19/04/2026

നിനക്കായ് : ഭാഗം 26

രചന – കൃഷ്ണ

രാജീവനോടും സതിയോടും യാത്ര പറഞ്ഞ് ഇരുവരും ഇറങ്ങി… കാറിലിരിക്കുമ്പോളും ഇരുവരിലും മൗനം തന്നെയായിരുന്നു… ഋഷി ഇടക്കിടെ ധ്വനിയെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടങ്കിലും അവൾ പുറത്തേക്ക് നോക്കിയിരിക്കുവായിരുന്നു…
അങ്ങനെ കുറച്ചു മണിക്കൂറത്തെ യാത്രയ്ക്കൊടുവിൽ ഇരുവരും വീട്ടിലെത്തി… കാറിന്റെ സൗണ്ട് കേട്ട് സരസ്വതി പുറത്തേക്ക് വന്നു… ധ്വനിയെ കണ്ടതും ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞു… അവൾക്കടുത്തേക്ക് വന്ന് വാത്സല്യത്തോടെ വാരി പുണർന്നു…ധ്വനി തിരിച്ചും…

ഇപ്പോഴാ അമ്മയ്ക്ക് സന്തോഷമായത്… എന്റെ മോള് വന്നപ്പോ… രണ്ട് ദിവസമേ മാറി നിന്നുള്ളങ്കിലും മോളെ കാണാതെ അമ്മക്ക് ഒരു സുഖവുമില്ലായിരുന്നു… എന്റെ മോൾക്കിപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ… സരസ്വതി വാ തോരാതെ ഓരോന്നും ചോദിച്ചു കൊണ്ടിരുന്നു…

രണ്ട് ദിവസമാണെങ്കിലും നിങ്ങളെ കാണാതെ എനിക്കും സങ്കടമുണ്ടായിരുന്നു… നിങ്ങളെ രണ്ട് പേരെയും ഞാൻ ശെരിക്കും മിസ്സ്‌ ചെയ്തു… ധ്വനി ആ പറഞ്ഞത് കേട്ട് ഋഷി അവളെയൊന്ന് നോക്കി… ഋഷിയുടെ നോട്ടം ധ്വനി അറിഞ്ഞങ്കിലും കണ്ടില്ലാത്തെ രീതിയിൽ നിന്നു…

ഇവരെ രണ്ട് പേരെയേ മിസ്സ്‌ ചെയ്തുള്ളുല്ലേ… ചുമ്മാതെയാണെങ്കിലും എന്തിനാ ഭാര്യേ നീ കള്ളം പറയുന്നത്… എനിക്കറിയാം മറ്റാരേക്കാളും ഈ രണ്ട് ദിവസം നീ എന്നെ ഓർക്കാത്ത ഒരു നിമിഷം പോലുമുണ്ടാകില്ലന്ന്… അതെനിക്കുറപ്പാ…

[avata

നിന്റെ ഋഷിയെ ഇത്രമാത്രം എന്റെ ഭാര്യ പ്രണയിക്കുന്നുണ്ടന്നെനിക്കറിയാം… ഋഷി മനസ്സിൽ മൊഴിഞ്ഞു…

പെട്ടന്നാണ് ഋഷിയുടെ ചെവിയിൽ സരസ്വതി പിടിച്ചുഴിഞ്ഞത്…

എന്റെ മോൻ ഇങ്ങട് വരാൻ വേണ്ടി അമ്മ കാത്തു നിക്കുവായിരുന്നു… ആരോടും ഒന്നും പറയാതെ ഭാര്യയുടെ വീട്ടിലേക്ക് പോയി എന്നാ ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടായിരുന്നോ… മനുഷ്യനെ തീ തീറ്റിക്കാൻ…

