രചന – കൃഷ്ണ
ഏട്ടൻ ഇപ്പോ ഒത്തിരി സന്തോഷവാനാണ്… എന്റെ മോളിപ്പോ ഹർഷയുടെ കൂടെ ഹാപ്പിയല്ലേ… ഏട്ടൻ മനസ് കൊണ്ട് ആഗ്രഹിച്ചതും ഇതായിരുന്നു…
തെറ്റ് എന്റെ ഭാഗത്ത് തന്നെയായിരുന്നു ഏട്ടാ… ഞാനല്ലേ താന്തോന്നിയെ മനസിലാക്കാൻ ശ്രെമിക്കാഞ്ഞത്…
അതൊന്നും ഇനി ഓർക്കേണ്ട എന്റെ മോള്…
നിങ്ങൾ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരുന്നു കണ്ടാൽ മാത്രം മതി ഏട്ടന്…
ഇപ്പോ എന്റെ ശ്വാസം പോലും എന്റെ താന്തോന്നിയിലാ ഏട്ടാ… താന്തോന്നി ഇല്ലാത്തൊരു ജീവിതം എനിക്കിപ്പോ ചിന്തിക്കാൻ കൂടി കഴിയില്ല…
ജാനു പറഞ്ഞത് കേട്ട് കാർത്തി നിറഞ്ഞ പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു കൊണ്ട് മുഖം ചരിച്ചു കൊണ്ട് കുറച്ച് മാറി നിന്ന് ഫോണിൽ ആരോടോ സംസാരിക്കുന്ന അച്ചുവിനെ നോക്കി…
എന്റെ മോൾടെ ഭാഗ്യമാണ് ഹർഷ…
അച്ചു കാൾ കട്ട് ചെയ്ത് അവർക്കടുക്കൽ വന്നു…
ഓഫീസിൽ നിന്നുള്ള കാൾ ആയിരുന്നു… MRM ഗ്രൂപ്പ് ഓഫ് കമ്പനിയുമായിട്ട് ഒരു അർജെന്റ് മീറ്റിംഗ് ഉണ്ട് ഇന്ന്…
ഓഫീസിൽ പോയി ഈവെനിംഗ് വന്ന് ഞാൻ ജാനുവിനെ പിക് ചെയ്യുവായിരുന്നുള്ളു… പക്ഷേ അപ്പയും അമ്മയും ഈവെനിംഗ് മുന്നേ വീട്ടിൽ തിരിച്ചെത്തും…
രണ്ട് പേരും പ്രിയപ്പെട്ട മോൾക്ക് വേണ്ടി ട്രീറ്റ് വെച്ചിട്ടുണ്ട്…
അത് സാരമില്ല ഹർഷ… എന്തായാലും താമസിപ്പിക്കണ്ട… നിങ്ങൾ ഇറങ്ങാൻ നോക്ക്…
കാർത്തി പറഞ്ഞു കൊണ്ട് ജാനുവിനെ നോക്കി…
ചെല്ല് ജാനൂട്ടി… വേഗം പോയി റെഡിയാക്…
അവൻ പറഞ്ഞതും ജാനു തലയാട്ടി അച്ചുവിനെ ഒന്ന് നോക്കിയ ശേഷം തിരിഞ്ഞ് അകത്തേക്ക് നടന്നു…
സമയം വൈകിപ്പിക്കാതെ ഇരുവരും മാളികയ്ക്കലേക്ക് തിരിച്ചു…
ഇരുവരും തിരികെ മാളികയ്ക്കൽ എത്തുമ്പോൾ ദേവനും സുധയും എത്തിയിരുന്നില്ല…
അച്ചുവിന് മീറ്റിംഗ് ഉണ്ടായിരുന്നത് കൊണ്ട് വേഗം ഡ്രസ്സ് ചേഞ്ച് ചെയ്ത് ജാനുനോട് പറഞ്ഞ് ഓഫീസിലേക്ക് തിരിച്ചു…
