രചന – കൃഷ്ണ
എയർപോർട്ടിൽ നിന്നും ഞങ്ങളെ പിക് ചെയ്യാൻ കാർ വന്നിട്ടുണ്ടായിരുന്നു. അതികം സമയം കളയാതെ ഞങ്ങൾ വണ്ടിയിൽ കയറി. ഞങ്ങൾ രണ്ടു പേരും ബാക്ക് സീറ്റിൽ ആയതിനാൽ ഡോറിന്റെ ഇങ്ങേ സൈഡിൽ പറ്റെ ഞാനും മറ്റേ സൈഡിൽ അങ്ങേരും ഇരുന്നു. വണ്ടി എടുത്തതും ഞാൻ പുറത്തേക്കും നോക്കിയിരുന്നു.സത്യം പറഞ്ഞാൽ ഓസ്ട്രേലിയ എന്ന് പറഞ്ഞു കെട്ടിട്ടുള്ളു എന്നല്ലാതെ ഇന്നെ വരെ കാണാനുള്ള ചാൻസ് കിട്ടിയിരുന്നില്ല.എന്തായാലും സൂപ്പർ ആയിട്ടുണ്ട്. എന്നാലും മനസ്സിനൊരു വല്ലായ്മ… വീട്ടിലേക്ക് വിളിച്ചാലോ… അല്ലേ വേണ്ട റൂമിൽ എത്തി കഴിയുമ്പോൾ വിളിക്കാം… അതാ നല്ലത്.. ഞാൻ വീണ്ടും പുറത്തെ കാഴ്ചകൾ കണ്ട് അങ്ങനെ ഇരുന്നു. കുറച്ച് മണിക്കൂറുകൾക്ക് ശേഷം വണ്ടി ഒരു വലിയ റിസോർട്ടിനു മുന്നിൽ വന്നു നിന്നു. അങ്ങേരെന്നോട് കാറിൽ നിന്നും ഇറങ്ങാൻ പറഞ്ഞ് കാറിന്റെ ഡോർ തുറന്നിറങ്ങി അകത്തേക്ക് നടന്നു. ഞാനും വേഗം ഇറങ്ങി അവിടം മൊത്തമൊന്നു കണ്ണോടിച്ചു രസിച്ചോണ്ടിരുന്നപ്പോൾ ആണ് പുറകിന്ന് ആ ഡയലോഗടി കേട്ടത്.
അവളോട് കാറിൽ നിന്നും ഇറങ്ങാൻ പറഞ്ഞ് ഞാൻ അകത്തേക്ക് നടന്നു. എന്റെ പുറകെ തന്നെ വരുന്നുണ്ടന്നു കരുതിയാണ് ഞാൻ തിരിഞ്ഞു പോലും നോക്കാതെ അകത്തേക്ക് നടന്നെ… പുറകിൽ നിന്നും അനക്കമൊന്നും കേൾക്കാഞ്ഞത് കൊണ്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾടെ പൊടിപോലുമില്ല. അവളിനി കാറിൽ നിന്നും ഇറങ്ങിലെ എന്നൊക്കെ ചിന്തിച്ച് തിരിച്ച് പുറത്തേക്ക് വന്നപ്പോൾ കണ്ടത് അവൾ വായും തുറന്ന് ചുറ്റും നോക്കി നിക്കുന്നതാണ്..
