രചന – കൃഷ്ണ
മനപ്പൂർവ്വം അല്ലേ എന്നോടിന്നാലേ ഫയൽസ് ഓഫീസിൽ കൊണ്ടുവന്നമെന്നു പറഞ്ഞത്.ഞാൻ ഇന്നലെ എത്രനേരം നോക്കി നിന്നന്നറിയോ… പിന്ന എനിക്ക് മനസ്സിലായി അത് സാറിന്റെ പണിയായിരുന്നുന്നു. ചുരുക്കി പറഞ്ഞാൽ പ്രതികാരം തീർക്കൽ. ശരിയ ഞാൻ അന്ന് റോട്ടിൽ വെച്ച് സാറിന് നേരെ ചാടിയതിനും പിന്നെ രമ്യയോട് സാറിനെ കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞതിനും sorry പറയുവാണ്… അന്ന് റോട്ടിൽ വെച്ച് ഞാൻ കുറെ ഷൗട്ട് ചെയ്തു അതും സാറിനു പറയാൻ ഒരവസരം തരാതെ. എന്റ ഭാഗത്തും തെറ്റുണ്ട്.sorry സർ,,. അത്രയും പറഞ്ഞ് നിർത്തി ഞാൻ മേല്ലേ അങ്ങേരെ ഇടം കണ്ണിട്ട് നോക്കിയതും എന്ന തന്നെ നോക്കി നിക്കുവാണ്..
മമ്.. ഏറ്റു ഏറ്റു… ഐഡിയ ഏറ്റു. ഞാൻ മനസ്സിൽ പറഞ്ഞ് ഒന്നൂറി ചിരിച്ചു.
അല്ല നിങ്ങൾ വിചാരിക്കുന്നുണ്ടാകും എനിക്ക് പെട്ടനിങ്ങാനൊരു മാറ്റം എന്നല്ലേ… ഇതെന്റൊരു നമ്പർ അല്ലേ… ഞാൻ ഇപ്പോ ഇവിടെ മൗനം പാലിച്ചില്ലേ അങ്ങേര് എന്നെ ചവുട്ടി കീറി ഭിത്തിയിൽ തൂക്കും… അത് കൊണ്ട് മാത്രം…
•••••••••••••••••••••••••••••••
ഇന്നലെ അമ്മയുടെ ഒരേ നിർബന്ധം കാരണമാണ് അമ്മയുടെ കൂടെ മാളിൽ പോയത്. എനിക്ക് പോകാൻ ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു. പിന്നെ അമ്മയുടെ ജേഷ്ട്ട സഹോദരൻ ജയശങ്കരൻ മാമന്റെ മോള് പ്രിയയുടെ എൻഗേജ്മെന്റ് ആണ് നെക്സ്റ്റ് വീക്ക്.ഒറ്റ മോളാണ് പ്രിയ.മാമിയാണേ ഒരു പാവം.ജയൻ മാമൻ എന്ത് കാര്യത്തിന് അച്ഛന്റെ കൂടെ ഉണ്ടായിരുന്ന ആളാണ്.ഓഫീസ് കാര്യങ്ങളും ജയൻ മാമൻ അച്ഛന് നല്ലൊരു സഹായി കൂടി ആണ്.എന്നെയും അഭിയേയും വലിയ കാര്യമാണ് മാമനും മാമിക്കും.പിന്ന അച്ഛൻ ഇവിടെ ഇല്ലാത്ത കൊണ്ട് എല്ലാ കാര്യങ്ങൾക്കും കൂടെ ഉണ്ടായിരിക്കണം എന്ന് എന്നെ വിളിച്ച് പറഞ്ഞിരുന്നു.
