19/04/2026

ആർക്കൊക്കെ പണം കൊടുക്കാൻ ഉണ്ടെന്ന് പറഞ്ഞാൽ മാത്രം മതി അയാൾ നോക്കിക്കോളൂ

രചന – ഫക്രുദ്ദീൻ

ആർക്കൊക്കെ പണം കൊടുക്കാൻ ഉണ്ടെന്ന് പറഞ്ഞാൽ മാത്രം മതി അയാൾ നോക്കിക്കോളൂ

നിങ്ങളുടെ പെൺമക്കളുടെ വിവാഹവും അയാൾ നടത്തും..

നിങ്ങൾ ഒന്നും അറിയേണ്ട
കയ്യും കെട്ടി നോക്കി നിന്നാൽ മാത്രം മതി..

എന്തു പറയുന്നു..? കല്യാണ ബ്രോക്കർ പറയുന്നത് കേട്ട്

അവർ സന്തോഷി ന്റെ മുഖത്തേക്ക് നോക്കി..

എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി
ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന സന്തോഷ് എന്തു മറുപടി പറയണമെന്നറിയാതെ അൽപനേരം ആലോചിച്ചു നിന്നു..

തന്നെ തന്നെ ഉറ്റു നോക്കി നിൽക്കുന്ന സഹോദരിമാർ മൂന്നുപേരെ .. കണ്ടപ്പോൾ അവനെ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല

ഡാ ഞാൻ പറയുന്നത് കേൾക്കൂ.
സംസാരശേഷി ഇല്ലെന്ന് മാത്രമേയുള്ളൂ.. അവളെ കണ്ടാൽ.. ആരും വേണ്ട എന്നു പറയില്ല.. അത്രയ്ക്ക് ഐശ്വര്യമാണ്..

നിനക്ക് ഇനി ഒരു ജോലിയൊക്കെ കിട്ടി
അച്ഛൻറെ ബാധ്യതകൾ എല്ലാം തീർത്തു വരുമ്പോഴേക്കും ഒരു സമയമാകും പി
ന്നെ സമയം തെറ്റി ഇ തുങ്ങളെ കെട്ടിച്ചു വിട്ടു, അവരുടെ ഭാവി കൂടി തു ലയ്ക്കണോ?

അതോ.. വന്നുചേർന്ന ഈ ഭാഗ്യം
കൊണ്ട് എല്ലാവരും ഒരുമിച്ച് രക്ഷപ്പെടണമോ?
നിങ്ങളെല്ലാവരും കൂടി ആലോചിച്ച് ഒരു തീരുമാനം പറയൂ..

ബ്രോക്കർ ചായകുടിച്ച് അവിടെനിന്നും ഇറങ്ങി..

സമയത്തിന് തന്നെ യാണ് വില
പക്ഷേ അയാളുടെ നിബന്ധനകൾ കേൾക്കുമ്പോൾ .. സഹോദരിമാരും എതിർത്തു

വേണ്ട

പിന്നീട് മൂന്നാല് ദിവസം ഇതിനെക്കുറിച്ച് തന്നെ സന്തോഷ് ചിന്തിച്ചു .

ആ നാട്ടിലെ വലിയ പ്രമാണിയാണ്
ദിവാകരൻ മുതലാളി. അതേപോലെതന്നെ ദുഷ്ടനും

അയാളുടെ ഏക മകൾക്ക് സംസാരശേഷി ഇല്ല
ദൂരസ്ഥലങ്ങളിലേക്ക് മകളെ കെട്ടിച്ചു വിടാൻ അയാൾക്ക് താല്പര്യമില്ല .
അങ്ങനെയാണ് നറുക്ക്.. സന്തോഷിന് വീഴുന്നത്‌

സൽസ്വഭാവിയായ വിദ്യാഭ്യാസമുള്ള യാതൊരു ദുസ്വഭാവങ്ങളും ഇല്ലാത്ത ചെറുപ്പക്കാരൻ… അതാണ് അയാൾ സന്തോ ഷിൽ കണ്ട ഗുണഗണങ്ങൾ

അവൻറെ മറ്റു ന്യൂനതകൾ പരിഹരിക്കാൻ ഉള്ളതെല്ലാം ദിവാകരൻ മുതലാളിയുടെ കയ്യിൽ ഉണ്ട്.

