രചന – കൃഷ്ണ
ധ്വനി ഋഷിയുടെ തോളിൽ തല ചായ്ച്ചു ഇരുന്നു… ഋഷി പുഞ്ചിരിയോടെ അവൾടെ നെറുകയിൽ മുത്തി ഡ്രൈവ് ചെയ്തു. ധ്വനി ഋഷിയുടെ തോളിൽ ചാഞ്ഞിരുന്നു തന്നെ F. M ഓണാക്കി…
🎶Neeye vaazhkai enben
Ini vaazhum naatkal ellam
Neeye podhum enben
Uyire en ulagame
Neeye kaadhal enben
Ini jeevan vaazhum unnal
Neeye vendum enben
Uyire en ulagame 🎶
പാട്ടിന്റെ വരികൾ മുഴങ്ങി കേട്ടതും ഇരുവരുടെയും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… ധ്വനി ഋഷിയിൽ ഒന്നൂടെ ചേർന്നിരുന്നു…
ഋഷി…
മമ് എന്താണ്…
അതില്ലേ?..
എന്താണ് ഭാര്യേ പാട്ട് കേട്ടാൽ റൊമാൻസ് വന്നോ… ദേ ഞാൻ ഡ്രൈവിങ്ങു ചെയ്യുവനൊന്നും വിചാരിക്കണ്ട…. ഞാൻ വേണേൽ കാർ ഒതുക്കം… ഋഷിയുടെ പറച്ചില് കേട്ട് ധ്വനി അവനെ നോക്കി..
എപ്പോ നോക്കിയാലും ഈ ഒരു ചിന്ത മാത്രമേയുള്ളോ മനുഷ്യാ നിങ്ങൾക്ക്…
ഞാൻ പിന്നെ ആരെ പോയി റൊമാൻസിക്കാനേ എന്റെ ഭാര്യേ…
ഇപ്പോ എന്റെ മോൻ റൊമാൻസ് മടക്കി പോക്കറ്റിൽ വെക്ക്…
വോക്യേ….
ധ്വനി പുഞ്ചിരിയോടെ വീണ്ടും ഋഷിയുടെ തോളിൽ ചാഞ്ഞു…
ഋഷി…
എന്താ പെണ്ണേ…
അന്നെന്തിനാ ഋഷി എന്നോട് ഞാൻ ശല്യമാണെന്ന് പറഞ്ഞത്… ഋഷിയുടെ കണ്മുന്നിൽ പോലും വരരുതെന്ന് പറഞ്ഞത്… ധ്വനിയുടെ വാക്കുകൾ കേട്ടതും ഋഷി പെട്ടന്ന് ബ്രേക്ക് ചവിട്ടി… ധ്വനി പറഞ്ഞത് കുഴപ്പമായോ എന്ന കണക്കെ ചെറിയ പേടിയോടെ ഋഷിയെ നോക്കി…
ഋഷി ഞ… ഞാൻ… ബാക്കി പറഞ്ഞ് മുഴുവിക്കും മുന്നേ ധ്വനിയെ അവന്റെ നെഞ്ചിലേക്ക് ചേർത്തിരുന്നു…
ഞാൻ അന്ന് അങ്ങനെയൊക്കെ പറഞ്ഞതിൽ എന്നോട് ഇപ്പോഴും ദേഷ്യമുണ്ടോ നിനക്ക്…
സത്യം പറയാല്ലോ തകർന്നു പോയി ഞാൻ… മരിച്ചാലോ എന്ന് വരെ തോന്നിപ്പോയ നിമിഷം… അത് കേട്ടതും ഋഷി അവളിൽ നിന്നും അടർന്നു മാറി അവളുടെ കുഞ്ഞി മുഖം കൈക്കുമ്പിളിൽ എടുത്ത് തുരു തുരെ ചുമ്പിച്ചു…
ഞാൻ എന്ത് പുണ്യം ചെയ്തിട്ടാ പെണ്ണേ നിന്റെ ഈ കളങ്കമില്ലാത്ത പ്രേണയത്തിന് അർഹനായത്… ഞാൻ ശെരിക്കും ഭാഗ്യം ചെയ്തവനാ… നിന്നെ എന്റെ പാതിയായി കിട്ടിയതിൽ…
