രചന – ലക്ഷ്മി ലച്ചു
ഉണ്ണിയേട്ടനെ കണ്ടപ്പോൾ ഞാനും ശ്രീയും ഒന്ന് പതറിയെങ്കിലും. ഞങ്ങളത് പുറമേ കാട്ടില്ല.
എന്താ ശ്രീക്കുട്ടാ നീ ഇങ്ങനെ നോക്കുന്നെ.? കഴിഞ്ഞകൊല്ലമോ ദേവിയുടെ മുന്നിൽ ഞങ്ങൾ വന്നില്ല.
ഇക്കൊല്ലം വരണമെന്ന് ഗംഗക്ക് ഒരേ വാശി. അപ്പോൾ ഞാനും കരുതി ഇങ്ങോട്ട് വരാം എന്ന് . വരാതെ പറ്റില്ലല്ലോ.ചിലതൊക്കെ തീരുമാനിക്കാൻ ഉണ്ടല്ലോ
അങ്ങനെ പറഞ്ഞപ്പോൾ സത്യത്തിൽ എന്റെ ചങ്ക് ഒന്നു ഇടിച്ചു.
ഇങ്ങേരു പ്രശ്നമുണ്ടാക്കിയേ അടങ്ങൂ എന്ന് എനിക്ക് മനസ്സിലായി ആയി.
എന്തു പ്രശ്നം വന്നാലും ഋതുവിനെ വിട്ടുകൊടുക്കില്ലെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
ഒത്തിരി കഷ്ടപ്പെട്ട് വളച്ചൊടിച്ച് എന്റെ പെണ്ണാക്കി മാറ്റിയതാ.
അവളുടെ ജീവിതം ഒരു കിളവന്റെ കൂടെ ജീവിച്ച് തീർക്കാൻ ഉള്ളത് അല്ലെന്ന് ഇവർക്ക് മനസ്സിലാക്കി കൊടുക്കണം.
ആരതിയുടെ ഭർത്താവ് ആണല്ലേ.? എന്താ പേര്.? പേര് .( ഉണ്ണി ചോദിച്ചു )
വിഷ്ണു …
ഞാൻ ശ്രീക്കുട്ടന്റെയും ഋതുവിന്റെയും മൂത്ത ജേഷ്ഠൻ ആണ് ഉണ്ണി.
ഉണ്ണി ……. പരിചയപ്പെടലും മറ്റും കഴിഞ്ഞെങ്കിൽ നടയിലേക്ക് പോകാമായിരുന്നു.
ഞങ്ങൾ നോക്കുമ്പോൾ കാറിൽ ചാരി നിൽക്കുകയാണ് ചേട്ടത്തി .
ചേട്ടത്തിയുടെ ആ ഒറ്റ പറചില്ലിൽ.
നന്ദി കാട്ടുന്ന നായയെപ്പോല്ലേ വാലാട്ടി ഉണ്ണിയേട്ടൻ യേട്ടത്തിയുടെ അടുത്തേക്ക് നടന്നു..
വിഷ്ണു അളിയോ…..
അളിയന് ഒരു വാലാട്ടി പട്ടിയെ കാണണോ.?ധാ പോന്നു കൺകുളിർക്കെ കണ്ടോ. ഇങ്ങനെ ഒരു അവസരം ഇനി ഉണ്ടാവില്ല
ശ്രീ അങ്ങനെ പറഞ്ഞപ്പോൾ അറിയാതെ എന്റെ ചുണ്ടിൽ ചിരി പൊട്ടി..
ഗംഗ നേരെ ദേവകിയമ്മയുടെ അടുത്തേക്ക് നടന്നു.
അമ്മേ……
ഗംഗേ മോളേ നീ
അമ്മ എന്നോട് ക്ഷമിക്കണം .ഞാൻ ചെയ്ത തെറ്റിന് എനിക്കു ശിക്ഷ കിട്ടി കഴിഞ്ഞു.
അതും പറഞ്ഞു അവൾ ദേവകിയമ്മയുടെ കാൽക്കൽ വീണു
എന്താ മോളേ ഇതു. അമ്മക്ക് നിന്നോട് ദേഷ്യം ഒന്നും ഇല്ല.
ഈ അമ്മക്കു ക്ഷമിക്കാനെ അറിയൂ. എനിക്കു മാത്രം അല്ല എല്ലാ അമ്മമാരും അങ്ങനെയാ. മക്കളോട് അമ്മ അല്ലാതെ ആരാ പിന്നെ ക്ഷമിക്കുക.