അപ്പോ അതിന് വേണ്ടി ചില പർച്ചെസിങ്ങിന് വേണ്ടി പോകാനാണ് അമ്മ വിളിച്ചത്. പിന്നെ അതികം മടിച്ചു നിക്കാതെ ഞങ്ങൾ രണ്ടാളും ഇറങ്ങി. അഭിക്ക് ഡ്യൂട്ടി ഉണ്ടായിരുന്നതിനാൽ അവൻ രാവിലെ തന്നെ സ്റ്റേഷനിലേക്ക് പോയിരുന്നു.അങ്ങനെ മാളിൽ എത്തിയതും അമ്മയുടെ ഷോപ്പിലേക്ക് കയറിക്കോളാൻ പറഞ്ഞ് ഞാൻ കാർ പാർക്ക് ചെയ്യാൻ പോയി. കാർ പാർക്ക് ചെയ്ത് ഞാൻ മാളിലേക്ക് കയറി.അമ്മ ഓരോ ഡ്രസ്സും നോക്കിട്ട് എന്നോട് അഭിപ്രായം ചോദിക്കുന്നുണ്ട്. പെട്ടന്ന് എനിക്കൊരു call വന്നു നോക്കിയപ്പോൾ അച്ഛനായിരുന്നു. ഞാൻ അമ്മയോട് ഇപ്പോ വരാമെന്നും പറഞ്ഞ് അവിടന്നെണീറ്റ് അൽപ്പം മാറി വിൻഡോയ്ക്ക് അരികയിൽ വന്ന് നിന്ന് കാൾ അറ്റന്റ് ചെയ്തു.
ഓഫീസ് കാര്യവും എൻഗേജ്മെന്റ് കാര്യം അങ്ങനെ ഓരോന്നും സംസാരിച്ച് നിന്നപ്പോളാണ് പെട്ടന്ന് ഞാനാ കാഴ്ചകണ്ടത്. വേറൊന്നുമല്ല ദോ എന്റെ മുന്നിൽ നിക്കുന്ന ദി സാധനം ഒരുത്തന്റെ തലക്കിട്ട് ഹെൽമെറ്റ് കൊണ്ട് പൊട്ടിക്കുന്നത്.ഇവക്ക് ഇത് തന്നെയാണോ ജോലി,, ആരുടെയെങ്കിലും മെക്കിട്ട് കേറിക്കോണ്ടിരിക്കാൻ…ഞാൻ അതും ചിന്തിച്ച് അച്ഛനോട് പിന്നെ വിളിക്കാം എന്നും പറഞ്ഞ് കാൾ കട്ട് ചെയ്ത് അമ്മയ്‌ക്കരികിൽ ചെന്ന് ഇപ്പോ വരാന്നും പറഞ്ഞ് നേരെ താഴേക്ക് വിട്ടു. താഴെ എത്തിയപ്പോളേക്കും സംഭവങ്ങൾക്കൊരു തീരുമാനമായി കഴിഞ്ഞിരുന്നു. അവിടെ നിന്നാവോരോക്കെ പറയുന്നുണ്ടായിരുന്നു അയ്യാൾക്കിട്ട് കൊടുത്തത് നന്നായി പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം തെറ്റ് കണ്ടാൽ പ്രീതികരിക്കണമെന്നൊക്കെ. ഞാനാണേ അവൾ അങ്ങേരെ തല്ലുന്നത് മാത്രമേ കണ്ടുള്ളു. എന്തിനാണെന്നന്നോ ഒന്നും അറിയില്ലായിരുന്നു.
എന്താ കാര്യമെന്നറിയാൻ ഞാൻ അവിടെ നിന്നിരുന്ന ഒരാളോട് ചോദിച്ചു.കാര്യം അറിഞ്ഞപ്പോൾ എനിക്ക് ഇവളോട് ഒരു റെസ്‌പെക്ട് തോന്നി. ഒരു നിമിഷം ഇന്ന് അവളോട് അങ്ങനെ ചെയ്തതോർത്തപ്പോൾ വേണ്ടായിരുന്നു മനസ്സ് മന്ത്രിച്ചു..
