19/04/2026

പ്രണയം : ഭാഗം 39

രചന – പൂർണിമ വിനീത്

ഫ്ലാറ്റ് മുഴുവൻ ചുറ്റി കാണുകയാണ് വീണ……….

മൂന്ന് മുറി ഉണ്ടാലോ ഇതിൽ ഏതാവും എന്റെ മുറി….. വീണ ആലോചനയോടെ നിന്നു….

” എടൊ അതാ തന്റെ മുറി…. ” അവളുടെ  ഭാവം കണ്ടപ്പോൾ അപ്പു അവളോട് പറഞ്ഞു….

” താങ്ക് യു അപ്പുവേട്ട… ”

അപ്പു അവളെ നോക്കി ഒന്ന് ചിരിച്ചു….

ഉഫ്ഫ്… എന്ത് ചിരിയ….ഇങ്ങേരെ ഞാൻ തന്നെ “കെട്ടും….. വീണ മനസ്സിൽ പറഞ്ഞതാ പക്ഷെ അപ്പു കെട്ടും എന്ന് പറഞ്ഞത് നല്ല പോലെ കേട്ടു…..

” കേട്ടെ… എന്ത് കെട്ടാൻ…. അപ്പു മനസിലാവാതെ ചോദിച്ചു….

” കേട്ടെ… വീണ പെട്ടന് ചോദിച്ചു…

” താൻ അല്ലെ ഇപ്പോ കെട്ടുന്ന കാര്യം പറഞ്ഞത്…. അപ്പു ചോദിച്ചു…

” അത്… അത് പിന്നെ…അവിടെ എന്തോരം മുല്ലപൂവ അത് മാല കെട്ടുന്ന കാര്യമാ പറഞ്ഞെ…വീണ ബാൽക്കമിയിലെക് ചൂണ്ടി കാണിച്ച കൊണ്ട് പറഞ്ഞു..

“മം… അപ്പു ഒന്ന് അമർത്തി മൂളി……

” ശെ!!!വീണ സ്വയം തലക്കിട്ടു ഒരു അടി കൊടുത്ത് റൂമിലേക്കു പോയി…

വീണ ഒന്ന് ഫ്രഷ് ആയി വന്നപ്പോൾ അപ്പുവിനെ തിരഞ്ഞു റൂമിൽ ചെന്നെങ്കിലും അവൻ അവിടെ

ഉണ്ടാതിരുന്നില്ല…

” ഇതെവിടെ പോയി….
തിരിഞ്ഞ് നോക്കിയപ്പോൾ അവൻ ബാൽക്കണിൽ നില്കുന്നത് കണ്ടു… അവൾ അവന്റെ അടുത്തേക്ക് ചെന്ന് നിന്നു…

അവളെ കണ്ടപ്പോൾ അപ്പു അവന്റെ കണ്ണുകൾ അമർത്തി തുടച്ചു….

” എന്തിനാ അപ്പുവേട്ട കരഞ്ഞത്….

” കരയെ… നിനക്ക് തോന്നിയതാവും വീണ….

” തോന്നിയതൊന്നും അല്ല… എന്നോട് പറയാൻ മടി ആണെങ്കിൽ പറയണ്ട…

“ഏയ്‌… അതൊന്നും അല്ലടോ… ദേവ… ദേവ ഒരിക്കലും എന്നോട് ക്ഷെമിക്കില്ല അല്ലെ…… അപ്പു വേദനയോടെ ചിരിച്ചു…

വീണ അവനെ ഒന്ന് നോക്കി പിന്നെ പറഞ്ഞു..

“നിങ്ങളെ അവൾക് എന്ത് ഇഷ്ടമാണെന്നോ…..ഒരിക്കലും

അപ്പുവേട്ടൻ അവളെ തള്ളി പറയാൻ പാടില്ലായിരുന്നു….. നിങ്ങൾ ജയിലിൽ കിടന്നപ്പോൾ അവൾ എന്ത് മാത്രം വേദനിച്ചു എന്ന് അറിയോ…. ആ ശ്രീറാമിന്റെ ഭീഷണിക്ക് പുറമെ അവൾ നിങ്ങളെ രക്ഷിക്കാൻ എന്തോകെ ചെയ്തു എന്ന് അറിയുമോ….ഓരോ തവണ നിങ്ങളെ അകറ്റി നിർത്തുമ്പോൾ അവൾ ഒഴുക്കിയ കണ്ണീർ ഞാൻ മാത്രമേ കണ്ടിട്ടുള്ളു അപ്പുവേട്ട….

അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി……….

” ഒരിക്കൽ പോലും അവൾക് എന്താ പറയാൻ ഉള്ളത് എന്ന് ചോദിക്കാൻ തോന്നിയില്ലലോ ….

” തെറ്റ് പറ്റിയെടോ…. എല്ലായിടത്തും തോറ്റവനാ….. സ്നേഹിച്ച പെണ്ണിനെ രക്ഷിക്കാൻ പറ്റിയില്ല…. സ്വന്തം അനിയത്തിയെ വിശ്വസിച്ചില്ല… എല്ലായിടത്തും തോറ്റു പോയെടോ….

” ഇപ്പോഴും അഭി ആണോ അപ്പുവേട്ട മനസ്സിൽ…. അത് ചോദിക്കുമ്പോൾ വീണയുടെ നെഞ്ചിൽ കല്ല് വെച്ചത് പോലെ തോന്നി….

” മം.. അവൻ ഒന്ന് മൂളി…

അവൻ അതെ പറയു എന്ന് അവൾക്കറിയാമായിരുനെങ്കിലും അവൻ അത് പറഞ്ഞപോൾ അവൾക് താങ്ങാൻ ആവുന്നതിലും അപ്പുറമായിരുന്നു……വീണ കണ്ണുകൾ ഇറുക്കെ അടച്ചു ഒന്നും മിണ്ടാൻതെ റൂം വിട്ട് ഇറങ്ങി….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വീണ പോയപ്പോൾ ഭദ്രക്ക് ഒറ്റക്ക് ആയത് പോലെ തോന്നി….. മിണ്ടാൻ പോലും ആരുമില്ല… അവൾ ഓരോന്ന് ആലോചിച് ബാൽക്കണിയിൽ നിന്നു….

” കണ്ണാ….. അവൻ ഉളിൽ നിന്നും വിളിച്ചു…..
അവൾ ഒന്നും മിണ്ടീല.. പിന്നെയും അർജുന് വിളിച്ചെങ്കിലും അവൾ മിണ്ടീല… അവസാനം അവൻ ബാൽക്കണിയിലേക്ക് വന്നു കൊണ്ട് വിളിച്ചു…

” കണ്ണാ…..

ഭദ്ര തിരിഞ്ഞു നോക്കി….
എങ്ങോട്ടോ പോവാൻ റെഡി ആയി നിൽക്കുന്ന അർജുന്…

”  ഇങ്ങേര് പോവണോ… അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് അവനെ നോക്കി…..

അർജുന് ശ്വാസം ആഞ്ഞു വലിച്ചു അവളുടെ അടുത്തേക്ക് പോയി….

അവൻ അവളുടെ അടുത്തേക് വരുന്നത് കണ്ട് അവൾ പിന്നിലേക്ക് രണ്ടടി മാറി നിന്നു….

” ന്താ… അവൾ അവനെ നോക്കി ചോദിച്ചു…

” നിനക്ക് വായിൽ നാക്ക് ഇല്ലേ….

ഭദ്ര അവനെ രൂക്ഷമായി നോക്കി…

“നീ എന്നെ നോക്കി പേടിപ്പിക്കൊന്നും വേണ്ട…. എത്രതവണ ഞാൻ വിളിച്ചു… നിനക്കൊന്നും വിളി കേട്ടാൽ എന്താ കണ്ണാ ….

” വിളിച്ചാൽ ഓടി വന്നിരുന്ന ദേവ ഉണ്ടായിരുന്നു… അവളെ എല്ലാരും കൂടെ പടി ഇറക്കി വിട്ടു…. ഭദ്ര പരിഹാസത്തോടെ പറഞ്ഞു….

