രചന – അയിഷ അക്ബർ
ഡോക്ടറെന്താ ഇത്ര കാലമായിട്ടും വിവാഹം കഴിക്കാതിരുന്നത്….. അവൾ കുസൃതിയോടെ അത് ചോദിക്കുമ്പോൾ അയാളോന്നു ചിരിക്കുക മാത്രം ചെയ്തു….. മനസ്സിനിഷ്ടപ്പെട്ട ആളെ കാണാനിട്ടായിരിക്കുമല്ലേ…. അയാൾ മൗനം പാലിച്ചത് കൊണ്ട് തന്നെ അവൾ വീണ്ടും ചോദിച്ചു…. അപ്പോഴും വാക്കുകൾക്ക് പകരമായി അയാൾ പുഞ്ചിരി മാത്രം നൽകി…. എന്നോട് പറയാൻ പറ്റില്ലങ്കി വേണ്ട….. അവൾ പിണക്കം നടിച്ച് കൊണ്ടത് പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴേക്കും അയാളവളുടെ കയ്യിൽ പിടിച്ചു….. നിന്നോട് പറയാൻ പറ്റാത്തതായി എന്താണുള്ളത്…… വർഷങ്ങൾക്ക് ശേഷം മഹാദേവന്റെ ഹൃദയത്തോടെടുതൊരാളാണ് നീ…. ചിരിക്കാൻ മടിച്ചു പോയ എന്നെ ഹൃദയത്താൽ ചിരിപ്പിച്ചവൾ…… അയാളുടെ വാക്കുകൾ അവൾക്ക് വല്ലാത്ത സന്തോഷം നൽകിയിരുന്നു…
അവൾ മനോഹരമായൊന്നു പുഞ്ചിരിച്ചു….. വാ….. അയാളവളെയും കൂട്ടി മുറിക്കകത്തു നിന്നും അലമാര തുറന്നൊരു കുഞ്ഞു ഫോട്ടോ അവൾക്ക് നേരെ നീട്ടി…. ഹൃദയത്തിനേറ്റവും ഇണങ്ങിയോരാളെ കണ്ടു പിടിച്ചതാണ് ഞാൻ…. എന്നാൽ വിധി ഞങ്ങളെ രണ്ട് ദിശയിലേക്കാക്കി…. പുഞ്ചിരിച്ചു കൊണ്ടാണത് പറഞ്ഞതെങ്കിലും ആ വാക്കുകളിലെ നീറ്റൽ അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു……. അവളാ ഫോട്ടോയിലേക്ക് പതിയേ കണ്ണുകൾ താഴ്ത്തി….. എവിടെയോ കണ്ട് മറന്നൊരു മുഖം…. ഇവരെ… ഇവരെ ഞാൻ കണ്ടിട്ടുണ്ട്…… അവൾ ആലോചനയിൽ നിന്നെന്ന പോലത് പറഞ്ഞതും മഹാദേവനവളിലേക്ക് സൂക്ഷിച്ചു നോക്കി…..
അവളെന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്നത് പോലെയയാൾക്ക് തോന്നി…… ഇവർ… ഇവർ…. അവളുടെ ഹൃദയം തലച്ചോറുമായി നടക്കുന്ന ഏറ്റു മുട്ടൽ അവളുടെ മുഖത്ത് തെളിഞ്ഞു കാണുന്നുണ്ടായിരുന്നു….. അവളുടെ നെറ്റി ചുളിഞ്ഞു… വിയർപ്പ് പൊടിഞ്ഞു…. തലക്ക് കൈ വെച്ചു കൊണ്ടവളവിടെയിരുന്നു…. ലക്ഷ്മി…. മോളേ റിലാക്സ്….. ജഗ്ഗിൽ നിന്നും അല്പം വെള്ളം അവൾക്ക് കൊടുത്ത് കൊണ്ട് അയാൾ പതിയേ ഫോട്ടോ അവളുടെ കൈകളിൽ നിന്നും വാങ്ങി…. കട്ടിലിൽ അവളെ കിടത്തിയ ശേഷം അയാൾ പുറത്തേക്ക് നടന്നു….. രാജി എങ്ങനെയായിരിക്കാം അവളുടെ ഓർമകളിൽ കുരുങ്ങികിടക്കുന്നത്…… രാജിയുമായി എന്തെങ്കിലും ബന്ധം അവൾക്കുണ്ടാകുമോ…. അതോ അതവളുടെ തോന്നലാണോ…. അത് പോലെ മുഖ സാദൃശ്യമുള്ള ആരെങ്കിലും അവളുടെ ജീവിതത്തിലുണ്ടായിരുന്നത് കൊണ്ടാകുമോ…. സംശയങ്ങൾ അയാളെ ഭരിച്ചു കൊണ്ടിരുന്നു…..
