23/04/2026

രാധാകൃഷ്ണ : ഭാഗം 07

രചന – മാതു

 

എനിക്കു ഒരു ഉമ്മ വേണം അവൾ ഞെട്ടി എന്ത ഒന്നുടെ പറഞ്ഞേ അവൾ പറഞ്ഞു അവൻ അവളുടെ അടുത്ത് വന്നു മെല്ലെ പറഞ്ഞു എനിക്ക് ഒരു ഉമ്മ വേണം തെരാൻ പറ്റുമോ . ചുണ്ടിൽ വശ്യ മായ പുഞ്ചിരി ആയി അവൻ ചോദിച്ചു . ഇല്ല ഞാൻ തരില്ല . നീ പറഞ്ഞത് എന്താണെന്നു വെല്ല ബോധം ഉണ്ടോ അതും ഈ തമ്പുരാൻ മഠത്തിലെ രാധ ലക്ഷ്മി തമ്പുരാട്ടി യോട് . അവൾ പറഞ്ഞു .. നീ തമ്പുരാൻ മഠത്തിലെ തമ്പുരാട്ടി കുട്ടി ആണെങ്കി ഞാൻ ശ്രീമംഗലത്തെ കൃഷ്ണ തപസ് മേനോൻ ആ . അതുകൊണ്ട് കൊലുസ് വേണമെങ്കിൽ മര്യാദ ക്ക് ഞാൻ ചോദിച്ച കാര്യം തന്നോ . അങ്ങനെ ഞാൻ ഇപ്പൊ ഉമ്മ തരുവെന്നു വിചാരിക്കണ്ട . അങ്ങനെ എനിക്കു കൊലുസു വേണ്ട അത് പറഞ്ഞു അവൾ പോകാൻ ഒരുങ്ങി നീ ഇപ്പൊ ഇവിടെ നിന്ന് പോയാൽ പിന്നെ ഒരിക്കലും നിനക്ക് ഈ കൊലുസ് കിട്ടില്ല അവൻ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു .

ഞാൻ ഈ അമ്പലകുളത്തിൽ ഇത് ഏറിയും അവൻ പറഞ്ഞു . ഞാൻ 5 വെരെ എണ്ണും അതിനു ഇപ്പുറം നീ വന്നു എനിക്കു ഉമ്മ തരണം 1 2 3 4 അവൻ എണ്ണാൻ തുടങ്ങി . 5 എന്ന് പറയുന്നതിന് മുൻപ് അവൾ ഓടി അവന്റെ അടുത്ത് വന്നു അഹം അപ്പൊ തമ്പുരാൻ മഠത്തിലെ തമ്പുരാട്ടി കുട്ടിക്ക് അല്ല കുള്ളത്തി ക്ക് പേടിഉണ്ട് . അവൻ പറഞ്ഞു . വേഗം തന്നോ താ എന്റെ ഈ മനോഹരം ആയ കവിളിൽ അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു . അവൾ മടിച്ചു മടിച്ചു .. കണ്ണ് പൂട്ടി അവന്റെ കവിളിൽ ചുണ്ട് മായി വന്നു . പക്ഷെ കുറെ ആയി അവന്റെ സാമിപ്യം അറിയാതെ വന്നപ്പോ അവൾ കണ്ണ് തുറന്നു . നോക്കി കാലിൽ എന്തോ ഇഴയുന്ന പോലെ തോന്നിയപ്പോ അവൻ അവളുടെ കാലിൽ കൊലുസ് ഇട്ടു കൊടുക്ക് വണ് . എന്നിട്ട് അവൻ പതിയെ എഴുനേറ്റു .

എന്താ നീ പേടിച്ചു പോയോ ഞാൻ ഉമ്മ വെക്കാൻ പറഞ്ഞപ്പോ മ് . നിന്റെ കുറച്ചു ജാഡ കുറക്കണം എന്നെ എനിക്കു ഉള്ളായിരുന്നു അതെന്തായാലും നടന്നു . ..

