രചന – കൃഷ്ണ
അച്ചുവിനെ വെയിറ്റ് ചെയ്ത് നിക്കുവാണ് ഹാളിൽ ദേവനും സിന്ധുവും ഒപ്പം ജാനുവും…
ഈ ചെക്കനിതെന്താ അവിടെ ചെയ്തോണ്ടിരിക്കുന്നെ…
അച്ചുനെ വരുന്ന ലക്ഷണം കാണാതായപ്പോൾ സിന്ധു പറഞ്ഞു പോയി…
എന്റെ സിന്ധു നീ ഒന്നടങ്… അച്ചു വരും… ഒന്നില്ലേലും അവന്റെ ഫസ്റ്റ് ഡേ അല്ലേ…
ദേവൻ പറഞ്ഞു…
മമ്… താന്തോന്നിയല്ലേ… ഫസ്റ്റ് ഡേ തന്നെ ആ കമ്പനി തലകീഴാക്കാതിരുന്നാൽ മതിയായിരുന്നു…
ജാനു മനസ്സിൽ ഓർത്തു കൊണ്ട് മുന്നോട്ട് നോക്കിയതും ഒരു നിമിഷം അവൾ സ്റ്റക്കായി നിന്നു പോയി…
ഹൈ എക്സിക്യൂട്ടീവ് ലുക്കിൽ സ്റ്റേയർ ഇറങ്ങി വരുന്ന അച്ചുവിനെ കണ്ട് അവൾ മിഴി പോലും ചിമ്മാതെ അവനെ തന്നെ നോക്കി നിന്നു…
ഈശ്വരാ… ഇത് താന്തോന്നി തന്നെയാണോ…
അവൾ സ്വയമോർത്തു പോയി…
അച്ചു അവർക്കടുക്കൽ വന്നു നിന്നു…
എന്തേ നിങ്ങൾ ഇങ്ങനെ നോക്കുന്നേ… ഇത് ചേരുന്നില്ല…
മൂവരുടെയും നോട്ടം കണ്ട് അച്ചു സ്വയമൊന്ന് നോക്കി കൊണ്ട് ചോദിച്ചു…
ഏയ് സൂപ്പറായിട്ടുണ്ട് ഈ ലുക്കിൽ താന്തോന്നിയെ കാണാൻ…
ജാനു ഉടൻ പറഞ്ഞു…
പറഞ്ഞു കഴിഞ്ഞപ്പോഴാണ് താനിപ്പോ എന്താണ് പറഞ്ഞതെന്താണെന്ന് ചിന്തിച്ചത്
അവൾ ഒരു മാതിരിയോടെ അവരെ നോക്കി… അവരുടെ നോട്ടം ജാനുവിൽ ആയിരുന്നു…
അ… അത് പിന്നെ ഞാൻ… താന്തോന്നി അല്ല… ഡ്രസിങ്… പിന്നെ… നല്ലത്…
അവൾ ചമ്മലോടെ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നത് കണ്ട് സിന്ധുവും ദേവനും ഒരു ചിരിയങ്ങു തുടങ്ങി…
അച്ചു ജാനുവിനെ തന്നെ നോക്കി നിക്കുവായിരുന്നു…
അവന്റെ നോട്ടം കണ്ട് അവൾ വല്ലാതെ ഉരുകി പോയത് പോലെ തോന്നി…
എന്റെ മോളെ നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ… സ്വന്തം ഭർത്താവിനെ കുറിച്ച് നല്ലത് തന്നെയല്ലേ പറഞ്ഞത്…
സിന്ധു ചിരി അടക്കികൊണ്ട് അവൾക്കടുക്കൽ വന്ന് കൊണ്ട് ചോദിച്ചു…
അവൾ ഒന്ന് ചിരിക്കാൻ ശ്രെമിച്ചതേയുള്ളു…
എന്താണേലും മോള് പറഞ്ഞപോലെ എന്റെ ചെക്കനെ ഈ വേഷത്തിൽ കാണാൻ കൊള്ളാം…
ദേവൻ അച്ചുനെ നോക്കി പറഞ്ഞു…
അല്ലേലും അപ്പേടെ ഈ അച്ചൂന് ഏത് വേഷമാ ഇണങ്ങാത്തത്… എന്തിന് എനിക്ക് വേണ്ടപ്പെട്ടവര് തന്നെ ഈ വേഷം നല്ലതാണെന്നു പറഞ്ഞില്ലേ…
