രചന – മാതു
സച്ചിൻ കടൽ തീരത്തു നിൽക്കുവായിരുന്നു പെട്ടന്ന് അവനെ ആരോ വന്നു ചുറ്റി പിടിച്ചു . ഇഷാ എന്താ ഈ കാണിക്കുന്നേ ആരെങ്കിലും കാണും അവൻ പറഞ്ഞു .
എന്താ സച്ചി ഇത് കുറെ നാള് കൂടി ഇരുന്ന നമ്മള് കാണുന്നെ എന്നിട്ട് നിനക്ക് എന്താ ഒരു സന്തോഷം ഇല്ലത്തെ ആ പെൺ കുട്ടി ചോദിച്ചു . സന്തോഷം ഒക്കെ ഉണ്ട് ഇഷാ പക്ഷെ ആരെങ്കിലും കാണുവോന്നു ഒരു പേടി . അവൻ പറഞ്ഞു .
ഇനി ഒന്നും പേടിക്കണ്ട കാര്യം ഇല്ല നമ്മുടെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞു . ആ പെണ്ണ് കുട്ടി പറഞ്ഞു. എ നീ പറഞ്ഞോ എന്നിട്ട് അവര് സമ്മതിച്ചോ .
സമ്മതിച്ചൊന്നും ഇല്ല പിന്നെ ഞാൻ ഒരുപാട് കരയുകയും പട്ടിണി കിടക്കുകയും ചെയ്തു . അപ്പൊ അപ്പ പറഞ്ഞു നിന്നെ കൂട്ടികൊണ്ട് വീട്ടിലോട്ട് ചെല്ലാൻ.
നീ പറഞ്ഞത് ഒക്കെ സത്യം ആണോ അവൻ ചോദിച്ചു അതെ സത്യംമ അവള് പറഞ്ഞു നമ്മുടെ വിവാഹം ഉടനെ നടക്കും അവള് പറഞ്ഞു .
ഈ കാര്യം അമ്മുട്ടി യോടും കൂടെ പറഞ്ഞേക്ക് ഈ ചോക്ലേറ്റ് അവൾക് കൊടുത്തേക്ക് ഇഷാ പറഞ്ഞു .
നീ എന്റെ ഭാര്യ ആയി വീട്ടിലേക്ക് വരുബോൾ അമ്മുട്ടിടെ അമ്മ ആയിട്ടു കൂടി വേണം വരാൻ . ഇത്രയും നാളും ഞാൻ ഒരു കുറവും കൂടാതെ യാ അവളെ വളർത്തിയെ . അത് പോലെ നീയും അവളെ കെയർ ചെയ്യണം അവൻ പറഞ്ഞു .
തീർച്ചയായും ഞാൻ നല്ല ഒരു ഭാര്യ ആയിരിക്കും . അമ്മു കുട്ടിക്ക് ഞാൻ ഒരു നല്ല അമ്മ ആയിരിക്കും എന്നെ നിനക്ക് വിശ്വസിക്കാം അവള് പറഞ്ഞു .
എനിക്കു ഇതു കേട്ട മതി നീ ഇത്ര വലിയ ഒരു ഡോക്ടർ ആയിട്ടും അതിന്റെ ഒരു അഹങ്കാരം ഒന്നും ഇല്ലല്ലോ ശെരിക്കും ഞാൻ ലക്കി യാ അവൻ പറഞ്ഞു .
അവള് അവനെ ചേർത്തു നിർത്തി അവന് അവളെ ഇറുകെ കെട്ടിപിടിച്ചു .
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
തമ്പുരാൻ മഠത്തിൽ നന്ദു ഗായു ന്റെ മുറിയിൽ ലേക്ക് കേറി ചേന്നു . അവനെ കണ്ടപ്പോ അവള് കട്ടിലിൽ നിന്നും എഴുന്നേറ്റു .
നീ ഈ മുറിയിൽ തന്നെ ഇരുന്നു എന്തോ ചെയ്യുവാ അവൻ ഗായു നോട് ചോദിച്ചു . അവള് അതിനു മറുപടി ഒന്നും പറഞ്ഞില്ല .
അവൻ അവളുടെ മുഖത്തേക്ക് നോക്കി അവൻ അവളുടെ കവിളിൽ അടിച്ച ഭാഗത്തു കല്ലിച്ചു കിടപ്പുണ്ട് .