പിന്നെ നൈറ്റ് അഭിയും ആ സംഭവത്തെ കുറിച്ച് വിശതമായി പറഞ്ഞപ്പോൾ എനിക്ക് അവളോടുണ്ടായിരുന്ന ദേഷ്യത്തിന് ചെറിയൊരു ശമനം വന്ന പോലെ തോന്നി. ഇന്ന് കൊടുത്ത ഡോസിന്റെ ബാലൻസ് കൂടെ നാളെ കൊടുക്കാമെന്നൊക്കെ വിചിരിച്ചിരുന്ന ഞാൻ അത് വേണ്ടന്നു വെച്ചു. പിന്നെ ഇന്ന് രാവിലെ ഓഫീസിൽ എത്തിയ ഞാൻ നേരെ അവളെ എന്റെ ക്യാബിനിലേക്ക് വിളിച്ചു. ബാക്കി നിങ്ങൾ കണ്ടതല്ലേ…
അവൾടെ ആ പേടിയോടെയുള്ള നിൽപ്പും സംസാരവും എന്നിൽ ചിരി ഉണ്ടാക്കിയെങ്കിലും ഞാനത് പുറമേ കാണിച്ചില്ല. അവൾ വിക്കി വിക്കി ഓരോന്നും പറഞ്ഞ് നിർത്തിയപ്പോൾ എനിക്ക് എന്തോ ഒരു പാവം തോന്നി. പിന്നെ അത്രയ്ക്കൊന്നും പാവമല്ലാത്ത കൊണ്ട് ആ തോന്നൽ പെട്ടന്ന് തന്നെ മാഞ്ഞു.എന്റെ ചോത്യത്തിന് അവളുടെ ഭാഗത്ത് നിന്നും ഒരു ചാട്ടം ഉണ്ടാകുമെന്നായിരുന്നു ഞാൻ പ്രേതീക്ഷിച്ചത്. പക്ഷേ അവളുടെ പറച്ചില് എന്നെ ശരിക്കും അത്ഭുത പെടുത്തി. ഇനിപ്പോ ഇതിന്റെ പേരും പറഞ്ഞ് എന്റെ നേരെ ചാടി കീറിയാൽ അതിനും കൂടി പണി ഏറ്റു വാങ്ങേടി വരുമെന്ന് ചിന്തിച്ചു കാണുമായിരിക്കും.
താൻ sorry പറയണ്ടടോ… സത്യം പറഞ്ഞാൽ എന്റ ഭാഗത്തും തെറ്റുണ്ട്. തനിക്ക് ഒരു ദിവസം കൊണ്ട് തന്നെ എത്രമാത്രം പ്രഷറാണ് ഞാൻ തന്നത്. എനിക്കറിയാം ഈ ഓഫീസിലെ MD എന്നനിലയിൽ ഞാൻ എന്റെ ഓഫീസിലെ സ്റ്റാഫുകൾ കൊടുക്കേണ്ട റെസ്‌പെക്ട്…അത് ഞാൻ തന്നിൽ കാണിച്ചില്ല… തന്നോടുണ്ടായിരുന്ന എന്റെ ദേഷ്യം വർക്കിലൂടെ തന്നു. തനിക്ക് ഇപ്പോഴും എന്നോട് ദേഷ്യമാണെന്നറിയാം. ദേഷ്യത്തിന്റെ പുറത്തെന്തേലും പറഞ്ഞാൽ ഞാൻ എങ്ങനെ പ്രീതികരിക്കും എന്നോർത്തിട്ടാണ് താൻ സമ്യപനം പാലിച്ചതെന്നും എനിക്ക് ചിന്തിക്കാവുന്നതേയുള്ളു.