പക്ഷേ.. മകളെ കെട്ടി കഴിയുന്നതോടുകൂടി, സ്വന്തം വീടുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണം.. , അയാളുടെ മോൾ കൊപ്പം അവരുടെ വീട്ടിൽ തന്നെ കഴിയണം
വഴിതെറ്റി പോലും.. സ്വന്തം വീട്ടിലേക്ക് വന്നു പോകരുത്

സന്തോഷ് എല്ലാവരുടെ മുഖത്തേക്കും മാറിമാറി നോക്കി..

അച്ഛൻറെ മുഖത്ത്..നിന്നും.. ഒന്നും വായിച്ചെടുക്കാൻ പറ്റുന്നില്ല

അമ്മയുടെ മുഖത്ത് ദുഃഖമുണ്ട്
പക്ഷേ…

പെങ്ങമ്മാർ ക്കാണ്.. കൂടുതൽ സങ്കടം.. ഒരുനിലക്കും ഇതിന് സമ്മതിക്കരുത് എന്ന്.. അവർ കട്ടായം പറഞ്ഞു .

അത് തൻറെ ഭാവിയെ കരുതി അല്ലേ..
അവർ അങ്ങനെ പറയുന്നത്.

അപ്പോൾ
അവരുടെ.. ഭാവി സുരക്ഷിതമാക്കാൻ
തനിക്കും ബാധ്യതയില്ലേ..

തൻറെ സ്നേഹം പ്രകടിപ്പിക്കാനുള്ള
, ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള
ഒരു അവസരമാണ് വന്നുചേർന്നിരിക്കുന്ന ത്.. സ്വാർത്ഥത കൊണ്ട്
ഒഴിഞ്ഞു മാറിയാൽ ഒരുപക്ഷേ നാളെ തൻറെ മനസാക്ഷി തന്നെ
തന്നെ കുറ്റപ്പെടുത്തും..

എന്തു തീരുമാനിക്കണം.?
സമയോചിതമായ തീരുമാനങ്ങൾ ക്കാണ്, വില.

ഈ ഒരു ചിന്തയാണ്.. ദിവാകരൻ മുതലാളിയുടെ മരുമകൻ ആകാൻ
സന്തോഷിനെ പ്രേരിപ്പിച്ചത്.

കല്യാണം കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ദിവാകരൻ മുതലാളി വാക്കുപാലിച്ചു.

അച്ഛൻറെ ബാധ്യതകൾ എല്ലാം തീർത്തു . തൻറെ മൂന്നു പെങ്ങമ്മാരെ യും കെട്ടിച്ചു വിട്ടു .

ആ ഒരു മിണ്ടാപ്രാണിയെ കല്യാണം കഴിച്ചിട്ട്.. ഇപ്പോൾ ഏതാണ്ട് ഒരു വർഷത്തോളം ആകുന്നു..

വളരെ വിരളമായ ദിവസങ്ങളിൽ മാത്രമേ.. അവർ ക്കു ഒരുമിച്ച് ഒരു മുറിയിൽ കിടക്കാനുള്ള.. അവസരം ലഭിച്ചിട്ടുള്ളൂ..