പ്രേണയമെന്ന വികാരം അനന്തമാണ്…ആ വികാരം ഏത് നിമിഷം വേണമെങ്കിലും മനുഷ്യന്റെ ഹൃദയത്തിൽ കേറും…എന്റെ ഹൃദയത്തിൽ ഋഷിയോടുള്ള പ്രണയം മുളപ്പെട്ടിയ അന്ന് മുതൽ ഈ നിമിഷം വരെ ഞാൻ നിങ്ങളിൽ നിങ്ങളോടുള്ള പ്രേണയത്തിൽ അലിഞ്ഞു കൊണ്ടിരിക്കുവാണ്… നാണമില്ലാതെ വീണ്ടും പുറകെ നടന്നപ്പോളും ഈ താലിയുടെ അവകാശിയായി എന്റെ സീമന്തരേഖയുടെ ചുവപ്പിനാവകാശിയായി ഇന്നല്ലങ്കിൽ നാളെ ഋഷി തന്നെയായിരിക്കും എന്നിക്കുറപ്പായിരുന്നു… എന്റെ കൃഷ്ണൻ എന്നെ വേദനിപ്പിക്കില്ലന്ന് എനിക്കുറപ്പായിരുന്നു വിശ്വാസമായിരുന്നു… കുറെ വേദന സഹിക്കേണ്ടി വന്നെങ്കിൽ കൂടിയും ഈ കാർക്കോടകനെ എനിക്ക് തന്നെ തന്നില്ലേ എന്റെ കൃഷ്ണൻ… എനിക്ക് ഋഷിയോടുള്ള പ്രണയം അത്രയ്ക്ക് ആഴത്തിൽ ഉള്ളതായിരുന്നുന്ന് എന്റെ കൃഷ്ണന് മാത്രമേ മനസിലാക്കിയിരുന്നുള്ളു… ഋഷിയുടെ കണ്ണികളിൽ നോക്കി അത്രയും പറഞ്ഞ് മുഴുവിച്ചതും ഋഷിയുടെ ചുണ്ടുകൾ ധ്വനിയുടെ ചുണ്ടുകളെ സ്വന്തമാക്കി… ഗാടമായ ചുമ്പനം… ധ്വനിയോടുള്ള അവന്റെ പ്രണയം പതിൻ മടങ്ങിരാട്ടിയായി കൊണ്ടിരുന്നു… നീണ്ടു നിന്ന ചുമ്പനത്തിനോടുവിൽ ഇരുവരും മേല്ലേ വിട്ടകന്നു…. ഇരുവരും നന്നേ കിതക്കുന്നുണ്ടായിരുന്നു… ധ്വനിയുടെ മുഖം നാണത്താൽ ചുമന്നു…ഋഷിയെ നോക്കാനുള്ള ചമ്മലിൽ മുഖം താഴ്ത്തി ഇരുന്നു…
ഋഷി അവൾടെ മുഖം അവന് നേരെ പിടിച്ചുയർത്തി… അവളുടെ ആ കറുത്ത കരിമഷി കണ്ണുകളിലേക്ക് നോക്കി… ആ കണ്ണുകൾ നാണത്താൽ തിളങ്ങുന്നത് അവൻ അറിഞ്ഞു…
നിന്നോട് എന്ത് പറയണമെന്നെനിക്ക് അറിയില്ല ധ്വനി… എ… എനിക്ക് വാക്കുകളില്ല പറയാൻ… ഓരോ നിമിഷവും നീ എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുവാണ്… നിന്റെ ഈ പ്രണയം എനിക്ക് അനുഭവിക്കണം… എന്റെ അവസാന ശ്വാസം വരെയും… നിന്നെ വേദനിപ്പിച്ചതിന് നിന്നെ പ്രേണയിച്ച് മാപ്പ് ചോദിക്കണം… നീ എന്ന പ്രേണയം എന്റെ ഹൃദയത്തിന്റെ അറകളിൽ നിന്നും നിറഞ്ഞൊഴുകുവാണ് പെണ്ണേ… ഒരു തരിമ്പ് പോലും കുറയാതെ എന്റെ പ്രണയം നിനക്ക് നൽകണം… എന്റെ ഈ ഹൃദയത്തിൽ എന്നും ചേർന്നു നിൽക്കാനും എന്നിലെ പൂർണ്ണ അവകാശത്തിനും അധികാരത്തിനും എന്റെ താലിയുടെ ഉടമയായ നീ മാത്രമായിരിക്കും മിസിസ് ഋഷി ദേവ്…
