13/06/2026

പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?

രചനഇല പൊന്നു

ഇനിയെന്നും….💙

“പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. തൽകാലം നിങ്ങളുടെ നിരീക്ഷണവും നിഗമനവും നടത്തി തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് ”

പറഞുകൊണ്ട് സ്ഥലം S.I ശ്രീജിത്ത് സ്റ്റേഷന് അകത്തേക്ക് കയറി.

“അതേ… നി എന്താ ഒന്നും ചോദിക്കത്തേ? എന്നെ അങ്ങോട്ട് അയച്ചിട്ട് നി ഇവിടെ എന്തെടുക്ക്യ?
ഫാസിൽ ദേഷ്യത്തിൽ അവളോട് ചോദിച്ചു.

“ഹൊ ചോദിക്കാൻ എന്തിരിക്കുന്നു സ്ഥിരം ചോദ്യം സ്ഥിരം ഉത്തരം ഇതൊക്കെ തന്നെയല്ലേ എപ്പോഴും ചോദിച്ചാൽ ഇപ്പോ തന്നെ മറുപടി കിട്ടിയപോലെ ”
ചുണ്ട് കോണാക്കി അവള് പറഞ്ഞു

“ഉമ്….പക്ഷേ ഇപ്പൊ live വരും അപ്പെന്ത് പറയും?”

“നി കവർ ചെയ്തില്ലേ അത് അയച്ച് കൊടുക്ക് ലൈവ് വരുമ്പോൾ എന്തേലും പറയാം”

” ഉം ”
അവൻ തലയാട്ടി ഷൂട്ട് ചെയ്ത വീഡിയോ ഒന്നൂടെ നോക്കി

” ഈയാൾ ഇവിടത്തെ എസ് ഐ അല്ലേ അല്ലാതെ ഡിജിപി ഒന്നും അല്ലാലോ ഒടുക്കത്തെ അഹങ്കാരം എത്ര ദിവസമായി ഇയാൾടെ പുറകെ ഇന്നലെ ഒന്ന് തിരുവാ തുറന്ന് എന്തേലും മൊഴിഞ്ഞത് …fir സബ്മിറ്റ് ചെയ്തിട്ട് വേറെ കഴിവുള്ള ആരേലും കൊണ്ട് അന്വേഷിക്കും അതെ നടക്കു അതിനാ ഇയാൾ ഇത്രെയും ഷോ കാണിക്കുന്നത് ഇനിയിപ്പോ പ്രതിയെ പിടച്ചാൽ തന്നെ ഇവർ എന്ത് ചെയ്യുന്നാ ഇവർടെ തൊന്ന്യവസം ഒക്കെ സാധാരണ കാരോടെ നടക്കു. പിന്നെ..ഇയാൾക്ക്………..”

പറഞ്ഞ് തീർന്നില്ല…
ഫാസിൻ്റെ കണ്ണുകൾ എന്നിൽ അല്ല…..ഞാൻ പതിയെ തിരിഞ്ഞു.
കൈ പുറകിലേക്ക് കെട്ടി നിൽക്കുന്നു ..എൻ്റെ അടുത്തേക്ക് വരുന്നുണ്ട്…. ഇടത് കവിളിലെ ഞരമ്പ് വ്യക്തമായി കാണാം പല്ല് കടിച്ചമർത്തിയിരിക്കയാണ്.
എൻ്റെ അടുത്തെത്തി…

എൻ്റെ ID കാർഡിലേക്കാണ് നോട്ടം..
കാർഡിലേക്ക് കയ്യ് അടുത്തതും ഞാൻ വേഗം കാർഡ് മുറുക്കെ പിടിച്ചു.
ബലമായി എൻ്റെ കയ്യ് എടുത്തുമാറ്റി എൻ്റെ കൈ പൊടിഞ്ഞത് പോലെ തോന്നി..അത്രെയം ബലം
ഉണ്ടായിരുന്നു അ കയ്യ്ക്ക്.

“പ്രിയദർശിനി ബാലചന്ദ്രൻ t tv news ”

“പുതിയത് ആയിരിക്കും ല്ലേ?”
പുച്ഛതോടെ പറഞ്ഞു
അപ്പോഴും കാർഡ് വലിച്ച് എടുക്കാൻ ഞാനൊരു ശ്രമം നടത്തി ..നടന്നില്ല.

“ഞാൻ ഡിജിപി യും ഐപിഎസ് ഒന്നും അല്ല ഞാനിവിടതെ SI ആണ് നി പറഞ്ഞിട്ട് വേണ്ട എനിക്ക് അറിയാൻ ..പോലീസിൻ്റെ ജോലി ക്രമസമാധാനം സംരക്ഷിക്കുന്നതും കുറ്റ കൃത്യങ്ങൾ തടയാനുമാണ് അങ്ങനെ എന്തേലും സംഭവിച്ചാൽ അത് ചെയ്തവരെ കണ്ടെത്തലാണ് ഞങ്ങൾടെ ജോലി അല്ലാതെ അവരെ ശിക്ഷിക്കാൻ അല്ല അതിനിവിടെ കോടതിയുണ്ട്…
അല്ലേൽ ഒരു കാര്യം ചെയ്യാം ഇനി പോലീസ് എന്ത് ചെയ്യണം ന്ന് മാഡം പറഞാൽ മതി ഞങൾ ചെയ്തോളം
ദേ..
നിൻെ വായിൽ തോന്നുന്നത് വിളിച്ച് പറയാൻ ഇത് നിൻ്റെ news റൂം അല്ല പോലീസ് സ്റ്റേഷന കേട്ടോടി!!”