കാരണം.. കിടപ്പ് പലപ്പോഴും.. അമ്മായി അപ്പൻറെ.. കൃഷിസ്ഥലത്ത്..ഒരു മോട്ടോർ ഷഡ്ഡി നടത്താനാണ് .. രാത്രിയിൽ മോട്ടോർ ഓൺ ചെയ്തു വിട്ടാൽ.. അതിന് കാവൽ ഇരിക്കണം. ഇടയ്ക്ക് കറണ്ട് പോകുമ്പോൾ.. വീണ്ടും ഓണാക്കി വിടണം.. കൊതുക് കടിയും കൊണ്ട് തണുത്ത കാറ്റും മേറ്റ് അങ്ങനെ കിടക്കുമ്പോൾ ചിലപ്പോഴൊക്കെ സ്വയം പ ഴിക്കാൻ തോന്നും..
പക്ഷേ അമ്മായി അച്ഛൻറെ കണ്ണ് വെട്ടിച്ച്.. തനിക്ക് അരികിലേക്ക് സമയം കിട്ടുമ്പോഴൊക്കെ ഓടിയെത്തുന്ന , സുമയുടെ മുഖം ഓർക്കുമ്പോൾ എല്ലാ വിഷമങ്ങളും മാറും

അതിരാവിലെ.. വീട്ടിലേക്ക് എത്തിയാലും.. പട്ടിയെ കുളിപ്പിക്കണം
അതുകഴിഞ്ഞ് വണ്ടി കഴുകി ഇടണം
പിന്നെ മാർക്കറ്റിൽ പോണം..
അതിനിടയ്ക്ക് കാലത്ത് ഭക്ഷണം.. നിന്നുകൊണ്ട് വേണം കഴിക്കാൻ..
മുതലാളി എപ്പോഴാണ് വിളിക്കുക എന്ന് അറിയില്ല.. വിളിച്ച ഉടനെ ചെന്നില്ലെങ്കിൽ.. മുഖം കറുക്കും..
ഇതിനെല്ലാം നേരത്തെ ഇവിടെ ഒരു ജോലിക്കാരൻ ഉണ്ടായിരുന്നതായി കേൾക്കുന്നു.. എന്തോ ഒരു കാരണം കൊണ്ട് അവനെ പിരിച്ചുവിട്ടു എന്നും

അതിൻറെ കാരണം അന്വേഷിക്കാനുള്ള.. സാമ്പത്തികഭദ്രത യൊ ബന്ധുബലമോ
തനിക്ക് ഇല്ല.

അമ്മായിയപ്പനും മരുമോനും
ഒരുമിച്ചാണ് കാറിൽ പുറത്തേക്ക് പോകുന്നത്. മരുമകനു ബോറടിച്ച് ങ്കിലോ എന്ന് കരുതി.യാവണം. തൻറെ സാരഥിയായി സന്തോഷിനെ കൂടെ കൂട്ടിയിരിക്കുകയാണ് ദിവാകരൻ മുതലാളി..

ടൗണില് അയാൾക്ക് മൂന്നാല് വ്യാപാരസ്ഥാപനങ്ങൾ ഉണ്ട് അവിടങ്ങളിലെല്ലാം സന്ദർശനങ്ങൾ നടത്തി വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ കൊടുത്തു.. കഴിയുമ്പോഴേക്കും വൈകുന്നേരം ആയിരിക്കും.. ചില ദിവസങ്ങളിൽ . അയാൾക്ക് ചില മീറ്റിംഗുകളിൽ പങ്കെടുക്കേണ്ടതായിട്ട് വരും.. ഇത്തരം സന്ദർഭങ്ങളിൽ എല്ലാം
സന്തോഷ് പുറത്ത് കാറിൽ തന്നെ
ഇരിക്കുകയാണ് പതിവ്..

ഒരു മരുമകൻ ആണെന്നുള്ള പരിഗണന.. അയാൾ തരുന്നില്ല
അതുകൊണ്ടുതന്നെ അവിടുത്തെ സ്റ്റാഫുകൾക്ക്
തന്നെ കാണുമ്പോൾ പുച്ഛമാണ്.
അത് ഏറ്റുവാങ്ങാൻ ഭയന്നിട്ടാണ്.. അയാൾക്കൊപ്പം ഇറങ്ങി ചെല്ലാത്ത ത്‌

അയാൾക്ക് താൻ ഒരു ശമ്പളമില്ലാത്ത പണിക്കാരൻ മാത്രമാണ്

പലപ്പോഴും തോന്നാറുണ്ടായിരുന്നു..