ജാനു റൂമിൽ ബെഡിലെ ഹെഡ് ബോർഡിൽ ചാരി അച്ചുവിനെ ഓർത്ത് പുഞ്ചിരിയോടെ ഇരിക്കെയാണ് ശ്രെദ്ധ പെട്ടന്ന് അവന്റെ സീക്രറ്റ് റൂം എത്തി നിന്നത്…
ജാനു ബെഡിൽ നിന്നും എണീറ്റ് റൂമിനടുക്കലേക്ക് ചെന്ന് നിന്നു…
ഈ റൂം ഇങ്ങനെ പൂട്ടി ഇടാൻ കാരണം എന്താ… അന്നൊരിക്കെ തുറക്കാൻ നോക്കിയത് എന്റെ ചെക്കൻ കൈയ്യോടെ പൊക്കി… അതിന് ശേഷം ഇതിന്റെ ചിന്ത തന്നെ വിട്ടു പോയിരുന്നു…
ഈ മുറിയിൽ എന്താണെന്ന് നോക്കിയാലോ… അല്ലേൽ വേണ്ട… താന്തോന്നി വരട്ടെ… നേരിട്ട് തന്നെ ചോദിക്കാം ഈ റൂമിനുള്ളിൽ എന്താണെന്ന്…
ജാനു സ്വയം പറഞ്ഞ് നിക്കെയാണ് പുറത്ത് കാർ വന്ന ശബ്‌ദം കേട്ടത്…
അവൾ വേഗം റൂം വിട്ട് താഴേക്ക് നടന്നു…
സ്റ്റേയർ ഇറങ്ങി ഹാളിലേക്ക് വന്നപ്പോഴേക്കും ദേവനും സുധയും അകത്തേക്ക് കേറി വന്നിരുന്നു…
അപ്പേ… അമ്മേ…
അവൾ അവരെ ഇരുവരെയും കണ്ട സന്തോഷത്തിൽ വേഗം ഓടി ചെന്ന് അവരെ കെട്ടിപ്പിടിച്ചു…
അവരും വാത്സല്യത്തോടെ അവളെ ചേർത്തു പിടിച്ചു…
ഹാപ്പി ബർത്ത് ഡേ…
രണ്ടാളും അവളെ ഒരേ പോലെ വിഷ് ചെയ്തു…
അവൾ നിറഞ്ഞ സന്തോഷത്തോടെ അവരെ നോക്കി…
വിഷ് മാത്രമല്ല… ഇന്ന് നമ്മൾ സിലിബ്രറ്റ് ചെയ്യും… അതിനു മുന്നേ ദാ പിടിച്ചോ ഞങ്ങടെ ബർത്ത് ഡേ ഗിഫ്റ്റ്…
ജാനുവിന് നേരെ ഒരു കവർ നീട്ടി… അവൾ അത് മേടിച്ചു…
തുറന്ന് നോക്ക് അമ്മേടെ മോള്…
സുധ പറഞ്ഞു…
ജാനു കവർ തുറന്നു നോക്കി…
വൈറ്റ് കളർ സ്റ്റോൺ വർക്കോട് കൂടിയ സാരിയായിരുന്നു…
ഇഷ്ടപ്പെട്ടോ മോൾക്ക്…
ദേവൻ ചോദിച്ചു…
ആമ്… അപ്പേ… ഒത്തിരി ഇഷ്ട്ടമായി…
ജാനു അവരെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു…
അച്ചു എന്ത്യേ മോളെ… ചെക്കനെ കണ്ടില്ല…
സുധ ഒന്ന് കണ്ണോടിച്ചു കൊണ്ട് ചോദിച്ചു…
ഓഫീസിൽ പോയി അമ്മേ… ഇന്നെന്തോ അർജെന്റ് മീറ്റിങ് ഉണ്ടെന്ന്…
ഞങ്ങൾ ഇല്ലാതിരുന്ന കൊണ്ട് അച്ചു ഓഫീസിൽ പോകുമ്പോൾ മോള് ഒറ്റക്കാകുമായിരുന്നല്ലേ…?
