രചന – ഷംസിയ ഫൈസൽ
നാളെയാണ് ട്രീറ്റ്മെന്റ് സ്റ്റാര്‍ട്ട് ചെയ്യുന്നത്.,
അതിന്റെ എല്ലാ ടെന്‍ഷനും ശാലിനിക്കുണ്ടായിരുന്നു.,
നവിയാണെങ്കില് എപ്പോയും സ്വപ്ന ലോകത്താണ്.,
ടീവി കാണാനിരുന്നിട്ട് പോലും കണ്ണടച്ച് ചിരിക്കാണവന്.
നവിയുടെ സ്വപ്നത്തില്‍ മുയുവന്‍ അച്ഛനും കുഞ്ഞുമുള്ള നിമിഷങ്ങളാണെന്ന് അവള്‍ക്കറിയാമായിരുന്നു
അവന്റെ ആ ചിരിയും സന്തോഷവുമാണ് അവളെ ധൈര്യവും
അന്നത്തെ ദിവസം കടന്ന് പോയി
പിന്നീടങ്ങോട്ട് ivf ചികിത്സയുടെ ദിവസങ്ങളായിരുന്നു
ഭ്രൂണം ശാലിനിയുടെ ഗര്‍ഭപാത്രത്തിലേക്ക് കുത്തി വെച്ചതും പിന്നീടുള്ള പതിനെഞ്ച് ദിവസങ്ങള്‍ പ്രാര്‍ത്ഥനയുടെ ദിനങ്ങളായിമാറി
പതിനാലാം ദിവസം രാത്രി ശാലിനി നവിക്കരുകിലിരുന്നു
”എന്താ ശാലൂ..,,
അവളെ കണ്ട് നവി ചോദിച്ചു
”നാളെ ടെസ്റ്റ് ചെയ്യേണ്ടത്.,,
അവളവനെ നോക്കി
”അതെനിക്കറിയാലോ.,
എന്റെ കുഞ്ഞ് നിന്റെ ഉദരത്തില്‍ വളരുന്നുണ്ടെന്നറിയുന്ന നിമിഷത്തിനായി
എണ്ണി എണ്ണി കാത്തിരിക്കാണ് ഞാന്‍.,
നവി അവളെ കൈ കവര്‍ന്നതും ശാലിനിയുടെ കണ്ണുനീര് ഉരുണ്ട് കവിളിലൂടെ ഒലിച്ചിറങ്ങി
”നീ എന്തിനാ കരയുന്നെ.,
എന്തേലും വയ്യായികയുണ്ടോ.,,
നവി അവളെ നെറ്റിയില്‍ തൊട്ട് നോക്കി
”പേടിയായിട്ടാ.,
നവിയെ എന്റെ ഭര്‍ത്താവായി കോലംകെട്ടിച്ച് ഇത്രയും ബുദ്ധിമുട്ടി ട്രീറ്റ്മെന്റെല്ലാം നടത്തി പോസിറ്റീവെല്ലെങ്കില്.,,
അവള് കണ്ണീരോടെ അവനെ നോക്കി
”ഒാ..നെഗറ്റീവ് പറയാതെ.,
ഇനി ഇല്ലെങ്കില്‍ തന്നെ വീണ്ടും ട്രെ ചെയ്യാം.,
ഇങ്ങനെ പേടിച്ചാലെങ്ങനെ.,
നീയൊരു ഡോക്ടറാണെന്ന് മറന്ന് പോകേണ്ട.,
നവി അവളെ തോളില്‍ തട്ടി
”സ്വന്തം കാര്യം വരുമ്പോ ഞാനിങ്ങനെയാ നവി.,
എനിക്കെന്തോ വല്ലാതെ തോന്നുന്നു.,
ഞാനൊന്ന് കിടക്കട്ടെ.,,
ശാലിനി എണീറ്റ് പോയതും അവനൊന്ന് നിശ്വസിച്ചു
പിറ്റേന്ന് രണ്ട് പേരുടേയും നെഞ്ചിടിപ്പ് കൂടി
ട്രീറ്റ്മെന്റെടുത്ത ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ ശാലിനിയുടെ കൈ നവിയുടെ കൈക്കുള്ളി ഭദ്രമായിരുന്നു
