16/04/2026

ആദിദേവം : ഭാഗം 05

രചന – സുകന്യ മുരുകൻ

പിന്നീട് എല്ലാം പെട്ടന്നായിരുന്നു. ശിവൻ സമ്മത പത്രം ഒപ്പിട്ടയുടൻ ആദിയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റപ്പെട്ടു.ശിവന്റെ അനിയൻ രാമ കൃഷ്ണനും എത്തിയിട്ടുണ്ട്.അമ്മയും അനിയത്തിയും ചെയറിൽ ഇരിക്കുന്നു.അനിയത്തി കരച്ചിൽ തന്നെ.അമ്മയുടെ മുഖത്തും കരച്ചിൽ പാടുകൾ കാണാം.ദേവു ചുറ്റും നോക്കി.നാരായണേട്ടൻ മാത്രം അവളുടെ അടുത്തുണ്ട്.മറ്റുള്ളവർ പോയിരിക്കുന്നു.തനിക്ക് ഇനി ഇവിടെ ചെയ്യാൻ ഒന്നുമില്ല.വേണമെങ്കിൽ തിരിച്ചു പോവാം.പക്ഷെ പോവരുതെന്ന് മനസ്സ് പറയുന്നു. അവൾ പതിയെ അനിയത്തീടെ അടുത്തേക്ക് നടന്നു. അനു തലയുയർത്തി ദേവൂനെ നോക്കി.നല്ല ഐശ്വര്യം ഉള്ള കുഞ്ഞു മുഖം.ഒരു കുഞ്ഞു കറുത്ത പൊട്ടു മാത്രം തൊട്ടിട്ടുണ്ട്.എള്ളിൻ പൂവ് പോലെ നാസിക.ചെറിയ ഭംഗി ഉള്ള ചുണ്ടുകൾ🌹. ചുരിദാർ ആണ് വേഷം.

അനു നോക്കുന്നത് കണ്ടു മറ്റുള്ളവരും ശ്രദ്ധിച്ചു. ദേവു വല്ലാണ്ട് ആയി. എല്ലാരും തന്നെ നോക്കി നിൽകുന്നു. നാരായണേട്ടൻ മുന്നോട്ട് വന്നു. ” ഈ കുട്ടി ആണ് ആദ്യം കണ്ടത്, നിലവിളിചോണ്ട് ഓടി വന്നു പറഞ്ഞപ്പോഴാ ഞങ്ങൾ അറിഞ്ഞത്”. അച്ഛൻ ദേവൂനെ നോക്കി നിന്നു. അനുമോളെക്കൾ രണ്ടോ മൂന്നോ വയസ്സ് മൂത്തതാണ്.അനു ദേവൂനെ കയ്യിൽ പിടിച്ചു അടുത്തിരുത്തി. കൈയിലെ പിടി വിടാതെ ഇരിക്കുന്ന കണ്ടു ദേവു അനുവിനെ നോക്കി. അവളുടെ മുഖത്ത് ഒരു കരച്ചിൽ വന്നു മൂടുന്നു ദേവു ഇടതു കൈ കൊണ്ട് അനുവിനെ ചേർത്ത് പിടിച്ചു. അനു കരച്ചിലോടെ ദേവൂന്റെ തോളിലേക്ക് ചാഞ്ഞു. ദേവു ഓർക്കുവാരുന്നു ആദ്യം എന്നാണ് അയാളെ കണ്ടത്. ലിഫ്റ്റിൽ വെച്ചാണെന്ന് തോന്നുന്നു. ഒരു ടീ ഷർട്ടുo ത്രീ ഫോർത്തും ഇട്ടു കയറി വന്നു. ബട്ടൺ പ്രെസ്സ് ചെയ്യാൻ നോക്കിയപ്പോൾ ആരോ ഓൺ ആക്കി വെച്ചിട്ടുണ്ട്.

കൈ മാറ്റി നേരെ നിന്നു. അന്ന് കൂടെ 13ബിയിലെ 50 നോട് അടുത്ത ഒരു husbandum wifeum ഉണ്ടായിരുന്നു.നാലാമത്തെ നില എത്തിയപ്പോൾ അവർ ഇറങ്ങി പോയി.ഡോർ അടഞ്ഞു. അടുത്തത് ഒൻപതാമത്തെ നില ആണ്. ദേവു അയാളെ നോക്കി. തിരിഞ്ഞു നില്കുന്നു. നല്ല പൊക്കം. അതിന് ചേർന്ന ഫിറ്റ്‌ ബോഡി. കാൽ മുട്ടിനു താഴേക്ക് നോട്ടം പോയപ്പോൾ ചെറിയ ഇളം ചെമ്പു നിറമുള്ള രോമങ്ങൾ,പെട്ടന്ന് ശെരികേട് തോന്നി അവൾ നോട്ടം പിൻവലിച്ചു. ലിഫ്റ്റിന്റെ ഡോർ തുറന്നതും ആദ്യം അയാൾ പുറത്തിറങ്ങി. പിന്നാലെ ദേവുo. ഒരു ഫ്ലാറ്റ് ഡോർ തുറന്നു അകത്തേക്ക് പോയി ഡോർ അടഞ്ഞു. ദേവു ഒന്നു നിന്നു. തന്റെ ഫ്ലാറ്റിന്റെ നേരെ ഓപ്പോസിറ്റ് ആണ് ആൾ താമസം.ഒന്നാലോചിച്ചിട്ട് അവളും അവളുടെ ഫ്ലാറ്റ് ഡോർ ഓപ്പൺ ചെയ്തു അകത്തു കടന്നു ലോക്ക് ചെയ്തു. ഇതായിരുന്നു ആദ്യ ഓർമ.