പറഞ്ഞ് കൊണ്ട് ഫാസിയെ നോക്കി അവൻ ക്യാമറാ താഴ്ത്തി. ഓഫ് ചെയ്തു. രണ്ടാളെയും നന്നായി ഒന്ന് നോക്കിട്ട് അയാൾ അകത്തേക്ക് പോയി .
അനങ്ങാതെ അങ്ങനെ നിന്നു ശരിയാണ് പുതിയ ആളാണ് മാധ്യമ പ്രവർത്തന തിൻ്റെ ആദ്യ ദിവസം ആദ്യ റിപ്പോർട്ടിങ്. അച്ഛൻ്റെ ആഗ്രഹമാണ് ഈ ജോലി. അതിനു വേണ്ടി മാത്രം തിരഞ്ഞെടുത്ത് . അതികനാൾ ഞാൻ ഈ പണിക്ക് ഉണ്ടാകില്ല അത് ഉറപ്പാണ്.

“പിറ്റേന്ന് സ്വന്തം ചാനലിൽ തന്നെ വാർത്ത വന്നു മാധ്യമ പ്രവർത്തകരോട് മോശമായി പെരുമാറി എസ് ഐ ” എന്ന ഹെഡ് ലൈനിൽ.
ദ്ദേഷ്യത്തിലാണ് ഓഫീസിലേക്ക് ചെന്നത്

.”Sir ഞാൻ പറഞ്ഞില്ലേ ഇത് വാർത്ത അക്കേണ്ടെന്ന് ,തെറ്റ് എൻ്റെ ഭാഗത്തും കൂടെയാണ്
മറുപടി ഒരു ചിരിയായിരുന്നു. ;

“അടുത്ത ബുള്ളെട്ടിങ് വീണ്ടും ഇത് വന്നാൽ ഞാൻ തന്നെ ഇതിനെതിരെ പ്രതികരിക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിന് എതിരെ പറയാൻ എനിക്ക് ഒരു മടിയും ഇല്ല ഉറപ്പാണ്”

വാർത്ത പിൻവലിച്ചു, തെറ്റിദ്ധാരണ യുടെ പേരിൽ വന്നതാണെന്നും പറഞ്ഞു

ദിവസങ്ങൾക്ക് ശേഷം പെൺകുട്ടികളെ കാണാതായ കേസിൽ എല്ലാ പ്രതികളെയും കണ്ടെത്തി കേസ് അവസാനിപ്പിക്കുമ്പോൾ കണ്ടൂ. ചോദ്യങ്ങൾക്ക് വ്യക്തമയും സമാധാന മ്പരമായും മറുപടി പറയുന്ന അയാളെ. പലപ്പോഴും
“നിങ്ങളുടെ ചോദ്യങ്ങൾക്ക് മറപടി തരാതിരുന്നത് സെൻസിറ്റീവ് ആയ വിഷയം ആയതു കൊണ്ടാണ്. Ok..കാണാം..”

പറഞ്ഞ് കൊണ്ട് ജീപിലേക്ക് കയറി.

“എടാ ലാസ്റ്റ് പറഞ്ഞത് നമ്മളോട് ആണോ ”

“നമ്മളോടോ? നിന്നോട് ”
ഫാസി ചിരിച്ചു

“അത് പോട്ടെ .മ്മടെ ചാനൽ വന്ന വാർത്ത അയാള് അറിഞ്ഞിട്ട് ഉണ്ടാകും ല്ലെ”

“പിന്നെ വാർത്ത ആക്കിയാൽ അറിയില്ലെ”

” അയ്നു നമ്മടെ ചാനൽ ആര് കാണാന, നല്ല റേറ്റിംഗ് അല്ലേ ,അത് കൊണ്ട് പേടിക്കാൻ ഇല്ല” ഞാൻ എന്നെ തന്നെ സമാധാനിപ്പിച്ചു

” അത് ശരിയാ പക്ഷേ അന്ന് ഇത്തിരി എരിയും പുളിയും ചേർത്ത് വാർത്ത ആയത്ങ്കിൽ ഇത്തിരി റേറ്റിംഗ് കൂടിയെനെ. അതിനു നിയത് നശിപ്പിച്ചില്ലെ ??!”

” സഹപ്രവർത്തകനായ ക്യാമാറാമനെ കുത്തികൊന്ന മാധ്യമപ്രവർത്തക ഇങ്ങനൊരു വാർത്ത വന്നാൽ അതിനെക്കാൾ റേറ്റിംഗ് ആകും എന്തേ?”

അവനൊന്നു ഇളിച്ച് കാണിച്ച് .

ഇത്തിരി കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്ന കേസിൽ ഒരുപാട് പരുമിതികൾ ഉണ്ടായിട്ടും ദിവസങ്ങൾക്ക് അകം മുഴുവൻ പ്രതികളേയും കണ്ടെത്തുകയും കേസ് അവസാനിപ്പിക്കാൻ പ്രാധാന പങ്ക് വഹിച എസ് ഐ യെ അഭിനന്ദച്ച ആഭ്യന്തര മന്ത്രി യുടെ പ്രതികരണം സഹപ്രവർത്തക റിപ്പോർട് ചെയ്തപ്പോ എൻ്റെ ചുണ്ടിലും ഒരു ചെറു ചിരി വിരിഞ്ഞിരുന്നു.

പിന്നെയും ദിവസങ്ങൾ
കടന്നുപോയി…വാർത്തകളും..

