രചന – സുചിത്ര സുചി
ഉണ്ണിമായ
“ആ പെൺകൊച്ചിനെ കണ്ടാലറിയാം ഏതോ വലിയ വീട്ടിലെയാണെന്ന്….”
“ശരിയാടി വനജേ ഒളിച്ചോട്ടം തന്നെ കണ്ടില്ലേ ചെക്കനു നാല് മീശരോമം പോലും തികച്ചു വന്നിട്ടില്ല….”
അമ്പലത്തിൽ തൊഴാൻ വന്ന കുടുംബശ്രീ അൽപരതൂഷണം ചേച്ചിമാർ അങ് കത്തി കയറുവാണ്…..
അവർക്കിനി രണ്ടുദിവസത്തേക്ക് ടെലികാസ്റ് ചെയ്യാൻ വാർത്ത അന്വേഷിച്ചു പോണ്ട….
“എന്റെ പൊന്ന് അമ്മായിമാരെ നിങ്ങളുടെ ഒന്നും ചിലവിൽ അല്ലല്ലോ അവര് ജീവിക്കുന്നെ….മീശ വന്നാലേ കല്യാണം കഴിക്കാൻപാടൂ എന്ന് ഇവിടെ ഒരു നിയമത്തിലും ഇല്ല….നേരം വെളിച്ചയാ ഉടുത്തൊരുങ്ങി ഇറങ്ങിക്കോളും മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടു പിടിക്കാൻ….തൊഴാൻ വന്നാൽ തൊഴുതിട്ടു പൊക്കോണം….”
പരതൂശനം ചേച്ചിമാരുടെ വായിലിട്ടു തന്നെ ജിത്തു ഗുണ്ട് പൊട്ടിച്ചു….
അതോടെ ചേച്ചിമാർക്കു തൃപ്തിയായി….
“വാടി വനജേ…അല്ലെങ്കിലും ഈ കോമാളിത്തരം ഒന്നും കണ്ടു നിക്കണ്ട കാര്യം നമുക്കില്ല…..”
വീണുരുണ്ട് തൊലി പോയാലും തോറ്റ് കൊടുക്കുന്ന ശീലം പണ്ടേ ഇല്ലാത്തത് കൊണ്ട് രണ്ടു ഡയലോഗ് കൂടെ കാച്ചി ചേച്ചിമാര് പോയി…..
“തിരുമേനി നോക്കി നിൽക്കാതെ ആ താലിയങ് കൊടുക്ക്….ശരിക്കും പാർട്ടി ഓഫീസിൽ പോയി രണ്ടു രക്തഹാരം ഇട്ടു തീർക്കാവുന്ന പരിപാടിയെ ഒള്ളു….പിന്നെ പിള്ളേരുടെ ഒരു ആഗ്രഹമല്ലേ നടക്കട്ടെ….”
നാട്ടിലെ പ്രമുഖ തല്ലുകൊള്ളി സഖാവ് ജിത്തു ആണ് മേൽനോട്ടം വഹിച്ചു റീൽസ് ഉണ്ണിയുടെയും റീൽസ് ഉണ്ണിമായയുടെയും വിവാഹം നടത്തുന്നത്….
താലത്തിൽ നിന്ന് പൂജിച്ച താലിയെടുത്ത് തിരുമേനി ഉണ്ണിയുടെ കയ്യിൽ വച്ചു കൊടുത്തു….
ഇവിടെ ആരായിപ്പോ പടക്കം പൊട്ടിച്ചേ എന്ന അവസ്ഥയിലാണ് ഉണ്ണി…..
നോക്കണ്ട ഉണ്ണി ഇത് ഞാനല്ല എന്ന അവസ്ഥയിൽ ഉണ്ണിമായയും….
മാങ്കല്യം തന്തുനാനെന….