പിന്നീട് ഇടക്ക് കാണാറുണ്ട്. കാറിൽപോകുന്നത് ടെറസിലുടെ നടക്കുന്നത്, നാരായണേട്ടന്റെ തോളിൽ തൂങ്ങി വരുന്നത്. സർജറിക്ക്‌ ശേഷം ആദിയെ വീണ്ടും icu വിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് കൊണ്ട് പോണ വഴി ദേവു ഒരു നോട്ടം കണ്ടു. തല പൊതിഞ്ഞു കെട്ടിയിരിക്കുന്നു.അതിനുള്ളിൽ ഒരു ട്യൂബ് കണക്ട് ചെയ്തു അതിന്റെ അറ്റം ഒരു ബാഗിലേക്ക്.അതിൽ തുള്ളി തുള്ളിയായ് രക്തം വീഴുന്നു.മുഖം വീങ്ങിയിട്ടുണ്ട്.ദേഹം മൂടി ഇട്ടിരിക്കുന്നു.വായിലും മൂക്കിലും ഓരോ ട്യൂബ് connect ചെയ്തിട്ടുണ്ട്.സൈഡിൽ മോണിറ്റർ.അനുവും അച്ഛനും bed സൈഡിൽ പിടിച്ചു കൊണ്ട് ഉള്ളിലേക്കു പോയി.നാരായണേട്ടൻ കാഴ്ച്ച കണ്ടു മുഖം തിരിച്ചു കളഞ്ഞു. ദേവു അടുത്തു കണ്ട ചെയറിലേക്ക് ഇരുന്നു. ദേഹമാകേ വിറയും പോലെ.

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാഴ്ച കാണുന്നത്. അങ്ങനെ ഒരു അന്തരീക്ഷത്തിൽ നിന്ന് ഓടി പോയാലോ എന്ന് തോന്നി. പക്ഷെ അനുവിനെ ഓർത്തപ്പോൾ തന്നെ ഇവിടെ ആവശ്യം ഉണ്ടെന്ന് തോന്നി. കുറച്ചു കഴിഞ്ഞു ഡോക്ടറും ബന്ധുക്കളും അവളെ കടന്നു പോയി. ദേവു എണീറ്റു നിന്നു. പിന്നാലെ പതിയെ അനു വന്നു അവളുടെ അടുത്ത് നിന്നു. ദേവു അവളെ നോക്കി. കരച്ചിൽ തന്നെ. ചേർത്ത് പിടിച്ചു അടുത്തിരുത്തി. “എന്താ ഡോക്ടർ പറഞ്ഞെ” ദേവു ചോദിച്ചു. “24 മണിക്കൂർ കഴിഞ്ഞു വീണ്ടും സ്കാൻ ചെയ്തു നോക്കും എന്നാലേ എന്തെങ്കിലും പറയാൻ ആവു” രണ്ടാളും നിശബ്ദമായി ഇരുന്നു. ഇടക്ക് അനുവിന്റെ തേങ്ങൽ കേൾക്കാം. അല്പം കഴിഞ്ഞു അനുവിന്റെ അച്ഛനും അമ്മയും ഇളയച്ഛനും കൂടി വന്നു. അമ്മ കരയാത്തത് ദേവൂന് അത്ഭുതം തോന്നി. അനു കരയുന്ന വെച്ച് നോക്കുമ്പോൾ അമ്മ എങ്ങനെ ആയിരിക്കും കരയുക എന്ന് അവളോർത്തു. മുഖത്ത് വിഷമം ഉണ്ട് അത്രേയുള്ളൂ. സമയം കടന്നു പോയി.

ദേവു എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നു. അനു ദേവൂന്റെ കൈ പിടിച്ചു തന്നെ. കുറച്ചു കഴിഞ്ഞു അച്ഛനും ഇളയച്ഛനും എന്തോ നാരായണേട്ടനോട് സംസാരിച്ചു. മൂന്നുപേരും അവളുടെ അടുത്തേക്ക് വന്നു.ദേവു എണീറ്റു. “മോളെ നീ എന്റെ മോനെ സഹായിച്ചതു അച്ഛൻ മരണം വരെ മറക്കില്ല.” അനുവും ചേച്ചിയെ നന്ദിയോടെ നോക്കി. ദേവുന് എന്ത് പറയണം എന്നറിയില്ലായിരുന്നു.രാമകൃഷ്ണൻ പറഞ്ഞു മോളെയും നാരായണനെയും ഞാൻ ഫ്ലാറ്റിൽ കൊണ്ട് വിടാം. ദേവൂന് ഒന്നും പറയാൻ ഇല്ലായിരുന്നു. അനു ചേച്ചിയുടെ കൈ വിട്ടു. ചോദിച്ചു “പോയിട്ട് വരുവോ” “വരാം ” ദേവു അവർക്ക് പിന്നാലെ നടന്നു നീങ്ങി. തിരിഞ്ഞു നോക്കിയപ്പോൾ അനുവും അച്ഛനും പിന്നിൽ അമ്മയും അവളെ നോക്കി നില്കുന്നു.