രചന – രോഹിണി ആമി
രാവിലെ എഴുന്നേക്കുമ്പോൾ ജയൻ അടുത്തുണ്ടായിരുന്നില്ല… മുഖമെല്ലാം കഴുകി ഒന്നു ഫ്രഷ് ആയിട്ട് അടുക്കളയിലേക്ക് പോയി…. അവിടെയുണ്ടായിരുന്നു ജയൻ….. ചായ ഉണ്ടാക്കുകയാണ്…. എന്നെക്കണ്ടതും എനിക്ക് ഒരു ഗ്ലാസ് തന്നു….. വാങ്ങാൻ മടിച്ചു…. കുറച്ചു നേരം അങ്ങനെ നിന്നു……. ഞാൻ വാങ്ങുന്ന വരെ അതും പിടിച്ചു നിന്നു….. വാങ്ങി കുടിക്കാതെ അവിടെ മാറ്റി വച്ചു…… ജയേട്ടൻ അടുക്കളയിൽ ചുറ്റിപ്പറ്റി നിന്നു…… മോനുവിനെ എണീപ്പിച്ചു ഒരുക്കി സ്കൂളിൽ വിട്ടു…. ജയേട്ടനെ നോക്കിയില്ല…… അവഗണിക്കുമ്പോൾ ഉണ്ടാകുന്ന വിഷമം എല്ലാവർക്കും തുല്യമാണെന്ന് അറിയട്ടെ…. ഞാൻ ആരോടാ ഈ പറയുന്നത്….. ഞാൻ അവഗണിച്ചാൽ ജയേട്ടനെന്ത്…. മേശപ്പുറത്തു കഴിക്കാനുള്ളതെല്ലാം എടുത്തുവെച്ചിട്ട് കുളിക്കാൻ പോയി…. തിരിച്ചു വന്നപ്പോഴും അതുപോലെ അതെല്ലാം ഇരിപ്പുണ്ടായിരുന്നു…. ഇതെന്താ ഒന്നും കഴിച്ചില്ലേ…… പോയോ…… നോക്കുമ്പോൾ വെളിയിൽ എന്തോ ചിന്തിച്ചു നിൽക്കുന്നുണ്ട്….. ഇന്നു പോകുന്നില്ലേ…. കഴിക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ ഒരു വിഷമം…… വിളിക്കണോ…… വിളിക്കാം…. ഇല്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല….. ഞാനിങ്ങനെയാണ് കൂട്ടുകാരെ……. ജയേട്ടനെ അവഗണിക്കാൻ മോചിതക്ക് പറ്റുമെന്നു തോന്നുന്നില്ല ഈ ജന്മത്തിൽ……. അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയി…..
ജയേട്ടാ…… കേൾക്കാൻ കാത്തിരുന്നപോലെ തിരിഞ്ഞു നോക്കി…. വരൂ കഴിക്കാൻ എടുത്തു വച്ചിട്ടുണ്ട്……. മുഖത്തു നോക്കാതെ പറഞ്ഞിട്ട് വന്നു കഴിക്കാൻ എടുത്തു വച്ചു …..
എടുത്തു കൊടുത്തിട്ട് മാറിപ്പോയി…..
മോചിത…… നീ കഴിക്കുന്നില്ലേ….
ഞാൻ പിന്നീട് കഴിച്ചോളാം…..
വേണ്ട….. വാ….. ഇപ്പോൾ കഴിക്കണം….
അവൾക്കും പ്ലേറ്റിൽ എടുത്തു കൊടുത്തു….
എനിക്കു നിന്നോട് കുറച്ചു സംസാരിക്കണം…..
മ്മ്….