രാഷ്ടീയ സംഘടങ്ങളുടെ മാർച്ചിനെ തുടർന്നുണ്ടായ ലാത്തി ചാർജ്ന് ശേഷം രംഗം ശാന്തമായിരുന്നു…റിപ്പോർട്ടിങ് കഴിഞ്ഞുചെയ്തു പോവാൻ ഒരുങ്ങുമ്പോൾ ആണ് പോലീസ് ജീപിന് നേരെ പെട്രോൾ ബോട്ടിലോ മറ്റോ വ്യക്തമായി കണ്ടില്ല എറിയാൻ ആയി നിൽക്കുന്നളെ കണ്ടത് . മുഖം മറച്ചിരുന്നു…എൻ്റെ ശബ്ദം പുറത്ത് വന്നില്ല…ഓടി ചെന്ന് അയാളുടെ കയ്യിൽ പിടച്ചതും എന്നെ ബലമായി തള്ളി യിരുന്നു നിലത്ത് തലയടിച്ച് വീണെങ്കിലും അവനെ തടയാൻ കഴിഞ്ഞു…

.പെട്ടെന്ന് എണീറ്റു ..പക്ഷേ .. വീണ്ടും ബോധമറ്റ് ….വീഴുന്നതിനു മുമ്പ് എന്നെ ഒരു കയ്യ് താങ്ങി പിടിച്ചു അർധബോതവസ്ഥയിലും ഞാൻ ഞാനാ മുഖം വ്യക്തമായി കണ്ടൂ.

പിന്നെ രണ്ടു ദിവസം ഹോസ്പിറ്റൽ വാസം കഴിഞ്ഞു വീണ്ടും വാർത്തകളിലേക്ക്…

രാഷ്ട്രീയ പ്രാധാന്യമുള്ള സ്ഥലമായതിനാൽ എന്നും വാർത്തകൾക്ക് കുറവുണ്ടായിരുന്നില്ല… വാർത്തകൾക്ക് വേണ്ടിയും പൊതുപരിപാടികളുടെ ഭാഗമായും മറ്റും എസ് ഐ യെ പലപ്പോഴും കാണാറുണ്ടായിരുന്ന അയാള് എന്നെയും….

“അതിനിടക്ക് എസ് ഐ ശ്രീജിത്തിന് എതിരെ കൈകൂലി ആരോപണം…..എസ് ഐ യെ താത്കാലികമായി സസ്പെൻ്റ് ചെയ്തു വാർത്ത “റിപ്പോർട് ചെയ്യുമ്പോൾ എന്തോ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. അന്നും മീഡിയ യുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ല. പക്ഷേ ആ കണ്ണിൽ ആരോടും ഭയം ഉണ്ടായിരുന്നില്ല… ആരോടോ ഉള്ള അമർഷം ഉണ്ടായിരുന്നു.

രണ്ട് ദിവസം കഴിഞ്ഞ് പുറത്ത് വച്ച് കണ്ടപ്പോ വേഗം ഓടി ചെന്നു മുന്നിൽ നിന്നു. ഞാൻ ഒന്നും ചോദിച്ചില്ല ..

നെറ്റി ചുളിച്ച് എന്നെ നോക്കി .

“എന്തേലും ചോദിക്കാൻ ഉണ്ടോ?”

ഇല്ലെന്ന് തലയാട്ടി.

ഒന്നും മിണ്ടാതെ വണ്ടിയിൽ കയറിപോയി

ദിവസങ്ങൾക്കകം കൈകൂലി വിവാദത്തിൽ എസ് ഐ ശ്രീജിത്ത് നിരപരാധി ആണെന്ന് സസ്പെൻഷൻ പിൻവലിച്ചു എന്നും സ്റ്റേഷനിലെ രണ്ട് പോലീസ് ക്കാർക്ക് ഇതിൽ പങ്കുണ്ടെന്നും റിപ്പോർട് ചെയ്യേണ്ടി വന്നിരുന്നു….. അന്ന് അ വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ എന്നും ഇല്ലാത്തരു ആവേശം ആയിരുന്നു എന്ന് ഫാസി എന്നെ കളിയാക്കും

എപിസിസി പ്രസിഡൻ്റ് ൻ്റെ വാർത്ത സമ്മേളനത്തിന് പോകുന്ന വഴിയായിരുന്നു..പോലീസ് സ്റ്റേഷൻൻ്റെ മുന്നിൽ എത്തിയതും ……

“വലിഞ്ഞ് കേറി നോക്കതെടി അവിടെ ഇല്ല ദേ …അപ്പുറത്താണ് ”
എൻ്റെ നോട്ടം കണ്ടതും ഫാസി പറഞ്ഞു.

പോലീസ് സ്റ്റേഷൻൻറ നിന്ന് അല്പം മാറി ചെക്കിങ്ലാണ് ..

“Oh പുല്ല്….” ഫാസീ യാണ്

” എന്തെ ലൈസൻസ് ഇല്ലെ ??”
ഞാനൊന്ന് ഞെട്ടി

“അതൊക്കെയുണ്ട് അല്ലേൽ തന്നെ late ആയി. ഇനിയിപ്പോ ഇതും കൂടെ ..

ഹാ പക്ഷേ അയാളും നമ്മളും തമ്മിലുള്ള ഇരിപ്പ് വശം വച്ച് നിർത്താൻ പറയില്ല”

അവൻ സ്വയം ആശ്വസിക്കാൻ വേണ്ടി പറഞ്ഞു തീർന്നതും വണ്ടി അവർക്ക് അടുത്ത് എത്തി , സിവിൽ പോലീസ് ഓഫീസർ വണ്ടിക്ക് കയ്യും കാണിച്ചു.

