാം. എന്നാൽ അതു ജോലിയെ ബാധികരുത്. അങ്ങനെ വന്നാൽ നമ്മൾ പടുത്തുയർത്തുന്നത് ചിലപ്പോൾ നിലമ്പത്തിച്ചെന്നു വരും.അങ്ങനെ സംഭവിച്ചാൽ പിന്നീട് അത് പടുത്തുയർത്താനും കഴിഞ്ഞെന്നു വരില്ല.
എനിക്കു അറിയാം അച്ഛാ എന്നാലും എന്റെ കിച്ചു.
നിന്റെ കിച്ചുവോ.? അങ്ങനെയൊക്കെ ആയോ ഇപ്പോൾ. വീടിന്റെ മഹാലക്ഷ്മിയെ അടിച്ചു പുറത്താക്കിയാതും പോരാ.
അച്ഛാ plz
അച്ഛൻ നിന്നെ വേദനിപ്പിച്ചത് അല്ലെടാ മോനെ പറഞ്ഞേ. മനസിന്റെ സങ്കടം താങ്ങാൻ പറ്റാത്തത് കൊണ്ടു പറഞ്ഞതാ. നമ്മുക്ക് പരിഹാരം കാണാം നീ വിഷമിക്കാതെ.
എനിക്കു അവളെ ഫേസ്ച്ചെയാൻ വയ്യാ അല്ലെങ്കിൽ ഞാൻ അവളുടെ വീട്ടിൽ പോയേനെ അച്ഛാ. വീട്ടിൽ നിന്നും ഇറങ്ങി പോകാൻ വല്ലോം പറഞ്ഞാൽ. അതു എനിക്കു സഹിക്കില്ല അച്ഛാ. അതാ ഞാൻ മടിക്കുന്നത്.
കുറച്ചു ദിവസം അവൾ അവിടെ നിൽക്കട്ടെ. ഇവിടെ അവൾ ഒരുപാട് അനുഭവിച്ചത് അല്ലെ മോനെ അവിടെ രണ്ടു ദിവസം നിൽക്കട്ടെ.
ഇപ്പോൾ നീ ഓഫീസിൽ പോകാൻ നോക്കു. അവിടെ എല്ലാം തല കിഴായി കിടക്കുവാ. നീ ചെന്നല്ലേ അത് ഒക്കെ നേരെ അക്കു.
പോകാം അച്ഛാ. ഞാൻ ഒന്ന് റെഡി ആകട്ടെ.
കിച്ചുട്ടാ. …..
എന്താ കാർത്തി ??
എപ്പോഴും ഇങ്ങനെ ചുരുണ്ടുകൂടി റൂമിൽ ഇരുന്നല്ലോ. പുരത്തോട്ടൊക്കെ ഇറങ്ങു. എന്നല്ലേ എനിക്കു എന്റെ പഴയ കിച്ചുനേ കാണാൻ പറ്റു.
ആഗ്രഹം ഉണ്ട് കാർത്തി എന്നാൽ എനിക്കു പറ്റുന്നില്ല .
അതൊക്കെ പറ്റും.
എന്റെ മോള് ഇപ്പോൾ ഒരുങ്ങി എന്റെ കൂടെ വാ .
എവിടെ.?
അതൊക്കെ പറയാം. നീ ഇപ്പോൾ റെഡി ആയി വാ.
ഓഫീസിൽ ചെന്നപ്പോൾ എല്ലാരും എന്നെ ആദ്യം കാണും പോല്ലേ ഉള്ള ഭാവം ആയിരുന്നു. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ തള്ളി കളഞ്ഞു.
ഞാൻ ഇല്ലാത്തതിന്റെ ഒരു കുറവും ഇവിടെ ഇല്ല. കിരൺ എല്ലാം തന്നെ നല്ലതുപോലെ കൈ കാര്യം ചെയ്തിട്ടുണ്ട്.
ഞാൻ വർക് നടക്കുന്ന സൈറ്റിൽ ഒകെ ഒന്നു പോയി. കുറച്ചുദിവസം ആയില്ലേ ഇങ്ങോട്ടു വന്നിട്ടു.
അമ്മേ ഞങ്ങൾ ഒന്നുപുറത്തു പോയിട്ടു വരാം. അച്ഛൻ വരുമ്പോൾ പറഞ്ഞേക്കു.
എവിടടാ പോകുന്നേ അതു പറഞ്ഞാട്ടു പോ.
ഞങ്ങൾ വരാൻ അല്പം താമസിക്കും അതു മാത്രം ഇപ്പോൾ അമ്മ അറിഞ്ഞാൽ മതി.
അതും പറഞ്ഞു ഞങ്ങൾ കാറിൽ കയറി. വണ്ടി മുന്നോട്ടു എടുത്തു.
