19/04/2026

ജീവാംശമായ് : ഭാഗം 07

രചന – കൃഷ്ണ

അയ്യാളുടെ വർത്താനം കേട്ടപ്പോഴേ ഇവനെ അറിയാവുന്ന ആളാണെന്നു എനിക്ക് മനസിലായി
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

സുമിത്ര അത്രയും പറഞ്ഞു നിർത്തി. എന്നാൽ ആദിയുടെ ഭാഗത്ത്‌ നിന്നും യാതൊരു പ്രേതികരണവും ഉണ്ടായില്ല. സുമിത്ര ഒരു ചെറിയ പ്രേതിക്ഷയിൽ നിന്നെങ്കിലും അതെ അവസ്ഥയായിരുന്നു. അവൾ ആ മുറിവിട്ട് ഇറങ്ങുമ്പോൾ ആദി സുമിത്രയേ നോക്കി നിന്നതേയുള്ളു.
അവൻ സുമിത്ര പറഞ്ഞതെല്ലാം ഒന്നൂടെ ഓർത്തു പിന്നെ അവന്റെ ചിന്തകൾ ഒരു വർഷം മുൻമ്പുണ്ടായ ഇൻസിഡന്റിലേക്ക് ചെന്നെത്തി. ഓർമ്മകൾ ചെന്നെത്തി നിക്കുന്നത് രക്തത്തിൽ കുളിച്ചുകിടന്നിരുന്ന അവളുടെ മുഖമായിരുന്നു. പെട്ടന്ന് തന്നെ അവൻ ചിന്തയിൽ നിന്നും സ്വബോധത്തിലേക്കുവന്നു. അവൻ ഫോൺ എടുത്ത് ഓഡിയോ ക്ലിപ്പ് ഓൺ ചെയ്തു.

ആദി….. എന്നെ ആരൊക്കെയോ തട്ടിക്കൊണ്ടു വന്നിരിക്കുവാ… എന്നെ രക്ഷിക്ക് ആദി… എനിക്ക് പേടിയാകുന്നു…. അവരെന്നെ കൊല്ലും…

ഡീ…… പിടിയാടാ… അവളെ……..

ആദി…..

നിക്കടി അവിടെ….

അവളുടെ ഒരലർച്ചയോടെ ഫോൺ പെട്ടന്ന് ഓഫായി.
ഇതായിരുന്നു ആ ഓഡിയോ ക്ലിപ്പിൽ നിന്നും കേട്ടത്. അതായിരുന്നു അവൻ അവസാനമായി കേട്ട അവളുടെ ശബ്ദവും. ദേഷ്യത്തിൽ അവൻ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞടിച്ചു. എന്തൊക്കെയോ മനസ്സിൽ കണക്കു കൂട്ടി അവൻ അങ്ങനെ നിന്നു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

എന്താടാ… എന്താ പ്രശ്നം..

എന്ത് പറയാനാടാ.. ഓരോരുത്തവളും മാര് ഇറങ്ങിക്കോളും മനുഷ്യനെ മെനകെടുത്താൻ വേണ്ടി. നമ്മളൊന്ന് അയഞ്ഞു കൊടുത്താലോ പിന്നെ പറയണ്ടല്ലോ.. ഒരുങ്ങി കെട്ടിയിറങ്ങിയേക്കുവാ… വേണ്ടാ വേണ്ടാ എന്ന് വെച്ചപ്പോ അവള്…. അല്ലങ്കിൽ തന്നെ പെണ്ണേന്ന വർഗ്ഗത്തിനോടെ എനിക്ക് കലിപ്പാ…. മാക്സിമം ഒരു പ്രശ്നമുണ്ടാക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ അയഞ്ഞു തന്നത് അപ്പോൾ അവക്ക്……