പ്രഗ്നന്റ്സി ടെസ്റ്റ് ചെയ്ത് റിസള്‍ട്ടിനായി കാത്തിരിക്കുമ്പോള്‍ രണ്ട് പേരും പരസ്പരം മിണ്ടാതെ മനസ്സാല്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നു
”ശാലിനി.,,
ഒരു സിസ്റ്റര്‍ വന്ന് വിളിച്ചതും ശാലിനിക്കൊപ്പം നവനീതും ചാടി എഴുന്നേറ്റു
സിസ്റ്ററുടെ പുറകിലായി ശാലിനിയും നവനീതും ഡോക്ടറുടെ ക്യാബിനിലേക്ക് കയറി
”ഹായ് ശാലിനീ..,,
”ഹായ്.,,
ട്രീറ്റ്മെന്റ് തുടങ്ങിയതും ശാലിനിയും അവളെ ചികിത്സിക്കുന്ന മലയാളി ഡോക്ടറും തമ്മില്‍ പരിചയപ്പെട്ടിരുന്നു.,
ശാലിനിയും അവരെ ഫീള്‍ഡിലുള്ള ഡോക്ടറാണന്നറിഞ്ഞ് അവര്‍ ശാലിനിയോട് കൂടുതല്‍ അടുത്തു
”റിസള്‍ട്ട്.,,
നവി തിടുക്കം കൂട്ടി
”തിടുക്കമായല്ലെ.,
ഞാന്‍ കൂടുതല്‍ നിങ്ങളെ നെഞ്ചിടിപ്പ് കൂട്ടുന്നില്ല.,
റിസള്‍ട്ട് നിങ്ങള്‍ തന്നെ നോക്കിക്കോ.,,
ശാലിനിയുടെ കൈകളിലേക്ക് കൊടുത്ത റിസള്‍ട്ട് വിറയാര്‍ന്ന കൈകളാല്‍ തുറന്ന് നോക്കി
പോസിറ്റീവെന്ന് കണ്ടതും ശാലിനിയുടെ കണ്ണ് നിറഞ്ഞ് തൂവി റിസര്‍ട്ടില്‍ വന്ന് പതിഞ്ഞു
നവിയുടെ കണ്ണ്കോണിലും നീര്തിളക്കമുണ്ടായിരുന്നു
ഡോക്ടറോട് സംസാരിച്ച് ക്യാബിനില്‍ നിന്നറങ്ങിയതും പരിസരം നോക്കാതെ ശാലിനി നവിയെ കെട്ടിപിടിച്ചു
ആദ്യമൊന്ന് നവി പകച്ചെങ്കിലും അവനും അത് ആഗ്രഹിക്കുന്നത് കൊണ്ട് തിരിച്ചും പുണര്‍ന്ന്
ഹോട്ടല്‍ റൂമിലേക്ക് തിരിക്കുമ്പോള്‍ കുറച്ച് സ്വീറ്റ്സ് വാങ്ങി റിസപ്ഷനിലിരിക്കുന്നവര്ക്കും അടുത്ത റൂമില്‍ താമസിക്കുന്നവര്‍ക്കുമെല്ലാം കൊടുത്തു
നവി ഡോര്‍ തുറന്ന് അകത്ത് കേറിയതും ഉറക്കെ ശബ്ദമുണ്ടാക്കി ചാടികളിച്ചു
അവന്റെ മാറ്റം കണ്ട് കിളിപോയിരിക്കായിരുന്നു ശാലിനി
”ഹേയ്..,ഐയാം ഗോയിംങ് റ്റു ബി എ ഫാദര്‍..,,
അവന് വിളിച്ച് കൂവിയതും ശാലിനി ചിരിച്ച് പോയിരുന്നു
”നിന്റെ സന്തോഷം കണ്ടാല്‍ തോന്നും ലോകത്ത് ആദ്യമായി അച്ഛനാകുന്നത് നീയാണെന്ന്.,,
ശാലിനി യാത്ര ചെയ്ത ക്ഷീണത്തില്‍ സെറ്റില്‍ ചാരിയിരുന്നു
”അച്ഛനാകാന്‍ പോകുന്ന സന്തോഷം നിനക്ക് പറഞ്ഞാ മനസ്സിലാകില്ല.,,
എന്റെ കൊച്ചിനെ ഒരു കുഴപ്പവുമില്ലാതെ ഇങ് തന്നേക്കണെ.,
നവി അവളെ വയറിലേക്ക് നോക്കി