ഇത് വേണ്ടിയിരുന്നില്ല എന്ന്

അപ്പോൾ പെങ്ങന്മാരുടെ സന്തോഷം നിറഞ്ഞ മുഖങ്ങൾ ഓർമ്മവരും

കടബാധ്യതകളെ പേടിയില്ലാതെ ജീവിക്കുന്ന അച്ഛൻറെ മുഖം ഓർമ്മവരും..

അതോടുകൂടി ചിന്തകളുടെ ഗതി മാറും.

സമയത്ത് ഉപകരിക്കുന്ന പണത്തിന് മാത്രമേ വിലയുള്ളൂ.

താൻ ഇങ്ങനെ ഒരു സാഹസത്തിന് മുതിരാതെ, സ്വന്തം കാലിൽ നിന്ന് അധ്വാനിച്ച് മുന്നേറി വരുമ്പോഴേക്കും തൻറെ അച്ഛനും സഹോദരിമാരും ഒരുപക്ഷേ ആത്മഹത്യ ചെയ് തു കഴിഞ്ഞിരിക്കും..

കൊടുത്തു തീർക്കാൻ ഉണ്ടായിരുന്ന
കടബാധ്യതകൾ അത്രയും വലുതായിരുന്നു.

പകൽ മുഴുവൻ അമ്മായി അച്ഛനോടൊപ്പം ചുറ്റിക്കറങ്ങി
വീട്ടിൽ തിരിച്ചെത്തി യാലും,

സമയം തെറ്റി വൈകുന്നേരം ഉച്ച ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരിക്കും.. വീണ്ടും വിളിക്കുക

പാടത്തേക്ക് ചെല്ലാൻ..

പണിക്കാർ പണിയെടുക്കുന്നുണ്ട്.. അവർക്കുള്ള ശമ്പള തുക കയ്യിൽ വെച്ച് കൊടുക്കുമ്പോൾ.. അയാൾ പറയും

രാസവളങ്ങൾ വരുന്നുണ്ട്..
ഇറക്കി വെക്കണം

തേങ്ങ കൊണ്ടുപോകാൻ വണ്ടി വരുന്നുണ്ട്..

അവിടെ തന്നെ കാണണം..

ഇങ്ങനെ ഓരോ ദിവസവും എന്തെങ്കിലുമൊക്കെ.. കാരണങ്ങൾ പറഞ്ഞ്.. സുമയും ആയിട്ട് അല്പം സൊറ പറഞ്ഞു ഇരിക്കാൻ ഉള്ള സമയം പോലും അയാൾ നൽകിയില്ല ..

അമ്മായിയമ്മയും കണക്കാണ്..
അവരുടെ വിവാഹ വാർഷികം അനുബന്ധിച്ച്.. ബന്ധുക്കളെയെ ല്ലാം വിളിച്ച് വീട്ടിൽ ഒരു ചടങ്ങ് നടത്തിയ അന്ന്.. തൻറെ തൊലി പൊളിഞ്ഞു പോയി..

സന്തോഷി ന്റെ വീട്ടുകാരെ ഒന്നും കണ്ടില്ലല്ലോ എന്ന്.. അവിടെ കൂടിയവരിൽ ആരോ ഒരാൾ ചോദിച്ചു?

ഞങ്ങൾ ക്ഷണിച്ചതാ
അവരൊക്കെ വലിയ ആൾക്കാരല്ലേ.
തിരക്ക് കാണും.. എന്ന് അമ്മായിയമ്മ

മറുപടിയായി ഒരു കൂട്ട ചിരിയാണ് അവിടെ ഉയർന്നത്.