ഏയ് ഇല്ലമ്മേ… അച്ചുവേട്ടൻ വീട്ടിലിരുന്നായിരുന്നു വർക്ക് ചെയ്തിരുന്നേ…
ജാനു പറഞ്ഞത് കേട്ട് സുധ ദേവനെ ഒന്ന് നോക്കി… അവരുടെ നോട്ടം മനസിലാക്കിയ കണക്കെ ദേവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…
പിന്നെ അങ്ങോട്ട് അവർ വിശേഷങ്ങൾ പറഞ്ഞ് സമയം നീണ്ടു…
®®®®®®®®®®®®®®®®®®®®®®®®®®
പാറു എന്താ നിനക്ക് പറ്റിയെ… ഇന്നലെ മുതൽ ഞാൻ ശ്രെദ്ധിക്കാൻ തുടങ്ങിയതാ… ഇന്നലെ അമ്പലത്തിൽ നിന്ന് വന്നതിന് ശേഷം ആരോടും ഒന്നും മിണ്ടാതെ മുഴുവൻ സമയവും ഈ മുറിയിൽ ചുരുണ്ടു കൂടി ഇരിക്കാൻ തുടങ്ങിയതാണ്… എന്ത് പറ്റിയടാ… എന്തേലും ഉണ്ടേൽ പറയ്…
ഇന്നലത്തെ ആ കാഴ്ചയ്ക്ക് ശേഷം പാറു മൂഡ് ഓഫ് ആണ്… മനസ് ഉടഞ്ഞ കണക്കെ മുറിയിൽ ഇരിപ്പ് തന്നെ…
അഞ്ചു ചോദിച്ചത് കേട്ട് പാറു മുഖമുയർത്തി അവളെ നോക്കി…
അഞ്ചു ആരേലും മനസറിഞ്ഞു പ്രണയിച്ചിട്ടുണ്ടോ…?
ഏഹ്… എന്താ പെണ്ണേ ഇപ്പോ അങ്ങനൊരു ചോദ്യം…?
ആദ്യം പറയ്… പ്രണയിച്ചിട്ടുണ്ടോ…
പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല… പക്ഷേ ഞാൻ പ്ലസ് ടു വിൽ പഠിക്കുന്ന ടൈമിൽ സെയിം ക്ലാസ്സിൽ പഠിക്കുന്ന ഒരുത്തനോട് ക്രഷ് തോന്നിയിട്ടുണ്ട്…
അത് അപ്പോഴത്തെ പ്രായത്തിന്റെ ആയിരുന്നു… പ്ലസ് ടു കഴിഞ്ഞതിനു ശേഷം അതൊക്കെ എന്റെ മനസ്സിൽ നിന്നും പോയിരുന്നു…
അല്ല അതിരിക്കട്ടെ… ഇപ്പോ എന്താ അങ്ങനെ ചോദിക്കാൻ കാര്യം… എന്താ മോളെ നിന്റെ മനസ്സിൽ ആരെങ്കിലും പറ്റിക്കൂടിയോ…?
അഞ്ചു പാറുവിനെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു…
മമ്…
പാറു മൂളിയതേയുള്ളു…
ഏഹ്… സത്യമാണോ… ആരാടി പെണ്ണേ അത്…?
അഞ്ചു ആകാംഷയോടെ പാറുനെ നോക്കി ചോദിച്ചു…
അ… അത്… വേറെ ആരുമല്ല കാർത്തിയേട്ടൻ…
എ… ഏത്… കാർത്തിയേട്ടനോ…
പാറു പറഞ്ഞത് കേട്ട് വിശ്വസിക്കാനാവാതെ അഞ്ചു ചോദിച്ചു…
മമ്… അതെ…
ഇതൊക്കെ എപ്പോ…?
ആദ്യമായിട്ട് കണ്ട നിമിഷം ഉള്ളിന്റെ ഉള്ളിൽ ഒരു സ്പാർക്ക് തോന്നിയിരുന്നു… പിന്നെ നീ അവരെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞ് കേട്ടപ്പോൾ ആ വ്യക്തിയോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നി… സഹതാപമായിരുന്നില്ല… ശെരിക്കും മനസ്സിൽ തട്ടിയുള്ള ഇഷ്ട്ടമായിരുന്നു… ആദ്യമായിട്ടാണ് എനിക്ക് ഒരാളോട് പ്രണയം തോന്നിയത്… പക്ഷേ…
പറഞ്ഞ് തീർന്നതും പാറു കരഞ്ഞു പോയിരുന്നു…
പാറു… എന്താടാ… എന്തിനാ കരയുന്നെ… കാർത്തിയേട്ടൻ അക്‌സെപ്റ് ചെയ്തില്ലേ… ദേഷ്യപ്പെട്ടോ നിന്നോട്…?
ഏയ്… പറഞ്ഞില്ല… പക്ഷേ…
പാറു ഒന്ന് നിർത്തി…
എന്താ… ഒരു പക്ഷേ…?