മമജീവന ഹേതുന
തിരുമേനി മന്ത്രം ചൊല്ലാൻ തുടങ്ങിയതും ജിത്തു അത് തടഞ്ഞു…
“അത് വേണ്ട തിരുമേനി ….ഞങ്ങളുടെ ദേശീയഗാനമുണ്ട്….തുടങ്ങിക്കോടാ പിള്ളേരെ…”
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ…
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ…
വണ്ട് പോലെ പറക്കാടീ…
“നോക്കി നിൽക്കാതെ കെട്ടടാ താലി….”
താലി അവൾക്കുനേരെ പിടിച്ചുകൊണ്ടു ഉണ്ണി കണ്ണുകൊണ്ട് കെട്ടട്ടെ എന്ന് ചോദിച്ചു
മറുപടിയായി നാണം കലർന്ന ചിരിയോടെ അവൾ തലതാഴ്ത്തി…
അങ്ങനെ ആ ശുഭ മുഹൂർത്തത്തിൽ ഉണ്ണി ഉണ്ണിമായയുടെ കഴുത്തിൽ താലി ചാർത്തി…..
പിന്നെ ന്യൂ ജൻ ആചാരപ്രകാരം നെറ്റിയിൽ കവിളിൽ അല്ലെങ്കി പിന്നെ വേറെ എവിടെയെങ്കിലും 🙈 ഒരുമ്മ മസ്റ്റാണല്ലോ….
താനായിട്ട് അതിനു ഒരുമാറ്റം വരുത്തണ്ട എന്ന് കരുതിയാവണം താലിച്ചാർത്തി സിന്ദൂരവും അണിയിച്ചു അവളുടെ മൂക്കിൻ തുമ്പിലവൻ ചുംബിച്ചു….
(ഹാ ഓരോരോ പുതിയ ഫാഷനെ🙊)
അങ്ങനെ അതങ്ങു നടന്നു ഉണ്ണി weds ഉണ്ണി
ഓരോ രംഗങ്ങളും അതിന്റെ രസം ചോർന്നുപോകാതെ തന്നെ കൂട്ടുകാർ ഫോണിൽ പകർത്തി….
എഡിറ്റ് ചെയ്ത് യു ട്യൂബിൽ പോസ്റ്റി കുറച്ചു ലൈക്കും കമന്റും കിട്ടിയ അവർക്ക് എന്നാ പുളിക്കുവോ….
അല്ലെങ്കിലും പുരകത്തുമ്പോൾ വാഴവെട്ടുന്നതല്ലേ ഒരു നാട്ടു നടപ്പ്…
ഇനി അടുത്ത ചടങ്ങു ഗൃഹപ്രവേശം….
ഏതൊക്കെയോ കാട്ടുമുക്കു വഴിയിലൂടെ നവവധുവിനെയും വരനെയും ചെണ്ടയും കൊട്ടി നടത്തിച്ചാണ് വീട്ടിലേക്ക് കൊണ്ടുപോയത്…..
വീട്ടിലോട്ട് തിരിയുന്ന ആദ്യ വളവിൽ വച്ചേ പിന്നാമ്പുറത്ത് മടല് വെട്ടികൊണ്ടിരുന്ന വരന്റെ അമ്മ ചെണ്ടമേളം കേട്ടൊന്ന് എത്തിനോക്കി….
“അയ്യോ എന്റെ മോനെ ” എന്നും അലറികൊണ്ട് വെട്ടുകത്തിയുംകൊണ്ട് അമ്മ വീടിന്റെ മുൻവശത്തേക്കോടി…..
ഓടുന്ന ഓട്ടത്തിൽ മുറ്റം തൂത്തുകൊണ്ടിരുന്ന വരന്റെ പെങ്ങളെ ഇടിച്ചിട്ടു…..
വെട്ടുകത്തിയും കൊണ്ട് ഓടുന്ന അമ്മയെ കണ്ട് അയലത്തെ സുമചേച്ചിയുമായി വെട്ടുകത്തിപോര് കാണാം എന്ന് കരുതി ചൂലുംകൊണ്ട് അവളും പിറകെ ഓടി….