അവൻ ചുറ്റും കണ്ണോടിച്ചു.. എല്ലായിടത്തും തന്നെ പരിഹസിക്കുന്ന മുഖങ്ങൾ മാത്രം..

പക്ഷേ.. സുമയുടെ കണ്ണുകൾ മാത്രം നിറഞ്ഞൊഴുകാൻ തുടങ്ങി യിരുന്നു

അവൾ തൻറെ കൈ പിടിച്ച് അകത്തേക്ക് പോയി.

സംസാരശേഷി ഇല്ലാതായി പോയതിന്
അവൾ ഏറ്റവും ദുഃഖിക്കുന്ന ഒരു നിമിഷം അത് ആയിരിക്കുമെന്ന് തനിക്ക് തോന്നി

അമ്മയോട് മറുത്തു പറയാനോ എന്നെ ആശ്വസിപ്പിക്കാനോ കഴിയാതെ..
അവൾ വിഷമിക്കുന്നത്.. കണ്ടു.

ഭാഷകൾക്ക് അതീതമായി അവൻ അവളെ സാന്ത്വനിപ്പിച്ചു.

അപ്പോഴേക്കും ആരോ വാതിലിൽ മുട്ടുന്നത് കേട്ടു..

സന്തോഷ് പുറത്തേക്കിറങ്ങി

അവൾ നുണഞ്ഞു കൊണ്ടിരുന്ന
മധുരം അവൻറെ ചുണ്ടുകളിൽ പറ്റി പിടിച്ചത് അവൻ തുടച്ചു കളഞ്ഞു.

ഒരു ദിവസം വൈകുന്നേരം അച്ഛൻറെ കണ്ണുവെട്ടിച്ച് അവൾ തനിക്കുള്ള ചായയും ംം കൊണ്ട്പാ ടത്തേക്ക്..
വന്നു

സാധാരണ ഒരു വാല്യക്കാരി ആണ് വരാറുള്ളത്..

ചായ ഗ്ലാസ്സിലേക്ക് പകർന്ന് തരുമ്പോൾ
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

തൻറെ അച്ഛൻ ഒരു ദുഷ്ടൻ ആണെന്നും.. നല്ല ഇടി കൊടുക്കാനും അവൾ ആംഗ്യം കാണിച്ചു..

മറുപടിയായി താൻ ഒരു വരണ്ട ചിരി
സമ്മാനിച്ചു…

അയാൾ എന്നെ കൊന്നു കളഞ്ഞാലോ എന്ന് ആംഗ്യത്തിലൂടെ ചോദിച്ചു..?

മറുപടിയായി അവൾ സമ്മതിക്കില്ല എന്ന് ആംഗ്യത്തിലൂടെ പറഞ്ഞു മഞ്ഞ അവനോട് ചേർന്നുനിന്നു

പണിക്കാരിൽ ചിലർ തങ്ങളെ നോക്കാൻ തുടങ്ങിയത് കണ്ടപ്പോൾ..
അവൾ അകന്നു മാറി

ഒരു ദിവസം ടൗണിൽ വച്ച്.. മുതലാളിയെയും കാത്തു കാറിൽ ഇരിക്കുമ്പോഴാണ്.. തൻറെ അച്ഛനും അമ്മയും എതിരെ നടന്നു വരുന്നത് കണ്ടത്..

വീട്ടിലേക്ക് വരാൻ അല്ലേ വിലക്കുള്ളൂ

വഴിയിൽ കണ്ടാൽ സംസാരിക്കാമല്ലോ..?

അച്ഛൻറെ മുഖത്ത് പതിവുപോലെ നിസ്സംഗത തന്നെ..

അമ്മയുടെ മുഖത്ത് നല്ല സന്തോഷമുണ്ട് ഒരുപക്ഷേ തന്നെ കണ്ടത് കൊണ്ടാവാം..

