രചന – അമ്മൂസ്
അതിരിക്കട്ടെ ഗായത്രി എവിടെ പോകുന്നു…..
അത്…… ഞാൻ ……
അവൾ അവന്റെ മുഖത്തേക്ക് നോക്കി മെല്ലെ ഒന്ന് വിക്കി …..
ഞാൻ കുറച്ചു ദൂരേക്കാ….
ആ ദൂര ദേശത്തിന് പേരില്ലേ…..
അവൻ വീണ്ടും ചോദിച്ചു….
അവൾ ഒരു വിളറിയ ചിരി ചിരിച്ചു.
പിന്നീട് അവൻ ചോദിച്ചതുമില്ല.
കുറച്ചു നേരം അങ്ങ് എവിടെയോ മറയുന്ന വിജനമായ ട്രെയിൻ പാളത്തെ നോക്കിയിരുന്നു അവർ……
കുറച്ചു നേരത്തേക്ക് മനസ്സിൽ നിന്നും മാറി നിന്ന ചിന്തകൾ വീണ്ടും മനസ്സിലേക്ക് ചേക്കേറിയത് കൊണ്ടാകാം….
അല്ല സൂര്യൻ എവിടേക്കാ….
കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം അവൾ ചോദിച്ചു.
ഞാനും…. താൻ പറഞ്ഞതു പോലെ……
കുറച്ച് ദൂരേക്കാ…..
ദൂരേ എന്ന് പറഞ്ഞാൽ……
ദൂരേക്ക് ……
അവൻ പറഞ്ഞു…..
ഞാൻ സ്ഥലം പറയാത്തത് കൊണ്ടാണോ….
ഞാൻ പറഞ്ഞത് പോലെ എന്നോടും പറയുന്നേ….
അവൾ തിരക്കി…..
അല്ല ഡോ…….
അവൻ മെല്ലേ ചിരിച്ചു ….
താൻ എന്ത് ചെയ്യുന്നു…..
അവൻ അവളുടെ മുഖത്തേക്ക്
നോക്കി….. അല്ലാ…. ജോലി….
ജോലി ഒന്നും ഇല്ല…..
കുറച്ച് മുന്നേ ജയിലിൽ നിന്ന് ഇറങ്ങിയതേ ഉള്ളൂ.
അവൻ നിസാരമായി പറഞ്ഞു.
അത് കേട്ടിട്ടും അവളുടെ മുഖത്ത് ഭാവഭേദങ്ങൾ ഒന്നും ഉണ്ടാകത്തത് കണ്ട് അവൻ വീണ്ടും പറഞ്ഞു.
കാര്യമായി പറഞ്ഞതാടോ….
എന്ന് ഞാൻ ജയിലിൽ നിന്ന് ഇറങ്ങിയതേ ഉള്ളൂ .ഇത്രയും നാൾ ഒരു കൊലക്കേസിൽ
പ്രതിയായി അകത്തായിരുന്നു.
ആ നിമിഷം അവളുടെ കണ്ണുകൾ അറിയാതെ അവന്റ മുഖത്ത് തന്നെ തങ്ങി നിന്നു.
താൻ ഒരു കൊലയാളി ആണെന്ന് അറിയുമ്പോൾ മറ്റുള്ളവരുടെ മുഖത്ത് ഉടലെടുക്കുന്ന ഭാവമാണ് അവൾക്കുമെന്നു തോന്നിയപ്പോൾ അവൻ ചുണ്ടിന്റെ കോണുയർത്തി സ്വയം ഒന്ന് പുച്ഛിച്ചു.
തന്നെപോലെ ഞാനും ഇന്ന് റിലീസ് ആയതേ ഉള്ളൂ.
അവൻ അവളിൽ നിന്ന് മുഖം തിരിക്കാൻ തുടങ്ങിയതും അവൾ പറഞ്ഞു .
അവൻ നെറ്റി ചുളിച്ച് അവളെ നോക്കി.