മതി… എനിക്കിത്രയും കേട്ടാൽ മതി… ഈ വാക്കുകൾ കേൾക്കാന ഞാൻ കൊതിച്ചത് ആഗ്രഹിച്ചത്… എന്നും എന്റെ കൂടെ തന്നെ ഉണ്ടായാൽ മതി… അതിന് മറുപടിയായി ഋഷി അവളെ നെഞ്ചിലേക്ക് ചേർത്തു…
എന്റെ ജീവന്റെ തുടിപ്പുള്ളിടത്തോളം കാലം… കുറച്ച് നിമിഷം ഇരുവരും ആ ഇരിപ്പയിരുന്നു…
അതെ ഇങ്ങനെ തന്നെയിരുന്നാൽ മതിയോ പോകണ്ടേ നമുക്ക്… ഋഷി ചോദിച്ചതും ധ്വനി അവനെ നോക്കി തലയാട്ടി… സീറ്റിലേക്ക് ചാരിയിരുന്നു. ഋഷി കാർ മുന്നോട്ടെടുത്തു.
____________________________________
സതി മക്കള് അവിടന്ന് പുറപ്പെട്ടന്ന് ചന്ദ്രശേഖരൻ എപ്പോ വിളിച്ചു പറഞ്ഞു… അവർക്ക് വേണ്ടതൊക്കെ വേഗം തയ്യാറാക്ക്… ആമ് പിന്നെ മോൾക്ക് ഏറ്റവും ഇഷ്ട്ടപെട്ട മാങ്ങാച്ചാർ ഉണ്ടാക്കിയിട്ടില്ലേ നീ… പിന്നെ ഋഷി മോന് എന്തൊക്കെയാ ഇഷ്ടമെന്ന് അറിയില്ല മോൻ വന്ന് കഴിഞ്ഞ് ചോദിച്ചറിഞ്ഞു വെക്കാം…
രാജീവ് വലിയ സന്തോഷത്തിലാണ്… ഒരാഴ്ചയ്ക്ക് ശേഷം തന്റെ മോളെ കാണാൻ പോകുന്നതിന്റെ അതിയായ സന്തോഷത്തിലാണ് ആ അച്ഛന്റെ മനസ്… സതി രാജീവിന്റെ മുഖത്തെ സന്തോഷം നോക്കി കാണുവായിരുന്നു… ഈ കഴിഞ്ഞ ഒരാഴ്ച കണ്ട ആളെ അല്ല… തന്റെ മോള് വരുന്നതിന്റെ സന്തോഷം…
എന്റെ രാജീവേട്ടാ… ഈ ഒരാഴ്ച ഞാൻ കണ്ട ആളാണോ ഇപ്പോ എന്റെ മുന്നിൽ നിക്കുന്നത്.? ഒരു വറ്റ് കഴിക്കാൻ ഞാൻ കേഞ്ചി പറഞ്ഞാൽ എന്നെ ബോതിപ്പിക്കാൻ വേണ്ടി കഴിക്കും… മുറിയിലോ ഇറേതോ മൗനവൃതം എടുത്ത് ഇരുപ്പ്… ഇന്ന് മോള് വരുമെന്നറിഞ്ഞപ്പോൾ ആൾടെ മാറ്റം കണ്ടില്ലേ…
അതെ സതി…. എനിക്ക് വീണ്ടും പുതു ജീവൻ തിരിച്ച് കിട്ടിയ പ്രേതീതിയാണിപ്പോൾ… എന്റെ കുട്ടിയും മരുമോനും വരുന്നത് കൊണ്ട് തന്നെയാണ് എനിക്കീ സന്തോഷവും ഉഷാറും…
അപ്പോ ഞാൻ ഒറ്റക്ക്… അല്ലേലും മോളെ കല്യാണം കഴിച്ചു വിടുന്നതിനു മുൻപ്പും നിങ്ങൾ അച്ഛനും മോളും ഒറ്റ കേട്ടല്ലായിരുന്നോ? ഞാൻ അപ്പോഴും പുറത്ത്…. സതി പരിഭവം പറഞ്ഞു…
പിണങ്ങല്ലേ എന്റെ സതിക്കുട്ടി… നിന്നെ ഞാൻ കേട്ടിയത് കൊണ്ടല്ലേ എന്റെ മോളെ എനിക്ക് കിട്ടിയത്…
കണ്ടോ കണ്ടോ അപ്പോഴും നമ്മൾക്ക് സ്ഥാനമില്ല..