”എനിക്കെന്ത് സംഭവിച്ചാലും കുഞ്ഞിനൊരു കുഴപ്പവുമില്ലാതെ നിനക്ക് തന്നിരിക്കും.,,
ശാലിനി എണീറ്റ് പോയതും നവി അവള് പോകുന്നതും നോക്കി സെറ്റിലിരുന്നു
അവന് തന്റെ ഫോണെടുത്ത് അച്ഛന്റേയും അമ്മയുടേയും ഫോട്ടോയെടുത്ത് അതിലേക്ക് നോക്കി
”അമ്മാ അച്ഛാ.,,
ഞാനിന്ന് എത്ര സന്തോഷവാനാണെന്ന് പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല.,
നിങ്ങളുടെ മകന് ഒരച്ഛനാകാന്‍ പോകാണ്,
അമ്മക്കും അച്ഛനും പേരകുട്ടിയെ കാണാന്‍ കഴിയില്ലല്ലോ.,
സാരമില്ല നമ്മുടെ വീടിന്റെ മുറ്റത്ത് തന്നെ എന്റെ കുഞ്ഞ് കളിച്ച് നടക്കും.,
ഈ സന്തോഷത്തില്‍ കൂട്ട് ചേരാന്‍ നിങ്ങളില്ലല്ലോ എന്ന വിഷമം മാത്രമേ എനിക്കൊള്ളു.,,
സാരമില്ല മുകളില്‍ നിന്നെല്ലാം നിങ്ങള്‍ കാണുന്നുണ്ടെന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം.,,
നവി അവരെ ഫോട്ടോയില്‍ അമര്‍ത്തി ചുംബിച്ചു
ശാലിനി മുറിയില്‍ കയറി മിററിന്റെ മുന്നല്‍ വന്ന് നിന്നു
തന്റെ ടോപ്പ് മാറ്റി വയറിലൊന്ന് തൊട്ടു
താനൊരു അമ്മയാകാന്‍ പോകുന്നു.,,
വയറില്‍ കൈ പരതുമ്പോള്‍ അവളെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടേലും ആ ചുണ്ടില്‍ പുഞ്ചിരിയുണ്ടായിരുന്നു
”അമ്മേടെ പൊന്നെ..,,
നിനക്ക് വേണ്ടിയാണ് അമ്മേടെ ഇനിയുടെ കാത്തിരിപ്പ്.,
പക്ഷെ നീ പതുക്കെ പുറത്ത് വന്നാല്‍ മതി.,
അമ്മേടെ പൊന്ന് പുറത്ത് വന്നാല്‍ അച്ഛന് നിന്നെ അമ്മയില്‍ നിന്ന് ദൂരത്തേക്ക് കൊണ്ട് പോകും.,
അത് വരെ അമ്മയോട് ചേര്‍ന്ന് ഉദരത്തില്‍ അമ്മയുടെ വിശേഷം കേട്ടിരിക്കണം.,
ശാലിനി കൈവെള്ളയില്‍ ചുംബിച്ച് ആ കൈ വയറോട് ചേര്‍ത്തു
ടോപ്പ് താഴ്ത്തി താലി കൈയ്യിലെടുത്ത് ബെഡിലിരുന്നു
”ഇനി മാസങ്ങള്‍ മാത്രമേ നവീ നിന്റെ പേരിലുള്ള ഈ താലി എന്റെ കഴുത്തില്‍ കിടക്കൂ..,,
ഒാരോ ദിനത്തിനും വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുണ്ടായിരുന്നെങ്കില്‍ ഈ താലിയും എന്റെ കുഞ്ഞും എന്നോട് ചേര്‍ന്ന് ഒരുപാട്കാലം ഉണ്ടായിരുന്നേനെ
