25/05/2026

നെഞ്ചോട് : ഭാഗം 54

രചന – കൃഷ്ണ

അച്ചു മൂട്ടിൽ തീപിടിച്ച കണക്കെ റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുവാണ്… അവന്റെ നടപ്പ് കണ്ട് ജാനു ചുണ്ട് കടിച് പിടിച്ച് ചിരി അടക്കാൻ ശ്രെമിക്കലും…

ഏഴാം മാസത്തെ ചടങ്ങ് അനുസരിച് ജാനുവിനെ ഇന്ന് വീട്ടിലേക്ക് കൂട്ടികൊണ്ട് പോക്ക്…

ദേവനും സുധയും ഒരു വിധമാണ് അച്ചുവിനെ പറഞ്ഞോന്നു സമ്മതിപ്പിച്ചത്… അതും ഒരു ദിവസത്തേക്ക് മാത്രമെന്ന ഉറപ്പിൽ…

ചടങ്ങ് വെച്ച് സുധ ജാനുവിനെ ഒരുക്കി സുന്ദരിയാക്കി ഒരുക്കി നിർത്തിയിരിക്കുവാണ്…
താൽപ്പര്യമില്ലെങ്കിൽ കൂടിയും ചടങ്ങ് അനുസരിച് അച്ചുവും ഒരുങ്ങിയിട്ടുണ്ട്…

വാടാമല്ലി കളർ സാരിയായിരുന്നു ജാനുവിന്റെ വേഷം… മുടി മുഴുക്കെ പിന്നി കെട്ടിയിരിക്കുന്നു… പിരികക്കൊടികൾക്കിടയിലായി സാരിയുടെ കളറിനു ചേരുന്ന വട്ട പൊട്ടും… കണ്ണുകൾ കരിമഷി കൊണ്ട് കറുപ്പിച്ചിരിക്കുന്നു… സീമന്ത രേഖയിലെ ചുവപ്പും കൂടി ആയതും അവളെ
കാണാൻ തന്നെ വല്ലാത്തൊരു ചേല് തന്നെയായിരുന്നു…

ലൈറ്റ് ഗ്രീനിൽ വൈറ്റ് ചേർന്ന ഷർട്ട് ആയിരുന്നു അച്ചുവിന്റേത്… ഗ്രീൻ കളർ കരയിലെ മുണ്ടും…

കൂട്ടി കൊണ്ട് പോകാൻ കാർത്തിയും കൗസല്യയുമാണ് വരുന്നത്…
തലേന്ന് തന്നെ കാർത്തി ഫ്രണ്ടിന്റെ കാർ ഏർപ്പാട് ചെയ്തിരുന്നു…
അവർ വീട്ടിൽ നിന്നും ഇറങ്ങിയെന്ന് അച്ചുവിനെ വിളിച്ച് പറഞ്ഞപ്പോൾ തൊട്ട് തുടങ്ങിയതാണ് അച്ചുവിന്റെ സമാധാനം…

അവൻ നടത്തം നിർത്തി ജാനുവിന് നേരെ തിരിഞ്ഞു…
പെട്ടന്നുള്ള അച്ചുവിന്റെ നോട്ടം കണ്ട് അടക്കി പിടിച്ചിരുന്ന ചിരി ചെക്കൻ കണ്ടോ എന്ന ഒരു പരുങ്ങൽ അവളിൽ ഉടലെടുത്തു…
അവിടെ തന്നെ പോലെ ഒരു ടെൻഷനും ഇല്ല…

അച്ചു അവൾക്കടുക്കലേക്ക് വന്ന് തൊട്ടരികിലായി ഇരുന്നു…

ജാനുമ്മേ…
അവൻ ദയനീയമായി വിളിച്ചു…

അവന്റെ മുഖഭാവവും വിളിയും കണ്ട് ഒരു കൊച്ചു കുഞ്ഞിനെ പോലെ തോന്നിച്ചു…
വല്ലാത്തൊരു വാത്സല്യം തോന്നി പോയി അവൾക്ക്…

എടി ജാനുമ്മേ പോണോടി… എനിക്ക് പറ്റില്ല നിന്നെ കാണാതെ… നമ്മുടെ ചട്ടമ്പി പെണ്ണിന്റെ സാമിഭ്യം ഇല്ലാതെ…

ഇന്നത്തെ ഒരു ദിവസത്തേക്കല്ലേ അച്ചുവേട്ടാ… നാളെ ഇങ്ങു പോരില്ലേ ഞാൻ… ആ ഒരു വാക്കിൽ തന്നെയല്ലേ ഈ ചടങ്ങ് പോലും എന്റെ താന്തോന്നി സമ്മതിച്ചത്…

