17/04/2026

നിവേദ്യ : ഭാഗം 12

രചന – രോഹിണി ആമി

താൻ നല്ലൊരു പെണ്ണാടോ……. ശരിക്കും പൊന്ന്…… ഈ പൊന്ന് അണിയാനുള്ള ഭാഗ്യം ആ ഡോക്ടറിന് ഇല്ല……. ഇപ്പോഴാണ് തന്നോട് എനിക്ക് കൂടുതൽ ബഹുമാനം തോന്നുന്നത്…….. കൂടെ വേണ്ടാ എന്നു പറയുംവരെ നല്ല ഒരു കൂട്ടുകാരനായിട്ട് ഈ ആദി കൂടെയുണ്ടാവും……. സ്വീറ്റ് ഡ്രീംസ്‌……. നിവേദ്യയുടെ നമ്പറിലേക്ക് മെസ്സേജ് സെന്റ് ചെയ്തു ആദിത്യൻ …… മോനൂസിനെ ചേർത്തുപിടിച്ചു കണ്ണടച്ചു……….. കയ്യിൽ ചൂട് തട്ടിയപ്പോൾ ആദിത്യൻ ചാടിയെഴുന്നേറ്റു…… നോക്കിയപ്പോൾ നിവേദ്യ ചിരിച്ചുകൊണ്ട് നിൽപ്പുണ്ട്…… കയ്യിൽ കപ്പും ഉണ്ട്… ഗുഡ് മോർണിംഗ്….. എഴുന്നേറ്റു വാ….. എനിക്കു വിശക്കുന്നു…….

ഒരു കൈകൊണ്ടു ഒന്നുമാകില്ല….. ദേ ചായ ഇരിക്കുന്നു…… കുറേ പണിയുണ്ട്……. വാ പറയാം…… ചായ എടുത്തോണ്ട് നിവേദ്യയുടെ കൂടെ പോയി ആദിത്യൻ……… നിവേദ്യയുടെ കയ്യിൽ ചെറുതായി നീരു വച്ചിട്ടുണ്ട്……. വേദന ഉണ്ടെന്നു തോന്നുന്നു….. മുഖം ഇടക്കിടെ ചുളിക്കുന്നുണ്ട്……. നിവേദ്യ പറയുന്നതെല്ലാം അനുസരിക്കുന്ന ആദിത്യനെ കണ്ടപ്പോൾ അവൾക്കു ചിരി വന്നു……. കൂടുതൽ ചിരിക്കേണ്ട…….. കയ്യിലെ കെട്ട് രണ്ടു ദിവസം കഴിയുമ്പോൾ അഴിക്കുമല്ലോ……. അതുവരെയെ ഉള്ളൂ……… അതിനു ശേഷം അടുക്കളയിൽ കാലെടുത്തു വെക്കില്ല ഞാൻ………. എനിക്ക് കഴിക്കാൻ മാത്രമേ അറിയൂ…….. ഭക്ഷണം ഉണ്ടാക്കാനൊന്നും അറിയില്ല……… ആദിത്യൻ കുറുമ്പോടെ പറഞ്ഞു…….. നാളെ തന്റെ മുറിവ് ഡ്രസ്സ്‌ ചെയ്യാൻ പോകണ്ടേ……. ഏതു ഹോസ്പിറ്റലിൽ പോകാനാ……. താൻ പറഞ്ഞോ……