സൈറ്റിൽ നിന്നും നേരെ ഓഫീസിൽ വന്നു. കുറച്ചു ഫയൽ ഒക്കെ നോക്കി ക്ലീർ ചെയ്യാൻ ഉണ്ടായിരുന്നു. അതൊക്കെ ചെയ്‌തു കൊണ്ടു ഇരിക്കുമ്പോൾ ആയിരുന്നു അനുവാദം ഇല്ലാതെ ആരോ അകത്തേക്ക് വന്നത്. നോക്കുമ്പോൾ ആനന്ദ്. ( എന്റെ best frd.ഇവന്റെ കല്യാണത്തിന് അല്ലെ ഞാൻ കുടിച്ചു പൂസായത് )
നീ യോ ?
ഞാൻ മാത്രം അല്ല എന്റെ പെണ്ണും ഉണ്ട് കൂടെ. ഡി കയറി വാ.
മൃദുല. ( ആനന്ദിന്റെ പെണ്ണിന്റെ പേര് അങ്ങനെ ആണ് )
അവൾ അകത്തേക്കു വന്നു. ഞാൻ രണ്ടു പേരോടും ഇരിക്കാൻ പറഞ്ഞു. കുടിക്കാൻ ആയി കോഫീ പറഞ്ഞു.
Da ഞങ്ങൾ ഇപ്പോൾ വന്നത് എന്തിനു എന്നു വച്ചാൽ .മർരേജ് കഴിഞ്ഞുള്ള എല്ലാ വിരുന്നും കഴിഞ്ഞു ഞങ്ങൾക്കു. ഇനി ഹണിമൂൺ ട്രീപ് ആണ് അടുത്ത പ്ലാൻ. അപ്പോൾ ഞാൻ വിചാരിച്ചു. നീ യും ഇതുവരെ എവിടെയും പോയില്ലല്ലോ. അപ്പോൾ നമ്മുക്ക് ഒന്നിച്ചു പോകാം എന്ന്. നീ എന്തു പറയുന്നടാ.
ഹണിമൂൺ ട്രീപ് ഒറ്റക്കു അല്ലല്ലോടാ പോകേണ്ടത്. ഭാര്യയും ഭർത്താവും ഒന്നിച്ചു അല്ലെ പോകേണ്ടത്.
അതേ ഒന്നിച്ചാണ് പോകേണ്ടത്.
എന്നാൽ ഞാൻ ഒറ്റക്കാണ് ഇപ്പോൾ.
ഒറ്റക്കോ എന്താടാ ഈ പറയുന്നേ.
അവൾ ഇപ്പോൾ അവളുടെ വീട്ടിൽ ആണെന്ന്
അതെന്താടാ അങ്ങനെ. എന്താ പറ്റിയെ.
ഓ ഇതിൽ കൂടുതൽ എന്തു പറ്റാനാട
നീ എത്ര മണിക്ക് ഫ്രീ ആകും കണ്ണാ
ഞാൻ 5 മണി കഴിയും എന്താടാ
ഞാൻ അപ്പോൾ today കഫേയിൽ കാണും നീ അങ്ങോട്ടു ഒന്നു വരണം.
ആ നോക്കട്ടെ
നോക്കിയാൽ പോര വരണം. ശരി വരാം.
യാത്രയിൽ കാർത്തി വാ തോരാതെ സംസാരിക്കുന്നുണ്ട്. എന്തോ എന്റെ കാതുകൾ അതു ഒന്നും കേൾക്കാൻ തയ്യാറാവാത്തത് പോല്ലേ.
കിച്ചു നീ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരികല്ലേടാ. നീ ഇങ്ങനെ അയാൽ ഞങ്ങൾക്കു അതു സഹിക്കില്ല മോളേ.പണ്ടത്തെ ആ കിച്ചുവിനെ ആണ് ഞങ്ങൾക്കു ആവശ്യം.
എനിക്കു അതിനു കഴിയുന്നില്ല കാർത്തി.ആഗ്രഹം ഉണ്ട് എന്നാൽ……
കാർത്തി എന്റെ സന്തോഷത്തിനു ആയിട്ടു എനിക്കു ഇഷ്ടം ഉള്ളതൊക്കെ വാങ്ങി കൂട്ടുന്നുണ്ട്. എന്റെ ഇഷ്ട ആഹാരങ്ങൾ,ഇഷ്ടം ഉള്ള നിറത്തിലെ ഡ്രസ്സ് ഒക്കെ. വേണ്ടാ എന്നു പറഞ്ഞിട്ടു ആരു കേൾക്കാൻ.