എന്നാലും നിനക്ക് എന്നെ ഉമ്മ വെക്കണം എന്ന് ഉണ്ടായിരുന്നു അല്ലെ . അവൻ നാണം ത്തോടെ പറഞ്ഞു.. അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു കണ്ണ് നിറച്ചു അവൾ നിന്നു. രണ്ടു പേരുടെ കണ്ണ് ഒരു പോലെ ഇടഞ്ഞു അവൻ അവളുടെ നിറഞ്ഞു തുളുമ്പിയ പൂച്ച കണ്ണിൽ ലേക്ക് നോട്ടം എറിഞ്ഞു ചൂണ്ടി ആരെയും മയക്കുന്ന ചിരി ആയി അവൻ അവളുടെ കുഞ്ഞി മുഖം കൈ കുമ്പിൾ എടുത്തു . എന്നിട്ട് അവളുടെ കവിളിൽ മൃദുവായി കടിച്ചു . വേദന എടുത്തപ്പോ അവൾ അവനെ തള്ളി മാറ്റി അവിടെ നിന്നും ഓടി പോയി .. അന്നേരവും അവന്റെ ചുണ്ടിൽ വശ്യം മായ പുഞ്ചിരി ഉണ്ടായിരുന്നു .. പക്ഷെ അവൾക്ക് മാത്രം അത് കാണാൻ സാധിച്ചില്ല. …..

വൈകിട്ടു ഗായുവും ലച്ചൂ വും ശ്രീ മംഗലത് ട്യൂഷൻ ആയി പോയി . കണ്ണൻ ശ്രീ മംഗലത്തെ ആന ആയ ശങ്കരന്റെ അടുത്ത് നിൽക്കുവാന് അവനെ എഴുന്നള്ളത്തിനു ദൂരെ ഒരു അമ്പലത്തിൽ കൊണ്ട് പോയിരിക്കുകയയിരുന്നു .. അതുകൊണ്ട്. അവനെ കാണാത്തത്തിൽ ഉള്ള പരിഭവം പറയുവാന് കണ്ണൻ അവൻ കണ്ണനെ തുമ്പി കൈ വേച്ചു തഴുകുന്നുണ്ട് . കണ്ണേട്ടാ ഗായു പിന്നിൽ നിന്നും വിളിച്ചു .

ആ നിങ്ങളോ അവൻ പുഞ്ചിരി ചോണ്ട് അവരെ നോക്കി . ശങ്കരനെ എപ്പോ കൊണ്ട് വന്നു ഗായു ചോദിച്ചു . അവനെ വെളുപ്പിനെ കൊണ്ട് വന്നു . അവൻ പറഞ്ഞു . ശങ്കരാ ലച്ചു അവനെ കണ്ടോണ്ട് ഓടി ചേന്നു ലച്ചൂനെ കണ്ടോടു . അവൻ ചിന്നം വിളിച്ചു . അവളെ തുമ്പി കൈ കൊണ്ട് തഴുകി അവൾ കൈയിൽ ഉണ്ടായിരുന്ന വാഴ പഴം അവനു കൊടുത്തു . അവന്റെ നെറുകയിൽ ചുംബിച്ചു.. ടി നീ ശങ്കരനെ കളിപ്പിച്ചൊണ്ട് നിൽക്കാതെ . ട്യൂഷൻ പഠിക്കാൻ വാടി . കണ്ണൻ പറഞ്ഞു . ഞാൻ വന്നോളാം . അവൾ പറഞ്ഞു . അവൻ വേഗം അകത്തേക്ക് കേറി പോയ്‌ .. പിന്നാലെ അവളും ഗായു വും ചേന്നു .

കണ്ണൻ ലച്ചൂന് എന്തോ കണക്ക് ഇട്ടു കൊടുത്തു . അവൾ അതിനു ഉത്തരം കണ്ട് പിടിക്കുവാന് . എങ്ങനെ നോക്കിട്ടും അതിനു ഉത്തരം കിട്ടുന്നില്ല . ടി കുറെ നേരം ആയല്ലോ . ഒരു . കണക്ക് മായി ഇരിക്കാൻ തുടങ്ങിട്ട് . അവൻ ചോദിച്ചു . അതെ എനിക്കു ഈ കണക്ക് അങ്ങോട്ട് മനസിൽ ആകുന്നില്ല . അവൾ . തല ചൊറിഞ്ഞു പറഞ്ഞു. അതെ അത് അറിയണം എങ്കിൽ കുറച്ചു എങ്കിലും ബുദ്ധി വേണം. അവൻ പറഞ്ഞു . ഇങ്ങോട്ട് വാ ഞാൻ പറഞ്ഞു തരാം അവൾ അവന്റെ അടുത്ത് പോയ്‌ . അതെ നോക്കിക്കോ എങ്ങെനെ ചെയ്യുന്നതെന്ന് അവൻ പറഞ്ഞു .