എങ്കിലും പറ്റുന്നില്ലടി… അപ്പോ ഞാൻ സമ്മതം പറഞ്ഞെങ്കിലും ഇപ്പോ വേണ്ടന്ന് തോന്നി പോകുന്നു… ഒരു ദിവസം പോയിട്ട് ഒരു മിനിറ്റ് പോലും നിന്നെ കാണാതെ പറ്റില്ലടി…

ജാനു അച്ചുവിനെ നോക്കി അവന് നേരെ രണ്ട് കൈകളും വിടർത്തി പിടിച്ചു… കാര്യം മനസിലായ പോലെ അവൻ വേഗം അവൾടെ മാറിലേക്ക് മുഖം ചേർത്ത് ഉന്തിയ വയറിലൂടെ ചുറ്റി പിടിച്ചു…
അവൾ അവനെ അണച്ചു പിടിച്ച് തലയിലായി ചുമ്പിച്ചു…

ഏട്ടനും കൗസുവും ഇങ്ങു വരുമ്പോൾ അവരോട് എന്ത് പറയും അച്ചുവേട്ടാ…
ഇന്നൊരു ദിവസമല്ലേ… ദേ ഇങ്ങനെ എന്റെ താന്തോന്നിയുടെ സങ്കടം നിറഞ്ഞ മുഖവും കണ്ട് പോയാൽ എനിക്ക് വിഷമമാകും കിട്ടോ… അത് നമ്മുടെ ചട്ടമ്പിക്കും വേദനിക്കും…
ജാനു പറഞ്ഞതും അച്ചു മുഖമുയർത്തി അവളെ നോക്കി…
ചുണ്ടിൽ വരുത്തിയൊരു പുഞ്ചിരിച്ചു…

ജാനുവിനും പറ്റുന്നതായിരുന്നില്ല ഈ ഒരു രാത്രി തന്റെ പ്രിയപ്പെട്ടവനെ പിരിഞ്ഞിരിക്കാൻ… എങ്കിലും ഉള്ളിലെ ധൈര്യം അച്ചു രാത്രി തനിക്കടുക്കൽ തന്നെ ഉണ്ടാകും എന്ന് നല്ല ഉറപ്പുള്ളത് കൊണ്ട് തന്നെയാണ്…
അതോർക്കേ അവൾടെ ചുണ്ടിന്റെ കോണിൽ പുഞ്ചിരി മൊട്ടിട്ടു…

®®®®®®®®®®®®®®®®®®®®®®®®®®®®®®

മാളികയ്ക്കൽ വീട്ടിനു മുന്നിൽ കാർ വന്നു നിന്നു…

അവരെ പ്രേതീക്ഷിച്ചെന്ന പോലെ ദേവനും സുധയും സിറ്റ് ഔട്ടിൽ നിൽപ്പുണ്ടായിരുന്നു…

കാർത്തി കാറിൽ നിന്നും ഇറങ്ങി കോഡ്രൈവിംഗ് സീറ്റിൽ നിന്നും കൗസല്യയെ മെല്ലേ പിടിച്ചിറക്കി…

നിങ്ങളെ കാത്ത് നിക്കുവായിരുന്നു… വാ അകത്തേക്ക് വാ…
ദേവൻ ചിരിയോടെ അവർക്കടുക്കലേക്ക് വന്ന് കൊണ്ട് പറഞ്ഞു…

അമ്മയ്ക്ക് യാത്ര കുഴപ്പമൊന്നുമുണ്ടായിരുന്നില്ലല്ലോ അല്ലെ…?
സുധയാണ്…

ഏയ്… കുഴപ്പമുണ്ടായിരുന്നില്ല മോളെ…
നേരിയ പുഞ്ചിരിയോടെ സുധയെ നോക്കി ആ വൃദ്ധ പറഞ്ഞു…

എന്തായാലും അകത്തേക്ക് വായോ… ഇനി അകത്തു ചെന്നിട്ടാകം ബാക്കി സംസാരം…
ദേവൻ പറഞ്ഞു…

കാർത്തി കൗസല്യയെ കൂട്ടി അവർക്കൊപ്പം അകത്തേക്ക് നടന്നു…

സുധ നേരെ കിച്ചണിലേക്ക് പോയി…
അപ്പോഴേക്കും കാർത്തിയും കൗസല്യയും സോഫയിലേക്ക് ഇരുന്നിരുന്നു… അവർക്ക് മറു വശമായി ദേവനും…