” കണ്ണാ.. ഞാൻ…

” എനിക്ക് ഒന്നും സംസാരിക്കണമെന്നില്ല…….. ഇതേ പോലെ ഞാനും എന്നെ ഒന്ന് കേൾക്കാൻ വേണ്ടി കെഞ്ചിയിട്ടുണ്ട്… അന്നൊന്നും ആർക്കും താല്പര്യം ഇല്ലായിരുന്നു കേൾക്കാൻ…ഭദ്ര ദേഷ്യത്തോടെ പറഞ്ഞു

” അതെ തെറ്റ് നീയും ചെയ്യാണോ കണ്ണാ…. അന്ന് ഞാൻ കാണിച്ച അതെ തെറ്റ് നീ ആവർത്തിക്കുകയാണോ… ഞാൻ അന്ന് നിന്നെ കേട്ടില്ല…അത് തന്നെ അല്ലെ നീ ഇന്ന് എന്നോട് ചെയുന്നത്….അന്ന് ഞാൻ ചെയ്തത് തെറ്റ് തന്നെയാ… സമ്മതിച്ചു…. പക്ഷെ അന്നത്തെ എന്റെ അവസ്ഥയിൽ ഒക്കെ അറിയാതെ സംഭവിച്ച പോയതാ… അപ്പു നിന്നോട് ഇറങ്ങി പോവാൻ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല … ഒന്ന് ക്ഷേമിച്ചൂടെ കണ്ണാ……..

ഭദ്ര അവനെ ഒന്ന് നോക്കി….

“നമ്മുടെ കുഞ്ഞിനെ ഒന്ന് തൊടാൻ തോന്നുന്നെടാ……. അർജുന്റെ കണ്ണുകൾ നിറഞ്ഞു….

ഭദ്രയുടെ ഉള്ളം ഒന്ന് വിറച്ചു…. അവൾ സ്വന്തം വയറിൽ ഒന്ന് തോട്ടു….. അവൻ കാണാതെ ഇരിക്കാൻ അവൾ വേഗം തിരിഞ്ഞു നിന്നു……. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…..

അർജുനെ അവളെ ഒന്ന് നോക്കി… അവൻ പോടുന്നനെ അവളുടെ പിന്നിൽ നിന്നും അവളുടെ വയറിൽ പതുക്കെ  അവന്റെ കൈ വെച്ചു………

ഭദ്ര പെട്ടന്ന് ഞെട്ടി….. അവൾ അവന്റെ കൈ വിടീക്കുവാൻ ശ്രമിച്ചു….അവൾ അവനെ തിരിഞ്ഞു നോക്കിയപ്പോൾ അർജുന്റെ നിറഞ്ഞ കണ്ണുകൾക്കിടയിലും  അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു..അത് കണ്ടപ്പോൾ ഭദ്ര പിന്നെ അവന്റെ കൈ എടുത്ത് മാറ്റാൻ ശ്രമിച്ചില്ല…..അവളുടെ മനസ്സ് തണുക്കുന്നത് അവൾ അറിഞ്ഞു….

“നിന്റെ അവഗണന ഇനിയും താങ്ങില്ല കണ്ണാ….. പ്ലീസ്… ക്ഷേമിച്ചൂടെ ഡാ….ജീവിക്കണ്ടേ നമുക്ക്…..
നിറഞ്ഞ കണ്ണുകളോടെ അവൻ ചോദിച്ചു…….

ഭദ്രയുടെ ഉള്ളം പിടഞ്ഞു….
” അത്രമേൽ പ്രിയപെട്ടവരുടെ തിരസ്കാരങ്ങൾ  ആഴ്ന്ന മുറിവിനെക്കാൾ വേദന നൽകും അജുവേട്ട….

“കണ്ണാ…..  ഞാൻ ചെയ്തത് തെറ്റ് തന്നെയാ ഒരിക്കലെങ്കിലും നിന്നെ കേൾക്കാൻ മനസ് കണികാണമായിരുന്നു…. രാവിലെ നിന്നോട് സംസാരിക്കാം എന്ന് കരുതിയെങ്കിക്കും നിന്നെ കണ്ടില്ല…. എല്ലായിടത്തും അലഞ്ഞു നടന്നു………. ചെയ്തത് തെറ്റ് തന്നെയാ…. ആ തെറ്റ് തിരുത്താൻ ഒരു അവസരം താ കണ്ണാ… ഒരിക്കലും നിന്റെ കണ്ണു നിറയാതെ നോക്കിക്കോളാം ഞാൻ…..അർജുന് പ്രതീക്ഷയോടെ അവളെ നോക്കി……