അതമ്മ… ഞാൻ… ഋഷി കിടന്ന് ബബബ അടിക്കാൻ തുടങ്ങി…

മമ് ഇനി എന്റെ മോൻ കൂടുതല് പറയാൻ നോക്കണ്ട… ഒരു സംശയം തോന്നി മോളെ വിളിച്ചപ്പോൾ മോള് പറഞ്ഞു അവിടെയുണ്ടന്ന്… അതും പറഞ്ഞ് സരസ്വതി ഋഷിയെ നോക്കി കള്ള ദേഷ്യത്തോടെ നോക്കി… ഋഷി ഒരു ഇളി പാസാക്കി വേഗം അകത്തേക്ക് വലിഞ്ഞു… അവന്റെ പോക്ക് കണ്ട് സരസ്വതിയും ധ്വനിയും ചിരിച്ചു…

പാവം… രണ്ട് ദിവസം മോളില്ലാതെ എന്റെ ചെക്കൻ എങ്ങനെയാ തള്ളി നീക്കിയതെന്ന് അമ്മക്കറിയാം… നേരെ ചൊവ്വേ ഫുഡ്‌ പോലും കഴിക്കാറില്ലായിരുന്നു… ഞാൻ നിർബന്ധിച്ചാൽ കഴിച്ചന്ന് വരുത്തും…എന്തിന് പറയണം ആ മുഖത്തൊരു ചിരി പോലും കണ്ടട്ടില്ല… ഇപ്പോ കണ്ടില്ലേ ആ മുഖത്തെ തിളക്കം… ഋഷി പോയിടം നോക്കി സരസ്വതി പറഞ്ഞതും ധ്വനിയുടെ മുഖത്തെ ചിരി മേല്ലേ മാഞ്ഞു… നെഞ്ചു പിടഞ്ഞു… കണ്ണ് ചെറുതായി നിറഞ്ഞു വന്നു…

മോള് വാ… അതും പറഞ്ഞ് സരസ്വതി ധ്വനിയെയും കൊണ്ട് അകത്തേക്ക് കയറി…

മോള് പോയി ഡ്രസ്സ്‌ മാറ്റി വാ അമ്മ കഴിക്കാനെടുത്തു വെക്കാം ഋഷി മോനെയും കൂട്ടി വാ…

ഞങ്ങള് കഴിച്ചിട്ടാമ്മേ വന്നത്…

അത് ശരിയാണ്.. പക്ഷേ അമ്മയുടെ മോള് അമ്മയുടെ കൈകൊണ്ടുണ്ടാക്കിയത് കഴിച്ചിട്ട് രണ്ട് ദിവസമായില്ലേ… അതുകൊണ്ട് വേഗം പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വന്നേ…

ശരിയെന്റെ സരസ്വതിക്കുട്ടി.. അതും പറഞ്ഞ് ആ കവിളിൽ ഒന്ന് മുത്തി ധ്വനി റൂമിലേക്ക് പോയി…

__________________________________

ധ്വനി റൂമിലേക്ക് വന്നപ്പോൾ ഋഷി ഫോണിൽ സംസാരിക്കുവായിരുന്നു… അവൾ ഋഷിയെ മൈൻഡ് ചെയ്യാതെ ഷെൽഫിനടുത്തേക്ക് ചെന്ന് ഷെൽഫിൽ നിന്നും ഒരു ചുരിദാറുമെടുത്ത് ഡ്രസിങ് റൂമിലേക്ക് പോയി…
ഫോണിൽ സംസാരിക്കുവായിരുന്നെങ്കിലും ഋഷിയുടെ കണ്ണുകൾ ധ്വനിയിൽ ആയിരുന്നു… അവൾ തന്നെയൊന്ന് നോക്കാഞ്ഞത് ഋഷിയെ വല്ലാതെ വേദനിപ്പിച്ചു… ഋഷി ഫോൺ കട്ടാക്കി ദേഷ്യവും സങ്കടവും കടിച്ചമർത്തി ഷെൽഫിനടുത്തേക്ക് ചെന്ന് ഡ്രെസ്സെടുത്ത് ഷെൽഫിന്റെ ഡോർ ശക്തിയിൽ അടച്ചപ്പോൾ ഋഷിയുടെ വിരൽ ഡോറിനിടയിൽ പെട്ട് ഞെരിഞ്ഞു… വേദനകൊണ്ട് ഋഷി നിലവിളിച്ചു പോയി…