അതേ ഹോസ്പിറ്റലിൽ തന്നെ പോയാൽ മതി…….. ഇനി ഓടിയൊളിക്കാൻ വേദു ഇല്ല….. അപ്പോഴേക്കും നന്ദൂട്ടൻ കണ്ണുംതിരുമ്മി എണീറ്റു വന്നു…….. നേരെ ആദിത്യനെ പോയി കെട്ടിപ്പിടിച്ചു…… ദേ…… ഇനി ബാക്കി താൻ ചെയ്‌തോ……. ഇങ്ങനെ ആണേൽ ഉച്ചക്ക് നമുക്ക് വെളിയിൽ പോയി ഫുഡാം…….. എന്നെക്കൊണ്ട് വയ്യാ…. വാടാ മോനൂ…… ഓടിക്കോ…… അല്ലേൽ നിന്റെ അമ്മു അടുത്ത പണി പറയും…….. ഞങ്ങൾ കുളിയും നനയും കഴിഞ്ഞു വരാം……… രണ്ടുംകൂടി കിച്ചണിൽ നിന്നും മുങ്ങി……. ചൂട് പുട്ട് മേശപ്പുറത്തു കൊണ്ടുവക്കുമ്പോഴേക്കും രണ്ടുംകൂടി കുളിച്ചു കുട്ടപ്പന്മാർ ആയിട്ട് വന്നു……. വെറുതെ ഇരിക്കുമ്പോഴാണ് മൊബൈൽ എടുത്തു നോക്കിയത്…….. ആദിത്യൻ അയച്ച മെസ്സേജ് വായിച്ചു ചെറുതായി ചിരിച്ചു……… പിന്നെ പതിയെ ടൈപ്പ് ചെയ്തു….. ഈ കൂട്ടുകാരനെ വേണ്ടാന്നു വെക്കില്ല…… അതിപ്പോൾ ആര് പറഞ്ഞാലും…….. സെന്റ് ചെയ്തു……… ആദിത്യനും മോനൂസും കൂടി മിറ്റത്തു നിന്നു കളിക്കുവായിരുന്നു……..

നിവേദ്യ അവർക്കൊപ്പം വന്നിരുന്നു…… ആദിയോട് പറഞ്ഞു……. നീതു വിളിച്ചിരുന്നു……. ചക്കിയും ശ്രീയേട്ടനുമായുള്ള കല്യാണം നടക്കില്ലെന്നു പറഞ്ഞു…….. ശ്രീയേട്ടൻ തന്നെ വിവാഹം വേണ്ടാന്നു പറഞ്ഞെന്ന്……. താൻ നോക്കിക്കോ….. ഇനി ശ്രീക്കു മാറ്റം ഉണ്ടാവും…….. ഇന്നലെ തന്നെയും എന്നെയും ഒരുമിച്ചു കണ്ടപ്പോൾ പുള്ളിയുടെ ചങ്കിടിച്ചത് ഞാൻ അറിഞ്ഞതാ…….. അത് തന്നെ ഇഷ്ടമില്ലാത്തത് കൊണ്ടല്ല……. ചെറിയ ഒരു അസൂയ…… കുശുമ്പ്……. ഡോക്ടറുടെ മനസ്സിൽ എവിടെയോ താൻ ഉണ്ട്……. ഇപ്പോൾ മോനൂസും……. അല്ലെങ്കിൽ നോക്കിക്കോ തന്നെ തേടി ഡോക്ടർ വരും………. പുള്ളിയുടെ ഇമേജ് ഒക്കെ കാറ്റിൽ പറത്തി തന്നെയും മോനൂസിനെയും കൂടെ കൂട്ടാൻ എന്തും ചെയ്യും………. മ്മ്…… ഉവ്വ…… ശ്രീയേട്ടനെ എനിക്കു ശരിക്കുമറിയാം……. ഇത് ആദിയുടെ വെറും വിശ്വാസം മാത്രമാണ്…….. മാത്രമല്ല…. അയാൾ വിളിക്കുമ്പോൾ കൂടെ പോകാൻ പണ്ടത്തെ വേദു അല്ല ഇത് ……. അതൊക്കെ വെറുതെ…….. സ്വന്തം കുഞ്ഞിന്റെ അച്ഛനെ വെറുക്കാൻ ഒരു പെണ്ണിനും പറ്റില്ല…..