ഒരു കൊലക്കേസിൽ പ്രതിയായി അഞ്ചു വർഷമായി ശിക്ഷ അനുഭവിക്കുകയായിരുന്നു ഞാനും
ഇന്നാ റിലീസ് ആയത്.
അവൾ പറഞ്ഞത് കേട്ട് ആശ്ചര്യ ത്തോടെ അവൻ അവളെ നോക്കി.
പരസ്പരം കള്ളം പറഞ്ഞതാണെന്ന് ഇരുവർക്കും തോന്നിയില്ല .
ശിക്ഷ കഴിഞ്ഞ് ഇന്ന് വീട്ടിൽ ചെന്നു കയറിയതും എന്നെ ഇറക്കിവിട്ടു.
ഞാൻ അവിടെ നിന്നാൽ എന്റെ അനിയത്തിയുടെ ജീവിതം കൂടി തുലാസിൽ ആകുമത്രേ……
അവളൊരു പുച്ഛച്ചിരിയോടെ പറഞ്ഞു.
അവിടന്ന് ഒരു ലക്ഷ്യമില്ലാതെ ഇറങ്ങി തിരിച്ചതാണ് വന്നെത്തിയത് ഇവിടെയും.
അവൾ ഒരു നിശ്വാസത്താലേ പറഞ്ഞു നിർത്തി .
നമ്മൾ ഒരേ തോണിയിലെ യാത്രക്കാരാണല്ലോ ഡോ…..
അവൻ മെല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞു.
വീട്ടുകാരെ കാണാനുള്ള കൊതിയോടെ ഇന്ന് വീട്ടിലേക്കു ചെന്നു കയറിയതാ ഞാനും …..
പക്ഷേ സഹോദരങ്ങളുടെ ഭാവിക്കുവേണ്ടി എനിക്കും ഇറങ്ങിക്കൊടുക്കേണ്ടി വന്നു.
അത്രയും പറഞ്ഞു കഴിഞ്ഞതും ഇരുവർക്കുമിടയിൽ ഒരു മൗനം വന്നു നിറഞ്ഞു .
നിമി നേരം കഴിഞ്ഞതും അവൻ എന്തോ ഓർത്തെടുത്തപ്പോലെ അവളുടെ മുഖത്തേക്ക് നോക്കി .
ഇപ്പോൾ ഓർക്കുന്നു….. ഗായത്രിയേ ഞാൻ കണ്ടത് കോടതി വരാന്തയിൽ വച്ചായിരുന്നു.
ഓർക്കുന്നോ….
അവൻ ചോദിച്ചു.
കൈയിൽ വിലങ്ങുമായി മുടി അഴിച്ചിട്ട്
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി…..
കോടതി വരാന്ത ഇറങ്ങുന്ന ഒരു പെൺകുട്ടി.
അഞ്ചു വർഷത്തേ ധൈർഗ്യമുണ്ട് ആ കാഴ്ച്ചക്ക്.
അവൻ പറഞ്ഞു.
അവൾ ആണെന്ന് തലയാട്ടി.
ഇപ്പോ ഓർക്കുന്നു ……
അന്ന് തന്നെയാണ് ഞാൻ സൂര്യ നേയും കണ്ടത്…..
കൈയിൽ വിലങ്ങും അണിഞ്ഞ് മുഖത്ത് നിറയെ ആരോടോ ഉള്ള പകയും ദേഷ്യവും നിറച്ച് കോടതിക്ക് ഉള്ളിലേക്ക് കേറി പോകുന്ന ഒരു ചെറുപ്പക്കാരൻ……
അന്ന് നമ്മൾ കൂട്ടി മുട്ടിയിരുന്നു…..
വെറുതെ …..പരസ്പരമൊന്നു നോക്കിയിരുന്നു .
അതാകാം കൂടുതൽ ഓർത്തിരിക്കാൻ കാരണം.