“Ha ha..എന്തൊരു ബന്ധം..നിൻ്റെ അളിയൻ അല്ലേ അയാള് ”

ഞാൻ ചിരിയടക്കി കൊണ്ട് പറഞ്ഞു
അവൻ വണ്ടി നിർത്തി

ആള് അപ്പുറത്ത് ഫോണിൽ സംസാരിച്ച് കൊണ്ട്
ജീപ്പിൽ ചാരി നിൽ്പുണ്ട്
എന്നും കാണുമ്പോൾ നോക്കാറുണ്ട് പരസ്പരം.
ചിരിക്കാരില്ല..എന്നത്തേയും പോലെ നോക്കി വീണ്ടും ഫോണിൽ സംസാരം തുടർന്നു.
ഇയാളെ കാണുമ്പോൾ എനിക്ക് എന്തോ ഒരു പേര് അറിയാത്തൊരു സന്തോഷത്തിൻ്റെ കുമിളകൾ മൊട്ടിടും പക്ഷേ അ കുമിളകൾ എല്ലാം ഞാൻ കുത്തി പൊട്ടിക്കും അങ്ങനെ പൊട്ടിച്ച് കൊണ്ടിരിക്കുമ്പോഴാണ്……

അതാ…..ഫാസി നിന്ന് തപ്പുന്നു….ദൈവമേ…. ഞാൻ ദയനീയമായി വിളിച്ച്പ്പോയി

“എന്താടാ ;”

“മറന്നടി”

“ഞഞായി”

ഞാൻ നമ്മടെ ആളെ നോക്കി ഇടയ്ക്ക് ഞങ്ങളെ നോക്കുന്നുണ്ട്…

അപ്പോഴും ഫോണിൽ ആണ്

ഫാസി യുടെ തിരച്ചിലും എൻ്റെ മുഖവും കണ്ടപ്പോ അയാളുടെ മുഖത്തൊരു ചിരി വിരിഞ്ഞു!
സംസാരിച്ച് കൊണ്ട് തന്നെ അടുത്തേക്ക് വന്നു പിസിയോട് പുരുകം ഉയർത്തി എന്തെന്ന് ചോദിച്ചു അയാള് കാര്യം പറഞ്ഞതും
ഫോൺ കട്ട് ചെയ്ത പോക്കറ്റിൽ ഇട്ടു

ഫൈൻ അടക്കാം പക്ഷേ സമയം വൈകി അതിൻ്റെ ടെൻഷൻ ആയിരുന്നു ഞങ്ങൾക്ക്

“എന്താടോ? ”

“സാർ തിരക്കിൽ ഇറങ്ങിയപ്പഴാ മറന്നു പഴ്സും ഫോണും ഓഫീസിൽ ….”

“ഉമ്….”
നീട്ടി മൂളി

“ഇയാൾക്ക് ലൈസൻസ് ഉണ്ടോ? “എന്നോട്

അതെന്തിന് എന്ന ഭാവത്തിൽ ഞാൻ നോക്കി
അപ്പോഴേക്കും ഫാസി ചാടി കേറി

“ഹാ ..ഉണ്ട് സാർ”
പറഞ്ഞു കൊണ്ടവൻ എൻ്റെ ബാഗിൽ തിരഞ്ഞ് കാർഡ് എടുത്തു കൊടുത്തു.
എൻ്റെ ലൈസൻസ് കാണിച്ച വിടും പറഞ്ഞിട്ടാ പാവം എനിക്ക് ചിരിയാണ് വന്നത്.
അവൻ പ്രതീക്ഷ യോടെ നോക്കി ,

കാർഡ് ഒന്ന് നോക്കുക കൂടെ ചെയ്യാതെ അയാള് അത് പോക്കറ്റിൽ ഇട്ടു

ഒരു നിമിഷം ഞാനും എന്തോ പ്രതീക്ഷിച്

” ലൈസെൻസ് കൊണ്ടുവന്നിട്ട് ഫൈനും അടച്ചിട്ട് തൻ്റെ കാർഡും വങ്ങിച്ചിട്ട് വണ്ടി എടുത്തോണ്ട് പൊയ്ക്കോ”

പറഞ്ഞ് കൊണ്ട് അയാള് റോഡ് ക്രോസ് ചെയ്ത് സ്റ്റേഷൻ ന് അകത്തേക്ക് പോയി
ഓഫീസിൽ വിളിച്ച് പറഞ്ഞു ലൈസെൻസ് കൊണ്ട് തന്നു.

“ലൈസെൻസ് എടുക്കാതെ ആണോട വണ്ടി എടുക്കുന്നത് പിശാചെ”

“എന്നെ കൊണ്ട് ഒന്നും പറയിക്കേണ്ട നി late അയത് കൊണ്ടല്ലേ തിരക്കിട്ട ഇറങ്ങേണ്ടി വന്നത് എന്നിട്ട് എനിക്കായ് കുറ്റം”

ഞങൾ രണ്ടാളും വഴക്കായി അതിനിടയിലും ഒരുമിച്ച്
അയാളെയും ചീത്തയും വിളിച്ച് ഞങൾ സ്റ്റേഷൻ നു അകത്തേക്ക് കയറി
ഞങ്ങളെ കണ്ടപ്പോ ആള് പുറത്തേക്ക് വന്നു

“ഫൈൻ അടച്ചോ?”

“ഹ അടച്ചു ”
ദേഷ്യം കടിച്ചമർത്തി അവൻ പറഞ്ഞു

ഫാസിൻ്റെ ലൈസെൻസ് കൊടുത്തു.
“മ്മം.. ഇയാള് പൊയ്ക്കോ”
എന്നെ നോക്കീട്ട് അവനോട് പറഞ്ഞു.

“Sir , പ്രസ്സ് മീറ്റുണ്ട് ഇപ്പൊതന്നെ late ആയി plz ”

“താൻ പോയി വണ്ടി എടുത്തോ” ഫാസിയോടു പുഞ്ചിരിച്ച് കൊണ്ടാണ് പറഞ്ഞത്.