നിങ്ങൾ എല്ലാം പറഞ്ഞു തീർത്തു ഒന്നാവണം….. മോനൂസിനു വേണ്ടിയെങ്കിലും…… എന്റെ ആഗ്രഹം അതാണ്…….. ആഗ്രഹമോ…… അതോ ആവശ്യമോ……. ഞങ്ങൾ കൂടെയുള്ളത് തനിക്കും ശല്യമായോ……അതിനു ആരുടേയും കൂടെ നിർബന്ധിച്ചു എന്നെ പറഞ്ഞു വിടാൻ നോക്കണ്ട…….. നിവേദ്യ എഴുന്നേറ്റു പോയി…… നിന്റെ അമ്മുനെ കൊണ്ടു തോറ്റു ഞാൻ മോനൂസേ…….. തലയ്ക്കു കൈവച്ചു നന്ദുവിനോടായി ആദിത്യൻ പറഞ്ഞു……. നിവേദ്യ തന്നോട് പിന്നെ അധികം സംസാരിച്ചതേ ഇല്ലെന്ന് പിറ്റേന്ന് ഹോസ്പിറ്റലിൽ പോകുംവഴി ആദിത്യൻ ഓർത്തു……… വെളിയിലേക്കു നോക്കി ഇരിക്കുവാണ്…….. ആലോചനയിലാണ്…… മടിയിൽ മോനൂസ് ഇരുപ്പുണ്ട്…….. ഹോസ്പിറ്റലിൽ കയറുമ്പോഴും എല്ലാം കഴിഞ്ഞു ഇറങ്ങുമ്പോഴും ആദിത്യൻ കണ്ണുകൊണ്ടു പരതി ഡോക്ടറിനെ…… പക്ഷേ കാണാൻ സാധിച്ചില്ല……. ഇനി നിവേദ്യയുടെ വിശ്വാസം ശരിയാകുമോ……. തന്റെ ആരുമല്ലാത്ത മോനൂസിനെ ഇപ്പോൾ ഒരു ദിവസം പോലും കാണാതിരിക്കാൻ ആവുന്നില്ല തനിക്ക്…….

സ്വന്തം രക്തം അല്ലേ……. മോനൂസിനെ കണ്ടാൽ ആർക്കും ഒന്ന് കൊഞ്ചിക്കാൻ തോന്നും…… ഓരോന്നോർത്തു ആദിത്യൻ നടന്നു…….. നിവേദ്യ ആരെയും തേടിയില്ല……. തലയുയർത്തി നന്ദൂട്ടന്റെ കയ്യിൽ പിടിച്ചു നടന്നു…….. മോനൂസിന്റെ നെറ്റിയിലെ മുറിവ് വല്യ സാരമില്ലാത്തതുകൊണ്ട് നാളെമുതൽ സ്കൂളിൽ പോകാമെന്നു തീരുമാനിച്ചു നിവേദ്യ ……. അപ്പോഴേ ആളുടെ മുഖം മങ്ങി……. പിന്നെ ആദിത്യൻ കൊണ്ടുവിടാമെന്നു പറഞ്ഞപ്പോൾ സന്തോഷമായി…. ടോ……. ഞാൻ ഇവിടുത്തെ ഓഫീസിലേക്ക് ട്രാൻസ്ഫർ വാങ്ങിക്കോട്ടേ …….. ഇവിടുത്തെ ഓഫീസിൽ ഒരൊഴിവ് ഉണ്ട് …… പിന്നെ ഈ വീട് വെറുതെ നശിപ്പിച്ചു കളയാൻ പറ്റില്ലല്ലോ…… ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി മോനൂസിനേയും കൂട്ടി പാർക്കിൽ വന്നപ്പോൾ ആദിത്യൻ പറഞ്ഞു……. മ്മ്…… നിവേദ്യ വല്യ താല്പര്യം ഇല്ലാത്ത രീതിയിൽ മൂളി….. താനെന്താടോ ഒരുമാതിരി കുഞ്ഞുപിള്ളേരെപ്പോലെ…….