ഋഷി….. ഈ പാല് കുടിക്ക്… രാജേഷ്വറിയത് പറഞ്ഞു അവനടുത് വന്നതും വിഷാദം നിറഞ്ഞ അവന്റെ കണ്ണുകൾ അവരെ വേദനിപ്പിക്കുന്നുണ്ടായിരുന്നു…… സദാ വേദനയിൽ മുഴുകിയ അവനെ കാണ്കെ അവരിലൊരു നീറ്റൽ പൊടിഞ്ഞു….. ഒരു പെരും കള്ളിക്ക് വേണ്ടി നീയിങ്ങനെ കണ്ണു നീർ വീഴ്ത്തുന്നതെന്തിനാണെന്നെനിക്ക് മനസ്സിലാവുന്നില്ല ഋഷി…. അവരത് പറയുമ്പോൾ അവനൊന്നും മിണ്ടാത്തെ അവരിൽ നിന്നും നടന്നകന്നു….. ഇപ്പൊ അവനങ്ങനെയാണ്….. ഒന്നിനോടും താല്പര്യമില്ല…. പഴയ ആ പ്രസരിപ്പ് മുഴുവൻ ചോർന്നു പോയ പോൽ…. യാശോധക്കും അവന്റെയീ അവസ്ഥ സഹിക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു…… അവളോടൊത് നടന്ന വഴികളിലെല്ലാം അവൻ തനിച് നടന്നു….. അവളോടൊപ്പം ചിലവഴിച്ചിരുന്ന യിടങ്ങളിലെല്ലാം അവളുടെ ഓർമ്മകൾ അവനെ നോവിച്ചു കൊണ്ടിരുന്നു…. വിടർത്തിയിട്ട നീളൻ മുടിയും നീട്ടിയെഴുതിയ ആ കണ്ണുകളും അവന്റെ മനസ്സിൽ മുറിപ്പാടുകൾ തീർത്തു കൊണ്ടിരുന്നു…..
ഋഷി….. വിശ്വൻ അവന്റെ തോളിലൂടെ കയ്യിട്ടു അവനരികിലായി വന്നിരുന്നു….. നിന്നോടെനിക് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്….. അയാൾ അങ്ങേയറ്റം ഗൗരവത്തോടെയത് പറഞ്ഞ് തുടങ്ങുമ്പോൾ ഋഷിയുടെ മുഖത്ത് പ്രതീക്ഷയായിരുന്നു…. എന്താ അച്ഛാ…സത്യയെക്കുറിച്ചെന്തെങ്കിലും വിവരം….. അവനത് ചോദിക്കുമ്പോൾ ഇല്ലെന്ന് വിശ്വൻ തലയാട്ടി…. പക്ഷെ…. നമുക്കവളെ കണ്ട് പിടിച്ചേ മതിയാവു…. വിശ്വന്നത് പറയുമ്പോൾ പതിവില്ലാത്തൊരു ഗൗരവം ആ മുഖത്ത് ഋഷി കാണുന്നുണ്ടായിരുന്നു…. അച്ഛൻ ആരോടും പറയാത്ത ആ രഹസ്യം ഇനി നീയെങ്കിലും അറിയണം ഋഷി….. അവൻ അയാളുടെ വാക്കുകൾക്ക് കാത് കൂർപ്പിച്ചിരുന്നു….. നിന്റെ അപ്പച്ചി പറയും പോലെ അവളെവിടെ നിന്നോ കയറി വന്ന ഒരു അനാഥയല്ല….. ഈ മഠത്തിൽ തറവാട്ടിൽ വളരേണ്ട നിന്റെ മുറപ്പെണ്ണാണ്….. കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഋഷിയുടെ കണ്ണുകൾ മിഴിഞ്ഞു വന്ന്….. അച്ഛാ…. ആ ഒരു വിളിയിൽ അവന്റെ അത്ഭുതങ്ങളും ആകാംക്ഷയും എല്ലാം വ്യക്തമായിരുന്നു…..