അവര്…?
കാർത്തി ഒന്ന് കണ്ണോടിച്ചു കൊണ്ട് ചോദിച്ചു…

റൂമിൽ ഉണ്ട്… അച്ചുവാണേൽ ഇന്നലെ മുതൽ തീപിടിച്ച കണക്കെ നടക്കുവാണ്…
ദേവൻ ചിരിയോടെ പറയുന്നത് കേട്ട് കാർത്തിയും ഒപ്പം കൗസല്യയും ചിരിച്ച് പോയി…

സത്യം പറഞ്ഞാൽ ഞാൻ വിചാരിച്ചിരുന്നില്ല അച്ചു ചടങ്ങിന് സമ്മതിക്കുമെന്ന്… എങ്കിലും അമ്മാമ്മയുടെ നിർബന്ധം കൊണ്ടാണ് പറഞ്ഞത് പോലും…

ഞങ്ങളും ചടങ്ങിന് മാറ്റം വരുത്തുമൊന്നുമില്ലായിരുന്നു മോനെ… അച്ചുവിന്റെ ഒരു കടും പിടുത്തം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു… എങ്കിലും നടപ്പനുസരിച് കാര്യങ്ങൾ ചെയ്യണ്ടേ…

അത് ദേവൻ മോൻ പറഞ്ഞത് ശേരിയാണ്… എങ്കിലും സന്തോഷമേ ഉള്ളു… എന്റെ കുഞ്ഞിനോടുള്ള സ്നേഹം കൊണ്ടല്ലേ ഹർഷ മോൻ ചടങ്ങിന് പോലും വാശി പിടിച്ചത്…
കൗസല്യ പറഞ്ഞു…
അവരെ ശെരി വെച്ചു കൊണ്ട് ദേവനും കാർത്തിയും ചിരിച്ചു…
അപ്പോഴേക്കും സുധ കുടിക്കാനുള്ളത് ട്രെയിലാക്കി കൊണ്ട് വന്നു…
കാർത്തിക്കും കൗസല്യയ്ക്കും നേരെ ട്രെ നീട്ടി… അവർ ഒരു ഗ്ലാസ്‌ കൈയ്യിലെടുത്തു…

അമ്മയ്ക്ക് മധുരം അതികം ഇടാത്തതാട്ടോ എടുത്തിരിക്കുന്നെ…
കൗസല്യയെ നോക്കി പറഞ്ഞു കൊണ്ട് സുധ ദേവന് നേരെ ട്രെ നീട്ടി…

സുധേ നീ ചെന്ന് മക്കളെ ഇങ്ങു വിളിച്ചിട്ട് വാ…
ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു കൊണ്ട് ദേവൻ പറഞ്ഞു…

ആമ് ദേവേട്ടാ…
സുധ പറഞ്ഞു കൊണ്ട് അവരെ വിളിക്കാൻ വേണ്ടി പോയി…

®®®®®®®®®®®®®®®®®®®®®®®®®®®®

അച്ചു… ജാനു മോളെ…

വാതിൽ പതിയെ കൊട്ടി സുധ വിളിച്ചു…

ഇരുവരുടെയും ശ്രെദ്ധയും നോട്ടവും ഒരു പോലെ ഡോറിനടുക്കലേക്ക് നീണ്ടു…

ജാനുമോളെ… അച്ചു… ദേ കാർത്തിയും അമ്മയും വന്നു… നിങ്ങൾ താഴേക്ക് വാ…
സുധ പറഞ്ഞത് കേട്ട് അച്ചുവിന്റെ കുറച്ച് ഉണ്ടായ സമാധാനം കൂടി പോയി… അവൻ ദയനീയമായി ജാനുവിനെ നോക്കി… അവൾ ചിരിയോടെ കണ്ണ് ചിമ്മി…

മക്കളെ…
സുധ ശബ്‌ദം കേൾക്കാതെ ഒന്ന് കൂടി വിളിച്ചു…

ആമ്… അമ്മേ… ദാ വരുന്നു…
ജാനുവായിരുന്നു മറുപടി കൊടുത്തത്…

നിങ്ങള് താഴേക്ക് വാ… സമയം കളയരുതേ…
അതും പറഞ്ഞു കൊണ്ട് സുധ തിരികെ പോയി…

അച്ചുവേട്ടാ ഈ മുഖമൊന്നു തെളിച്ചേ… ഞാൻ പറഞ്ഞത് മറന്നോ…
അവന്റെ കവിളിൽ കൈ ചേർത്തു പിടിച്ച് കൊണ്ട് ജാനു ചോദിച്ചതും ഒരു നറു ചിരിയോടെ അവൻ എണീറ്റ് അവൾടെ നെറുകയിൽ അമർത്തി മുത്തി…
നിറഞ്ഞ മനസോടെ പ്രിയപ്പെട്ടവന്റെ ചുമ്പനത്തെ സ്വീകരിച്ചു…