അവൻ എന്നെയൊന്നു നോക്കീട്ട് പോയി

ഞാനിനി ഇയാളോട് എൻ്റെ ലൈസെൻസ് പ്രത്യേകം അപേക്ഷിക്കണം അതിനാണ് ,
പക്ഷേ ഞാനൊന്നും മിണ്ടിയില്ല

എൻ്റെ ലൈസെൻസ് കയ്യിൽ എടുത്തു

“വണ്ടി ഓടിക്കാൻ ലൈസെൻസ് വേണമെന്ന് മാഡതിന് അറിയല്ലെന്നൂണ്ടോ?”
മുഖത്ത് ഗൗരവം ഉണ്ടെങ്കിലും ശബ്ദത്തിൽ കളിയാക്കൽ ഉണ്ടായിരുന്നു

“അത് വണ്ടി ഒടിക്കുന്നവരോട് പോയി പറയണംഞാൻ മനസ്സിൽ പറഞ്ഞു ”

“വണ്ടി ഓടിക്കുന്നാൾക്ക് ഇതൊക്കെ ഉണ്ടൊന്ന് പുറകിൽ ഇരിക്കുന്ന ആൾക്കും അന്വേഷിക്കാം”

ഹേ ഞാൻ പറഞ്ഞത് ഇയാള് കേട്ടോ ഞാൻ അയാളെ നന്നായി നോക്കി

” എന്താണ് ആവോ പുതിയ എക്സ്ക്ലൂസീവ് ??.പുതിയ മാധ്യമ പ്രവർത്തനത്തെ കുറിച്ച് പറയാതെ വയ്യ നടിയുടെ കിടപ്പറയും പ്രസവവും കുഞ്ഞിൻ്റെ നൂൽ കെട്ടും … ഇന്നാ ഇനി നിൻ്റെ മാധ്യമ പ്രവർത്തനത്തിന് തടസ്സം നിന്നൂന്നുവേണ്ട ”
പുച്ഛത്തോടെ പറഞ്ഞ് കൊണ്ട്
കാർഡ് എനിക്ക് നേരെ നീട്ടി .

അത് കെട്ടപോ എനിക്ക് ഇറച്ച് കേറി.. നീട്ടിയ കൈ ഞാൻ താഴ്ത്തി.

“ശരിയാ ഞങൾ കല്യാണവും പ്രസവവും കുഞ്ഞിൻ്റെ നൂലുകെട്ടും ഒക്കെ വാർത്ത ആകാറുണ്ട് ശരിയാ. എന്നും കുത്തും കൊലയും നിങ്ങളെ പോലുള്ള ഉദ്യോഗസ്ഥരുടെ അധികാരത്തിൻ്റെ യും രാഷ്ട്രീയകരുടെ തമ്മി തല്ലും മാത്രം കണ്ടാൽ മതിയോ?
എല്ലാം വാർത്ത ആകാറുണ്ട് കാലത്തിനൊപ്പം എല്ലാം മറിട്ടും ഉണ്ട് ..എന്ന് വച്ച് ചുമ്മാ എന്തും പറയാന്നു കരുതേണ്ട . വേറെ വർത്തയൊന്നും സാർ കാണാറില്ലേ? അതോ സറിനും താൽപര്യം നേരെത്തെ പറഞ്ഞ കിടപ്പറ കഥയും പ്രസവും നൂല് കെട്ടും ആണോ?”

ചോദ്യ ഭാവത്തിൽ ഞാൻ നോക്കി അതെ പുച്ഛത്തോടെ
“ചാൻസ് കിട്ടിയപ്പോ അന്നെതെ കലിപ്പ് തീർക്കാൻ നോക്കുവായിരിക്കും?”

അയാള്ടെ മുഖത്ത് എന്താ ഭാവം മനസ്സിലായില്ല
എന്തോ പറയാൻ വന്നതും ഫോൺ റിംഗ് ചെയ്തു
എന്നെയും ഫോണിനെയും മാറി മാറി നോക്കി..എന്നിട്ട് ഫോൺ അറ്റൻ്റ് ചെയ്തു
പെട്ടെന്ന് മുഖം മാറി എന്തോ കേസ് ആന്നെന്ന് മനസ്സിലായി. പെട്ടെന്ന് ഞാൻ എൻ്റെ കാർഡ് വലിച്ചെടുത്തതും എന്നെ മൊത്തത്തിൽ എന്നെയൊന്നു നന്നായി നോക്കി പിന്നെ പിസിയോട് എന്തോ പറഞ്ഞ് ജീപിൽ കയറി.

അന്ന് നല്ലോണം late ആയിരുന്നു പ്രസ്സ് മീറ്റിന് പോയത് ,അതിനും വേണ്ടി ഞങ്ങള്ക്ക് രണ്ടാൾക്കും നല്ലോണം കിട്ടി ബോധിച്ചു..

ഇഷ്ടമില്ലാതെ തിരഞ്ഞെടുത്ത ജോലി ആണെങ്കിലും ഇന്നെനിക്ക് വെറുപ്പ് തോന്നുന്നില്ല..ചോദ്യങ്ങളും ഉത്തരങ്ങളും, തെറ്റും തിരുത്തലുകളും അബദ്ധങ്ങളും ഒക്കെ ആയി പിന്നെയും ദിവസങ്ങൾ കഴിഞ്ഞു.

മാറ്റം എനിക്ക് മാത്രം ആയിരുന്നില്ല നമ്മടെ എസ് ഐ ക്കും ഉണ്ടായിരുന്നു പിന്നീട് കാണുമ്പോൾ എല്ലാം പണ്ടത്തെ ദേഷ്യം ഒന്നും ഇല്ല.കണ്ണുകൾ തമ്മിൽ ഉടക്കാരുണ്ട് എന്തേലും ഹുമൻ ഇൻ്റെസ്റിങ് സ്റ്റോറി ഉണ്ടെങ്കിൽ ചിലപ്പോ ഫാസിയെ വിളിച്ച് പറയയും.

