17/04/2026

ചാരുത : ഭാഗം 25

രചന – ശ്രീമിഴി

ണ്ടി കണ്ടാൽ ആരും ബാക്കിയില്ല എന്നാ തോന്നുന്നത്….. ആ വാക്കുകൾ ശിവന്റെ കാതിൽ തറഞ്ഞു നിന്നുc….. ഗോപി ആൾക്കാരെ മാറ്റി വണ്ടിയുടെ അടുത്തേക്കു നീങ്ങി….. പുറത്തു നിന്നു ഉള്ളിലേക്കു നോക്കി ആരുമില്ലെന്ന് കണ്ടതും ചുറ്റും നടന്നു നോക്കി ഉള്ളിൽ രക്തം തളം കെട്ടികിടക്കുന്നതു കണ്ടതും ഗോപി ശിവനെ നോക്കി….. വണ്ടിയെ പിടിച്ചു ഏതോ ലോകത്തു എന്നാ പോലെ ശിവനെ കണ്ടതും ഗോപി ചെന്ന് ശിവനെ പിടിച്ചു….. ശിവൻ ഒന്ന് ഞെട്ടി ഗോപിയെ നോക്കി ഗോപിയേട്ടാ അവള് പോയോ എന്റെ ചാരു പോയോ….. ഇല്ല മോനെ മോൾക്ക് ഒന്നും വരില്ല ……… അത് പറയുമ്പോ ഗോപിയുടെ കണ്ണുകൾ ഈറനണിഞ്ഞു….. ശിവൻ എല്ലാരേയും നോക്കി എല്ലാരുടെയും കണ്ണുകൾ കാറിൽ ആയിരുന്നു….. അതിൽ ഒരാളെ അടുത്തേക്കു വിളിച്ചു ശിവൻ കുറച്ചു മാറി നിന്നു…..

എന്താ ഇവിടെ സംഭവിച്ചത്….. ശരിക്കും അറിയില്ല സാറെ ഞങ്ങള് കാണുമ്പോ ഈ വണ്ടി ഇങ്ങനെ തന്നെയാ….. ഇതില് ഉണ്ടായവരെ കോപ്പറേറ്റീവ് ഹോസ്പിലിൽ ആണ് കൊണ്ട് പോയത് എന്ന് പറയുന്നത് കേട്ടു….. മ്മ് എന്ന് കനത്തിൽ മൂളി ശിവൻ ജീപ്പിന്റെ അടുത്തേക്കു നടന്നു….. ഗോപിയെ അവിടെ നിർത്തി വണ്ടി എടുത്തു പറന്നു ശിവൻ….. മനസ് നിറയെ ചാരു ആയിരിന്നു പെണ്ണിന്റെ കളിയും ചിരിയും ആയിരുന്നു…… വണ്ടി ഹോസ്പിറ്റലിന്റെ മുന്നിൽ എത്തിയപ്പോ ശിവൻ ചാടി ഇറങ്ങി….. നല്ല തിരക്കയതിനാൽ അകത്തെക്ക് ഇടിച്ചു കയറി റിസപ്ഷനിന്റെ അടുത്തേക്കു നടന്നു….. ഇന്ന് വന്ന ആക്‌സിഡന്റ് കേസ്???….. സാർ രണ്ടു മൂന്ന് എണ്ണം ഉണ്ട് അതിൽ ഏതാ….. താൻ ആ ബുക്ക്‌ ഇങ്ങു താ….. ശിവൻ ബുക്ക്‌ പരിശോദിച്ചു അതിൽ ചാരുവിന്റെയോ ഭദ്രന്റെയോ പേര് ഇല്ല അത് കണ്ടതും ശിവൻ മുഷ്ടി ചുരുട്ടി…..