അങ്ങേരുടെ പറച്ചില് കേട്ട് ഒരു നിമിഷം ഞാൻ കണ്ണും മിഴിച്ചിനിന്നു പോയി. ഈശ്വരാ ഇങ്ങേർക്കിതെന്തു പറ്റി. ഇനി എങ്ങാനും തലക്കിട്ടടി കിട്ടിയ. പറയാൻ പറ്റില്ല.ആമ്… ചിലപ്പോ ഇന്നലെ എസ്‌കേലേറ്ററിൽ നിന്നും വീണ് തലയിടിച്ചു കാണും അതായിരിക്കും ഇങ്ങേരുടെ ഈ മാറ്റത്തിനു കാരണം. ശോ.. എന്റെ പ്രതികാരം ഇനി എന്തു ചെയ്യും. ചെയ്ത പോയ തെറ്റ് മനസിലാക്കി അവര് ക്ഷേമ പറഞ്ഞാൽ അവരോട് പൊറുക്കുന്നതാണ് ഏറ്റവും നല്ല മനുഷ്യൻ എന്ന് എന്റെ അച്ഛൻ എപ്പോഴും പറയാറുണ്ട്. ഇങ്ങേരുടെ sorry പറച്ചില് കേട്ടിട്ട് ആത്‍മർതമായി പറഞ്ഞതാണെന്ന് തോന്നുന്നു. അങ്ങനെ ഓരോന്നും ചിന്തിച്ചു നിന്നപ്പോളാണ് അങ്ങേരെന്നെ വിളിച്ചത് പെട്ടന്ന് ഞാൻ ചിന്തകളെയൊക്കെ മാറ്റി അങ്ങേരെ നോക്കി
താൻ എന്ത് ചിന്തിച്ചോണ്ട് നിക്കുവാ… മമ്.. ഓ… എന്റെ ഈ മാറ്റാതെ കുറിച്ചായിരിക്കും അല്ലേ?.
ഞാൻ അതെന്നും അല്ലന്നും തലയിട്ടാട്ടിയതും അങ്ങേരുടെ ചുണ്ടിൽ നേരിയ ഒരു പുഞ്ചിരി വിരിഞ്ഞത് ഞാൻ കണ്ടു.
ഞാൻ സത്യം പറഞ്ഞതാടോ.. ഞാൻ അങ്ങനെയൊക്കെ തന്നോട് പേരുമാറിയതിനു ആത്‍മർതമായിട്ടാണ് sorry പറഞ്ഞത്. ഇനി എന്റെ ഭാഗത്ത് നിന്നും അതുപോലുരു സിറ്റുവേഷൻ ഉണ്ടാകില്ല. പിന്ന താൻ സിറ്റുവേഷൻ ഉണ്ടാക്കാതിരിക്കാൻ ശ്രമിക്കണം കിട്ടല്ലോ.
ആ കൊള്ളാം ഇപ്പോ എല്ലാ കുറ്റവും എന്റ നെഞ്ചോതോട്ടായ.. ഹും… ആമ് എന്തായാലും ഇങ്ങേരുടെ ആ കാലൻ സ്വഭാവം കാണേണ്ടി വരില്ലല്ലോ സമാധാനം.
എന്നാ പിന്നെ താൻ പോയി തന്റെ വർക്ക് ചെയ്തോളു..
ok സർ. അതും പറഞ്ഞ് ഞാൻ ക്യാബിനിൽ നിന്നും പുറത്തേക്കിറങ്ങി. ഇങ്ങേർക്ക് ഇതുപോലെ സൗമ്യമായി പെരുമാറാനൊക്കെ അറിയില്ലേ. അപ്പോ രമ്യ പറഞ്ഞത് സത്യാണല്ലേ.. എന്നാലും ഞാൻ ചിന്തിക്കുന്നത് ഇങ്ങേര് പെട്ടന്നെനോട് sorry പറയാൻ കാരണമെന്താണെന്നായിരുന്നു. ഇനി അതികം ചിന്തിച്ച് തല പെരുപ്പിക്കണ്ട. എന്തായാലും ആ ഫയൽസ് കൊണ്ടിനി ഒരു പണി കിട്ടില്ലല്ലോ അത് മതി. ഞാൻ നെഞ്ചത്ത് കൈ വെച്ച് ആശ്വാസത്തോടെ എന്റെ സീറ്റിലേക്ക് പോയിരുന്ന് വർക്ക് തുടങ്ങി. അങ്ങനെ അന്നത്തെ എന്റെ ഓഫിസ് ഡേ യാതൊരു ബുദ്ധിമുട്ടുമില്ലാതെ കടന്നു പോയി.