ഡീ… നിന്നോട് ഞാൻ കാറിൽ നിന്നും ഇറങ്ങി അവിടെ തന്നെ വായും തുറന്ന് നിക്കാനല്ല പറഞ്ഞത്… അവിടെ മിഴിച്ചു നിക്കാതെ എന്റെ പിന്നാലെ വരാൻ നോക്കടി…
അതും പറഞ്ഞ് കലിപ്പിൽ വീണ്ടും അകത്തേക്ക് പോയി…
ഈ കോപ്പിന് എപ്പോഴും കലിപ്പിക്കാൻ മാത്രമേ അറിയത്തുള്ളോ… അങ്ങേരുടെ ഡീ… വിളി കേട്ട് മനുഷ്യനിപ്പോ പേടിച്ച് ചത്തേനെ… ഓ… എന്റെ ദൈവമോ ഈ സാധനത്തിന്റെ കൂടെ ആണല്ലോ ഞാൻ ഈ ഒരാഴ്ച നിക്കേണ്ടത്… ഇതിനും ഭേതം വല്ല ട്രെയിനിനു തല വെച്ചാൽ മതിയായിരുന്നു… എന്റ വിധി അല്ലാണ്ടെന്താ… നെഞ്ചത്തു കൈ വെച്ചു…. ഇനിയും ഇവിടെ തന്നെ നിന്നാൽ ഇപ്പോ അങ്ങേരുടെ വായിൽ നിന്ന കിട്ടിയത് അത് പിന്നെ കൈയ്യിൽ നിനക്കും അതും ചിന്തിച്ച് ഞാൻ അകത്തേക്കൊടി… ഞാൻ അകത്തു എത്തിയപ്പോൾ അങ്ങേര് റിസപ്ഷനിസ്റ്റിന്റെ കൈയ്യിൽ നിന്നും റൂമിന്റെ കീ മേടിച്ച് എന്നോട് പുറകെ വരാൻ പറഞ്ഞ് അങ്ങേര് ലിഫ്റ്റിനു നേരെ നടന്നു. ഞാൻ അങ്ങേരുടെ പുറകെ വെച്ചു പിടിച്ചു.
ലിഫ്റ്റിൽ നിക്കുമ്പോളും അങ്ങേരുടെ മുഖം ഗൗരവം നിറഞ്ഞു തന്നെയായിരുന്നു…ഞാൻ പിന്നെ അങ്ങേരെ മൈൻന്റാനൊന്നും പോയില്ല.. ലിഫ്റ്റിൽ നിന്നും ഇറങ്ങി ഇങ്ങനൊരാള് ഒപ്പം ഉണ്ടന്ന് പോലും നോക്കാതെ പോകുവാ… നമ്മള് പിന്നെ പാവമായതു കൊണ്ട് പുറകെ ഓടി… അങ്ങനെ അങ്ങേര് ഒരു റൂമിനു മുന്നിൽ വന്നു നിന്നതും ഞാനും സ്റ്റോപ്പായി. ഞാൻ അങ്ങേരെയും കൈയ്യിൽ പിടിച്ചിരുന്ന കീ യും റൂമിനെയും മാറി മാറി നോക്കി കൊണ്ടിരുന്നു…
സാർ എന്റെ റൂം കീ തന്നിരുന്നെങ്കിൽ ഞാൻ…. അങ്ങേരുടെ മുഖത്തേക്കും താഴേക്കും മാറി മാറി നോട്ടം കൊടുത്ത് അത്രയും എങ്ങനെയോ പറഞ്ഞൊപ്പിച്ചു…
തന്റെ റൂമിന്റെ കീയോ… ഞാനും നീയും ഈ റൂമിലാ താമസിക്കുന്നത്…
whattt….. അങ്ങേര് യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അങ്ങനെ പറഞ്ഞതും സ്ഥാലകാല ബോധമില്ലാതെ ഞാൻ അലറി പോയി..
അപ്പോ ഞാനും സാറും ഒരുമിച്ചോ… അതെങ്ങനെ ശരിയാകും… മ്മ്ഹ്ഹ്…. പറ്റില്ല….
excuse me…. എനിക്കും താൽപ്പര്യമുണ്ടായിട്ടല്ല.but ഇവിടെ ഈ ഒരു റൂം മാത്രമേ ഒഴിവുണ്ടായിരുന്നുള്ളു.പിന്നെ ഒരാഴ്ചത്തെ കാര്യമല്ലേ ഉള്ളൂ..
ഒരാഴ്ചത്തെ കാര്യമേ ഉള്ളു എന്നും കരുതി ഒരുമിച്ച്…. അതൊന്നും ശരിയാവില്ല സാർ. എനിക്ക് പറ്റില്ല.