ഇന്നലെ മുതൽ പിണങ്ങിയിരിപ്പു തുടങ്ങിയതാണല്ലോ…… എന്റെയൊരു ആഗ്രഹം പറഞ്ഞതാണ്……. മഹതിയുടെ മനസ്സിൽ എന്തു തോന്നുന്നോ അതുമാത്രം ചെയ്താൽ മതി…… എന്തിനാണെലും കൂടെയുണ്ട്……. നിവേദ്യ ചെറുതായി ഒന്നു ചിരിച്ചു…… രാത്രിയിൽ കിടന്നിട്ട് ഉറക്കം വന്നില്ല നിവേദ്യക്ക്…….. കട്ടിലിൽ വലിഞ്ഞു കയറി വരുന്നുണ്ട് നന്ദൂട്ടൻ….. അമ്മു….. കെട്ടിപ്പിടിച്ചു വിളിച്ചു….. എന്തുപറ്റി…… ഉറക്കം വരുന്നില്ലേ…… ഇപ്പോഴാണോ അമ്മുനെ ഓർത്തത്……. അമ്മു…… അപ്പായും അച്ഛനും ഒന്നാണോ……. അപ്പാ എന്റെ അപ്പാ അല്ലേ…… ഈശ്വരാ….. താൻ പേടിച്ചിരുന്ന ചോദ്യം…… എന്താ നന്ദൂട്ടാ ഇപ്പോൾ ഇങ്ങനെ ചോദിച്ചത്…. അന്ന് ഹോസ്പിറ്റലിൽ വച്ചു അമ്മു പറഞ്ഞില്ലേ നന്ദൂട്ടന്റെ അച്ഛൻ ന്നു…… എനിക്ക് ആ അച്ഛനെ വേണ്ടാ……. എനിക്ക് അപ്പായേ മതി….. എനിക്കിഷ്ടം അപ്പയെയാ……..

നന്ദൂട്ടന് അമ്മുനെ ഇഷ്ടമല്ലേ….. മ്മ്…….ഒത്തിരി……. അപ്പോൾ അമ്മു പറയുന്നത് കേൾക്കുവോ….. മ്മ്….. അമ്മുനും നന്ദൂട്ടനും ഇത്രയും കാലം തനിച്ചല്ലേ ഉണ്ടായിരുന്നത്…… അല്ലേ…… മ്മ്…… നന്ദു തലയാട്ടി….. നമ്മൾ കാരണം ആരും വിഷമിക്കാനോ വേദനിക്കാനോ പാടില്ല……. ശരിയല്ലേ…….. മ്മ്….. താടിക്ക് കൈകൊടുത്തു നിവേദ്യയെ നോക്കിയിരുന്നു….. ആരുടേയും ജീവിതത്തിൽ നമ്മൾ ഒരു ബുദ്ധിമുട്ട് ആവാൻ പാടില്ല…… അപ്പായ്ക്ക് നല്ല ഒരു ജീവിതം കിട്ടാതിരിക്കാൻ നമ്മൾ കാരണമാവരുത്…… കുറച്ചു കൂടി വലിയ കുട്ടിയാകുമ്പോൾ നന്ദൂട്ടന് അമ്മു പറഞ്ഞത് മനസ്സിലാകും…… ഇത്രേം വലുതാകുമ്പോഴോ……. കൈ ഉയർത്തി ചോദിച്ചു……. മ്മ്…. അതെ ….. അപ്പായെ ഒരുപാട് ശല്യം ചെയ്യരുത്……. അപ്പാ നമ്മുടെ സ്വന്തം അല്ല….. നന്ദൂട്ടന് അമ്മു ഇല്ലേ……… അമ്മുന് നന്ദൂട്ടനും………അതുമതി……

