20/04/2026

ചാരുത : ഭാഗം 21

രചന – ശ്രീമിഴി

പുറത്തു വണ്ടിയുടെ ശബ്ദം കേട്ടതും ചാരു വേഗം പുറത്തേക്കു ഇറങ്ങി വണ്ടിയിൽ നിന്നു ഇറങ്ങുന്ന ആളെ കണ്ടതും ചാരു ഒന്ന് ഞെട്ടി ഉമിനിർ ഇറക്കി ചാരു അകത്തേക്കു നോക്കി ആരുമില്ലെന്നു കണ്ടതും ശരീരം തണുക്കുന്നത് പോലെ തോന്നി.

എന്താ ചാരു മോളെ നീ ഭദ്രേട്ടനെ തന്നെ ഇങ്ങനെ നോക്കിനിൽക്കുന്നത് ???

ഭദ്രന്റെ ആ ചോദ്യം ആയിരുന്നു ചാരുവിനെ ബോധത്തിലേക്കു കൊണ്ട് വന്നത്

ഭദ്രൻ ചാരുവിനെ അടിമുടി ഒന്ന് ഉഴിഞ്ഞു
കൊള്ളാം ഒന്ന് കോഴുത്തിട്ടുണ്ട് എന്നും പറഞ്ഞു ചുണ്ട് കടിച്ചു…….

അത് കാണെ ചാരു വെറുപ്പോടെ മുഖം തിരിച്ചു.

അല്ല ഇത് ആര് അളിയനോ എപ്പോ വന്നു ????

ആരാ ഡാ നിന്റെ അളിയൻ ???

അത് കൊള്ളാം ഭാര്യയുടെ ഏട്ടനെ അളിയൻ എന്ന് അല്ലാതെ എന്ത് വിളിക്കും എന്നും പറഞ്ഞു ശിവൻ ചിരിച്ചു

മോനെ ശിവ വാ ചായ തണുക്കും…..

അത് എന്താ അമ്മായി തള്ളേ എന്നെ നിങ്ങള് കണ്ടില്ലേ…..

നിന്നോട് ഈ പടി കയറാൻ പാടില്ലെന്നു പറഞ്ഞിട്ടില്ലേ പിന്നെ നിന്നെ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്….

അത് എന്ത അമ്മായി തള്ളേ ഇത് എന്റെ അമ്മാവന്റെ വീട് ആണ് ഞാൻ എപ്പോ വേണമെങ്കിലും വരും താമസിക്കും….

എന്റെ അളിയാ വയസയാ ആള് അല്ലെ കുറച്ചു റെസ്‌പെക്ട് കൊടുത്തൂടെ ???

ഇത്രയൊക്കെ ഭദ്രനിൽ നിന്നു പ്രതീക്ഷിച്ച മതി…..

വേണ്ട മോനെ അത് അസുരവിത്ത നന്നാവുന്നത് അല്ല…..

എന്റെ തള്ള ഇവിടെ ഉണ്ടായിരുന്നോ???

ഇവനെ ഞാൻ

വേണ്ട ശിവേട്ട പ്ലീസ് വെറുതെ ഒരു വഴക്ക് വേണ്ട എന്നും പറഞ്ഞു ചാരു ശിവന്റെ കൈ പിടിച്ചു….

എല്ലാരും കേൾക്കാന ഞാൻ പറയുന്നത് രണ്ടു ദിവസം ഞാൻ ഇവിടെ ഉണ്ടാവും…. വെറുതെ എന്നെ ചൊറിയാൻ വരരുത് അറിയാലോ ഭദ്രനെ

ജാനകിയും ചാരുവും പരസ്പരം നോക്കി

ചാരു മോള് വാ അപ്പച്ചി ചോദിക്കട്ടെ എന്നും പറഞ്ഞു ശാരദ ചാരുവിനെ അടുത്തേക്കു നിർത്തി നെറ്റിയിൽ മുത്തി

തള്ളേ അവളോട് ഇത്രേം സ്നേഹം ഉണ്ടായിട്ട് ആണോ വേറെ ഒരുത്തനു കെട്ടിച്ചു കൊടുത്തേ നിങ്ങടെ മോനായ എനിക്ക് കെട്ടിച്ചു താരമായിരുന്നില്ലേ ???