അമ്മയും മോളും വെട്ടുകത്തിയും ചൂലും കൊണ്ട് ഓടുന്നത് കണ്ടിട്ട് പറമ്പിൽ വാഴക്കന്ന് നാട്ടുകൊണ്ടിരുന്ന അച്ഛനും തൂമ്പയും കൊണ്ട് അവരുടെ പിറകെ ഓടി…..
ശെടാ എന്താലെ ഇതിപ്പോ കൂട്ടയോട്ടം ആയല്ലോ….ആ കൂട്ടയോട്ടം ചെന്നവസാനിച്ചത്തു തുളസിമാലയും കഴുത്തിലിട്ട് ഒരുപെണ്ണിനെയും കൂട്ടികൊണ്ട് വന്ന സൽപുത്രന്റെ മുന്നിൽ…..
അച്ഛനും അമ്മയും അസ്ത്രപ്രജ്ഞരായി നിന്നു പരസ്പരം നോക്കി…..
കയ്യിൽ തൂമ്പയും വെട്ടുകത്തിയും ചൂലുമായി നിൽക്കുന്ന വീട്ടുകാരെ കണ്ടു ഏതുവഴി തിരിഞ്ഞോടും എന്ന് ആലോജികുന്ന ഉണ്ണി….
അമ്മയുടെ കയ്യിൽ നിന്ന് വെട്ടുകത്തി ഊർന്നു വീണു…..അച്ഛന്റെ കൈയിൽനിന്ന് ഒരു വാഴക്കന്നും…….
അതിലേക്കും അച്ഛനെയും അമ്മ മാറിമാറി നോക്കി..
വല്ലവാഴയും വച്ചാപോരായിരുന്നോ മനുഷ്യ എന്നൊരു ധ്വനി ഇല്ലേ അതിൽ
ഓഹ് പിന്നെ പാതിരാത്രി ഇപ്പൊ വാഴവക്കാൻ പോകുവല്ലേ ഒന്ന് പോയെടി എന്ന ഭാവത്തിൽ അച്ഛനും….
“ഹാ എന്താ അമ്മെ നോക്കിനിൽകുന്നെ…ഈ ജിത്തു ഉള്ളപ്പോൾ അമ്മയുടെ മോൻ പിഴച്ചു പോകുമോ…കണ്ടില്ലേ അഞ്ചുപൈസ ചെലവില്ലാതെ കല്യാണം നടന്നത്…വേഗം ചെന്ന് ഒരു നിലവിളക്കു കത്തിച്ചുകൊണ്ടു വന്നേ….”
ജിത്തുവിന്റെ വർത്തമാനം കേട്ട് ചൊറിഞ്ഞുകേറിയെങ്കിലും മകനെ വിശ്വസിച്ചു കൂടെ ഇറങ്ങി വന്ന പെങ്കൊച്ചിനെ ആലോചിച്ചു ഒന്നും മിണ്ടാതെ അകത്തേക്ക് പോയി……
ടു.ടു.റ്റു.ടു …ടൂ…….
എവിടെന്നട ഒരു പട്ടി മോങ്ങുന്ന ഒച്ച….
എല്ലാവരും ചുറ്റും നോക്കിയപ്പോൾ ചൂലുംകൊണ്ട് ഓടിവന്ന ചേച്ചി നിന്ന് മോങ്ങുന്നു….
പാവം വയസ്സ് 27 ആയി അപ്പോഴാ 22 തികയാത്ത അനിയൻ പെണ്ണുംകെട്ടികൊണ്ട് വന്നത്….വരും വരും വരും വിഷമമം വരും…. അതിനും ഇല്ലേ ആഗ്രഹങ്ങൾ…ഹാ….