അത് ജാനുവിനെ നോക്കി കൊണ്ടായിരുന്നു അച്ചു പറഞ്ഞത്…
മമ്.. മമ്… ദേവൻ അച്ചുവിനെ നോക്കി മൂളി…
എന്ന വാ ഇറങ്ങാം… ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആക്കിക്കണ്ട…
ദേവൻ പറഞ്ഞു…
കാറിലേക്ക് കേറും മുന്നേ അച്ചു ജാനുവിനെ ഒന്ന് നോക്കി… അവനെ തന്നെ നോക്കി നിക്കെ പെട്ടന്നവന്റെ നോട്ടം തന്നിലേക്കയതും അവൾ വേഗം നോട്ടം മാറ്റി… അച്ചു അത് കണ്ട് ചിരിച്ച്
കാറിലേക്ക് കേറി…
ദേവനും കാറിലേക്ക് കേറിയതും വണ്ടി മുന്നോട്ടെടുത്തു…
കാറ് മാളികയ്ക്കൽ വീടിന്റെ ഗേറ്റ് കടക്കുന്നത് നോക്കി ജാനു നിന്നു…
ചെക്കന്റെ കലിപ്പ് സ്വഭാവമൊന്നും ഓഫീസിൽ എടുക്കാതിരുന്നാൽ മതിയായിരുന്നു…
സിന്ധു ചിരിയോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് കേറി പോയി…
സിന്ധു പറഞ്ഞത് കേട്ട് ചിരിയോടെ അവർക്ക് പിന്നാലെ ജാനുവും പോയി…
ഗുഡ് മോർണിംഗ് ആൾ ഓഫ് യൂ… ഇന്ന് ഈ കോൺഫറൻസ് വിളിച്ചു കൂട്ടിയിരിക്കുന്നതെന്തിനാണെന്ന് ഞാൻ കൂടുതൽ വിശതീകരണം നടത്താതെ തന്നെ നിങ്ങൾക്ക് മനസിലായി കാണും…
യെസ് സ്മാർട്ട്സ് ഗ്രൂപ്പ്സ് ഓഫ് കമ്പനിയുടെ പുതിയ CEO ഇനി മുതൽ എന്റെ മകൻ ആയിരിക്കും…
” This is your new CEO of in this company
*mr. Harshav dev* ”
ദേവൻ വളരെ കാര്യത്തോടെ അച്ചുനെ എല്ലാവർക്കും മുന്നിൽ പരിചയപ്പെടുത്തി കൊടുത്തു…
അവൻ ഒരു ചിരിയോടെ എല്ലാവരെയും നോക്കി മുന്നോട്ടാഞ്ഞു…
ഹലോ എവെരിവൺ… എന്നെ കുറിച്ച് ഇനി കൂടുതൽ വേണ്ടന്നു വിചാരിക്കുന്നു…
സ്മാർട്ട് ഗ്രൂപ്പ്സ് ഓഫ്
കമ്പനിയുടെ വളർച്ചയ്ക്കും വിജയത്തിനും പിന്നിൽ നല്ലൊരു പങ്കുo നിങ്ങൾക്കാണ്… എംപ്ലോയീസ് എന്ന നിലയിൽ ഈ കമ്പനിക്ക് വേണ്ടി നിങ്ങൾ എടുക്കുന്ന എഫോർട്ട് ചെറുതൊന്നുമല്ല… സോ നിങ്ങളുടെ ഈ എഫർട്ടും കമ്പനിയോടുള്ള വിശ്വസ്ഥതയും സത്യസന്തതയും മുന്നത്തെ പോലെ തന്നെ മുൻബോട്ട് ഉണ്ടായിരിക്കണം… നിങ്ങൾക്കൊപ്പം ഇനി മുതൽ ഞാൻ ഉണ്ടാകും…
അച്ചു പറഞ്ഞ് കൊണ്ട് എല്ലാവരെയും നോക്കി…
ദേവൻ ഒരു പുഞ്ചിരിയോടെ അവനെ നോക്കി…