ok. എന്ന തനിക്ക് താമസിക്കാൻ വേറെ ഇടം നോക്ക്… മമ്…
അ.. അതെങ്ങനെ ശരിയാകും… ഞാൻ എങ്ങനെയാ ഒറ്റക്ക് അതും നേരെ ചൊവ്വേ ഒരു സ്ഥാലവും അറിയാൻ പാടില്ലാത്ത ഈ കൺട്രിയിൽ സ്റ്റേ ചെയ്യാൻ വേറെ ഇടം നോക്കുന്നത്.മാത്രവുമല്ല ഓസ്ട്രേലിയ എന്ന് പറഞ്ഞ് കെട്ടിട്ടുണ്ടന്നല്ലാതെ ഒന്നും എനിക്കറിഞ്ഞുടാ… ആ എന്നോട് തന്നെ… സാർ ഇങ്ങനെ പറയണം…
ആണല്ലോ… അതിനെ കുറിച്ച് നല്ല ബോധ്യം ഉണ്ടല്ലോ… പിന്നെ എന്തിനാ കൂടുതൽ ഓവർ ആക്ഷൻ ചെയ്യുന്നേ…
ഇങ്ങേരെ ഞാൻ…. ഞാൻ വീണ്ടും പറയാൻ ഒരുങ്ങിയതും റൂം ബോയ് ഞങ്ങളുടെ ലഗേജ് അവിടേക്ക് കൊണ്ടുവന്നു. ഇങ്ങേര് ആ റൂം ബോയ്നോട് താങ്ക്സ് പറഞ്ഞ് കൈയ്യിൽ കുറച്ച് ക്യാഷ് വെച്ചു കൊടുത്തപ്പോൾ ആ പുള്ളി ചിരിച്ചോണ്ട് താങ്ക്സ് പറഞ്ഞ് പോയി. ഞാൻ അത് കണ്ട് ചുണ്ട് കൊട്ടി പുച്ഛിച്ചു തള്ളി…
റൂം തുറന്ന് അങ്ങേര് അങ്ങേരുടെ ലഗേജും കൊണ്ട് ഞാൻ ഇവിടെ കുന്തം പോലെ നിക്കുന്നുണ്ടന്നു പോലും നോക്കാതെ അകത്തേക്ക് കയറി പോയി…
അങ്ങേരേന്നെ pa ആയി നിയമിച്ച നിമിഷത്തെയും ഇങ്ങേരുടെ കൂടെ ഇവിടേക്ക് വന്നതിലും ഞാൻ ഒരു മാത്രേ ശപിച്ചു പോയി… അങ്ങനെ ഞാൻ ഓരോന്നും ചിന്തിച്ച് എളിക്ക് കൈ കൊടുത്ത് എങ്ങോട്ടോ നോക്കി നിന്നതും അകത്ത് നിന്നും ഒരലർച്ച ആയിരുന്നു
അവിടെ കുന്തം വിഴുങ്ങി നിക്കാതെ അകത്തേക്ക് കയറാൻ പറഞ്ഞ്… അങ്ങേരുടെ ഗർജനം കേട്ട് ഞെട്ടി ഞാൻ എന്റെ ലഗേജും പൊക്കി കൊണ്ട് അകത്തേക്ക് കയറി. പേടിച്ചിട്ടൊന്നുമല്ല പിന്നെ നമ്മുക്ക് പരിചയമില്ലാത്ത സ്ഥലമായത് കൊണ്ട് ക്ഷമിച്ചു കൊടുക്കുന്നു എന്ന് മാത്രം… ഹോ അപ്പു ചുമ്മാതെയല്ല പറഞ്ഞത്.
റൂമിൽ കയറിയ ഞാൻ ലഗേജ് താഴെ വെച്ച് ചുറ്റുമൊന്ന് കണ്ണോടിച്ചു. ശരിക്കും വിശാലമായ ഒരു റൂം തന്നെ ആയിരുന്നു. റൂമിനെ മുഴുവൻ കണ്ണോടിച്ചു അവസാനം എന്റെ നോട്ടം ബഡിലേക്ക് അതിന് ഓപ്പോസിറ് ആയി കിടന്ന സോഫയിലേക്കും വന്നു നിന്നു. ഞാൻ അത് രണ്ടിലേക്കും മാറി മാറി നോക്കി നിക്കുമ്പോളാണ് ബാത്ത്റൂമിൽ നിന്നും ഫ്രഷ് ആയി അന്യൻ ഇറങ്ങി വന്നത്. ഒരു മൈൻഡ് പോലും ചെയ്യാതെ ഫോണും എടുത്ത് ബാൽക്കണി ഡോർ തുറന്ന് അവിടെ ഉണ്ടായിരുന്ന ചെയറിൽ പോയിരുന്നു ഫോണിൽ കുത്താൻ തുടങ്ങി.