” സിദ്ധുവേട്ടൻ ഇല്ലായിരുനെങ്കിൽ എന്റെ അവസ്ഥ ഓർത്തു നോക്കിയോ അജുവേട്ട…… ആരോ എന്തോ പറഞ്ഞെന്ന് കരുതി അപ്പേട്ടൻ എന്തിക്കെയാ എന്നെ പറഞ്ഞത്… ഒകെ കേട്ട് നിന്നിലെ അജുവേട്ടൻ … ഒരു നിമിഷത്തേക്കാണെങ്കിലും ഞാൻ ആണ് അത് ചെയ്തത് എന്ന് അജുവേട്ടനും വിശ്വസിച്ചില്ലെ….. ഇവിടെ വന്നപ്പോൾ ആകെ ഭ്രാന്ത് പിടിക്കുന്നപോലതെ അവസ്ഥ ആയിരുന്നു…. അത് ഒന്ന് മാറി കിട്ടാൻ വേണ്ടിയാ സിദ്ധുവെട്ടന്റെ ഫേവറിൽ ഒരു ജോലിക്ക് കേറിയത്….അപ്പോഴൊക്കെ ഞാൻ എത്ര നീറിയ ജീവിച്ചത് എന്ന് അറിയോ….ഒരു ഏട്ടന്റെ തുണ നൽകി  സിദ്ധുവെട്ടൻ ഉണ്ടായിരുന്നു എല്ലാത്തിനും, ഒപ്പം വീണയും…. അവർ ഇല്ലായിരുന്നെങ്കിലോ….
ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു…..

“ഞാൻ അറിഞ്ഞു കൊണ്ടല്ല കണ്ണാ… അപ്പോൽ എനിക്ക് അപ്പുവിനെ തടയാനോ … എനിക്ക് നിന്നോട് ഇതിനെ കുറിച് ചോദിക്കാനോ തോന്നിയില്ല…..സാറയാണ് ഇങ്ങനെ ഒകെ ചെയ്തത് എന്ന് നിന്റെ ഫോൺ മെമ്മറി കാർഡിലെ ഫോട്ടോസ് കണ്ടിട്ടാണ് എനിക്ക് മനസിലായത്…. അവൾക്കിട്ട് നല്ലത് കൊടുത്തിട്ടാ അവൾ എല്ലാം പറഞ്ഞത്… നിന്റെ കൈയിൽ നിന്ന് 5 ലക്ഷം കിട്ടാൻ വേണ്ടിയാ എല്ലാം ചെയ്തത് എന്ന് അവൾ പറഞ്ഞു ….പക്ഷെ അപ്പോഴും ഹാർഡിസ്ക് എന്തിനാ നിന്നെ കൊണ്ട് കൊടുപ്പിച്ചത് എന്ന് അവൾ പറഞ്ഞില്ല….അത്  അവളോട് തന്നെ ചോദികക്കണം എന്ന് കരുതിയതാ പക്ഷെ ഒരു ആക്‌സിഡന്റിൽ അവൾ മരിച്ചു….മരിച്ചതല്ല ആരോ കൊന്നതാണ്…..

” സാറ… സാറ മരിച്ചോ… ഭദ്ര വിശ്വാസം വരാതെ ചോദിച്ചു…..

” മം….പിനീട് കമ്പനിയുടെ കാര്യങ്ങൾ രൂക്ഷമയപ്പോൾ ഒരു പ്രോജെക്ടിന് വേണ്ടി എനിക്ക് മാറി നിൽക്കേണ്ടി വന്നു ലണ്ടനിലേക്ക്.. അന്ന് ആ പ്രോജെക്ടിനു പോയില്ലെങ്കിൽ പിന്നെ കമ്പനി മൊത്തത്തിൽ ജപ്തി ചെയ്യുമായിരുന്നു……. ഒരു 10 ദിവസം കഴിഞ്ഞിട്ടാ പിന്നെ നാട്ടിൽ വന്നത്…. സിദ്ധു നിന്റെ എല്ലാ കാര്യങ്ങളും വിളിച്ചു പറയുമായിരുന്നു….  നീ ഒന്ന് ഓക്കേ ആയി എന്ന് അവൻ പറഞ്ഞപ്പോൾ അവന്റെ കാല് പിടിച്ചിട്ട അവൻ നീ എവിടെയാ ഉള്ളതെന്ന് പറഞ്ഞത്…..അങ്ങനെ ഓടി പിടിച്ചു വന്നതാ…… ഇപ്പോൾ ആരൊക്കെയോ നിന്നെ കൊല്ലാൻ ശ്രമിക്കുന്നു കണ്ണാ…….നിനക്ക് എന്തെങ്കിലും പറ്റുമോ എന്ന് പേടിയാവുന്നെടാ… അതാ… അതാ നിനക്ക് ഇഷ്ടമല്ലെങ്കിലും ഞാൻ ഇങ്ങോട്ട് താമസം മാറിയത്…..