എന്റെ മോൻ അത്ര മനസ്സില്ലാതെയാണ് കമ്പനി ഏറ്റു നടത്താമെന്ന് സമ്മതിച്ചെങ്കിലും ഇന്ന് കോൺഫറൻസ് ഹാളിൽ വെച്ച് നിന്റെ വാക്കുകൾ കേട്ടപ്പോൾ അപ്പയ്ക്ക് ഹൻഡ്രഡ് പെർസ്‌ൻടേജ് ഉറപ്പായി നീ ഈ കമ്പനി ഞാൻ നോക്കി നടത്തിയതിനേക്കാൾ നന്നായി മുന്നോട്ട് കൊണ്ടുപോകുമെന്ന്…
ഞാൻ ചുമ്മാതെയാണോ അപ്പേ എംബിഎ പടിച്ചേ… എന്തായാലും അപ്പ കമ്പനി കാര്യത്തിൽ വറീഡ് ആകണ്ട…
ഇത് കേട്ടാൽ മതി അപ്പയ്ക്ക്… ആമ് പിന്നെ അപ്പ ഒന്ന് കൂടി പറയുവാണ് നിന്റെ കലിപ്പൻ സ്വഭാവം ഇവിടെ എടുക്കരുതെ…
അത് ഞാൻ പറഞ്ഞല്ലോ അപ്പേ… ഞാൻ ശ്രെമിക്കാം…
മമ്… ശെരി ശെരി…
ദേവൻ ചിരിയാലെ പറഞ്ഞു…
ബെഡിന്റെ ഹെഡ് ബോർഡിൽ ചാരിയിരുന്ന് wpൽ msg നോക്കി റിപ്ലൈ കൊടുത്തിരിക്കെയാണ് രാകേഷിന്റെ chat dp ശ്രെദ്ധിച്ചത്… അന്നവരുടെ വീട്ടിൽ പോയപ്പോൾ എടുത്തിരുന്നു പിക് ആണ് ഡിപിയായി ഇട്ടിരിക്കുന്നത്… ജാനുവിന്റെ കണ്ണുകൾ തേടി ചെന്നത് അച്ചുവിലേക്കായിരുന്നു… രേവതിയെ ചേർത്തു പിടിച്ച് തന്നോട് ചേർന്നു നിൽക്കുവാണ് അച്ചു… രാകേഷാണ് സെൽഫി എടുത്തിരിക്കുന്നത്…
അവൾ കുറച്ച് നേരം ആ പിക്കിൽ അച്ചുവിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…
ചിരിക്കുമ്പോൾ ഈ താന്തോന്നിയെ കാണാൻ എന്ത് ഭംഗിയാണ്…
അവളാ പിക്കിലേക്ക് നോക്കി കൊണ്ട് പറഞ്ഞു…
പെട്ടന്ന് ബോതം വന്നപോലെ എന്താണ് താൻ പറഞ്ഞതെന്ന് ഓർത്തത്…
ച്ചേ… എനിക്കെന്താ പറ്റിയെ… ഞാൻ എന്താ ഇങ്ങനെയൊക്കെ പറയുന്നത്…
ഈ ഇടെയായിട്ട് എന്നിൽ എന്തൊക്കെയോ മാറ്റം വന്നത് പോലെ… അതും ആ താന്തോന്നിയുടെ കാര്യത്തിൽ… ഓർക്കാൻ പോലും ഇഷ്ടപ്പെടാതിരുന്ന ആ താന്തോന്നിയെ കുറിച്ച് മാത്രമാണ് ഇപ്പോ എന്റെ ചിന്തകൾ… എന്റെ മനസ് മാറിക്കൊണ്ടിരിക്കും പോലെ…
ഇനി ഇപ്പോ ഞാനാ താന്തോന്നിയെ ഉള്ളുകൊണ്ട് ഇഷ്ട്ടപ്പെടാൻ തുടങ്ങിയോ…
അവൾ സ്വയം ചിന്തിച്ചു…
ഏയ്… ഏയ്… അങ്ങനെയൊന്നുമില്ല… ജാനു നീ ഓരോന്നും ചിന്തിച്ചു കൂട്ടണ്ട… നിനക്ക് താന്തോന്നിയോട് അങ്ങനെയൊന്നുമില്ല… അത്ര തന്നെ…
ഓരോന്നും ചിന്തിച്ചു കൂട്ടുകയും അതിനൊക്കെ അവൾ തന്നെ ഓരോന്നും പറഞ്ഞു കൊണ്ട് ആശ്വസിച്ചു…
ഇനി ഈ പിക്കും നോക്കി ഇരുന്നാൽ ഞാൻ കാട് കേറും… പിന്നെ ഉള്ള മനസമാധാനം കൂടി പോയിക്കിട്ടും… എന്തിനാ വെറുതെ…