മോചിതക്ക് നെഞ്ചിൽ ഒരു വേദന തോന്നി….. എന്നെ വേണ്ടാന്നു പറയാനാണോ….. അതോ ഞാൻ തനിയെ ഒഴിഞ്ഞുപോകണമെന്നു പറയാനോ…. കണ്ണു നിറഞ്ഞു….. വായിൽ വച്ച ഭക്ഷണം തൊണ്ടയിൽ നിന്നും ഇറങ്ങാത്തതുപോലെ…. എന്തായാലും തളർന്നു പോകാതെ ജയേട്ടനെ കേൾക്കണമെന്നു തോന്നി….. പറയാനുള്ളത് പറയട്ടെ….. എന്നിട്ട് തീരുമാനം എടുക്കാം…… ഇനി ഞാൻ ജയേട്ടനു ഒരു ബാധ്യതയാണെങ്കിൽ അതു മാറ്റാനും ഞാൻ ഒരുക്കമാണ്….. എന്തോ തീരുമാനിച്ചതുപോലെ അവൾ എണീറ്റു മുറിയിലേക്ക് പോയി…….
എന്തോ അലമാരിക്കുള്ളിൽ വെക്കുവായിരുന്നു ജയേട്ടൻ…. എന്നെക്കണ്ടതും അതടച്ചു എന്റടുത്തേക്കു വന്നു……. ജയേട്ടന്റെ അടുത്തു പിടിച്ചിരുത്തി…..
ഇനി പറ…… നിന്റെ ഉള്ളിലുള്ളത് മുഴുവനും…… ഇന്നത്തെ ദിവസം മുഴുവൻ നിന്നെ കേൾക്കാനുള്ളതാണ്…. ജയൻ പറഞ്ഞു…..
എനിക്കൊന്നും പറയാനില്ല…..
പിന്നെ ഇന്നലെ എന്താ നീ പറഞ്ഞത്…… വല്ല ബോധവുമുണ്ടോ…. ഞാൻ ഏതവളുടെ കൂടെ പോയതാന്നാ നീ പറഞ്ഞേ…. ജയൻ അവളുടെ മുഖം പിടിച്ചുയർത്തി…..
പിന്നെ എന്നോടും ഓഫീസിൽ ഉള്ളവരോടും കള്ളം പറഞ്ഞു എവിടെക്കാ പോയത്…. രണ്ടു ദിവസം…… ഞാൻ വിളിച്ചിട്ടൊന്നു സംസാരിച്ചോ എന്നോട്……എവിടേക്ക് പോയാലും എനിക്ക് വിശ്വാസമാണ് ജയേട്ടനെ…… എന്നോട് കള്ളം പറഞ്ഞിട്ട് എന്തിനാ പോയതെന്നേ ചോദിച്ചുള്ളൂ…. കൂടെ ആരുമില്ലെങ്കിൽ പിന്നെന്തിന്…… കള്ളം പറഞ്ഞു…..
ഇപ്പോൾ നിന്റെ പ്രശ്നം എന്താ….. ഞാൻ കള്ളം പറഞ്ഞതോ അതോ ആരുടെയെങ്കിലും കൂടെ പോയതോ….
അപ്പോൾ….. കൂടെ ഉണ്ടായിരുന്നോ ആരെങ്കിലും….. മോചിത ഉറക്കെ ചോദിച്ചു….
ഞാൻ പറയുന്നത് നിനക്ക് വിശ്വസിക്കാമെങ്കിൽ വിശ്വസിക്കാം…… ഇന്നേ വരെ….. ഈ നിമിഷം വരെ നീയെന്ന പെണ്ണിനെ അല്ലാതെ വേറാരെയും തൊട്ടിട്ടു കൂടിയില്ല….. തൊടാനും വഴക്കിടാനും സ്നേഹിക്കാനും നീയുള്ളപ്പോൾ ഞാനെന്തിനാ വേറെ ആരുടെയെങ്കിലും അടുത്ത് പോകുന്നത്….. ഇനിയും വിശ്വാസമായില്ലെങ്കിൽ ഞാൻ താമസിച്ചിരുന്ന ഹോട്ടലിലെ നമ്പറിൽ നീ വിളിച്ചു നോക്ക്….. കൂടെ ആരെങ്കിലും ഉണ്ടായിരുന്നോന്ന്….. ഇന്നലെ കാറിക്കൂവി എന്തു ബഹളമാ നീ ഉണ്ടാക്കിയതെന്നറിയുവോ….. മോനു പേടിച്ചിട്ടു ഉറങ്ങിയിട്ടില്ല…… അറിയുവോ നിനക്ക്….. എല്ലാം കഴിഞ്ഞിട്ട് നീ സുഖമായിട്ട് കിടന്നുറങ്ങി…. ബാക്കിയുള്ളവന്റെ ഉറക്കവും കളഞ്ഞു…..