ആാാാ…. അമ്മേ…

ധ്വനി ചേഞ്ച്‌ ചെയ്തിറങ്ങിയതും ഋഷിയുടെ അലർച്ചയും ഒരുമിച്ചായിരുന്നു…ഋഷി വേദനകൊണ്ട് കൈ കുടയുന്നത് കണ്ട് ധ്വനി വേഗം ഋഷിക്കരികിലേക്ക് ഓടിയടുത്തു…

എന്താ… എന്താ ഋഷി പറ്റിയെ? കൈക്കെന്തു പറ്റി? അവൾ ആവലാതിയോടെ അവന്റെ കൈയ്യിൽ പിടിച്ച് നോക്കിയതും വിരലുകകൾ നന്നായി ചോരച്ചു കിടക്കുന്നു…

അയ്യോ കൈ നന്നായി ചുമന്നിട്ടുണ്ടല്ലോ… സൂക്ഷിക്കണ്ടേ… നോക്കിയും കണ്ടും ഒന്നും ചെയ്യില്ല… കണ്ടില്ലേ വിരല് നന്നായി ചുമന്നു കിടക്കുന്നത് ധ്വനി ഓരോന്നും പറഞ്ഞ് ഋഷിയെ
ശകാരിച്ച് അവന്റെ വിരലുകളിൽ മേല്ലേ ഊതികൊടുക്കാൻ തുടങ്ങി… കടുത്ത വേദന പോലും ആ നിമിഷം കൊണ്ട് ഇല്ലാതായത് പോലെ ഋഷിക്ക് തോന്നി…
ഋഷി ധ്വനിയെ തന്നെ ഇമ വെട്ടാതെ നോക്കി നിക്കുവായിരുന്നു… ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… അവളോടുള്ള പ്രണയം പതിൻ മടങ്ങ് വർധിച്ചു. ഋഷി ധ്വനിയുടെ കവിളിൽ ചുണ്ടുകളമർത്തി… ആ കുഞ്ഞു കരിമഷി കണ്ണുകളിൽ നോക്കി.

എനിക്കൊന്ന് വേദനിച്ചാൽ ഈ മനസ് പിടഞ്ഞല്ലേ ഭാര്യേ… ഋഷി ആർദ്രമായി ചോദിച്ചു…

ധ്വനി ഒന്നും മിണ്ടിയില്ല… അവൾ അവന്റെ കൈയ്യിലെ പിടി വിട്ട് തിരിഞ്ഞു നടക്കാനൊരുങ്ങിയതും ഋഷി ധ്വനിയുടെ കൈകളിൽ പിടിച്ച് അവന് നേരെ നിർത്തി…

എന്നോടുള്ള ദേഷ്യം ഇനിയും മാറിയില്ലേ ഭാര്യേ… എനിക്കറിയാം എന്റെ ഭാര്യക്ക് എന്നെ വെറുക്കനോ അധിക നാൾ മിണ്ടാതിരിക്കാനോ പറ്റില്ലാന്ന്… ഈ കാണിക്കുന്ന അകൽച്ചയും കബടമാണന്ന് എനിക്കറിയാം… എന്നോടൊന്നു സംസാരിക്ക് ഭാര്യേ… എല്ലാവരോടും നീ ചിരിച്ച് സംസാരിക്കുന്നു… എന്നെയൊന്ന് മൈൻഡ് പോലും ചെയ്യുന്നില്ല… എനിക്ക് സഹിക്കുന്നില്ല ഭാര്യേ…
ഋഷി പറഞ്ഞത് കേട്ട് തികട്ടി വന്ന കരച്ചിൽ പിടിച്ചു നിർത്തി… അവനെ മാറോടണയ്ക്കാൻ മനസ് തുടിച്ചു… പക്ഷേ അന്നത്തെ കാഴ്ച അവളെ തടഞ്ഞു നിർത്തി…