മോണിംഗ് ഷോക്ക് വേണ്ടി സ്റ്റോറി ഉണ്ടാക്കാൻ ആമ്പൽ പൂക്കൾ നിറഞ്ഞു നിൽക്കുന്ന ആമ്പൽ കുളത്തിലേക്ക് എത്തിയത്. സ്റ്റോറി തയാറാക്കി അവസാനം സൈൻ ഓഫ് ഇത്തിരി ഭംഗി ആക്കാനുള്ള ശ്രമത്തിൽ ആയിരുന്നു എത്ര ശ്രമിച്ചിട്ടും ശരിയാകുന്നില്ല ഫാസി കലിപ്പിൽ ആണ് .

“ആദ്യം നിൻ്റെ കണ്ണ് അ പോലീസ് ജീപ്പിൽ നിന്നും മാറ്റ് അപ്പൊ ശരിയാകും”
എന്നെ നോക്കി പല്ല് കടിച്ചുകൊണ്ട് അവൻ പറഞ്ഞു

അവൻ പറഞ്ഞത് ശരിയാണ് എൻ്റെ കണ്ണ് ജീപ്പിൽ ആണ് ഇത്രെയും നേരം ഉണ്ടായിരുന്നില്ല ഇപ്പോഴാ വന്നതെന്ന് തോന്നുന്നു..പക്ഷേ അതിൽ ആളില്ല ;

“ഡാ .plz…ഒന്നൂടെ… ഇത് ലാസ്റ്റ് ശ്വാസം എടുത്ത് ശാന്തമായി കൊണ്ട് ഞാൻ പറഞ്ഞു

” കോപ്പ് ..എന്തേലും ആക്ക്”

താഴെ കിടന്ന ഒരു ആമ്പൽ പൂവ് എടുത്ത് കയ്യിൽ പിടിച്ചു
“കണ്ണിനും മനസ്സിനും ഒരുപോലെ ദൃശ്യ വിരുന്നൊരുക്കി പ്രത്യാശയോടെ പൂത്തു നിൽക്കുന്ന ആമ്പൽ പൂകൾക്ക് ഒപ്പം ….
പറഞ്ഞ് തീർന്നില്ല….;….”

“നടു റോഡിൽ കിടന്നു അഭ്യാസം കാണിക്കാതെ ഒന്ന് മറിനിക്കടി…. റോഡി നിന്നാ അവൾടെ കഥകളി”

ശബ്ദം തിരിച്ചറിഞ്ഞു തിരിഞ്ഞ് നോക്കുന്നത് മുമ്പേ പുറകിലൂടെ എൻ്റെ കയ്യിലെ ആമ്പൽ പൂവ് വലിച്ചെടുതിരുന്നു എന്നെ കടന്നു പോയി..

“താൻ പൊടോ.. ഒന്ന് പറഞ്ഞു സെറ്റ് ആയി വന്നതാ…അപ്പോഴേക്കും …ദുഷ്ടൻ…!!!!.”

ദുഷ്ടൻ ഇത്തിരി ഉച്ചത്തിൽ ആയിപോയന്ന് തോന്നുന്നു… നടന്നൊണ്ട് തന്നെ തിരിഞ്ഞ് നോക്കി …കണ്ണിറുക്കി കാണിച്ചു…

അത് കണ്ടപ്പോ എൻ്റെ ചുണ്ടിലും ചിരി വിരിഞ്ഞു… ദേ നോക്കുമ്പോൾ ഫാസി എന്നെ കൊല്ലും..

“.എടാ..ഇത് ലാസ്റ്റ് ഞാൻ എന്ത് ചെയ്യാനാ അയാള് കേറി കുളമാക്കി..

.” നി ഒന്നും പണയണ്ട… സൈൻ ഓഫ് ഞാൻ പറയാം ക്യാമറാ മാൻ പറയാൻ പാടിലെന്ന് ഒന്നും ഇല്ലലോ ..മറിക്കെ..നി പോയി ക്യാമറാ നോക്ക് പോ..”

അയ്യട ഇത്രെയും പറയാം എങ്കിൽ ഇതും ഞാൻ തന്നെ പറയുംനീ പോട അങ്ങനെ വീണ്ടും രണ്ടാളും തമ്മിൽ തല്ലായ് അവസാനം ഞാൻ തന്നെ പറഞ്ഞൊപ്പിച്ചു…

“സത്യം പറയടീ…നിങ്ങൾ തമ്മിൽ എന്താ? ഹേ? ഹേ”
പൊലീസുക്കാരു ചോദ്യം ചെയ്യും പോലെ അവൻ എന്നോട്

“അതോ…….എന്തോ ഇഷ്ടമാണ് ഒരിഷ്ടം..” “ലാലേട്ടൻ സ്റ്റൈലിൽ അങ്ങ് പറഞ്ഞു.

റിപ്പോർട്ടിംഗ് മതിയാക്കി newsAnchor ആയി ….ജനങ്ങളുടെ പ്രിയപെട്ട എസ് ഐ യുടെ സ്റലമാറ്റവും വാർത്തയായിരുന്നു…അന്നെനിക്ക് പോവാൻ കഴിഞ്ഞില്ലയിരുന്നു

അതിനിടക്ക് കഴിഞ്ഞ വർഷത്തെ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു..മികച്ച റിപ്പോർട്ടിംഗ് ന് ഉള്ള അവാർഡ് എനിക്ക് ഉണ്ടായിരുന്നു….

