രചന – കൃഷ്ണ
ചന്ദ്രശേഘരനും ഋഷിക്കും അടുത്തേക്ക് അവർ ഓടി വന്നു… ഇരുവരുടെയും കണ്ണുകൾ കലങ്ങിയിരിക്കുന്നു…
മോനേ ഋഷി എന്താ എന്താ എന്റെ കുട്ടിക്ക് പറ്റിയത്? രാജീവാണ്…
അത് പിന്നെ അച്ഛാ…
മോനേ എനിക്ക് എനിക്കിപ്പോ എന്റെ മോളെ കാണണം… സതി കരഞ്ഞു കൊണ്ട് പറഞ്ഞു…
അത് അമ്മേ ഡോക്ടർ വരട്ടെ… പിന്നെ ധ്വനിക്ക് പേടിക്കാൻ മാത്രമൊന്നുമില്ല… നെറ്റിക്ക് ചെറിയൊരു മുറിവ്… ഡോക്ടർ പേടിക്കാനൊന്നുമില്ലന്ന് പറഞ്ഞു…
എന്നാലും എനിക്ക് എന്റെ മോളെ കണ്ടില്ലങ്കിൽ ഒരു സമാധാനവും കിട്ടില്ല…
സതി മോൾക്ക് പേടിക്കാനൊന്നുമില്ലന്ന് പറഞ്ഞില്ലേ… നീ ഇങ്ങനെ കരയല്ലേ… ഋഷി മോൻ പറഞ്ഞത് പോലെ ഡോക്ടർ വരട്ടെ…
എന്നാലും രാജീവേട്ടാ…
നീ സമാധാനിക്ക്… ഇപ്പോ നീ സരസ്വതിക്കരികിലിരിക്ക് ചെല്ല്… രാജീവ് ഒരു വിധം സതിയെ സമാധാനിപ്പിച്ച് കുറച്ച് മാറി ഇരിപ്പിടത്തിൽ ഇരിക്കുന്ന സരസ്വതിക്കരികിലെക്ക് വിട്ടു.
മോനേ സത്യത്തിൽ എന്താ സംഭവിച്ചത്? രാജീവാണ്.
അത് അച്ഛാ… ഞാൻ… ബാക്കി പറയാൻ വന്നതും ഡോക്ടർ അവിടേക്ക് വന്നു. ഡോക്ടറിനെ കണ്ടതും അവർ ഡോക്ടർക്കരികിലേക്ക് ചെന്നു…
ഡോക്ടർ എന്റെ കുട്ടിക്കിപ്പോൾ?
നിങ്ങൾ?
ഞാൻ ധ്വനികയുടെ അച്ഛനാണ്…
പേഷ്യന്റിന് പേടിക്കാൻ മാത്രമൊന്നുമില്ല… നെറ്റിക്ക് ചെറിയൊരു മുറിവ്… അത് ഞാൻ പേഷ്യന്റിന്റെ ഹസ്ബൻഡിനോട് പറഞ്ഞതുമാണ്… നിങ്ങൾ ഇങ്ങനെ ടെൻഷനടിക്കേണ്ടതില്ല… പിന്നെ പേഷ്യന്റിന് മറ്റ് ഇഞ്ചുറീസ് ഒന്നുമില്ലാത്തത് കൊണ്ട് ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാം…
ഡോക്ടർ അത് പറഞ്ഞ് ഒന്ന് പുഞ്ചിരിച്ചു…
എല്ലാവരുടെയും ഹൃദയത്തിലെ ആദി മാറി നേരിയ സമാധാനം വന്നു…
ഡോക്ടർ ഞങ്ങൾക്ക് മോളെയൊന്ന് കാണാൻ പറ്റുവോ? സതി, സരസ്വതി
അതിനെന്താ കാണാല്ലോ… ആമ് പിന്നെ എല്ലാവരും കൂടി കയറേണ്ട… രണ്ട് പേര് ആദ്യം പോയി കാണ്… ഡോക്ടർ പറഞ്ഞതും സരസ്വതിയേയും സതിയേയും അകത്തേക്ക് പറഞ്ഞു വിട്ടു… അപ്പോഴും ഋഷിയുടെ മനസ് കൊതിക്കുന്നുണ്ടായിരുന്നു ധ്വനിയെ ഒന്ന് കൂടി കാണണമെന്ന്… പക്ഷേ ഈ സിറ്റുവേഷനിൽ ധ്വനി ഒന്ന് മുഖത്തേക്ക് നോക്കാൻ പോലും ശ്രെമിക്കില്ലന്ന് എനിക്കറിയാം… ഋഷി മനസ്സിൽ ചിന്തിച്ച് കുറച്ചു മുൻപ് ധ്വനി ഋഷിയുടെ മനസിലേക്ക് തെളിഞ്ഞു വന്നതും കണ്ണുകൾ നിറഞ്ഞു… അവൻ അത് ആരും കാണാതെ തുടച്ചു…
