രചന – കൃഷ്ണ
ഓഫീസിൽ നിന്നും തിരിച്ചു വീട്ടിലേക്ക് പോകുന്നതിനിടയിൽ ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ഇട്ടതും ഞാൻ ഫോണിൽ നിന്നും നോട്ടം തെറ്റിച്ച് അയ്യാളോട് എന്തിനാ കാർ നിർത്തിയതെന്ന് ചോദിച്ചു.
hey ravi what happend??
സാർ എന്തോ ആക്സിഡന്റ് ആണെന്ന് തോന്നുന്നു.
അയ്യാൾ അത് പറഞ്ഞതും ഞാൻ ഗ്ലാസ് താഴ്ത്തി തല പുറത്തേക്കിട്ട് മുന്നിലേക്ക് നോട്ടം കൊടുത്തങ്കിലും ആളുകൾ കൂടി നിന്നിരുന്നതിനാൽ ഒന്നും കാണാൻ പറ്റുന്നില്ലായിരുന്നു. അതിനിടെ കൂടി നിന്ന ആളുകൾ ഓരോന്നും പറയുന്നുണ്ട്.
പാവം കുട്ടി… എന്നാലും കാർ ഓടിച്ചയാൽ ഇടിച്ചിട്ടിട്ട് നിർത്താതെ പോയി കളഞ്ഞല്ലോ… എന്നാലും എന്തിടിയ ഇടിച്ചേ..
ആ പെൺകുട്ടിയെ വേഗം ഹോസ്പിറ്റലിൽ എത്തിക്കണം… നന്നായി പരിക്കേറ്റിട്ടുണ്ട്…
സാർ വണ്ടി തിരിച്ചാലോ.. ഇവിടെ നിന്നാൽ ചിലപ്പോൾ അത് നമ്മുടെ തലയിലാകും…
രവി അതും പറഞ്ഞ് കാർ എടുക്കാൻ തുടങ്ങിയതും എന്തോ മനസ് വല്ലാതെ അസ്വസ്ഥതമാകും പോലെ തോന്നി. ഹൃദയം വല്ലാതെ മിടിക്കുന്നപോലെ… എന്തായിരിക്കും അതിന് കാരണം… ഞാൻ അതും ചിന്തിച്ച് സീറ്റിലേക്ക് ചാരി ഇരുന്നതും രവി കാർ എടുക്കാൻ ഒരുങ്ങിയതും പെട്ടന്ന് കാറിനു മുന്നിലേക്ക് മൂന്ന് നാലു പേര് ഓടി വന്ന് ഞങ്ങൾക്ക് പോകാൻ തടസം ഉണ്ടാക്കി.
സാർ… വണ്ടി നിർത്ത്… പ്ലീസ്… അർജന്റ് ആയി ആ പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചില്ലങ്കിൽ അതിന്റെ ജീവൻ നഷ്ടപെടും. ഇപ്പോ തന്നെ കുറെ ബ്ലഡ് പോയിട്ടുണ്ട്.. പ്ലീസ് സാർ… അതിൽ ഒരാള് പറഞ്ഞതും എനിക്കത് നിഷേധിക്കാൻ തോന്നിയില്ല.