ഒന്നുല്ല…
ഇന്നലെ കണ്ട കാര്യം അവൾ മറച്ചു കൊണ്ട് ഇല്ലന്ന് പറഞ്ഞ് ഒഴിഞ്ഞു…
പാറു എനിക്ക് ഈ പ്രണയത്തെ കുറിച്ച് വലിയ പിടിപാടൊന്നുമില്ല… എങ്കിലും പറയുവാണ്…
നിന്റെ ഉള്ളിലെ ഫീലിംഗ് അത് എന്താണേലും കാർത്തിയേട്ടനോട് തുറന്നു പറയണം…
പിന്നെ കാർത്തിയേട്ടനെ കുറിച്ച് നിന്നോട് ഞാൻ മുന്നേ പറഞ്ഞിട്ടുള്ളതല്ലേ… ആള് പാവാണ്… കാർത്തിയേട്ടന് ഇതുവരെ ഒരു പ്രണയം ഉണ്ടായിട്ടില്ലന്നാണ് എന്റെ അറിവ്… നീ ധൈര്യമായി പോയി നിന്റെ ഇഷ്ട്ടം തുറന്ന് പറയ്…
ചിലപ്പോൾ ഉണ്ടങ്കിലോ…
പാറു ചോദിക്കുമ്പോൾ ഇന്നലത്തെ കാഴ്ച മനസിലേക്ക് തെളിഞ്ഞു വന്നു…
ഉണ്ടെങ്കിൽ തന്നെയും നിന്റെ ഉള്ളിലെ ഫീലിംഗ്സ് തുറന്ന് പറഞ്ഞേക്ക്… മനസിലിട്ട് വേദന സഹിച്ചു നടക്കുന്നതിനേക്കാൾ നല്ലതല്ലേ…
അഞ്ചു പറഞ്ഞത് കേട്ട് പാറു അവളെ നോക്കി…
അഞ്ചു കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് അവളുടെ തോളിൽ മെല്ലേ തട്ടി…
®®®®®®®®®®®®®®®®®®®®®®®®
അച്ചു ഓഫീസിൽ നിന്ന് തിരികെ വരുമ്പോൾ നന്നായി താമസിച്ചിരുന്നു…
ദേവൻ ഹാളിൽ ഇരുപ്പുണ്ട്… സുധ കിച്ചണിലായിരുന്നു…
അപ്പേ…
അച്ചു വിളിച്ചു കൊണ്ട് നേരെ ദേവനടുക്കൽ വന്നിരുന്നു…
ആമ്… അപ്പേടെ അച്ചു വന്നോ…? എങ്ങനെ ഉണ്ടായിരുന്നു മീറ്റിങ്…?
ദേവൻ ചോദിച്ചു…
തുടങ്ങാൻ പോകുന്ന പുതിയ പ്രോജെക്ടിൽ mrm ഗ്രൂപ്പ് ഓഫ് കമ്പനി പാർണർ ഷിപ്പിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്…
അതിന്റെ ബാക്കിയുള്ള പ്രോസസ്സ് പറഞ്ഞ് സെറ്റ് ചെയ്ത് വന്നപ്പോൾ ലേറ്റ് ആയി…
മമ്… എന്തായാലും നിന്റെ കാര്യത്തിൽ അപ്പയ്ക്ക് സന്തോഷമുണ്ട്… കുറഞ്ഞ നാൾ കൊണ്ട് തന്നെ നീ ഓരോ കാര്യവും കൃത്യമായി ചെയ്യുന്നത് കാണുമ്പോൾ സന്തോഷം…
ദേവൻ അഭിമാനത്തോടെ അച്ചുവിനെ നോക്കി പറഞ്ഞു…
അല്ല… നിങ്ങൾ എപ്പോ എത്തി…?
ഞങ്ങൾ ഉച്ചയ്ക്ക് മുന്നേ എത്തി… ഇവിടെ വന്നപ്പോൾ മോള് പറഞ്ഞു നീ ഓഫീസിൽ പോയെന്ന്…
അമ്മ എവിടെ അപ്പേ…?
അച്ചു ചോദിച്ചു തീർന്നതും കിച്ചണിൽ നിന്ന് സുധ ഹാളിലേക്ക് വന്നിരുന്നു…
എന്താണ് സുധ പെണ്ണേ… എങ്ങനെ ഉണ്ടായിരുന്നു വയനാട്ടിലെ കുറച്ച് ദിവസം…?