കുറച്ചു നേരം രണ്ട് പേരും പരസ്പരം ഒന്നും മിണ്ടീല….

ബാൽക്കനിയുടെ ഹാൻഡ് റൈലിൽ വെച്ചിരിക്കുന്ന ഭദ്രയുടെ കയ്യിനു മുകളിൽ അവന്റെ കൈ വെച്ച് കൊണ്ട് വിളിച്ചു….

“കണ്ണാ…… അവൻ ആർദ്രമായി വിളിച്ചു….

 

ഭദ്ര അവനെ തിരിഞ്ഞു നോക്കി……

” ഞാൻ ഒരു ഉമ്മ കൊടുക്കട്ടെ കണ്ണാ……അവന്റെ കൈ എടുത്ത് അവളുടെ വയറിൽ തലോടി കൊണ്ട് അവൻ ചോദിച്ചു….

ഭദ്ര കണ്ണുകൾ മിഴിച്ചു അവനെ നോക്കി……..

അവൻ മൊട്ടു കുത്തി ഇരുന്നു….. അവളുടെ ടോപ് പതിയെ പൊക്കി…
അവൻ കൊടുത്ത അരഞ്ഞാണം കണ്ടപ്പോൾ അർജുന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…… അവൻ അവളുടെ വയറിൽ പതിയെ ചുംബിച്ചു….
ഭദ്രയുടെ ശരീരം വിറച്ചു….അർജുൻ കണ്ണുകൾ ഉയർത്തി അവളെ ഒന്ന് നോക്കി..
ഭദ്ര വേഗം കണ്ണുകൾ മാറ്റി….

 

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ചെയറിൽ കെട്ടി ഇട്ടിരിക്കുന്ന സെൽവത്തിനെ കണ്ടപ്പോൾ അർജുന്  രൂക്ഷമായി അവനെ ഒന്ന് നോക്കി………

“ഡാ… പോ#%%# മോനെ… നീ എന്താ വിചാരിച്ചത്… എന്നും ഞങ്ങളുടെ കണ്ണ് വെട്ടിച്ചു നടക്കാം എന്നോ… അർജുന് ഒരു ഇരുമ്പ് ദണ്ട് എടുത്ത് കെട്ടിയിട്ട സെൽവത്തിനന്റെ കാല് നോക്കി അടിച്ചു….

“ആഹ്ഹഹ്ഹ…… സെൽവം ഉച്ചത്തിൽ കരഞ്ഞു……

” പറയടാ…. എന്തിന് വേണ്ടിയാ നീ ഇത് ചെയ്യുന്നേ… പറയാൻ…അവന്റെ അടിവയർ നോക്കി അർജുന് ചവിട്ടി…

” ആഹ്ഹ്… ആഹ്ഹ്……. ”

” പറയെടാ  മ#₹%&… പറയാൻ……പിന്നെയും അർജുന് അവനെ തലങ്ങും വിലങ്ങും അടിച്ചിരുന്നു….

” എന്നെ ഒന്നും ചെയ്യല്ലേ… ഞാ.. ഞാൻ പറയാം……അ.. അത് പിന്നെ… ശിവദാസൻ സാർ പറഞ്ഞിട്ട….. എനിക്ക് വേറെ ഒന്നും

അറിയില്ല…..

“നിനക്ക് എല്ലാം അറിയാം… പറയെടാ…. പിന്നേം അർജുന് ഇരുമ്പ് ദണ്ട് എടുത്ത് അടിക്കാൻ ഓങ്ങിയതും അവൻ പറഞ്ഞു…

” അത് ശിവദാസ് സാർ ന്റെ മോള് പറഞ്ഞിട്ടാണ്.

അജുവും അപ്പുവും ഒരു നിമിഷം മനസിലാവാതെ നിന്നു…. മോള്???

” ഓഹ് അപ്പോ അതാണ് കാര്യം… അങ്ങേര് പണ്ട് അയാളുടെ മോൾക് വേണ്ടി ഒരു പ്രൊപോസൽ എനിക്ക് കൊണ്ടു വന്നിരുന്നു…… അജു പുച്ഛത്തോടെ പറഞ്ഞു….