അന്നത്തെ ഓർമ്മയിൽ ഇരുവരും മെല്ലെ ചിരിച്ചു.
അപ്പോഴേക്കും ട്രെയിൻ വന്നിരുന്നു……
കുറച്ച് മുൻപ് വരെ യാത്രക്കാർ കുറവായിരുന്ന സ്റ്റേഷനിൽ പെട്ടന്ന്
തിരക്കേറി.
പതിനഞ്ചു മിനിറ്റോളം ട്രെയിൽ അവിടെ നിർത്തിയിരുന്നു
ഇരുവരും ട്രെയിനിന് ഉള്ളിലേക്ക് കയറി.
അടുത്തടുത്ത് തന്നെ ഇരിക്കുവാൻ സ്ഥലവും കിട്ടി.
പതിയെ പതിയെ എന്തെല്ലാമോ പറഞ്ഞു തുടങ്ങി അവർ……
സംസാരിക്കാനും കേട്ടിരിക്കാനും ഇരുവർക്കും വല്ലാത്തൊരു ഉത്സാഹം …….
ഇതിനിടയിൽ മനസിലേക്ക് പാഞ്ഞ് എത്തുന്ന സങ്കടങ്ങൾ……. സംഘർഷങ്ങൾ
സംസാരങ്ങൾക്ക് ഇടയിൽ എവിടെയോ മാറി പോകുന്നത് ഇരുവരും അറിയുന്നുണ്ടായിരുന്നു.
ഇരുന്നിരുന്ന് മടുത്തപ്പോൾ ……
ഇരുവരും ട്രെയിനിന്റെ വാതിലിനടുത്തായി വന്നു നിന്നു.
ഇരുവരും ഇരു കമ്പികളിലായി പിടിച്ച് പുറത്തേക്കുനോക്കി നിന്നു.
ഇരുൾ വീഴുന്ന വഴികളെ കീറി മുറിച്ച് ട്രയിൻ വേഗത്തിൽ മുന്നോട്ട് പോകുന്നുണ്ട് …….
“””””താൻ ആരെയാ കൊന്നത്””'”
പിന്നിലേക്ക് ഓടി മറയുന്ന കാഴ്ചകളെ നോക്കി നിന്ന അവനോട് ആയി അവൾ ചോദിച്ചു .
ഞാൻ ആരെയും കൊന്നിട്ടില്ല.
ചോദ്യത്തിന് പിന്നാലെ മറുപടിയും എത്തി
പിന്നെ ……..
അവൾ അവന്റെ മുഖത്തേക്ക് തന്നെ ചോദ്യ രൂപേണ നോക്കി .
ഞാനും എന്റെ കൂട്ടുകാരും കുറച്ച് പാർട്ടി പ്രവർത്തനവും സമരവും കൊടിപിടിക്കലും ഒക്കെ ആയി നടന്നവർ ആയിരുന്നു .
ചോര തിളപ്പ് വല്ലാതെ കൂടി നിന്ന സമയം .
അങ്ങനെ ഇരിക്കെയാണ് എതിർ പാർട്ടിയിലേ ഒരുത്തനു മായി ചെറിയ അടി പിടി ഉണ്ടാകുന്നത് .
അവനെ ഒന്ന് തല്ലി ഒതുക്കണം പേടിക്കുന്ന പോലെ ഒന്ന് വിരട്ടണം അല്ലെങ്കിൽ ഇതുപോലുള്ള അടിപിടികളും വഴക്കുകളും വീണ്ടും ഉണ്ടാകും എന്നായിരുന്നു ഞങ്ങൾക്ക് മുകളിൽ ഉള്ള നേതാക്കൻ മാർ ഞങ്ങൾക്ക് തന്ന നിർദ്ദേശം .
അങ്ങനെ പാർട്ടിക്ക് വേണ്ടി ഞങ്ങൾ മൂന്ന് നാലു പേർ ഒരുമിച്ച് ഇറങ്ങി .