മോളെ…. സരസ്വതിയും സതിയും അകത്ത് കയറിയതും ബെഡിൽ കിടക്കുവായിരുന്നു ധ്വനി… അവർ ഇരുവരും അവൽക്കരികിൽ വന്നിരുന്നു അവളെ വിളിച്ചു… ധ്വനി കണ്ണുകൾ തുറന്നു നോക്കുമ്പോൾ സതിയും സരസ്വതിയും കണ്ണുകൾ നിറച്ച് അവളെ മുടിയിലും കവിളിലുമൊക്കെ തലോടി…
എന്താ മോളെ സൂക്ഷിച്ചൊക്കെ നടക്കണ്ടായിരുന്നോ… മോളെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് അമ്മ ഋഷിയെ വിളിച്ചപ്പോളാ കാര്യമറിഞ്ഞത്.. ആ നിമിഷം ഞാൻ അനുഭവിച്ച ടെൻഷൻ പറഞ്ഞാൽ മനസിലാകില്ല… സരസ്വതി
എന്റെ അവസ്ഥയും അത് തന്നെയായിരുന്നു മോളെ ചന്ദ്രേട്ടൻ രാജീവേട്ടനോട് ഫോൺ വിളിച്ചു പറഞ്ഞത് കേട്ട് ഞാൻ പാതി ചത്തുന്നു പറഞ്ഞാൽ മതിയല്ലോ… ആക്സിഡന്റ് എന്ന് കേട്ടതും പിന്നൊന്നും നോക്കിയില്ല അപ്പോൾ തന്നെ ഇങ്ങോട്ടേക്ക് പൊന്നു… ഇവിടെ വന്ന് ഡോക്ടർ പേടിക്കാനൊന്നുമില്ലന്ന് പറഞ്ഞപ്പോഴാണ് ഞങ്ങൾക്ക് സമാധാനമായത് തന്നെ…
ധ്വനി എല്ലാം കേൾക്കുന്നുണ്ടങ്കിലും മനസ് ഋഷിയിൽ ആയിരുന്നു… അവന് മുഖം കൊടുക്കാതെ തിരിച്ചതോർത്തപ്പോൾ മനസ് ചുട്ടു പൊള്ളിക്കും പോലെ തോന്നി… അപ്പോഴും ഋഷിയും ദിയയും കൂടി കെട്ടിപ്പിടിച്ചു നിന്നതോർമ്മ വന്നപ്പോൾ വീണ്ടും സങ്കടവും ദേഷ്യവും വന്നു…
എന്താ മോളെ നിനക്കെന്തെങ്കിലും വല്ലായ്ക തോന്നുന്നുണ്ടോ… ധ്വനിയുടെ മുഖം കണ്ട് സതി അവളോട് ചോദിച്ചു…
ഏയ്… എനിക്ക് ഇപ്പോ കുഴപ്പമൊന്നുമില്ല…. പിന്നെ തലക്ക് നല്ല വേദനയുണ്ട്…
അത് നെറ്റിയിടിച്ചല്ലേ വീണത് അതിന്റെയാകും…ഏതായാലും ഒന്നും പറ്റാതെ ഭഗവതി കാത്തു… സരസ്വതിയാണ്
ശെരിയ… ആമ് പിന്നെ ഡോക്ടർ ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞു… സതി പറഞ്ഞത് കേട്ട് ധ്വനി അവരെ നോക്കി…
അമ്മേ ഞാനൊരു കാര്യം പറയട്ടെ…
എന്താ മോളെ?