കത്തിച്ച നിലവിളക്കുമായി അമ്മവന്നു
വിളക്കുകൊടുക്കുന്നതിന് മുന്നേ കയറിവരാൻ പോകുന്ന മരുമകളെ അടിമുടിയൊന്നുഴിഞ്ഞ് നോക്കി
തെറ്റ് പറയരുതല്ലോ മരംകൊത്തി മോറൻ പോലെ ഇരിക്കുന്ന തൻ്റെ മകനേക്കളും എത്രയോ ബേധപെട്ട മരുമകൾ .
എന്നാലും എൻ്റെ പൊട്ടാ നീയിതെങ്ങനെ ഒപ്പിച്ചു….
ഞാൻ ട്രൈ ചെയ്തമ്മേ….എൻ്റെ ട്രൈ കണ്ടവൾ വീണു….
അമ്മയംമയുടെ കയ്യിൽ നിന്ന് വിളക്ക് വാങ്ങാനായി കാലിലെ ചെരുപ്പഴിച്ചതും എല്ലാവരും അവളെ തന്നെ നോക്കി….
“അത് പിന്നെ പെട്ടന്ന് വെപ്രാളത്തിൽ ഇറങ്ങി ഒടിയപ്പോ അച്ഛൻ്റെ ചെരുപ്പ് കിട്ടിയെ…”😌
എല്ലാവരെയും നോക്കി ചമ്മലോടെ പറഞ്ഞപ്പോ ദേഷ്യം പിടിച്ചു നിന അമ്മയപ്പൻ വരെ ചിരിച്ചു…..
നീ ഞങ്ങൾക്ക് ചേർന്ന മരുമകൾ തന്നെ. 😂😂
നിലവിളക്ക് മരുമകൾക്ക് കൈമാറി നിറഞ്ഞ പുഞ്ചിരിയോടെ അമ്മ അവളെ കൈപിടിച്ച് കയറ്റി
കല്ലുമാല കാതിൽ കമ്മലതില്ലേലും ആരാരും
കണ്ണുവെച്ചു പോകും കന്നി കതിരാണെ…
കള്ളിമുള്ളു പോലെ മുള്ളുകളല്ലേലും മാളോരേ
കള്ളിയവളുടെ നുള്ളൊരു മുള്ളാണെ…
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ…
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ…
വണ്ട് പോലെ പറക്കാടീ…
എന്താല്ലേ ആളും ആരവവും ചിലവും ഇല്ലാതെ ഒരുകല്ല്യണം എത്ര എളുപ്പമാണ് നടന്നത്….
പോരാത്തതിന് ഫ്രീ ഫോട്ടോഷൂട്ടും പബ്ലിസിറ്റിയും …..
ചേച്ചിക്ക് കുഞ്ഞനിയൻ താൻ കെട്ടാതെ കെട്ടിയത്തിൻ്റെ പരിഭവം ഒഴിച്ചാൽ വീട്ടിൽ കാര്യമായ പൊട്ടിത്തെറികൾ ഉണ്ടാവഞ്ഞത് ഉണ്ണികൾക്ക് ആശ്വാസമായി…..
കയ്യിൽ ഒരു ഗ്ലാസ്സ് പാലുമായി ഇല്ലാത്ത നാണം അഭിനയിച്ചുകൊണ്ട് ഉണ്ണിമായ റൂമിൻ്റെ വാതിൽ തുറന്നു വന്നതും അക്ഷമനായി അവളെ തന്നെ പ്രതീക്ഷിച്ചിരുന്ന ഉണ്ണി അവളെ ആകമാനം ഒന്ന് നോക്കി…..
ഒരു നിമിഷം അവൻ്റെ ചിന്തകൾ തലേന്ന് രാത്രിയിലേക്ക് പോയി….
“മോളൂസെ… ഡി നി എന്നത ഇട്ടെക്കുന്നെ…”
“പോ ഉണ്ണിയെട്ട എന്തിനാ ഇപ്പൊ അതറിഞ്ഞിട്ട് …”
“ഹ പറയട കുട്ട എന്നതാ ഇട്ടേക്കുന്നെ….”