ok.. ഞാൻ അത് പറഞ്ഞതും അവര് മുന്നിലേക്ക് നോക്കി ആ കുട്ടിയെ വേഗം എടുത്ത് ഈ കാറിൽ കയറ്റു.. എന്നും പറഞ്ഞവർ അങ്ങോട്ടേക്കോടി…
സാർ.. സാറെന്തിനാ വെറുതെ സമ്മതിക്കാൻ പോയത്… ഇനി അതിന്റെ പുറകെ നടക്കേണ്ടി വരും…
രവി സ്റ്റോപ്പ് ഇറ്റ്…
സോറി സാർ…
അപ്പോഴേക്കും രണ്ടു പേര് ചേർന്ന് ആ കുട്ടിയെ കാറിനടുത്തേക്ക് കൊണ്ട് വന്നതും ഞാൻ ഡോർ ഓപ്പൺ ചെയ്ത് കൊടുത്ത് മുൻ സീറ്റിലേക്ക് കയറാൻ പുറത്തേക്കിറങ്ങാൻ ഒരുങ്ങുന്നതിനു മുന്നേ അവരൊക്കെ കൂടി ആ പെൺകുട്ടിയെ കാറിലേക്ക് കയറ്റി എന്റെ മടിയിലായി കിടത്തി യതും ആൾടെ മുഖം കണ്ടതും ഒരു നിമിഷം എന്റെ ഹൃദയം നിലച്ചു പോയി… ദേഹം മുഴുവൻ രക്തത്തിൽ കുളിച്ചിരിക്കുവായിരുന്നു…മുഖത്തേക്ക് ഒഴുകി വരുന്ന രക്തം കണ്ട് എന്റെ ശരീരം മരവിച്ച കണക്കെ ആയി.
അ… അശ്വനി… എന്റെ ചുണ്ടുകൾ മന്ത്രിച്ചു…
ര… രവി വേഗം city ഹോസ്പിറ്റലിലേക്ക് വണ്ടി എടുക്ക്… വേഗം… ഞാൻ ടെൻഷനോടെയുള്ള പറച്ചില് കേട്ട് രവി അപ്പോൾ തന്നെ കാർ city ഹോസ്പിറ്റലിലേക്ക് കാർ എടുത്തു.
കാർ മുന്നോട്ട് സ്പീഡിൽ പോകുമ്പോളും എന്റെ മടിയിൽ കിടക്കുന്ന അശ്വനിയുടെ കവിളിൽ തട്ടി വിളിക്കുന്നുണ്ടങ്കിലും അവൾ റെസ്പോണ്ട് ചെയ്യുന്നില്ലായിരുന്നു. അതും കൂടി ആയപ്പോൾ എനിക്ക് ടെൻഷൻ കൂടി.. എന്റെ ഹൃദയമിടിപ്പിന്റെ സ്പീഡ് കൂടാൻ തുടങ്ങി…
രവി ഫാസ്റ്റ്… ഗോ ഫാസ്റ്റ്… ഞാൻ പറയുമ്പോൾ രവി മാക്സിമം സ്പീഡ് കൂട്ടി മുന്നോട്ട് നീങ്ങി. അതികം താമസിയാതെ city ഹോസ്പിറ്റലിനു മുന്നിൽ കാർ വന്നു നിന്നു.
ആദി വേഗം തന്നെ കാറിൽ നിന്നും അശ്വനിയെ പൊക്കിയെടുത്ത് ഹോസ്പിറ്റലിനകത്തേക്ക് ഓടി ഡോക്ടർ എന്നും പറഞ്ഞാലറിയതും അവിടക്ക് ഡോക്ടർസ് നേഴ്‌സും ഓടി അടുത്തു. അപ്പോഴേക്കും അറ്റൻഡർ സ്‌ട്രെച്ചെറുമായി വന്നു. അശ്വനിയെ അതിലേക്ക് കിടത്തിയതും ഡോക്ടർസും നേഴ്സും മാരും അവളെ വേഗം icu ലേക്ക് കൊണ്ട് പോയി… icu ന് മുന്നിൽ എത്തിയതും ഡോർ തുറന്ന് അവളെ അകത്തേക്ക് കയറ്റി വാതിലടച്ചു…
ടെൻഷനോടെ ഞാൻ icu ന് മുന്നിൽ നിന്നു… അവൾക്ക് ഒന്നും സംഭവിക്കരുതെന്നായിരുന്നു എന്റെ പ്രാർത്ഥന…
ആദി മുന്നിലുള്ള ചെയറിൽ വന്നിരുന്നു. അശ്വനിയുടെ മുഖം മാത്രമായിരുന്നു അവന്റെ മനസ്സിൽ നിറഞ്ഞു കൊണ്ട് നിന്നത്.അവന്റെ ഷർട്ടിൽ മുഴുവൻ അശ്വനിയുടെ രക്തം പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടതും ഹൃദയം വല്ലാണ്ട് വിങ്ങുന്ന പോലെ തോന്നി. അവളെ കണ്ടത് മുതൽക്കെയുള്ള ഒരു മോമന്റ്സും മനസിലേക്ക് ഓടി വന്നതും കണ്ണുകളിൽ ചെറുതായി ഈറനണിഞ്ഞു…
അശ്വനിയെ icu ലേക്ക് കയറ്റിയിട്ടിപ്പോൾ സമയം ഒരുപാടായി. എനിക്കാണേൽ ഒരു തരത്തിലും സമാധാനം കിട്ടുന്നില്ല. പെട്ടന്ന് ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നതും ഞാൻ ഇരുന്നിടത്തു നിന്നും ചാടി എണീറ്റ് അയ്യാൾക്കടുത്തേക്ക് ചെന്നു…
ഡോക്ടർ.. അശ്വനിക്ക് അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ.. അവൾ ok അല്ലേ… ആദി ടെൻഷനോടെ icu ലേക്കും ഡോക്ടരിലേക്കും നോക്കി ചോദിച്ചു.