ധ്വനി സരസ്വതിയെ ഒന്ന് നോക്കി സതിക്ക് നേരെ തിരിഞ്ഞു…
അത് അമ്മേ ഞാൻ കുറച്ച് ദിവസം വീട്ടിൽ വന്ന് നിന്നോട്ടെ?
ഞാനത് ഇവരോട് ചോദിക്കാനിരിക്കുവായിരുന്നു… പിന്നെ എങ്ങനെയാന്നോർത്ത ചോദിക്കാതിരുന്നേ… എന്റെ മനസിലുണ്ടായിരുന്നു മോളെ ഞങ്ങടെ കൂടെ കൊണ്ടുപോകാൻ… സരസ്വതി ഞങ്ങള് രണ്ട് ദിവസം മോളെ വീട്ടിൽ നിർത്തിക്കോട്ടെ.? പിന്നെ ഋഷി മോൻ എന്ത് പറയുമെന്നറിയില്ല…
ഞാൻ പറ്റില്ലാന്ന് പറയില്ല… സതിയുടെ ഇപ്പോഴത്തെ അവസ്ഥ മറ്റാരേക്കാളും എനിക്ക് മനസിലാകും… പിന്നെ ഋഷിയോട് ഞാൻ പറഞ്ഞോളാം…
മോള് രണ്ട് ദിവസം വീട്ടിൽ പോയി നിന്നോട്ടോ… പക്ഷേ രണ്ട് ദിവസത്തിൽ കൂടരുത്… കിട്ടല്ലോ…പരിഭവവും ഒപ്പം വാത്സല്യത്തോടെയും സരസ്വതി പറഞ്ഞപ്പോൾ ധ്വനിക്ക് ഒന്ന് പുഞ്ചിരിച്ചെന്നു വരുത്തി… അപ്പോഴും ഹൃദയം നുറുങ്ങുവായിരുന്നു…
സതിയും സരസ്വതിയും പുറത്ത് വന്നപ്പോൾ ഡോറിനരികിൽ തന്നെ രാജീവനും ചന്ദ്രശേഘരനും ഋഷിയും നിൽപ്പുണ്ടായിരുന്നു…
അകത്തേക്ക് പോയത് പോലെ അല്ലായിരുന്നു തിരികെ വന്നപ്പോൾ… ടെൻഷൻ മാറി മുഖം തെളിഞ്ഞിരുന്നു ഇരുവരുടെയും…
ഇപ്പോൾ രണ്ട് പേരുടെയും മുഖത്തെ ടെൻഷൻ മാറിയല്ലോ…? മോളെന്തു പറഞ്ഞു ചന്ദ്രശേഖരൻ ചോദിച്ചപ്പോൾ ഋഷി അവരിൽ തന്നെ ശ്രെദ്ധ ചെലുത്തി നിന്നു… തന്നെ കാണണമെന്ന് പറഞ്ഞു കാണില്ലന്നറിയാം എങ്കിലും അവൾ അവരോട് പറഞ്ഞത് കേൾക്കാൻ വേണ്ടി മാത്രം…
അത് മോൾക്ക് കുഴപ്പമൊന്നുമില്ല… പിന്നെ മോൾക്ക് രണ്ട് ദിവസം വീട്ടിൽ വന്ന് നീക്കണമെന്നരാഗ്രഹം പറഞ്ഞു… എനിക്കും മോളെ രണ്ട് ദിവസം വീട്ടിൽ നിർത്തിയാൽ കൊള്ളാമെന്നുണ്ട്…
ഋഷി അത്രയും കേട്ടത് ആകെ തകർന്നു… തന്നെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റാതെ പെണ്ണാ… ആ എന്റെ ധ്വനി ഇന്ന്… എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. ഹൃദയം നുറുങ്ങും പോലെ… അപ്പോ എന്റെ ധ്വനി എന്നെ വെറുത്തോ… ഓരോന്നും മനസ്സിൽ ചിന്തിച്ചപ്പോൾ വീണ്ടും കണ്ണുകൾ നിറഞ്ഞു…