ജാനു അതും പറഞ്ഞു കൊണ്ട് ഫോൺ ഓഫാക്കി ബെഡിൽ ഇട്ട് എണീക്കാൻ ആയെ ഫോണിലേക്ക് കാൾ വന്നു…
നോക്കിയപ്പോൾ ആര്യയാണ് വിളിക്കുന്നത്…
ജാനു വേഗം തന്നെ കാൾ അറ്റന്റ് ചെയ്തു…
എന്താണ് മോളെ കല്യാണം കഴിഞ്ഞു പോയപ്പോൾ നീ എന്നെ അങ്ങ് മറന്നോ… വിളിക്കുന്നുമില്ല msg അയക്കുന്നുമില്ല…
അറ്റന്റ് ചെയ്തപ്പോഴേ മറു വശത്ത് നിന്ന് ആര്യയുടെ പരാതി ഉയർന്നു…
എന്റ ആര്യമ്മേ ഇതെന്തൊക്കെയാ നീ പറയുന്നേ… ഞാൻ മറന്നിട്ടൊന്നുമല്ല… സമയം കിട്ടണ്ടേ…
സമയം കിട്ടാത്തക്ക എന്തുവാ അതിന് നിനക്കെന്താ അവിടെ ഉള്ളത്… എഹ് ഇനിപ്പോ നിന്റെ താന്തോന്നിയോടുള്ള വെറുപ്പൊക്കെ മാറി രണ്ടാളും റൊമാൻസിലായത് കൊണ്ടാണോ സമയം കിട്ടാത്തത്…
ആര്യേ……. മറുവശത്ത് നിന്നും ആര്യ ചോദിച്ചത് കേട്ട് ജാനു ദേഷ്യത്തിൽ വിളിച്ചു…
ഇപ്പോ നിന്നെ എന്റെ കൈയ്യിൽ കിട്ടിയിരുന്നേൽ ഇതിനുള്ള മറുപടി നിന്റെ പുറം പള്ളിപ്പുറമാക്കി കൊണ്ട് പറഞ്ഞു തന്നേനെ…
എന്റടി നിന്റെ മുന്നിൽ വെച്ച് ഞാൻ ഇങ്ങനെയൊക്കെ പറയുമെന്ന് തോന്നുന്നുണ്ടോ… അല്ല എന്റെ കുഴി ഞാൻ തന്നെ കുഴിക്കാൻ എനിക്ക് വട്ടല്ലേ… ഇതിപ്പോ ഫോണിലൂടെ ആയത് കൊണ്ട് തന്നെയല്ലേ ധൈര്യമായി ചോദിച്ചത്…
അത് എനിക്ക് മനസിലായി… ആമ് ഇന്നല്ലേൽ നാളെ നിന്നെ എന്റെ മുന്നിലായി കിട്ടും… അപ്പോ ഇതിനുള്ളത് ഞാൻ തരാം…
എന്റടി മോളെ ഞാൻ ചുമ്മാ തമാശയ്ക്ക് പറഞ്ഞതാണ് കിട്ടോ…
പിന്നെ അവളുടെ ഒരു തമാശ…(ജാനു)
മറുവശത്ത് നിന്നും ആര്യയുടെ ചിരി ഉയർന്നു…
ആമ്… പിന്ന അവിടെ എന്തൊക്കെയുണ്ട് വിശേഷം…
ആര്യ വിഷയം മാറ്റി കൊണ്ട് ചോദിച്ചു…
അവളുടെ ചോത്യത്തിന് ജാനു ഓരോന്നും അവളോട് പറഞ്ഞു…
ആഹാ… അപ്പോ നിന്റെ താന്തോന്നി ഇന്ന് മുതൽ ഓഫീസിൽ പോയി തുടങ്ങിയോ… അത് കൊള്ളാം… ഇനി മുതൽ വെറും ഹർഷവ് അല്ലല്ലോ CEO അല്ലേ CEO…
മമ്.. മമ്… നീ അതികം പൊക്കണ്ട… എനിക്ക് പേടി അതൊന്നുമല്ല… ആ കമ്പനിയിൽ വർക്ക് ചെയ്യുന്ന എംപ്ലോയീസിനെ കുറിച്ചോർത്തിട്ടാണ്…
ജാനു പറഞ്ഞത് കേട്ട് മറുവശത്ത് നിന്ന് ആര്യയുടെ ചിരി ഉയർന്നു…
അല്ല ജാനു ഞാനൊന്നു ചോദിച്ചോട്ടെ…(ആര്യ )
മമ് എന്താ…? (ജാനു)
അത് പിന്നെ വേറൊന്നുമല്ല… നീ ഇപ്പോഴും ഹർഷേട്ടനെ വെറുപ്പോടെ തന്നെയാണോ കാണുന്നെ…?