എനിക്ക് ആക്‌സിഡന്റ് പറ്റിയവരെ ഒന്ന് കാണാൻ പറ്റുമോ???….. അതിനെന്താ സാറെ….. സാറ് നിൽക്ക് ഞാൻ സിസ്റ്ററെ കൂട്ടിനു വിടാം….. ശിവൻ മുന്നോട്ടു നടന്നപ്പോഴക്കും സിസ്റ്റർ ഓടി എത്തിയിരുന്നു….. ആക്‌സിഡന്റ് പറ്റിയതിൽ അറിയുന്ന ആരും ഇല്ലായിരുന്നു ശിവൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു….. എന്തോ കണ്ടാപോലെ തിരിഞ്ഞതും കണ്ടു ഭദ്രന്റെ കുട്ടത്തിൽ ഉള്ള രണ്ടു പേരെ അവരുടെ നോട്ടം ശിവനിൽ തന്നെയായിരുന്നു….. ശിവൻ അവരെ സൂക്ഷിച്ചു നോക്കി കയ്യിലും കാലിലും വലിയ കെട്ടും ഒരുത്തന്റെ തലയിലും ഉണ്ട് കെട്ടു….. ശിവൻ അവരുടെ അടുത്തേക്കു നടന്നു….. ശിവനെ അടുത്തേക്കു വന്നതും ഒരുവൻ എഴുന്നേറ്റു നില്കാൻ ശ്രമിച്ചു….. ഭദ്രൻ എവിടെ ??….. ഏത് ഭദ്രൻ???….. അതിനുള്ള ഉത്തരം എന്നോണം മുഖമടച്ചു ഒരു അടി കൊടുത്തു ശിവൻ….. ഇനി പറ ഭദ്രൻ എവിടെ….. അറിയില്ല…. സാറെ സത്യമായും അറിയില്ല….. മണിയാണ് വണ്ടി കൊണ്ട് തന്നത് അത് മാത്രെഅറിയൂ….. മണി എന്ത് പറഞ്ഞ തന്നത് ???….. ആശാന് വേറെ ഓട്ടം ഉണ്ട് അത് വരെ വണ്ടി വച്ചോളാൻ പറഞ്ഞു…..

എങ്ങനെയാ നിങ്ങടെ വണ്ടി ഇടിച്ചത്….. അറിയില്ല സാറെ ദൂരെ നിന്നു ഒരു ലോറി വന്ന് ഇടിച്ചതാ ഇടിക്കും മുൻപ് ഞാൻ തുള്ളി….. പക്ഷെ ഇവന് തുള്ളാൻ പറ്റിയില്ല അവന്റെ അരക്കു താഴെ പൊട്ടാത്ത ഒരു എല്ലു പോലും ഇല്ല സാറെ….. അപ്പൊ ഭദ്രനെ നിങ്ങള് കണ്ടേ ഇല്ലേ….. ഇല്ല സാറെ അവനെ എന്റെ കയ്യിൽ കിട്ടിയ 😡😡😡….. ശിവൻ എന്ത് വേണം എന്നറിയാതെ തിരിഞ്ഞു നടന്നു….. 🏵️🏵️🏵️🏵️———— മനു ശിവൻ വിളിച്ചോ ??….. ഇല്ല അമ്മേ….. വിളിച്ചു നോക്കു എന്റെ മനു സന്ധ്യയായില്ലേ രാവിലെ പോയതാ എന്റെ കുഞ്ഞ്….. ഞാൻ കുറെ തവണ വിളിച്ചു അമ്മേ ഏട്ടൻ എടുക്കുന്നില്ല….. എന്റെ ദേവി ആ മീനു പെണ്ണിനേയും കിട്ടുന്നില്ല….. അമ്മേ അമ്മാവനെ വിളിച്ചാലോ….. ശിവൻ വരട്ടെ മോനെ….. അത് പറഞ്ഞതും മുറ്റത്തു ഒരു വണ്ടി വന്നു നിന്നു….. മനുവും ലതയും വേഗം പുറത്തേക്കു ഇറങ്ങി….. വണ്ടിയിൽ നിന്നു ഇറങ്ങുന്ന രവിയെ കണ്ടതും ലത വേഗം ഓടി അവിടെ എത്തി….. ഏട്ടാ മീനു മോള്….. അവർക്കു ഒരു ആക്‌സിഡന്റ് മോള് ഹോസ്പിറ്റലിൽ ആണ്….. അപ്പൊ എന്റെ…….. എന്റെ കുട്ടി….. ആ കുട്ടിയെ ഭദ്രൻ കൊണ്ട് പോയി മോളെ എന്റെ മീനുവിനെ അവനാ ഈ അവസ്ഥയിൽ ആക്കിയത്….. ഇതെല്ലാം കേട്ട് വിശ്വസിക്കാൻ കഴിയതെ തറഞ്ഞു നിന്നു ലത…..