ആഹാരം കഴിച്ചു എന്റെ വയറു ഇപ്പോൾ പൊട്ടറായി. വേണം എന്ന് ഉണ്ടായിട്ടല്ല കഴിച്ചത് എന്നെ കൊണ്ട് കാർത്തി കഴിപ്പിച്ചതാണ്.ഇതു ഒന്നും കൊണ്ടു എന്റെ മനസില്ലേ ദുഃഖം മാറില്ല എന്നു കാർത്തിക് അറിയില്ലല്ലോ.
5 മണി കഴിഞ്ഞു ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി.നേരെ today കഫെയില്ലേക്ക് പോയി.
അവിടെ എന്നെയും കാത്തു ആനന്ദ് ഉണ്ടായിരുന്നു.
നീ വരും എന്ന് ഞാൻ തീരെ
പ്രീതിഷിച്ചില്ല.
നീ വരാൻ പറഞ്ഞതു എന്താടാ എന്താ പറയാൻ ഉള്ളത്.
പറയാൻ അല്ല ചോദിക്കാൻ
എന്തോ.
നിന്റെ ഭാര്യ എന്തിയെ ?
അവൾ അവളുടെ വീട്ടിൽ പോകാൻ എന്താ കാര്യം. നിന്റെ നല്ല ഒരു frd ആണ് ഞാൻ എങ്കിൽ നീ എന്നോട്
പറ.
ഞാൻ എല്ലാം അനന്ദിനോട് പറഞ്ഞു. ഇപ്പോൾ എന്റെ മനസിന് ഒരു ആശ്വാസം ഉണ്ട്.
എല്ലാം കേട്ടു കഴിഞ്ഞ അവൻ എന്നെ ഒരുപാട് കുറ്റ പെടുത്തി.
എനിക്കു അതിൽ ഒട്ടും സങ്കടം തോന്നിയില്ല. കാരണം ഇതൊക്കെ കേൾക്കാൻ ഞാൻ അർഹനാണ്.
എല്ലാം ശരി ആക്കും നീ വിഷമിക്കാതെ. നമ്മുക്ക് ഇറങ്ങാടാ.
ശരി എന്നാൽ പോകാം.ആനന്ദ് എനിക്കു ഇപ്പോൾ എന്തോ ഒരു ആശ്വാസം പോല്ലേ തോന്നുന്നുണ്ട് നിന്നോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ.
ഒക്കെ ടാ എന്നാൽ പിന്നെ കാണാം.
ഒക്കെ ബൈ ടാ
ഒരൊന്നു ആലോചിച്ചു വീട് എത്തിയത് അറിഞ്ഞില്ല.
ബെല്ല് അടിച്ചപ്പോൾ സുമ ചേച്ചി ആയിരുന്നു വാതിൽ തുറന്നതു.
കണ്ണൻമോനെ അച്ഛനും അമ്മയും ഇവിടെ ഇല്ല.
അവർ ഈ രാത്രിയിൽ ഇവിടെ പോയി.
ഒരു ഫോൺ കാൾ ഇപ്പോൾ വന്നു. അപ്പോൾ തന്നെ രണ്ടു പേരും നിന്ന വേഷത്തിൽ കാറും എടുത്തു പോയി.
ഞാൻ പെട്ടെന്ന് ഫോൺ എടുത്തു അച്ഛനെ വിളിച്ചു.
ഹലോ അച്ഛാ അച്ഛൻ എവിടാ.
ടാ മോനെ ഞാൻ എന്റെ ഒരു കിട്ടുകാരനെ കാണാൻ പോകുവാ അല്പം താമസിക്കും കേട്ടോ .നീ കഴിച്ചു കിടന്നൊള്ളു.
ശരി അച്ഛാ.
നിങ്ങൾ എന്തിനാ അവനോടു കള്ളം പറഞ്ഞതു.
അല്ലെങ്കിൽ അവൻ അങ്ങോട്ടെക് വരും .ചിലപ്പോൾ പ്രീതിഷിക്കാത്തത് വല്ലോം നടന്നാൽ എനിക്കു സാഹിക്കില്ലടി അതാ ഞാൻ അങ്ങനെ പറഞ്ഞേ.
കാർ ചെന്നു നിന്നതു മാതാ ഹോസ്പിറ്റലിന്റെ മുന്നിൽ ആണ്.
രവീന്ദ്രനും നിർമലയും കാറിൽ നിന്നു ഇറങ്ങി ഹോസ്‌പിറ്റലിൽ അകത്തേക്ക് പോയി.
അപ്പോൾ അവരെ കണ്ട മോഹനകൃഷ്‌ണൻ അവരുടെ അടുത്തേക്ക് നടന്നു വന്നു.
എന്താ കൃഷ്ണാ എന്റെ കുട്ടിക്ക് എന്താ പറ്റിയെ
തുടരും

by