അവന്റെ ചുണ്ടുകൾ താഴേക്ക് ചലിച്ച് ഇരു കണ്ണുകളിലും മുത്തി കവിളിലൂടെ ഇഴഞ്ഞു ചുണ്ടുകൾ അവൾടെ ചൊടികളിൽ എത്തി അമർത്തി മുത്തി കൊണ്ട് അവയെ അവന്റെ ചുണ്ടുകൾക്കുള്ളിലാക്കി നുണയാൻ തുടങ്ങി… വളരെ പതിയെ ജാനുവിന് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധം ചെടികളെ നുകർന്നു…

ശ്വാസം വിലങ്ങും മുന്നേ അവൻ അവളിൽ നിന്നും വിട്ട് മാറി ആ നെറ്റിയിൽ നെറ്റി മുട്ടിച്ചു…

താഴേക്ക് പോകാം… അവര് നമ്മളെ നോക്കി നിക്കുവായിരിക്കും…
അച്ചു അതും പറഞ്ഞു കൊണ്ട് എണീറ്റ് ജാനുവിനെ പതിയെ പിടിച്ചെണീപ്പിച്ച് അവളെ ചേർത്ത് പിടിച്ച് റൂമിന് പുറത്തേക്ക് നടന്നു…

സ്റ്റേയർ ഇറങ്ങി വരുന്ന അച്ചുവിലേക്കും ജാനുവിലേക്ക് നാലാളുടെയും കണ്ണുകൾ വന്നു നിന്നു…

ജാനുവിനെ നെഞ്ചോരം ചേർത്തു പിടിച്ച് കൊണ്ട് വളരെ സൂക്ഷിച്ചു ഓരോ സ്റ്റെപ്സും ഇറങ്ങി വരുന്ന കാഴ്ച അവരിൽ നിറഞ്ഞ പുഞ്ചിരി ഉണ്ടാക്കി…

ജാനുവിനെ കണ്ട് കാർത്തിയുടെ കണ്ണുകൾ വിടർന്നു… സന്തോഷം കൊണ്ട് കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു…

രണ്ട് പേരും അവർക്കടുക്കൽ വന്നു നിന്നു…

ഏട്ടാ… കൗസു…
അവൾ അവർക്കടുക്കൾ ചെന്നു ചേർത്തു പിടിച്ച് കൊണ്ട് വിളിച്ചു…

എന്റെ പൊന്ന്…
കൗസല്യ അവളെ നെറുകയിൽ മുത്തി…

ജാനു കാർത്തിയെ നോക്കിയതും അവൻ അവളെ ചേർത്തു പിടിച്ചിരുന്നു… ഏട്ടന്റെ കൈക്കുള്ളിൽ ഒതുങ്ങി അവൾ നിന്നു…

കുറച്ച് നേരം കൂടി കാര്യങ്ങൾ സംസാരിച്ചു…
ഈ സമയമെല്ലാം അച്ചു ജാനുവിനെ ഇറുകെ ചേർത്ത് ഇരിക്കുവാണ്…

അളിയാ ഇന്നത്തെ ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളു… നാളെ ജാനൂട്ടിയെ ഇങ്ങോട്ട് കൊണ്ട് വരുമല്ലോ…
കാർത്തി ചോദിച്ചു…
അച്ചു ഒന്ന് മങ്ങിയ ചിരി ചിരിച്ചതേയുള്ളു… എന്ത് പറയാൻ… പറഞ്ഞു വന്നാൽ ചിലപ്പോൾ ഇവരുടെ കൂടെ വിട്ടന്ന് വരില്ല… ഇപ്പോ തന്നെ ശ്വാസം പിടിച്ച് വെച്ചാ നിൽക്കുന്നത്…

എന്നാൽ പിന്നെ ഇനി സമയം കളയുന്നില്ല… ഇറങ്ങിയേക്കുവാണ്…
കാർത്തി പറഞ്ഞു കൊണ്ട് നോക്കിയത് അച്ചുവിന്റെ മുഖത്തേക്ക് ആണ്… ആൾടെ മുഖമൊക്കെ മാറി…

എന്നാൽ അങ്ങനെ ആകട്ടെ… എല്ലാവരും ഇരുന്നിടത് നിന്നും എണീറ്റു…

ജാനു അച്ചുവിനെ നോക്കി… അവന്റെ മുഖം കണ്ടപ്പോൾ നെഞ്ചോന്ന് പിടച്ചു പോയി…
അവൾ അവന്റെ കൈയ്യിൽ മുറി പിടിച്ചു…