“നൈറ്റി യാ….”
നാണത്തോടെ അവള് പറഞ്ഞു….
“എന്നതാ കളർ…”
“ചൊവല…”
“ശോ കാണാൻ കൊതി ആവാ….”
“ആണോ എന്ന ഇങ് വാട..”
“ശരിക്കും ഞാൻ വരും കേട്ടോ…”
“ആന് …വാ”
ഉടൻ തന്നെ കാൾ cut ആയതും ചിരിയോടെ അവള് പുതപ്പെടുത്ത് മൂടി…..
പതിനഞ്ച് മിനുട്ട് കഴിഞ്ഞതും ഫോണിൽ msg വന്നു..
പുറകിലോട്ട് വാ ഞാൻ ഇവിടെയുണ്ട്…
അവളുടെ നെഞ്ച് ഒന്ന് കാളി….സാധാരണ ഇങ്ങനെ വരും വരും പറയാറുണ്ടെങ്കിലും ഇതുവരെയും അവൻ വന്നിട്ടില്ല….
ആ ധൈര്യത്തിൽ ആണ് വരാൻ പറഞ്ഞതും….
ഇതിപ്പോ വന്നിട്ട് ചെന്നില്ലെങ്കി പ്രശ്നമാകും….
പതിയെ അടുത്ത് കിടക്കുന്ന അമ്മയെ ഉണർത്താതെ അവള് പുറകിലോട്ടു ചെന്നു
“എടാ പൊട്ട നി എന്നാതിനാട ഈ നേരത്ത് വന്നത്…ആരെങ്കിലും കണ്ട തീർന്നു…”
“അപ്പോ നീയല്ലെടി വരാൻ പറഞ്ഞത്…”
“അത് ഞാൻ ചുമ്മ പറഞ്ഞതല്ലേ…”
“നീ വിളിച്ചു വരുത്തി മനുഷ്യനെ കളി ആക്കുന്നോ…”
അതവൻ ചോദിച്ചത് ഇത്തിരി ഉച്ചത്തിൽ ആയിപോയി….
ഉടൻ തന്നെ വീട്ടിലെ ലൈറ്റുകൾ കത്തി…
അയ്യോ ഏട്ടാ…മോളെ കാണുന്നില്ല..
അവളുടെ അമ്മയുടെ നിലവിളി കേട്ടതും രണ്ടുളും രണ്ടുവഴിക്കോടി….
വേം പോ മനുഷ്യ ഞാൻ എവിടേലും പോയി ഒളിക്കട്ടെ…..
ഉള്ളിലുള്ളവർ പുറത്തേക്ക് വരും മുന്നേ ഓട്ടോയും പറപ്പിച്ചു ഉണ്ണി സ്ഥലം വിട്ടു….
പിന്നെ കായലോരത് എത്തിയാണ് അവൻ വണ്ടി നിർത്തിയത്….
പുറത്തിറങ്ങി ദീർഘമായി ശ്വാസം ഒന്ന് വലിച്ചു വിട്ടതും ഓട്ടോകകത്ത് നിന്ന് തട്ടലും മുട്ടലും…..
പേടിച്ചു പയ്യെ അവൻ പുറകിലോട് നോക്കിയപ്പോൾ ചൊവല നൈറ്റിയും ഇട്ട് മുടി അഴിഞ്ഞു ഉലഞ്ഞു ഇരിക്കുന്ന ഒരു രൂപം ….
അയ്യോ പ്രേതം …
അവൻ നിലവിളിചതും….
പ്രേതമോ …. എവിടെ എവിടെ … എന്നുകരഞ്ഞ് കൊണ്ട് അ രൂപം പുറത്തേക്കിറങ്ങി……
മുന്നിൽ നിൽക്കുന്ന ഉണ്ണിമായ യെ കണ്ടതും രണ്ടു കണ്ണും തിരുമ്മി ഉണ്ണി ഒന്നുകൂടെ നോക്കി….