ഒരു വെള്ളപേപ്പറില്‍ ഒപ്പ് ഇട്ടാല്‍ തീരുന്ന ബന്ധം മാത്രമെ നമുക്കിടയിലൊള്ളു അല്ലെ.,
എല്ലാം ക്ഷമിക്കാനുള്ള ധൈര്യം എനിക്കുണ്ടികണെ കൃഷ്ണാ..,,
ശാലിനി താലിയില്‍ അമര്‍ത്തി ചുംബിച്ചു
രണ്ട് ദിവസം കഴിഞ്ഞ് ഡോക്ടറെ ഒന്നും കൂടെ കണ്ട് രണ്ട് പേരും ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു
ഫ്ലാറ്റ് വൃത്തിയാക്കിയിടാന്‍ ഏല്പിച്ചതിനാല് രണ്ട് പേര്‍ക്കും ബുദ്ധിമുട്ടേണ്ടി വന്നില്ല
”നവീ..,,എന്റെ വീട്ടില്‍ പറയണ്ടേ.,,
കൊച്ചിയിലെ ഫ്ലാറ്റിലെ ബാല്‍ക്കണയില്‍ ഇരുന്ന് ചായ കുടിക്കുന്ന നവനീതിനോട് ശാലിനി ചോദിച്ചു
”എന്ത്.,,
അവനവളെ നോക്കി നെറ്റിചുളിച്ചു
”എന്തെന്നോ.,ഞാന്‍ പ്രഗ്നന്റാണെന്ന കാര്യം പറയണ്ടേ.,,
ശാലിനി അവനെ കൂര്‍പ്പിച്ച് നോക്കി
”അത് വേണോ.,
അവര്‍ കുഞ്ഞിനായി കാത്തിരിക്കില്ലെ.,
പ്രസവിച്ച് കഴിഞ്ഞ് കുഞ്ഞിനെ ഞാന്‍ കൊണ്ട് പോയാല്‍ പിന്നെ അവരെ ശാപം കൂടെ ഞാന്‍ ഏറ്റ്വാങ്ങേണ്ടിവരും.,
അത് കൊണ്ട് കുഞ്ഞിന്റെ കാര്യം മറച്ച് വെക്കുന്നതാവും നല്ലത്.,,
നവി പറഞ്ഞത് ശാലിനിക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല
”മറച്ച് പിടിച്ച് വെക്കാന്‍ പറ്റുന്നതാണോ ഈ ഗര്‍ഭം.,
നിനക്കെന്താ ചിന്തിക്കാനുള്ള ശേഷിയില്ലെ.,,
ശാലിനി അവന് നേരെ ചീറി
”എന്നാ നീ പറഞ്ഞോ നോ പ്രോബ്ലം.,
ബട്ട് വണ്‍ കണ്ടീഷന്‍ നിന്നെ പ്രസവത്തിനായി ഹോസ്പിറ്റലില്‍ കൊണ്ട് പോകുന്ന നിമിഷം ഞാന്‍ നിന്റെ വീട്ടില്‍ വിളിച്ച് എല്ലാം തുറന്ന് പറയും.,,
”എന്ത് പറയുമെന്നാ നീ ഈ പറയുന്നത്,,
ശാലിനി മനസ്സിലാകാതെ ചോദിച്ചു
”നമ്മുടേത് ഒരു കോണ്‍ട്രാക്ട് വിവാഹമാണെന്നും.,
എനിക്കൊരു കുഞ്ഞിന് വേണ്ടി മാത്രം നീ തിരഞ്ഞെടുത്ത മാര്‍ഗമാണ് നമ്മുടെ കല്ല്യാണമെന്നും.,,
എല്ലാം ഞാന്‍ വിശദമായി പറഞ്ഞ് കൊടുക്കും.,
ഇല്ലെങ്കില്‍ നിന്റെ കുടുംബത്തിന്റെ ശാപവും കണ്ണീരും ഞാനും എന്റെ കുഞ്ഞും അനുഭവിക്കേണ്ടി വരും.,,
നവനീത് കൂസലില്ലാതെ പറഞ്ഞതും ശാലിനി പല്ല് കടിച്ചു
ശാലിനി ആ വ്യവസ്ഥ അംഗീകരിച്ചതും നവി തന്നെ ശാലിനിയുടെ അമ്മയുടെ ഫോണിലേക്കടിച്ചു
*(തുടരും..)*

by