മറ്റവനെ കൈയിൽ കിട്ടിയതും നല്ല പോലെ വിരട്ടി രണ്ട് അടിയും കൊടുത്തു .
തിരികെ പോകാൻ തുടങ്ങിയപ്പോൾ ആയിരുന്നു…….
ഞങ്ങൾക്ക് ഇടയിലേക്ക് കേറി വന്ന് ഞങ്ങൾ പോലും പ്രതീക്ഷിക്കാതെ അവന്റെ പാർട്ടിക്കാർ അവനെ വെട്ടി വീഴ്ത്തിയത് .
ഞങ്ങൾ മുന്നിൽ കണ്ട കാഴ്ചയുടെ പകപ്പ് മാറാതെ നിന്നു പോയി ……
എല്ലാവരും നാലുപാടും ഓടി രക്ഷപ്പെട്ടു .
ഞാൻ വെട്ടേറ്റു കിടന്നവന്റെ അടുത്തേക്ക് ഓടി .
രക്ഷിക്കാനുള്ള ഒരു ശ്രമം .
പിന്നീട് അത് എനിക്ക് തന്നെ കുരുക്ക് തീർത്തു .
കൊന്നവർ തെളിവുകൾ എനിക്ക് എതിരക്കി എന്നെ കാണിച്ചു കൊടുത്തു.
അതോടെ ഞാൻ ജയിലിലുമായി.
എനിക്ക് വേണ്ടി വാദിക്കാനോ വക്കാലത്ത് പറയുവാനോ ആരും ഉണ്ടായിരുന്നില്ല. ഞാൻ തോളിലേറ്റി നടന്ന എന്റെ പാർട്ടി പോലും .
അച്ഛൻ എന്നെ രക്ഷിക്കാൻ ശ്രമിച്ചിരിക്കണം.
അവസാനം കേസ് തോൽക്കുമെന്ന് ആയപ്പോൾ പ്രധീക്ഷനഷ്ടപെട്ട് പിന്മാറിയിരിക്കാം.
അവൻ ഒരു നെടുവീർപ്പാലെ പറഞ്ഞ് മുന്നിൽ ഓടി മറയുന്ന കാഴ്ചകളിലേക്കു നോക്കിനിന്നു.
കുറച്ച് നേരം അവർ പരസ്പരം ഒന്നും മിണ്ടിയില്ല .
തിരിച്ചു തങ്ങളുടെ സീറ്റിലേക്ക് തന്നെ ഇരുവരും വന്നിരുന്നു .
ഇരുട്ട് മാത്രം വീണ വഴികളിൽ എവിടെയൊക്കെയോ തിളങ്ങുന്ന കുഞ്ഞ് പ്രകാശങ്ങൾ ട്രെയിനിന്റെ വേഗതയിൽ പിന്നിലേക്ക് മറഞ്ഞു കൊണ്ടിരുന്നു .
അല്ലാ താൻ ആരെയാ കൊന്നത് ……
പുറത്തേ കാഴ്ചകളിൽ മുഴുകി ഇരുന്ന അവളോടായി അവൻ ചോദിച്ചു .
എന്റെ അനിയത്തിയുടെ കാമുകനെ.
അവൾ നിസാരമായി പറഞ്ഞു. അവൻ
അവളെ തെല്ല് അത്ഭുതത്തോടെ നോക്കിയിരുന്നു.
ആരെയും കണ്ണടച്ചു വിശ്വസിക്കുന്ന കൂട്ടത്തിൽ ഒരാളായിരുന്നു ചാരു.
അതുകൊണ്ട് തന്നെ അവളുടെ
സുഹൃത്തായ മഹിയുടെ വലയിൽ അവൾ പെട്ടന്ന് അകപ്പെട്ടു.
അവളുടെ ചില ചുറ്റിക്കളികൾ എനിക്ക് അറിയാമെങ്കിലും
ഒരു ചേച്ചിയുടെ അധികാര പരിധിവച്ച് അവളെ ഞാൻ പലപ്പോഴും തിരുത്താറുണ്ട്.