അതും പറഞ്ഞു ദേവകി അമ്മ ഗംഗയുടെ ശിരസ്സിൽ തലോടി.
ഉണ്ണി വന്നിട്ടുണ്ട്.അമ്മയെ ഫേസ് ചെയ്യാൻ വയ്യാത്തത് കൊണ്ടു മാറി നിൽക്കുവാ.
അതു കേട്ട പാതി കേൾക്കാത്ത പാതി.ദേവകി അമ്മ ഉണ്ണിയുടെ അടുത്തേക്ക് നടന്നു.
ഋതു നീ ഈ യേട്ടത്തിയോട് മാപ്പാക്കു കുട്ടി. തെറ്റു പറ്റി പോയി എനിക്കു.നീ അതൊക്കെ മറക്കണം.
ഞാൻ യേട്ടത്തിയെ നോക്കി പുച്ഛംകാലർന്ന ഒരു ചിരി ചിരിച്ചു.
ഉണ്ണിയേട്ടനെയും കുട്ടി അമ്മ അപ്പോഴേക്കും വന്നിരുന്നു.
പൂജാ കഴിഞ്ഞു നട തുറന്നു.
കണ്ണടച്ചു മനമുരുകി ഞാൻ പ്രാർത്ഥിച്ചു
തിരുമേനി കുടഞ്ഞ തീർത്ഥം എന്റെ ശിരസ്സിൽ പതിച്ചു.
ഞാൻ കണ്ണു മെല്ലെ തുറന്നു.
ചന്ദനം ചാർത്തിയ ദേവി രൂപം. വൈരം പതിച്ച മൂക്കുകുത്തി ദേവിയുടെ അഴക് കുട്ടി.
ദീപത്തിന്റെ പ്രകാശത്തിലും ദേവിയുടെ കഴുത്തിലും കാതിലും കിടന്ന വൈരം പതിച്ച ആടയാഭരണങ്ങൾ തിളങ്ങി.
പുഷ്പ്പഭിഷേകം നടത്തി ദേവിയെ പൂവ് കൊണ്ടു മൂടി.
അപ്പോഴും ഞാൻ ഒന്നു മാത്രം ദേവിയോട് പറഞ്ഞുള്ളു.
ഇനിയും ഞാൻ കരയിപ്പിക്കാൻ ഇട വരുതരുത്. അങ്ങനെ ഇനിയും എന്നെ ദുരന്തത്തിലേക്കു തള്ളി ഇടുകയാണെങ്കിൽ ഈ ജീവൻ ദേവിക്ക് എന്റെ വക ദക്ഷിണ ആയി ഞാൻ തരും തീർച്ച.
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി മനസ് മറ്റെവിടെയോ.
സൂരജേട്ടൻ പെട്ടെന്ന് എന്റെ മനസിലേക്ക് കടന്നു വന്നു. ഈ നടയിൽ വച്ചായിരുന്നു.സൂരജേട്ടന്റെ താലി എന്റെ കഴുത്തിൽ വീണത്.നല്ല ഒരു ജീവിതത്തിനു വേണ്ടി ഞാൻ മനസുരുകി പ്രാർത്ഥിച്ചു. എന്നിട്ടും ദേവി നീ എന്നെ കൈ വിട്ടു
എന്തിനാ ഈ കണ്ണു ഇങ്ങനെ നിറയുന്നത്. ഇന്ന് കരഞ്ഞത് ഇരിക്കട്ടെ ഇനി കരയാൻ പാടില്ല. ഈ കണ്ണുകൾ നിറയാൻ ഞാൻ സമ്മതിക്കില്ല.
എന്നു എന്റെ ചെവിയോട് ചേർന്നു ആരോ പറഞ്ഞപ്പോൾ ആണ് എന്റെ മനസ് തിരികെ വന്നത്.
നോക്കുമ്പോൾ ആദിയേട്ടൻ. എന്നോട് ചേർന്നു നിന്നു കൈ കുപ്പി കണ്ണടച്ചു പ്രാർത്ഥിക്കുന്നു.
ദേവിയെ നോക്കുമ്പോൾ കുങ്കുമത്തിൽ മുങ്ങി ദേവി നിൽക്കുവാ.
കുങ്കുമാഭിഷേകം എനിക്കു കാണാൻ പറ്റില്ല. മനസ് വേറെ എവിടെയോ ആയിരുന്നല്ലോ.