അവൻ അവളുടെ കവിളിൽ തൊട്ട് മോളെ ഗായു അവൻ അവളെ നോക്കി വിളിച്ചു . നിനക്ക് ഒരുപാട് വേദനിച്ചോ അവൻ ചോദിച്ചു .
അവൻ തല കുനിച്ചു നിന്നു . നിന്നെയും ലച്ചൂ നെയും ഞാൻ ഒരു പോലെ യാ സ്നേഹിച്ചേ . നിങ്ങള് രണ്ടു പേരും എന്റെ. പെങ്ങമാര നിങ്ങളുടെ എന്തെങ്കിലും ആഗ്രഹങ്ങൾക്ക് ഞാൻ തടസ്സം നിന്നിട്ടുണ്ടോ .
ആ സമയത്തു നിന്നെ അങ്ങനെ കണ്ടപ്പോ എനിക്ക് സഹിച്ചില്ല ഞാൻ നിന്റെ ഏട്ടനല്ലേ അപ്പൊ അങ്ങനെ അല്ലെ ഞാൻ പ്രേതികരിക്കു അവൻ ചോദിച്ചു .
ഗായു അവനെ ഇറുകെ കെട്ടിപിടിച്ചു ഏട്ടാ എന്നോട് ക്ഷമിക്കണം എനിക്ക് ഗിരി ഏട്ടാ നെ ഒരുപാട് ഇഷ്ട്ടമാ ഞാൻ ചെയ്തത് തെറ്റായി പോയ് എങ്കിൽ ഏട്ടൻ എന്നോട് ക്ഷമിക്കണം അവള് കരഞ്ഞോണ്ട് നന്ദുനോട് പറഞ്ഞു .
പോട്ടെ മോളെ നീ കരയാതെ ഏട്ടന് മോളോട് ഒരു പിണക്കം വും ഇല്ല പോയ് മുഖം ഒക്കെ കഴുകി എന്തങ്കിലും എടുത്തു കഴിക്ക് അത് പറഞ്ഞിട്ട് അവൻ അവിടെ നിന്നും പോയ് .
ശ്രീ മംഗലത് കണ്ണൻ എവിടെയോ പോകാൻ റെഡി ആകുവായിരുന്നു . കണ്ണേട്ടൻ ഇതു എവിടെ പോകാൻ റെഡി ആകുവാ ലച്ചൂ വന്നു ചോദിച്ചു . നന്ദു എന്നെ വിളിച്ചായിരുന്നു അവന് എന്നെയും ഗിരിയെ യും കാണണം എന്ന് .
അയ്യോ ഇനിയും എന്തങ്കിലും പ്രേശ്നത്തിനാണോ ലച്ചൂ ചോദിച്ചു . ഏയ് അതൊന്നും ആയിരിക്കില്ല . നീ പേടിക്കാതെ ഞാൻ പോയിട്ട് വരാം അത് പറഞ്ഞു കണ്ണൻ അവിടെ നിന്നും ഇറങ്ങി .
അൽപ്പം സമയം കഴിഞ്ഞു ലച്ചൂ രാജ ശേഖരന് ആഹാരം വിളമ്പി കൊടുക്കുവായിരുന്നു . കണ്ണൻ എവിടെ മോളെ അയാള് ചോദിച്ചു . കണ്ണേട്ടൻ അത്യാവശ്യം മായി പുറത്തു പോയ് അച്ഛാ അവള് പറഞ്ഞു .
തമ്പുരാൻ മഠത്തിൽ നിന്നും എപ്പോഴാ ഇന്ദു നെ കാണാൻ എല്ലാരും വരുന്നേ അയാള് ചോദിച്ചു . ഞങ്ങളുടെ എക്സാം കഴിഞ്ഞിട്ട് മതി എന്നാ ഏട്ടൻ പറയുന്നേ പറഞ്ഞെ. അഹം എന്നാൽ അതാ നല്ലത് അയാള് പറഞ്ഞു .
അപ്പൊ അങ്ങോട്ട് മാളൂന്റെ അച്ഛൻ സുദേവൻ വന്നു മോളെ എനിക്കും കൂടി ആഹാരം വിളമ്പി തരാമോ അയാള് ചോദിച്ചു .
ഇരിക്ക് അങ്കിൾ ഞാൻ വിളമ്പി തരാം അവള് പറഞ്ഞു പെട്ടന്ന് അങ്ങോട്ട് രാജ ലക്ഷ്മി വന്നു . ഓ നിങ്ങള് ഭക്ഷണം കഴിക്കാൻ ഇരിക്കാൻ പോകുവാണോ .
