രചന – അഹം
“കനകെ വേഗം രണ്ടിനെയും കൂട്ടി ഇറങ്ങിക്കെ….. ഇപ്പൊ പുറപ്പെട്ടാലേ സന്ധ്യക്ക് മുൻപേ അങ്ങ് എത്തൂ….. രണ്ടു രണ്ടര മണിക്കൂർ ഉണ്ട് യാത്ര….””
അതും പറഞ്ഞുകൊണ്ട് അരവിന്ദൻ കാറിൽ കയറി സ്റ്റാർട്ട് ചെയ്തു….. അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ആളനക്കാവൊന്നും കേൾക്കാതെ വന്നപ്പോൾ അരിശം മുഴവൻ ഹോൺ അടിച്ചു അടിച്ചു തീർത്തു …
“”ഓഹ് ഞങ്ങളുടെ ചെവിപൊട്ടിക്കാതെ മനുഷ്യ…. ഇവറ്റകൾ ഒരുങ്ങിയിറങ്ങണ്ടേ….. എത്ര നേരമായി രണ്ടിനോടും പറയുന്നു….ഇപ്പോഴാ രണ്ടും റൂമിനു വെളിയിൽ ഇറങ്ങിയേ ……””
വീടും പൂട്ടി ബാഗ് ഡിക്കിയിൽ വെച്ച് കനക മുൻപിലും സൗപർണികയും വർണ്ണികയും പിന്നിലും കയറി….. കാർ മുൻപോട്ടേക്ക് കുതിച്ചു…..
കാർ ഡ്രൈവ് ചെയുന്ന ആൾ ആണ് അരവിന്ദൻ…. KSFE പാലക്കാട് ഡിവിഷൻ മാനേജർ ആണ്…..കൂടെ ഇരിക്കുന്ന കനകയാണ് അരവിന്ദന്റെ ഭാര്യ … സൗപർണികയും വർണ്ണികയുമാണ് അവരുടെ പോന്നോമനകൾ….. സൗപർണിക MBA കഴിഞ്ഞു കൂടെ NET ഉം പാസ്സ് ആയി …. ഇപ്പൊ പഠിച്ച കോളേജിൽ തന്നെ ഗസ്റ്റ് ലെക്ചർ നിയമനം ലഭിച്ചു….. അടുത്ത ആഴ്ച ജോയിൻ ചെയ്യണം…..അനിയത്തി വർണ്ണിക അതെ കോളേജിൽ ഡിഗ്രി ഫസ്റ്റ് ഇയർ ആണ് …..
ഇവരിപ്പോൾ പോകുന്നത് തൃശൂർ ഉള്ള അരവിന്ദന്റെ അമ്മ തറവാട്ടിലേക്ക് ആണ്…. മേടത്തറയിലേക്ക് ….. അവർവിന്ദന്റെ അമ്മയുടെ സഹോദരന്മാരാണ് അവിടെ താമസിക്കുന്നത്…..
തൃശൂർ മുല്ലശേരി ഗ്രാമത്തിലെ അറിയപ്പെടുന്ന രണ്ടു തറവാട്ടുകാരാണ് മേലെപ്പാട്ട്കാരും മേടത്തറകാരും….
പണ്ട് കാലത്ത് മേലെപാട്ട്കാരുടെ ആശ്രിതരായിരുന്നു മേടത്തറകാർ…. ഇന്ന് പക്ഷെ രണ്ടു തറവാട്ടുകാരും ഒപ്പത്തിനൊപ്പമാണ്…..
രണ്ടു തറവാട്ടുകാരെയും ബന്ധിപ്പിക്കുന്ന ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാനാ അരവിന്ദനും കുടുംബവുമിപ്പോൾ പോകുന്നത്…… രണ്ടുതറവാട്ടുകാർക്കും പൂർവികരുടെ ഹീനപ്രവർത്തിമൂലം ചില ശാപങ്ങൾ വന്ന് ചേർന്നിട്ടുണ്ട്…. അതിന്റെ എല്ലാ അനിഷ്ടങ്ങളും ഇരു തറവാട്ടുകാരും അനുഭവിച്ചു പോകുന്നുണ്ട്…. അതിന് പരിഹാരമെന്നോണം തറവാട്ടു കാവിൽ ചില പൂജകളും…. 41 ദിവസം നീടുനിൽക്കുന്ന യാഗവും രണ്ടു തറവാടിനെ ബന്ധിപ്പിക്കുന്ന ഒരു വിവാഹവുമാണ് തന്ത്രി മേല്പത്തൂർ വസുദേവൻ തിരുമേനി കണ്ടെത്തിയ പരിഹാരം……
ഈ പൂജയിലും വിവാഹത്തിലും ഇരു തറവാട്ടിലെയും താവഴികളിലെയും എല്ലാവരും പങ്കെടുക്കണമെന്ന കർശന നിർദേശമുണ്ടായിരുന്നു…. അതിനാണ് അരവിന്ദന്റെ യാത്ര…..