ഇനിയും ഇത് തെറ്റിച്ചാൽ ഞാൻ നല്ല പൊട്ടീര് തേരും കേട്ടാലോ . അവൻ അവളെ നോക്കി പറഞ്ഞു . അതെ അടി വേണ്ടങ്കിൽ ഒരു ഉമ്മ ആണേലും തന്നാൽ മതി നേരത്താതെ കടം ബാക്കി കിടക്കു വല്ലേ . അവൻ പറഞ്ഞു . ഡാ അവൾ ഒച്ച എടുത്തു . ഹ ചൂടാവാതെ പെണ്ണെ നീ ചുടാകുബോള് നിന്റെ ഈ ഉണ്ട കവിൾ ചുവക്കും . അപ്പൊ എനിക്ക് കടിച്ചു തിന്നാൻ തോന്നും . ഇവിടെ വെച്ച് അത് എന്നെ കൊണ്ട് ചെയ്യിക്കാനോ . ഗായു അവിടെ ഇരിപ്പൊണ്ട് . അവൻ പറഞ്ഞു . …

അന്നേരം ഗായു അങ്ങോട്ട് ബുക്ക്‌ മായി വന്നു കണ്ണേട്ടാ ഈ കണക്ക് ശരി ആണോന്നു നോക്ക് അവൾ പറഞ്ഞു . അഹം ശെരിയാ അല്ലങ്കിലും ഗായു പഠിക്കാൻ മിടുക്കി അല്ലെ അല്ലാതെ ഇവിടെ ചിലരെ പോലെ . അല്ല അവൻ ലച്ചൂനെ നോക്കി പറഞ്ഞു . അവൾ മുഖം വീർപ്പിച്ചു അവിടെ നിന്നും പോയ്‌ . …

ദിവസം ങ്ങൾ കടന്നു പോയ്‌ . കണ്ണന്റെ യും നന്ദുന്റെ യും 10ലെ പരിക്ഷ കഴിഞ്ഞു . അവർ നല്ല മാർക്കോട് കൂടി പാസ്സ് ആയി . കണ്ണന് എല്ലാം വിഷയത്തിന് ഫുൾ മാർക്ക് ഉണ്ടായിരുന്നു . നന്ദുനും ഉണ്ടായിരുന്നു . കണ്ണന് മധുരം കൊടുക്കാൻ . തമ്പുരാൻ മഠത്തിൽ വന്നു . അപ്പൊ ലച്ചു വീടിന്റെ മുറ്റത്തെ മാവിന്റെ മണ്ടക്ക് കേറി ഇരിക്കുവായിരുന്നു . അവൾ മാങ്ങാ കഴിക്കുന്നു ഉണ്ട് . ടി മരം കേറി ഇങ്ങോട്ട് ഇറങ്ങാടി കണ്ണന് പറഞ്ഞു നീ പോടാ .

ആഹാ പോടന്നോ . മര്യാദ ക്ക് ഇറങ്ങുന്നോ അതോ ഞാൻ അങ്ങോട്ട് വരണോ . പോടാ കുരങ്ങാ പെട്ടന്ന് അവിടെ ചാരി വെച്ച ഏണി താഴെ വീണു. അയ്യോ ഏണി താഴെ പോയി അവൾ തലക്ക് കൈ കൊടുത്തു . അവൻ വാ പൊതി ചിരിക്കാൻ തുടങ്ങി .. അയ്യോ എനിക്കു ചിരിക്കാൻ വയ്യേ അവൻ പറഞ്ഞു . ടി കൊരങ്ങെ അവിടെ ഇരിക്കാടി . അവൻ ചിരിക്കാൻ തുടങ്ങി . അയ്യോ ആ ഏണി ഒന്ന് എടുത്തു തെരുവോ അവൾ ചോദിച്ചു എന്തോ എനിക്കു സൗകര്യം ഇല്ല അവൻ പറഞ്ഞു . പ്ലീസ് എനിക്കു താഴേ ഇറങ്ങണം അവൾ പറഞ്ഞു പ്ലീസ് ഒന്ന് എടുത്തു താ അവൾ കുറെ പറഞ്ഞപ്പോ അവൻ എടുത്തു കൊടുത്തു .