എന്നോ…സേവ് ചെയ്ത വച്ച അ നമ്പറിൽ നിന്നും അഭിനന്ദനം അറിച്ചുള്ള മെസ്സേജും വന്നു…..പിന്നെ ഇടയ്ക്ക് ഒക്കെ msg ചെയ്യും. എന്തേലും കാര്യമായിട്ട് ഉള്ള കാര്യത്തിന് മാത്രം….. പക്ഷേ രണ്ട് ദിവസമായി msg ഇല്ലായിരുന്നു.

മീഡിയ റൂമിൽ വാർത്താ തിരക്കിൻ്റെ ഇടയിൽ ആയിരുന്നു…..കാണാൻ ആരോ വന്നെന്നു പറഞ്ഞപ്പോ…വിസിറ്റിംഗ് റൂമിലേക്ക് നടന്നു…ചുമരിൽ ചാരി ഫോണിൽ നോക്കി നിൽക്കുന്നു…..ഞാൻ അടുത്ത് എത്തുന്നതിനു മുൻപേ തിരിതിരിഞ്ഞു
അഗ്രഹിച്ചിരുന്ന എന്നാല് ഒട്ടും പ്രതീക്ഷിക്കാത്ത വരവ്…

പരസ്പരം നോക്കി രണ്ടു ജോഡി കണ്ണുകളും ഒന്ന് വിടർന്നു…മുഖത്തേക്ക് നോക്കി തന്നെ ഞാൻ നടന്നു അടുത്തേക്ക് എത്തിയതും

ചിരിച്ചോണ്ട് ഫോൺ പോക്കറ്റിൽ വച്ചു…..

“ഇതെന്താ ഇവിടെ”..എൻ്റെ ആകാംഷയും സന്തോഷവും വാക്കുകളിൽ ഉണ്ടായിരുന്നു..

“Miss പ്രിയദർശിനിയെ കാണാൻ തന്നെയാ”

“;എന്നെയോ”

“മ്മ്മ്….” നീട്ടിയൊന്നു മൂളി

“എന്തെ?”

“ഒരു എക്സ്ക്ലൂസീവ് ഉണ്ട്.. ഇരിക്ക് ”

ടേബിൾ ന് അഭിമുഖമായി ഇരുന്നു അപ്പോഴും എൻ്റെ കണ്ണിൽ ആകാംഷയായിരുന്നു

“എന്താ??പറയ്”

“ഒന്നൂലടോ ഒരു കല്യാണ കാര്യം അറിയിക്കാൻ വന്നതാ”

എൻ്റെ ഹൃദയമിടിപ്പ് കൂടി..പക്ഷേ ആള് അറിയാതിരിക്കാൻ ഞാൻ വിദഗ്ദമായി ശ്രമിച്ചു.

“ആരുടെ”

“എൻ്റെ അല്ലാതെ ആര്ടെയ..
ഇപ്പൊ നാട്ടിൽ തന്നെ അല്ലെ ഇനി അവിടെ തന്നെ കുറച്ച് കാലം കാണും… ,അമ്മ കുറേ ആയി അമ്മ കുറേ ആയി നിർബന്ധിക്കാൻ തുണ്ടങ്ങീറ്റ്റ്…എന്ന പിന്നങ്ങ് കെട്ടാന്ന് വിചാരിച്ച്”

മുഖത്തേക്ക് തന്നെ നോക്കിയത് അല്ലാതെ ഞാനൊന്നും മിണ്ടയില്ല.

“അടുത്ത മാസം അറിയുന്ന കുട്ടിയ പിന്നെ വേറെ ഫോമലിറ്റിസ് ഒന്നുല്ല.. ഇവിടിപ്പോ ക്ഷണിക്കാൻ മാത്രം ആരുല്ല തന്നോട് പറയാണ് കരുതി ”

“Oh”

“വരണം . പോട്ടെ”

“അം വരാലോ..”

“ശരിയടോ ,തിരക്ക് ആയിരിക്കും ല്ലെbye കാണാം ജോലി നടക്കട്ടെ”

“ബൈ കാണാം…”

ഞാൻ തിരിഞ്ഞ് നടന്നു…പോയി എത്തിയതും… വീണ്ടും വന്നു പറഞ്ഞ് ആരോ വന്നെന്നു…

പുറത്തേക്ക് നടന്നു…

ദേ…പിന്നെയും ഇയാള്…കൈ രണ്ടും പിണച്ച് കെട്ടി നിൽക്കുന്നു…ദേഷ്യത്തിൽത്തിൽ പുരുകം ഉയർത്തി എന്നെ നോക്കി ..

ഞാനും അതുപോലെ കയ്യ് കെട്ടി അതെ ഭാവത്തിൽ നോക്കി

“നി പറയില്ലാലെടി..????”

“ഹാ..പറയാൻ സൗകര്യമില്ല.എന്തെ??”

ചുണ്ട് കോട്ടി പറഞ്ഞു തിരിഞ്ഞതും തൂക്കി എടുത്ത് ചുമരോട് ചേർത്ത് നിർത്തി….