” അയാളുടെ മോളോ ആരാ അത്….അപ്പു മനസിലാവാതെ ചോദിച്ചു….

” ഞാൻ കണ്ടിട്ടൊന്നും ഇല്ല അപ്പു… സത്യം പറഞ്ഞാൽ എനിക്ക് അതൊന്നും ഓർമ പോലും ഇല്ല….

” എന്നാ പിന്നെ സെൽവം തന്നെ പറ… ആരാ ആ ശിവദാസിന്റെ മോള്? അപ്പു അവന്റെ മുടി പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു….

” അത്.. അത്… സെൽവം പറയാൻ മടിച്ച നിന്നു….

അർജുന് സെബാസ്റ്റ്യനെ കണ്ണ് കൊണ്ട് എന്തോ കാണിച്ചു… അയാൾ മനസിലായത് പോലെ തലയാട്ടി….

സെബാസ്റ്റ്യൻ ഒരു സിഗരറ്റ് കട്ടർ കൊണ്ട് വന്ന് സെൽവത്തിന്റെ അടുത്തിരുന്നു…….
സെൽവം പേടിയോടെ സെബാസ്റ്റ്യനെയും അർജുനെയും മാറി മാറി നോക്കി……

നിമിഷം നേരം കൊണ്ട് സെബാസ്റ്റ്യൻ അവന്റെ കൈയിലെ തള്ള വിരൽ കട്ട്‌ ചെയ്തു…

ആഹ്ഹ്ഹ്… ആഹ്ഹ്ഹ്…… സെൽവം ആർത്ത് കരഞ്ഞു………

” ഇനി പറയുന്നോ അതോ…… അർജുന് വന്യമായ ചിരിയോടെ പറഞ്ഞു….

 

അർജുന് അയാളെ നോക്കി ചിരിച്ചു…..

” എന്ന പറയെടോ….എല്ലാം പറഞ്ഞില്ലെങ്കിൽ… നിന്നെ ബാക്കി വെക്കില്ല ഞങ്ങൾ… ഓർത്തോ….അപ്പു ചോദിച്ചു

“ശിവദാസ് സാർ ന്റർ മകളെ നിങ്ങൾക് അറിയും…

അപ്പുവും അർജുനും മനസിലാവാതെ മുഖത്തോട് മുഖം നോക്കി…..

” അത് പൂജ ആണ്…. പൂജ ശിവദാസ്…

” What!!!!!! അതൊരു അലർച്ച ആയിരുന്നു…. അർജുന് വിശ്വാസം വരാതെ സെൽവത്തിനെ നോക്കി…

” ഡാ മൈ%₹% മോനെ… കള്ളം പറഞ്ഞാൽ തന്നെ ജീവനോടെ വെച്ചേക്കില്ല… അപ്പു അയാളുടെ കാരണം നോക്കി ഒന്ന് കൊടുത്ത് കൊണ്ട് പറഞ്ഞു…

” ഞ്… ഞാൻ പറഞ്ഞത് സാധയമാണ്… ആ പെങ്ങോച്ചിന് ഈ സാറെ ഇഷ്ടമാണ്… ഇഷ്ടമല്ല ഭ്രാന്ത് ആണ്… പിന്നെ അവൾ തന്നെയാ ഈ സാറിന്റെ അനിയത്തീയേ റേപ്പ് ചെയ്ത് കൊല്ലിപ്പിച്ചത്…..

അർജുന് ഷോക്ക് അടിച്ചത് പോലെ നിന്നു അവന്റെ കണ്ണുകൾ നിറഞ്ഞൊഴുക്കി….

അപ്പുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല….

അർജുന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി….
” എന്താടാ നീ പറഞ്ഞത്… അജു അവന്റെ വയറ്റിൽ ആഞ്ഞു ചവിട്ടി….

” സത്യമാ….ഇനി എന്നെ ഉപദ്രവിക്കരുത്….. സെൽവം ഉണ്ടായ കാര്യങ്ങൾ മുഴുവൻ പറഞ്ഞു…..

പൂജയേ കൊല്ലാനുള്ള ദേഷ്യത്തോടെ അർജുനും അപ്പുവും അവിടം വിട്ട് ഇറങ്ങി….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

തുടരും…. ❤️