ഞാനായിട്ട് ആരുടേയും ഉറക്കം കളയണ്ട…… ഇപ്പോൾ കിടന്നുറങ്ങിക്കോ….. അവൾ പറഞ്ഞിട്ട് എണീറ്റു…..
ഇപ്പോഴാ ഒരു സമാധാനം ആയത്….. ഇത്രയും നേരം ചങ്കത്തു കല്ലെടുത്തു വച്ച പോലെയായിരുന്നു….
ഇങ്ങനെ അകൽച്ച കാണിച്ചാൽ നീ പറഞ്ഞപോലെ വേറെ എവിടേലും പോകേണ്ടി വരും…… എത്ര ദിവസമായെന്നറിയുവോ നീയിങ്ങനെ മാറി നടക്കുന്നു…..ജയൻ പറഞ്ഞു….
അയ്യോ….. ഞാൻ പാവം…. പഴയ പോലെയൊക്കെ തന്നെയാ ഇപ്പോഴും എന്റെ ശരീരം…… വല്യ മാറ്റങ്ങളൊന്നും വന്നിട്ടില്ല…. അതൊക്കെ കാണുമ്പോൾ ഈ കാണുന്ന വികാരം ഒക്കെ ഉറഞ്ഞുപോയാലോ….. മോചിത വീറോടെ പറഞ്ഞു….
അതൊന്നും ഇവൾ ഇതുവരെ മറന്നില്ലേ…. പതിയെ പറഞ്ഞതാ അവൾ കേട്ടു…..
നിങ്ങളുടെ വായിൽനിന്നുമല്ലേ അങ്ങനെ കേട്ടത്……. മറക്കാൻ കുറച്ചു പാടാണ്…. നമ്മൾ സ്നേഹിക്കുന്നവർ പറയുന്നത്… അത് സ്നേഹത്തോടെ ആണെങ്കിലും ദേഷ്യത്തോടെയാണെങ്കിൽ കൂടി മനസ്സിൽ കിടക്കും…. ഒരിക്കലും മായാതെ…. ഞാനും നിങ്ങളുടെ കുറച്ചു കുറ്റങ്ങൾ പറയട്ടേ …… കേട്ടോണ്ടിരിക്കാമോ….. ഞാൻ ഒന്നും പറയാതിരിക്കുന്നുവെന്നു വിചാരിച്ചു നിങ്ങൾ എല്ലാം തികഞ്ഞവനാണെന്നു വിചാരിക്കരുത്…. നിങ്ങളെപ്പോലെ എനിക്ക് വേദനിപ്പിക്കാൻ കഴിയില്ല…. നിങ്ങളെ വേദനിപ്പിച്ചാലും നോവുന്നത് ഇവിടെയാ…. നെഞ്ചിൽ കൈ വച്ചു പറഞ്ഞു…..
ജയൻ അവളെ നോക്കിയിരുന്നു കുറച്ചു നേരം… എന്നിട്ട് ചിരിച്ചു…..
ആ ചിരി അവളെ കളിയാക്കുന്നതാണെന്നു തോന്നി മോചിതക്ക്…. അവൾ എണീറ്റു അടുക്കളയിലേക്ക് പോയി…..
കുറച്ചു നേരം തനിച്ചിരുന്നു…… താനെന്തൊക്കെയാ ജയേട്ടനോട് പറഞ്ഞത്… വേണ്ടായിരുന്നു….. നെറ്റിയിൽ കൈ അമർത്തി പിടിച്ചു….. ആ പറഞ്ഞതൊന്നും കള്ളമായിരുന്നില്ലന്നു തോന്നി….. എന്റെ കണ്ണിൽ നോക്കിയാണ് സംസാരിച്ചത്….. കള്ളത്തരം ഉണ്ടെങ്കിൽ കണ്ണിൽ നോക്കിയാൽ മനസ്സിലാവും……പിന്നെന്തിനാ അന്ന് അങ്ങനെ പറഞ്ഞു ഇവിടെനിന്നും പോയത്…. അതൊരു കരടായി മനസ്സിൽ ഉണ്ട്….. മുറിയിൽ പോയിനോക്കി…… ഉറക്കമാണ്….. ഉറങ്ങിക്കോട്ടെ ഇന്നലത്തെ ക്ഷീണം കാണും….