അതേ ഋഷി…. അവൾ രാജേഷ്വരിയുടെ സ്വന്തം മകളാണ്….. മഠത്തിൽ തറവാടിന്റെ യുള്ളിൽ നീയടക്കം എല്ലാവരും കേട്ട് പഴകിയ ആ കഥയിൽ മരിച്ച ഒരു കുഞ്ഞിന്റെ രൂപമുണ്ടായിരുന്നു….. അതാണ് അവൾ…. സത്യ ഭാമ……. അവളെ കൊല്ലാതെ വളർത്താൻ കൊടുത്തതാണ് ഞാൻ…. എന്റെ സുഹൃത്ത് മാധവന്…. അവളെ ആരും അറിയാതെ അവിടെ വളർത്താമെന്ന് കരുതി തന്നെയാണ് ഞാൻ മാധവന് കൊടുത്തത്….. എന്നാൽ ഒരു സുപ്രഭാതത്തിൽ എന്നെ പോലും അറിയിക്കാതെ മാധവൻ നാട് വിട്ടു ….. വർഷങ്ങൾക്ക് ശേഷം അവളെ അവർ തന്റടുത്തേക്ക് തിരിച്ചയച്ചപ്പോൾ തനിക്ക് ഭയമായിരുന്നു….. വിശ്വന്റെ വാക്കുകളിൽ അന്താളിച്ചു നിൽക്കുകയായിരുന്നു ഋഷിയപ്പോഴും….. അച്ഛൻ എന്തേ ഇത് മുന്പേ പറയാതിരുന്നത് …… അതച്ചൻ ചെയ്ത വലിയൊരു തെറ്റായിപ്പോയി…..
പറയുമ്പോൾ ആ വാക്കുകളിൽ ദേഷ്യവും സങ്കടവും കലർന്നിരുന്നു….. മോനെ….. നീ കൂടി അച്ഛനെ കുറ്റപ്പെടുത്തരുത്…. തെറ്റ് ചെയ്തത് മുഴുവൻ മുത്തശ്ശനായിരുന്നവങ്കിൽ കൂടി അതിനു കൂട്ട് നിൽക്കേണ്ടി വന്നത് ഞാനായിരുന്നു…. നിനക്കറിയാമല്ലോ രാജിയുടെ അവസ്ഥ…. മകൾ ജീവിച്ചിരിപ്പുണ്ടെന്നത് ഞാൻ ചൂണ്ടി കാണിച്ചാൽ മഹാദേവനെന്ത് പറ്റിയെന്ന ചോദ്യം എന്റെ നേർക്ക് നീണ്ടു വരും…. മരിച്ചിട്ട് പോലും അച്ഛന്റെ മുഖം കാണാൻ കൂട്ടാക്കാത്തവളാണ് രാജേഷ്വരി….. ഇനി അവളുടെ അടുത്ത ശത്രു താനായിരിക്കും….. മാത്രവുമല്ല അച്ഛനെ ഇല്ലാതാക്കിയ ഒരുവന്റെ കണ്ണുകൾ കൊണ്ട് ആ പെൺകുട്ടിയും തന്നെ നോക്കില്ലേ…… അത് പറഞ്ഞപ്പോഴേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….. ആരോടും പറയാൻ കഴിയാതെ ഉള്ളിലൊതുക്കി വെച്ച അത്രയും സങ്കടങ്ങൾ അയാൾ പെയ്തു തീർക്കുകയാണെന്ന് ഋഷിക്ക് തോന്നി…. അവനവരുടെ കൈകളിൽ പിടിച്ചു…..