ഉണ്ണിമോളുടെ അവസ്ത്തയും മറിച്ചല്ല….
“അയ്യോ മനുഷ്യ നിങ്ങളിതുവരെ പോയില്ലേ…”
“എടി പോത്തെ നീ എങ്ങനാടി ഇതിനകത്ത് വന്നെ….😵😵
ചുറ്റും ഒന്ന് കണ്ണോടിച്ചപ്പഴാണ് ഉണ്ണിമോൾക്ക് കാര്യം പിടി കിട്ടിയത്…
“അത് പിന്നെ ഉണ്ണിയേട്ട…പെട്ടനുള്ള വെപ്രാളത്തിൽ ഓടി ഒളിച്ചത് ഒട്ടോകക്കത്ത…
ഇനി ഇപ്പൊ എന്ത് ചെയ്യും .😥😥😥
ഏതോ കൂതറ റമ്മും കുടിച്ചു പിപ്പിരി ആയി ഇരുന്ന സമയത്ത് ഓട്ടോയും എടുത്തുകൊണ്ട് അവളുടെ വീട്ടിലോട്ടു ചെല്ലാൻ തോന്നിയ നിമിഷത്തെ അവൻ തന്നെ ശഭിച്ചു….
ഹാ പോയ ബുദ്ധി ആനപിടിച്ചാലും വരൂലല്ലോ….
എന്തുചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ലാതെ നിന്നപ്പോൾ ഫോൺ എടുത്ത് ജിത്തുവിനെ വിളിച്ചു…
അവൻ അത് ഒളിച്ചോട്ടവും കല്യാണവും
ദേ ആദ്യരാത്രി വരെ കൊണ്ടെത്തിച്ചു….
അങ്ങനെ പ്രേമിക്കുന്ന പെണ്ണിനെ ഒരുനോക്ക് കാണാൻ മതിലും ചാടി ചെന്നവന് ഒളിച്ചോട്ട കല്ല്യാണം ഫ്രീ..
എന്താല്ലേ….ദൈവം പോലും തരുവോ ജീവിതത്തിൽ ഇജാധി ട്വിസ്റ്റ്….
“എന്താ ഉണ്ണിയേട്ട ഇങ്ങനെ നോക്കുന്നെ….”
കയ്യിൽ പാൽ ഗ്ലാസും പിടിച്ചു കാലുകൊണ്ട് തറയിൽ അർദ്ധവൃത്തം വരചുകൊണ്ടവൾ ചോദിച്ചു…..
“ഏയ് …. ഒന്നുല്ല.. ഉണ്ണി ഏട്ടൻ്റെ പൊന്നിങ് വന്നേ ചോയ്ക്കട്ടെ….”
അവൻ അവളെ പിടിച്ചു മടിയിലേക്കിരുത്തി
നാണം കൊണ്ടവൾ തല താഴ്ത്തിയിരുനു….. 😌😌😜😜
ശുഭം…..🙏🙏
പറ്റിച്ചേ ഫസ്റ്റ് നൈറ്റ് സീൻ പിടിക്കാൻ നിക്കണ്ട വിട്ടൊ വിട്ടോ……..😜😜😜
റീൽസും യു ടുബ് വീഡിയോസും കണ്ടപ്പോൾ ചുമ്മ എഴുതിയതാണ്…..
ജസ്റ്റ് ഫോർ a രസം…..
പക്ഷേ ഇതിലെ ഒരു സംഭവം ശരിക്കും നടന്നതാണ് കേട്ടോ…..
പാതിരാത്രി പ്രേമിച്ച പെണ്ണിനെ കാണാൻ പോയതും …പെട്ടന്ന് വീട്ടുകാർ ഉണർന്നതും..
അപ്പോഴത്തെ വെപ്രാളത്തിൽ വണ്ടിയിൽ കേറി പോയതും അത് ഒളിച്ചോട്ടം ആയതും….😂😂😂😂 എന്താല്ലേ…..

by