മൂന്നു ദിവസത്തിനു ശേഷം ഇന്നാണ് ഓൺലൈനിൽ കയറാൻ പറ്റിയത്…. ദേ.. ആളുണ്ട് ഇതിൽ…..
രാവിലെ ഇതിൽ എന്തെടുക്കുവാ സ്നേഹിതാ….
മ്മ്…. വന്നോ….. ഇന്നുകൂടി വന്നില്ലെങ്കിൽ ഞാൻ വിളിക്കാനിരിക്കുവായിരുന്നു…. എവിടായിരുന്നു……. ഉണ്ടക്കണ്ണി…..
കുറച്ചു ബിസി ആയിപ്പോയി സ്നേഹിതാ….
മഹേഷിനെ കാണാൻ പോയോ……
ഇല്ല…. പോകണം…. ജയേട്ടന്റെ കൂടെ….
കുറച്ചു ആപ്പിളും ഓറഞ്ചും ഒക്കെ വാങ്ങിക്കോ…. അത്രക്കും കൊടുത്തിട്ടുണ്ട്…..
ഒന്നും വാങ്ങില്ല…… ജയേട്ടൻ കൊടുക്കേണ്ട അടിയാണ് നിങ്ങൾ കൊടുത്തത്….. അതിലേ ഉള്ളൂ ഒരു സങ്കടം……അങ്ങനെ ആയിരുന്നെങ്കിൽ ജയേട്ടന്റെ ഭാര്യ എന്ന നിലയിൽ തലയുയർത്തി അയാളുടെ മുന്നിൽ പോയി നിന്നേനെ….. എന്നെ തൊട്ടാൽ ചോദിക്കാൻ ആളുണ്ടെടാ എന്ന രീതിയിൽ…. ഇതിപ്പോ…….
നിന്റെ വിഷമം എനിക്കു മനസ്സിലാകും….. നിനക്ക് മാറ്റാവുന്നതേയുള്ളു ജയനെ……. നിന്റെ സംസാരത്തിൽ നിന്ന് നീയതിന് ശ്രമിക്കാറില്ല എന്നു മനസ്സിലായി….. എന്റെ ജയേട്ടൻ എന്നു ദിവസത്തിൽ നൂറു പ്രാവശ്യം പറഞ്ഞാൽ മാത്രം പോരാ….. അത് പ്രവൃത്തിയിലും കാട്ടണം…
ജയേട്ടൻ ഇങ്ങനാണ്….. പാവമാണ്….. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്….. പക്ഷേ…
നിനക്കറിയുമോ ഒരു ആണിന്റെ ജീവിതത്തിലെ ആദ്യത്തെ സ്ത്രീ അമ്മയാണ്…… അമ്മക്ക് അമ്മയാവാനേ പറ്റു…. കൂടെ നല്ലൊരു സുഹൃത്ത് ആവാൻ സാധിക്കുമായിരിക്കും….. പക്ഷേ ഒരു ഭാര്യക്ക് എല്ലാം ആകാൻ സാധിക്കും….. അമ്മ…. മകൾ…കാമുകി…. കൂട്ടുകാരി… ആണിന്റെ സ്വഭാവമാറ്റത്തിന് അനുസരിച്ചു ഭാര്യക്ക് മാത്രമേ അയാളെ നിയന്ത്രിക്കാൻ പറ്റു…. അല്ലെങ്കിലും സ്വന്തം പെണ്ണിന്റെ അടുത്തു മാത്രമേ ഒരാണ് തനിസ്വഭാവം കാണിക്കു…. അത് സ്വന്തം എന്ന വിശ്വാസം ഉള്ളതുകൊണ്ട് മാത്രമാണ്…. കേൾക്കുന്നുണ്ടോ….. ആ തലയിലോട്ട് വല്ലതും കേറുന്നുണ്ടോ….. ഇതൊന്നും ഞാൻ പറഞ്ഞു തരേണ്ട കാര്യങ്ങളല്ല….. വയസ്സു കുറെ ആയില്ലേ…… നോക്കിയും കണ്ടും കാര്യങ്ങൾ ചെയ്യാൻ പഠിക്കണം….