ഭാര്യേ… പ്ലീസ്‌… എന്നെ നീ അകറ്റി നിർത്തല്ലേ…
കെഞ്ചുന്നത് പോലെ അവൾക്ക് തോന്നി…

ഇല്ല ഇനിയും പറ്റില്ല… എന്റെ ഋഷിയെ വേദനിപ്പിക്കാൻ… ധ്വനി ഋഷിയുടെ മുഖം കൈക്കുമ്പിളിലൊതുക്കി തുരു തുരെ ചുമ്പിച്ചു…

എന്റെ മുന്നിൽ ഇങ്ങനെ കേഴല്ലേ ഋഷി… എനിക്ക് സഹിക്കില്ല… ദേഷ്യം ഉണ്ടായിരുന്നു… ആ ഒരു കാഴ്ച എന്നെ തകർത്തു കളഞ്ഞു… പിന്നെ ആ പെണ്ണിനെ കുറിച്ച് പറഞ്ഞപ്പോൾ എന്നെ തല്ലിയപ്പോൾ എനിക്ക് അവളെക്കാൾ പ്രാധാന്യം ഇല്ലായെന്നൊരു തോന്നൽ ഉണ്ടായി… സഹിക്കാൻ പറ്റിയില്ല… തകർന്നു പോയി… ദേഷ്യവും സങ്കടവും കാരണം മനസിന്റെ നിയന്ത്രണം തന്നെ കൈ വിട്ടു പോയിരുന്നു… ഈ നെഞ്ചിൽ ഞാനല്ലാതെ മറ്റൊരുത്തി ചേർന്നു നിക്കുന്നത് കണ്ടപ്പോൾ സഹിക്കാനായില്ല… എന്റെ മാത്രമാണ് ഋഷി.. ഈ നെഞ്ചിൽ പറ്റി ചേർന്നു നിക്കാനുള്ള അവകാശം എനിക്ക് മാത്രമാണ്…അപ്പോഴത്തെ ദേഷ്യത്തിന്റെ പുറത്ത് ഞാൻ സംസാരിക്കാൻ കൂട്ടാക്കിയില്ല. അവരുടെ കൂടെ പോണമെന്നു പറഞ്ഞതും ശേരിയാണ്… അതിന് സമ്മതം പറഞ്ഞ് ഒറ്റപ്പൊക്കല്ലായിരുന്നോ… പിന്നെ എന്നെയൊന്ന് കാണാനോ ഒന്ന് ഫോൺ വിളിക്കനോ തോന്നിയോ… ഋഷിയെ പോലെ തന്നെ ഞാനും ഓരോ നിമിഷവും ഈ മുഖമൊന്നു കാണാൻ ഒന്ന് സംസാരിക്കാൻ ഈ നെഞ്ചിൽ ചായാൻ കൊതിച്ചു… രണ്ട് ദിവസം ഞാൻ എങ്ങനെയാ തള്ളി നീക്കിയതെന്നെനിക്ക് അറിയില്ലായിരുന്നു… ശ്വാസം മുട്ടും പോലെയായിരുന്നു… ചത്തു പോകുമെന്നായിപ്പോയി. ഈ കള്ള തെമ്മാടിയില്ലാതെ എനിക്ക് പറ്റില്ല… അത്രയ്ക്ക് പ്രാണനാ എനിക്ക്… ജീവനാ…
ധ്വനി പറഞ്ഞു തീർന്നതും ഋഷി അവളെ ആ നെഞ്ചോട് ചേർത്തു… സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു… ഋഷി ധ്വനിയുടെ സീമന്ത രേഖയിൽ അമർത്തി മുത്തി ഒന്നൂടെ ചേർത്തു പിടിച്ചു… ധ്വനി ആ നെഞ്ചിൽ പുഞ്ചിരിയോടെ ചേർന്നു നിന്നു….

തുടരും