ഞാൻ പിന്നെ അവിടെ നിന്ന് സമയം കളയാതെ ഡ്രസ്സും എടുത്ത് ബാത്ത്റൂമിലേക്ക് പോയി ഫ്രഷ് ആയി ഇറങ്ങി തല തുവർത്തി കൊണ്ടിരുന്നപ്പോളാണ് കാളിങ് ബല്ലടിച്ചത്. ഞാൻ ബാൽകാണിയിലേക്ക് നോക്കിയപ്പോൾ അങ്ങേര് ആ ഇരിപ്പ് അങ്ങനെ ഇരുക്കുവാ.. വീണ്ടും കാളിങ് ബല്ലടിച്ചപ്പോൾ ഞാൻ ടവ്വൽ ചെയറിലേക്കിട്ട് പോയി ഡോർ തുറന്നതും കഴിക്കാനുള്ള ഫുടുമായി വെയിറ്റർ വന്നതായിരുന്നു. അങ്ങേര് ഫുഡ് ടേബിളിൽ വെച്ച് ചിരിച്ചോണ്ട് തിരിച്ചു പോയി. ഇതെപ്പോ ഓർഡർ ചെയ്തു. ഇനിപ്പോ ഞാൻ ഫ്രഷ് ആകാൻ പോയപ്പോൾ ആയിരിക്കും… എന്തേലും ആകട്ടെ മനുഷ്യനാണെ വിശന്ന് ഒരു പരുവമായി നിക്കുവായിരുന്നു. ഞാൻ ഡോർ അടച്ച് കൊണ്ടു വന്ന് വെച്ച ഫുഡിലേക്ക് നോക്കി ബ്രെഡ് സാൻവിച്ചും ഓറഞ്ച് ജീസും ആയിരുന്നു. കണ്ടപ്പോൾ തന്നെ വായിന്ന് വെള്ളം വന്നു. ഞാൻ അതെടുത്തു കഴിക്കാൻ കൈ ഓങ്ങിയപ്പോൾ പെട്ടന്ന് എന്തോ ചിന്തിച്ചപോലെ കൈ പിൻവലിച്ചു ബാൽക്കാണിയിൽ ഫോണിൽ കുത്തി കൊണ്ടിരിക്കുന്ന അന്യനെ നോക്കി… ഞാൻ മേല്ലേ അങ്ങേരുടെ അടുത്തേക്ക് ചെന്നു ഞാൻ വന്നത് കണ്ട് അങ്ങേര് ഫോണിൽ നിന്നും നോട്ടം മാറ്റി എന്നെ നോക്കി..
എന്താ അശ്വനി താൻ ഫുഡ് കഴിക്കുന്നില്ലേ തനിക്ക് വേണ്ടിയാ ഓർഡർ ചെയ്ത് റൂമിലേക്ക് വരുത്തിയത്…
സാർ കഴിക്കുന്നില്ലേ??
ഞാൻ പോയി കഴിച്ചോളാം… താൻ പോയി കഴിച്ചോ… അതും പറഞ്ഞ് അങ്ങേര് എണീറ്റ് ഡോറിനടുത്തേക്ക് നടന്നു. ഞാൻ പുറകെയും
ആമ് പിന്നെ ഞാൻ വന്ന് വിളിക്കുമ്പോൾ മാത്രം ഡോർ തുറന്നാൽ മതി കിട്ടല്ലോ. എന്നും പറഞ്ഞ് അങ്ങേര് പുറത്തേക്കിറങ്ങി എന്നോട് വാതലടച്ചോളാൻ പറഞ്ഞ് നടന്നു നീങ്ങി. ഞാൻ പിന്നെ പറയണ്ട താമസം ഡോറും അടച്ച് ടേബിളിൽ വെച്ചിരുന്ന ഫുഡ് കഴിക്കാൻ തുടങ്ങി. ഫുടൊക്കെ കഴിച്ചു കഴിഞ്ഞ് ഞാൻ ഫോണും എടുത്ത് നേരെ ബാൽക്കാണിയിലേക്ക് പോയി. സന്ധ്യ മയങ്ങിയിരുന്നു. പുറത്തെ കാഴ്ചകൾ കാണാൻ അതി മനോഹരമായിരുന്നു. ഞാൻ രണ്ട് മൂന്ന് പിക് എടുത്തു. പിന്നെ വീട്ടിലേക്ക് വിളിച്ചു. എന്തോ വല്ലാതെ സങ്കടം തോന്നി. അതൊക്കെ ഉള്ളിലൊതുക്കി ഞാൻ അവരോട് സംസാരിച്ചിരുന്നു. അങ്ങനെ ഓരോന്നും സംസാരിച്ചു ഞാൻ ഫോൺ വെച്ചപ്പോൾ എന്റെ കണ്ണിൽ ചെറിയ നനവ് പടർന്നിരുന്നു. ഞാൻ വീട്ടിലെ കാര്യവും ഓർത്ത് നിന്നപ്പോളാണ് കാളിങ് ബല്ലടിച്ചത്. ഞാൻ ഓർമ്മയിൽ നിന്നും ഞെട്ടിയുണർന്ന് ഡോറിനടുത്തേക്ക് നടന്നു. ഡോർ തുറക്കാൻ ആഞ്ഞതും പെട്ടന്ന് അങ്ങേര് പറഞ്ഞത് ഓർമ്മ വന്നത് ഞാൻ വിളിക്കുമ്പോൾ മാത്രമേ നീ ഡോർ തുറക്കാവു…
ഇനിപ്പോ അങ്ങേരല്ലങ്കിലോ… മമ്… പെട്ടന്നാണ് അങ്ങേര് അശ്വനി എന്നും പറഞ്ഞ് കതകിൽ മുട്ടിയത്…
അപ്പോ നേരിയോരാശ്വാസം വന്ന് ഞാൻ ഡോർ ഓപ്പൺ ചെയ്തു.