ഇത്രയും പ്രായമായില്ലെടി നിനക്ക്… ഇപ്പോഴും കൊച്ചു കുട്ടികളെ പോലെ ആ പണ്ടത്തെ സ്വഭാവം മാറിയിട്ടില്ല… അതും പറഞ്ഞ് രാജീവ് സതിയുടെ കവിളിൽ നുള്ളി…
അയ്യടാ…
ഇരുവരും സംസാരിച്ചു നിന്നപ്പോളാണ് കാറിന്റെ ശബ്ദം കേട്ടത്…
ആ അവര് എത്തിയെന്നു തോന്നുന്നു… രാജീവ് പറഞ്ഞ് പുറത്തേക്ക് നടന്നു പുറകെ സതിയും…
ഋഷിയുടെ കാർ ധ്വനിയുടെ വീടിനു മുന്നിൽ വന്നു നിന്നു… ധ്വനി ഡോർ തുറന്ന് ദൃതിയിൽ പുറത്തേക്കിറങ്ങിയതും അകത്തു നിന്നും ഇറങ്ങി വരുന്ന രാജീവിനെയും സതിയേയും കണ്ടതും അവൾ വേഗം ഓടി പോയി രണ്ടുപേരെയും കെട്ടിപിടിച്ചു… മൂവരുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു…. അവർ മൂവരെയും പുഞ്ചിരിയോടെ നോക്കി കാണുവായിരുന്നു ഋഷി…
എന്റെ കുട്ടിക്ക് സുഖല്ലേ..?
സുഖമാണ് അച്ഛാ.. അവിടെ എല്ലാവർക്കും എന്നെ വലിയ കാര്യമാ… എന്തിന് വേറെ പറയണം സരസ്വദിയമ്മ എന്നെ കിച്ചണിൽ പോലും അടുപ്പിക്കുന്നില്ല…
അത് വേറൊന്നുമല്ല അച്ഛാ… ഇന്നലെ അടുക്കളയിൽ കേറിയതാ കൈയ്യൊന്ന് പൊള്ളി.. പിന്നെ ഞങ്ങൾ മൂന്നും ആ ഏരിയയിലേക്ക് അടുക്കരുതെന്ന് പറഞ്ഞു..
അയ്യോ കൈ പൊള്ളിയെന്നോ.. ഇവിടെ മോളെ… രാജീവ് ആവലാതിയോടെ അവൾടെ കൈകളിൽ പിടിച്ചു നോക്കി… വലത് കൈയ്യിൽ ചെറിയ കളറ് മാറ്റം കണ്ടു…
സൂക്ഷിച്ചു ചെയ്യണ്ടേടാ… അതുകൊണ്ടല്ലേ… രാജീവ് പറഞ്ഞു..