അരവിന്ദന്റെ മാമന്റെ മകളുടെ മകളായ ദീപികയും മേലെപ്പാട്ടെ പാട്ടെ ഇളം തലമുറയിലെ മൂത്ത പുത്രനായ വിവേക്കും തമ്മിലാണ് വിവാഹം….. വധുവരന്മാരെ തിരഞ്ഞെടുത്തത് വസുദേവൻ നമ്പൂതിരി ആയിരുന്നു….. അതിനുവേണ്ടി മൂന്നുമാസങ്ങൾക്ക് മുൻപ് സൗപർണികയുടെയും വർണ്ണികയുടെയുമടക്കം തറവാട്ടിലെ എല്ലാ പെൺതരികളുടെയും ജാതകം തറവാട്ടിലേക്ക് കൊണ്ടുപോയിരുന്നു……..
മുല്ലശ്ശേരിയിൽ എത്തുമ്പോഴേക്കും സന്ധ്യയോട് അടുത്തിരുന്നു….. വിവാഹത്തിന്റെ ഒരുക്കങ്ങളൊക്കെ തന്നെ പുറത്ത് നിന്നു തന്നെ കാണാൻ സാധിക്കുന്നുണ്ടായിരുന്നു…..
വീട്ടിനുള്ളിലേക്ക് കടന്നപ്പോൾ തന്നെ തന്റെ സഹോദരിമാരെയും അമ്മയെയും മാമന്മാരെയും അരവിന്ദൻ കണ്ടു….. പക്ഷെ ആരുടേയും മുഖത്ത് സന്തോഷമില്ല….. വല്ലാത്തൊരാധി ഉണ്ടായിരുന്നു എല്ലാവരുടെയും മുഖത്ത്….. എന്തൊക്കെയോ അനിഷ്ടങ്ങൾ സംഭവിച്ച പോലെ……
ചുറ്റും ഒരുപാട് ആൾക്കാർ കൂടി നിൽക്കുന്നു…. മിക്കവാരും ബന്ധുക്കൾ ആണ്…. പക്ഷെ ആരെയും വല്യ പരിചയം ഇല്ല…. പലരെയും ആദ്യമായാണ് കനകയും മക്കളും കാണുന്നത് തന്നെ….. അവർ വേഗം അരവിന്ദന്റെ സഹോദരിമാരായ ജയയുടെയും ശ്രീജയുടെയും അടുത്തേക്ക് ചെന്ന് നിന്നു……
എന്താ പറ്റിയെ അമ്മേ…. എല്ലാവരുടെയും മുഖം എന്താ ഇങ്ങനെ…. നാളെ അല്ലെ കല്യാണം എന്നിട്ടാണോ എല്ലാവരും ഇങ്ങനെ ഇരിക്കുന്നത്….. ഇവിടെ എന്തേലും പ്രശ്നമുണ്ടോ?????
“”ഈ കല്യാണം നടക്കില്ല അരവി…. ദീപികയും വിവേക്കും രണ്ടു വീട്ടുകാരെയും ചതിച്ചു…. അവർ അനുഷ്ടാനങ്ങൾ തെറ്റിച്ചു….. എല്ലാ ആപത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടി അല്ലെ വസുദേവൻ നമ്പൂതിരി പ്രതിവിധി കണ്ടെത്തി തന്നത്…. കുട്ട്യോളോട് എല്ലാം പറഞ്ഞ് അവരുടെ പൂർണസമ്മതം വാങ്ങിയിരുന്നു ഞങ്ങൾ…. അവർക്കും എതിർപ് ഒന്നും ഇല്ലായിരുന്നു…. അന്ന് എല്ലാം തലകുലുക്കി സമ്മതിച്ചവർ എന്നിട്ടും ഇങ്ങനെ ചെയ്തല്ലോ മോനെ….””