അതിനേക്കാൾ ഭേദം ഇവളെ അങ്ങ് കൊല്ലുന്നത് അല്ലെ

ദേ തള്ളേ ഒറ്റ ചവിട്ടിനു ഞാൻ കൊല്ലും

അത് കേൾക്കേ ശിവൻ മുഷ്ടി ചുരുട്ടി കണ്ണുകൾ കുറുകി…..

അത് കാണെ ചാരു വേഗം ശിവന്റെ അടുത്ത് ചെന്നു കൈ പിടിച്ചു വേണ്ടെന്ന് തല അനക്കി….

എല്ലാവരും ഒന്നിച്ചു ചായകുടിച്ചപ്പോഴും ഭദ്രന്റെ കഴുകൻ കണ്ണുകൾ ചാരുവിൽ ആയിരുന്നു….

ഒരു വഴക്ക് വേണ്ട എന്നുള്ളതിനാൽ ശിവൻ മിണ്ടാതെ എഴുന്നേറ്റു….

ഭദ്രന്റെ മുന്നിൽ പെടാതിക്കാൻ ചാരു എപ്പോഴും ശിവന്റെയോ ജാനകിയുടെയോ ഒപ്പം തന്നെയായിരുന്നു

ശിവനും ചാരുവും തൊടിയിലൂടെയും
പൂവലിയുടെയും കുഞ്ഞിന്റെയും അടുത്ത് തന്നെയായിരുന്നു അധികസമയവും…

ശിവന്റെയും ചരുവിന്റെയും കളി ചിരികൾ കാണെ ഭദ്രൻ പല്ല് കടിച്ചു മുഷ്ടി ചുരുട്ടിയും ദേഷ്യo കടിച്ചമർത്തി

സമയം കടന്ന് പോയതും കൈയിലുള്ള കുപ്പി എടുത്തു മുന്നിൽ വച്ചു ഭദ്രൻ ഇത് കാണെ ജാനകിക്ക് ദേഷ്യം വന്നെങ്കിലും ഒരു പ്രശ്നം വേണ്ട എന്നതിനാൽ ഒന്നും മിണ്ടാൻ പോയില്ല

ഡീ ചാരു…….. ചാരു

ഭദ്രേട്ടന് ഗ്ലാസും വെള്ളവും ഇങ്ങു എടുത്തേ എന്നും പറഞ്ഞു ഉച്ചത്തിൽ വിളിച്ചു കൂവി ഭദ്രൻ

ചുണ്ടിൽ വശ്യമായ ചിരിയോടെ ഭദ്രൻ കൂപ്പി തുറന്നു ചുണ്ടോട് ചേർത്ത് ഒന്ന് രുചിച്ചു
ഗ്ലാസും വെള്ളവും കാണാത്തപ്പോ ഭദ്രൻ അലറി വിളിച്ചു ചാരുവിനെ പിന്നെ മെല്ലെ കൂപ്പി തുറന്നു ചുണ്ടോട് ചേർത്തു

അപ്പോഴേക്കും ഗ്ലാസും വെള്ളവും മുന്നിൽ എത്തിയിരുന്നു അത് കാണെ ഭദ്രൻ ഒന്ന് കുർപ്പിച്ചു നോക്കിയതും മുന്നിൽ നിൽക്കുന്ന ശിവനെ കണ്ടപ്പോ ഒന്ന് പതറി

ഭദ്രൻ ശിവനെ ഒന്ന് നോക്കി പിന്നെ അകത്തേക്കു എന്തി വലിഞ്ഞു നോക്കി

എന്റെ അളിയാ അളിയന്റെ പെങ്ങൾക് ഒരു അനുസരണയും ഇല്ല ഇപ്പോ എന്നും പറഞ്ഞു ശിവൻ ചിരിച്ചു കൊണ്ട് അകത്തേക്കു പോയി

ശിവൻ സാറെ കൂടുന്നോ ????

അത് കേൾക്കേ ശിവൻ ഒന്ന് തിരിഞ്ഞു അപ്പൊ അളിയന് എന്റെ പേര് ഒക്കെ അറിയാം അല്ലെ നന്നായി എന്നും പറഞ്ഞു ശിവൻ അകത്തേക്കു നടന്നു ചാരു അടുക്കളയിൽ ആയതിനാൽ റൂമിൽ കയറി ഫോൺ നോക്കി ഇരുന്നു….