പെട്ടന്ന് ശിവൻ വീടിന്റെ ഗേറ്റ് കടന്നു വന്നതും….. രവി ഒന്ന് പതറി….. എന്നാ ഞാൻ ഇറങ്ങുവാ ലതേ….. ലത എന്തെങ്കിലും പറയുന്നതിന് മുൻപേ….. രാവിലെ വണ്ടിടെ ഡോർ തുറന്നു അകത്തേക്കു കയറി….. ശിവൻ വണ്ടിയിൽ നിന്നു ചാടി ഇറങ്ങി രവിടെ കാറിന്റെ ഡോർ തുറന്നു ഷർട്ട്‌ പിടിച്ചു വലിച്ചു പുറത്തേക്കു ഇട്ടു….. അത് കണ്ടതും ലത ഓടി വന്നു ശിവനെ പിടിച്ചു….. എന്താ ശിവ ഇത്….. ഇവരാണ് എന്റെ ചാരുവിനെ അച്ഛനും മോളും കുടി അവളെ അത് പറയുമ്പോ ശിവന്റെ കണ്ണ് നിറഞ്ഞിരുന്നു….. മനുവും ലതയും പരസ്പരം നോക്കി….. നീ എന്താ പറയുന്നേ ശിവ ഇവര് എന്ത് ചെയ്യ്തു….. ചാരുവിനെ കൊല്ലാൻ നോക്കിയത് അവളാ മീനു ഇപ്പൊ ഇതാ ഇയാളും ചേർന്ന്….. സത്യം പറ എന്റെ ചാരു എവിടെ???….. ഇല്ലേ തന്നെ ഞാൻ……… മോനെ ഞാൻ എനിക്ക് അറിയില്ല….. ഏട്ടാ വിട്………. നീ പോ മനു അത് പറഞ്ഞു തീർന്നതും ശിവൻ രവിയെ പിടിച്ചു മുന്നോട്ടു നിർത്തി ഷർട്ട്‌ കുത്തി പിടിച്ചു….. ശിവ വിട് …….വിടാൻ….. നീ വലിയ പോലീസ്കാരൻ എന്നിട്ട് നിന്റെ ഭാര്യയെ കണ്ടു പിടിക്കാൻ കഴിഞ്ഞോ അത് കേട്ടതും ശിവൻ ലതയെ കടുപ്പിച്ചു ഒന്ന് നോക്കി…..

എന്താ നിനക്ക് ശിവ….. അമ്മേ ഞാൻ….. എനിക്ക് ഒന്നും കേൾക്കണ്ട എന്റെ മോളെ കണ്ടു പിടിച്ചേ പറ്റു എന്നിട്ട് മതി തെറ്റും ശരിയും നോക്കുന്നത്….. ആ വാക്കുകളിൽ ഉണ്ടായിരുന്നു എല്ലാം ശിവൻ രവിയെ നോക്കി….. ആ മുഖത്തു അപ്പൊ കണ്ടത് വിജയഭാവമായിരുന്നു….. രവിയെ കാറിന്റെ അടുത്തേക്കു തള്ളി ജീപ്പിൽ കയറി ലക്ഷ്യമില്ലാതെ പറന്നു ശിവൻ….. അത് കാണെ പൊട്ടികരഞ്ഞു കൊണ്ട് നിലത്തു ഇരുന്നു ലത എന്ത് വേണം എന്നറിയാതെ മനുവും….. ഇതെല്ലാം കണ്ടു പുച്ഛചിരിയോടെ രവി കാറിൽ കയറി….. രവി നേരെ പോയത് മീനുവിന്റെ അടുത്തേക്കു ആയിരുന്നു അവിടെ നടന്നതെല്ലാം വിവരിച്ചപ്പോ മീനു പൊട്ടിച്ചിരിച്ചു ഉറക്കെ ഉറക്കെ കൂടെ രവിയും….. 🏵️🏵️🏵️———— ദിനരാത്രങ്ങൾ ഓടി മറഞ്ഞു….. ശിവൻ ചാരുവിനെ അന്യഷിക്കാത്ത സ്ഥലമില്ല….. എല്ലാം പോലീസ് സ്റ്റേഷനിലും വിവരം കൊടുത്തിട്ടുണ്ട് എങ്കിലും ചാരുവിനെ കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല….. ശിവന് കൂട്ടിനു എപ്പോഴും ഗോപി കൂടെ ഉണ്ടായിരുന്നു….. ലത ചാരു പോയതിനു ശേഷം മുറി വിട്ടു പുറത്തു ഇറങ്ങിയിട്ടില്ല….. എന്തിനും ഏതിനും ശിവന്റെ കൂടെ മനു ഉണ്ടായിരുന്നെകിൽ കൂടി മനുവിന്റെ കാര്യവും മറിച്ചായിരുന്നില്ല അത്ര മാത്രം ചാരു എല്ലാവരിലും നിറഞ്ഞു നിന്നു….. ഊണും ഉറക്കവും ഇല്ലാതെ ശിവനും…… വീട്ടിൽ വരുന്നത് തന്നെ കുറഞ്ഞു എപ്പോഴും ജീപ്പിൽ തന്നെ പോകാത്ത സ്ഥലങ്ങൾ ഇല്ല….. ഒരു സൂചന പോലും ആർക്കും കിട്ടിയില്ല ഇത് വരെ.. 🏵️🏵️🏵️🏵️

ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു പോയി….. ഒരു മാറ്റവും ഇല്ലാതെ….. ഗോപിയേട്ടാ.. ഞാൻ എന്നാ പോലീസ്കാരൻ വെറും പരാജയം ആയല്ലോ….. സാറെ എന്താ ഇങ്ങനെ ???….. പിന്നെ സ്വന്തം ഭാര്യയെ കണ്ടു പിടിക്കാൻ കഴി യാത്ത പോലീസ്കാരനെ എന്ത് പറയും ഗോപിയേട്ടാ….. അത് പറയുമ്പോ ശിവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….. ഇനി തിരയാൻ ബാക്കി എവിടെയാ സാറെ???….. എന്റെ ചാരു അവളെ ആ ഭദ്രൻ എന്തേലും ചെയ്യ്തു കാണുമോ …. അവളെ കൊന്ന് കാണുമോ ആ പന്ന#₹#@##@ മോൻ….. അപ്പോഴേക്കും ശിവന്റെ ഫോൺ റിങ് ചെയ്യ്തു….. ശിവൻ വേഗം ഫോൺ എടുത്തു അതിൽ പറയുന്ന വാക്കുകൾ കേൾക്കേ ശിവൻ എഴുന്നേറ്റു വേഗം വണ്ടിടെ അടുത്തേക്കു നടന്നു പുറകെ ഗോപിയും….. ശിവൻ ഫോൺ വച്ചതും ഗോപിയെ നോക്കി എന്റെ ചാരു അവളെ കണ്ടു ഗോപിയേട്ടാ….. സത്യമാണോ മോനെ ??….. അതെ ഗോപിയേട്ടാ വിഷ്ണു ഇല്ലേ അവനാ വിളിച്ചേ….. ശിവൻ വണ്ടിയിൽ കയറി കൂടെ ഗോപിയും….. കുന്നും മലകളും താണ്ടി ഏറെ നേരത്തെ യാത്രക്ക് ഒടുവിൽ അവർ വിഷ്ണു പറഞ്ഞ സ്ഥലത്ത് എത്തി അവിടെ വണ്ടി നിർത്തി ഇറങ്ങിയപ്പോ കണ്ടു വഴി അരികിൽ കാത്തു നിൽക്കുന്ന വിഷ്ണുവിനെ ശിവൻ വേഗം വിഷ്ണുവിന്റെ അടുത്തേക്കു നടന്നു കാലുകൾ ചിറകുകൾ ആയതു പോലെ തോന്നി ശിവന്….. വിഷ്ണുവിനെ കണ്ടതും ശിവൻ ഓടി ചെന്ന് കെട്ടിപിടിച്ചു…..

ഡോക്ടറെ എന്റെ ചാരു….. ചാരു എവിടെ അത് പറയുമ്പോ ശിവൻ നന്നേ കിതക്കുന്നുണ്ടായിരുന്നു….. വിഷ്ണു ചെറിയയൊരു കുന്നിന് മുകളിലേക്കു കൈ ചൂണ്ടി….. ശിവന്റെ കണ്ണുകൾ വിഷ്ണുവിന്റെ കൈ പോയ സ്ഥലത്തേക്കു നീണ്ടു….. അപ്പൊ കണ്ടു ഒരു കുഞ്ഞു കുടിൽ….. അടുത്ത് അടുത്ത് പുല്ലു മേഞ്ഞ കുറച്ചു കുടിലുകളും….. ശിവൻ വേഗം ആ വീട് നോക്കി നടന്നു….. ആ കുഞ്ഞ് വീടിനു മുന്നിൽ എത്തിയതും ശിവൻ ഒന്ന് ശ്വാസം ആഞ്ഞു വലിച്ച് വീടിന്റെ വാതിന്റെ അടുത്തേക്കു നോക്കി….. അപ്പൊ കണ്ടു ഉന്തിയ കുഞ്ഞു വയറുമായി വരുന്ന ഒരു പെണ്ണിനെ കഴുത്തിൽ താലിയും നെറ്റിയിൽ സിന്ധുരവുമുണ്ട് മുഷിഞ്ഞ് പിന്നിയ ഒരു സാരിയുമായിരുന്നു വേഷം….. ആ പെണ്ണിനെ കാണെ ശിവനൊന്നു കണ്ണുകൾ ചിമ്മി തുറന്നു കണ്ടത് വിശ്വസിക്കാൻ കഴിയതെ …. അറിയാതെ തന്നെ ആ ചുണ്ടുകൾ മന്ത്രിച്ചു….. “”ചാരു “””………. തുടരും