എന്ത് കോലം ആടാ ഇത്..?
നിനക്ക് അവിടെ സുഖമല്ലേ..!!

പിന്നെ പരമ സുഖം ആണ് .!!

പെങ്ങമ്മാരെ പറ്റി ചോദിച്ചു

അവർ എല്ലാവരും സുഖമായി ഇരിക്കുന്നു..അതിലും കൂടുതലായി അമ്മയ്ക്ക് എന്തോ പറയാൻ ഉള്ളതായി തോന്നി..

അച്ഛൻ എന്തോ വിലക്കുന്നത് പോലെയും..

അപ്പോഴേക്കും അമ്മായിഅച്ഛൻ വരുന്നത്.. ദൂരെ നിന്നും അച്ഛൻ കണ്ടു

ഇനി അയാൾ കണ്ടിട്ട് വേണം എന്തെങ്കിലും പറയാൻ..

അച്ഛൻ അമ്മയെ യുംം കൊണ്ട് ധൃതിയിൽ നടന്നു,.

അമ്മ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കി കൊണ്ടാണ് നടന്ന ത്

തനിക്ക് അവർക്കൊപ്പം വീട്ടിലേക്ക് ചെല്ലണം എന്നുണ്ടായിരുന്നു

കണ്ണുകളിൽ ചെറുതായി നനവ് പറ്റി.

അപ്പോഴേക്കും മുതലാളി എത്തി..
അയാളും അവരെ കണ്ടെന്ന് തോന്നി

മരുമകനെ നോക്കി അമർത്തി ഒന്ന് മൂളി..

സുമയുടെ ബർത്ത് ഡേ ആഘോഷിക്കാൻ അവർ തീരുമാനിച്ചു..

പക്ഷേ സന്തോഷ്.. ആ ചടങ്ങിൽ നിന്നും വിട്ടുനിൽക്കാനുള്ള മാർഗങ്ങളെ കുറിച്ചാണ് ചിന്തിച്ചത്..

കഴിഞ്ഞ പ്രാവശ്യം ഉണ്ടായ അനുഭവം ആവർത്തിക്കരുത ല്ലോ?

താൻ അത് സുമ യോട് പറഞ്ഞു

എല്ലാം സഹിക്കാം
കരുതിക്കൂട്ടി അപമാനിക്കുന്നത്
സഹിക്കാൻ വയ്യ..

അവൾ അതിന് എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാക്കാം എന്ന് ആംഗ്യം കാണിച്ചു.

അവൾ വിഷയം അയാൾക്ക് മുന്നിൽ
അവതരിപ്പിച്ചു എന്ന് വേണം കരുതാൻ

അന്ന് രാത്രി.. മോട്ടോർ ഷെഡിലേക്ക് പോകും മുൻപ്.. സന്തോഷിനോട് മുതലാളി പറഞ്ഞു..

“ചടങ്ങ് നിൻറെ വീട്ടിൽ വച്ചാണ് നടക്കുന്നത്..”

“ങ്ങേ….”..

അന്ന് രാത്രി മോട്ടോർ ഷെഡ്ഡിൽ കിടക്കുമ്പോൾ
കൊതുകുകടി ഏറെ കൊണ്ടിട്ടും
അവന്‌ കാര്യം മനസ്സിലായില്ല

കാര്യം 20 കിലോമീറ്റർ ദൂരമേ ഉള്ളൂ എങ്കിലും.. അമ്മായി അച്ഛൻറെ കണ്ണുവെട്ടിച്ച്.. ഇതുവരെ സ്വന്തം വീട്ടിൽ പോകാൻ തോന്നിയിട്ടില്ല..

സ്ഥലപരിമിതി വളരെ കുറവായ
അവിടെ വെച്ച് ചടങ്ങുകൾ എങ്ങനെ
നടത്തും എന്നതിനെ കുറിച്ച് ആലോചിച്ചു തല പുകച്ചു..