സതി ധ്വനിയുടെ അഭിപ്രായം പറഞ്ഞതും എല്ലാവരും നോക്കിയത് ഋഷിയെ ആയിരുന്നു… ഋഷി ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു…
എ.. എന്താ എല്ലാവരും എന്നെ നോക്കുന്നത്… എനിക്ക് പ്രോബ്ലെമൊന്നുമില്ല…ധ്വനിയുടെ ആഗ്രഹമല്ലേ… നിന്നോട്ടെ… ഹൃദയം പൊട്ടുന്ന വേദനയിലും കണ്ണ് നിറയാൻ അനുവദിക്കാതെ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ച് ഋഷി വേറൊന്നും കേൾക്കാൻ നിക്കാതെ പുറത്തേക്കോറ്റ പോക്കായിരുന്നു…
പാവം അവന് നല്ല സങ്കടം ഉണ്ട് … ഈ ഒരു സമയത്ത് അവനും ആഗ്രഹം കാണില്ലേ മോൾടെ കൂടെ നിക്കണമെന്ന്… പിന്നെ നിങ്ങളോട് എങ്ങനെ വേണ്ട എന്ന് പറയുമെന്ന് വെച്ചായിരിക്കാം മനസില്ല മനസോടെ അവൻ സമ്മതിച്ച് മറിച്ചൊന്നും കേൾക്കാൻ നിക്കാതെ പോയത്… ചന്ദ്രശേഖരനാണ്.
എങ്കിൽ ഞങ്ങൾ… ബാക്കി പറഞ്ഞു മുഴുപ്പിക്കാൻ സമ്മതിക്കാതെ ചന്ദ്രശേഖരൻ,
അത് സാരമില്ല… മോള് പറഞ്ഞതല്ലേ നിങ്ങടെ കൂടെ നിക്കണമെന്ന് അത് അങ്ങനെ തന്നെ മതി… മോളെ വിഷമിപ്പിക്കണ്ട…
ഋഷി നേരെ കാറിൽ കയറി വീട്ടിലേക്ക് പറപ്പിച്ചു… സങ്കടം നുരഞ്ഞു പൊന്തി… ധ്വനിയുടെ മുഖം മസിലേക്ക് തെളിഞ്ഞു വന്നു…
തെറ്റാണ്… ഞാൻ ചെയ്തത് തെറ്റാണ്… എല്ലാം ഞാൻ ധ്വനിയോട് പറയണമായിരുന്നു… എന്റെ തെറ്റു കൊണ്ടാണ് ഇപ്പോൾ ഇവിടം വരെ കാര്യമെത്തിയത്… ഋഷി ഓരോന്നും ചിന്തിച്ച് കാറിന്റെ സ്പീഡ് കൂട്ടി…
ഗേറ്റ് കടന്ന് ഋഷിയുടെ കാർ വീടിനു മുന്നിൽ വന്നു നിന്നു… സീറ്റ് ബെൽറ്റ് അഴിക്കാൻ നേരമാണ് സീറ്റിൽ ഇരിക്കുന്ന വർണ്ണ പേപ്പറിൽ പൊതിഞ്ഞ പൊതി ശ്രെദ്ധയിൽ പെട്ടത്… ഋഷി അത് കൈയ്യിലെടുത്ത് ഡോർ തുറന്ന് പുറത്തേക്കിറങ്ങി നേരെ അകത്തേക്ക് കയറി റൂമിലേക്ക് പോയി…
________________________________________
ഡിസ്ചാർജ് വാങ്ങി ഹോസ്പിറ്റലിൽ നിന്നും പുറത്തിറങ്ങിയപ്പോളും ധ്വനിയുടെ കണ്ണുകൾ മുഴുവൻ ഋഷിയെ തേടിയെങ്കിലും കണ്ടില്ലായിരുന്നു… എന്തോ മനസ് പിടഞ്ഞു…