മ്മ്……. താങ്ക്സ് അമ്മേ…… പിന്നെ എനിക്കത്രക്ക് വയസ്സായിട്ടൊന്നുമില്ല….
അംമ്മമ്മമ്മയോ………
ഇതൊക്കെ വായിച്ചപ്പോൾ എന്റെ അമ്മ അടുത്തിരുന്നു പറയുന്നപോലെ തോന്നി……അവരുടെ കാഴ്ച്ചയിൽ ഞാൻ സന്തോഷവതി ആണ്….. അതങ്ങനെ ഇരിക്കട്ടെന്നു വിചാരിച്ചു ഒന്നും പറയാറില്ല….
എന്നാൽ നോക്കിയും കണ്ടും ജീവിക്ക്…….. നിന്റെ ജീവിതം നിന്റെ കൈയിലാണ്….. അത് എങ്ങോട്ട് കൊണ്ടെത്തിക്കണമെന്ന് നീ തീരുമാനിക്കണം… കാറ്റിന്റെ ഗതി അനുസരിച്ചു പായ്ക്കപ്പൽ നിയന്ത്രിക്കുന്നതു പോലെ….ഞാൻ ആരോടാ ഈ പറയുന്നത്…. ശങ്കരൻ വീണ്ടും തെങ്ങേൽ തന്നെയാണോ….. അതോ താഴെ ഇറങ്ങിയോ….
ശങ്കരന് ഒന്നുമങ്ങ് പിടികിട്ടിയില്ല സ്നേഹിതാ…..
ഇപ്പൊ ശങ്കരൻ എവിടാ……
തെങ്ങേൽ തന്നെയാ…..
അനക്കണ്ട അത് അവിടിരിക്കട്ടെ…..
അതേ…. സ്നേഹിതാ ജോലിയും കൂലിയുമൊന്നും ഇല്ലന്ന് മനസ്സിലായി…… അപ്പോൾ തീറ്റിയും കുടിയുമൊക്കെ എങ്ങനെ….
നിന്നോട് ഇങ്ങനെ സംസാരിക്കുമ്പോൾ വയറു നിറയും…… അതാ പതിവ്……
അപ്പോൾ കുറച്ചു ദിവസമായിട്ട് പട്ടിണി ആയിരുന്നിരിക്കുമല്ലോ…. ഉടനെ ഞാൻ ഒരു കഥ എഴുതുന്നുണ്ട്….. പട്ടിണിയും സാരോപദേശവും….
പോയി വല്ലതും കുത്തിക്കുറിക്ക് ഉണ്ടക്കണ്ണി….
മ്മ്….. താങ്ക്സ് സ്നേഹിതാ….. എല്ലാത്തിനും….
കൂട്ടുകാർക്കിടയിൽ നോ താങ്ക്സ്… നോ സോറി……
മൊബൈൽ മാറ്റിവെച്ചു കുറച്ചു നേരം അങ്ങനെ ഇരുന്നു……. അയാൾ പറഞ്ഞത് എത്ര ശരിയാണ്….. ജയേട്ടൻ തന്റെ കുറ്റങ്ങൾ പറയുമ്പോൾ അതു തിരുത്താൻ ശ്രമിക്കാതെ അംഗീകരിക്കുകയാണ് താൻ ചെയ്തത്…… ചിലപ്പോൾ അങ്ങനെ പറയാനേ ജയേട്ടനു അറിയു എങ്കിലോ….. അങ്ങനെ ആയിക്കൂടെ…. എല്ലാം എന്റെ കാഴ്ചപ്പാടിലൂടെയേ ഞാൻ നോക്കികണ്ടുള്ളൂ….സ്നേഹിതനോട് കൂട്ടു കൂടാൻ തോന്നിയതോർത്തു മോചിതക്ക് സന്തോഷം തോന്നി….
തുടരും…
a…m…..y

by