പിറ്റേന്ന് അമ്മായിഅച്ചൻ മുതലാളി യോടോപ്പോം..വണ്ടി ഓടിച്ചു പോകുമ്പോൾ ഒരിക്കലും കരുതിയില്ല അത് തൻറെ വീട്ടിലേക്ക് ആയിരിക്കുമെന്ന്..

വീടിന് മുന്നിൽ എത്തിയ സന്തോഷ് അന്താളിച്ചു പോയി..

ഒന്നര വർഷത്തിന് ശേഷമാണ് സ്വന്തം വീട്ടിലേക്ക് വരുന്നത്..

പക്ഷേ പഴയ ചെറിയ ഓടിട്ട വീടിനു പകരം.. വലിയ രണ്ടുനില വീട്
ആണ് കാണാൻ കഴിഞ്ഞത്.

അവൻ സംശയത്തോടെ മുതലാളിയെ നോക്കി

വീടിനകത്തേക്ക് കയറിയപ്പോൾ അവിടെ.. അച്ഛനും അമ്മയും ഉണ്ട്..
വീട് പുതുക്കി പണിത തിനുശേഷം
പാലുകാച്ചൽ നടത്തിയിട്ടില്ല എന്ന് മനസ്സിലായി..

അമ്മായിഅച്ഛനെ കണ്ടു.. ആദരവോടെ നിൽക്കുന്ന അച്ഛനെ അയാൾ ചേർത്തുപിടിച്ചു..

അവർ രണ്ടുപേരോടും അയാൾ സ്നേഹത്തോടെ.. സംസാരിച്ചിരിക്കുന്നത് കണ്ടപ്പോൾ
സന്തോഷ് ആശയക്കുഴപ്പത്തിലായി.

“അപ്പോൾ മുതലാളി ചെറ്റ ആണെങ്കിലും ഡീ സെൻറ് ആയിരുന്നു ..”

മടങ്ങിപ്പോകുമ്പോൾ മുതലാളി പറഞ്ഞു..

എനിക്ക് ആകെ കൂടെ ഒരു മോളെ ഉള്ളൂ.. അവൾക്കുള്ള പിറന്നാൾ സമ്മാനം ആണ് ആ വീട്

ആ വീടിൻറെ പാലുകാച്ചലും.. അവളുടെ പിറന്നാളും ഒരേ ദിവസമാണ് നമ്മൾ ആഘോഷിക്കാൻ പോകുന്നത്

അവന് ഒന്നും മനസ്സിലാകാത്ത പോലെ അയാളെ നോക്കി..

എന്ന് വെച്ചാൽ എൻറെ മകൾ ഇനി താമസിക്കാൻ പോകുന്നത്..
അവിടെയാണ്.. നിന്നോടൊപ്പം നിൻറെ അച്ഛനമ്മമാരോടൊപ്പം..

ഇത് എനിക്ക് വേണമെങ്കിൽ ആദ്യമേ ചെയ്യാമായിരുന്നു.. പക്ഷേ അങ്ങനെ ചെയ്താൽ..
എൻറെ മകളുടെ കുറവിന് പകരമായി
ഞാൻ നിങ്ങൾക്ക് തന്ന പാരിതോഷികമായി.. അതിനേ കരുതും..

അതിൻറെ സ്മരണ ഏറെനാൾ.. നിങ്ങളുടെ മനസ്സിൽ ഉണ്ടാവില്ല..

“കാരണം മനുഷ്യരല്ലേ..”

അപ്പോൾ മുതൽ ഒരുപക്ഷേ എൻറെ മകൾ അവിടെ അനുഭവിക്കാൻ
തുടങ്ങും…
ആരുമറിയാതെ അവൾ കണ്ണീർ കുടിക്കാൻ തുടങ്ങും.