ഞാൻ എടുത്ത തീരുമാനം എന്റെ ഋഷിയെ വേദനിപ്പിച്ചു കാണും… പക്ഷേ എന്റെ വേദന അത് പറഞ്ഞറിയിക്കാൻ പറ്റുന്നതിലുമപ്പുറമാണ്… ആ കാഴച്ച ഞാനെന്നല്ല പ്രാണനേക്കാൾ സ്നേഹിക്കുന്ന ഒരു പെണ്ണിനും സഹിക്കാൻ കഴിയില്ല…
ദിയക്ക് വേണ്ടി ധ്വനിയെ തല്ലിയത് മനസ്സിൽ തെളിഞ്ഞതും ധ്വനിക്ക് എടുത്ത തീരുമാനം തെറ്റായില്ലെന്ന് തോന്നി… മനസിനെ നിയന്ദ്രിച്ചു നിർത്തി ധ്വനി ചന്ദ്രശേഖരനോടും സരസ്വതിയോടും പറഞ്ഞ് അവൾ രാജീവന്റെയും സതിയുടെയും കൂടെ വീട്ടിലേക്ക് തിരിച്ചു…
മനസ് അസ്വസ്ഥമായിരുന്നു… മനസ് മുഴുവൻ ഋഷി മാത്രമായിരുന്നു…. ഹൃദയം പൊട്ടിപോകും പോലെ… എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് മനസ് മൊഴിഞ്ഞു കൊണ്ടിരുന്നു… വേണ്ടായിരുന്നു ഞാൻ… ചെയ്തത് തെറ്റായി പോയോ എന്റെ കൃഷ്ണാ… എങ്കിലും ഋഷി ചെയ്തതോ… ഇല്ല ഒരിക്കലും തെറ്റല്ല… ഞാൻ വീട്ടിലേക്ക് പോകുന്നെന്ന് അറിഞ്ഞപ്പോൾ ഒന്ന് എതിർക്ക പോലും ചെയ്യാതെ പോയില്ലേ… അതിൽ നിന്ന് തന്നെ ഞാൻ എന്താ മനസിലാക്കേണ്ടത്… ധ്വനി ഓരോന്നും ചിന്തിച്ചിരുന്നപ്പോൾ സതി അവൾടെ മുടിയിഴയിൽ മേല്ലേ തഴുകിയതും അവൾ അവരെ നേരെ നോക്കി ആ മടിയിലേക്ക് ചാഞ്ഞു. സങ്കടം കൊണ്ട് ധ്വനിയുടെ കണ്ണുകൾ നിറഞ്ഞു…
___________________________________
ഋഷി ബെഡിൽ വന്നിരുന്ന് ആ വർണ്ണ കടലാസ് പൊതിയഴിച്ചു…
ഋഷിയുടെ അൺഎക്സ്പ്പറ്റഡ് ആയി എടുത്ത ഫോട്ടോസ് ആയിരുന്നു അത് ഫ്രെയിം ചെയ്ത്… ചില്ല് പൊട്ടിയിട്ടുണ്ട്… ഋഷി ആ ഫ്രെയിമിൽ മേല്ലേ തഴുകി…
ഈ ഫോട്ടോസേല്ലാം ഋഷി ധ്വനിയെ വെറുത്തു നടന്നപ്പോൾ എടുത്തിരുന്നതായിരുന്നു… ഋഷി അത് നെഞ്ചോട് ചേർത്ത് പിടിച്ച് ബെഡിലേക്ക് ചാഞ്ഞു… കൺകോണിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി…..
ധ്വനി നീ എന്നെ ഇങ്ങനെ ഒറ്റപ്പെടുത്തല്ലേ… ഞാൻ ചത്തു പോകും പെണ്ണേ… എനിക്ക് സഹിക്കാനാകുന്നില്ല…
തുടരും…

by