നിർത്തടോ…… താൻ കുറെ നേരമായല്ലോ കിടന്ന് ചേലക്കാൻ തുടങ്ങിയിട്ട്…
അവന്റെ വർത്താനം കേട്ടിട്ട് എനിക്ക് അടിമുടിയങ്ങു വിറഞ്ഞു വന്നു. ഇനി മിണ്ടാതിരുന്നിട്ട് കാര്യമില്ല എന്ന് കരുതി രണ്ടും കല്പിച്ചങ്ങു പറഞ്ഞു.
എന്റെ മുഖത്ത് കണ്ണുണ്ടോ ഇല്ലയോ എന്ന് തിരക്കണ്ട ആവശ്യം തനിക്കില്ല. തനിക്കുമില്ലേ കണ്ണ് താൻ എവിടെ നോക്കിയ നടന്നേ എന്നിട്ടാ വല്ല്യ വീരവാതം പറയുന്നേ പിന്നെ ഒരുങ്ങിയിറങ്ങണോ ഒരുങ്ങാതെ ഇറങ്ങണോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം. തനിക്ക് വലിയ നഷ്ടമൊന്നുമില്ലല്ലോ ഉണ്ടങ്കിൽ തന്നെ എനിക്കൊരു ചുക്കുമില്ല. പിന്നെന്തോ പറഞ്ഞല്ലോ…. എന്താത്… ആമ് പെണ്ണേന്ന വർഗ്ഗത്തെ തനിക്ക് കാണുന്നതെ കലിപ്പാണെന്നോ.. താൻ കലിപ്പാണെന്ന് പറഞ്ഞല്ലോ താനും ഒരു സ്ത്രിയുടെ വയറ്റിൽ നിന്നും വന്നതല്ലേ അല്ലാതെ ആകാശത്ത് പൊട്ടിമുളചതൊന്നും അല്ലല്ലോ…

പെട്ടന്നാണ് അവന്റെ കൈ അവളുടെ കരണത്ത് പതിച്ചത്.
അവന്റെ അപ്രതീക്ഷിതമായ ആ പ്രവർത്തി എന്നെ ശരിക്കും ഞെട്ടിച്ചു. ഞാൻ അവനെ നോക്കിയപ്പോൾ ദേഷ്യത്തിൽ കത്തി ജ്വലിച്ചു നിക്കുവായിരുന്നു. അവന്റെ ഫ്രണ്ട് അവനോട് എന്തൊക്കെയോ പറയുന്നുണ്ട് അപ്പോഴേക്കും അവിടെയുണ്ടായിരുന്നവർ ഞങ്ങൾക്ക് ചുറ്റും കൂടിയിരുന്നു. എന്റെ കണ്ണുകൾ നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരുന്നു. അപ്പോഴത്തെ എന്റെ മാനസികാവസ്ഥയിൽ എന്ത് പറയണമെന്നോ പ്രേവര്തിക്കണമെന്നോ അറിയില്ലായിരുന്നു. നിച്ചു ഈ നിമിഷം എന്റെ കൂടെ ഉണ്ടായിരുന്നങ്കിലെന്നു ഞാൻ ആഗ്രഹിച്ചു പോയി. പിന്നെ ഒരു നിമിഷം പോലും അവിടെ നിക്കാൻ കൂട്ടാക്കാതെ പുറത്തേക്ക് ഒറ്റയോട്ടമായിരുന്നു ഞാൻ. അപ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരിക്കുവായിരുന്നു.

വിടടാ….. എന്നെ വിശാലിന്റെ കൈ തട്ടി മാറ്റി അഭി പറഞ്ഞു.
അപ്പോഴേക്കും കൂടിനിന്ന ആളുകൾ അവിടെ നിന്നും പോയിരുന്നു.