അച്ഛൻ ഇത് പറഞ്ഞിരുന്നെങ്കിൽ സത്യ എല്ലാം ശെരിയാക്കി തരുമായിരുന്നു….. അവളെ ഞാൻ മനസ്സിലാക്കിയിടത്തോളം അവളെക്കാൾ അച്ഛന് ഇക്കാര്യം വിശ്വസിച്ചു പറയാൻ കഴിയുന്ന മറ്റൊരാളുണ്ടായിരുന്നില്ല…. ഋഷി അത് പറയുമ്പോഴേക്കും ആ ശബ്ദം ദയനീയമായിരുന്നു….. അല്ല ഋഷി….. എനിക്കിപ്പോ സംശയം…. അവൾ എല്ലാ സത്യങ്ങളും അറിഞ്ഞു കൊണ്ടാണോ ഇങ്ങോട്ടെത്തിയതെന്നാണ്… നമ്മളോട് പകരം വീട്ടി നിന്നെ സങ്കടത്തിലാക്കി ദൂരേക്ക് പ്പോയി മറഞ്ഞത് അവളുടെ തന്ത്രമായിരുന്നോ എന്നും ഞാൻ സംശയിക്കുന്നു….. വിശ്വന്നത് പറഞ്ഞപ്പോൾ ഋഷിക്കാകെ തളരുന്നത് പോലെ തോന്നി…. അപ്പോ ഞങ്ങളുടെ പ്രണയവും സത്യമാകാതിരിക്കില്ലേ അച്ഛാ….. ഒരിക്കലുമല്ല…. ഞങ്ങൾക്കിടയിലുള്ള പ്രണയം അത് പവിത്രമായിരുന്നു….. അത് തന്നേക്കാൾ നന്നായി മാറ്റാർക്കാണറിയുക…. എന്തായാലും നമുക്കവളെ കണ്ടെത്തിയെ തീരു ഋഷി… വിശ്വന്നത് പറഞ്ഞ് കൊണ്ട് അവന്റെ കൈകളിൽ പിടിച്ചതും അവനും അതേ വാശിയിൽ ത്തന്നെയായിരുന്നു…….
സത്യാ….. വലിയൊരു വീടിന്റെ അകത്തളത്തിൽ തന്നെ പിന്തുടരുന്ന വിളികൾ അവളുടെ ഉറക്കം കെടുത്തി കൊണ്ടിരുന്നു…. ഡോക്ടറെ….. എന്നെ തിരഞ്ഞിനി ആരെങ്കിലും വരുമോ…. അയാൾ പതിയേ പുഞ്ചിരിച്ചു…. വരും….. നിന്റെ രക്ത ബന്ധങ്ങൾ നിന്നെ തേടിയെത്താൻ അധിക സമയം ബാക്കിയില്ല ലക്ഷ്മി…… നീ നിന്റെ സ്വന്തം പേരിലേക്ക് ചേക്കേറും…. പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു…. അവൾ ഇവിടം വിട്ട് പോകുന്നുവെന്ന് ആലോചിക്കും തോറും ഹൃദയം മുറിഞ്ഞു കൊണ്ടിരുന്നു…. അയാളുടെ ലക്ഷ്മി എന്നുന്നേക്കുമായി ഇല്ലാതാകുമെന്നും അയാൾക്കറിയാമായിരുന്നു…… വേണ്ട… ആരും വരണ്ട…. ആരൊക്കെയോ എന്നെ തേടിയെത്തുന്ന പോൽ ഞാൻ സ്വപനം കാണാറുണ്ട്…. എനിക്ക് ഡോക്ടറെയും മുത്തശ്ശിയെയും ഇവിടവും വിട്ടേങ്ങും പോകേണ്ട… മ്മറ്റൊരു പേരിലേക്ക് ചെക്കെറുകയും വേണ്ട…. എനിക്ക് ലക്ഷ്മിയായിരുന്നാൽ മതി… അവൾ അയാളുടെ കൈകൾ കൂട്ടിപ്പിടിച്ചത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….. അവളെ ചേർത്ത് പിടിച് കൊണ്ട് നിറഞ്ഞു വന്ന കണ്ണുകൾ അവൾ കാണാതിരിക്കാൻ അയാളും അമർത്തി തുടച്ചു…..
ഡോക്ടറോടോത് ആശുപത്രിയിൽ പോയപ്പോഴാണ് പിറകിൽ നിന്നും ആരോ വിളിക്കുന്നത് അവൾ കേൾക്കുന്നത് ….. സത്യ ഭാമേ….. സത്യഭാമേ….. തന്നെ ലക്ഷ്യമാക്കിയുള്ള വിളിയായത് കൊണ്ട് തന്നെ അവൾ സംശയത്തോടെ തിരിഞ്ഞു നോക്കി…. ഒരു ചെറുപ്പക്കാരൻ ….. അവന്റെ കണ്ണുകളിൽ തന്നെ കണ്ടതിലുള്ള ഞെട്ടൽ പ്രകടമായിരുന്നു…. സത്യ ഭാമേ…. അവൻ അവളെ വിളിച്ചു കൊണ്ട് അടുത്തേക്ക് വന്ന് തുടങ്ങിയതും അവളാ വരാന്തയിലൂടെ ഓടി…… (തുടരും )

by