വീട്ടിൽ എത്തിയ ഉടനെ തന്നെ റൂമിലേക്ക് ചെന്ന് ഫ്രഷ് ആയി താഴേക്ക് വന്നു. ആച്ചി ക്രിക്കറ്റ് കളിക്കാൻ പോയിട്ട് വന്നട്ടില്ല.അച്ഛൻ വരാൻ ടൈം ആകുന്നതേയുള്ളു. ഞാൻ നേരെ സോഫയിൽ ചെന്നിരുന്ന് ടിവി ഓണാക്കി ഓരോ ചാനലും മാറ്റി കൊണ്ടിരുന്നപ്പോഴേക്കും അമ്മ ചായയും കൊണ്ട് എന്റടുത്തേക്ക് വന്നു.
പിന്നെ ചായയും കുടിച്ച് ടിവി കണ്ടിരുന്നു.കുറച്ച് നേരം അതെയിരിപ്പീരുന്നു പിന്നെ ഞാൻ ടിവി ഓഫ് ചെയ്ത് നേരെ റൂമിലേക്ക് പോയി. ടേബിളിൽ വെച്ചിരുന്ന എന്റ ഫോണുമെടുത്ത് ഞാൻ കട്ടിലിന്റെ ഹെഡ് ബോർഡിലേക്ക് ചാരിയിരുന്ന് അതിൽ കുത്തിക്കോടിണ്ടിരുന്നു.
•••••••••••••••••••••••••••••••••
ഞാൻ ഓഫിസിൽ നിന്നും അൽപ്പം ലേറ്റ് ആയിട്ടാണ് ഇറങ്ങിയത്.വീട്ടിൽ എത്തിയപ്പോൾ തന്നെ റൂമിലേക്ക് പോയി ഫ്രഷ് ആയി താഴേക്ക് വന്ന് സോഫയിലേക്ക് ഇരുന്നപ്പോഴേക്കും അമ്മ എനിക്കുള്ള ജൂസുമായി എത്തിക്കഴിഞ്ഞു. അമ്മയുടെ കൈയ്യിൽ നിന്നും ജൂസ് ഗ്ലാസ് വാങ്ങി ഓരോ സിപ്പും കുടിച്ചോണ്ടിരുന്നപ്പോളാ എന്റെ ഫോൺ അടിച്ചത്. നോക്കിയപ്പോൾ unknown number.
ഞാൻ സംശയിച്ച് കാൾ അറ്റന്റ് ചെയ്തതും മറു സൈഡിൽ നിന്നും ചെവിക്കല്ല് അടിച്ച് പോകുന്ന മാതിരിയുള്ള തെറിയായിരുന്നു. ആ തെറി വിളി കേട്ടപാടെ ആളെ എനിക്ക് പിടി കിട്ടിയതും എന്റെ ചുണ്ടിൽ ചിരി പടരാൻ അതികം സമയം വേണ്ടിവന്നില്ല… ആരാണെന്നാകും അല്ലേ… എന്നാൽ നിങ്ങൾ തന്നെ കേട്ടോ..
ഡാ… പന്ന കഴുവേറി…. #&&#&#@&&@.നിനക്ക് ഞങ്ങളെയൊന്നും വേണ്ടെടാ.. ഓ എല്ലാം മറന്ന് കാണും അതിന്റെ കൂടെ ഞങ്ങളെയും അല്ലേ. പക്ഷേ ഞങ്ങൾക്ക് നിന്നെ അങ്ങനെ പെട്ടന്നൊന്നും മറക്കാൻ പറ്റില്ലല്ലോ. കാരണം ഞങ്ങൾ നിന്നെ ഞങ്ങങ്ങടെ ചുങ്കിൽ കൊണ്ടാ നടന്നിരുന്നത്. ആർക്കും മുഖം കൊടുക്കാതെ നീ നിന്റെ ജീവിതം ഒരു മുറിക്കുള്ളിൽ മാത്രമായി തള്ളി നിക്കുമ്പോളും നിന്റെ
പാരന്റ്സിനെ കൂട്ട് തന്നെ ഞങ്ങളും ഒത്തിരി വിഷമിച്ചിരുന്നു. നിന്നെ കുറെ വിളിച്ചു. no റെസ്പോണ്ട്. പിന്നെ നിന്റെ വീട്ടിൽ പല തവണ വന്നു നീ ഞങ്ങളെ കാണാൻ കൂട്ടക്കില്ല. എന്നിട്ടും നിന്നോട് ഒരു തരി പോലും ദേഷ്യം തോന്നില്ല. കാരണം എന്താണെന്നു ഞങ്ങൾക്ക് അറിയാവുന്നത് കൊണ്ട് തന്നെയാ. ഇപ്പോ നീ പഴയത് പോലെ മാറിയെന്നും lakshya group of company നോക്കി നടത്തുന്നത് നിയാണെന്നും അറിഞ്ഞു. നീ ഞങ്ങടെ ആ പഴയ ആദിയായി തിരിച്ചു വന്നതിന്റെ സന്തോഷം ആയിരുന്നു ഞങ്ങൾക്ക്. നീ ഞങ്ങളെ ഒന്ന് വിളിക്കുമെന്ന് ഞങ്ങൾ പ്രേതീക്ഷിച്ചു എവിടന്ന്… നിന്നെ എന്താ ചെയ്യേണ്ടേ..