ആര്യയുടെ ആ ചോദ്യം കേട്ട് ജാനു എന്ത് മറുപടി പറയണമെന്നറിയാതെ നിന്നു പോയി…
ഇപ്പോ ഞാൻ താന്തോന്നിയെ വെറുക്കുന്നില്ല എന്നതാണ് സത്യം… കാണാൻ ഇഷ്ടമില്ലാതിരുന്ന ആ മുഖം പോലും ഇപ്പോ പലപ്പോഴായി സ്വയം മതി മറന്ന പോലെ നോക്കി നിക്കാറുണ്ട്… ചിന്തകളിൽ പലപ്പോഴും താന്തോന്നി നിറഞ്ഞു നിൽക്കാറുണ്ട്…
ഹലോ… ജാനു… നീ ലൈനിലില്ലേ…
മറുവശത്ത് നിന്ന് ജാനുവിന്റെ അനക്കമൊന്നും കേൾക്കാതായപ്പോ ആര്യ ചോദിച്ചു…
ഏയ്… ആര്യ…
ചിന്തകളിൽ നിന്നുമുണർന്ന് കൊണ്ട് ജാനു പറഞ്ഞു…
എന്താടി പെണ്ണേ… നീ മിണ്ടാതെ നിന്നത്… ഞാൻ ചോദിച്ചത് നിന്നെ ദേഷ്യം പിടിപ്പിച്ചേ… അതോ കൃത്യമായ മറുപടി ഇല്ലാത്തത് കൊണ്ടാണോ…
ഏയ്… അത് കൊണ്ടൊന്നുമല്ല… നിനക്ക് വേറെ ഒന്നും ചോദിക്കാനില്ലേ… ഞാൻ വെക്കുവാ…
അതും പറഞ്ഞ് മറു തലക്കൽ ആര്യയുടെ മറുപടി പോലും കേൾക്കാൻ നിക്കാതെ ജാനു കാൾ കട്ടാക്കി ഫോൺ ബെഡിലേക്കിട്ട്…
ഓ… മനസിനെ ഒന്ന് കാം ആക്കി കൊണ്ട് വന്നതായിരുന്നു… ആര്യയുടെ ആ ഒരൊറ്റ ചോദ്യത്തിൽ വീണ്ടും മനസ് അസ്വസ്ഥമായി…
എന്റെ മഹാദേവാ… എനിക്കെന്താ ആര്യ ചോദിച്ചതിന് ഒരു മറുപടി കൊടുക്കാൻ പറ്റാഞ്ഞേ… ആ നിമിഷം താന്തോന്നിയുടെ ചിന്തകൾ ഉള്ളിൽ ചേക്കേറിയതെന്താണ്…
ജാനു സ്വയമോർത്തു കൊണ്ട് ഹെഡ് ബോർഡിലേക്ക് ചാഞ്ഞിരുന്നു…
ദിവസങ്ങൾ പയ്യേ പയ്യേ നീണ്ടു പോയി…
അച്ചു കൂടുതലും ഓഫീസ് കാര്യങ്ങളിൽ മാത്രമായി മുഴുകിയിരുന്നു… കുറച്ച് നാൾ കൊണ്ട് തന്നെ അച്ചു കമ്പനി കാര്യങ്ങൾ കൃത്യതയോടെ നോക്കി തുടങ്ങി… ദേവന്റെ ഇടപെടൽ പോലും അവിടെ ആവിശ്വമായി വന്നിരുന്നില്ല… ഓഫീസ് കാര്യത്തിൽ അച്ചുവിന്റെ പ്രവർത്തനം ദേവൻ നോക്കി കണ്ടു…
ഇപ്പോ കമ്പനിക്ക് കിട്ടിയ പുതിയ പ്രോജെക്ടിന്റെ തിരക്കിലാണ് കക്ഷി…
ഇന്ന് അതിന്റെ മീറ്റിങ്ങിനു വേണ്ടി uk യിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്…