നിങ്ങൾ ആ കുട്ടിയുടെ ആരാണ്??
i am aardhav viswanadhan. MD of lakshya group of company and am her boss. i mean എന്റെ ഓഫീസിൽ വർക്ക് ചെയ്യുന്ന സ്റ്റാഫ് ആണ്. mostly she is my personal assistent…
see mr. aardhav.. താങ്കൾ കൃത്യ സമയത്ത് തന്നെ ആ കുട്ടിയെ കൊണ്ടു വന്നതിനാൽ ജീവന് കുഴപ്പമൊന്നും സംഭവിച്ചില്ല. തലയ്ക്ക് മുറിവുണ്ടായത് കൊണ്ട് ബ്ലഡ് കുറച്ചതികം പോയിട്ടുണ്ട്.പിന്നെ കൈക്കും കാലിനും ഫ്രക്ചർ ഉണ്ട്. ഇന്നൊരു ദിവസം icu തന്നെ കിടക്കട്ടെ. നാളെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം.
thanks doctor…
this is my duty.
ഡോക്ടർ എനിക്ക് അവളെയൊന്ന് കാണാൻ…
അശ്വനി ഇപ്പോ നല്ല മയക്കത്തിലാണ്. കാണണമെന്ന് നിർബന്ധമാണേൽ കയറി കണ്ടോളൂ…
once again thank you so much doctor.
ഡോക്ടർ ചിരിയോടെ ആദിയുടെ ഷോൾഡറിലൊന്നു തട്ടി അവിടെന്നു പോയി..
ആദി icu ലേക്ക് നോക്കി മേല്ലേ ഡോർ ഓപ്പൺ ചെയ്ത് അകത്തേക്ക് കയറി. അവിടെ ബെഡിൽ മയങ്ങി കിടക്കുന്ന അശ്വനിയെ കണ്ടപ്പോൾ ആദി മേല്ലേ അവൾക്കടുത്തേക്ക് നടന്നടുത്തു. തലയിലയും കൈയ്യിലെയും കേട്ട് കണ്ടപ്പോൾ മനസിന് വല്ലാത്തൊരു വേദന തോന്നി… മുഖത്തും കൈയുടെ അവിടിവിടെയായി തൊലി പോയിട്ടുണ്ട്…
ആദി മേല്ലേ അവൾക്കടുത്തേക്ക് മുഖം കുനിച്ച് തലയിൽ മേല്ലേ തലോടി മാറു കൈ കൊണ്ട് അവൻ അവൾടെ കൈയിൽ പിടിച്ചു.
അശ്വനി…. അവൻ പയ്യേ വിളിച്ചു. അവന്റെ വിളി കേട്ടന്നോണം അവൾ ആയാസപ്പെട്ട് കണ്ണുകൾ തുറന്നു. തന്റെ മുന്നിൽ നിൽക്കുന്ന ആദിയെ കണ്ടതും ഒരേ സമയം ഞെട്ടലും ആചാര്യവും അവൾടെ കണ്ണുകളിൽ തെളിഞ്ഞു.