പക്ഷെ ഞാൻ കാണിക്കുന്ന കരുതലും സ്നേഹവും പലപ്പോഴും അവൾക്ക് ഇഷ്ടപ്പെടാറില്ല
ഞാൻ അവളുടെ സ്വന്തം ചേച്ചി അല്ലല്ലോ .
അമ്മയുടെ ആദ്യ വിവാഹത്തിൽ ജനിച്ചവൾ .
അതിന്റെ ഇഷ്ടക്കേട് നല്ലത്പോലെ അവൾക്ക് എന്നോട് ഉണ്ടായിരുന്നു .
🥀
ഒരിക്കൽ അച്ഛനും അമ്മയും ഇല്ലാത്ത ദിവസം അവൾ മഹിയെ വീട്ടിലേക്കു വിളിച്ചു.
മഹി അവന്റ സുഹൃത്ത്നേയും കൂട്ടിയാണ് വീട്ടിലേക്കു വന്നത്.
ഞങ്ങൾ രണ്ടുപേർ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ .
ഈ സമയത്ത് അവനെ വീട്ടിലേക്ക് വിളിച്ചതിനെ ചൊല്ലി ഞാൻ അവളോട് ചൂടായി സംസാരിച്ചു .
പക്ഷേ അവൾ അതൊന്നും കേട്ടതായി പോലും ഭാവിച്ചില്ല .
എന്തെങ്കിലും കാണിക്കട്ടെ എന്ന് കരുതി പിന്നീട് ഞാനും ഒന്നും സംസാരിച്ചില്ല .
അമ്മ വരുമ്പോ ഈ കാര്യം സൂചിപ്പിക്കണം
എന്ന് തന്നെ ഞാൻ ഉറപ്പിച്ചു .
അവർ ഹാളിൽ ഇരുന്നു സംസാരിക്കുന്നതു കണ്ട് കൊണ്ട് ആണ് ഞാൻ എന്റെ മുറിയുലേക്കു പോയത്.
എന്നാൽ ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ
ചരുവിന്റെ ഒരു നിലവിളി കേട്ടു.
വന്നു നോക്കിയപ്പോൾ
അവളുടെ വായ പൊത്തി പിടിച്ച് അടുത്ത് കാണുന്ന മുറിയിലേക്ക് കൊണ്ട് പോകാൻ നോക്കുന്ന മഹിയേയും കൂട്ടുകാരനെയും ആണ് കണ്ടത്.
ഞാൻ തറഞ്ഞു നിന്നു പോയി .
അവളെ വിടാൻ വേണ്ടി ഞാൻ ബഹളം
വച്ചു .
അപ്പോൾ തന്നെ മഹിയുടെ കൂടെ വന്നവൻ എന്റെ നേർക്കു തിരിഞ്ഞു .
എന്റെ അടുത്തേക്ക് വന്നതും ഞാൻ അവനെ തള്ളി മാറ്റി .
ഉപദ്രവിക്കാൻ തുടങ്ങുന്നതിനു മുന്നേ
മേശയിൽ ഇരുന്ന ഒരു ഫ്‌ളവർ വെസ് എടുത്ത് അവന്റെ തലയ്ക്കു ആഞ്ഞ് അടിച്ചു.
പ്രധീക്ഷിക്കാതെ കിട്ടിയത് കൊണ്ട് തന്നെ അവൻ വീണുപോയി .
മഹി ഉടനെ ചാരുവിനെ വിട്ട് എന്നെ പിടിച്ച് തള്ളി ആ സമയം കൊണ്ട് ചാരു മുറിക്കുള്ളിലേക്ക് കയറി കതക് അടക്കാൻ തിരിഞ്ഞതും മഹി അവളുടെ മുടിയിൽ ചുറ്റി പിടിച്ചു .