ഇപ്പോ കുഴപ്പമൊന്നുമില്ല അച്ഛാ… ദേ അതും പറഞ്ഞു സങ്കടപെടല്ലേ എന്റെ രാജൂട്ടാ…
അത് കേട്ടതും രാജീവ് പുഞ്ചിരിച്ചു ഒപ്പം ബാക്കിയുള്ളവരും…
ഇവിടത്തെ കൂട്ട് കുരുത്തക്കേടൊന്നും കാണിക്കാറില്ലല്ലോ… അവിടെ.? സതി
ഇല്ല എന്റെ അമ്മക്കുട്ടി… അല്ലങ്കിൽ ഋഷിയോട് ചോദിച്ചു നോക്ക്… ഋഷി ഞാൻ അവിടെ വല്ല കുരുത്തക്കേടും കാണിക്കാറുണ്ടോ… പറയ്…
അവൾ ഒരു കുരുത്തക്കേടും കാണിക്കാറില്ല അമ്മേ…
കേട്ടല്ലോ… ഇപ്പോൾ ഓക്കെ ആയില്ലേ… പിന്നെ അമ്മയും മോളും സംസാരം തുടങ്ങി…
മോനേ ഋഷി… ഞാൻ ചെറുതായി ഭയപ്പെട്ടിരുന്നു… മോള് കല്യാണത്തിന് അത്ര താൽപ്പര്യത്തോടെ അല്ലല്ലോ സമ്മതിച്ചത്. അത് കൊണ്ട് അവള് മോനോട്… ഇപ്പോഴാ അച്ഛന് സമാധാനമയെ… അവൾടെ മുഖത്തെ ആ സന്തോഷം കാണുമ്പോൾ തന്നെ അറിയാം… എന്റെ കുട്ടി സന്തോഷവതിയാണെന്ന്… അച്ഛൻ മോനോട് ഒന്നേ പറയാനുള്ളു… നോക്കിക്കോണേ…
അമ്മയോട് ചിരിച്ചോണ്ട് സംസാരിച്ച് ഓരോന്നും പറഞ്ഞു നിൽക്കുന്ന ധ്വനിയിലേക്ക് ഋഷി നോട്ടം കൊടുത്തു… ശേഷം ആ നോട്ടം രാജീവിനിലേക്ക് എത്തി…ഋഷി രാജീവിന്റെ കൈകൾ ചേർത്തു പിടിച്ചു…
കൂടെയുണ്ടാകും… അവസാന ശ്വാസം വരെ പൊന്നു പോലെ നോക്കിക്കോളാം അച്ഛന്റെ മോളെ…
രാജീവ് നിറഞ്ഞ പുഞ്ചിരിയോടെ ഋഷി ചേർത്ത് പിടിച്ചു…
______________________________________
അതെ ഇനി സംസാരമൊക്കെ പിന്നെയാകാം… നിങ്ങള് പോയി ഒന്ന് ഫ്രഷായി വാ… എന്നിട്ട് ഫുഡ് കഴിച്ച് കഴിഞ്ഞ് ബാക്കി… ചെല്ല് മോളെ ഋഷി മോനെയും കൂട്ടി റൂമിലേക്ക് ചെല്ല്… രാജീവ് പറഞ്ഞതും ധ്വനി ബാഗും എടുത്ത് ഋഷിയെയും കൂട്ടി അവൾടെ റൂമിലേക്ക് പോയി…
അവര് രണ്ട് പേരും ഇത് പോലെ എന്നും സന്തോഷമായി ജീവിച്ചു കണ്ടാൽ മതി… അവരെ നോക്കി കൊണ്ട് സതി പറഞ്ഞു…
ഋഷി മോൻ നമ്മുടെ മോൾടെ ഭാഗ്യമാണ് സതി… അവൾക്ക് ഒരു കുറവും വരുത്താതെ നോക്കിക്കൊള്ളും… നമ്മള് നമ്മുടെ മോളെ ഏൽപ്പിച്ചത് ഏറ്റവും യോജിച്ചവന്റെ കൈകളിൽ തന്നെയാ…
ശെരിയ രാജീവേട്ടൻ പറഞ്ഞത്… ഇവിടന്ന് പോകുമ്പോളുള്ള ധ്വനി അല്ല ഇപ്പോ വന്നത്… സന്തോഷം മാത്രമേ ആ മുഖത്തുള്ളൂ… ഇരുവരും പരസ്പരം പറഞ്ഞിരുന്നു…
_________________________________
റൂമിൽ വന്ന് ധ്വനി കൈയ്യിലെ ബാഗ് ബെഡിലേക്ക് വെച്ച് മുറി മുഴുക്കെ ഒന്ന് കണ്ണോടിച്ചു… പെട്ടന്ന് രണ്ട് കൈകൾ തന്നെ ആ കരവലയത്തിലാക്കി…
എന്താണ് ഭാര്യേ… വീട്ടിൽ വന്ന് അച്ഛനെയും അമ്മയെയും കണ്ടപ്പോൾ നിന്റെ ഈ പാവം കേട്ടിയോനെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല…
ഞാൻ മൈൻഡ് ചെയ്യാത്തതിന്റെ പരിഭവമാണോ അതോ കുശുമ്പാണോ… മമ്…
സത്യം പറയാലോ കുശുമ്പ്… എന്നോടല്ലാതെ അതിരുവിട്ട് ചിരിച്ചും കളിച്ചും സംസാരിക്കുന്നത് എനിക്ക് കണ്ടു നിക്കാൻ പറ്റത്തില്ല… അതിപ്പോ നമ്മുടെ രണ്ട് അച്ഛനമ്മമാരുടെ കാര്യത്തിലാണെങ്കിലും…
ഇത്രയുക്കും കുശുമ്പോ?