അവിടെ ആദ്യ ദിവസം അമ്മയുടെ കൂടെ ആയിരുന്നു… പിന്നെ അങ്ങോട്ടുള്ള ദിവസം നിങ്ങടെ കാര്യം മാത്രം പറയലായിരുന്നു…
ദേവൻ ചിരിയോടെ സുധയെ നോക്കി പറഞ്ഞു…
ആണോ സുധ കുട്ടി…
അച്ചു സുധയെ നോക്കി ചോദിച്ചു…
പിന്ന എന്റെ മക്കളെ കുറിച്ച് എനിക്ക് ചിന്ത ഉണ്ടാകില്ലേ… ഇനി പറഞ്ഞ് സമയം കളയാൻ നിക്കാതെ നീ വേഗം പോയി റെഡിയായി വാ അച്ചു…
സുധ പറഞ്ഞു…
ശെരിയാ… നീ വരാൻ കാത്തിരിക്കുവായിരുന്നു… മോൾടെ ബർത്ത് ഡേ നമുക്ക് ഒന്ന് സെലിബ്രറ്റ് ചെയ്യണ്ടേ…
ഇവിടെ ഞാനും സുധയും കൂടി എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്… റെഡിയായി മോളെയും കൂട്ടി ഇങ്ങു വാ…
ദേവൻ അച്ചുവിനോട് പറഞ്ഞു…
ഒക്കെ… എന്നാൽ ഞാൻ കാരണം ലേറ്റ് ആക്കുന്നില്ല… പോയി റെഡിയായി വരാം…
അച്ചു അതും പറഞ്ഞ് എണീറ്റ് റൂമിലേക്ക് നടന്നു…
®®®®®®®®®®®®®®®®®®®®®®®®®
അച്ചു റൂമിൽ വരുമ്പോൾ ജാനു റെഡിയായി കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി കൊതി കേട്ടുന്നതാണ് കാണുന്നത്…
സുധയും ദേവനും ഗിഫ്റ്റ് കൊടുത്ത സാരിയാണ് വേഷം…
അവൻ ഒരു ചിരിയോടെ അവൾക്കടുക്കൽ വന്ന് പിന്നിലായി നിന്നു…
കണ്ണാടിയിലൂടെ അവൾടെ പ്രിയപ്പെട്ടവനെ നോക്കി…
അവന് നേരെ തിരിയാനൊരുങ്ങും മുന്നേ അച്ചു അവളെ ഇടുപ്പിലൂടെ കൈയ്യിട്ട് അവനിലേക്ക് ചേർത്തു പിടിച്ചു…
സുന്ദരി ആയിട്ടുണ്ടല്ലോ എന്റെ ജാനുമ്മ…
അച്ചു കണ്ണാടിയിലൂടെ അവളെ നോക്കി പറഞ്ഞു…
ആണോ… അപ്പയുടെയും അമ്മയുടെയും ബർത്ത് ഡേ ഗിഫ്റ്റ് ആണ്…
അവൾ പുഞ്ചിരിയോടെ പറഞ്ഞു…
എനിക്ക് ഇഷ്ട്ടായി…
അവൾടെ സാരിക്കുള്ളിലൂടെ കൈ കടത്തി ആലില പോലുള്ള അവളുടെ വയറിൽ അമർത്തി കൊണ്ട് കള്ളച്ചിരിയോടെ അച്ചു പറഞ്ഞു…
അവളൊന്ന് പിടഞ്ഞു പോയി…
താ… താന്തോന്നി…
അവൾ വിളിച്ചു പോയി…
എന്റെ ജാനുമ്മ പേടിക്കണ്ട… ഇപ്പോ നിന്റെ താന്തോന്നി ഒന്നും ചെയ്യില്ല… കുറച്ച് കൂടെ കഴിയട്ടെ…
അവൾടെ കാതോരം ചുണ്ട് ചേർത്ത് കൊണ്ട് അച്ചു പറഞ്ഞതും വിറച്ചു പോയി അവൾ… മേലാകെ പൂത്തുലഞ്ഞു…
പിന്നെ ഇന്ന് എന്റെ മോൾക്ക് ഒരു ചെറിയ സർപ്രൈസ് കൂടി ഉണ്ട്…
സർപ്രൈസോ… എന്താണ്…?
മുഖം ചരിച്ചു കൊണ്ട് ജാനു ചോദിച്ചു…
അതൊക്കെ ഉണ്ട് ജാനുമ്മേ… വെയിറ്റ്…
അച്ചു പറഞ്ഞു കൊണ്ട് ജാനുവിന്റെ ചുണ്ടിൽ ചെറുതായി മുത്തി വിട്ടു…
അവൾ ചിരിയോടെ അവന്റെ നെഞ്ചിലേക്ക് തന്നെ ചാഞ്ഞു…
തുടരും…

by