തനിതെവിടെയായിരുന്നു?? ഞാൻ കാളിങ് ബല്ലടിച്ചത് കേട്ടില്ലേ??
അത് പിന്നെ സാർ അല്ലേ പറഞ്ഞത് സാർ വന്ന് വിളിക്കുമ്പോൾ മാത്രം ഡോർ തുറന്നാൽ മതീന്ന്… കാളിങ് ബല്ലടിച്ചപ്പോൾ അതാ ഞാൻ….
ok…
അങ്ങേര് ലാപ്പും കൊണ്ട് ബഡിൽ വന്നിരുന്ന് എന്തൊക്കെയോ നോക്കാൻ തുടങ്ങി…
ഞാൻ വീണ്ടും ബാൽക്കാണിയിലേക്ക് പോയി… അപ്പോ നന്നായി ഇരുട്ട് പടർന്നിരുന്നു… നിലാവിന്റെ നല്ല വെളിച്ചവും പിന്നെ ചുറ്റുമുള്ള പല വർണ്ണത്തിലെ ലൈറ്റ്സും ഒന്നൂടെ ഇരുട്ടിനെ ഭംഗി ആക്കി എന്നു വേണം പറയാൻ. പെട്ടന്ന് ഞാൻ അപ്പൂനെ ഓർത്തു. അപ്പോ അതന്നെ ഞാൻ അവൾടെ നമ്പറിലേക്ക് കാൾ വിട്ടു. പിന്നെ എത്രനേരമെന്നറിയില്ല അവളുമായി അങ്ങനെ ഓരോന്നും പറഞ്ഞിരുന്നു. ഫോൺ കട്ടാക്കി അകത്തേക്ക് കയറി. അങ്ങേര് അപ്പോഴും ലാപ്പിൽ തന്നെ ആയിരുന്നു. ഞാൻ സോഫയിൽ പോയി ഇരുന്നു.
അശ്വനി താൻ നാളെ എന്റെ കൂടെ വരണമെന്നില്ല. so താൻ റൂമിൽ തന്നെ ഇരുന്നാൽ മതി. പിന്നെ ഞാൻ വരാതെ പുറത്തേക്കൊന്നും ഇറങ്ങരുത്.മനസിലായല്ലോ..