അവളെ വലിച്ചിഴച്ച് ഉള്ളിലേക്ക് പോകാൻ തുനിഞ്ഞതും ഞാൻ അടുത്തായി കിടന്ന ഒരു കമ്പി കഷ്ണം കൈയിൽ എടുത്തു ചാരുവിന്റെ കരണത്ത് മാറി മാറി അടിക്കുന്നത് കണ്ടതും
അവന്റെ പിന്നിൽ നിന്നും ഞാൻ കമ്പി കുത്തി ഇറക്കി പെട്ടന്ന് അവൻ ചാരുവിൽ ഉള്ള പിടി അയച്ചു.
നിലത്തു കിടന്ന അവന്റ സുഹൃത്ത് അപ്പോൾ തന്നെ ഇറങ്ങി ഓടിയിരുന്നു .
ചെയ്തു കഴിഞ്ഞതിനു ശേഷമാണ് എന്താണ് ചെയ്തതെന്നു ബോധം വന്നത്……
അപ്പോഴൊന്നും അവൻ മരിച്ചിരുന്നില്ല .
ആശുപത്രിയിൽ എത്തിച്ചു ഒരു ദിവസം കഴിഞ്ഞാണ് മരിക്കുന്നത് .
പിന്നീട് പോലീസും കേസും ഒക്കെ ആയപ്പോ
അച്ഛനും അമ്മയ്ക്കും ചാരുവിന്റ ഈ ചുറ്റിക്കളികൾ അറിയാത്തത് കൊണ്ട് എല്ലാം
എന്റെ തലയിൽ ആയി.
ചാരു ഒന്നും അറിയാത്തത് പോലെ നിന്നു.
ഞാൻ സത്യം ആരോടൊക്കെയോ തുറന്നു പറയാൻ ശ്രമിച്ചിരുന്നു .
അതിനിടയിൽ എനിക്ക് ഇങ്ങനൊരു മകൾ ഇല്ലന്നും കേസ് നടത്താൻ താല്പര്യമില്ലെന്നും അച്ഛൻ പറഞ്ഞതോടെ ഞാൻ ആകെ തളർന്നുപോയി.
എല്ലാവരാലും കൈഒഴിഞ്ഞ് ഒറ്റപ്പെട്ട് പോയി
പിന്നീട് അഞ്ചു വർഷം എന്റെ ഭാവി നശിപ്പിച്ച അഞ്ചു വർഷം……
അവൾ ആ ഓർമ്മയിൽ സീറ്റിലേക്ക് ഒന്ന് ചാരിയിരുന്നു .
മിഴികൾക്ക് ഉള്ളിൽ ഒരു നീർത്തിളക്കത്തിന്
രൂപം നൽകിയ മനസ്സിനെ അവൾ പിടിച്ചു നിർത്തി .
കുറച്ച് നിമിഷങ്ങൾക്ക് ശേഷം സൂര്യനെ നോക്കിയപ്പോൾ അവൻ മെല്ലേ ഒന്ന് ചിരിച്ചു .
വല്ലാത്തൊരു ആശ്വാസം തോന്നി അവൾക്ക് ……..
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
മയങ്ങാൻ എടുത്ത കുറച്ച് സമയം എടുത്താൽ ……ബാക്കി മുഴുവൻ അവർ ജീവിതത്തേക്കുറിച്ച് സംസാരിക്കുകയായിരുന്നു .
പരസ്പരം സാമ്യമുള്ള രണ്ട് ജീവിതങ്ങൾ ആയതു കൊണ്ട് …….സംസാരിക്കാൻ
ഒരു വേഗതയായിരുന്നു .
പുലർച്ചേ ആകാറായപ്പോൾ ട്രയിൻ പാലക്കാട് സ്റ്റേഷനിൽ എത്തിച്ചേർന്നു .