അവൾ താഴേ ഇറങ്ങി …… അതെ നീ അറിഞ്ഞോ എനിക്കു എല്ലാം വിഷയത്തിനും ഫുൾ മാർക്ക് ഉണ്ട് . അതുകൊണ്ട് നീ ഈ മധുരം കഴിക്ക് . അത് പറഞ്ഞു അവൻ അവളുടെ വായിൽ ഒരു മിട്ടായി വെച്ച് കൊടുത്തു . അവൻ അകത്തേക്ക് കേറി. പോയ്‌ . ഹും ഒടുക്കത്തെ ജാഡ വലിയ പഠിപ്പിസ്റ് ആണെന്ന വിചാരം അവൾ മനസ്സിൽ പറഞ്ഞു . .

കണ്ണനും നന്ദുനും അടുത്ത് സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടി . കൂടെ അരവിന്ദ് ഉണ്ടായിരുന്നു . അവർ നന്നായിതന്ന പഠിച്ചു . കൂടാതെ ലച്ചൂനെ ട്യൂഷൻ എടുത്തു അടിച്ചും തല്ലി യും കണ്ണന് പഠിപ്പിച്ചു . അവൾക്ക് 10ൽ നല്ല മാർക്ക് വാങ്ങി കൊടുത്തു . കണ്ണനും നന്ദു വും പഠിച്ച അതെ സ്കൂളിൽ തന്നെ അവർക്ക് +1 നു അഡ്മിഷൻ കിട്ടി . ലച്ചു ചെറിയ രീതിയിൽ ഉഴപ്പ് മാറ്റി വേച്ചു. ഇടക്ക് ഇടക്ക് അവൾക്ക് ഓരോ സമ്മങ്ങളും കത്തും കിട്ടാൻ തുടങ്ങി . ആരാന്നു അറിയില്ലെങ്കിലും . അവൾക്ക് ആ ആളോട് സ്നേഹം കൂടി വന്നു . അത് പോലെ തന്നെ കണ്ണനും ലച്ചുവും ആയി അടി കൂടി വന്നു ……

2 വർഷം കടന്നു പോയ്‌ . ലച്ചു കൂടുതൽ സുന്ദരി ആയി . അവളും ഗായു വും ഒരേ കോളേജിൽ ആണ് പഠിക്കുന്നത് . അവിടെ തന്നെ ആണ് കണ്ണനും . നന്ദു വും അരവിന്ദും പഠിക്കുന്നെ . ….. ….
ലച്ചു വും ഗായു വും കോളേജിൽ ലുടെ നടന്നു വരുവായിരുന്നു . അപ്പോഴണ് കോളേജിൽ പഠിക്കുന്ന ചെറുപ്പക്കാർ കുറച്ചു പേര് അവരെ തടഞ്ഞു നിർത്തി . ഹ അങ്ങനെ അങ്ങ് പോയാലോ സുന്ദരി കുട്ടി . നീ ഇന്ന് എന്നോട് ഇഷ്ട്ടം ആണെന് പറഞ്ഞിട്ട് പോയാൽ മതി. അതിൽ ഒരു ത്താൻ പറഞ്ഞു . ശ്രീ ഹരി വഴി ന്നു മറു എനിക്ക് പോണം അവൾ പറഞ്ഞു . ഇല്ലെങ്കിലോ അവൻ അവളുടെ കൈയിൽ കേറി പിടിച്ചു . ച്ചി വിടാടാ അങ്ങനെ വിടാൻ അല്ലടി നിന്നെ പിടിച്ചേ അത് പറഞ്ഞു അവൻ ഒന്നുടെ കൈ പിടിച്ചു ഞെരിച്ചു .

ഗായു ഇടക്ക് കേറി അവളെ അവൻ പിടിച്ചു തള്ളി അങ്ങോട്ട് മാറാടി കണ്ണാടി . പെട്ടന്ന് അവന്റെ നെഞ്ചത് ആരോ വന്നു ചവിട്ടി . അവനെ കണ്ട് എല്ലാരും ഞെട്ടി . …

തുടരും . ❤️ . . ….