“ഇയാടെ അമ്മ നിർബന്ധിക്ക്യല്ലേ പോയി
കെട്ടീക്കോ”

“യ്യോ… ആര് നിർബന്ധിച്ച്ന്നു….നിൻ്റെ സമ്മതം അറിഞ്ഞിട്ട് വേണം എനിക്ക് പോയവരെയൊക്കെ നിർബന്ധിക്കാൻ”

“നിൻ്റെ വ തുറന്നു പറയില്ല എന്നറിയാം..അത് കൊണ്ടാ കല്യാണ കാര്യം പറഞ്ഞ് …എൻ്റെ പോലീസ് ബുദ്ധി വച്ച് കണ്ടുപിടിക്കാം ന്നു വച്ചപ്പോ പെണ്ണ് പിടി തരുന്നില്ല . … ”

“അയ്യട ഒരഭിനയം കണ്ടാലും മതി…ഈ മോന്ത കണ്ടാൽ അറിയല്ലെ… ”
ദേഷ്യത്തിൽ ഞാൻ പറഞ്ഞു

“അറിയോ?” എന്നോട് ഒന്നൂടെ ചേർന്ന് നിന്നു

“മും…”
ഞാൻ മൂളി

പയ്യെ എൻ്റെ മൂക്കിൻ തുമ്പിൽ മൂക്കുരസ്സി
പൊയ്ക്കോട്ടേ?

ഞാൻ വേണ്ടെന്ന് തലയാട്ടി

എൻ്റെ കൈ പിടച്ചു ഉള്ളം കയ്യിലൂടെ കൈ ഓടിച്ചു

പാൻ്റ് പോക്കെട്ടിന് പെൻ എടുത്ത് കയ്യിൽ എന്തോ എഴുതി .എന്നിട്ട് ഒന്ന് ചിരിചു

“ജിത്തു ” ന് എഴുതിയ പേരിനു താഴെ ഫോൺ നമ്പർ ആയിരുന്നു.
നമ്പർ മാറി ഇത് പുതിയതാ.

പൊയ്ക്കോട്ടേ??

പിന്നെയും വേണ്ടെന്ന് തലയാട്ടി.

എന്നോട് ഒന്നൂടെ ചേർന്ന് വന്നു ആരെയും ഉണ്ടോന്ന് ചുറ്റും നോക്കുന്നത് കണ്ടൂ….അപ്പോഴേക്കും അ കവിളിൽ ഞാൻ അമർത്തിയൊരു ഉമ്മ കൊടുത്തു……

“ഇനി പൊയ്ക്കോ “ഞാൻ പറഞ്ഞു

ഇല്ലെന്ന് എന്നോട് തലയാട്ടി

“ഹേ…പോവണ്ടെ….”

ചോദിച്ച് തീരും മുൻപേ താടിയിൽ പിടിച്ച് തിരിച്ച് വച്ച് എൻ്റ കളിവിൽ ചുണ്ട് ചേർത്തു.

പിന്നെ ഞങ്ങളുടെ പ്രണയകാലം ആയിരുന്നു സമയം കിട്ടുമ്പോഴൊക്കെ ഉറങ്ങാൻ മാത്രം ആഗ്രഹിച്ച അ പോലീസ്കാരനെ ഞാൻ പ്രണയിച്ചു…വല്ലപ്പോഴും മാത്രമേ നേരിട്ട് കാണൽ ഉണ്ടായിരുന്നുള്ളൂ കാക്കികുള്ളിലെ കള്ള കാമുകൻ മോശമല്ലായിരുന്നു.

ഒരു വർഷത്തിനപ്പുറം രണ്ട് പേരുടെയും ഇഷ്ടപ്രകാരം ആദ്യം നിയമപരമായും പിന്നീട് ആചാര പരമായും ഞങൾ ഒന്നായി……

ഞാനെൻ്റെ മാധ്യമ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു…പഠനത്തിൻ്റെ ഭാഗമായി ഞങ്ങൾക്ക് കുറച് കാലം പിന്നെയും പിരിഞ്ഞിരികേണ്ടി വന്നു..പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു… പിന്നിലൂടെ എന്നെ ഇറുകെ പുണർന്നു…

“യൂണിഫോം ഇട്ടോണ്ട് ഇങ്ങനെ കരയല്ലേ മനുഷ്യാ…..”

മീശ പിരിച്ച് വച്ച് കൊടുത്ത് കൊണ്ട് ഞാൻ പറഞ്ഞതും എൻ്റെ കയ്യ് എടുത്ത് മാറ്റി

“അതെന്തേ യൂണിഫോം ഇട്ടവർ മനുഷ്യർ..? അല്ലേ നി ആദ്യം കരയാതിരിക്ക്ടി……”

എൻ്റെ കണ്ണും തുടച്ച് തന്നു.

പ്രണയമൊഴുകി തീർത്ത രാത്രിയിൽ എന്നോ… പാതി ഉറക്കത്തിൽ കണ്ണ് തുറന്നു നോക്കുമ്പോൾ കണ്ടൂ എന്നെ തന്നെ നോക്കി കിടക്കുന്നു

മമം??

ഒന്നുല ന്ന് തലയാട്ടി പിന്നെ ഒന്ന്
ചിരിച്ചു…..പിന്നെ അത് പൊട്ടി ചിരിയായി

“എന്താ…. “ഉറക്ക പിച്ചിൽ തല ചൊറിഞ്ഞോണ്ട് ഞൻ ചോദിച്ചു

“അല്ലാ. നി പണ്ട് പറയില്ലേ. എങ്ങനെയാ അത് സൈൻ ഓഫ്….ഒരു ഓളത്തിൽ. ….കേൾക്കാൻ നല്ല രസാ….”

അത് അങ്ങനെയല്ല

” സ്ഥലം എസ് ഐ യും സുന്ദരനും സുമുഖനും സവർവ്വോപരി വീരശൂര പരാക്രമിയുമായ ശ്രീജിത്തിനൊടൊപ്പം പ്രിയദർശിനി……… ഇനി എന്നും പ്രിയദർശിനി……..” 💙 പറഞ്ഞുകൊണ്ട് അ നെഞ്ചിലേക്ക് ഒന്നൂടെ ചേർന്നു..💙

അവസാനിച്ചു💜