തീർത്ഥം വാങ്ങി കുടിച്ചു.ബാക്കി തലയിൽ കുടഞ്ഞു.
ചന്ദനം വാങ്ങി തിരക്കൊഴിഞ്ഞ സ്ഥലത്തേക്ക് മാറി നിന്നു.
വിരൽ കൊണ്ട് ചന്ദനം തൊടാൻ കൈ ഉയർത്തിയതും
എന്റെ നെറ്റിയിൽ ചന്ദനം മറ്റൊരു കൈ വിരൽ തൊട്ടിരുന്നു.
ആദിയേട്ടോ ഇതു അമ്പലം ആണ് വീട് അല്ല.
ആരതി അതും പറഞ്ഞു അങ്ങോട്ടെക്ക് വന്നു
അതിനു ഞാൻ എന്ത് വേണം.
ഞാൻ അതിന് മോശമായിട്ട് ഒന്നും തന്നെ ചെയ്തില്ലല്ലോടി കുശുമ്പി പാറു.
എന്റെ പെണ്ണിനു ഇത്തിരി ചന്ദനം തൊട്ടു കൊടുത്തു. നിന്റെ ഭർത്താവ് നിനക്ക് തൊട്ടു തരാത്തതിന്റെ അസൂയ അല്ലേ ഇത് .
എനിക്കെന്തിനാ അസൂയ .നിങ്ങൾ എന്നും സന്തോഷമായി ആയി ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം.
അതും പറഞ്ഞു ആരതി മുഖം ബലൂണുപോലെ വിറപ്പിച്ചു വച്ചു.
ആയേ എന്റെ കുശുമ്പി പാറു പിണങ്ങിയോ.?
ഞാൻ ചുമ്മാ പറഞ്ഞതല്ലേ. ഏട്ടനു അറിയില്ലേ എന്റെ കുഞ്ഞു പെങ്ങളുടെ മനസ്സിൽ എന്താണെന്ന്. അതും പറഞ്ഞു ആദിയേട്ടൻ ആരതിയുടെ തോളിൽ കൈയ്യിട്ടു ചേർത്തുപിടിച്ചു നിന്നു.
അത് കണ്ടപ്പോൾ അപ്പോൾ എന്റെ കണ്ണും മനസ്സും നിറഞ്ഞു.
എന്റെ ശ്രീയേട്ടനും ഇതുപോലെയാണ്.
എന്നോട് അതിരു കവിഞ്ഞ സ്നേഹം. എന്നാൽ എന്റെ മൂത്ത ചേട്ടന് മാത്രം എന്താ ഇങ്ങനെ ഉള്ള ഒരു സ്വഭാവം ആയേ എന്ന് ഓർത്തപ്പോൾ അപ്പോൾ മനസ്സിൽ തെല്ല് നോവ് മുളച്ചു വന്നു.
മക്കളെ ദേ ഇങ്ങോട്ടു വാ .ദേവിക്ക് നിവേദിച്ച പ്രസാദം വന്നു വാങ്ങു.രുക്മിണിയമ്മ വിളിച്ചു പറഞ്ഞു.
ഞങ്ങൾ മൂന്നുപേരും അങ്ങോട്ടേക്ക് നടന്നു. ശ്രീനിയേട്ടനും വിഷ്ണു ഏട്ടനും പ്രസാദം വാങ്ങിയ ഇല നക്കി തുടച്ചു കഴിഞ്ഞിരുന്നു.
ഞങ്ങളും പ്രസാദം വാങ്ങി കഴിച്ചു.
ഉണ്ണിയേട്ടനും യേട്ടത്തിയും കുറച്ചു മാറി നിന്നു എന്തോ കാര്യം ആയി സംസാരിക്കുന്നതു ഞാൻ കണ്ടു
പയാസത്തോടൊപ്പം കടല പുഴുങ്ങിയതും എള്ള് പായസവും ഉണ്ടായിരുന്നു. ഞങ്ങൾ അതു വാങ്ങി പങ്കിട്ടു കഴിച്ചു
ദേവകി എന്നാൽ ഞങ്ങൾ അങ്ങു ഇറങ്ങുവാ.
നാരായണൻകുട്ടിമാഷ് അങ്ങനെ പറഞ്ഞപ്പോൾ ദേവകിയമ്മ സമ്മതിച്ചില്ല.