അതെ നിന്റെ കാര്യത്തിൽ ഞാൻ ഇത്തിരി അല്ല ഒത്തിരി പോസസ്സീവ്നെസ്സ് മൈൻഡ് കാരനാണ്…
സമ്മതിച്ചേ… ഇങ്ങനൊരു കള്ള തിരുമാലി… അതെ ആശാൻ ഈ പിടി വിട്ടിരുന്നേൽ എനിക്ക് ഒന്ന് ഡ്രെസ്സ് ചേഞ്ച് ചെയ്യാമായിരുന്നു…
അതിനെന്താ ഡ്രസ്സ് വേണേൽ ഞാൻ ചേഞ്ച് ചെയ്ത് താരല്ലോ എന്റെ ഭാര്യക്ക്…
അയ്യടാ… മോന്റെ പൂതി കൈയ്യിൽ വെച്ചാൽ മതി.. മാറങ്ങോട്ട്.. അതും പറഞ്ഞ് ധ്വനി ഋഷിയിലെ പിടി വിടുവിച്ചു ബെഡിൽ വന്നിരുന്ന് കൊണ്ടുവന്ന ബാഗിൽ നിന്നും ഋഷിക്ക് മാരാനുള്ള ഡ്രസ്സ് എടുത്തു വെച്ച് ബാഗ് കൊണ്ടുപോയി ഷെൽഫിൽ വെച്ചു തിരിഞ്ഞതും ഋഷി ബെഡിന്റെ ഹെഡ് ബോർഡിലേക്ക് ചാരിയിരുന്ന് ഫോണിൽ കുത്താൻ തുടങ്ങി…
ഈ ചെക്കന്റെ കാര്യം… ഏത് നേരവും ഈ ഫോണും കുത്തിക്കൊണ്ടിരിക്കലാ… ഇവിടെ വന്നപ്പോളെങ്കിലും അതിലിട്ടുള്ള കുത്തല് നിർത്തിക്കൂടെ… ധ്വനി ഓരോന്നും പിറുപിറുത് ഋഷിക്കടുത്തു വന്നിരുന്നു…
അതെ ഈ ഫോണിൽ കുത്തലൊക്കെ പിന്നെയാകാം… ഇപ്പോ എന്റെ മോൻ ഈ വേഷമൊക്കെ ഒന്ന് മാറിയേ… ചെല്ല് ചെല്ല്… അതും പറഞ്ഞ് ഋഷിക്ക് മാറാൻ വെച്ചാ ഡ്രെസ്സ് എടുത്ത് അവന്റെ കൈയ്യിൽ വെച്ചു കൊടുത്തു…
നീ മാറ്റി തരുവോ? ഒരു കള്ള ചിരിയോടെ ഋഷി പറഞ്ഞതും ധ്വനി അവനരികിലേക്ക് ഒന്നൂടെ നീങ്ങിയിരുന്നു… ഋഷി ആകാംഷയോടെ അവളെ നോക്കിയിരിക്കുവാണ്… ഇന്നിവിടെ എന്തേലും നടക്കും ഋഷി മനസ്സിൽ ചിന്തിച്ചു…
ധ്വനി മേല്ലേ അവന്റെ മുഖത്തൂടെ വിരലോടിച്ചു… ഞാൻ മാറ്റി തന്നോ… ധ്വനി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..