എന്റെ ഉണക്കാൻ ഇട്ട തുണി മടക്കി വെക്കാൻ പറഞ്ഞിട്ട് അതു കേട്ടില്ല സമയത്തിനു സമയത്തിനു ആഹാരം കഴിക്കാൻ ഇരുന്നോളും അവര് അയാളെ നോക്കി പറഞ്ഞു .
എന്താ രാജി ഇതു ഭക്ഷണം കഴിക്കുബോൾ ആണോ ഇങ്ങനെ ഒക്കെ പറയുന്നേ ശേഖരൻ അവരെ നോക്കി ചോദിച്ചു.
ഓ ഞാൻ ഒന്നും പറയുന്നില്ല ഇനി ഞാൻ കരണം ആരുടെയും പ്രാതൽ മുടങ്ങണ്ട അവര് അതു പറഞ്ഞിട്ട് അവിടെ നിന്നും പോയ്.
അങ്കിൾ ഇരിക്ക് ഭക്ഷണം വിളമ്പാം ലച്ചൂ പറഞ്ഞു . വേണ്ട മോളെ വിശപ്പ് കെട്ടു പണം ഇല്ലാത്തവന് ഒരു വിലയും കാണില്ല . അവൾക്ക് ഞാൻ ഇപ്പൊ അധിക പറ്റ അയാള് പറഞ്ഞു .
സുദേവ വിശപ്പ് മാറാൻ ഭക്ഷണം കഴിക്കാൻ വന്നത് അല്ലെ അന്നത്തിന്റെ മുമ്പിൽ നിന്നും വെറുതെ എഴുനെൽക്കണ്ട . കഴിച്ചിട്ട് പോയാൽ മതി . ശേഖരൻ പറഞ്ഞു .
ലച്ചൂ അയാൾക്ക് ഭക്ഷണം വിളമ്പി കൊടുത്തു .
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
നന്ദു ന്റെ അരികിലേക്ക് കണ്ണനും ഗിരി യും ചേന്നു എന്താ നന്ദു കാണണം എന്ന് പറഞ്ഞെ കണ്ണൻ ചോദിച്ചു .
മ് പറയാം ചില തീരുമാനം എടുക്കാനാ നിങ്ങളെ വിളിച്ചു വരുത്തിയെ . നന്ദു പറഞ്ഞു .
എനിക്ക് ഇന്ദു നോട് ഒരു ഇഷ്ട്ടം തോന്നിയപ്പോ ഞാൻ അതു കണ്ണനോട് നേരിട്ട് തുറന്നു പറഞ്ഞു . അവളെ എനിക്കു ഇഷ്ട്ടമാണെന്നുള്ള കാര്യം ഞാൻ നിന്നോട് മറച്ചു വെച്ചില്ല .
നിനക്ക് ലച്ചൂ നോട് ഇഷ്ട്ടം തോന്നിയപ്പോ നീ അവളെ തന്ത്രപരമായി സ്വന്തം മാക്കി നന്ദു കണ്ണനോട് പറഞ്ഞു.
അതെല്ലാം കഴിഞ്ഞാ കാര്യം മല്ലേ കണ്ണൻ നന്ദു നെ നോക്കി ചോദിച്ചു . മ് ഞാൻ കാര്യം പറഞ്ഞു കഴിഞ്ഞില്ലല്ലോ അതിനു മുൻപ് ആരും ഒന്നും കേറി പറയണ്ട നന്ദു പറഞ്ഞു .
മ് എന്താണെന്നു വെച്ചാൽ നീ പറ കണ്ണൻ പറഞ്ഞു . അവൻ ഒന്ന് നിശ്വസിച്ചിട്ട് തുടർന്ന് .
എനിക്ക് വിശ്വാസം ഉണ്ട് കണ്ണൻ ലച്ചൂ നെ പൊന്നു പോലെ സംരഷിക്കുവെന്നു.
ആ ഉറപ്പ് എനിക്കു ഗിരിയിൽ നിന്നും വേണം എന്റെ പെങ്ങളെ പൊന്നു പോലെ നോക്കുവെന്നു . അങ്ങനെ ആണെങ്കിൽ നിന്റെ വീട്ടു കാരുടെ സമ്മതത്തോടെ ഗായു നെ നിനക്ക് നൽകാം .
ഗിരി വിശ്വാസം വരാതെ അവനെ തന്നെ നോക്കി നിന്നു .
തുടരും ❤️ .

by