പരസ്പരം പിരിയാൻ സമയമായപ്പോൾ
വല്ലാത്തൊരു ഭാരം ഇരുവരുടെയും മനസ്സിൽ കയറിക്കൂടി
സൂര്യൻ ഇനി എങ്ങോട്ടാ ……
അവൾ ചോദിച്ചു …….
ഇവിടെ എന്റെ സുഹൃത്ത് ഒരാൾ ഉണ്ട് .
ഞാൻ ആകെ കോൺഡാക്റ്റ് ഉള്ളത് അവനുമായി മാത്രമാണ് .
അവന്റ അടുത്തേക്കാ പോകുന്നത് .
ഗായത്രിയോ …..
അവൻ ചോദിച്ചു ……
ഞാൻ ……ഞാൻ ഇവിടെ ഏതെങ്കിലും ഹോസ്റ്റലിൽ ….. അവൾ മെല്ലെ വിക്കി .
ഹമ് ……
ഹോസ്റ്റൽ കണ്ടുപിടിക്കാൻ ഞാൻ കൂടെ വരണോ .
അവൻ ചോദിച്ചു …..
വേണ്ടാ ഡോ ഞാൻ പൊയ്ക്കോളാം .
ഇവിടെ കോളേജിന്റെ അടുത്ത് ഒരു ഹോസ്റ്റൽ ഉണ്ടെന്ന് കേട്ടു .
ഹ്മ്മ് ……
ഒറ്റയ്ക്ക് ഗായത്രിക്ക് പേടിയില്ലേ …..
അവന്റെ ആ ചോദ്യത്തിന് അവൾ മെല്ലേ ചിരിച്ചു .
അഞ്ചു വർഷം കൊണ്ട് ഞാൻ ഒത്തിരി ധൈര്യം സമ്പാദിച്ചു സൂര്യ …..
അവൾ യാത്ര പറഞ്ഞ് മുന്നിലേക്ക് നടന്നു……
ഡോ ഗായത്രി …….പെട്ടന്ന് അവന്റെ പിൻവിളിയിൽ അവളൊന്ന് നിന്നു.
അവൻ അവൾക്ക് അടുത്തേക്ക് വന്നു.
താൻ എന്റെ കൂടെ വരുന്നോ………
അവൾ കണ്ണിമ വെട്ടാതെ അവനെ നോക്കി….
ഈ ആൾക്കൂട്ടത്തിൽ ഒറ്റയ്ക്ക് ആയി പോകുന്നതിനേക്കാൾ നല്ലത്……
എന്നെ വിശ്വാസമുണ്ടെങ്കിൽ വന്നാൽ മതി കേട്ടോ .
എന്റെ വീട്ടിലുമുണ്ട് തന്നെക്കാൾ
പ്രായം കുറഞ്ഞ ഒരു അനിയത്തിയു അമ്മയും.
കൈതാങ്ങിന് ഒരാൾ ഇല്ലാതെ താൻ ഒറ്റപ്പെട്ട് നിൽക്കുമ്പോൾ തനിക്ക് അവരുടെ മുഖമാണെന്ന് എനിക്ക് തോന്നി.
താൻ വരുന്നോ…..
അവൻ അവളുടെ മുഖത്തേക്ക് നോക്കി……..
കുറച്ചു നേരം അവളൊന്ന് ചിന്തിച്ചു…..
ഒരു ദയയുമില്ലാതെ സ്വന്തം വീട്ടുകാർ തള്ളി ക്കളഞ്ഞപ്പോൾ തന്റെ സുരക്ഷ പോലും അവർ ചിന്തിച്ചില്ല.
അവൾക്ക് സ്വയം പുച്ഛം തോന്നി ……
സൂര്യനോട് എന്തോ ഒരു അടുപ്പവും വിശ്വാസവും തോന്നിപ്പോകുന്നു .
ശേഷം അവന്റെ മുഖത്തേക്ക് നോക്കി……
വരുന്നു……
അവൾ മെല്ലെ പറഞ്ഞു…..
തുടരും.

by