നീ എന്തു പണിയാടാ.. കാണിച്ചേ ഒന്നുല്ലേലും അവളൊരു പെണ്ണല്ലേ… നീ അവളെ തല്ലണ്ടായിരുന്നു. അതും ഇവിടെ വെച്ച്… നിന്റൊരു അടി താങ്ങാനുള്ള ഗേൽപ്പ്‌ പോലും ആ കൊച്ചിനില്ല. അതിന് ശരിക്കിനും സങ്കടമായിട്ടുണ്ട്. ഈ കാര്യം അങ്കിൾ അറിഞ്ഞാലുണ്ടാകുന്ന പുകില് ഞാൻ നിനക്ക് പറഞ്ഞു തരണ്ട കാര്യമില്ലല്ലോ…

അപ്പോൾ അവൾ പറഞ്ഞത് നീ കേട്ടില്ലേ.. നാക്കിനു ലൈസൻസ് ഉണ്ടന്നും വെച്ച് എന്തും പറയാമെന്നോ….. അവക്കിട്ട് ഒരണ്ണം പൊട്ടിച്ചതിൽ എനിക്ക് ഒരു കുറ്റബോധവും തോന്നുന്നില്ല. ഇനിയൊട്ട് തോന്നുകയുമില്ല.

ആരോട് പറയാൻ… അതും പറഞ്ഞ് വിശാഖ് അടുത്തുണ്ടായിരുന്ന ടേബിളിനടുത്തു ചെന്നു ഒരു ചെയർ നീക്കി അവിടെ ഇരുന്നു.

വിശാൽ കാറ് പാർക്ക്‌ ചെയ്യാൻ വേണ്ടി പോയപ്പോൾ ഞാൻ നേരെ റെസ്റ്റൊരാണ്ടിലേക്കു കയറാൻ നിന്നതും എനിക്ക് ഒരു കാൾ വന്നു. നോക്കിയപ്പോൾ രാഗേഷ് ആയിരുന്നു കാൾ അറ്റന്റ് ചെയ്തപ്പോൾ അയ്യാൾ പറഞ്ഞത് ഒരു മെയിൽ അയച്ചിട്ടുണ്ട് അതൊന്ന് നോക്കണം എന്നായിരുന്നു. അതും പറഞ്ഞ് കാൾ കട്ടാക്ക ഞാൻ മെയിൽ ഓപ്പൺ ചെയ്തു. ഒരു മിസ്സിംഗ്‌ കേസുമായി ബന്ധപ്പെട്ടതായിരുന്നു. അതും നോക്കി വരുന്ന സമയത്തായിരുന്നു ഞാൻ ആരോ ഒരാളുമായി കൂട്ടി മുട്ടിയത്. ഫോണിൽ നിന്നും നോട്ടം മാറ്റി കൂട്ടി മുട്ടിയ ആളുടെ നേരെ ലുക്ക്‌ വിട്ടതും ഫോൺ തിരിച്ചും മറിച്ചും നോക്കികൊണ്ട്‌ നിക്കുന്ന ഒരു പെൺകുട്ടിയെയാണ് കണ്ടത്. എന്തോ എന്റെ ഭാഗത്തും തെറ്റുണ്ടായതു കൊണ്ട് ഞാൻ അവളോട് sorry പറഞ്ഞു. അപ്പോഴാണ് അവൾ ഫോണിൽ നിന്നും നോട്ടം തെറ്റിച്ച് എന്നെ നോക്കിയത്.
സാധാരണ പെണ്ണുങ്ങളെ എനിക്ക് കാണുന്നത് തന്നെ ഇഷ്ട്ടമല്ല. കോളേജിൽ പടിച്ചോണ്ടിരുന്ന സമയത്ത് കുറെണ്ണം പുറകെ മണപ്പിച്ചോണ്ട് നടക്കുമായിരുന്നു. ഞാൻ ആ വശത്തേക്കേ തിരിഞ്ഞു നോക്കാറില്ലായിരുന്നു. പിന്നെ ips ട്രൈനിങ്ങിന് പോയപ്പോൾ അവിടെയും ഉണ്ടായിരുന്നു അതുപോലെ കുറേണ്ണങ്ങൾ. പക്ഷേ എന്തോ അവളുടെ ആ നോട്ടം കണ്ടപ്പോൾ എന്റെ ഹൃദയത്തെ ചൂഴ്ന്നടുക്കും പോലെ. അതെന്താണന്നു മാത്രം എനിക്ക് മനസിലായില്ല. അവളെ കണ്ട മാത്രയിൽ ഒരു നിമിഷം ഞാൻ മതിമറന്നു നിന്നുപോയി. കറുത്ത കണ്ണുകൾ ആ കുഞ്ഞി കണ്ണുകളിൽ കണ്മഷി കൊണ്ട് നീട്ടി എഴുതിയിരിക്കുന്നു. അത് അവളുടെ കണ്ണുകളെ ഒന്നുകൂടി സുന്ദരമാക്കിയിരിക്കുന്നു. നീണ്ട പുരികക്കൊടികളും ഇളം പിങ് നിറത്തിലെ ചുണ്ടുകളും കിള്ളിപിന്നിയിട്ടിരിക്കുന്ന അവളുടെ കർകുന്തലും മൊത്തത്തിൽ എന്നെ വേറൊരു ലോകത്തേക്ക് കൊണ്ടെത്തിച്ച പോലെ തോന്നി. പെട്ടന്ന് ചിന്തകളിൽ നിന്നും സ്വബോധത്തിലേക്ക് വന്നു.
ഒന്നും മിണ്ടാതെ അവൾ ഒരു നിമിഷം എന്നെ തന്നെ നോക്കി നിന്നു. ഞാൻ വീണ്ടും sorry പറഞ്ഞപ്പോൾ അവൾ പെട്ടന്ന് മുഖത്തൊരു കലിപ്പ് ഫിറ്റ്‌ ചെയ്ത് എന്റെ നേരെ കുറച്ച് ചാടിയത്. പിന്നെ അവിടെ നടന്നത് എന്തൊക്കെയാണന്നു ഞാൻ പറഞ്ഞു തരണ്ട കാര്യം ഇല്ലല്ലോ ല്ലേ…
എന്തോ അവളെ തള്ളണ്ടായിരുന്നു എന്ന് ഇപ്പോ തോന്നുന്നു. പെട്ടന്നുള്ള ദേഷ്യത്തിൽ അടിച്ചു പോയതാ… അല്ല അവളുടെ വാർത്തമാനത്തിന് ഒന്ന് കൊടുത്തു പോകും പക്ഷേ ഇപ്പോ തോന്നുന്നു വേണ്ടായിരുന്നുന്നു. അവൾ കരഞ്ഞു കൊണ്ട് ഓടിപ്പോയത് കണ്ടപ്പോൾ എന്തോ മനസ്സിൽ ഒരു കുറ്റബോതം തോന്നി. അതും ചിന്തിച്ച് ഞാൻ വിശാകിനടുത്തു ചെന്നു തൊട്ടടുത്തുണ്ടായിരുന്ന ചെയർ നീക്കി അവിടെ ഇരുന്നു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