ഇവിടെ വെറുതെ നോക്കു കുത്തിനെ പോലെ ഇരുത്തനാണെങ്കിൽ പിന്നെ എന്തിനാ എന്നെയും കൊണ്ടുവന്നേ… മനസിലാണേ…
ok സാർ. അതും പറഞ്ഞ് ഞാൻ ഫോണിൽ കുത്താൻ തുടങ്ങി. evng എടുത്ത പിക്കൊക്കെ ഞാൻ അപ്പുനും എന്റെ ബാക്കി വലുകൾക്കും അയച്ചു കൊടുത്തു. അപ്പോ തന്നെ എല്ലാം ഗ്രൂപ്പിൽ ലാൻഡായി മൊത്തം പൊളിയായി.അങ്ങനെ ടൈം പോയതറിഞ്ഞില്ല. അങ്ങേരാണേൽ ലാപ്പിൽ തന്നെ ആയിരുന്നു. അങ്ങേരിപ്പോഴൊന്നും അതിന്നു കണ്ണെടുക്കതൊന്നുമില്ല…. എനിക്കാണേൽ മിണ്ടാതെ ഇങ്ങനെ ഇരിക്കുന്നത് തന്നെ ശ്വാസം മുട്ടുന്നപോലെ തോന്നുവാ… ഇങ്ങോരോട് പിന്നെ മിണ്ടാൻ പോയിട്ടും കാര്യമൊന്നുമില്ല… ഞാൻ അവിടന്നെനിറ്റ് വീണ്ടും ബാൽക്കാണിയിലേക്ക് പോയി. കുറെ നേരം അവിടെ അങ്ങനെ നിന്ന് ഓരോന്നും നോക്കി ഇരുന്നു. ആദ്യമായിട്ടാ വീട്ടിൽ നിന്നും മാറിനിക്കുന്ന ആദ്യത്തെ രാത്രി ആയിരുന്നു. ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു വന്നു.
നാളത്തെ മീറ്റിങ്ങിനു വേണ്ടിയുള്ള കുറച്ച് കാര്യങ്ങൾ ചെയ്തോണ്ടിരുന്നതിനാൽ ഞാൻ അശ്വനിയെ മൈൻഡ് ചെയ്യാൻ പോയില്ല. ആള് കുറച്ച് നേരം സോഫയിൽ വന്നിരുന്ന് പിന്നെ വീണ്ടും ബാൽക്കാണിയിലേക്ക് പോയി. കുറച്ച് കഴിഞ്ഞിട്ടും അവൾടെ അനക്കമൊന്നും കാണാഞ്ഞത് കൊണ്ട് ഞാൻ ബഡിൽ നിന്നും എണീറ്റ് അവൾക്കടുത്തേക്ക് നടന്നു. ഞാൻ നോക്കിയപ്പോൾ എവിടെയോ നോക്കി നിക്കുവായിരുന്നു. ഇടക്ക് കണ്ണ് തുടക്കുന്നുണ്ടായിരുന്നു. എനിക്ക് ടെൻഷനായി ഇനിപ്പോ ഞാൻ shout ചെയ്തത് ആലോചിച്ച്… ഏയ്.. ആയിരിക്കില്ല… അവൾ അത്രയ്ക്ക് തൊട്ടാവാടിയൊന്നും അല്ല… എന്നാലും എന്തായിരിക്കും…. ഞാൻ അവൾക്കടുത്തേക്ക് ചെന്നു.
അശ്വനി… എന്റെ വിളി കേട്ട് അവൾ ഞെട്ടി എണീറ്റു..
സാ.. സാർ… എന്താ സാർ…
താൻ എന്താ ഒറ്റക്കിരിക്കുന്നെ… അകത്തേക്ക് വാ.. നല്ല തണുത്ത കാറ്റുണ്ട് ഇവിടെ അതികം നേരം ഇരിക്കണ്ട… വരു…
സൗമ്യമായുള്ള അങ്ങേരുടെ പറച്ചില് കേട്ട് ഇങ്ങേര് തന്നെയാണോ ഈ പറഞ്ഞതെന്ന് തോന്നിപ്പോയി.. അല്ല… അന്യനല്ലേ… ഏതു സമയത്തും സ്വഭാവം മാറും… ഞാൻ അതും ചിന്തിച്ച് അങ്ങേരുടെ പിറകെ അകത്തേക്ക് കയറി…
താൻ ബഡിൽ കിടന്നോ… ഞാൻ ഈ സോഫയിൽ കിടന്നോളാം… ok…
അങ്ങേരുടെ ഈ ഡയലോഗും കൂടി കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി…
അങ്ങേര് സോഫയിലേക്ക് പോയി ഇരുന്നപ്പോൾ എനിക്കെന്തോ പോലെ തോന്നി. അങ്ങേരോട് ദേഷ്യം തോന്നിട്ടുണ്ട്… അങ്ങേരെ പ്രാകിട്ടുമുണ്ട്.. എങ്കിലും ആള് പാവം ആണെന്ന് ചില സന്ദർഭങ്ങളിൽ പുള്ളി തന്നെ തെളിയിച്ചിട്ടുണ്ട്….
