രചന – വിനീത
അവളെ ഞാനെപ്പോഴും ഓർക്കാറുണ്ട്…
പ്രണയത്തിന്റെ ചതിക്കുഴിയിൽ വീണുപോയ പാവം പെൺകുട്ടി…
അറിവില്ലാത്ത പ്രായത്തിൽ പ്രണയവും, അതിന്റെ വർണങ്ങളും ആസ്വദിച്ച് ഒടുവിൽ അതിന്റെ പേരിൽ മാത്രം ഒരുപാട് സങ്കടപെടേണ്ടി വന്ന്, പിന്നീട് അതിൽ നിന്ന് കരകയറി ജീവിതം സ്വന്തമായി കരുപ്പിടിപ്പിച്ച് സമൂഹത്തിന്റെ മുൻപിൽ
തലഉയർത്തി നിന്ന് കാണിച്ച എന്റെ കൂട്ടുകാരി..
സുന്ദരിയായിരുന്നു അവൾ…
മനോഹരമായ കണ്ണുകളും, ആരെയും ആകർഷിക്കുന്ന ചിരിയും ഒക്കെയായി ഒരു കൊച്ചു വായാടി…
അതുകൊണ്ട് തന്നെ അവളെ പ്രണയിക്കാനും ആളുണ്ടായിരുന്നു….
ആരെന്ത് പരഞ്ഞാലും വിശ്വസിക്കുന്ന അവളെ പെട്ടന്ന് തന്നെ വശത്താക്കൻ എല്ലാവർക്കും എളുപ്പമായിരുന്നു…
ഞാനറിഞ്ഞാൽ ഉപദേശിച്ചുപദേ ശിച്ചു അതിൽ നിന്ന് പിന്തിരിപ്പിക്കും എന്നകരുതിയിട്ടോ എന്തോ അവനുമായുള്ള പല കൂടികഴ്ചകളും അവൾ പറഞ്ഞിരുന്നില്ല..
പ്രണയo അങ്ങനെ പൂത്തു തളിർത്തു… രണ്ടു സമുദായം… സ്വാഭാവികമായും വീട്ടുകാരറിഞ്ഞു…
വലിയ പ്രശ്നങ്ങൾ ആയി…
എങ്കിലും എങ്ങനെയൊക്കയോ തമ്മിൽ ഫോൺ വിളികൾ ഉണ്ടായിരുന്നു…
അവനൊരു പാവം ചെക്കൻ…
അവളെ വലിയ ഇഷ്ടവും…
എന്തായാലും ഒടുവിൽ ഒരുമിക്കില്ല എന്ന് വന്നപ്പോൾ പരസ്പരം കണ്ണീരോടെ വീട്ടുകാർക്ക് വേണ്ടി അവർ പിൻവാങ്ങി…
അതിനും സാക്ഷിയായത് ഞാൻ…
അവളന്ന് കണ്ണീരോടെ എനിക്കയച്ച ഒരു കത്തുണ്ടായിരിന്നു കുറച്ച് നാൾ മുൻപ് വരെ എന്റെ കൈയിൽ…
അന്നത് വായിച്ചപ്പോൾ പ്രത്യേകിച്ച് എനിക്കൊന്നും തോന്നിയിരുന്നില്ല എന്നതാണ് വാസ്തവം…
പിന്നീട് കാലങ്ങൾ കഴിഞ്ഞ് ഒന്നുക്കൂടി ഓടിച്ചുനോക്കിയപ്പോൾ ഞാനും അറിഞ്ഞു പ്രണയത്തിന് എത്രമാത്രം ഒരാളെ മുറിപ്പെടുത്താൻ കഴിയുമെന്ന്.
പിന്നീടവളെ കാണുന്നത് രണ്ടുമൂന്നു വർഷങ്ങൾ കഴിഞ്ഞാണ്.. അന്നവൾ higher studuies ചെയ്യുകയായിരുന്നു..