അപ്പാ പൊക്കോട്ടെ……. നന്ദു പതിയെ തല താഴ്ത്തി…… നിവേദ്യ അവന്റെ താടിയിൽ പിടിച്ചുയർത്തി….. നന്ദൂട്ടന് അറിയുവോ അമ്മുന് അച്ഛനും അമ്മയും മുത്തശ്ശിയും മുത്തശ്ശനും അനിയത്തിയും ഒക്കെയുണ്ട്……. എന്നിട്ടും അവരെയൊക്കെ ഉപേക്ഷിച്ചു നന്ദൂട്ടൻ മാത്രം മതിയെന്ന് വച്ചു ജീവിക്കുന്നില്ലേ……. അതുപോലെ നന്ദൂട്ടന് അമ്മുനെ മാത്രം സ്നേഹിക്കാൻ പറ്റില്ലേ…… നന്ദു ഒരു കഥ കേൾക്കുന്ന രീതിയിൽ നിവേദ്യയുടെ മുഖത്തു നോക്കിയിരുന്നു…… നന്ദൂട്ടന് കാണണോ എല്ലാവരെയും…… മ്മ്….. ശക്തിയിൽ തലയാട്ടി…. നിവേദ്യ മൊബൈലിൽ ഓരോരുത്തരെയും കാണിച്ചു കൊടുത്തു പരിചയപ്പെടുത്തി …………… പെട്ടെന്ന് നന്ദു ചോദിച്ചു……. നമുക്ക് അമ്മുന്റെ വീട്ടിൽ പോകാം…… അയ്യോ….. കുഴഞ്ഞല്ലോ ഈശ്വരാ……. ഈ പ്രശ്നം ഇവിടെ തീരുന്നെങ്കിൽ തീരട്ടെ ന്നു വച്ചാണ് എല്ലാം പറഞ്ഞത്…..

ഇതിപ്പോൾ അടുത്ത കള്ളം പറയണമല്ലോ……. മ്മ്…….അമ്മു കൊണ്ടുപോകാം…… ഒരിക്കൽ….. പക്ഷേ…… അപ്പായെ കൂടെ വേണമെന്നു നിർബന്ധം പിടിക്കുവോ ഇനി…….. അവനൊന്നു ചിന്തിച്ചു…… ഒന്നും പറഞ്ഞില്ല…… തല കുനിച്ചു…….. നിവേദ്യക്ക് അവന്റെ വിഷമം കണ്ടിട്ട് സഹിച്ചില്ല…… അവനെ നെഞ്ചോടു ചേർത്ത് പിടിച്ചു…… അപ്പാക്ക് നല്ലൊരു ജീവിതം ബാക്കിയുണ്ട് നന്ദൂട്ടാ……..ഒരുപാട് നാൾ അപ്പാടെ കൂടെ നിൽക്കാൻ പറ്റില്ല നമുക്ക്……… മോൻ അമ്മുനെ ഇങ്ങനെ വിഷമിപ്പിക്കരുത് ….. നിവേദ്യയുടെ കണ്ണു നിറഞ്ഞൊഴുകി നന്ദുന്റെ നെറ്റിയിൽ വീണു….. അമ്മു കരയല്ലേ ……. ഞാൻ അപ്പായെ ശല്യം ചെയ്യൂല്ല….. പ്രോമിസ്…… എനിക്ക് അമ്മു മതി…. നന്ദു കണ്ണു തുടച്ചു കൊടുത്തു……. കഴുത്തിൽ കെട്ടിപ്പിടിച്ചു ചേർന്നു കിടന്നു……. ഒരു ഭിത്തിക്കപ്പുറം ഇതെല്ലാം കേട്ടുകൊണ്ട് ആദിത്യൻ നിൽപ്പുണ്ടായിരുന്നു……. നന്ദുവിനെ ഉറങ്ങാൻ വിളിക്കാൻ വന്നതാണ്……. രണ്ടാളുടെയും സംസാരം കെട്ട് അങ്ങനെ നിന്നുപോയി………