സാർ… എന്റെ വിളി കേട്ട് കിടക്കാൻ പോയ അങ്ങേര് എന്നെ നോക്കി
എന്താ അശ്വനി… എന്തേലും പ്രശ്നം… മമ്…
അത് പിന്നെ… സാർ… സാർ ബഡിൽ കിടന്നോളു.. ഞാൻ സോഫയിൽ കിടന്നോളാം…
അതെന്ത് പറ്റി… ബഡ് മാറി കിടന്നാൽ ഉറക്കം വരില്ലേ…
അ… അതല്ല… വേണേൽ….
ok… തനിക്ക് സോഫയിൽ കിടന്നാൽ മതിയെങ്കിൽ അങ്ങനെ തന്നെ ആയിക്കോട്ടെ… അതും പറഞ്ഞ് അങ്ങേര് ബഡിൽ വന്നു കിടന്നു.
ഞാൻ അത് കണ്ട് വായും തുറന്ന് അങ്ങേരെ നോക്കി…. ബെസ്റ്റ്… വേണ്ടായിരുന്നു… മാരിയതക്ക് ഇങ്ങേര് ബഡിൽ കിടന്നോളാൻ പറഞ്ഞതാ… സോഫ്റ്റ്കോർണർ തോന്നി പറഞ്ഞതല്ലേ… എനിക്ക് എന്തിന്റെ കേടായിരുന്നു… ആമ് ഇനി സോഫ എങ്കിൽ സോഫ അതും ചിന്തിച്ച് ഞാൻ സോഫയിൽ പോയി കിടന്നു.
അവൾ ബാൽക്കാണിയിൽ വെച്ച് കരയാണെന്നു എനിക്ക് മനസിലായിരുന്നു. ഒരു പക്ഷേ വിട്ടുകാരെ വിട്ട് ഇത്രയും ദൂരെ വന്നതിന്റെ ആയിരിക്കും. എന്തോ അവൾടെ ഇരിപ്പു കണ്ടപ്പോൾ പാവം തോന്നി…പിന്നെ അകത്തേക്ക് കയറി ബഡിന്റെ കാര്യം പറഞ്ഞ് തർക്കിക്കണ്ടല്ലോ എന്ന് വിചാരിച്ചാണ് ഞാൻ അവളോട് ബഡിൽ കിടന്നോളാൻ പറഞ്ഞത് പിന്നെ എന്താ ഉണ്ടായതെന്നു കണ്ടതല്ലേ…. എനിക്കാണേൽ സോഫയിൽ കിടന്നാൽ ഒട്ടും പറ്റില്ല അതു കൊണ്ട് ഞാൻ വന്നു കിടന്നു. എന്റെ ഭാഗത്തെന്നു ആ നീക്കം ഒട്ടും പ്രേതീക്ഷിച്ചു കാണില്ല… അല്ല അതുപോലെ അല്ലേ ഞാൻ തൊട്ടു മുന്നേ അവളോട് പറഞ്ഞത്… അവൾക്ക് തന്നെ തോന്നി കാണും വേണ്ടിരുന്നില്ലന്ന്. ഞാൻ അതും ചിന്തിച്ച് മേല്ലേ തല പൊക്കി അവളെ നോക്കിയപ്പോൾ അവള് കിടന്നിരുന്നു. ഒരു കുഞ്ഞു കുട്ടി കിടക്കും പോലെ ഉണ്ടായിരുന്നു. സോഫയിൽ ചുരുണ്ടു കൂടി… ഞാൻ എണീറ്റ് ബഡ്ഷീറ്റ് എടുത്ത് അവൾക്ക് പുതപ്പിച്ചു കൊടുത്തു. അവൾടെ മുഖത്തെ തെളിച്ചവും ചുണ്ടിൽ തങ്ങി നിന്ന ചെറു പുഞ്ചിരിയും അവളെ കുറച്ചുകൂടെ ഭംഗി കൂട്ടിയ പോലെ തോന്നിച്ചു. ഞാൻ പെട്ടന്ന് അവളിൽ നിന്നും നോട്ടം തെറ്റിച്ച് തിരിച്ച് കട്ടിലിൽ വന്ന് ലൈറ്റ് ഓഫ് ചെയ്ത് കിടന്നു…
__________________________
രാവിലെ എണീറ്റപ്പോൾ മേത്ത് വിരിച്ചിരുന്ന ബഡ്ഷീറ്റ് കണ്ടപ്പോൾ ഇതെങ്ങനെ… എന്നായിരുന്നു എന്റെ ചിന്ത… ഞാൻ മേല്ലേ തല ചരിച്ചു ബഡിലേക്ക് നോക്കി പക്ഷേ അങ്ങേരവിടെ ഉണ്ടായിരുന്നില്ല.. പെട്ടന്ന് തന്നെ ബാത്ത്റൂമിൽ നിന്നും ഇറങ്ങി വന്ന അങ്ങേരെ കണ്ട് ഞാൻ കിടന്നിടത്തു നിന്നും ചാടി എണീറ്റു.