അച്ചു ലാപ്പിൽ എന്തൊക്കെയോ നോക്കി കൊണ്ടിരിക്കെയാണ് ജാനു റൂമിലേക്ക് കേറി വന്നത്… അവൾ വന്നതറിഞ്ഞെങ്കിലും അച്ചു നോട്ടം കൊടുത്തിരുന്നില്ല…
ജാനു അവന് മുന്നിലായി വന്നു നിന്നു…
അതെ നിങ്ങടെ സെക്രട്ടറി വന്നിട്ടുണ്ട്… ഫ്ലൈറ്റിന് സമയമായി താഴേക്ക് വരാൻ പറഞ്ഞു അപ്പ…
ജാനു പറഞ്ഞത് കേട്ട് അവൻ ലാപ്പിൽ നിന്ന് നോട്ടം മാറ്റി അവളെ നോക്കി…
അവളുടെ മുഖത്തെ തെളിച്ച കുറവ് അവന് മനസിലാകുന്നുണ്ടായിരുന്നു…
പ്രോജെക്ടിന്റെ ഭാഗമായി രണ്ട് ദിവസം uk യിലേക്ക് പോകുന്ന കാര്യം താൻ പറഞ്ഞതിന് ശേഷം തൊട്ടേ പെണ്ണിന്റെ മുഖം വാടിയതാണെന്ന് അവൻ ഓർത്തു…
ആൾടെ ഉള്ളിന്റെ ഉള്ളിൽ തന്നോട് ഒരിഷ്ടമൊക്കെ തോന്നി തുടങ്ങിയെന്നു അച്ചു മനസിലാക്കിയിരുന്നു… അതിന്റെ ഉദാഹരണം തന്നെയാണല്ലോ ഈ മുഖത്തിന്റെ തെളിച്ച കുറവ് പോലും…
അവൻ ഓർക്കെ ചുണ്ടിന്റെ കോണിലായി പുഞ്ചിരി തത്തി…
മമ്… അവൻ ഒന്ന് മൂളി ലാപ്പ് അടച്ച് ബെഡിലേക്ക് വെച്ച് എണീറ്റു…
ജാനു അവനെ നോക്കാതെ മറ്റെങ്ങോ നോക്കി നിക്കുവാണ്…
അച്ചു അവൾക്കടുക്കലേക്കായി നീങ്ങി നിന്നു… അത് മനസിലാക്കി കൊണ്ടവൾ അവനെ നോക്കി…
അച്ചു അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി… എന്തുകൊണ്ടോ അവന്റെ നോട്ടത്തിൽ അവളൊന്ന് പിടഞ്ഞു പോയി…
ഈ രണ്ട് ദിവസം എന്നെ മിസ്സ് ചെയ്യുവോ ജാനുമ്മാ നീ…?
അവളുടെ മുഖത്തിന് നേരെ മുഖം അടിപ്പിച്ച് കൊണ്ട് ഒരു ചിരിയോടെ അച്ചു ചോദിച്ചു…
ചെയ്യും… ഞാൻ മിസ്സ് ചെയ്യും താന്തോന്നി…
അവളുടെ മനസ് മൊഴിഞ്ഞു…
ജാനു മറുപടി പറഞ്ഞില്ലങ്കിൽ കൂടിയും അവളുടെ മുഖഭാവം കണ്ട് അച്ചു മനസിലാക്കിയിരുന്നു അവന്റെ ചോദ്യത്തിനുള്ള ഉത്തരം…
അവന്റെ ചുണ്ടിൽ തത്തിയ ചിരിക്ക് മാറ്റ് കൂടി…
എന്തേ ജാനുമ്മ നീ എന്നെ മിസ്സ് ചെയ്യില്ലേ…?