എന്തൊക്കെ?
ഏതൊക്കെ?,
രീതിയിൽ അനുഭവിക്കേണ്ടിവരും എന്നുള്ളത്.. ഞാൻ നിന്നെ മനസ്സിലാക്കി തരികയായിരുന്നു ഈ കഴിഞ്ഞ ഒന്നര വർഷം..

അർഹിക്കുന്ന സ്നേഹം നിഷേധിക്കപ്പെടുമ്പോൾ..

കിട്ടേണ്ട പരിഗണന ലഭിക്കാതെ വരുമ്പോൾ..

ഉണ്ടാവുന്ന ദുഃഖം എന്താണ് എന്ന്..ഇപ്പോൾ നിന്നെ ആരും പറഞ്ഞു മനസ്സിലാക്കി തരേണ്ട ആവശ്യമില്ല.

ഇതുപോലെ എത്രയോ പെൺകുട്ടികൾ അനുഭവിക്കുന്നുണ്ട്.. അതും അവരുടെ എല്ലാം കവർന്നെ ടുത്തതിന ശേഷം

“ശമ്പളമില്ലാത്ത വാല്യക്കാരി കളെപ്പോലെ”

അതുകൊണ്ടൊന്നും,
മതിയാകാതെ വരുമ്പോഴാണ്..
ഏറ്റവുമൊടുവിൽ പറമ്പിൽ കാണുന്ന ഇഴജന്തുക്കൾ ഒക്കെ ബെഡ്റൂമിൽ കയറുന്നതും..
ഗ്യാസ് പൊട്ടിത്തെറിക്കുന്ന തും..

അതിൻറെ വേദന എന്താണെന്ന്
നിന്നെ ബോധ്യപ്പെടുത്തി തരാൻ വേണ്ടിയാണ്.. നിന്നെ ഇത്രനാളും എൻറെ കൂടെ നിർത്തിയത്.

ഇനി നിനക്ക് ഇഷ്ടമുള്ള ജോലി ചെയ്യാം.. കുടുംബം പോറ്റുക യും ചെയ്യാം .. എൻറെ സഹായത്തോടെ ആണെങ്കിൽ അങ്ങനെ അല്ലെങ്കിൽ
നിനക്ക് ഇഷ്ടമുള്ള വിധത്തിൽ.
പക്ഷേ … അയാൾ അർദ്ധോക്തിയിൽ നിർത്തി.

അവൾക്ക് നിന്നെ ഇഷ്ടമാണ് എന്നെനിക്കറിയാം
ആ ഇഷ്ടം നിനക്ക് ഒരു ബാധ്യതയായി തോന്നുന്ന നിമിഷം . നീ അവളെ തിരിച്ചേല്പിക്കണം കാരണം എനിക്ക്
അവൾ ഒറ്റ മോളാണ്.

അയാളുടെ വാക്കുകൾ.. അവൻറെ മനസ്സിലെവിടെയോ കൊത്തി വലിച്ചു..

അവൻ ആദ്യമായി അയാളെ
” അച്ഛാ” എന്ന് വിളിച്ചു..

അവർ തിരിച്ചു വീടെത്തുമ്പോൾ ഏറെ വൈകിയിരുന്നു..

സുമ അവനെയും കാത്തു വരാന്തയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു .

പിന്നെ ഒരു കാര്യം..!!
വണ്ടിയിൽ നിന്ന് ഇറങ്ങാൻ നേരം അയാൾ സന്തോഷിനോട് പറഞ്ഞു..

ഞാൻ ചെലവാക്കി യതിനൊക്കെ നീ കണക്ക് വെച്ചോ!?നിനക്ക് ആവുന്ന കാലത്ത് കുറേശ്ശെയായി തിരിച്ചു തന്നാൽ മതി..

അതാണ് അന്തസ്സ്..!!

മൊതലാളി..
വീണ്ടും ദിവാകരൻ മുതലാളിയായി..