പഠനമൊക്കെ ഹോസ്റ്റലിൽ…
ആള് വലിയ സന്തോഷത്തിലായിരുന്നു…
പഴയ വേദനകളിൽ നിന്ന് അവൾ വിമുക്തയായല്ലോ എന്നോർത്തു ഞാനും സന്തോഷിച്ചു…
പിന്നെ ഏകദേശം ഒരു രണ്ട് മാസം ആയിക്കാണും…
തീരെ പ്രതീക്ഷിക്കാതെ അവളുടെ അമ്മയുടെ കാൾ എനിക്ക് വന്നു…
അവളുടെ രെജിസ്റ്റർ മാര്യേജ് കഴിഞ്ഞു എന്നും പറഞ്ഞ്…( പഴയ കൂട്ടുകാരൻ ആയിരിന്നില്ല എന്നും അവർ പറഞ്ഞു ).. എനിക്കാതെ പറ്റി പുതിയൊരറിവായിരുന്നു…
അവൾ വീണ്ടും ഏതോ പ്രണയത്തിൽ വീണുപോയി..കൂട്ടുകാരി ആയതിനാൽ ഞാനും അറിഞ്ഞുകൊണ്ടാരുന്നോ എന്നൊക്കെ ആ പാവം അമ്മ കരഞ്ഞു കൊണ്ട് ചോദിച്ചു…
എനിക്ക് അവളുമായി യാതൊരു ബന്ധവും ഇപ്പോൾ ഇല്ലന്നും പഠനാർത്ഥം ഞങ്ങൾ രണ്ടും രണ്ട് സ്ഥലങ്ങളിൽ ആണെന്നും ഒക്കെ ഞാൻ പറഞ്ഞിട്ടും ആ അമ്മയ്ക്ക് വിശ്വാസക്കുറവ് പോലെ തോന്നി…
അവളുടെ വിവാഹം അവരുടെ നിലയ്ക്ക് ചേരുന്ന ഒരാളുമായി ഉറപ്പിച്ചിരിക്കുകയായിരുന്നു എന്നും ആ അമ്മ വിഷമത്തോടെ പറഞ്ഞപ്പോൾ അതൊക്കെ കേട്ടുകൊണ്ടിരിക്കനെഎനിക്കാവുമായിരുന്നുള്ളു..
കാലങ്ങൾക്ക് ശേഷം വിവാഹം, ജോലിയൊക്കെയായി ഞാനും കുടുംബ ജീവിതം ആരംഭിച്ചു…
രണ്ടു മൂന്നു വർഷം മുൻപ് അവിചാരിതമായി വീണ്ടും അവളെ കാണാനിടയായി…
പഴയ പ്രസരിപ്പൊക്കെ നഷ്ടപ്പെട്ട് പലതും ഒളിക്കുന്നത് പോലെ തോന്നി…
സംസാരിക്കാൻ അധികം താല്പര്യമില്ലാത്തത് പോലെ…
രണ്ട് കുട്ടികളുമായി ഭർത്താവിനോപ്പം ജീവിക്കുന്നല്ലോ എന്ന് സമധാ നിച്ചു.
അതിന് ശേഷം രണ്ടുമൂന്നാഴ്ച കഴിഞ്ഞ് ഒരിക്കൽ കൂടി അവൾ വിളിച്ചു.. കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും പറഞ്ഞ്…
അന്നവൾ പറഞ്ഞത് കേട്ട് വളരെ വിഷമം തോന്നി…
അവളുടെ ഭർത്താവ് ഒരു തികഞ്ഞ മദ്യപാനി ആണെന്നും, അവളെ നന്നായി ഉപദ്രവിക്കുമെന്നും, ജോലിക്ക് ഒന്നും പോകാതെ അവളെയും ജോലിക്ക് വിടാതെ പലപ്പോഴും ബുദ്ധിമുട്ട് ayirunnuവെന്നും മറ്റും…
അവൾ സ്വയം തിരഞ്ഞെടുത്ത പുതിയ ബന്ധം ആയിരുന്നു അത്.. ( പഴയ ആളല്ല…) ഒടുവിലെപ്പോളോ വീട്ടുകാർ ഇയാളെ അംഗീകരിച്ചിരുന്നു..
അവൾക്ക് കൊടുത്ത സ്വർണം മുഴുവൻ അയാൾ നശിപ്പിച്ചു..
സ്വത്ത് കണ്ടുകൊണ്ട് വിവാഹം കഴിച്ചതാണെന്ന് നേരിട്ട് പറഞ്ഞു…
അവൾക്കാതെല്ലാം ഷോക്കായിരുന്നു…
ഡിവോഴ്സ് കൊടുത്തിരിക്കുകയാണെന്നും കേസ് നടക്കന്നു എന്നും പറഞ്ഞത് കേട്ട് വെറുമൊരു കേൾവിക്കാരിയായിരിക്കണേ എനിക്ക് സാധിച്ചുള്ളൂ.
രണ്ടു കുട്ടികളുമായി വീട്ടുകാരുടെ സഹായം ഉണ്ടെങ്കിലും അവൾ എന്ത് ചെയ്യുമെന്ന് ഓർത്ത് ഞാനന്ന് കുറെ വിഷമിച്ചിട്ടുണ്ട്..
ഇടയ്ക്ക് ആത്മഹത്യക്ക് ശ്രമിച്ചു എന്നൊക്കെ അവൾ പറഞ്ഞത് വേദനയോടെ ഞാനോർക്കുന്നു…
എന്നാലാവും വിധം സഹായിച്ചിട്ടുമുണ്ട്…
പക്ഷേ അവൾ മിടുക്കിയായിരുന്നു.