എന്നെ കണ്ട് ഒന്ന് പുഞ്ചിരിച്ച് അങ്ങേര് കണ്ണാടിയുടെ മുന്നിലേക്ക് തിരിഞ്ഞപ്പോൾ ഞാൻ എണീറ്റ് നേരെ ബാത്ത്റൂമിലേക്ക് വെച്ച് പിടിച്ചു. ഫ്രഷ് ആയി ഇറങ്ങിയപ്പോൾ ആള് ഒരുങ്ങി മീറ്റിങ്ങിനു പോകാൻ റെഡി ആയി കഴിഞ്ഞിരുന്നു.
അശ്വനി ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ… ഞാൻ വരാതെ പുറത്തേക്കൊന്നും പോകരുത്. പിന്നെ വെയ്റ്ററിനെ കൊണ്ട് ഫുഡ് ഞാൻ ഇങ്ങോട്ട് വരിത്തിക്കാൻ പറഞ്ഞിട്ടുണ്ട്. ഈ റൂമിനു ഒരു ശ്രെദ്ധ വേണമെന്നും ഞാൻ പ്രത്യകം പറഞ്ഞിട്ടുണ്ട്… അപ്പോ ok. റൂമിൽ തന്നെ നിന്നോണം കിട്ടല്ലോ… മീറ്റിംഗ് കഴിഞ്ഞ് ഇറങ്ങുമ്പോൾ ഞാൻ തന്നെ വിളിച്ചോളാം… അതും പറഞ്ഞ് അങ്ങേര് ലാപ്പും എടുത്തു റൂമിൽ നിന്നും പോയി.. ഞാൻ അങ്ങേര് പോകുന്നത് നോക്കി നിന്നു.കണ്ണിൽ നിന്നും മറയുന്നത് വരെ ആ നിൽപ്പ് അങ്ങനെ നിന്നു. പിന്നെ അകത്തേക്ക് കയറി ഡോർ ലോക്കിട്ട് തല തുവർത്തി ടവ്വൽ ചെയറിൽ ഇട്ട് ബാൽക്കാണിയിലേക്ക് പോയി…രാത്രിയിൽ കാണുന്ന ഭംഗിയുടെ അത്രയും തോന്നിക്കുന്നില്ലായിരുന്നു…. എങ്കിലും മനോഹരമായിരുന്നു…. ഒന്നിറങ്ങി അവിടമൊക്കെ കാണണമെന്ന് തോന്നിയെങ്കിലും അങ്ങേരുടെ വാക്ക് ധിക്കരിക്കേണ്ട എന്ന് വിചാരിച്ച് ഞാൻ അവിടെ ബാൽക്കാണിയിൽ നിന്നു കൊണ്ട് തന്നെ കാഴ്ചകൾ ആസ്വധിച്ചിരുന്നു…..
________________________
പരിചയമില്ലാത്ത സ്ഥലമായതിനാൽ ആണ് ഞാൻ അവളോട് അതൊക്കെ പറഞ്ഞത്. അവൾടെ കാര്യമല്ലേ പറയാൻ പറ്റില്ല…. അതാ ഒരു താക്കീതായി പറഞ്ഞത്. എന്തായാലും മീറ്റിംഗ് കഴിഞ്ഞ് വരുമ്പോൾ കുറച്ച് ലേറ്റ് ആകും.. അതാ ഫുഡിന്റെ കാര്യവും ഏർപ്പാട് ചെയ്തത്… അവൾടെ നമ്പർ എന്റെ കൈയ്യിൽ ഉണ്ടായിരുന്നു. പിന്നെ ഇതുവരെ അവളെ വിളിക്കേണ്ട സിറ്റുവേഷൻസ് ഒന്നും ഇല്ലായിരുന്നു… ഞാൻ അതൊക്കെ ചിന്തിച്ച് കാറിലേക്ക് കയറി…
തുടരും…

by