🏵️🏵️🏵️🏵️——–

മോള് പോയിക്കോ ഇനി അപ്പച്ചിക്കും അമ്മക്കും ഉള്ള ജോലിയെ ഇവിടെ ഉള്ളു

ഇത് കൂടെ കഴിയട്ടെ അമ്മേ

വേണ്ട മോളെ ശിവൻ തനിച്ചു അല്ലെ മോള് മുറിയിലേക്ക് പോയിക്കോ

ആ അസുരൻ പുറത്തുണ്ട് അമ്മേ

അവിടെ ഇരിക്കട്ടെ നാശം ഒരു കൂപ്പി ഫുൾ കമിഴ്ത്തി ബോധം പോയി കിടന്നോളും

എന്നെ വിളിച്ചതാ പോകാൻ നിന്നപ്പോ ശിവേട്ടൻ തടഞ്ഞു എന്നെ എന്നിട്ട് ശിവേട്ടൻ ആ വെള്ളം കൊണ്ട് കൊടുത്തത്

പാവം മോൻ എന്നും പറഞ്ഞു ജാനകി നെടുവിർപ്പ് ഇട്ടു മോള് പോയിക്കോ ശിവനെ ഒറ്റക്ക് നിർത്തി മുഷിയണ്ട എന്നും പറഞ്ഞു ജാനകി ചാരുവിനെ ശിവന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു

മുറിയിൽ എത്തുമ്പോ കണ്ടു എന്തോ ആലോചനയിൽ എന്നാ പോലെ ഇരിക്കുന്ന ശിവനെ പെണ്ണ് മുറിയിൽ എത്തിയിട്ടും ആലോചനയിൽ നിന്നു ഉണരാത്ത ശിവനെ കണ്ടാപ്പോ ചാരു ഒന്ന് സംശയിച്ചു

എന്താപ്പോ ഇത് എന്റെ കെട്ടിയോൻ ഫുൾ ആലോചന ആണല്ലോ എന്നും പറഞ്ഞു ചാരു ശിവനെ വട്ടം പിടിച്ചു

ശിവൻ ചാരുവിനെ പിടിച്ചു നേരെ മടിയിൽ ഇരുത്തി

ഒന്നും ഇല്ലെടോ ഞാൻ വെറുതെ

ശിവേട്ട വിട് ഫുൾ മുഷിഞ്ഞു ഇരിക്കുവാ ഞാൻ വേഗം കുളിച്ചു വരാം

എങ്കിൽ താൻ പോയി കുളിച്ചു വാ ഞാനെ ഗോപിയേട്ടനെ ഒന്ന് വിളിക്കട്ടെ എന്നും പറഞ്ഞു ഇറുകെ കെട്ടിപിടിച്ചു ശിവൻ
ചാരു ശിവനെ തിരിച്ചു ഇറുകെ പുണർന്നു മെല്ലെ നെറ്റിയിൽ മുത്തി എഴുന്നേറ്റ്

കാബോഡ് തുറന്നു ഡ്രസ്സ്‌ എടുത്തു ശിവനെ നോക്കി കണ്ണ് ചിമ്മി പുറത്തേക്കു നടന്നു…….

എന്താ മോളെ ഇത് വരെ നീ കുളിച്ചില്ലേ ????

ഇല്ല അപ്പച്ചി ഞാൻ പണി ഒക്കെ ഒതുക്കിട്ട് കുളിക്കാ വിചാരിച്ച

ഇനി അധികo നിൽക്കണ്ട കുട്ടി വേഗം പോയി കുളിച്ചു വാ

ഇപ്പൊ വരാട്ടോ എന്നും പറഞ്ഞു ചാരു നടന്നു

ബാത്‌റൂമിന്റെ അടുത്ത് എത്തിയപ്പോ ചാരു ചുറ്റും ഒന്ന് കണ്ണോടിച്ചു ആരും ഇല്ലെന്നു ഉറപ്പ് വരുത്തിയതും ഒരു മൂളിപ്പാട്ടോടു കൂടി കുളിക്കാൻ കയറി.

കുളി കഴിഞ്ഞു ഇറങ്ങിയതും ഒരു കൈ ചാരുവിനെ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു

അപ്പൊ കാണാമെ നിറയെ നിറയെ സ്നേഹം