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
” പറ്റില്ല…… എനിക്ക് സമ്മതമല്ല….. എന്റെ ജീവിതം എന്റെ തീരുമാനമാണ്. പ്രത്യേകിച്ചും കല്യാണത്തെ കുറിച്ചാകുമ്പോൾ….. പെട്ടെന്നൊരു കല്യാണം എന്നൊക്കെ പറഞ്ഞാൽ, അതും അറിയാതൊരു പെൺകുട്ടിയെ…. ഒരു രാത്രി ഇരുട്ടി വെളുമ്പോഴേക്കും എടുക്കാനുള്ള തീരുമാനമാണോ വിവാഹം….. ജീവിതത്തിലെ ഏറ്റവും വല്യ തീരുമാനങ്ങളിൽ ഒന്നാണ് ഇത്…. എന്റെ വിവാഹത്തെ കുറിച്ചും ജീവിതത്തിലേക്ക് കടന്ന് വരുന്ന പെൺകുട്ടിയെ കുറിച്ചും എനിക്ക് സങ്കൽപ്പങ്ങളുണ്ട്…… അതൊന്നും വേണ്ടാന്ന് വെക്കാൻ ഞാൻ തയ്യാറല്ല……നിങ്ങളിപ്പോ പറയുന്ന പെണ്ണിനെ കുറിച്ചോ വീട്ടുകാരെ കുറിച്ചോ എനിക്ക് ഒന്നും അറിയില്ല. ഇങ്ങനത്തെ സ്വഭാവമാണെന്നു പോലും… ഇതെന്താ വല്ല സിനിമയോ നാടകമോ മറ്റോ ആണോ… ഇത് എന്റെ ജീവിതമാണ് അത് തീരുമാനിക്കേണ്ടത് ഞാൻ ആണ് മറ്റുള്ളവരല്ല.. നിങ്ങള് രണ്ടാളും വിളിച്ചപ്പോൾ ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നു. അതാ ഞാൻ ചെയ്ത തെറ്റ്….. അന്ധവിശ്വാസങ്ങൾക്ക് വേണ്ടി ബലി കൊടുക്കാനുള്ളതല്ല എന്റെ ജീവിതം….. ഇനി ഇങ്ങനെ ഒരു വിവാഹം കൂടിയേ തീരു എന്നാണെങ്കിൽ ഇവിടെ വേറെയും ആൺകുട്ടികൾ ഉണ്ടല്ലോ അവരെ ആരെയെങ്കിലും കണ്ടെത്തു….. “”
മനു ദേഷ്യം അടക്കാനാവാതെ കൈ മുഷ്ടി ചുരുട്ടി ഭിത്തിയിലേക്കു അടിച്ചു കൊണ്ടിരുന്നു …
മകന്റെ അവസ്ഥ കണ്ട് ശിവശങ്കരനും ഉഷയ്ക്കും സങ്കടം സഹിക്കാനാകുന്നില്ലായിരുന്നു …… മനു പറഞ്ഞതൊക്കെ ന്യായമാണ്…. അവന്റെ ജീവിതം അവൻ തിരഞ്ഞെടുക്കുന്ന അവൻ ഇഷ്ടപെടുന്ന കുട്ടിയുടെ കൂടെ തന്നെ ആയിരിക്കണം….. ഏച്ചു കെട്ടിയാൽ ആ ബന്ധം എന്നും മുഴച്ചിരിക്കുക തന്നെ ചെയ്യും….. എന്നും മനുവിന്റെ ഇഷ്ടങ്ങൾക്കൊപ്പമേ തങ്ങൾ നിന്നിട്ടുള്ളു പക്ഷെ ഇന്ന് കൂടെ നിൽക്കേണ്ട ഏറ്റവും പ്രാധാന്യപെട്ട കാര്യത്തിന് അവനെ കൂടെ നിൽക്കാൻ സാധിക്കുന്നില്ല……
മേലെപ്പാട്ടെ പൂർവികരുടെ തെറ്റുകൾക്ക് ഇന്നും അനുഭവിക്കുന്നത് ഇതൊന്നും അറിയാതെ ജീവിക്കുന്ന പുതു തലമുറയാണ്…… തങ്ങളുടെ ആദ്യ കുഞ്ഞ് പോലും നഷ്ടമായത് തറവാടിന്റെ ശാപം മൂലമാണ്….. അപമൃത്യു ഒരുപാടുണ്ടായിട്ടുണ്ട് തറവാട്ടിൽ….. സ്വജാതിയിൽ വിവാഹിതരായവകാർക്കും ദാമ്പത്യം തുടരാൻ സാധിച്ചില്ല…. അന്യ ജാതിയിൽ പെട്ടവരെ വിവാഹം കഴിച്ചവർക്ക് ആയുസ്സ് നീട്ടിത്തന്നെങ്കിലും പലവിധ ദുരിതങ്ങൾ നേരിട്ടുകൊണ്ടുള്ള ജീവിതം ആയിരുന്നു…. എല്ലാത്തിനുമുള്ള പരിഹാരമായിരുന്നു ഈ വിവാഹം….. ശിവശങ്കരന്റെ ചേട്ടന്റെ മകൻ വിവേകും മേടത്തറയിലെ പെൺകുട്ടിയും തമ്മിൽ……. പക്ഷെ അത് ഇങ്ങനെയുമായി…..