വീട്ടിൽ വന്നു ആഹാരം കഴിച്ചാട്ടു പോയാൽ മതി എന്നു പറഞ്ഞു അവരെ നിർബന്ധിച്ചു.
അങ്ങനെ എല്ലാവരും മേല്ലെടത്തു തറവാട്ടില്ലേക് നടന്നു.
ഉണ്ണിയേട്ടനും യേട്ടത്തിയും കാറിൽ ആണ് വന്നത്.
വത്സല്ലേ സുമേഷിനെ കണ്ടില്ലല്ലോ. അവൻ എവിടെ പോയി.
ഓ അവന്റെ കാര്യം പറയാത്തതാണ് നല്ലതു.
തല തിരിഞ്ഞതിന്റെ കാര്യം പറഞ്ഞിട്ടു വല്ല കാര്യം ഉണ്ടോ എന്തിനാ പറയുന്നേ ദേവകി.
ഇനി അവൻ വീടിന്റെ അടുത്തു പോലും വരില്ല.അത്ര നല്ല പണി അല്ലേ ഞാൻ കൊടുത്തത്. ( ഞാൻ മനസ്സിൽ ഓർത്തു )
ഉണ്ണിയേട്ടനോടും യേട്ടത്തിയോടും ശ്രീയേട്ടൻ അധികം ഒന്നും തന്നെ സംസാരിച്ചില്ല.
ആഹാരം ഒക്കെ കഴിച്ചു ഞങ്ങൾ എല്ലാവരും മുകളില്ലത്തെ മുറിയിൽ ഒത്തു കുടി.
ശ്രീയേട്ടൻ പഴയ ഓരോ കാര്യം പറഞ്ഞു ഞങ്ങളെയൊക്കെ ചിരിപ്പിച്ചു കൊല്ലുവാണ്.
വിഷ്ണു യേട്ടൻ തോളിലിട്ടു മോനെ ഉറക്കുവാണ്.
ആദിയേട്ടന്റെ കണ്ണിന്റെ കാന്തിക ശക്തി എന്നെ വല്ലാതെ ആവരണം ചെയുന്ന പോലെ തോന്നി.
ഒരുപാട് നാളുകൾക്കു ശേഷം മനസ്‌തുറന്നു ഞാൻ ഒന്ന് ചിരിച്ചത് ഇന്നാണ്.
ആരതിയുടെ മടിയിൽ തല വച്ചു ആദിയേട്ടൻ കിടന്നു. ആദിയേട്ടൻ കാലു കൊണ്ടു എന്നെ ആരും കാണാതെ തോണ്ടി രസിച്ചു. എന്നാൽ ആ രസത്തിന് അല്പയിസയിരുന്നു.
ഒരു പിന്നുകൊണ്ടു ഞാൻ ആദിയേട്ടന്റെ കാലിൽ ചെറിയ രീതിൽ വലിയ കുത്തു വച്ചു കൊടുത്തു.
ആയോ എന്ന നിലവിളിയിൽ എല്ലാവരും ഞെട്ടി.
എന്തു പറ്റി ഏട്ടാ.??
എന്തു പറ്റി അളിയ എന്നു ചോദിച്ചു വിഷണുവേട്ടൻ ഓടി വന്നു.
ആരും പേടിക്കേണ്ട അതു നമ്മുടെ ഋതു ഇവന് ചെറിയ ഒരു സമ്മാനം കൊടുത്തതാ അല്ലേടാ ആദി.
കുറച്ചു നേരം ആയി ഇവന്റെ ശല്ല്യം. അവൾ സഹിക്കാതെ ആയപ്പോൾ പ്രതികരിച്ചു.
അതു കേട്ടു എല്ലാവരും ചിരിച്ചു.
എന്നാൽ ആ സന്തോഷം തല്ലി കെടുത്തിയാണ് താഴെനിന്നും ആ ബഹളം ഞങ്ങളെ തേടി വന്നത്.
ഞങ്ങൾ താഴെ ഓടി.
അമ്മ ഉണ്ണിയേട്ടന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ടു എന്തൊക്കെയോ പറയുന്നുണ്ട്.