പുറത്തേക്ക് നടക്കുമ്പോഴും അച്ചു അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ടായിരുന്നു ഇറങ്ങിയത്…
ഒരു ദിവസത്തേക്കാണെങ്കിൽ കൂടിയും ഹൃദയം പറഞ്ഞു പോകുന്ന വേദന… കാണാതിരിക്കാൻ കഴിയില്ല…
അച്ചുവിന്റെ കൈകളുടെ പിടുത്തം മുറുകി…

കാറിലേക്ക് കേറ്റിയിരുത്തി പിൻ മാറും മുന്നേ അവൾടെ നെറുകയിൽ ഒരിക്കൽ കൂടി അവൻ ചുണ്ട് അമർത്തി മുത്തി…

അപ്പോ ശെരി…
ഞങ്ങൾ അങ്ങോട്ട്…
അതും പറഞ്ഞു കൊണ്ട് കൗസല്യ എല്ലാവരെയും നോക്കി കാറിൽ ജാനുവിന്റെ കൂടെ കേറി…

കാർത്തിയും എല്ലാവരോടും ഒരിക്കൽ കൂടി
യാത്ര പറഞ്ഞ് ഡ്രൈവിംഗ് സീറ്റിലേക്ക് കേറി…
കാർ സ്റ്റാർട്ട്‌ ആകിയതും ജാനുവിന്റെ കണ്ണുകൾ നിറഞ്ഞു… അച്ചുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല… എങ്കിലും അവൾക്ക് വേണ്ടി അവൻ വളരെ പാട് പെട്ട് ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു…

കാർ മുന്നോട്ട് നീങ്ങി… കാറ് മാളികയ്ക്കൽ വീടിന്റെ ഗേറ്റ് കടന്നതും അച്ചു ആരെയും നോക്കാതെ ഒറ്റ പാച്ചിലായിരുന്നു അകത്തേക്ക്… അവന്റെ പോക്ക് കണ്ട് ദേവനും സുധയും നോക്കി…

പാവം എന്റെ ചെക്കൻ… നല്ല സങ്കടമുണ്ട്…
സുധ പറഞ്ഞു…

ഇന്നത്തെ ഒരു ദിവസമല്ലേയുള്ളൂ സുധേ… പിന്നെ നമ്മടെ ചെക്കനല്ലേ ജാനുമോളെ കാണാതിരിക്കാൻ അവന് പറ്റില്ല… അത് കൊണ്ട് എന്തായാലും ഇന്നൊരു മതില് ചാട്ടം ഉറപ്പാണ്…
പറയുമ്പോൾ ദേവൻ ചിരിച്ചു പോയിരുന്നു… അതെ ചിരി സുധയിലും പടർന്നു…

ഈ സമയം അച്ചു റൂമിൽ ബെഡിൽ മലർന്ന് കിടക്കുവായിരുന്നു… മൊത്തത്തിൽ ശൂന്യത നിറഞ്ഞത് പോലെ… പ്രാണന്റെ സാമിഭ്യം ഇല്ലാത്ത നിമിഷം… അവനെ വല്ലാതെ വേദനിപ്പിക്കും പോലെ തോന്നിച്ചു…
കണ്ണുകൾ ഇറുക്കി അടച്ചു…
ജാനുവിന്റെ ചിരിയോടെയുള്ള മുഖം തെളിഞ്ഞു വന്നതും കണ്ണുകൾ വലിച്ച് തുറന്നു…
പറ്റുന്നില്ല… ഒരു നിമിഷം പോലും തനിക്ക് പറ്റുന്നില്ല…

അച്ചു ബെഡിൽ നിന്നും എണീറ്റ് അവന്റെ സീക്രറ്റ് റൂമിലേക്ക് കേറി ഡോർ അടച്ചു…

യാത്രയിൽ ജാനു മൗനമായിരുന്നു… കണ്ണുകളിൽ തനിക്ക് വേണ്ടി പാട് പെട്ട് പുഞ്ചിരി വരുത്തി നിന്ന പ്രിയപ്പെട്ടവന്റെ മുഖം മാത്രം… കണ്ണുകൾ നിറഞ്ഞു… സാധിക്കില്ല തനിക്കും ആ സാമിഭ്യമില്ലാതെ…
കൗസല്യയുടെ തോളിലേക്ക് ചാരി അവൾ കണ്ണുകൾ അടച്ചു…
ആ വൃദ്ധ അവളെ ചേർത്ത് പിടിച്ച് തലയിൽ തലോടി കൊണ്ടിരുന്നു…

തുടരും