അവളുടെ മുഖത്തേക്ക് ഒന്ന് കൂടി അടുത്തു കൊണ്ടവൻ ചോദിച്ചു…
എ… എന്തിന്… ഞാൻ മിസ്സ് ചെയ്യുകയൊന്നുമില്ല… സംസാരിച്ചു സമയം കളയാതെ വേഗം ഇറങ്ങാൻ നോക്ക്…
ജാനു ഒരുവിധം പറഞ്ഞൊപ്പിച്ചു…
മമ്… ഒക്കെ… എന്നാ ശെരി ഞാൻ പോയിട്ട് വരാം…
അതും പറഞ്ഞു കൊണ്ട് അച്ചു അവളിൽ നിന്ന് പിന്നിലേക്ക് നീങ്ങി…
അവൾക്ക് എന്തുകൊണ്ടോ അങ്ങനെ പറഞ്ഞതിൽ വിഷമം തോന്നി…
അവൾ ചിന്തിച്ചു നിൽക്കെ പെട്ടന്ന് അച്ചുവിന്റെ ചുണ്ടുകൾ ജാനുവിന്റെ കവിളിലമർന്നു…
അപ്രതീക്ഷിതമായതിനാൽ അവൾ ശെരിക്കും ഞെട്ടി പോയി… അവൾ സ്റ്റക്കായി അങ്ങനെ തന്നെ നിന്നു…
അച്ചു അവളെ നോക്കി…
ഇത് എന്നെ മിസ്സ് ചെയ്യാൻ വേണ്ടി…
അതും പറഞ്ഞു കൊണ്ട് അച്ചു ജാനൂനെ നോക്കി സൈറ്റടിച്ചു കാണിച്ച് ലാപ്പും എടുത്ത് മുറിവിട്ടിറങ്ങി…
ജാനുവിന്റെ കൈ അവന്റെ ചുണ്ടുകൾ പതിഞ്ഞ കവിളിലമർന്നു ഒപ്പം കണ്ണുകൾ അവൻ പോയിടത്തേക്കും…
എന്ത് കൊണ്ടോ അവളുടെ ചുണ്ടിൽ പുഞ്ചിരി തത്തി…
ജാനു സിറ്റൗട്ടിലേക്ക് വരുമ്പോഴേക്കും അച്ചുവിന്റെ കാർ മാളികയ്ക്കൽ വീടിന്റെ ഗേറ്റ് കടന്നിരുന്നു…
അവൾക്ക് എന്തോ സങ്കടം തോന്നി…അവൾ വിഷമത്തോടെ തന്നെ ഗേറ്റ് ഓരം നോട്ടം കൊടുത്തു നിന്നു…
ഒരു കരസ്പർശം അറിഞ്ഞു ജാനു മുഖം ചരിച്ചു നോക്കിയതും തൊട്ടരികിൽ ദേവൻ… ഒരു പുഞ്ചിരിയോടെ അവളെ നോക്കി നിക്കുവാണ്…
മോള് സങ്കടപ്പെടണ്ട… അവന് മോളെ ഇങ്ങനെ കണ്ട് പോകാൻ കഴിയില്ല… അത് കൊണ്ടാണ് മോള് ഇറങ്ങി വരുന്നതിനു മുന്നേ അച്ചു പോയത്…
ദേവൻ പറഞ്ഞത് കേട്ടവൾ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു…
അയ്യാൾ അവളെ വാത്സല്യത്തോടെ ചേർത്തു പിടിച്ചു…
ചിരിച്ചെന്നു വരുത്തിയെങ്കിലും അവൾക്ക് എന്തുകൊണ്ടോ പറഞ്ഞറിയിക്കാൻ പറ്റാത്തെന്തോ മനസ്സിൽ തിങ്ങി കൂടി…
തുടരും…

by