അശ്വനി… ആദി ഒന്നൂടെ അവൾക്കടുത്തേക്ക് അടുത്തു വിളിച്ചു.
സ.. സാർ.. സാർ ഇ.. ഇവിടെ… അവൾ വളരെ പ്രയാസപ്പെട്ട് ചോദിച്ചു.
ഞാനാ തന്നെ ഇവിടെ എത്തിച്ചത്…
അതിനവൾ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.
സൂക്ഷിച് ഡ്രൈവ് ചെയ്യണ്ടേ അശ്വനി…
ഞാ..ഞാൻ സൂ..ക്ഷിച്ചാണ് ഒ.. ഓടിച്ചത്… പ…പക്ഷേ… ആ കാറ്… മനപ്പൂർവം ഇ..ഇടിച്ചിട്ടത് പോലെയാ എ..എനിക്ക് തോന്നിയത്…
അശ്വനി പറയുന്നത് കേട്ട് ആദിക്ക് സംശയം കൂടി.. അവന്റെ മനസിലേക്ക് അന്ന് റിയ പറഞ്ഞ കാര്യങ്ങൾ ഓർമ്മവന്നു… ദേഷ്യം കൊണ്ട് അവന്റെ മുഖം വലിഞ്ഞു. അശ്വനിയെ ഇങ്ങനൊരാവസ്ഥയിലാക്കാൻ അവൾ മാത്രമേ ശ്രെമിക്കു… അതെനിക്കുറപ്പാ… എന്റെ സംശയം ശരിയാണെങ്കിൽ…. അവൻ ദേഷ്യം കണ്ട്രോൾ ചെയ്ത് അശ്വനിക്കൊന്നു ചിരിച്ചു കൊടുത്തു.
അശ്വനി റസ്റ്റ് എടുത്തോ.. ഞാൻ പുറത്ത് കാണും. അതും പറഞ്ഞ് ചിലതൊക്കെ കണക്കുകൂട്ടി ഞാൻ icu നിന്നും പുറത്തേക്കിറങ്ങി. അഭിക്ക് കാൾ ചെയ്ത് അർപ്പണയോട് അശ്വനിയുടെ വീട്ടിലേക്ക് വിളിച്ച് പെട്ടന്ന് തന്നെ city ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് നേരിയ ടെൻഷനോട് അവൻ കാര്യം ചോദിച്ചപ്പോൾ നടന്നതൊക്കെ അവനോട് പറഞ്ഞു. കാൾ കട്ടാക്കി അവർ വരുന്നത് വരെ ഞാൻ icu ന് മുന്നിലിരുന്നു.
അര മണിക്കൂർ കഴിഞ്ഞപ്പോൾ അഭിയും അവന്റെ കൂടെ അശ്വനിയുടെ പാരന്റ്സും ബ്രദറും അർപ്പണയും വന്നു. അവരെ കണ്ടതും ഞാൻ ഇരുന്നിടത് നിന്നും എണീറ്റു. അപ്പോഴേക്കും അശ്വനിയുടെ അമ്മ കരഞ്ഞു കൊണ്ട് icu ഡോറിലൂടെ അവളെ നോക്കി അവളെ കാണണമെന്നൊക്കെ പറഞ്ഞ് നിർബന്ധം പിടിക്കുന്നുണ്ട്. അതിന് അർപ്പണയും ബ്രദറും മേല്ലേ സമാധാനപ്പെടുത്താൻ നോക്കുന്നുണ്ട്.
അശ്വനിയുടെ അച്ഛൻ എനിക്കടുത്തേക്ക് വന്നു.