ഇത്രയും കിടന്ന് അലറിയ മഹത് വ്യക്തി ആരാണെന്ന് ഞാൻ പറയാം. എന്റ ചുങ്ക് ബഡി ദേവ്. കോളേജിൽ പഠിക്കുമ്പോൾ കിട്ടിയ കൂട്ടായിരുന്നു. എന്തിനും ഒറ്റ കേട്ട്. ഇവൻ മാത്രമല്ലട്ടോ വേറെ രണ്ട് ടീംസ് കൂടിയുണ്ട്. അരുണും ദീപക്കും. ഞങ്ങള് നാലും ഒറ്റ കെട്ടായിരുന്നു. ഞങ്ങളിൽ ഒരാളെ തൊട്ടാൽ അത് ബാക്കി മൂന്ന് പേരെ തൊടുന്ന പോലെ ആയിരുന്നു. ഞങ്ങളുടെ അടുത്ത് കളിക്കാൻ ആരും മുതിരാറില്ലായിരുന്നു. പിന്നെ ഉണ്ടായിരുന്നത് ഒരുത്തൻ മാത്രമായിരുന്നു അത് അവനായിരുന്നു ആ കിരൺ.
ഒരു നിമിഷം ഞാൻ എന്റെ കഴിഞ്ഞു പോയ ഓർമ്മകളിലേക്ക് സഞ്ചരിച്ചു.
ഡാ… ആദി.. ദേവിന്റെ കലിപ്പിച്ചുള്ള വിളി കേട്ടതും ഞാൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നു.
ഡാ… ഞാൻ… അന്നത്തെ സാഹചര്യത്തിൽ.. എനിക്ക് വേറൊന്നും…
മമ്.. മതി ഇനി കൂടുതലൊന്നും വിശതികരിക്കാൻ നിക്കണ്ട… ഇനി പറച്ചിലൊന്നുമില്ല ഞങ്ങൾ നിന്നെ കാണാൻ വരുന്നുണ്ട്… ഞാൻ പറഞ്ഞ് മുഴുവക്കും മുന്നേ അവൻ അത്രയും പറഞ്ഞ് ഫോൺ കട്ടാക്കി.
സത്യം പറഞ്ഞാൽ അവരെ വിളിക്കണം കാണണമെന്നൊക്കെ എനിക്ക് പല വട്ടം തോന്നിയതാണ് പക്ഷേ അവരെ ഫേസ് ചെയ്യാനൊരു ബുദ്ധിമുട്ട്.ഇപ്പോ അവര് എന്നെ വിളിച്ചതും ഇങ്ങോട്ട് വരുന്നുണ്ടെന്നു പറഞ്ഞതും എനിക്ക് ഒത്തിരി സന്തോഷം ഉണ്ടാക്കിന്നു പറഞ്ഞാൽ മതിയല്ലോ. അതും ചിന്തിച്ച് ഞാൻ സോഫയിലേക്ക് ചാരിയിരുന്നു.
തുടരും

by