എന്താമ്മേ എന്താ പറ്റിയെ
എന്റെ പൊന്നു മോളേ നിനക്കു എന്താ ഇങ്ങനെ ഒരു വിധി ദേവി തന്നത്. അറിഞ്ഞു കൊണ്ടു എന്റെ കുഞ്ഞു ഒരു തെറ്റും ചെയിതട്ടില്ലല്ലോ എന്നിട്ടും നീ
എന്താ അമ്മേ കരയാതെ കാര്യം പറ
മോനെ ശ്രീ നിന്റെ ചേട്ടൻ പൊന്നുപെങ്ങൾക്കു നല്ല ഒരു വിവാഹ ആലോചന കൊണ്ടു വന്നിരിക്കുന്നു.
അമ്മ അതു പറഞ്ഞപ്പോഴേ ഞാൻ ഉണ്ണിയേട്ടൻ തറപ്പിച്ചൊന്നു നോക്കി.
മോനെ അതും അച്ഛന്റെ പ്രായം ഉള്ള ഒരു കിളവനെ.
കിളവൻ അയാൽ എന്താ ആവശ്യത്തിന് പണം ഉണ്ടല്ലോ അയാളുടെ കൈയിൽ (ഉണ്ണി പറഞ്ഞു )
സമ്മതികരുത് മോനെ നീ ഇതിനു സമ്മതികരുത്. ഈ അമ്മയുടെ ഒരു അപേക്ഷ ആണ്
ഉണ്ണി ഇപ്പോൾ നീ പോ മോനെ
നിങ്ങൾ ഇതിൽ ഇടപെടേണ്ട അപ്പച്ചി. ഞങ്ങളുടെ കുടുംബ കാര്യം ആണ് ഇത്
ദേ തള്ളേ ഇവളെ വച്ചു നിങ്ങൾ ഒരുപാട് പണം ഉണ്ടാക്കി കാണുമല്ലോ. ഇനി കുറച്ചു ഞങ്ങളും ഉണ്ടാകട്ടെ.
അതു പറഞ്ഞു തിരും മുന്നേ ശ്രീയുടെ കൈ ഗംഗയുടെ മുഖത്തു വീണു
നിന്റെ സംസ്കാരം ഇവിടെ പറയണ്ടാ.അതൊക്കെ നിന്റെ വീട്ടിൽ. ഇതു എന്റെ വീട് ആണ് ഇറങ്ങാടി പുറത്തു.
ഡാ നീ എന്റെ ഭാര്യയെ…..
നിങ്ങളുടെ കൈ ഇവളുടെ മുന്നിൽ പൊങ്ങില്ല എന്നാൽ എന്റെ കൈ പൊങ്ങും.
ഇറങ്ങി പൊഡോ ഇവളേയും കൊണ്ടു.ഇവിടുന്നു
എന്റെ സഹല നാഡീഞാരമ്പും തളർന്ന അവസ്‌ഥ ആയി.ഭൂമി പിളർന്നു അങ്ങു പോയിരുന്നെങ്കിൽ എന്നു ഞാൻ കരുതി.
എല്ലാരിലും നിശ്ശബ്ദത തളം കെട്ടി നിന്നു.ആദിയേട്ടൻ എന്നെ സഹതാപം നിറഞ്ഞ നോട്ടം നോക്കി നിന്നതെ ഉള്ളു.
എല്ലാരും പറയുന്നത് ശരിയാ ഇവളെ കണ്ടവൻ മാർക്ക് വിറ്റു പണം ഉണ്ടാക്കുവാ നിങ്ങൾ അല്ലേ തള്ളേ.
നിറുത്തു നായെ….
ഇനി ഇവിടെ നിന്നു ചിലച്ചാൽ നെല്ല് അരിയുന്ന അരിവാൾ ഉണ്ടു ഇവിടെ. അതു കൊണ്ടു അരിഞ്ഞു ഇടും നിന്നെ ഞാൻ. നിനക്കു ഞങ്ങളെ അറിയില്ലായിരിക്കും എന്നാൽ ഈ നാട്ടില്ലേ ജനങ്ങൾക്കു ഞങ്ങളെ അറിയാടാ.
ഓ അതാവും മോളു ഇവിടെ തന്നെ ഇരിക്കുന്നെ.
ആരു വരും എന്ന് പറഞ്ഞ ഇവളെ ഇവിടെ വച്ചേക്കുന്നത്. ഇങ്ങനെ ഒരു വേശിയെ ആരു കെട്ടും എന്നാ നിങ്ങൾ വിചാരിക്കുന്നെ.പറ തള്ളേ…..
എന്റെ മോൻ ആദി ഋതുവിനെ വിവാഹം ചെയ്യും…….
(തുടരും )

by