എന്റെ കൈകളെ കൂട്ടി പിടിച്ച് അദ്ദേഹത്തിന്റെ നെഞ്ചോട് ചേർത്ത് കണ്ണുകൾ നിറച്ച് എന്നോട് നന്ദി പറഞ്ഞപ്പോൾ എനിക്ക് വല്ലാതെ വിഷമം തോന്നി. ഒരിത്തിരി നേരം കൊണ്ട് ഞാൻ എത്രമാത്രം ടെൻഷൻ അടിച്ചങ്കിൽ ഈ വിവരം കേട്ട ഇവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് എനിക്ക് നന്നായിട്ട് ഊഹിക്കാവുന്നതേയുള്ളു.
താങ്ക്സ് ഒന്നും പറയേണ്ടതില്ല അങ്കിൾ.. എന്തായാലും അശ്വനിക്കൊന്നും സംഭവിച്ചില്ലല്ലോ.. അത് തന്നെ വളരെ ഭാഗ്യം.
അതിന് അദ്ദേഹം ഒന്ന് തലയാട്ടി icu ലേക്ക് നോട്ടം കൊടുത്ത് എന്നിലെ പിടി വിട്ട് icu ന് മുന്നിൽ നിൽക്കുന്ന അവർക്കടുത്തേക്ക് നടന്നു.
അദ്ദേഹം അവർക്കടുത്തേക്ക് പോയി.
ആദി…
അവരിലേക്ക് നോട്ടം കൊടുത്ത് നിന്നപ്പോളാണ് അഭി വിളിച്ചത്. ഞാൻ അവനിലേക്ക് നോട്ടം കൊടുത്തു..
അഭി നീ ഇവിടെ തന്നെ കാണണം. എനിക്കൊരിടം വരെ പോകാനുണ്ട്…
എവിടെ??
അത്യാവശ്യമായി ഒരാളെ കാണാനുണ്ട്.. അത്രയും പറഞ്ഞ് ആദി വേഗം തന്നെ ഹോസ്പിറ്റലിനു പുറത്തേക്ക് നടന്നു. അഭി പുറകിൽ നിന്നും ആദിയെ വിളിക്കുന്നുണ്ടായിരുന്നെങ്കിൽ കൂടിയും അതൊന്നും ശ്രെദ്ധിക്കാതെ അവൻ സ്പീഡിൽ തന്നെ പുറത്തേക്കിറങ്ങിയതും രവി കാറിനടുത്തു നിൽപ്പുണ്ടായിരുന്നു. അവന്റെ കൈയ്യിൽ നിന്നും കീ മേടിച്ച് ഡോർ തുറന്ന് കാറിലേക്ക് കയറി നേരെ റിയയുടെ വീട്ടിലേക്ക് പറപ്പിച്ചു വിട്ടു. എന്റെ ദേഷ്യം മുഴുവനും ഡ്രൈവിങ്ങിൽ തീർത്ത് മാക്സിമം സ്പീഡിൽ തന്നെ ഞാൻ റിയയുടെ വീട്ടിലേക്ക് പറപ്പിച്ചു. അവൾടെ വീടിന്റെ കോമ്പൗണ്ട് കടക്കുമ്പോൾ മനസ്സിൽ മുഴുവനും ഒരിക്കലും കാല് കുത്തരുതെന്നു വിചാരിച്ച ഇടത്തേക്ക് വന്നതിൽ ദേഷ്യവും അശ്വനിയുടെ അവസ്ഥയും ഓർത്തപ്പോൾ റിയായോടുള്ള എന്റെ ദേഷ്യം നിയന്ത്രണാതീതമായി.. ആ ദേഷ്യത്തിൽ തന്നെ ഞാൻ കാറിൽ നിന്നും ഇറങ്ങി നേരെ ചെന്ന് കാളിങ് ബല്ലടിച്ചു…
നിമിഷ നേരത്തിനകം എന്റെ മുന്നിൽ വാതിൽ തുറക്കപ്പെട്ടു.