അവിടെ നിന്നും ഓടി പുറത്തേക്കിറങ്ങിയ അപ്പു നേരെ വണ്ടിയുടെ അടുത്തേക്ക് പോയി വണ്ടിയുടെ ഗ്ലാസിൽ മുഖം നോക്കിയപ്പോൾ നല്ലസലായി അടിച്ച പാട് കവളിൽ തിണർത്തു കിടപ്പുണ്ട്. അവൾ അവിടം മേല്ലേ തൊട്ടപ്പോൾ നല്ല പോലെ നീറുന്നുണ്ടായിരുന്നു. അവൾ പെട്ടന്ന് എരിവ് വലിച്ച് കൈ പിൻ വലിച്ചു.
എന്താടിയ ആ കാലമാടൻ അടിച്ചേ കണ്ണിക്കൂടെ പൊന്നീച്ച പറന്നു. ഹോ…. കാലമാടൻ തെണ്ടി പട്ടി ചെറ്റ….
അതും പറഞ്ഞു അവൾ വണ്ടിയെടുത്തു. കമ്പനി യുടെ മുന്നിൽ എത്തിയപ്പോൾ കണ്ട കാഴ്ച നിച്ചു അവിടെയുള്ള സെക്യൂരിറ്റിട്ടിയുമായി എന്തോ സംസാരിക്കുന്നതാണ്.

തുടരും…..