ശബ്ദം ഒന്നും കേൾക്കാഞ്ഞപ്പോൾ രണ്ടാളും കരയുകയാണെന്നു മനസ്സിലായി ആദിക്ക്…….. മറ്റുള്ളവരെ ഉറക്കത്തിൽ പോലും വിഷമിപ്പിക്കാൻ പാടില്ലെന്ന് വിചാരിക്കുന്ന ഒരമ്മയും…… അതുപോലെ അനുസരിക്കുന്ന ഒരു മകനും……. മനസ്സിന് വല്ലാത്തൊരു വിഷമം തോന്നി……മനസ്സിനെ പിടിച്ചിട്ട് കിട്ടുന്നില്ല…… ആ രണ്ടു മനസ്സുകൾക്കിടയിലേക്ക് ചേരാൻ തോന്നുന്നു……കാലുകൾ മനസ്സറിയാതെ ചലിച്ചു…….. നന്ദു നിവേദ്യയോട് ഒട്ടി കിടക്കുവാണ്……. അവനെ പതിയെ അടർത്തി നിവേദ്യയിൽ നിന്നും…….. അപ്പാടെ മോനൂസ് വാ…… എന്തിനാ കരയുന്നത്……….. അവനെ മടിയിൽ ഇരുത്തി ചോദിച്ചു……… അമ്മു കരയുവാ…… നിവേദ്യയെ ചൂണ്ടി പറഞ്ഞു……. നിവേദ്യാ…….. ഇങ്ങു നോക്ക്…….. താൻ കരയുന്നതു കണ്ടിട്ട് മോനൂസ് ആകെ വിഷമിച്ചിരിക്കുവാ……. നിവേദ്യയുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചിരുത്തി…….

നിവേദ്യയുടെ കണ്ണുകൾ തോരുന്നുണ്ടായിരുന്നില്ല………. ആദിത്യൻ രണ്ടാളെയും ചേർത്തു പിടിച്ചു………. അമ്മക്കിളി കുഞ്ഞുങ്ങളെ ചേർത്തുപിടിക്കും പോലെ………. ഞാൻ ഉണ്ട് നിവേദ്യ നിങ്ങൾക്ക് രണ്ടാൾക്കും……. തന്നെ തന്റെ വീട്ടിൽ തിരിച്ചു ഏൽപ്പിച്ചിട്ടേ ഞാൻ പോകൂ…… നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിച്ചു തരും………തനിച്ചാക്കി പോവില്ല ഒരിക്കലും ശ്രീയെ പോലെ……… പ്രോമിസ്……. നിവേദ്യയുടെ മുടിയിൽ തലോടി….. പതിയെ കണ്ണുകൾ അടച്ചു നിവേദ്യ……. ഏങ്ങലടികൾ പതിയെ കുറഞ്ഞു കുറഞ്ഞു വന്നു………

ഉറങ്ങിയെന്നു ബോധ്യമായപ്പോൾ മോനൂസിനോട് ചോദിച്ചു…….. പോകാം നമുക്ക് റൂമിൽ…… അമ്മു സുഖായിട്ട് ഉറങ്ങട്ടെ……. മ്മ്…… നന്ദു തലയാട്ടി…….. അവനെയും എടുത്തു…….. ലൈറ്റ് ഓഫ് ചെയ്തു റൂമിലേക്ക്‌ പോയി………. അവനെ നെഞ്ചിൽ കിടത്തി….. മോനൂസിനും അമ്മുനും അപ്പാ ഉണ്ട് കേട്ടോ…… അമ്മു പറഞ്ഞത് കേട്ട് വിഷമിക്കണ്ടാട്ടോ…….. മ്മ്……. ഒന്നു മൂളി……….. ഒന്നു വിളിക്കെടാ മോനൂസേ അപ്പായേന്ന്……. അപ്പായേ………. എന്തോ…….. അപ്പായെ……… ഒന്നൂടെ കൊഞ്ചി വിളിച്ചു…… എന്തോ……. എന്റെ മോനൂസേ………. അപ്പാടെ ചക്കര മുത്താടാ നീ………. രണ്ടു കവിളിലും ഉമ്മ കൊടുത്തു……… പതിയെ തട്ടിയുറക്കി……… തുടരും