what a surprice ആദി.എനിക്ക്… എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… എന്റെ ആദി എന്നെ കാണാൻ വന്നത് എനിക്ക് ഒരുപാട് സന്തോഷമായി…
ച്ചീ… നിർത്തടി…. ഞാൻ ഇവിടേക്ക് വന്നത് ഒരു കാര്യം അറിയാൻ വേണ്ടി മാത്രമാണ്… ഈ മുറ്റത് കാല് കുത്തരുതെന്ന് തീർപ്പ് കല്പിച്ചതായിരുന്നു ഞാൻ പക്ഷേ… അത് തെറ്റിച്ചും ഞാൻ ഇപ്പോൾ ഇവിടേക്ക് വന്നത് വേറൊരു കാര്യം അറിയാനാണ്. അത് എന്നേക്കാൾ നന്നായി നിനക്കറിയാം…
ആദി നീ… നീ എന്താ പറഞ്ഞു വരുന്നത്..
കൂടുതൽ അഭിനയിക്കല്ലേ റിയ… അതും എന്നോട് പ്രേത്യേകിച്ചു വേണ്ടാ…
എനിക്കൊന്നും മനസിലാകുന്നില്ല… നീ എന്താ പറയുന്നത്. ഞാൻ അഭിനയിക്കുവാണന്നോ… ഞാൻ എന്തിനാ നിന്റടുത് അഭിനയിക്കുന്നത്.
അശ്വനിയെ കാറിടിപ്പിച്ചു കൊല്ലാൻ നോക്കിയത് നീയല്ലേ… അവൾടെ അയ്യോ പാവം കണക്കെയുള്ള പറച്ചില് കേട്ട് ദേഷ്യം കണ്ട്രോൾ ചെയ്ത് അതും ചോദിച്ച് അവളെ കലിപ്പോടെ നോക്കി.
ഞാ…. ഞാൻ ഒന്നുമല്ല അവളെ കാറിടിപ്പിച്ചത്… എനിക്കൊന്നും അറിയില്ല…
കള്ളം… പച്ച കള്ളമാണ് നീ ഈ പറഞ്ഞത്. അശ്വനിയെ വണ്ടി ഇടിപ്പിച്ചു കൊല്ലാൻ നോക്കിയത് നീ അല്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ നീ ഞെട്ടി. അത് നിന്റെ കണ്ണുകളിൽ ഞാൻ കാണുകയും ചെയ്തു.നീ പറയ് എന്തിനാ നീ ആ പാവത്തിനെ കൊല്ലാൻ ശ്രെമിച്ചത്.. പറയടി പുല്ലേ…
നിനക്ക് വേണ്ടി… നിനക്ക് വേണ്ടിയാണ് ഞാൻ അവളെ കൊല്ലാൻ തീരുമാനിച്ചത്… നിന്നെ എനിക്ക് എത്രത്തോളം ഇഷ്ടമുണ്ടന്ന് നിനക്കറിയാം. എന്നിട്ടും നീ എന്റെ പ്രണയത്തെ ഉൾക്കൊള്ളാൻ ശ്രെമിച്ചില്ല. ഈ അടുത്തിടെ വന്ന അവളോട് നിനക്ക് എന്തൊരു അറ്റാച്ച്മെന്റ് ആണ്… ഞാൻ കണ്ടിരുന്ന് നിങ്ങൾ രണ്ടിന്റെയും റോട്ടിലെ പ്രേകടനം. ഞാൻ വിളിച്ചാലോ കാണണമെന്ന് ആവശ്യപ്പെട്ടാലോ നീ അതിനൊന്നും വിലകൊടുക്കില്ല. എന്നാൽ നിനക്കും അവൾക്കും ഓരോന്നും കാട്ടി കൂട്ടുന്നതിനു കുഴപ്പമില്ല. എന്നെ വെറും നോക്കു കുത്തിയായി ഇരുത്തിയിട്ട് നീ അങ്ങനെ അവളെ സ്നേഹിക്കണ്ട എന്ന് കണക്ക് കൂട്ടി തന്നെയാ ഞാൻ അങ്ങനെ ചെയ്തത്. അതെ ഞാൻ തന്നെയാ അവളെ കാറിടിപ്പിച്ചു കൊല്ലാൻ നോക്കിയത്.