മകനെ എങ്ങനെ ഇതിന് സമ്മതിപ്പിക്കണമെന്ന് അറിയാതെ അവർ ധർമ സങ്കടത്തിലായി…..
ആരുടെയോ കാൽപെരുമാറ്റം കേട്ടപ്പോഴാണ് മൂന്ന് പേരും ചിന്തയിൽ നിന്നുണർന്നത്….. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു വാതിൽക്കൽ തങ്ങളെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ആളെ…..
“”തന്ത്രി മേല്പത്തൂർ വസുദേവൻ നമ്പൂതിരി “”
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അകത്തു ചർച്ചകൾ കൊഴുത്തപ്പോൾ സൗപർണികയും വരികയും ഉള്ളിലേക്ക് വലിഞ്ഞു…. തങ്ങൾക്ക് നൽകിയ മുറിയിൽ പോയി…. രണ്ടുപേരും ഫ്രഷ് ആയി വന്നു…..
“” എന്നാലും എന്റെ ചേച്ചി കല്യാണ വീട് മരണവീട് പോലെ ആയിപോയല്ലോ…. നല്ല സദ്യ ഉണ്ണാൻ വന്നിട്ട് ഇനി കഞ്ഞിയെങ്കിലും കിട്ടിയാൽ മതിയായിരുന്നു….ദീപികേച്ചി എന്ത് കോനിഷ്ടാകും ഒപ്പിച്ചിട്ടുണ്ടാകുവാ??””
“”നീ തന്നെ അവളോട് പോയി ചോദിക്ക്…. ആ അടുക്കള ഭാഗത്തു നിന്ന് കരയുന്ന കണ്ടു…. ആരുടെയോ കൈയീന്നു നല്ലോണം കിട്ടിയ മട്ടുണ്ട്. കവിളൊക്കെ മേക്കപ്പ് ഇട്ടപോലെ ചുകപ്പിച്ചു വെച്ചിട്ടുണ്ട്…….. അവളെന്തോ എട്ടിന്റെ പണി തന്നെയാ വീട്ടുകാർക്ക് കൊടുത്തേക്കുന്നെ….””
പറയുന്നതിനൊപ്പം തന്നെ രണ്ടുപേരും കൊണ്ടുവന്ന ഡ്രെസ്സുകളൊക്കെ മടക്കി ഷെൽഫിൽ വെച്ചു…..
“” വിച്ചു നീ പോയി അമ്മയെ വിളിച്ചിട്ട് വാ…. അമ്മയ്ക്കും ഫ്രഷ് ആവാനുള്ളതല്ലേ ”…
കേൾക്കേണ്ട താമസം വിച്ചു പുറത്തേക്ക് ഓടി….
അവള്ടെ ഓട്ടം കണ്ട് സൗപർണികയ്ക്ക് ചിരി പൊട്ടി….. അമ്മയെ വിളിക്കാൻ പോയാൽ പെണ്ണിന് ന്യൂസും പിടിക്കാം അതാ ഇത്ര ആവേശം…..
പെട്ടെന്ന് കാറ്റുപോലെ എന്തോ ഒന്ന് തന്റെ മേലേക്ക് വീഴുന്നത് കണ്ട് സൗപർണിക കണ്ണ് മിഴിച്ചു പോയി…..
വിച്ചുവാണെന്നു കണ്ടതും നല്ല തട്ട് കൊടുത്തു പെണ്ണിന്റെ പുറത്ത്….. എവുടെ ഉടുമ്പ് പിടിച്ചപോലെ ചുറ്റി പിടിച്ചിരിക്കുവാ…. കൂടെ കിതക്കുന്നുമുണ്ട്…..
“” ഡി ചേച്ചി നീ അറിഞ്ഞോ നിന്റെ കല്യാണം തീരുമാനിച്ചു…… “”
തുടരും….

by