: അവൾ തുടർന്നു പഠിച്ചു… അവൾക്കുന്നും താല്പര്യമുള്ള സൈക്കോളജിയിൽ തുടർന്നു പഠിച്ചു…
സ്വന്തമായി പ്രാക്ടീസ് തുടങ്ങി…
മക്കളെ നല്ല നിലയിൽ പഠിപ്പിക്കാൻ കഴിഞ്ഞു…
അവളുടെ സെൽഫ് കോൺഫിഡൻസ് ഇല്ലാതാക്കി അവളെ ഒന്നിനും കൊള്ളില്ലന്ന് മുദ്ര കുത്തിയ അയാളുടെ മുൻപിൽ അവൾ നിവർന്നു നിന്നു കാണിച്ചുകൊടുത്തു…
ഇന്ന് അവൾ…. എന്റെ കൂട്ടുകാരി സമൂഹം അറിയുന്ന ഒരു സൈക്കോളജിസ്റ്റ് ആണ്…
അഭിമാനമുണ്ട്…
അവളെ ക്കുറിച്ചോർക്കുമ്പോൾ…
സ്വയം തിരഞ്ഞെടുത്ത ജീവിതം ഒരു വേള പരാജയമാണെന്ന് അറിഞ്ഞപ്പോൾ അതിൽ തളരാതെ പിടിച്ച് നിന്നതിന്…
ആത്മഹത്യയുടെ വക്കിൽ നിന്ന് കരകയറി ഒരു ജീവിതം മാന്യമായി കരുപിടിപ്പിച്ചതിന്…
എല്ലാത്തിനും…
പണം, സ്വത്ത് ഇതൊക്കെ മാത്രം കണ്ട് മനപ്പൂർവമായി പ്രണയിക്കുന്ന ചല പ്രണയങ്ങളുണ്ട്…
അതറിയാതെ അതിൽ വീണുപോകുന്ന പാവം ചില പെൺകുട്ടികളും…
ചിലരൊക്കെ അതിൽ വീണുപോകുന്നു..
ഒരിക്കലും കരകയറാനാകാതെ…
ചുരുക്കം ചിലർ തെറ്റു മനസ്സിലാക്കി സ്വയം തിരുത്തുന്നു…
അറേഞ്ച്ഡ് മാര്യേജ് ആണെങ്കിലും പണം കണ്ട് വിവാഹം കഴിക്കുമ്പോൾ ഇതേ പോലെ ഉണ്ടാകുന്ന പല കേസുകളും നമുക്കറിയാം.. വീടുകളിൽ അതെ ചൊല്ലി നടക്കുന്ന സംഘട്ടനങ്ങൾ കുട്ടികളെ എത്രത്തോളം ബാധിക്കുന്നു എന്ന് ആ സമയം ആരും ശ്രദ്ധിക്കാറുമില്ല..
പല സ്ത്രീകളും ഇതുമൂലം ഡിപ്രെഷനിലോട്ട് പോകാറുണ്ട്… പുറത്ത് പറയാൻ പറ്റാതെ എല്ലാം സഹിക്കാറുമുണ്ട്
പ്രത്യേകിച്ച് പ്രണയിവിവാഹം ആണെങ്കിൽ ഇതൊക്കെ ബന്ധുക്കൾ, കൂട്ടുകാർ, നാട്ടുകാർ എന്ത് കരുതും എന്ന് വിചാരിചച്ചു സഹിച്ച്, ആത്മഹത്യയുടെ വാക്കിലെത്തി നിൽക്കും പലരും..
അവളുടെ കാര്യത്തിൽ അവളുടെ വീട്ടുകാർ ഒപ്പം നിന്നു.. വേണ്ട സപ്പോർട്ട് കൊടുത്തു…
എന്ത് വന്നാലുംഞങ്ങൾ ഉണ്ട് എന്നൊരു വാക്ക്,… അതായിരുന്നു അവളുടെ പ്രചോദനം…
നമ്മുടെ പല പെൺകുട്ടികൾക്കും കിട്ടാതെ പോകുന്നതും അതുതന്നെ…
ജീവിതത്തിൽ പകച്ചു നിൽക്കുമ്പോൾ കൂടെ ഞങ്ങളുണ്ട് എന്നൊരു വാക്ക്,.. പറയാൻ പ്രിയപ്പെട്ടവർ ഉണ്ടായിരുന്നെങ്കിൽ പല പെൺകുട്ടികളും അവരുടേ വിഷമങ്ങൽ മാതാപിതാക്കളോട് പങ്കുവെച്ചേനെ..
പല ആത്മഹത്യകാലുസമൂഹത്തിൽ നടക്കാതിരുന്നേനെ..

by