റിയ അത് പറഞ്ഞു തീർന്നതും ആദിടെ കരം അവൾടെ കവിളിൽ പതിഞ്ഞിരുന്നു. അവന്റെ ആ അടിയിൽ അവൾടെ ചുണ്ട് പൊട്ടി ചോര പൊടിഞ്ഞിരുന്നു. അവൾ വേദന കടിച്ചു പിടിച്ച് ആദിയെ നോക്കി. അടിയുടെ വേദനയിൽ അവൾടെ കണ്ണുകൾ നിറഞ്ഞു വന്നു.
നീ.. നീ എന്നെ തല്ലിയല്ലേ.. അതും അവൾക്ക് വേണ്ടി…
അതേടി… അവൾക്ക് വേണ്ടി ഞാൻ നിന്നെ തല്ലിയത്.. അവൾക്കെന്തേലും സംഭവിച്ചിരുന്നേൽ നിന്നെ ഞാൻ കൊന്നേനെ…
ഹും… അവളെ വേദനിപ്പിച്ചപ്പോൾ നിനക്ക് നൊന്ത് ല്ലേ… അവൾക്ക് എന്തേലും പറ്റിയാൽ ഇത്രയ്ക്കും ടെൻഷനടിക്കാൻ മാത്രം നീ അവൾടെ ആരാ… കാമുകനോ അതോ അവൾടെ ഭർത്താവോ.?
അതേടി… നീ പറഞ്ഞത് ശരിയ അവൾക്ക് വേദനിച്ചാൽ എനിക്ക് വേദനിക്കും. പിന്നെ നീ ഒന്നൂടെ പറഞ്ഞല്ലോ കാമുകനോ അതോ ഭർത്താവോ എന്നോ… അവളെ സംരക്ഷിക്കാൻ അവകാശമുള്ളവൻ തന്നെയാ ഞാൻ ഇനിപ്പോ നീ പറഞ്ഞത് പോലെ ഞാൻ അവൾടെ ഭർത്താവോ കാമുകനായിട്ടോ നീ കരുതിയാലും എനിക്കൊരു ചുക്കുമില്ല…
ഓ… അപ്പോ നിന്റെ മനസിലിരുപ്പ് അതാണല്ലേ… എന്നാ അതൊരിക്കലും നടക്കാൻ പോകുന്നില്ല ആദി. അതിന് ഈ റിയ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല.
ഹും… അതിന് നിന്റെ സമ്മതം ആർക്ക് വേണം.. അതും പറഞ്ഞ് ആദി റിയയെ നോക്കി പുച്ഛിച്ചു ചിരിച്ച് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും എന്തോ ഓർത്ത പോലെ അവൻ അവൾക്ക് നേരെ തിരിഞ്ഞു.
ഇനി ഒരിക്കൽ കൂടി അശ്വനിക്ക് നേരെ ഇതുപോലുള്ള പ്രവർത്തി ആവർത്തിച്ചാൽ ഈ ആദിടെ തനി സ്വരൂപം നീ അറിയും. എന്നറിയാല്ലോ.. ആദിക്കൊരു വാക്കെയുള്ളു. പിന്നൊരു കാര്യം കൂടി അശ്വനി എന്റെ പെണ്ണാണ്… അവളെ കേട്ടുന്നതും ഞാൻ ആയിരിക്കും. എന്റെ ഭാര്യയായി അവൾ എന്റെ കൂടെ ജീവിക്കുകയും ചെയ്യും… നിനക്കാവുന്നത്ര തടഞ്ഞു നോക്ക്… കിട്ടോടി പ്രതാപ്പിന്റെ അരുമ സന്തതി…
അതും പറഞ്ഞ് ആദി അവിടന്ന് പോയി.
അവൻ പോകുന്നതും നോക്കി കൈ ചുരുട്ടി ദേഷ്യത്തോടെ നിന്നു.
ഇല്ല ആദി… അവൾ നിനക്കൊരിക്കലും സ്വന്തമാകില്ല. അതിന് ഞാൻ അനുവദിക്കുകയുമില്ല..
തുടരും…..

by