മമ്… ഋഷി തലയാട്ടി മൂളി..
ധ്വനി അവന്റെ കാതോരം വന്നു. അവൾടെ ചൂടുനിശ്വാസം അവന്റെ കഴുത്തിലും കാതോരാവും തട്ടി…
മോന്റെ കൈക്ക് കുഴപ്പമൊന്നുമില്ലല്ലോ… തന്നെയങ്ങു മാറ്റിയാൽ മതി കിട്ടോടാ കാർക്കോടക്കാ… അതും പറഞ്ഞ് ചെവിക്കിട്ടൊരു കുഞ്ഞു കടി കൊടുത്തു ഓടാനാഞ്ഞ ധ്വനിയുടെ ശ്രമത്തെ തടഞ്ഞു കൊണ്ട് ഋഷി അവളുടെ കൈകളിൽ പിടിച്ച് വലിച്ച് അവന്റെ മെത്തേക്കിട്ടു… ധ്വനി എന്തേലും പറയും മുന്നേ അവളെ ബെഡിലേക്കിട്ട് അവൾടെ മേലെ അവൻ അമർന്നു… ധ്വനിയുടെ ശ്വാസം നിലച്ചു പോകുമെന്ന് തോന്നി അതിലുപരി പണി വടി കൊടുത്തു വാങ്ങിയല്ലോ എന്നായിരുന്നു…
എന്നെ വേദനിപ്പിച്ചിട്ട് ഓടിപ്പോകാമെന്ന് എന്റെ മോളെ കരുതിയോ…? മമ്… എന്തായാലും ഈ തന്ന കടിക്ക് ഞാനും തിരിച്ചുരോ കടി തരാതിരുന്നാൽ മോശമല്ലേ… എന്താ ഭാര്യേ മോശമല്ലേ.?
അ… അത് പിന്നെ ഞ.. ഞാൻ… ഒ… ബാക്കി മുഴുവിക്കും മുന്നേ ഋഷിയുടെ പല്ലുകൾ ധ്വനിയുടെ കീഴ്ച്ചുണ്ടിൽ ആഴുന്നു… വേദന കൊണ്ട് ധ്വനി ഋഷിയുടെ മുതുകിൽ പിടി മുറുക്കി… ഋഷി അവളുടെ ചുണ്ടുകളിൽ നിന്നും പല്ല് വിടുവിച്ചു… ചെറുതായി ചേര പൊടിഞ്ഞ ആ ചെഞ്ചുണ്ടിൽ…
ഇപ്പോ ഒക്കെ ആയി… ഋഷിയുടെ പറച്ചിലിന് ധ്വനി അവനെ കൂർപ്പിച്ചു നോക്കി…
വേദനിച്ചോ എന്റെ ഭാര്യക്ക്… വേദനിച്ചെങ്കിൽ ഞാൻ ഇപ്പോ വേദന മാറ്റി തരാം… അതും പറഞ്ഞ് ഋഷി ആ ചോര പൊടിഞ്ഞ ചെഞ്ചുടുകൾ സ്വന്തമാക്കി… ഒരു ഗാടമായ ചുമ്പനത്തിൽ ഏർപ്പെട്ടു ഇരുവരും… ഋഷിയുടെ കൈകൾ മേല്ലേ സാരിയുടെ മറ നീക്കി അവളുടെ ഇടുപ്പിൽ പിടി മുറുക്കി… ധ്വനിയുടെ ഒരു കൈ ഋഷിയുടെ മുടിയിൽ കോർത്തു വലിച്ചും മറു കൈ ഇടുപ്പിൽ അമർന്ന ഋഷിയുടെ കൈകളിലും പിടിച്ചു… ഇരുവരും സ്വയം മറന്ന് അവരുടെ പ്രണയം ചുണ്ടുകളിലൂടെ പങ്കു വെച്ചു…
തുടരും…

by